നൈർമല്യം ~ ഭാഗം 14,15 ~ എഴുത്ത് : NIDHANA S DILEEP

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

അർജൂ… ഫിക്സ് വരാൻ മാത്രം എന്താ തൃപ്തയ്ക്ക് പറ്റിയേ….ഇത്രയും വർഷം ഇല്ലാതിരുന്ന ഈ അസുഖം ഇപ്പർ വരാൻ മാത്രം എന്താ ഉണ്ടായേ…..എനിക്കറിയണം.നീ എത്ര ദ്രോഹിച്ചിട്ടും അർജുവേട്ടാന്നു വിളിച്ച് പിറകേ നടന്ന പെണ്ണല്ലേടാ അവൾ…..നിന്നോടാ ചോദിച്ചത്…..നീ ഇഷ്ടത്തോടെ അല്ലേ അവളെ കല്യാണം കഴിച്ചത്…..ഇഷ്ടമല്ലേ എന്തിനാടാ നീ അവളെ വിവാഹം കഴിച്ചേ…എനിക്ക് തന്നൂടായിരുന്നോടാ… അവളെ…നിന്നെ പോലൊരുത്തന് വേണ്ടിയാണല്ലോ ഞാൻ എന്റെ സ്നേഹം വേണ്ടാന്നു വെച്ചത്…

അർജുൻന്റെ ഷർട്ടിൽ പിടിച്ച്‌ ഉലച്ചു കൊണ്ട് ചോദിക്കുന്ന വിഷ്ണുവിനെയാ ഞാൻ അന്ന് ഹോസ്പിറ്റലിൽ വെച്ച് കണ്ടത്.അർജുൻ ഒന്നും പറയാതെ മരവിച്ച പോലായിരുന്നു.

എന്നെ കണ്ട് വിഷ്ണു പിന്നെ ഒന്നും പറയാതെ പുറത്തേക്ക് പോയി..

വിഷ്ണൂ…..

എന്താന്നുള്ള അർത്ഥത്തിൽ നോക്കി…

ഞാൻ ജാൻവി…അമ്മാളുവിന്റെ ഫ്രണ്ടാണ്…..

വിഷ്ണു അമ്മാളുവിനെ സ്നേഹിച്ചിരുന്നോ…..പറയ്….

ഒന്നും പറയാതെ മുന്നോട്ട് നടന്നു.

അർജുനോട് പറയാൻ കാണിച്ചതിന്റെ പകുതി ധൈര്യം മതിയായിരുന്നു അവളോട് പറയാൻ..അങ്ങനെ പറഞ്ഞിരുന്നേൽ ചിലപ്പോ അവൾക്ക് ഈ ഗതി വരില്ലായിരുന്നു.

പിറകിൽ നിന്നും വിളിച്ച് പറഞ്ഞതോം വിഷ്ണു നിന്നു.

എന്താ അവളോട് പറയാതിരുന്നത്…

ഓടി വിഷ്ണുവിന്റെ മുന്നിൽ കയറി തടസം നിന്നു കൊണ്ട് ചോദിച്ചു.

തൃപ്ത അർജുവിനെയാണ് സ്നേഹിക്കുന്നത് എന്ന് അറിയുന്നത് കൊണ്ട്…അവളോടെ മനസിൽ എനിക്ക് ഒരു സ്ഥാനവുമില്ലാന്ന് അറിയുന്നത് കൊണ്ട്…..

കുട്ടിക്കാലത്ത് അച്ഛന്റെ കൂടെ മനയിൽ പോയപ്പോഴാണ് തൃപ്തയെ കണ്ടത്. വാസുമാമേടെ കൂടെ തൊടിയിൽ പറന്നു നടക്കുന്ന കുറുമ്പി പെണ്ണ്.എന്നെയെന്നല്ല ആരെയും അവൾ ശ്രദ്ധിച്ചില്ല.

