ആദ്യ രാത്രിയിൽ മുറിയിൽ ഉറങ്ങി കിടന്ന കുഞ്ഞിനെയും എടുത്ത് അമ്മ പോകുമ്പോൾ അദ്ദേഹത്തിന്റെ മുഖത്തു നിരാശ പടർന്നിരുന്നത് അവൾ ശ്രദ്ധിച്ചിരുന്നു…

മുടന്തി പെണ്ണ്

Story written by മാനസ ഹൃദയ

“””മുടന്തി ആണെന്ന് കേട്ടു…..ന്നാലും ഇത്തിരി സൗന്ദര്യം ഒക്കെ ഉണ്ടല്ലേ….? “”

“‘അല്ലേലും ഈ മുടന്തി പെണ്ണിന് ഒരു ഡോക്ടർ ചെക്കനെ കിട്ടുവാന്ന് വച്ചാൽ ഭാഗ്യമല്ലേ……. പണവും പദവിയും ഉള്ള ഒരുത്തനെ തന്നെ കിട്ടിയില്ലേ…. പിന്നെ രണ്ടാം കെട്ടുകാരൻ ആയാലെന്താ… കൊച്ചുള്ളവൻ ആയാൽ എന്താ… “”‘

വലതുകാൽ വച്ചു മരുമകളായി ആ വലിയ വീടിന്റെ സ്ഥാനപ്പടി കയറിയ മധുരിമയ്ക്ക് മുടന്തി എന്ന കേൾവി പതിവുള്ളതായിരുന്നു.. വിവാഹം കഴിഞ്ഞപ്പോഴും ആ പര്യായത്തിനു കുറവൊന്നും വന്നില്ലെന്ന് അവൾക്ക് മനസിലായി….അല്ലെങ്കിലും ജീവിതത്തിൽ എന്തെങ്കിലും ഒരു നല്ലത് സംഭവിച്ചിട്ടുണ്ടെങ്കിലും അത് മുടെന്തെന്ന ഈ ബലഹീനതയുടെ ഔദാര്യമായാണ് പലരും അവളെ വിലയിരുത്തിയിട്ടുള്ളത്….

ഞൊണ്ടി ആയിരുന്നതു കാരണം വരുന്ന ആലോചനകളെല്ലാം മുടങ്ങുമ്പോൾ നിരാശ പടരുന്ന അച്ഛന്റെയും അമ്മയുടെയും മുഖത്തു നോക്കുവാൻ കെല്പില്ലാതാവുമായിരുന്നൂ അവൾക്ക് .. ഒടുക്കം കല്യണ ചിലവടക്കം വഹിച്ചോളാം എന്നു പറഞ്ഞു ഒരു ഡോക്ടർ ചെക്കന്റെ ആലോചന വന്നു… ഒരു രണ്ടാം വിവാഹക്കാരൻ…. കൂടെ ഒരു കൊച്ച് കൂടിയുള്ളവൻ….. അല്ലെങ്കിലും വരുന്ന ആലോചനകളെ എതിർക്കാൻ തനിക്ക് അത്ര വല്ല്യ കഴിവുകളൊന്നും ഇല്ല എന്ന വസ്തുത ആ മുടന്തി പെണ്ണിനെ ഈ വിവാഹത്തിന് പ്രേരിപ്പിച്ചു

മണ്ഡപത്തിൽ ഞൊണ്ടി ഞൊണ്ടി കയറുമ്പോഴും പലരും തന്നെ കാണാൻ ഏന്തി വലിഞ്ഞു നോക്കുന്നത് അവൾ കണ്ടിരുന്നു…. മധുരിമ എന്നുള്ള ഈ നാമധേയം തനിക്ക് അത്രമേൽ പ്രിയമായിരുന്നിട്ടും മുടന്തി പെണ്ണ് എന്ന് മാത്രമുള്ള പലരുടെയും വിളിയിൽ പലപ്പോഴും സ്വന്തം പേര് മറക്കുമായിരുന്നു….

