നൈർമല്യം ~ ഭാഗം 07, 08 ~ എഴുത്ത് : NIDHANA S DILEEP

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

അവടെ എനിക്ക് പ്രസക്തി ഇല്ലാത്ത പോലെ…അവർക്കിടയിൽ ഞാൻ വലിഞ്ഞ് കയറിയത് പോലെ.അറിയാതെ തന്നെ വലത്കൈ താലിചരടിലേക്ക് പോയി.ആർക്കും കൊടുക്കില്ലെന്നപോലെ മുറുകെ പിടിച്ചു.

സാന്ദ്ര പോയിട്ടും വഴിയിൽ തന്നെ നോക്കി നിന്നു അർജുവേട്ടൻ.അർജുവേട്ടനെ തന്നെ കൊറച്ച് സമയം നോക്കി നിന്നു.ഞാൻ നോക്കുന്നത് അറിയുന്നു പോലുമില്ല.

എന്തോ അവിടെ നിക്കാൻ പിന്നെ തോന്നിയില്ല.

അമ്മാളൂ എന്താ…മുഖം വല്ലാതിരിക്കുന്നെ…അർജു വല്ലതും പറഞ്ഞോ…

ഇല്ല ചിറ്റേ…

നോക്ക്…അവനെ പേടിച്ച് ഒളിച്ച് നടന്നാ അതിനേ സമയം കാണൂ….നിങ്ങൾ രണ്ടാളും ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കുന്നത് ചിറ്റക്ക് കാണണം.ഇനി നിന്റെ ഭർത്താവാ അവൻ അതോർമ വേണം.അവന്റെ കൂടെ ജീവിക്കണമെങ്കിൽ ധൈര്യത്തിൽ അവന്റെ മുന്നിൽ നിൽക്കണം.

തല കുനിച്ച് നിന്ന എന്റെ താടിയിൽ പിടിച്ച് ഉയർത്തി കൊണ്ട് പറഞ്ഞു.

×××××××××××××××××××××××××××××

ചിറ്റേ…സാരി കാലിൽ ഇടക്ക് കുടുങ്ങുന്നു…നടക്കാൻ പറ്റുന്നില്ല…

അത് മോൾ കുറച്ച് കേറ്റി ഉടുത്ത മതി.അപ്പോ നടക്കുമ്പോ സാരി ചവിട്ടിപ്പോവില്ല.

സെറ്റ് സാരി ഉടുത്തു.ചുവപ്പ് മങ്ങിതുടങ്ങിയ സിന്ദൂര രേഖ ഒന്നുകൂടെ ചുവപ്പിച്ചു.

പാലുമായി റൂമിൽ പോവുമ്പോൾ അർജുവേട്ടൻ കട്ടിലിൽ മുഖം കൈകൾക്കുള്ളിലാക്കി ഇരിക്കുന്നു.

അർജുവേട്ടാ….

മുഖം ഉയർത്തി എന്നെ നോക്കി.കണ്ണുകൾ ചുവന്നിരിക്കുന്നു.കൈയിലേ ഗ്ലാസിലേക്ക് കണ്ണുകൾ പോയി.

നീ ജയിച്ചുന്ന് കരുതണ്ട.ഈ താലി എന്നെ കൊണ്ട് കെട്ടിയ ധൈര്യത്തിലാ ഇങ്ങോട്ട് എഴുന്നള്ളിയതെങ്കിൽ ഓർത്തോ നീ ഒരിക്കലും എന്റെ ഭാര്യ ആവില്ല.

അർജുവേട്ടാ….

കൈകൾ ഉയർത്തി തടഞ്ഞു.

ഭാര്യേടെ ഒരു അധികാരവും എന്റേടുത്ത് കാണിക്കാൻ വന്നു പോകരുത്.അത് പറ്റുവെങ്കിൽ മാത്രം ഈ റൂമിൽ കഴിയാം.അല്ലേ താലി പെട്ടിച്ചെറിഞ്ഞ് ഇപ്പോ ഈ റൂമിൽ നിന്ന് ഇറങ്ങിക്കോളണം

ഗ്ലാസിൽ നിന്നും പാൽ തുളുമ്പി.ഒരു വട്ടം കൂടി നോക്കിപ്പേടിപ്പിച്ച് അർജുവേട്ടൻ പോയികിടന്നു.ഞാനും കൈയിൽ തല വെച്ച് കട്ടിലിന്റെ അരികിൽ ചുരുണ്ടു കൂടി കിടന്നു.