അർജുവേട്ടാ…നോക്കിയേ…

വാസുമാമ കൊടുത്ത അപ്പൂപ്പൻ താടി കൈകുള്ളിൽ വെച്ച് അർജുവിന്റെ അടുത്തേക്ക് പോയത് എന്റെ മുന്നിലേ ആയിരുന്നു.അവളെ കണ്ടതും അർജു മുഖം തിരിച്ചു.എന്നിട്ടും അവൾ അവനോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.

അവളെ കാണാൻ മാത്രമായി മനയ്ക്കൽ പോവാൻ തുടങ്ങി.അവളെ ഒന്നു നോക്കുക കൂടി ചെയ്യാത്ത അർജുവിന്റെ പിറകെ എന്തൊക്കെയോ സംസാരിച്ച് നടക്കുമ്പോൾ അവളുടെ ഒരു നോട്ടം ആഗ്രഹിച്ച് ആ തൊടിയിൽ ഞാനുമുണ്ടായിരുന്നു.

സ്കൂളിൽ പോവുമ്പോൾ വേഗത്തിൽ നടക്കുന്ന അർജുവിനോടൊപ്പം എത്താൻ കഷ്ടപ്പെടുന്ന തൃപ്തയുടെ നിഴലോരം ചേർന്ന് അവൾ കാണാതെ നടന്നിട്ടുണ്ട്.

അർജുവിന് വേണ്ടി അവൾ കൈയടിക്കുമ്പോൾ അതേ വേദിയിൽ അവളെ നോക്കി ഞാനുമുണ്ടായിരുന്നു.ആഗ്രഹിച്ച ഒരു നോട്ടം പോലും അവളിൽ നിന്നും ഉണ്ടായിട്ടില്ല.

അസൂയ തോന്നീട്ടുണ്ട് അർജുവിനോട് സ്നേഹത്തോടെ ഉള്ള നോട്ടം പോലും നൽകാഞ്ഞിട്ടും അവളുടെ പ്രണയത്തിന് അവകാശി ആയതിന്.അതിനെക്കാളേറെ ജീവനോളം സ്നേഹിച്ചിട്ടും അവളത് അറിയാത്തപ്പോൾ….

അതേ പോലെ അർജുവിനോട് ദേഷ്യം തോന്നിയിട്ടുണ്ട്….അവളുടെ സ്നേഹം തിരിച്ചറിയാതെ ദ്രോഹിക്കുന്നതിൽ…

ഇഷ്ടം പറഞ്ഞാൽ ചിലപ്പോ ഇപ്പോഴുള്ള സൗഹൃദവും നഷ്ടപെടുമോന്നു ഭയം. എന്നിട്ടും അർജുവുമായി കല്യാണം നിശ്ചയിച്ചൂന്ന് അറിഞ്ഞ് ഇഷ്ടം പറയാനായി ഒരുങ്ങിയതാണ്.അന്നും അവളുടെ കണ്ണുകൾ തേടിയത് അവനെയായിരുന്നു.എന്നും അവഗണിക്കുന്ന അർജുവിന് പിന്നാലെ അവൾ നടക്കുമ്പോൾ നെഞ്ച് നിറയെ സ്നേഹവുമായി അവളുടെ അടുത്ത് ഞാനുണ്ടായിരുന്നു. അന്നും എന്നും അർജു മാത്രമേ അവളുടെ കണ്ണിൽ പതിഞ്ഞിട്ടുള്ളൂ.പിന്നെങ്ങനെ ഞാൻ ഇഷ്ടം പറയും

ജാൻവി പറയുന്നത് കേട്ട് തരിച്ചിരിന്നു.പിന്നെ ജാൻവി പറഞ്ഞതൊന്നും കേട്ടില്ല.ഒരു മൂളക്കം മാത്രം.