“””‘മോൾ ചെന്നു കുളിച്ചിട്ടു വാ…. “””

അമ്മായിഅമ്മയുടെ വാക്കുകളിൽ ചിന്തയിൽ നിന്നുണർന്നപ്പോൾ എവിടെയാ മുറി എന്ന ഭാവത്തിൽ പെണ്ണ് കണ്ണ് മിഴിച്ചു… പടികൾ കയറി ചെന്നു മുറിവരെ എത്താനുള്ള തത്രപ്പാടിൽ കൂടെ നിൽക്കാൻ ആാാ അമ്മ കൈ താങ്ങി …

വന്നിരുന്ന ബന്ധുമിത്രാതികളൊക്കെയും ഏതോ ഒരു വിചിത്ര ജീവിയെ പോലെ നോക്കുന്നുണ്ടായിരുന്നു….

ഇതുവരെ തന്റെ ജീവിതത്തിൽ കണ്ടിട്ടില്ലാത്തതിൽ വച്ചു അത്രയും വലിയ മുറിയിൽ കയറുമ്പോൾ കണ്ണുകൾ എങ്ങോട്ട് പായണമെന്നറിയാതെ പിടപ്പിലാണ്ടു. ആദ്യ രാത്രിയിൽ മുറിയിൽ ഉറങ്ങി കിടന്ന കുഞ്ഞിനെയും എടുത്ത് അമ്മ പോകുമ്പോൾ അദ്ദേഹത്തിന്റെ മുഖത്തു നിരാശ പടർന്നിരുന്നത് അവൾ ശ്രദ്ധിച്ചിരുന്നു . .

“”””ഇതിനെയും കൂടി കൊണ്ട്പോയാൽ സന്തോഷം…. “””

തന്നെ നോക്കി അവൻ അങ്ങനെ പറഞ്ഞപ്പോൾ അമ്മ ഒന്ന് തിരിഞ്ഞു നോക്കി എങ്കിലും അവൻ പറഞ്ഞതിനെ ഗൗനിച്ചില്ല…

അപ്പോഴും കാര്യങ്ങളുടെ കിടപ്പ് എന്താ ഇങ്ങനെ എന്ന ഭാവത്തിലായിരുന്നു മധുരിമ….ഒന്നും ഉരിയാടാതെ ഒരു ഭാഗത്തേക്ക്‌ നോക്കി ഉറക്കം നടിക്കുന്ന അവനെ കുഞ്ഞു കണ്ണാലൊന്നു നോക്കി… പിന്നെ ഒരുപാട് ചോദ്യങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് അവളും മയങ്ങി ..

ദിവസങ്ങളോരോന്നും ഇങ്ങനെ കടന്നുപോവുമ്പോൾ പെണ്ണിന്റെ ഉള്ളിൽ ഒരു കനൽ എരിയുന്നുണ്ടായിരുന്നു… ഒന്നിലും ഇടപെടാനുള്ള അവസരം നൽകാതെ… ഭാര്യയായി പരിഗണിക്കാതെയുള്ള അവന്റെ അവഗണനകൾ പതിവായി തുടങ്ങിയപ്പോഴും ആ പെണ്ണ് ഒന്നും മിണ്ടിയില്ല…. സ്വന്തമല്ലായിരുന്നിട്ട് കൂടി അവന്റെ കുഞ്ഞിനെ തൻ കുഞ്ഞായി താലോലിക്കുവാനും അവൾ മറന്നില്ലായിരുന്നു..

ആ രണ്ടു വയസു കാരിക്ക് അച്ഛന്റെ ലാളനകൾ കിട്ടിയിട്ടില്ല എന്ന സത്യമവൾ മനസിലാക്കിയത് കിങ്കിരി പല്ല് കാട്ടി ചിരിച്ചിരുന്ന ആ കുഞ്ഞിന്റെ മുഖത്തു ഒരു നോട്ടം പോലും പതിപ്പിക്കാതെ അവൻ പോയപ്പോഴാണ് …അതിനെ മുന്നിൽ കാണുമ്പോൾ നാശം എന്നു പറഞ്ഞു പല്ല് ഞെരിക്കുമ്പോഴാണ്. അപ്പോഴും ആരോടാണീ വാശിയെന്നു മാത്രം മധുരിമക്ക് പിടികിട്ടിയില്ല ..

