നിന്നരികിൽ ~ ഭാഗം 17, എഴുത്ത് : രക്ഷ രാധ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

രാത്രി അത്താഴ സമയത്ത് കഴിക്കാതെ പ്ലേറ്റിൽ കയ്യിട്ടിളക്കി കൊണ്ടിരിക്കുന്ന സിദ്ധു വിനെ ശ്രെദ്ധ മൂക്കുമുട്ടെ തിന്നോണ്ടിരുന്ന ജിത്തു വിന് തോണ്ടി കാണിച്ചു കൊടുത്തു….

ഡൈനിങ് ടേബിൾ പതിവില്ലാതെ വിധം നിശബ്ദമായിരുന്നു….

സിദ്ധു തനിക്കരികിലെ കസേരയിലേക്ക് നോക്കി….

അവിടം ശൂന്യമായിരുന്നു….

ഭക്ഷണം സമയത്ത് പോലും കലപില കൂട്ടുന്നോരു പെണ്ണിനെ അവനോർമ്മ വന്നു….

നന്ദു….

അവന്റെ കണ്ണുകൾ എന്തുകൊണ്ടോ നിറഞ്ഞു വന്നു

“നീയെന്ത് നോക്കിയിരിക്കാ സിദ്ധു…. ഭക്ഷണം കഴിക്ക്…

ജിത്തു പറയവേ സിദ്ധു മതിയാക്കിയെന്ന പോലെ എഴുന്നേറ്റു കൈകഴുകി മുറിയിലേക്ക് പോയി…

യശോദയും നാരായണനും പരസ്പരം നോക്കി….

“എടാ… ഇത് വല്ലതും നടക്കുവോ….

നാരായണൻ തന്റെ സംശയം മറച്ചുവച്ചില്ല

“നടക്കും നൂറു ശതമാനം…. കൂടി പോയാൽ ഒരു ദിവസം കൂടി…. അടുത്ത ദിവസം മോൻ ഇവിടുന്ന് വിമാനം പിടിച്ചായാലും അവൾടടുത്തു എത്തിയിരിക്കും…അവളെ അവൻ തന്നെ വിളിച്ചോണ്ട് വരുകയും ചെയ്യും.. ഷുവർ…

“അങ്ങനായാൽ നിനക്ക് കൊള്ളാം ഇല്ലെങ്കിൽ നിന്നെ ഞാൻ ഇവിടുന്ന് എങ്ങോട്ടെങ്കിലും വിമാനത്തിൽ പറത്തി വിടും… പറഞ്ഞില്ലെന്നു വേണ്ട…

നാരായണൻ താകീതു പോലെ പറഞ്ഞു കൊണ്ട് എഴുനേറ്റു പോയി…. പിറകെ യശോദയും

ഞാനെന്തേതെന്ന….…ഇതിപ്പോ എനിക്ക് കുരിശായോ…

ശ്രെദ്ധ അവനെ അടക്കിപ്പിടിച്ച ചിരിയോടെ നോക്കി

“ന്തെടി മരപ്പട്ടി കിണിക്കുന്നത്…..

“ഒന്നുല്ല… ജിത്തുവേട്ടൻ ഇനി ആരുടെയൊക്കെ തല്ല് മേടിക്കേണ്ടി വരുമെന്ന് ആലോചിച് ചിരിച്ചു പോയതാ… സിദ്ധുവേട്ടൻ അങ്ങോട്ടേക്ക് പോയില്ലെങ്കിൽ ഇവിടെ അച്ഛന്റെന്ന് കിട്ടും ഐഡിയ പറഞ്ഞത് ജിത്തുവേട്ടനാണെന്ന് അറിയുമ്പോ സിദ്ധുവേട്ടന്റെ കയ്യിന്ന് കിട്ടും…. എന്തായാലും അടി ഉറപ്പായി…

അതും പറഞ്ഞു കഴിച്ച പാത്രങ്ങളുമെടുത്തു ശ്രെദ്ധ പോയി…

അവള് പറഞ്ഞേലും കാര്യം ഇല്ലാതില്ല…. ഇതിപ്പോ അവരെ സഹായിക്കാൻ പോയി എന്നെയൊന്ന് സഹിക്കാൻ ആളെ വിളിക്കേണ്ടി വരുമോ…

ഇവള് സഹായികുമായിരിക്കും…. അല്ലെ…. ഞാനവളുടെ ഭർത്താവ് അല്ലെ… അല്ലെ…

അപ്പഴേ നന്ദു പറഞ്ഞതാണ് വേണ്ട വേണ്ടാന്ന്… കേട്ടില്ല… ഇതിപ്പോ സക്സസ് ആയില്ലെങ്കിൽ അവളും എനിക്കിട്ട് ചാമ്പും….