അമ്മാളൂ…കെട്ടു കൊണ്ടിരിക്കുന്ന തീയെ ഊതി കത്തിച്ച് അതിൽ വെന്തുരുകയാ നീ ചെയ്യുന്നത്.വർഷം ഒന്നാവാറായി.നിനിക്ക് ഇനിയും നല്ലൊരു ജീവിതം ഉണ്ട്. അർജുനോട് നിനക്കുണ്ടായിരുന്ന… ചിലപ്പോൾ അതിനേക്കാൾ തീവ്രമായ പ്രണയം നിന്നെ കാത്തിരിപ്പുണ്ട്.

വിഷ്ണുവേട്ടന് എന്നോട് പ്രണയം….ഒരിക്കൽ പോലും തോന്നിയിട്ടില്ല .ഇനി കരയില്ലെന്നു തീരുമാനിച്ചതാണ്.പക്ഷെ ഇപ്പോ….

പോവാം…ജാൻവീ….

നമുക്ക് രാവിലെ അമ്പലത്തിൽ പോവാം…

മ്ം…….

ഒന്നും പ്രാർത്ഥിക്കാനില്ലായിരുന്നു.പ്രാർത്ഥിച്ചതൊന്നും കിട്ടിയില്ല.വെറോതെ കണ്ണടച്ചു നിന്നു.

കണ്ണാ…..തിരിച്ചു ഒന്നും പ്രതീക്ഷിച്ചിട്ടല്ല ഇവളെ ഞാൻ സ്നേഹിച്ചത്.പക്ഷേ ഇപ്പോ ഞാൻ ആഗ്രഹിക്കുന്നു.നീ അത് നേടി തരണേ….

വിഷ്ണുവേട്ടന്റെ ശബ്ദം കേട്ട് ഞെട്ടി കണ്ണുകൾ തുറന്നു.ജാൻവിക്ക് പകരം വിഷ്ണുവേട്ടൻ അടുത്ത് നിൽക്കുന്നു.ശ്രീ കോവിലിൽ നോക്കിയാണെങ്കിലും കേൾക്കാൻ പാകത്തിനാണ് പറഞ്ഞത്.

കണ്ണനെ നോക്ക് തൃപ്താ….

പ്രസാദം വാങ്ങി അവിടുന്ന് പോവാൻ നോക്കവേ കൈയിൽ പിടിച്ച് എന്തോ വച്ച് തന്ന് വിരലുകളോരോന്ന് മടക്കി.

തുറന്നു നോക്കിയപ്പോൾ തീർത്ഥ ജലത്തിന്റെ തണുപ്പുള്ള വെള്ള മന്ദാരത്തിന്റെ രണ്ട് ഇതളുകൾ.അതും വച്ച് തന്ന് വിഷ്ണുവേട്ടൻ പുറത്തേക്ക് പോയി.ഇതളുകൾ കൈകുള്ളിൽ അമർത്തിപ്പിടിച്ചു.

പുറത്ത് ജാൻവിയോട് സംസാരിച്ചു നിന്ന വിഷ്ണുവേട്ടനെ ഒന്നു നോക്കുക പോലും ചെയ്യാതെ നടന്നു

അമ്മാളുവേ….വിഷ്ണു സംസാരിച്ചിരുന്നു.ഇനി മോളുടെ ഇഷ്ടം ഇല്ലാതെ ഒന്നും അച്ഛൻ ചെയ്യിലാ.അർജുവിനെ പോലെ ആവില്ലാന്നുള്ള വിശ്വാസം ഉണ്ട്.എന്നാലും മോളെ ഒന്നിനും നിർബന്ധിക്കില്ല

ആരും വേണ്ടച്ഛാ….അച്ഛൻ മാത്രം മതി.എന്റെ അച്ഛന്റെ സ്നേഹത്തിന് അവകാശൊമോ കണക്കോ പറഞ്ഞ് ആരും വരില്ലാലോ.അത് മതി.അത് മതി അച്ഛാ…വേറൊന്നും വേണ്ടാ….

