നൈർമല്യം ~ ഭാഗം 20 ~ എഴുത്ത് : NIDHANA S DILEEP

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

എന്റെ പ്രണയം എന്റെ വിഷ്ണുവേട്ടനാ…..

വിഷ്ണുവേട്ടന്റെ താടിയിൽ ഉമ്മ വെച്ചു

ഒരു കൈ കൊണ്ട് ചേർത്ത് പിടിച്ച് എങ്ങോ നോക്കിയിരുന്ന വിഷ്ണുവേട്ടന്റെ താടിയിൽ പിടിച്ച് എന്റെ നേർക്ക് തിരിച്ചു.പിന്നെയും മുഖം നെരെയാക്കി.പിന്നെയും താടിയിൽ പിടിച്ച് എന്റെ നേർക്കാക്കി.

എന്താടീ…പെണ്ണേ….

എന്നെ നോക്ക്…

കൊച്ചു കുഞ്ഞുങ്ങൾ പറയുന്ന പോലെ കൊഞ്ചി പറഞ്ഞു.

കൈകൾക്കുള്ളിലാക്കി.കൈകളിൽ ചാഞ്ഞ് ഇരുന്നു.

പെണ്ണേ….നീ എന്റെ ജീവിതത്തിൽ വന്നില്ലേ എന്തായിരിക്കും എന്റെ അവസ്ഥന്നു അലോചിക്കുവായിരുന്നു.

എന്തായിരിക്കും…

പിന്നെയും കൊഞ്ചിക്കൊണ്ട് പറഞ്ഞു.

അമ്പല നടയിൽ എന്നും നിന്നെ കാണാനായ് മാത്രം വന്നേനേ..

വിഷ്ണുവേട്ടനെ ഒന്നു നോക്കി.ആ മുഖം താഴ്ന്നു വരുന്നത് കണ്ടതും കണ്ണുകളടച്ചു.

കണ്ണുകൾ അടയ്ക്കല്ല …പെണ്ണേ….നിന്റെ കണ്ണിൽ എനിക്ക് എന്നെ കാണണം.

എത്ര ശ്രമിച്ചിട്ടും കണ്ണുകൾ താനേ അടയുന്നു.കണ്ണുകൾ അടയുമ്പോൾ വിഷ്ണുവേട്ടൻ മുഖം മാറ്റും.വിഷ്ണുവേട്ടന്റെ നിശ്വാസം അകലുമ്പോൾ കണ്ണുകൾ തുറക്കും.പിന്നെയും മുഖം അടുത്ത് വരും.വീണ്ടും അത് തന്നെ ആവർത്തിക്കും.

ശ്ശെ…ഈ …പെണ്ണ്…

വിഷ്ണുവേട്ടാ….

വെറുതേ ഒരു പരിഭവം.ഒരു ചിരി മറുപടിയും.വിഷ്ണുവേട്ടന്റെ ഇരു കവിളിലും മാറി മാറി ഉമ്മ വെച്ചു.താടി തുമ്പിലും ഒടുവിലാ എന്നെ മയക്കുന്ന ചിരിയിലും ഉമ്മ വെച്ചു.

വിഷ്ണുവേട്ടൻ….വിഷ്ണുവേട്ടൻ കണ്ണടച്ചു….

മുറുകിയ കൈകൾക്കുള്ളിൽ കിടന്നു കിതച്ചു കൊണ്ട് പറഞ്ഞു.പിന്നെയും മറുപടി കള്ളച്ചിരി.

ഒന്നും സംസാരിക്കാതെ വയലിലൂടെ കൈകൾ ചേർത്ത് പിടിച്ച് നടന്നു.

വിഷ്ണുവേട്ടാ…എത്രയായി പറയുന്നു അടുക്കളേ വന്ന് കുരുത്തക്കേട് കാണിക്കരുത് ന്നു….

ഇടുപ്പിലമർന്ന കൈയ്ക്ക് ഒരു അടി വെച്ച് കൊടുത്തു.

കൈ പിൻവലിച്ച് ഒരു പോക്കായിരുന്നു.ഭക്ഷണം കഴിക്കുമ്പോഴും മുഖം വീർപ്പിച്ചു വച്ചിരുന്നു.ദേവ്മ്മ ചോദിക്കുന്നതിനൊക്കെ മൂളുന്നുണ്ട്.

വിഷ്ണുവേട്ടാ….കറി വേണോ ഇനി…

എന്തേലും മിണ്ടാൻ വേണ്ടി ചോദിച്ചു.

ങേ..ഹേ…ഒരു മറുപടീം ഇല്ല.എനിക്കും ദേഷ്യവും സങ്കടവും വന്നു.

ആ ദേഷ്യത്തിൽ ദേവ്മ്മയോട് തലവേദനയാ ഭക്ഷണം വേണ്ടേന്നു പറഞ്ഞ് പോയി കിടന്നു.വിഷ്ണുവേട്ടൻ വരുന്നതു കണ്ടതും തിരിഞ്ഞ് കിടന്നു.

വന്ന് ഭക്ഷണം കഴിക്ക്….

കട്ടിലിൽ വന്നിരുന്നു കൊണ്ട് പറഞ്ഞു.

ഒന്നു മയത്തിൽ ചോദിച്ചൂടെ ഇങ്ങേർക്ക്…

അതും മനസിൽ പറഞ്ഞ് പുതപ്പെടുത്ത് പുതച്ചു.

തൃപ്താ….നിന്നോടാ പറഞ്ഞത്…

അതു പറഞ്ഞതും വിതുമ്പി കരയാൻ തുടങ്ങി.