ഞാൻ ശെരിക്കും പെട്ടു…..

സിദ്ധു പതിവ്പോലെ ബാൽക്കണിയിൽ ബുക്കുമായി ചെന്നിരുനെങ്കിലും അവനത് തുറക്കാനോ വായിക്കാനോ തോന്നിയില്ല

ആട്ടുകട്ടിലിൽ മാനത്തേക്ക് നോക്കി നിവർന്നു കിടക്കുമ്പോഴാണ് ചാറ്റൽ മഴതുള്ളി അവന്റെ മുഖത്തേക്ക് തെറിച്ചത്

അവനെഴുനേറ്റു മുറിയിലേക്ക് നടന്നു….

ശൂന്യമായ ബെഡിലേക്ക് നോക്കവേ അവന് സങ്കടം വന്നു….

അവളിവിടെ ഉണ്ടാവേണ്ടതാണ്…..

തന്നോട് നിർത്താതെ സംസാരിക്കേണ്ടതാണ്….

ഒടുവിൽ പ്രതീക്ഷിച്ച മറുപടി കിട്ടാത്ത ദേഷ്യത്തിൽ തലയിണയും ബെഡ്ഷീറ്റും മേലേക്ക് ഏറിയും….

പിന്നെയും എന്തെങ്കിലും പറഞ്ഞുകൊണ്ടിരിക്കും ഒടുവിൽ സംസാരം നിലകുമ്പോഴറിയാം…. കുരുപ്പ് ഉറങ്ങിയെന്ന്….

അവനവളെ കാണാനും സംസാരിക്കാനും കൊതി തോന്നി….

അവൻ ഫോൺ കയ്യിലെടുത്തു….

പക്ഷെ ഫലമില്ല… അവളുടെ നമ്പർ അറിയില്ലല്ലോ…

ശ്രെദ്ധയ്ക്ക് അറിയാമായിരിക്കും….

മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങവേ സ്വയം അവൻ നിന്നു

വേണ്ട…..

അല്ലെങ്കിലും ആരെങ്കിലും കേട്ടാൽ തന്നെ ചിരിക്കും..

അവൻ തിരികെ മുറിയിലേക്ക് വന്ന് ബെഡിലേക്ക് കമിഴ്ന്നു കിടന്നു….

അവളുടെ ഗന്ധം അതിൽ തങ്ങി നിൽപ്പുണ്ടായിരുന്നു…

അവൻ തന്റെ നാസികയിലേക്ക് അതിനെ വലിച്ചെടുത്തു…..

കണ്ണുകൾ അനുവാദമില്ലാതെ നിറഞ്ഞൊഴുകി….

ഏറെ നേരം ആ കിടപ്പ് കിടന്നു….

എഴുനെല്കുമ്പോൾ പുറത്ത് മഴ ശക്തമായിരുന്നു…

കണ്ണുനീർ ഇടതടവില്ലാതെ ഒഴുകവേ കണ്ണുകളടയ്ക്കാൻ വയ്യ….

ടെറസിലേക്ക് പതിയെ നടന്ന് ചെന്ന് അവനാ മഴയിലേക്ക് ഇറങ്ങി നിന്നു…

അവന്റെ മനസിലേക്ക് അവളോടൊപ്പമുള്ള ഓർമ്മകൾ തെളിഞ്ഞു വന്നു

അധരങ്ങൾ തമ്മിൽ അനുനിമിഷം ഒന്നായത്….

ഇഷ്ടമാണെന്ന് കാതോരം അവൾ മന്ത്രിച്ചത്‌….

