Story written by NAYANA SURESH
അബോഷൻ കഴിഞ്ഞ ആലസ്യത്തിൽ കിടക്കുമ്പോൾ മനസ്സു മുഴുവൻ നീറ്റലായിരുന്നു … ഇന്നലെ വരെ തുടിച്ചിരുന്ന ഒരു കുഞ്ഞു ഹൃദയം അവളുടെ വയറിനകത്തില്ല . മൂന്നു മാസത്തിനപ്പുറം തളം കെട്ടിത്തുടങ്ങിയ ആ ചോര പാപ കറയാണെന്ന് അവൾക്കറിയാമായിരുന്നു …
ഡീ ,,, ഒക്കെ നമ്മുടെ നല്ലതിനല്ലെ പറയണെ …അബോഷനത്ര പേടിക്കാനുള്ളതല്ല ,കണ്ണടച്ച് തുറക്കും മുൻപ് കാര്യം കഴിയും
എനിക്കത് ഓർക്കാൻ വയ്യട ,നമ്മുടെ കുഞ്ഞല്ലെ നമുക്ക് വേഗം കല്യാണം കഴിക്കാം
നിനക്ക് വട്ടുണ്ടോ ….. ലൈഫ് സെറ്റ് ആവുന്നേയുള്ളൂ ….. എന്നും ആരോടെങ്കിലും എരക്കാർപറ്റ്വോ ?
പ്ലീസ് ടാ
ഞാൻ പറയുന്നത് നീ കേട്ടാ മതി ….
അന്നവൻ എഴുന്നേറ്റ് പോകുമ്പോൾ അവനാ കുഞ്ഞിനെ സമ്മാനിച്ച നേരമായിരുന്നു മനസ്സിൽ …. അല്ലെങ്കിലും ആവശ്യം നടത്താൻ വേണ്ടി അവൻ നന്നായി അഭിനയിക്കും. ചേർത്ത് പിടിക്കും , ജീവിതത്തിൽ കൂടെ കാണുമെന്ന് വിശ്വസിപ്പിക്കും, ഭൂമിയിലെ ഏറ്റവും വലിയ ഭാഗ്യവതി ഞാനാണെന്ന് എനിക്ക് തോന്നും
വെറുതെയാണ് …. തൊട്ടടുത്ത നിമിഷം അവന്റെ ലഹരിയടങ്ങുബോൾ അവൻ മാറും
ഒരു പ്രണയവും ഒരുപാട് നാൾ കൊണ്ടു പോകരുത് …. പ്രണയം ജീവിതമായാൽ ആദ്യം ഇല്ലാതാക്കുന്നത് കണ്ട സ്വപ്നങ്ങളാണ് …. പുതുമയില്ലാത്ത ശരീരങ്ങളിൽ ആർക്കും ഒന്നും കണ്ടെത്താനാവില്ല …. എനിക്കുള്ളതെ മറ്റൊരുത്തിക്കും ഉള്ളു എന്നിട്ടും എന്റെ എല്ലാം നേടിയെടുത്ത് എന്നെ സ്വന്തമാക്കിയ ആൾ നടന്നകലും …
ഹലോ
എന്താ വിളിച്ചെ ?
ഒന്നൂല്ല …. വിളിക്കണ കാണാതായപ്പോ വിളിച്ചതാ
കോപ്പ് ,,,, ഞാൻ പറഞ്ഞിട്ടുണ്ട് എന്തെങ്കിലും തിരക്കിനിടക്ക് വിളിക്കരുതെന്ന്
സിദ്ധു …. ഞാൻ വേറെ ആരെയാ വിളിക്കാ
ആരെയാണെങ്കിലും വിളിച്ചോ
ഹലോ ഹലോ ഹലോ
മറുതലയ്ക്കലിൽ നിന്നും നിശബ്ദമായ ആ ഫോണിൽ പിന്നെയും ചെവി ചേർത്ത് അവളങ്ങനെ ഇരുന്നു
ഇന്നലെ രാത്രി രാകേഷാണ് അവളെ വിളിച്ച് ഇക്കാര്യം പറഞ്ഞത് …
ഹലോ അനു
എന്താ രാകേഷട്ടാ
മോള് വീട്ടിൽ പറഞ്ഞ് എത്രയും വേഗം അവനുമായിട്ടുള്ള കല്യാണം നടത്തണം .എത്ര ഒഴിഞ്ഞ് മാറിയാലും സമ്മതിക്കരുത്
ഏട്ടാ … സിദ്ധൂ ന്റെ ബിസ്സിനസ്സ് ശരിയായ ലെ കല്യാണം കഴിക്കു എന്നാ അവൻ പറഞ്ഞത്
മോളെ അപ്പോഴെക്കും അവനെ വേറ് പെണ്ണ്ങ്ങള് കൊണ്ടുവും
അതെന്താ
അങ്ങനാ അവന്റെ നടപ്പ്
അന്ന് രാത്രി അവൾ ഉറങ്ങിയില്ല …. മുൻപത്തെ സ്നേഹമൊന്നും അവനില്ല….അങ്ങോട്ടു വിളിച്ചാൽ തോന്നുമ്പോ എടുക്കും എന്നല്ലാതെ തിരികെ വിളിച്ചിട്ട് എത്രയോ കാലങ്ങളായി .. അവന് ഇനി വേറെ വല്ല ബന്ധവും ഉണ്ടോ ? വിളിച്ചാലൊക്കെ നമ്പർ ബിസിയാണ് ….