ഉറക്കം വരുന്നില്ല.അർജുവേട്ടനും ഉറങ്ങിയിട്ടില്ല.തിരിഞ്ഞ് നോക്കിയില്ലേലും ആള് ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത് അറിയാൻ പറ്റുന്നുണ്ട്.

രാവിലെ ഉണർന്നപ്പോൾ ഉറങ്ങുന്ന അർജുവേട്ടനെയാണ് .മുടിയൊക്കെ അലങ്കോലമായിട്ടുണ്ട്. മുടിയിൽ തലോടാൻ നീണ്ട കൈ പിൻവലിച്ചു.

വേണ്ട…എങ്ങാനും ഉണർന്നാ പിന്നെ അതിനായിരിക്കും കിട്ടുവ.

ചിറ്റേം സാവിത്രിയമ്മേം അടുക്കളയിൽ ഉണ്ട്.അവരെ സാഹായിച്ചു .

അർജൂനേം കൂട്ടി അമ്പലത്തിൽ പോയിട്ട് വാ…

ചിറ്റ പറയ്യോ അർജുവേട്ടനോട്….

ഇനി ചിറ്റ ഒന്നിലും ഇടപെടില്ല.മോള് തന്നെ വേണം അർജൂന്റെ കാര്യം നോക്കാൻ.അതോണ്ട് മോള് തന്നെ പറഞ്ഞോ.

അല്ലേലും ഇനി ചിറ്റ നിങ്ങള്ടെ ഇടയിലില്ല.നിങ്ങളായി നിങ്ങള്ടെ പാടായി

സാവിത്രിയമ്മ പറഞ്ഞതിനെ ചിറ്റ പിൻതാങ്ങി.

അർജുവേട്ടാ….

മടിച്ച് മടിച്ച് കട്ടിലിനടുത്ത് പോയി വിളിച്ചു.കേൾക്കാത്തോണ്ട് രണ്ടും കൽപിച്ച് കുലുക്കി വിളിച്ചു.അപ്പോ പതിയെ കണ്ണു തുറന്നു.കണ്ണൊക്കെ തിരുമ്മി എഴുന്നേറ്റു.

ചിറ്റ രണ്ടാളോടും അമ്പലത്തിൽ പോവാൻ പറഞ്ഞു…

ഒന്നും മിണ്ടാതെ ബാത്റൂമിലേക്ക് പോയി.ഞാൻ ഉമ്മറത്തേക്കും.പന്തൽ കഴിച്ചിട്ടില്ല.ഹോമകുണ്ഠത്തിലെ കരിക്കട്ടകൾ മുറ്റത്തെ ഒരു സൈഡിൽ ഉണ്ട്. അച്ഛനും വാസുമാമയും എന്തൊക്കെയോ പറയുന്നു.കല്യാണത്തിനു വന്നവരാടെം വരാത്തവര്ടെയും കണക്കാ.പിന്നെ കല്ലാണ ചെലവും. അച്ഛന്റെ കസേരയ്ക്ക് താഴെയായിരുന്ന് അവർ പറയുന്ന കേട്ടിരുന്നു.അച്ഛൻ എന്റെ തലേൽ തലോടുന്നുണ്ട്.

ദാവണി പാടെ വേണ്ടാന്നു വെച്ചോ…

കണക്കിനിടയിൽ അച്ഛൻ ചോദിച്ചു.

ചിറ്റ പറഞ്ഞിട്ടാ ..കല്യാണം കഴിഞ്ഞില്ലേ ഇനി സാരി മതീന്ന്.

കണക്ക് നിർത്തി വാസുമാമേം നോക്കി.

ഇപ്പോ ശരിക്ക് ഒരു ഇല്ലത്തമ്മ ആയ്ട്ടുണ്ട്.

കളിയാക്കല്ലേ….വാസുമാമ…

സത്യാണ്..സാരി ഉടുത്ത് സിന്ദൂരമൊക്കെ തൊട്ടപ്പോ ആളേ മാറിപ്പോയി…

ആണോ…അച്ഛാ…..

തല ഉയർത്തിയപ്പോൾ അച്ഛൻ അതെ എന്നു പുഞ്ചിരിയോടെ തലയാട്ടി.എന്നിട്ട് തല താഴ്ത്തി നിറുകയിൽ ഉമ്മ തന്നു.