ഒരുടുമ്പിനെ പോലെ കൈകൾ കൊണ്ട് തന്നെയവൾ ചുറ്റിവിരിഞ്ഞത്….

നെഞ്ചോരം തല ചായ്ച്ചത്….

ഓർമ്മകൾ മനസിനെ ചുട്ടുപൊള്ളിക്കവേ അത് കണ്ണീരായി പരിണമിച് ആർത്തുലച്ചു പെയ്യുന്ന മഴയിൽ അലിഞ്ഞു ചേർന്നു

***** **** ****

അരവിന്ദന്റെ വീട്ടിലെ ഡൈനിങ് ടേബിളിൽ ഇരുന്നു മൂന്നാമത്തെ ദോശ തട്ടിവിടുകയാണ് നന്ദു

ഇന്നലെ വീട്ടിൽ നിന്ന് കുറച്ചു ദിവസം മാറിനിൽക്കണമെന്ന് ജിത്തു പറഞ്ഞപ്പഴേ നന്ദുവിന്റെ മനസിലേക്ക് വന്നത് അരവിന്ദന്റെ മുഖമായിരുന്നു

ശ്രെദ്ധയും അത് തന്നെ പറഞ്ഞു…. വീട്ടിലാണെങ്കിൽ നൂറു കൂട്ടം ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടി വരും ഇവിടാകുമ്പോ അങ്ങനെയല്ല… എപ്പോ വേണമെങ്കിലും യാതൊരു കാരണവും കൂടാതെ കയറി വരാൻ പറ്റിയൊരു ഇടം… ചോദ്യങ്ങളുമില്ല പറച്ചിലുകളുമില്ല… വരേണ്ട താമസം ഇരുകയ്യും നീട്ടി സ്വീകരിക്കാൻ ആളുണ്ട്….

ജിത്തുവാണ് അവളെ ഇവിടെ കൊണ്ടാക്കിയത്… കാര്യങ്ങളൊക്കെ അവൻ തന്നെ അരവിന്ദനോട് പറഞ്ഞു

“മോളെ…

“എന്താ അരവിമാമേ….

“നിനക്കുറപ്പുണ്ടോ സിദ്ധു നിന്നെ കൊണ്ട് പോകാൻ ഇങ് വരുമെന്ന്….

“പിന്നിലാതെ….ഇന്നല്ലെങ്കിൽ നാളെ സിദ്ധുവേട്ടൻ ഉറപ്പായും എന്റെ കൂട്ടാൻ ഇവിടെ വരും…. എനിക്കുറപ്പാ…

നന്ദു ആത്മവിശ്വാസത്തോടെ പറഞ്ഞു കൊണ്ട് കൈകഴുകാനായി എഴുനേറ്റു പോയി….

“എനിക്കെന്തോ കാര്യങ്ങളൊക്കെ കേട്ടിട്ട് അങ്ങനെ തോന്നുന്നില്ല സീമേ….

കോണിപടികൾ കയറി പോകുന്ന നന്ദുവിനെ നോക്കികൊണ്ട് അരവിന്ദൻ അവരോടു പറഞ്ഞു…

“അരവിന്ദേട്ടൻ ഇങ്ങനെ ആലോചിച്ചു കൂട്ടണ്ട…. പിള്ളേരല്ലേ…. എല്ലാം ശെരിയാവും…

“ശെരിയായാലും ഇല്ലെങ്കിലും ഞാനിനി അവളെ എന്തായാലും അവളുടെ വീട്ടിലേക്ക് അയക്കില്ല… സിദ്ധുന് അവളെ വേണ്ടച്ച അവളിവിടെ നിൽക്കട്ടെ….അവളുടെ ആഗ്രഹം പോലെ ഇവിടെ നിന്ന് ബാക്കി കോഴ്സ് കംപ്ലീറ്റ് ആക്കി ഒരു ജോലി കിട്ടിയിട്ട് അവള് തീരുമാനിക്കട്ടെ ബാക്കി എന്ത് വേണമെന്ന്….

അവസാനം വാക്ക് പോലെ പറഞ്ഞുകൊണ്ട് അയാൾ എഴുനേറ്റു പോയി…

?

