അവനും ഞാനും കുഞ്ഞുനാൾ മുതൽ കൂട്ടുകാരാണ്. ഞങ്ങളുടെ സൗഹൃദം കൊണ്ടു തന്നെ ഞങ്ങളുടെ വീട്ടുകാർ ഞങ്ങളെ ഒരേ സ്കൂളിൽ ചേർത്തു

സുഹൃത്ത്

Story written by GAYATHRI GOVIND

എന്റെ പേര് അശ്വിൻ.. ഞാനും എന്റെ അയൽവാസിയായ അഖിലും ഏകദേശം ഒരേ പ്രായമാണ്.. മാസങ്ങൾ വ്യത്യാസത്തിൽ ആണ് ഞങ്ങൾ ജനിച്ചത്.. അവന്റെ അച്ഛനും അമ്മയും ടീച്ചേർസ് ആണ്.. എന്റെ അച്ഛന് ചെറിയ ഒരു പലചരക്കു കടയാണ്..

അവനും ഞാനും കുഞ്ഞുനാൾ മുതൽ കൂട്ടുകാരണ്.. ഞങ്ങളുടെ സൗഹൃദം കൊണ്ടു തന്നെ ഞങ്ങളുടെ വീട്ടുകാർ ഞങ്ങളെ ഒരേ സ്കൂളിൽ ചേർത്തു.. ഞങ്ങൾ ഒരേ ക്ലാസ്സിലും ആയിരുന്നു.. എന്ത് പ്രശനം ഉണ്ടായാലും ഒറ്റക്കെട്ട്.. അവൻ എന്നെക്കാൾ നന്നായി പഠിക്കുമായിരുന്നു.. എനിക്ക് അതിൽ അഭിമാനവും ആയിരുന്നു.. ഞാൻ നന്നായി പടം വരക്കുമായിരുന്നു.. അവൻ എന്നെ അതിന് പ്രോത്സാഹിപ്പിക്കുമായിരുന്നു..

പക്ഷേ ഉയർന്ന ക്ലാസ്സുകളിൽ എത്തിയതോടെ.. എന്റെ വീട്ടിൽ എന്ത് ചെറിയ കാര്യത്തിനും അവനെ താരതമ്യം ചെയ്യാൻ തുടങ്ങി.. “അവനെ കണ്ടുപടിക്ക്! എന്ത് മിടുക്കാനാണ് അവൻ ! അവന്റെ പകുതി മാർക്ക്‌ നിനക്ക് ഉണ്ടോ ! നിനക്ക് നാണമില്ലേ അവന്റെ കൂട്ടുകാരൻ ആണെന്ന് പറഞ്ഞു നടക്കാൻ.. ” അങ്ങനെ അങ്ങനെ പോയി.. പതിയെ പതിയെ ഈ വാക്കുകൾ എന്നിൽ അവനോട് വെറുപ്പ് ഉളവാക്കി.. ഞാൻ അവനുമായി അകന്നു.. അതു അവനിൽ ഒരുപാട് വിഷമം ഉണ്ടാക്കി.. പക്ഷേ ഞാൻ അതൊന്നും മൈൻഡ് ചെയ്തില്ല.. ഞാൻ അവനോട് ചെറിയ ചെറിയ കാര്യങ്ങൾക്ക് ഉടക്കി പിന്നീട് സംസാരിക്കാനേ പോയില്ല.. ഒരുതരം ഒളിച്ചോടൽ ആയിരുന്നു അത്..

ഡിഗ്രിക്ക് അച്ഛന്റെ നിർബന്ധത്തിനെ തുടർന്ന് അവൻ എടുത്ത കമ്പ്യൂട്ടർ സയൻസ് ഞാൻ എടുത്തു.. എനിക്ക് ഇഷ്ടമല്ല എന്ന് പറഞ്ഞിട്ടും അച്ഛൻ സമ്മതിച്ചില്ല. കോളേജിലും ഞാൻ എന്റെയതായ കൂട്ടുകാരെ കണ്ടെത്തി അവനോട് സംസാരിക്കാനെ പോയില്ല.. അവൻ ഡിഗ്രി കഴിഞ്ഞു MBA ചെയ്തു സ്വന്തം ഐ. ടി സ്ഥാപനം തുടങ്ങി.. ഞാൻ ഡിഗ്രി ഇതുവരെ കംപ്ലീറ്റ് ആക്കിയത് പോലുമില്ല.. അച്ഛന്റെ ഭാഷയിൽ തേരാപാര നടക്കുന്നു.. അച്ഛൻ ഇപ്പോഴും അവനെ വച്ചു കമ്പയർ ചെയ്യാറുണ്ട്.. എനിക്ക് എന്നോട് തന്നെ വെറുപ്പായി തുടങ്ങി..