അർജൂ..അമ്മാളു പറഞ്ഞില്ലേ അമ്പലത്തിൽ പോണ കാര്യം

മ്ം..

അതും പറഞ്ഞ് അർജുവേട്ടൻ ചായ ഗ്ലാസ് ചുണ്ടോട് അടുപ്പിച്ചു.

രാവിലെ സിന്ദൂരമിട്ടതാണ് എന്നാലും ഒന്നുകൂടി ചുവപ്പിച്ചു.എന്തോ ഒരു സുഖം…ഒരു സന്തോഷം….അർജുവേട്ടനോട് സിന്ദൂരം തൊട്ട തരാൻ പറയണമെന്നുണ്ട്.ആ കനം വെച്ച മുഖം കണ്ടപ്പോൾ വേണ്ടാന്നു വെച്ചു

പിന്നെ അങ്ങോട്ട് ഓട്ട മത്സരമായിരുന്നു.ആള് വേഗം നടക്കാനായി മുണ്ട് മാടി കെട്ടിയിട്ടുണ്ട്.ഞാനും പറ്റാവുന്ന വേഗത്തിൽ ഏന്തി വലിച്ച് നടന്നു.അതോണ്ട് ഒരുമിച്ച് കണ്ണനെ തൊഴാൻ പറ്റി.അർജുവേട്ടൻ എന്നെ സ്നേഹിക്കണേന്നു പ്രാർത്ഥിച്ചു. ആളും കണ്ണടച്ച് പ്രാർത്ഥിക്കുന്നുണ്ട്.

എന്താമ്മോ…ഇത്ര കണ്ണനോട് പറയുന്നത്

തിരിച്ച് വീട്ടിലെത്തുമ്പോഴേക്കും കാലിനു വേദന കൂടിയിരുന്നു.

വാസുമാമ തൊടീന്ന് തേങ്ങ കൂട്ടിയിട്ടതിൽ നിന്ന് ഒരെണ്ണമെടുത്ത് കുലുക്കി നോക്കുന്നു.അച്ഛൻ അടുത്തുണ്ട്. രണ്ട് പേർക്കും ചന്ദനം തൊട്ട് കൊടുത്തു.

അമ്മേ…ഞാൻ നാളെ കഴിഞ്ഞ് പോവും.ഓഫീസിന്ന് കോൾ വന്നു.

അതെന്ത് പോക്കാ..അർജൂ…ഇന്നെലെ അല്ലേ കല്യാണം കഴിഞ്ഞേ…

ഓഫീസിൽ നിന്ന് വിളിച്ചാ ഞാനെന്താ ചെയ്യാ….

എവ്ടെയും വിരിന്നിനു പോലും പോയില്ല…ആൾക്കാരെന്ത് വിചാരിക്കും.

പിന്നെ ഞാനെന്താ വേണ്ടേ….അമ്മ പറയ്….

നീ പോവു ആണേൽ അമ്മാളൂനെയും കൂട്ടണം.കല്യാണം കഴിഞ്ഞ് അത്രയല്ലേ ആയുള്ളൂ..അവൾക്ക് സങ്കടം കാണും.

അമ്മേ…അത്……

എന്റെ ഫ്ലാറ്റിൽ എന്റെ ഒരു ഫ്രണ്ട് ഉണ്ട്.അവന്റെ റൂം ശരിയായില്ല.അത് ശരിയാവുന്നത് വരെ എന്റെ കൂടെ കാണും

എനിക്ക് ഒന്നും കേൾക്കേണ്ട…ആ ഫ്രണ്ടിനോട് വേറെ എവ്ടേക്കെങ്കിലും മാറാൻ പറയ്. ഭാര്യ വരണുണ്ടെന്നു പറയ്.

എങ്ങനെയാ…അമ്മേ പറയാ…ഞാൻ ഇപ്പോ പോയിട്ട് എല്ലാം ശരിയാക്കീട്ട് അവളെ കൂട്ടാം…

വേഗം വേണം…പറ്റ്വെങ്കിൽ ഒരാഴ്ചയ്ക്കുള്ളിൽ

നോക്കാം…

ചിറ്റ അടുക്കളയിലേക്ക് പോയി.പിറകെ പോവാൻ നോക്കിയ എന്റെ കൈമുട്ടിൽ പിടിച്ച് വലിച്ചു തൂണിനു മറവിലാക്കി.