അച്ഛന്റെ മടിയിൽ തല വച്ച് കിടന്നു.തലോടലിൽ കണ്ണുകളടച്ചു.

എല്ലാരും പറയണു പൂർത്തിയാക്കാത്ത കൃഷ്ണന്റെ പ്രതിമേടെ അനർഥാന്നു…..

അച്ഛനു തോന്നോന്നുണ്ടോ അങ്ങനെയാന്നു…ആരു പറഞ്ഞാലും അത് നശിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല…ഇതെന്റെ വിധിയാണ്….

തൃപ്താ…….

തൂണിൽ ചാരി നിന്നു.

ഞാൻ തന്നോട് സംസാരിക്കാനാണ് വന്നത്..

പറയാനുള്ളത് എന്താന്നറിയാമെങ്കിലും കാതോർത്തു.

പെട്ടെന്ന് ഉൾക്കൊള്ളാൻ പറ്റില്ലാന്നറിയാം.നീ അല്ലാതെ മറ്റൊരു പെണ്ണ് ജീവിതത്തിൽ ഉണ്ടാവില്ലെന്ന് തീരുമാനിച്ചതാണ്.തിരിച്ച് സ്നേഹിക്കില്ലാന്നു അറിഞ്ഞിട്ടാ ഇത്രയും നാൾ തനിക്ക് വേണ്ടി കാത്തിരുന്നത്.പക്ഷേ ഇപ്പോ…എന്തോ ഒരു പ്രതീക്ഷ ….

എന്തിനാ വിഷ്ണുവേട്ടാ…എന്നെ സ്നേഹിക്കുന്നത്…..പ്രണയംന്ന വാക്കിനെ പോലും ഇപ്പോ പേടിയാ…വിഷ്ണുവേട്ടൻ മറ്റൊരു കുട്ടിയെ കല്യാണം കഴിക്കണം.രണ്ടാം കെട്ട്കാരിയെ കല്ലാണം കഴിക്കേണ്ട ഗതികേടൊന്നും വിഷ്ണുവേട്ടനില്ല..

താൻ അല്ലാതെ മറ്റൊരു പെണ്ണ് എന്റെ ജീവിതത്തിൽ ഉണ്ടാവില്ല….ഒറ്റയ്ക്ക് ജീവിക്കാനാണ് വിധിയെങ്കിൽ അങ്ങനെ ജീവിച്ചോളാം…..

അതും പറഞ്ഞ് ഇറങ്ങിപ്പോയി.വിഷ്ണുവേട്ടനെ കാണാതിരിക്കാനായി അമ്പലത്തിൽ പോലും പോവാതായി.

കോടതിയിൽ വെച്ച് അർജുവേട്ടനെ കണ്ടു.ആകെ മാറിപ്പോയി.കണ്ണുകൾക്കു ചുറ്റും കറുപ്പ് വലയം…ഒരുപാട് മെലിഞ്ഞു.വെട്ടി ഒതുക്കാത്ത താടി.പാതി അടഞ്ഞ കണ്ണുകൾ

നിയമപരമായി വേർപിരിഞ്ഞ് ആ കോടതിയിൽ നിന്ന് ഇറങ്ങവേ എന്തിനു വേണ്ടിയോ ഒരു തുള്ളി കണ്ണുനീർ മാത്രം പൊടിഞ്ഞു.

ഏറെ നാൾക്ക് ശേഷം അമ്പലത്തിൽ പോയി

എന്നെ കാണുന്നോണ്ടാണോ ആമ്പലത്തിൽ പോലും വരാതിരുന്നത്…..

ഒന്നും പറയാതെ തല കുനിച്ചു.

തൃപ്താ…എന്തെങ്കിലും ഒന്ന് സംസാരിച്ചു കൂടെ…പണ്ട് സംസാരിച്ച പോലെയെങ്കിലും….

എനിക്ക് ഇത്തിരി തിരക്കുണ്ട്…..