എങ്കിലും തനിക്ക് മുന്നേ ഭാര്യ പദവി അലങ്കരിച്ചിരുന്നവളെ കുറിച്ചറിയാനുള്ള ആകാംഷ ഉടലെടുത്തു…. ഒടുക്കം അമ്മായി അമ്മയോടായി കാരണം തിരക്കിയപ്പോഴും മോൾ അതൊന്നും അറിയേണ്ടഎന്നായിരുന്നു മറുപടി….

ഡോക്ടർ ചെക്കന്റെ കൂടെ പുറത്തേക്ക് പോകണമെന്നറിഞ്ഞപ്പോൾ കുഞ്ഞിപെണ്ണിനേയും ഒരുക്കി…. അവളും ഒരുങ്ങി നിന്നു…..

“”എങ്ങോട്ടാ… “””ന്നുള്ള അവന്റെ ചോദ്യത്തിൽ ആ സന്തോഷവും കെട്ടടങ്ങി

“”ഞങ്ങളെയും കൊണ്ടോകില്ലേ..അമ്മ പറഞ്ഞു കൂടെ പൊന്നോളാൻ “”

“”സോറി എനിക്ക് പറ്റില്ല… അമ്മയെ മാത്രമേ കൊണ്ട് പോകു…. ഇനി ഈ കാലും വച്ചു നീ കൂടെ വന്നിട്ട് വേണം എന്നെ നാണം കെടുത്താൻ “”

അപമാനമാകുമെന്നോണം ഭാര്യയെ ഒഴിവാക്കുവാൻ മുടന്തൻ ന്യായങ്ങൾ പറഞ്ഞത് അവനായിരുന്നു…. അടക്കി വച്ച വിങ്ങലുകൾ അപ്പോൾ തന്നെ അവളുടെ കണ്ണിലെ നീര്തുള്ളികളായി പെയ്യുവാൻ തുടങ്ങി…

“””കൂടെ വരേണ്ട… എന്നെയൊന്നു സ്നേഹിച്ചുടെ” എന്നു മാത്രമായിരുന്നു അപ്പോഴും അവൾക്ക് പറയുവാൻ ഉണ്ടായിരുന്നത്….

അവന്റെ പെങ്ങളൂട്ടി നന്നായി നൃത്തം ചെയ്യുമായിരുന്നു….അവളുടെ ആട്ടം മുടന്തി പെണ്ണ് നോക്കി നിൽക്കുമ്പോൾ അവളെ നോവിക്കാനെന്നോണം അവൻ പറയുമായിരുന്നു….

“”ഇവളുടെ മുന്നിൽ നിന്നും ആടേണ്ട മോളെ… കണ്ണ് വയ്ക്കും…. മുടന്തിക്ക് അതിനൊന്നും പറ്റുന്നില്ലല്ലോ”യെന്ന്…

ഒരു മഞ്ഞു നീർകണം പോൽ അശ്രുക്കൾ അപ്പോഴും കിനിഞ്ഞു.

അവൾ ആടി തിമിർത്ത ചിലങ്കയെ കയ്യിലെടുത്തു നോക്കി നിൽക്കുമ്പോൾ പെങ്ങളൂട്ടി ചെയ്തത് അത് വാങ്ങി അവളുടെ ഇത്തിരി നീളം കുറഞ്ഞു വളഞ്ഞ കാലിൽ അണിയിക്കുക മാത്രമായിരുന്നു….

മെല്ലെ കിലുക്കി കൊണ്ട് അവനെ നോക്കിയപ്പോൾ അതിലൂടെ നുരഞ്ഞുകയറിയ ദേഷ്യത്തെ പുച്ഛത്താൽ വിതറികൊണ്ടവൻ കടന്നു പോയി…..