“എന്തായി… ആ ചെന്തെങ്ങിൻ കുലയ്ക്ക് വല്ല ആട്ടവും ഉണ്ടോ…..

ശ്രെദ്ധയോട് ഫോണിൽ സംസാരിക്കുകയായിരുന്നു നന്ദു

“പാവം ഡീ…. നല്ല വിഷമം ഉണ്ട്… ഇന്നലെ കഴിക്കാനിരുന്നപ്പോൾ നീയിരിക്കുന്നടുത്തേക്ക് സങ്കടത്തോടെ നോക്കുന്നുണ്ടായിരുന്നു….ഇന്ന് ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാനും താഴേക്ക് വന്നില്ല…

“നന്നായി…. ഇനി കുറച്ചു സങ്കടപെടട്ടെ…. ഞാനവിടെ ഉള്ളപ്പോ ആ പാത്രിന്നു മുഖം ഉയർത്താതയാളാ… ഇപ്പൊ കണ്ടില്ലേ….

അവളോട് അങ്ങനെ പറഞ്ഞെങ്കിലും കേട്ടപ്പോ എനിക്കും നല്ല വിഷമം തോന്നി….

ഇവിടെ വരാൻ തോന്നിയ ആവേശം സത്യം പറഞ്ഞാൽ ഇന്നലെ ഒറ്റ രാത്രി കൊണ്ട് തീർന്നു…..

എന്നെ ഒന്ന് വിളിക്കാൻ വന്നുടെ സിദ്ധുവേട്ടാ… അവളുടെ കണ്ണുകൾ നിറഞ്ഞു

?

സിദ്ധു അന്ന് മൊത്തം മുറിയിൽ കഴിച്ചുകൂട്ടി….ആരൊക്കെ വിളിച്ചിട്ടും ഒന്നും കഴിക്കാനോ പുറത്തേക്ക് വരാനോ അവൻ തയ്യാറായില്ല….

വിവരങ്ങളൊക്കെ അപ്പപ്പോ ശ്രെദ്ധ അവളെ വിളിച്ചു അറിയിച്ചു പോന്നു….

അടുത്ത ദിവസവും ഇത് തന്നെ സ്ഥിതി…

“കാര്യങ്ങള് കൈവിട്ട് പോകുമെന്ന തോന്നുന്നേ… അവനിവിടെ ഒന്നും കഴിക്കാതെ മുറിയടച്ചിരുന്നാൽ… അവിടെ കാത്തിരിക്കുന്ന പെണ്ണിനോട് ഞാനെന്ത് പറയും…

ജിത്തു താടിക്ക് കയ്യും കൊടുത്തു സോഫയിൽ ഇരുന്നു..

“എനിക്കിനി ഒന്നും അറിയണ്ട…. പെട്ടെന്ന് തന്നെ ആരെങ്കിലും പോയി എന്റെ നന്ദു മോളെ കൂട്ടികൊണ്ട് വാ…

യശോദ സങ്കടത്തോടെ നാരായണനെയും ജിത്തുവിനെയും നോക്കി പറഞ്ഞു

അവളുടെ അസാനിധ്യം വീടിനെ മൂകതയിലേക്ക് തള്ളിവിട്ടിരുന്നു…..

എത്ര പെട്ടെന്നാണ് സന്തോഷങൾ കെട്ടടങ്ങിയത്

“അതെന്നെ… എത്ര ദിവസാ നമ്മളിങ്ങനെ മിണ്ടാതിരിക്കുന്നെ… ഞാൻ പോയി നന്ദു മോളെ കൂട്ടീട്ട് വരാം… അവനിവിടെ അവന്റെ അന്ധവിശ്വാസവും കെട്ടിപിടിച്ചോണ്ട് മുറിയില് തപസ്സിരിക്കട്ടെ…

നാരായണൻ ദേഷ്യത്തോടെ എഴുന്നേറ്റതും സിദ്ധു അങ്ങോട്ടേക്ക് വന്നു….