വിഷ്ണുവേട്ടന്റെ മുന്നിൽ നിന്ന് രക്ഷപ്പെട്ട് ഓടുകയായിരുന്നു.അമ്പലത്തിന്റെ പടിയിറങ്ങവേ കാലിടറി വീണു.

കുഴപ്പമില്ല ഞാൻ നടന്നോളാം…

പിടിച്ച് എഴുന്നേൽപ്പിച്ച വിഷ്ണുവേട്ടന്റെ കൈകൾ വിടുവിച്ചു.

ഒരു അടി നടക്കുമ്പോഴേക്കും വേദന കാരണം വീഴാൻ പോയി.വിഷ്ണുവേട്ടൻ ഓടി വന്ന് പിടിച്ചു.ചുമലിൽ പിടിച്ച് നടത്താൻ നോക്കി.

ശ്ശ്….ആ…

കാൽ കുത്താൻ പോലും പറ്റാത്ത വേദന.

വിഷ്ണുവേട്ടാ…വിട്…താഴെ നിർത്ത്…ഞാൻ നടന്നോളാം…

വിഷ്ണുവേട്ടന്റെ കൈയിൽ കിടന്ന് കുതറി.

അടങ്ങി കിടക്ക് ..തൃപ്താ…താഴെ വീണാൽ നടുവായിരിക്കും പിന്നെ ഉളുക്കുവ….

താഴെ ഇറക്കില്ലാന്നു മനസിലായപ്പോൾ വിഷ്ണുവേട്ടന്റെ മുഖത്തേക്ക് നോക്കാതെ ദൂരേക്ക് നോക്കി കൈകളിൽ കിടന്നു.ഇടക്ക് കൈ കഴച്ചപ്പോൾ വിഷ്ണുവേട്ടൻ കൈകൾ ഉയർത്തി താഴ്ത്തി.പേടിച്ച് കഴുത്തിൽ കൈ ചുറ്റി കണ്ണടച്ചു കിടന്നു.

എന്താ പറ്റിയേ….കുട്ടിക്ക്

ആധിയോടെ ഉള്ള അച്ഛന്റെ ചോദ്യം കേട്ടാണ് കണ്ണു തുറന്നത്.

അമ്പല നടേന്നു വീണതാ….പേടിക്കാനൊന്നുല്ല..കാൽ ഒന്ന് ഉളുക്കിയതാ…

കുഴമ്പിട്ടാ മതി…..സാവിത്രീ….കുഴമ്പിങ്ങ് എടുത്തേക്ക്.

കാലു പിടിച്ച് നോക്കി കൊണ്ട് വാസുമാമ പറഞ്ഞു

പതുക്കെ…സാവിത്രിയമ്മേ….വേദനിക്കുന്നു…

ഇങ്ങനെ തടവിയാലേ മാറുള്ളൂ….ഇപ്പോ…തീരൂം

കണ്ണുകൾ അടച്ചു ചുണ്ടുകൾ കടിച്ച് പിടിച്ച് നിന്നു.

അച്ഛനും വാസുമാമേം വിഷ്ണുവേട്ടനും ചുറ്റും നിൽക്കുന്നുണ്ട്.

തീർന്നു.കുറച്ച് കഴിഞ്ഞ് നടന്നു നോക്കണം…

കുഴമ്പിന്റെ അടപ്പ് മുറുക്കി അടച്ചു കൊണ്ട് സാവിത്രിയമ്മ പറഞ്ഞു.

തൃപ്താ……ഇതാ….

കൈകളിൽ വെള്ള മന്ദാരത്തിന്റെ ഇതളുകൾ വച്ച് തന്നു.

പ്രസാദായിട്ട് കിട്ടിയതാ….

ചിരിച്ച് കൊണ്ട് പറഞ്ഞ് നടന്നകന്നു.

അറിയാത്ത നമ്പറിൽ നിന്ന് ഫോൺ കോൾ…..