പതിനഞ്ച് വയസ്സിലാണ് അവൾ ആദ്യമായി സിദ്ധൂ നെ കാണുന്നത് … സ്കൂളിന് പുറത്ത് റ്റ്യൂഷൻ സെന്ററിലുമായി അവനങ്ങനെ ഉണ്ടാവും …
കൂട്ടുകാരോട് ഓരോന്നു പറഞ്ഞു വിടും … ഒരു പാട് കാലം കാണാത്തതുപോലെ നടിച്ചു ..പതിയെ പതിയെ അവൻ നിൽക്കാറുള്ളിടത്ത് അവനെ കണ്ടില്ലെങ്കിൽ അസ്വസ്ഥത തോന്നി തുടങ്ങി …. അവസാനം തന്റെ ഇഷ്ടം അവൾ തുറന്നു പറഞ്ഞു .
ആ ബന്ധം കൂടി വന്നു ….. പലപ്പോഴും ക്ലാസ്സിൽ പോകാതെ സിനിമയും ,പാർക്കും, ബീച്ചുമായി നടന്നു , പിന്നീടെപ്പോഴോ തന്നെ മുഴുവനായി അറിയുവാനുള്ള ആഗ്രഹം അവൻ പ്രകടിപ്പിച്ച് തുടങ്ങി … ആദ്യമൊന്നും സമ്മതിച്ചില്ലെങ്കിലും ഒരിക്കൽ ആളൊഴിഞ്ഞ അവന്റെ കൂട്ടുകാരന്റെ വീട്ടിൽ വെച്ച് എന്റെ അതിർവരമ്പുകളും അവൻ പൊട്ടിച്ചു ..
പിന്നീടത് പതിവായി …..
ഇഷ്ടത്തിന്റെ കണികകൾ കുറയുബോഴും അവനവളെ സ്വന്തമാക്കിയിരുന്നു …
അവനെ അവൾക്ക് ജീവനാണ് …. അവനില്ലാത്ത ജീവിതം അവൾ സ്വപ്നം കണ്ടിട്ടില്ല..ഈ നിമിഷം വരെ അവനെ എതിർത്ത് ഒന്നും ചെയ്തിട്ടല്ല..