ആ പെങ്ങൾ തന്നെയായിരുന്നു അവന്റെ ജീവിതത്തെ കുറിച്ച് ആ പെണ്ണിനോട് പറഞ്ഞത്…

നാല് വർഷം മുൻപായിരുന്നു ശ്രീനാഥ്‌ എന്ന അവന്റെ വിവാഹം…. പ്രേമിച്ചു വിവാഹം കഴിച്ചു… രണ്ട് പേരും നല്ല സ്നേഹത്തിലായിരുന്നു..അവൾ ഗർഭിണി ആയിരുന്നപ്പോൾ ശ്രീയുടെ സന്തോഷത്തിനു കണക്കില്ലായിരുന്നു…. പക്ഷെ മാസങ്ങൾ കഴിയുന്തോറും അവളിൽ എന്തൊക്കെയോ മാറ്റങ്ങൾ വരുവാൻ തുടങ്ങി… എല്ലാവരോടും അകൽച്ച പ്രകടിപ്പിക്കുവാൻ തുടങ്ങി….. എങ്കിലും എന്തിനാണെന്ന് മാത്രം ആർക്കും പിടികിട്ടിയില്ല…..

” ഒടുക്കം പ്രസവിച്ചു മൂന്ന് മാസം കഴിഞ്ഞപ്പോഴേക്കും കുഞ്ഞിനെ ഇവിടെ ഇട്ടു കൊണ്ട് ഏട്ടത്തി സ്വന്തം വീട്ടിലേക്ക് പോയി…പിന്നെ തേടി വന്നത് ഒരു ഡിവോഴ്സ് നോട്ടീസ് ആയിരുന്നു… ശ്രീയേട്ടൻ അതോടെ തളർന്നു… കുഞ്ഞിനോടും ദേഷ്യം കാണിക്കുവാൻ തുടങ്ങി… ഏട്ടത്തിയോട് വെറുപ്പ് മാത്രമായി ആ ദിനങ്ങൾ തുടർന്നു. അതിനു അന്ത്യമിട്ടത് അവളുടെ മരണമായിരുന്നു…. “””

പെങ്ങളൂട്ടി ഒന്നു നിർത്തി…. പിന്നെ മധുരിമയുടെ ഉള്ളിലെ ആതി കണ്ടേന്നോണം ഒന്നും പറയുവാൻ തുനിഞ്ഞില്ല….പക്ഷെ എന്തിനാണു ശ്രീനാഥ്‌നെ ഉപേക്ഷിച്ചു പോയതെന്ന് അവൾ ഓർത്തു…ബാക്കി കൂടി അറിയണമെന്നോണം അവളുടെ മുഖത്തേക്ക് നോക്കി…

“ഗർഭിണിയായ ശേഷം ക്യാൻസർ വേട്ടയാടിയിരുന്നു.. പക്ഷെ അതൊന്നും ഏട്ടത്തി ആരെയും അറിയിച്ചില്ല…. മരിക്കുമെന്നുറപ്പായപ്പോൾ ഏട്ടനെ വെറുപ്പിച്ചു….കുഞ്ഞിനെ കളഞ്ഞിരുന്നെകിൽ ഒരു പക്ഷെ ജീവൻ കിട്ടുമായിരിന്നു…പക്ഷെ എല്ലാ റിസ്കും എടുത്തു അതിനെ പ്രസവിച്ചു …കുഞ്ഞിനെ നിങ്ങൾ കൊണ്ട് പൊയ്ക്കോളൂ എനിക്ക് വേണ്ടയെന്ന് ഏട്ടത്തി പറഞ്ഞു… അപ്പോഴും അവരോട് ഞങ്ങള്ക്ക് ദേഷ്യമായിരുന്നു തോന്നിയത്.. ഇവിടെ കൊണ്ട് വന്നു മോളെ ഞങ്ങൾ പൊന്നു പോലെ നോക്കി . … എല്ലാ സത്യങ്ങളും ഏട്ടനറിഞ്ഞത് ഏട്ടത്തിയുടെ മരണശേഷമായിരുന്നു…