ഹലോ….ഞാൻ സാന്ദ്രയാണ്….എനിക്ക് അമ്മാളുവോട് കുറച്ച് സംസാരിക്കനുണ്ടായിരുന്നു….

പിന്മെയും അച്ഛനും വിഷ്ണുവേട്ടനുമൊപ്പം അർജുവേട്ടന്റെ ഫ്ലാറ്റിൽ…..

ആ റൂമിലാണ്……

അർജുവേട്ടന്റെ റൂമിലേക്ക് സാന്ദ്ര വിരൽ ചൂണ്ടി….

മുറീടെ കോണിൽ മുഖം മറച്ചിരിക്കുന്ന അർജുവേട്ടൻ….

അർജുവേട്ടാ…..

അർജുവേട്ടൻ വിളി കേട്ടില്ല….

മുഖം മറച്ച കൈകൾ ബലമായി പിടിച്ചു താഴ്ത്തി.കണ്ണുകൾ ഇറുക്കി അടച്ചിരിക്കുന്നു.

അർജുവേട്ടാ….

അമ്മാളൂ……

കണ്ണുകൾ വിടർത്തി നോക്കി കൊണ്ട് വിളിച്ചു.

അർജുവേട്ടൻ എന്തിനാ ഇങ്ങനെ മുറിയിലിരിക്കുന്നേ…പുറത്തേക്ക് വാ…

വെളിച്ചത്ത് ദേഹം പൊള്ളുന്ന പോലെ….

അത് വെറ്തേ തോന്നുന്നതാ….വാ

അമ്മാളൂനെ ഞാനന്ന് വല്ലാണ്ട് ദ്രോഹിച്ചോ….

ഒന്നും പറഞ്ഞില്ല…

ഞാനന്ന് കാലിൽ ചവിട്ടി പിടിച്ചില്ലേ…ഇപ്പോഴും വേദനയുണ്ടോ..

കാലോകളിലേക്ക് നീണ്ട കൈകൾ പിടിച്ചു വെച്ചു.

അതൊക്കെ മാറി …ഇപ്പോ വേദനയില്ല….

അന്ന് ഞാൻ ഒരുപാട് നോവിച്ചോ…കഴുത്തിൽ കടിച്ചില്ലേ…ആ പാട് പോയോ..

കൃഷ്ണമണികൾ വേഗത്തിൽ ചലിച്ചു കൊണ്ടിരുന്നു.

അതൊക്കെ പോയി അർജുവേട്ടാ…നോക്കിയേ..ചിറ്റ വെഷമിച്ചിരിക്കുന്നത്…അർജുവേട്ടൻ ഇങ്ങനെ ഇരിക്കുന്നത് ചിറ്റയ്ക്ക് എന്ത് സങ്കടാന്നറിയോ…സാന്ദ്ര കരയുന്നത് നോക്ക് ….

വാതിൽ ചാരി നിന്ന ചിറ്റേം അടുത്തായി നിന്ന സാന്ദ്രേം കാണിച്ച് കൊണ്ട് പറഞ്ഞു.

ഞാൻ പുറത്തേക്ക് വന്ന അമ്മാളു എന്നോട് ക്ഷമിക്കുവോ….എന്നെ ശപിക്കാതിരിക്കുവോ….

ഞാൻ ശപിക്കില്ല അർജുവേട്ടാ….പുറത്തേക്ക് വാ…

എനിക്ക് പിറകെ തല കുനിച്ച് അർജുവേട്ടൻ വന്നു.കുറച്ച് കഴിഞ്ഞ് മുറിയിലേക്ക് തിരിച്ചു പോയി.

ഡോക്ടർ പറഞ്ഞത് കൊണ്ടാ…അല്ലേ മോളെ ബുദ്ധിമുട്ടിക്കില്ലായിരുന്നു…

തേങ്ങലോടെ ചിറ്റ എന്നെ ചാരി നിന്നു.