അയാൾ അവനെ നോക്കി…. രണ്ടു ദിവസം കൊണ്ട് രണ്ടാഴ്ചതെ ക്ഷീണം മുഖത്ത് തെളിയുന്നുണ്ട്…

അപ്പോഴാണ് അവന്റെ കയ്യിലെ കാറിന്റെ കീ അയാൾ ശ്രെധിച്ചത്‌

“നീ എങ്ങോട്ട് പോവാ….

അയാളുടെ സ്വരത്തിൽ അവനോടുള്ള ദേഷ്യം വക്തമായിരുന്നു

“നന്ദു നെ കൂട്ടികൊണ്ട് വരാൻ… അവളുടെ വീട്ടിലേക്ക്…

അതും പറഞ്ഞു ആരെയും നോക്കാതവൻ പുറത്തേക്ക് പോകവേ ജിത്തു പിറകേയോടി…..

യശോദ സന്തോഷത്തോടെ നാരായണനോട് ചേർന്നു നിന്നു….

ശ്രെദ്ധ മുറിയിലേക്കാണ് പോയത്…

നന്ദു വിന്റെ ഫോണിലേക്ക് വിളിക്കവേ അവളുടെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നുണ്ടായിരുന്നു

“ഹലോ… ഡി..

“നന്ദു… സിദ്ധുവേട്ടൻ നിന്നെ കൂട്ടികൊണ്ട് വരാൻ അങ്ങോട്ടേക്ക് വരുന്നുണ്ട്…

ശ്രെദ്ധ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്താവേ മറുവശം നിശബ്ദമായിരുന്നു…

അടുത്ത നിമിഷം കാൾ കട്ടായി….

ശ്രെദ്ധ തിരിച്ചു വിളിച്ചെങ്കിലും നന്ദു ഫോണെടുത്തില്ല

?

സിദ്ധുവും ജിത്തുവും അരവിന്ദന്റെ വീട്ടിലെത്തുമ്പോൾ രാത്രിയായിരുന്നു….

മുൻവശത്തെ ചാരുകസേരയിൽ ഇരുന്ന അയാൾ പതിയെ എഴുനെൽക്കവേ ശബ്ദം കേട്ട് സീമയും അങ്ങോട്ടേക്ക് വന്നിരുന്നു

സിദ്ധുവിനോട് രണ്ട് വർത്തമാനം പറയണമെന്ന ഉദ്ദേശത്തിലാണ് അരവിന്ദൻ എഴുനേറ്റതെങ്കിലും അവന്റെ മുഖത്തേക്ക് നോക്കവേ അയാൾക്കതിന് കഴിഞ്ഞില്ല….

മുഖമൊക്കെ വാടിയിരിക്കുന്നു…. കണ്ണുകൾ ചുവന്നു തടിച്ചിരിപ്പുണ്ട്…. മുന്പേ കണ്ടിട്ടുള്ള സിദ്ധുവുമായി സാമ്യപ്പെടുത്തുമ്പോൾ അവൻ നന്നേ തളർന്നിരിക്കുന്നു

ഹൃദയത്തിലെ നോവ് മുഖം വിളിച്ചു പറയുന്നുണ്ട്…

“വാ മക്കളെ കയറി വാ…. സീമ അവരെ അകത്തേക്ക് ക്ഷണിച്ചു

അകത്തേക്ക് കയറവെ കോണിയിറങ്ങി വരുന്ന നന്ദുവിലേക്ക് അവന്റെ കണ്ണുകൾ പതിഞ്ഞു…

കൈവിട്ടു പോയതെന്തോ കണ്ടെത്തിയ ആഹ്ലാദം അവന്റെ മുഖത്ത് നിറഞ്ഞു…

ഓടി ചെന്നവളെ വാരിയെടുക്കാനും ഉമ്മകൾ കൊണ്ട് മൂടാനും അവന് തോന്നി….

അവൾ അവനിൽ നിന്നും നോട്ടം ജിത്തുവിലേക്ക് തിരിച്ചു….

“ഇത്രേം ദൂരം യാത്ര ചെയ്ത് വന്നതല്ലേ ജിത്തുവേട്ടന് നല്ലോണം വിഷകുന്നുണ്ടാവുമല്ലോ…

ജിത്തുവിന് കാര്യം മനസിലായി…

“പിന്നിലേ… ഒരാനയെ തിന്നാനുള്ള വിശപ്പുണ്ട്…. അമ്മായി…. എന്തേലും തായോ…..