അങ്ങനെ ഒരുദിവസം രാത്രിയിൽ കൂട്ടുകാരെ കണ്ടശേഷം ബൈക്കിൽ തിരിച്ചു വരുമ്പോൾ എന്റെ ബൈക്ക് ഒരു കാറുമായി ഇടിച്ചു.. ഇടിച്ചതു മാത്രം ഓർമ്മയുണ്ട്.. ബോധം വരുമ്പോൾ ഹോസ്പിറ്റലിൽ ആണ്… കയ്യും കാലുമെല്ലാം കെട്ടുകൾ.. പിന്നീട് ആണ് അറിഞ്ഞത് കാലിന്റെ ഓപ്പറേഷൻ കഴിഞ്ഞു.. അസ്ഥികൾ എല്ലാം നുറുങ്ങിയിരുന്നു എന്ന്.. ഇനിയും ഏകദേശം ഒരു വർഷം കാൽ അനക്കാതെ ഇരിക്കേണ്ടി വരുമെന്ന്.. ഒരു വർഷം ഞാൻ വീട്ടിൽ ഇരുന്നു.. അച്ഛനും അമ്മയും എന്നെ ഒന്നും പറയാറില്ലായിരുന്നു ആ ഒരു വർഷം.. കാലിലെ സ്റ്റീൽ ഒക്കെ എടുത്ത ലാസ്റ്റ് സർജറിയും കഴിഞ്ഞു.. നടക്കാൻ തുടങ്ങിയപ്പോൾ അമ്മ പറഞ്ഞു അഖിൽ ആണ് എന്റെ ഹോസ്പിറ്റൽ ചിലവും ഒരു വർഷത്തെ എന്റെ കാര്യങ്ങളും എല്ലാം നോക്കിയത് എന്ന്.. എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങി..

എന്നിട്ട് അവൻ എന്നെ കാണാൻ ഒരിക്കൽ പോലും വന്നില്ലല്ലോ അമ്മേ..

അവൻ പലതവണ വന്നിരുന്നു മോനെ.. നിനക്ക് അവനെ കാണുന്നത് ഇഷ്ടമല്ല എന്ന് പറഞ്ഞു ഒളിഞ്ഞു നിന്നു കണ്ടിട്ടു തിരികെ പോകും..

അവൻ അഖിലിനെ അന്വേഷിച്ചു അഖിലിന്റെ വീട്ടിൽ പോയി.. അവന്റെ അച്ഛനും അമ്മയും അവനെ സ്നേഹത്തോടെ സ്വീകരിച്ചു.. അവൻ വരാറാകുന്നതെയുള്ളൂ എന്ന് പറഞ്ഞു.. അഖിൽ വന്നതും അശ്വിൻ ഓടി ചെന്ന് അവനെ കെട്ടിപിടിച്ചു പൊട്ടി കരഞ്ഞു..

നിന്നെ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നെടാ.. എന്റെ അച്ഛനും അമ്മയും പക്ഷേ എല്ലാ കാര്യത്തിനും നിന്നെ കണ്ടുപഠിക്കാൻ പറഞ്ഞപ്പോൾ എനിക്ക് എന്നോടുള്ള വെറുപ്പ് നിന്നിലേക്ക് ഞാൻ പ്രകടിപ്പിച്ചതാണ്.. എന്നോട് ക്ഷമിക്കണം നീ..

ഡാ എനിക്ക് അറിയില്ലേ നിന്നെ.. എനിക്ക് നിന്നോട് ഒരു പിണക്കവും ഇല്ല.. നിന്റെ അച്ഛനും അമ്മയ്ക്കും പറ്റിയ തെറ്റാണു. ഓരോത്തർക്കും ദൈവം ഓരോ രീതിയിൽ കഴിവ് കൊടുത്തിട്ടുണ്ടാവും.. അതു പ്രോത്സാഹിപ്പിക്കണ്ടത് ഒരു പ്രായം വരെ നമ്മുടെ അച്ഛനും അമ്മയും ആണ് പിന്നെ നമ്മൾ സ്വയവും.. അല്ലാതെ മറ്റുള്ളവരുമായി നമ്മുടെ കുട്ടികളെ താരതമ്യം ചെയ്‌താൽ അവർക്ക് അതു ഒരു നന്മയും നൽകില്ല. മറിച്ചു അത് അവരിൽ മറ്റുള്ളവരോടുള്ള വാശിയും വെറുപ്പും ഉണ്ടാക്കിയെടുക്കത്തെയുള്ളൂ..

നീ എന്നും എന്റെ സുഹൃത്ത് ആയിരിക്കും.. നിനക്ക് എന്ത് സഹായം ചെയ്യാനും ഞാൻ എന്നും കൂടെയുണ്ടാകും അഖിൽ അശ്വിനോട്‌ പറഞ്ഞു.. അവർ പരസ്പരം ഒന്നുകൂടി പുണർന്നു..

അവസാനിച്ചു.