എനിക്ക് ബുദ്ധിമുട്ടൊന്നും ആയില്ല ചിറ്റേ…

അമ്മാളൂ…അർജുവോട് ക്ഷമിക്കാൻ പറയാൻ പറ്റില്ലെന്ന് അറിയാം….

എന്റെ ചിറ്റേടെ മോനെ ശപിക്കാൻ എനിക്ക് പറ്റില്ല സാന്ദ്രാ….

അർജുവേട്ടനോട് പറഞ്ഞതേ ഇപ്പോഴും പറയാനുള്ളൂ കുറ്റബോധം കൊണ്ട് നീട്ടുന്ന ജീവിതം എനിക്ക് വേണ്ട.നിങ്ങളുടെ സ്നേഹം ഇല്ലാതാക്കിയെന്ന തോന്നലുമായി ജീവിക്കാൻ വയ്യ സാന്ദ്രാ..അർജുവേട്ടൻ ഇതുവരെ രണ്ടു സ്ത്രീകളെ മാത്രേ സ്നേഹിച്ചിട്ടുള്ളൂ..ഒന്ന് ചിറ്റ..മറ്റൊന്ന് താനാണ്.നിങ്ങൾ രണ്ടാൾക്കും അർജുവേട്ടനെ തിരിച്ച് കൊണ്ട് വരാൻ പറ്റും…

എന്തൊക്കെയോ പിന്നേം പറയാൻ ശ്രമിച്ച സാന്ദ്രയെ തടഞ്ഞു കൊണ്ട് പറഞ്ഞു.

എന്റെ ഉള്ളിലെ മുറിവുകൾ കരിഞ്ഞ് തുടങ്ങിയിരിക്കുന്നു സാന്ദ്രാ….

നിങ്ങളാണ് ചേരേണ്ടത്…..അർജുവേട്ടനോട് എന്നെങ്കിലും പറയണം ഞാൻ തട്ടിയെടുത്തൂന്ന് അർജുവേട്ടൻ കരുതിയതൊക്കെ ഞാൻ തിരിച്ച് തന്നെന്ന്.

പുറത്ത് ജാൻവി ഉണ്ടായിരുന്നു.

എന്താ നിന്റെ തീരുമാനം അർജുന്റെ കൂടെ ജീവിക്കാനോ….

അല്ല എന്ന് തലയാട്ടി.

വിഷ്ണുവിന് നീ മറുപടി കൊടുത്തോ…

ഇല്ല….

ജാൻവി നീ വിഷ്ണുവേട്ടനെ സ്നേഹിക്കുന്നില്ലേ….

വിഷ്ണുവിനെ ഫോട്ടോയിൽ കണ്ടപ്പോഴും ശബ്ദം കേട്ടപ്പോഴും ഒരു ക്രഷ് തോന്നിയെന്നുള്ളത് സത്യാ.എന്നാൽ അതിനെക്കാൽ ഇഷ്ടം അവന്റെ പ്രണയം എങ്ങനെ നഷ്ടമായീന്നു അറിയാനായിരുന്നു.എനിക്ക് അറിയില്ലായിരുന്നു അമ്മാളൂ ആ വരികൾ ഞാൻ ആദ്യമായി വായിക്കുമ്പോൾ എന്റെ അടുത്ത് ഇരിക്കുന്നവളാണ് അവന്റെ നഷ്ടപ്രണയംന്ന്.

ഇനി ഞാൻ എന്നല്ല ആര് എത്ര വർഷം പിറകെ നടന്നാലും വിഷ്ണുവിന്റെ മനസിൽ അവന്റെ തൃപ്തയ്ക്ക് മാത്രേ സ്ഥാനമുണ്ടാവൂ.

ദൂരെ അച്ഛന്റെ കൂടെ കാത്ത് നിൽക്കുന്ന വിഷ്ണുവേട്ടനെ നോക്കി ജാൻവി പറഞ്ഞു.

തുടരും….