ഭക്ഷണം കഴിക്കുമ്പോഴും സിദ്ധുവിന്റെ കണ്ണുകൾ നന്ദുവിലായിരുന്നു…

അവനോടൊഴിക്കെ ബാക്കിയുള്ളവരോടെല്ലാം സംസാരിച്ചുകൊണ്ടാണ് അവൾ ഭക്ഷണം കഴിച്ചത്…

“അമ്മായി കൊറച്ചൂടെ ചോറ് കൊടുക്കെന്നെ… നല്ല വിശപ്പ് കാണും…ചിലർക്ക്

കഴിച്ചു തീരാറായ പാത്രത്തിൽ വിരലിട്ട് ഇളക്കികൊണ്ട് തന്നെ നോക്കിയിരിക്കുന്ന സിദ്ധുവിനെ ഒന്ന് പാളിനോക്കികൊണ്ട് നന്ദു പറഞ്ഞു…

“അയ്യോ.. മോനെ ഞാനത് ശ്രെധിച്ചില്ല….അവരവന് വിളമ്പിക്കൊടുത്തു

അത് മുഴുവൻ കഴിച്ചു തീർത്തപ്പോഴേക്കും കഴിച്ചു കഴിഞ്ഞ നന്ദു പോയിരുന്നു…

“മോനെ….

സിദ്ധു കോണിപ്പടി കയറാനായി കാലെടുത്തു വയ്ക്കവേ പുറകിൽ നിന്ന് അരവിന്ദൻ അവനെ വിളിച്ചത്

” എന്തെങ്കിമൊക്കെ വെറുതെ വാ തോരാതെ സംസാരിക്കുമെന്നെ ഉള്ളു…. അവളൊരു പാവമാണ്… ഞാൻ പറയാതെ തന്നെ മോന് അവളുടെ അച്ഛന്റെ സ്വഭാവം മനസിലായിട്ടുണ്ടാവണം….ഒരുപാട് സങ്കടം എന്റെ കുട്ടി അനുഭവിച്ചിട്ടുണ്ട്….ഇനിയും അവളെ സങ്കടപെടുത്തരുത്…

“എനിക്കറിയാം മാമേ….

അവനയാളുടെ കൈകൾ കൂട്ടിപിടിച്ചു

“ഞാൻ… ശെരിക്കും എനിക്കെന്നെ തന്നെ ഇപ്പഴാണ് മനസിലാക്കാൻ കഴിഞ്ഞത്…ഞാനവളെ എത്ര മാത്രം സ്നേഹിച്ചിരുന്നുവെന്ന്… ഇനിയെന്തൊക്കെ സംഭവിച്ചാലും ഞാനവളെ ഒറ്റയ്ക്കാകില്ല…. മാമയ്ക്ക് എന്നെ വിശ്വസിക്കാം…

സിദ്ധു കോണികയറി പോകുന്നതും നോക്കി അയാൾ നിന്നു

“ഞാൻ പറഞ്ഞില്ലേ… എല്ലാം ശെരിയാവുമെന്ന്…

ജിത്തു തോളിൽ പതിയെ അടിച്ചുകൊണ്ടിരിക്കണ്ടേ പറയവേ അയാൾ ചിരിയോടെ തല കുലുക്കി

“അതാണ് ജിത്തു….ഞാൻ ഇനി പോയി സ്വസ്ഥമായി ഒന്നുറങ്ങട്ടെ… വല്ലാത്ത ക്ഷീണം….

ജിത്തു മുറിയിലേക്ക് പോകവേ സീമ സന്തോഷത്തോടെ അയാളെ നോക്കി.

❤️

സിദ്ധു മുറിയിൽ കയറുമ്പോൾ നന്ദു ജനാലയിൽ കൂടി പുറത്തേക്ക് നോക്കി നിൽപ്പാണ്…

“നന്ദു…..

അവളൊന്നും മിണ്ടാതെ നിന്നതേയുള്ളൂ….