അർജുവേട്ടാ….വിട്…എന്താ ഈ കാണിക്കണത്…

മിണ്ടുരുത്..ഇവിടെ വാടീ…

റൂമിലേക്ക് കൈയിൽ പിടിച്ച് വലിച്ച് കൊണ്ടുപോയി.

വലിക്കല്ലേ …അർജുവേട്ടാ…കാല് നോവുന്നു…

റൂമിലെത്തിയാണ് കൈ വിട്ടത്

നിന്നോട് ഞാൻ ഇന്നെലെ രാത്രി തന്നെ പറഞ്ഞതാ ഭാര്യേടെ അധികാരം കാണിച്ച് വരരുത് ന്നു.

ഞാനെന്ത് ചെയ്തിട്ടാ…എന്നോട് ദേഷ്യപെടണത്…ചിറ്റയല്ലേ…

അമ്മയോട് നീ പോയി പറയ്..നിനിക്ക് വരാൻ ഇഷ്ടമല്ലെന്ന്…

ചിറ്റേ….

എന്താ അമ്മാളൂ…

ചോറിന്റെ വേവ് നോക്കി കൊണ്ട് ചോദിച്ചു.ഞാൻ അടുക്കളയ്ക്ക് പുറത്ത് നിക്കുന്ന അർജുവേട്ടനെ നോക്കിയപ്പോൾ പറയാൻ ആഗ്യം കാണിച്ചു

ചിറ്റേ…അർജുവേട്ടന്റെ കൂടെ ഞാൻ പോണില്ല….എനിക്ക് ഇവിടെ നിക്കാനാ ഇഷ്ടം.

അമ്മാളൂ….അവന്റെ വക്കാലത്തുമായിട്ടാ വന്നെങ്കിൽ നടക്കൂല….

എല്ലാരും കേൾക്കാനാ പറയണത് എന്റെ തീരുമാനത്തിൽ ഒരു മാറ്റോം ഇല്ല

പുറത്തുള്ള അർജുവേട്ടനെ നോക്കിയാണ് അത് പറഞ്ഞത്.ചിറ്റ നോക്കിയതും അർജുവേട്ടൻ കണ്ണുകൾ വേറെ എവിടേക്കോ മാറ്റി തൂണിൽ ചാരി കൈകെട്ടി നിന്നു.നിന്നിട്ട് കാര്യമില്ലാന്നു മനസിലായതും തൂണിൽ ഒരു അടിയും കൊടുത്ത് ദേഷ്യം തീർത്ത് റൂമിലേക്ക് പോയി.

ഇന്നെലെ ഞാൻ പറഞ്ഞതൊന്നും നിന്റെ തലേൽ കേറിയില്ലേ…എന്തായാലും അവനവിടേം നീ ഇവിടെയുമായ ശരിയാവില്ല.നിനിക്ക് അറിഞ്ഞൂടെ അവന്റെ ചിട്ടവട്ടങ്ങളൊക്കെ…ഏത് കൂട്ടുകാരൻ റൂമിൽ ന്നൊക്കെ പറയുന്നത് അവന്റെ അടവാ…

അർജുവേട്ടൻ പോയപ്പോ ചിറ്റ പറഞ്ഞു.

×××××××××××××××××××××××××××

ചിറ്റ അർജുവേട്ടനു കൊണ്ട് പോവാനായ് എന്തൊക്കെയോ പാക്ക് ചെയ്ത് വെച്ചിരുന്നു.അതൊക്കെ എടുത്ത് റൂമിലേക്ക് പോവുമ്പോൾ അർജുവേട്ടൻ കുളിച്ചിറങ്ങിയിരിക്കുന്നു.ഷേർട്ട് എടുത്ത് കിടക്കയിൽ വെച്ച് കൊടുത്തു. സാധനങ്ങൾ എടുത്തു വെച്ചു കൊണ്ട് ഒളികണ്ണിട്ട് അർജുവേട്ടനെ നോക്കി.

തോർത്ത് കൊണ്ട് തലേടെ പിൻഭാഗത്ത് തോർത്തുന്നു.ഞാൻ ഇട്ടു കൊടുത്ത സ്വർണ ചെയ്ൻ നെഞ്ചിലെ രോമങ്ങൾക്കിടയിൽ കിടക്കുന്നു.അതൊന്നു തൊടണമെന്ന് വെറ്തെ ഒരാശ.