പതിയെ കുഞ്ഞിനോടുള്ള ദേഷ്യവും കൂടി . ഡോക്ടർ ആയിരുന്ന ഏട്ടൻ അതോടെ രോഗി ആയെന്ന് പറയാം….. ആ കുഞ്ഞിന് ഒരു അമ്മ വേണമായിരുന്നു… അതാണ് ഇപ്പോഴുള്ള എന്റെ ഈ ഏട്ടത്തി….ഞങ്ങൾക്ക് ഉറപ്പായിരുന്നു ഏട്ടൻ ഒരു ഭാര്യ സ്ഥാനം നൽകില്ലെന്ന്…. അതാണ് എന്തേലും ഒരു കുറവുള്ള പെണ്ണിനെ അനുഎഷിച്ചു നടന്നത്…അങ്ങനെ ഇയാളിൽ എത്തിപ്പെട്ടു …

കേട്ട വസ്തുതകൾ സഹിക്കാവുന്നതിലും അപ്പുറമായിരുന്നെങ്കിലും ഉള്ളിൽ തികട്ടി വന്ന സങ്കടത്തെ മധുരിമ മറച്ചു പിടിച്ചു…

“ഇത്ര വലിയ വീട്ടിലെ മരുമകൾ ആയില്ലേ… സ്നേഹം ഉള്ള അമ്മയെയും നാത്തൂനെയും കിട്ടിയില്ലേ… ഒരു മോളെ കിട്ടിയില്ലേ… മതി… അമ്മ ആയില്ലേലും ആ മോൾടെ അമ്മ ആയാൽ മതി… പേരിനെങ്കിലും ഒരു ഭാര്യയായാൽ മതി…. “”

അപ്പോഴും അത് മാത്രമായിരുന്നു അവൾക്ക് പറയുവാൻ ഉണ്ടായിരുന്നത്.

പിന്നീടുള്ള ദിവസങ്ങളൊക്കെയും തന്റെ ദാമ്പത്യ ജീവിതത്തെ കുറിച്ചവൾ പ്രതീക്ഷിച്ചില്ല….. സന്തോഷമായിരുന്നു….അവന്റെ സ്നേഹമില്ലെന്നൊഴിച്ചു ബാക്കി എല്ലാത്തിലും തൃപ്തയായിരുന്നു….

പെട്ടെന്നൊരുനാളാണ് ശ്രീനാഥിന് ആക്‌സിഡന്റ് പറ്റിയത് … മദ്യ ലഹരിയിൽ അപകടത്തിലാണ്ടപ്പോൾ ഏറെ ബാധിച്ചത് അവന്റെ കാലിനെ ആയിരുന്നു… കാലിന്റെ എല്ലു പൊട്ടി കിടന്ന ആ നാളുകളിലാണവൻ മുടന്തി പെണ്ണിനെ ശ്രദ്ധിച്ചു തുടങ്ങിയത്…. മെല്ലെ നടന്നു വന്നു തന്റെ ഓരോ കാര്യങ്ങളും മടിയും കൂടാതെ ചെയ്യുന്നത് നോക്കി കിടന്നു..മെല്ലെയുള്ള വേച്ചു വേചുള്ളാ ആ നടത്തിനും ഒരു ഭംഗിയുണ്ടെന്ന് തിരിച്ചറിഞ്ഞു.

ഇടയ്ക്കിടെ കുഞ്ഞി പെണ്ണിനെയവൾ അവന്റെ അരികിലായി കിടത്തി കൊടുക്കുവാൻ തുടങ്ങി… അതിലൂടെ ഒരൊറ്റ ലക്ഷ്യമെ അവൾക്ക് ഉണ്ടായിരുന്നുള്ളു… ആ കുഞ്ഞിനെ അവൻ സ്നേഹിക്കണമെന്ന്… തന്നെ വെറുത്താലും അവന്റെ ചോരയെ മാറോടണയ്ച്ചു പിടിക്കണമെന്ന്…