അവൻ അവള്കരികിലായി നടന്നു ചെന്നു…

“നന്ദു….. ഐ ആം റിയലി സോറി…. നിന്നോട് ഇഷ്ടക്കുറവ് ഉണ്ടായിട്ടല്ല….ഞാൻ കാരണം നിനക്കൊന്നും വരരുതെന്നേ എന്റെ മനസിലുണ്ടായിരുന്നുള്ളു….എന്റെ ജാതകദോഷം കൊണ്ട് നിന്റെ കണ്ണീരിന്റെ ശാപം കൂടി ഏറ്റു വാങ്ങാനുള്ള ശേഷി ഇല്ലാത്തോണ്ടാ പെണ്ണെ…

“എനിക്കൊന്നും കേൾക്കണ്ട…. ഞാനെപ്പൊഴെങ്കിലും ജാതകദോഷതെ പറ്റി നിങ്ങളോട് കുറ്റപെടുത്തിയിട്ടുണ്ടോ…… അറ്റ്ലീസ്റ്റ് അതിനെക്കുറിച്ചു സംസാരിച്ചിട്ടുണ്ടോ

“ഇല്ല…. അവൻ പതിയെ പറഞ്ഞു

സിദ്ധു ഏട്ടൻ എപ്പോഴെങ്കിലും എന്നെകുറിച്ച് ചിന്തിച്ചിട്ടുണ്ടോ…. എന്റെ ഇഷ്ടങ്ങള്… സങ്കടങ്ങള്… എന്തെങ്കിലും സിദ്ധുവേട്ടന് അറിയോ….അച്ഛന്റെ ആഗ്രഹപ്രകാരം എന്നെ കല്യാണം കഴിച്ചു….ഇ താലിയെന്റെ കഴുത്തില് കെട്ടുമ്പോൾ അത്രെയുണ്ടായിരുന്നുള്ളു സിദ്ധുഏട്ടന്റെ മനസില്….

അവൾ താലി ഉയർത്തികാണിച്ചു കൊണ്ട് പറഞ്ഞു

“ഇത് എന്റേതാകുമ്പോ എന്റെ മനസിലും പ്രേതെകിച്ചു ഒന്നുമുണ്ടായിരുന്നില്ല…. ഇത് ജീവിതകാലം മുഴുവൻ എന്റെ നെഞ്ചോടു ചേർന്ന് കിടക്കേണമേ എന്നൊന്നും ഞാൻ പ്രാത്ഥിച്ചില്ല…എന്തിന് അടുത്ത നിമിഷം എന്ത് ചെയ്യണമെന്ന് പോലും അപ്പഴെനിക്ക് നിശ്ചയം ഇല്ലായിരുന്നു….

ഇ വിവാഹാലോചന പോലും ഞാൻ മുടക്കാൻ ശ്രെമിച്ചതല്ലേ…. എന്നിട്ടും നിങ്ങളെന്നെ വിട്ടുപോയില്ല…ഉറപ്പിച്ചതിന് ശേഷവും ഞാനിത് മുടക്കാൻ കൊറേ ശ്രെമിച്ചതാ… നടന്നില്ല അന്ന് അമ്മയെന്നോട് പറഞ്ഞൊരു കാര്യമുണ്ട്… ഇത്രെയൊക്കെ ചെയ്തിട്ടും എനിക്കിത് മുടക്കാൻ കഴിയാത്തത് നമ്മള് തമ്മില് ഒന്നിക്കാൻ ദൈവം നിശ്ചയിച്ചത് കൊണ്ടാണെന്ന്…