അമ്മാളൂ…ഇത് കൂടീ….അച്ചാറാ..

എന്തിനാ അമ്മേ…കഴിഞ്ഞ പ്രാവിശ്യം കൊണ്ട് പോയത് തീർന്നിട്ടില്ല

ഷർട്ട് ഇട്ട് കൊണ്ട് അർജുവേട്ടൻ പറഞ്ഞു.പെട്ടെന്നുള്ള തോന്നലിൽ അർജുവേട്ടന്റെ അടുത്ത് പോയി ഷേർട്ടിന്റെ ബട്ടൺ ഇട്ടു കൊടുക്കാൻ തുടങ്ങി.ചുമ്മാ ഒരു ആഗ്രഹം.

ചിറ്റ ഉള്ളോണ്ട് എതിർക്കൂലന്നറിയാം. ആ ധൈര്യത്തിലാ ഇതൊക്കെ.ചിറ്റ പോവല്ലേന്നു മനസ് അറിഞ്ഞ് പ്രാർത്ഥിച്ചു…..

വലത് ചൂണ്ട് വിരൽ കൊണ്ട് സ്വർണ മാലയിൽ തൊട്ടു.തണുപ്പ്…വെള്ളത്തുള്ളികളുടെ നനവും..രോമങ്ങൾ ആ വിരലിൽ സ്പർശിച്ചു.

ചിറ്റ ഒന്നു ചിരിച്ചിട്ട് പോയി.ആകെ മൂന്നു ബട്ടണേ ഇട്ടിള്ളൂ.നാലാമത്തെ ബട്ടൺ ഇടുമ്പോഴേക്കോമാ ചിറ്റ പോയത്.ചിറ്റ പോയതും വലതു കൈയിൽ മുറുകെ പിടിച്ച് ഷർട്ടിൽ നിന്ന് കൈ വലിച്ചെടുത്തു.മുറുക്കം കാരണം കൈ നോവാൻ തൊടങ്ങി.

കൈ നോവുന്നൂ…

നോവണം…എന്നാലേ നീ പഠിക്കൂ…

കൈയിലെ പിടി ഒന്നുകൂടി മുറുക്കി.

നിന്നോട് ഞാൻ പറഞ്ഞതല്ലേ…ഇമ്മാതിരി ഷോയുമായി വരരുതെന്ന്…കേട്ടോ നീ…

നമ്മൾ അടുപ്പത്തിലാന്നു ചിറ്റ കരുതിക്കോട്ടേന്നു വെച്ചാ….

കൈ വിടിവിക്കാൻ നോക്കി കൊണ്ട് പറഞ്ഞു.

കള്ളം പറയരുത്.എനിക്കറിയാം പഠിച്ച കള്ളിയാ നീ.ഞാൻ ഒന്നു ചെറുതായൊന്നു കാലോണ്ട് തട്ടിയതിനു താഴെ കെടന്ന് നിലവിളിച്ചവളാ നീ….

അതെനിക്ക് വേദനിച്ചിട്ട് തന്നെയാ…ഞാൻ അർജുവേട്ടനെ തള്ളിയിടാം.അപ്പോ മനസിലാവും.

അർജുവേട്ടന്റേ മുന്നിൽ എപ്പോഴും ഓടി ഒളിക്കുന്ന കുറുമ്പ് ഇന്ന് തല പൊക്കി.

മേലാൽ ഇമ്മാതിരി അടവുമായിട്ട് വന്നാ…..

അതും പറഞ്ഞ് കൈ വിട്ടു.നോക്കുമ്പോ കൈ ചുവന്നിരിക്കുന്നു.അർജുവേട്ടന്റെ കൈവിരലിന്റെ അടയാളം ശരിക്കും തെളിഞ്ഞ് കാണാം.പക്ഷേ ആ വേദനയിൽ ഒരു സുഖം.