ഹലോ
പറയു രാകേഷേട്ടാ
മോളെ നീയിന്ന് സിദ്ധു നെ വിളിച്ചാ
തിരക്കാന്നു പറഞ്ഞു
ഉം ‘മോളെ അവന്റെ കല്യാണം ശരിയായീന്ന് …. ഇന്ന് വീടുകാണൽ ചടങ്ങാരുന്നു … ഒൻപതാം തിയതി എൻഗേഞ്ച്മെന്റ്
ഒരു തരിപ്പ് ശിരസ്സിലേക്ക് കയറി …. കൈകാലുകൾ മരവിച്ചു … ശ്വാസം തൊണ്ടയിൽ കുടുങ്ങി
അവൾ ഫോണെടുത്ത് സിദ്ധൂ ന്റ അമ്മയെ വിളിച്ചു
അമ്മേ
എന്താ മോളെ
അവനോ
അവൻ മുറിയിലുണ്ട്
അമ്മേ … അവനെന്നോടിപ്പോ മിണ്ടിണില്ല
അവനങ്ങനാമോളെ …… ബന്ധങ്ങളൊന്നും സൂക്ഷിക്കാനറിയില്ല . മോളോട് അവൻ വല്ലതും പറഞ്ഞെങ്കിൽ അത് മറന്ന് കള
അമ്മാ പറയ മാത്രണോ ? അബോഷൻ കഴിഞ്ഞെയുള്ളു ,അമ്മയതു മറന്നോ ?… ഒന്നവനോട് പറയമ്മ
നീ ഫോൺ വെച്ചെ
ഒഴുവാക്കലുകളുടെ തീവ്രമായ വേദന അവളുടെ ഞരമ്പുകളെ കെട്ടി വരിഞ്ഞു
ആരെ വിളിക്കണമെന്നോ എന്ത് ചെയ്യണമെന്നോ അറിയാത്ത അവസ്ഥ
ഹലോ
എന്തിനാ നീ എപ്പോഴും വിളിക്കണെ
ഞാൻ കേട്ടത് സത്യാണോ
എന്ത്
നിന്റെ കല്യാണം ആയീന്ന്
ഉം ,അതെ
നിനക്ക് എങ്ങനെ പറ്റുന്നു ടാ … നിന്റെ കുഞ്ഞിനെയാ ഞാനിപ്പോ കൊന്നട്ട് വന്നത് … ആ ചോര വറ്റും മുൻപ് വേറെ ഒരുത്തിയെ കിട്ടീലെ
ആ ചോര എന്റെയാണെന്ന് എന്താ ഉറപ്പ്
പിന്നെ
ഞാൻ വിളിച്ചപ്പോ എന്റെ കൂടെ വന്ന നീ …. ആരൊക്കെ വിളിച്ച് ആരുടെ കൂടെയൊക്കെ പോയീന്ന് എനിക്കെങ്ങനെയറിയാം
എന്താടാ ‘നീ പറയണേ
അടുത്ത ആഴ്ച എന്റെ കല്യാണ നിശ്ചയമാണ് …. വീട്ടുകാരൊക്കെ തിരുമാനിച്ച മട്ടാ .. ഇനി അതിനിടയിലേക്ക് വരരുത്
എനിക്കില്ലാത്ത എന്താ അവൾക്കുള്ളത് ?
നിനക്ക് എന്താ ഉള്ളത് … ആര് വിളിച്ചാലും പോണ ഒരുത്തിയെ എനിക്ക് വേണ്ട….എനിക്ക് വേണ്ടത് ഭാര്യയെയാണ് അല്ലാതെ ..
ടാ … പ്ലീസ് …. എന്റെ നെഞ്ച് പൊട്ടുന്നു … എത്ര സ്വപ്നം കണ്ടതാ എനിക്ക് വയ്യ നീയില്ലാതെ
വെച്ചട്ട് പോടി … എവിടെയോ പോയി ഒപ്പിച്ചിട്ട് എന്റെ തലേലിടാ.. ഇനി മേലാൽ എനിക്ക് വിളിക്കരുത്
കാലിനടിയിലെ മണ്ണ് ചോർന്നു പോകുന്നതായി അവൾക്ക് തോന്നി … എത്ര പെട്ടെന്നാണ് ആരുടെയും ആരും അല്ലാതാകുന്നത് … ആ മുറി നിറയെ അവന്റെ ചിന്തകൾ നിറഞ്ഞു നിൽക്കാണ് … ഇന്നലെ വരെ തുടിപ്പറിഞ്ഞ വയറും അവൻ കാലിയാക്കിയിരിക്കുന്നു .. ഇനി ആർക്കു വേണ്ടിയാണ് കാക്കുന്നത് ?
ക്ഷീണമടഞ്ഞ കണ്ണുകളോടെ ഷാൾ ഫാനിൽ കെട്ടി മുന്നിൽ സ്നേഹത്തിനടിമപ്പെട്ട് ചെയ്ത തെറ്റുകൾ …പെണ്ണിനൊരിക്കലും തിരികെ നടക്കാനാകില്ലല്ലോ ….
ആ ഷാളിൽ അവളുടെ ജീവൻ പിടഞ്ഞു …. ഒഴിഞ്ഞ ഗർഭപാത്രത്തിൽ നിന്നും ബാക്കി കിടന്ന ചോര അവളുടെ കാലിലൂടെ ഒലിച്ചിറങ്ങി ….. ഒരു പ്രണയവും കൂടി അവിടെ കൊല്ലപെട്ടു