പക്ഷെ സ്വന്തം കാര്യം മാത്രം നോക്കി സിദ്ധുവെട്ടൻ എന്നെ കല്യാണം കഴിച്ചപ്പോ മരുവശത് ഒരുപാട് നാള് കൊണ്ട് ഞാൻ നേടിയെടുക്കാൻ ശ്രെമിച്ച എന്റെ സ്വപ്നമാണ് തകർന്നു പോയത്… ഇ കല്യാണം നടന്നില്ലായിരുനെങ്കിൽ അരവിമാമ എന്നെ പഠിപ്പിച്ചേനെ… എന്റെ ഇഷ്ടപ്രകാരം… ഇപ്പൊ വെറുമൊരു ഡീലിന്റെ അടിസ്ഥാനത്തിലാണ് എന്റെ പഠനം… സിദ്ധുവേട്ടൻ എന്നെ വേണ്ടെന്ന് വയ്ക്കുന്നതോടെ അതും നിന്നേനെ….എന്റെ വീട്ടിലെ ഒരു മുറിയില് വീണ്ടും ഞാൻ ജീവിതതോട്‌ മത്സരിക്കേണ്ടി വരുമായിരുന്നു…. അതിനേക്കാളേറെ ഞാൻ ആദ്യമായി സ്നേഹിച്ചയാള് എന്നെ ഒന്ന് മനസിലാക്കാതെ.. എന്നെ ഉപേക്ഷിക്കുക കൂടി ചെയുമ്പോൾ എനിക്കെന്നെ തന്നെ നഷ്ട്ടപെട്ടു പോയേനെ… അപ്പോ സിദ്ധുവേട്ടൻ എന്ത് ചെയ്തേനെ… ഇപ്പോഴത്തെ പോലെ ആരോ പറഞ്ഞൊരു ജാതകദോഷവും മനസില് വിചാരിച്ചു വീട്ടിലിരിക്കുമായിരുന്നോ….

ഇത്രേയുംനാൾ അവളുടെ മനസ്സിൽ നിറഞ്ഞു നിന്ന ദേഷ്യവും സങ്കടവും ആ വാക്കുകളിലൂടെ അവന് മനസിലാക്കാൻ കഴിഞ്ഞു

“അതൊക്കെ പോട്ടെ ഇ കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ എവിടാണെന്നോ എങ്ങനാണെന്നോ അനേഷിച്ചോ… എന്നെ ഒന്ന് വിളിക്കുകയെങ്കിലും ചെയ്തോ….

കൺകോണിൽ നനവ് പടരവെ അവൾ മുഖം തിരിച്ചു ജനാലയിലൂടെ പുറത്തേക്ക് നോക്കി….

അടുത്ത നിമിഷം രണ്ട് കൈകൾ അരയിൽ ചുറ്റിവരിയുന്നത് അവളറിഞ്ഞു….

“ഐ റിയലി മിസ്സ്‌ യു…

അവളുടെ തോളിൽ താടിമുട്ടിച്ചവൻ പറയവേ വാക്കുകളിലെ തീവ്രത തെളിയിച്ചു കൊണ്ടൊരു ചുടുകണ്ണുനീർ അവളുടെ തോളിലായി ഇറ്റു വീണു

ശരീരം മുഴുവൻ ചൂട് പടരുന്നതവളറിഞ്ഞു….

അവൾ തിരിഞ്ഞു അവന്റെ നെറ്റിത്തടത്തിലും കഴുത്തിലും കൈവെച്ചു നോക്കി…

ദേഹം മുഴുവൻ നല്ല ചൂട്…..

“നല്ല പനിയുണ്ടല്ലോ….

“മ്മ്… അവൻ മൂളളോടെ അവളോട് ചേർന്നു നിന്നതേയുള്ളൂ

“ന്ത് മ്മ്… ഇ പനിയും വെച്ചിട്ടാണോ മനുഷ്യ അമ്മായി രണ്ടാമത് തന്ന ചോറ് കൂടി ഒരക്ഷരം മിണ്ടാതിരുന്നു അകത്താക്കിയത്….

“അത് പിന്നെ…. നീ പറഞ്ഞിട്ടല്ലേ അമ്മായി തന്നത്… പിന്നെനിക്ക് നല്ലോണം വിശക്കുന്നുമുണ്ടായിരുന്നു… അതാ…..

ഒരു കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ അവനത് പറയവേ അവൾ ചിരിയോടെ തലയിൽ കൈവെച്ചു പോയി….

(തുടരട്ടെ…)

മഴ നനഞ്ഞാൽ പനി പിടിക്കും… അല്ലാതെ റൊമാൻസ് മുടക്കാൻ ഞാൻ മനഃപൂർവും പനിപ്പിച്ചതല്ല… എന്റത്തിപ്പാറ അമ്മച്ചിയാണേ സത്യം….