പിന്നെയെപ്പോഴോ ഒളിഞ്ഞു നോക്കുമ്പോൾ അവന്റെ നെഞ്ചിൽ കിടത്തി അതിനെ തലോടുന്നത് അവൾ കണ്ടിരുന്നു. കാലിന്റെ എല്ലൊന്നു പൊട്ടിയപ്പോൾ അവൻ തിരിച്ചറിഞ്ഞത് അവളെ തന്നെയായിരുന്നു..ഒരു പക്ഷെ ഈ കാലു മുഴുവനായും നഷ്ടപെട്ടിരുന്നെങ്കിൽ അവളെ പോലെ സമൂഹത്തിനു മുന്നിൽ പിടിച്ചു നിൽക്കാൻ മനക്കട്ടി തനിക്ക് കിട്ടില്ല എന്ന യാഥാർഥ്യം അവൻ മനസിലാക്കി.പതിയെ ഒരു നറുചിരി ശ്രീനാഥ്‌ അവൾക്ക് സമ്മാനിക്കുവാൻ തുടങ്ങി… കുഞ്ഞിന്റെ കൊഞ്ചലുകൾ കേൾക്കാതെ രാത്രി ഉറക്കം വരില്ലെന്ന് തോന്നി….

ഒരു നാൾ തന്റെ മുറിയിൽ വന്നു കുഞ്ഞിനെ എടുത്ത് പോകുന്ന അമ്മയുടെ കൈയ്യവൻ വിലക്കി…

“”ഇവിടെ കിടന്നോട്ടെ… ”””

ഒരു നേർത്ത പുഞ്ചിരി നൽകി അമ്മ കടന്നു പോയപ്പോൾ അവൻ അവളോടായി സംസാരിച്ചു.

“”നിന്റെ പേരെന്താണെന്ന് എനിക്കറിയില്ല.. ആരോടും ചോദിച്ചിട്ടുമില്ല…. മുടന്തി എന്നു മാത്രമേ എന്റെ നാവിനു നിന്നെ വഴങ്ങിയിട്ടുള്ളു.. അറിയില്ല നിന്നെ വെറുത്തതെന്തിനാണെന്ന്…. ഒരു പക്ഷെ അടർന്നു പോയ പൂർവ പാതിയെ അത്രയ്ക്ക് ഇഷ്ടപെട്ടത് കൊണ്ടായിരിക്കാം…. ക്ഷമിക്കണം എന്നോട്….

അപ്പോഴും ആ പെണ്ണിന് അതിശയമൊന്നും തോന്നിയിരുന്നില്ല….

“” ഞാൻ മധുരിമ…… ക്ഷമപണമൊന്നും വേണ്ട… പകരം ഈ മോളെ സ്നേഹത്തോടെ ഒന്ന് ലാളിക്കുന്നത് കണ്ടാൽ മതി….പിന്നേ…. “

അവൾ ഒന്നു നിർത്തി….

“”പിന്നെ? “

“‘ ആ പെണ്ണിനെ മറന്നു കഴിഞ്ഞ് ഈ മുടന്തിക്ക് എന്നെങ്കിലും ഒരു സ്ഥാനം തരുവാൻ തോന്നിയാൽ …..അങ്ങനെ തോന്നിയാൽ മാത്രം എന്നെയൊന്നു സ്നേഹിക്കണം…. എങ്ങോട്ടും എന്നെ കൂടെ കൊണ്ടോകേണ്ട…. ഈ കുഞ്ഞി പെണ്ണിനൊപ്പം നിങ്ങളുടെ മാറോട് ചേർത്തൊന്ന് കിടത്യാ മതി …… “”

അവനൊന്നു ആലോചിച്ചു… പിന്നെ ഉത്തരം നൽകി…. അവളെ പിടിച്ചു വച്ച് കൊണ്ട് നെറ്റിയിൽ ഒരു നേർത്ത ചുംബനം.. പിന്നീട് അധിക നാൾ വേണ്ടി വന്നില്ല… അവളെ മാറോടണയ്ക്കുവാൻ….പ്രേമത്താൽ പൊതിയുവാൻ…. സ്നേഹ യാമങ്ങൾക്ക് തുടക്കം കുറിച്ചപ്പോഴും അവൻ ആദ്യമായി ചുംബിച്ചത് ആ കാലുകളിലായിരുന്നു….ഒരിറ്റു കണ്ണീരോടെ…ഇനിയും ആ മുടന്തി പെണ്ണിനെ വിഷമിപ്പിക്കില്ലെന്ന ദൃഡനിശ്ചയത്തോടെ…..

അവസാനിച്ചു.