അർജുവേട്ടന്റെ കൂടെ കാറിന്റെ അടുത്ത് വരെ പോയി.അർജുവേട്ടന്റെ മുഖത്ത് തന്നെ നോക്കി നിന്നു.എങ്ങാനും അർജുവേട്ടൻ നോക്കിയാൽ കാണാണ്ട് പോയാലോ…കാർ പോയ് മറയുന്ന വരെ നോക്കി നിന്നു.പിന്നെ വേഗം റൂമിൽ പോയി.കട്ടിലിൽ അർജുവേട്ടൻ കിടന്ന ഭാഗത്ത് പോയി കിടന്നു.കൈയിലെ അർജുവേട്ടന്റെ വിരൽ പാടിൽ തലോടി.അമർത്തി ഉമ്മ വച്ചു.

××××××××××××××××××××××××××

അർജുവേട്ടൻ വിളിക്കുന്നതും നോക്കി ഇരിക്കും.ഫോൺ കൈയിൽ എടുത്ത് അതിൽ നോക്കി ഇരിക്കും.ഫോൺ വരുന്നത് കണ്ടാൽ ചിറ്റേടെ കൈയിൽ കൊടുക്കും. ചിറ്റ ലൗഡ്സ്പീക്കറിൽ ഇടും.പറയുന്ന ഓരോ വാക്കും ശ്രദ്ധിക്കും. അതിൽ എവിടെയെങ്കിലും എന്നെ പറ്റി പറയുന്നുണ്ടോന്ന്.ഉണ്ടാവില്ല… ചിറ്റ അങ്ങോട്ട് പറഞ്ഞാലും ഒരു മൂളലിൽ അവസാനിപ്പിക്കും.എന്നും വിളിച്ചാലും എന്നെ എപ്പോ കൂട്ടുംന്നു ചോദിക്കും.

നീ കൂട്ടാൻ വന്നില്ലേ….ഞാൻ വാസുവേട്ടനെയും കൂട്ടി അങ്ങ് വരും അമ്മാളൂനെ കൊണ്ടാക്കാൻ

ന്നു പറഞ്ഞു ഭീഷണിപ്പെടുത്തുക വരെ ചെയ്തു.

അമ്മാളു പോയാ മകരത്തിലെ തെയ്യത്തിനു വര്വോ.

അറീല്‌..എന്താലും വരാൻ നോക്കും സാവിത്രിയമ്മേ…

ഇനി ഒരു കുഞ്ഞ് അമ്മാളുവോ അർജുവോ കൂടി വന്നാ ഇവ്ടെ പിന്നെ ഉത്സവമാവും.

സാവിത്രിയമ്മയ്ക്ക് അറീലാലോ അർജുവേട്ടൻ ഒന്നു നോക്കാനും മിണ്ടാനുമായി അമ്പലത്തിൽ പോയി പ്രാർത്ഥിക്കുവാ ഞാൻ.അപ്പോഴാ കുഞ്ഞ്

അതൊക്കെ എന്റെ കുട്ടിക്കുണ്ടാവും…സമയമാവട്ടെ…അല്ലേ അമ്മാളുവേ….

ചിറ്റ ചിരിയോടെ പറഞ്ഞു.

കണ്ണനോട് പ്രാർത്ഥിക്ക്.കിട്ടുന്ന പ്രസാദത്തിൽ വെള്ളപ്പൂ ആണേൽ പ്രാർത്ഥിച്ചത് നടക്കുംന്നാ..

അമ്മാളു എന്താ ആലോചിക്കണേ…

ഒരു കൈ എളിയിലും മറ്റേ കൈ താടിയിലും കൊടുത്ത് ആലോചിക്കുന്നത് കണ്ട് ചിറ്റ ചോദിച്ചു.

ഈ വെള്ളപ്പൂ കിട്ടിയാ പ്രാത്ഥിച്ചത് നടക്ക്വോ

അങ്ങനെയാ കേക്കണേ….

××××××××××××××××××××××××××

എന്തിനാ മുല്ലപ്പൂ പറിക്കണേ..നേർച്ച കഴിഞ്ഞതല്ലേ…

നേർച്ചക്കല്ല വാസുമാമേ…അമ്പലത്തീ കൊടുക്കാനാ

പിന്നെ വാസുമാമേം കൂടി.

ചെമ്പരത്തി ഇല്ലേൽ കൊഴപ്പല്ല.

ചെമ്പരത്തീം പറിക്കാം…വെറ്തേ വാടി വീഴണതല്ലേ…

ഞാൻ മുല്ല..മന്ദാരം അങ്ങനെ വെള്ള നിറത്തിലുള്ള പൂക്കൾ പറിക്കുന്ന തെരക്കിലായിരുന്നു.അമ്പലത്തിൽ പോവാൻ വല്ലാത്ത ഉത്സാഹം

എന്നെത്തേയും പോലെ അർജുവേട്ടൻ സ്നേഹിക്കണേന്നു പ്രാർത്ഥിച്ച ശേഷം പ്രസാദത്തിനായ് ആകാക്ഷയോടെ കാത്തു നിന്നു.ഇലക്കീറീൽ തന്ന പ്രസാദം വലതു കൈകൊണ്ട് വാങ്ങി.ധൃതിയിൽ തുറന്ന് നോക്കി.ചന്ദനവും തുളസിയിലകളും രണ്ട് ചെമ്പരത്തി ഇതളുകളും.

കള്ള പൂജാരി….ഞാൻ എത്ര വെള്ളപ്പൂക്കൾ കൊണ്ട് കൊടുത്തതാ….ഈ അമ്പലത്തിലുള്ളതല്ലേം കണക്കാ..ഒരു ബബ്ലൂസന്ണ്ട്.അതിലും കഷ്ടം.

സങ്കടവും ദേഷ്യവും സഹിക്കാൻ വയ്യാതെ പിറുപിറുത്തു.

എന്താ അമ്മാളുവേ….കണ്ണനോട് പരിഭവം തീർക്കാണോ

നോക്കുമ്പോ ദേവുമ്മ…വിഷ്ണുവേട്ടന്റെ അമ്മ

ഹേയ്…ഞാൻ വെറ്തേ…വിഷ്ണുവേട്ടൻ ഇല്ലേ…

ഉണ്ട്.അവൻ വഴിപാട് കഴിക്കാൻ പോയിരിക്കാ.ഇന്നവന്റെ പിറന്നാളാ.

അപ്പോഴേക്കും വിഷ്ണുവേട്ടൻ വന്നു.ഷർട്ട് അഴിഞ്ഞ് ഒരു ചുമലിൽ തൂക്കീട്ട്ണ്ട്. കറുത്ത ചരട് കെട്ടിയിട്ട്ണ്ട് വലതു കൈയിൽ.കണ്ടപ്പോ ഒന്നു ചിരിച്ചു.രസീത് നടയിൽ വെച്ച് കണ്ണടച്ച് പ്രാർത്ഥിക്കാൻ തുടങ്ങി.കുറച്ച് കഴിഞ്ഞ് അടുത്ത പ്രതിഷ്ടയിലേക്ക് നടന്നു.

ദേവുമ്മേ…പിറന്നാളുകാരന് വല്യ ഡിമേന്റാണല്ലോ…നമ്മളെ ഒന്നും കണ്ണിൽ പിടിക്കണില്ല തോന്നുന്നു.

ദേവുമ്മ ചിരിച്ചു കൊണ്ട് ചെരിപ്പിട്ടു.

അത് ഡിമാന്റായിട്ട് ഒന്നും അല്ലെടോ…അമ്പലത്തിന് ഉള്ളിലായിട്ടാ…

എന്തായാലും ഹാപ്പി ബെർത്ത് ഡേ…

താങ്ക് യൂ…

സാരി ഒക്കെ ഉടുത്തപ്പോ കൊറച്ചൂടി ഐശ്വര്യം വെച്ച പോലെ അല്ലേ….വിഷ്ണൂ…

വിഷ്ണുവേട്ടൻ ഒന്നു പുഞ്ചിരിച്ചു.വിഷ്ണുവേട്ടന്റെ കണ്ണുകൾ സിന്ദൂരത്തിലേക്ക് പോയി.

××××××××××××××××××××××××××××

രണ്ട് മൂന്ന് ദിവസവും വെള്ള കളർ പൂവൊഴിച്ച് ബാക്കി എല്ലാ കളറിലുള്ള പൂക്കളും പ്രസാദമായി കിട്ടി.ആ സങ്കടത്തിൽ കാൽമുട്ടിൽ തല വെച്ച് കിടക്കുമ്പോഴാ ചിറ്റ വന്നത്.നിറഞ്ഞ ചിരിയോടെയാണ് വരവ്.

ഈ വെള്ളിയാഴ്ച അർജു വരും.അമ്മാളൂനെ കൂട്ടാൻ…

തുടരും…