ചുമ്മാ.. പിണക്കം കാണിച്ചതല്ലേ പെണ്ണേ…

പുതപ്പ് ബലമായി വലിച്ചെടുത്ത് കൊണ്ട് പറഞ്ഞു.

മിണ്ടാതെ മുഖം കിടക്കയിൽ അമർത്തി കിടന്നു.

സോറീ….

അടുത്ത് കിടന്നു കൈക്കു മുകളിൽ കൈ വച്ച് ചെവിയിൽ ഉമ്മ വച്ച് കൊണ്ട് പറഞ്ഞു.

ഇനി ഇങ്ങനെ പിണങ്ങുമോ…

ഇല്ല…

എന്ന സോറി പറ…

പറഞ്ഞല്ലോ…സോറി

ഇനിയും പറയണം…

സോറി…ആയിരം വട്ടം സോറീ…ഇനി വാ…ഭക്ഷണം കഴിക്കാലോ…

മുഖം രണ്ടു കൈ കൊണ്ടും മാറി മാറി തുടച്ച് എഴുന്നേറ്റു.

എന്താ…തൃപ്താ… പറ്റിയേ….

അമ്മ പറഞ്ഞു നിനക്ക് വയ്യാതെ കിടപ്പാണെന്ന്…പനി ഉണ്ടോ…

നെറ്റിയിലും കഴുത്തിലും മാറി മാറി കൈയുടെ അകവും പുറവും വെച്ച് കൊണ്ട് ചോദിച്ചു.

എന്തിനാ…നീ കരയുന്നേ….

ഒന്നും പറയാതെ മടിയിലേക്ക് തല വെച്ച് കിടന്നു.

എന്തിനാ…പെണ്ണേ കരയുന്നേ…

കൈകളിൽ കിടത്തി കൊണ്ടു ചോദിച്ചു.

എന്താ ഉണ്ടായേ…ഇങ്ങനെ കരയാൻ മാത്രം..

പിന്നെയും അവർത്തിച്ചു കൊണ്ടിരുന്നു

വിഷ്ണുവേട്ടന് ഏറ്റവും വലിയ ആഗ്രഹം എന്താ…

കരച്ചിൽ ഒന്നടങ്ങിയപ്പോൾ ചോദിച്ചു

നീ….

കരഞ്ഞു ചുവന്ന മൂക്കിൽ മൂക്ക് ഉരസി കൊണ്ട് പറഞ്ഞു.

അല്ലാതെ വേറൊന്നുമില്ലേ…

ആണോ എന്ന രീതിയിൽ നോക്കി.അതേന്നു തലയാട്ടി.

ഇപ്പോ…വിഷ്ണുവേട്ടനാ കരയുന്നേ…

നിറഞ്ഞ കണ്ണുകൾക്ക് താഴെ വിരൽ വച്ച് കൊണ്ട് പറഞ്ഞു.വിഷ്ണുവേട്ടൻ കണ്ണുകളടച്ചതും വലത് കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ ആ കവിളിലേക്ക് വീണു.ഒന്നും പറയാതേ കട്ടിലിലേക്ക് കിടത്തി കൂടെ കിടന്നു.നെറുകയിൽ അമർത്തി മുത്തി.പിന്നെയും ഭ്രാന്തമായി ചുബിച്ചു കൊണ്ടിരുന്നു.വിരലുകൽ അണി വയറിലെ ഓരോ കുഞ്ഞു രോമത്തേയും തലോടി.വയറിൽ മുഖം ചേർത്ത് വെച്ചപ്പോൾ വിഷ്ണുവേട്ടന്റെ മുടയിഴകളെ തലോടി കണ്ണുകൾ അടച്ചു കിടന്നു

വിഷ്ണൂ..അമ്മാളു ഒന്നും കഴിക്കുന്നില്ലാട്ടോ…

ദേവ്മ്മ അതു പറഞ്ഞതും വിഷ്ണുവേട്ടൻ കണ്ണുരുട്ടി.

എനിക്കിത് മതി…

മിച്ചറെടുത്തു കൊണ്ട് പറഞ്ഞു.

ഇനി ഇത് നീ കഴിക്കണ്ട…വേറെ വല്ലതും കഴിക്ക്.എപ്പോഴും ഒരു മിക്ചർ….

മിക്ചർ പിടിച്ച് വാങ്ങി കൊണ്ട് പറഞ്ഞു.

ഈ സമയത്ത് ചിലർക്ക് എരിവായിരിക്കും ഇഷ്ടം അതാ അവൾ അതെടുത്ത് കഴിക്കുന്നേ…

ദേവ്മ്മ വിഷ്ണുവേട്ടനെ അനുനയിപ്പിക്കാനായി പറഞ്ഞു.

ആരോഗ്യം വേണ്ടേ..നോക്കിയേ…മെലിഞ്ഞിട്ട്….

അത് ശർദി ആയിട്ടാ..വിഷ്ണുവേട്ടാ…

ശർദിക്കുവാണേ ശർദിച്ചോട്ടേ…നീ കഴിക്ക്…

വിഷ്ണുവേട്ടൻ ശഠിച്ചപ്പോൾ ജ്യൂസ് എടുത്ത് ഇറക്കിയതും ഇങ്ങോട്ട് തന്നെ അത് വന്നു.വായും പൊത്തി വലിഞ്ഞ് വേഗം പുറത്തേക്ക് ഓടുമ്പോഴേക്കും ശർദിച്ചിരുന്നു.വിഷ്ണുവേട്ടൻ ഓടി വന്ന് പുറം തടവി തന്നു.

എന്തിനാ..അമ്മാളൂ…ഇങ്ങനെ കഷ്ടപ്പെട്ട് ഓടുന്നേ..ഞാൻ വൃത്തിയാക്കിക്കോളും….

ദേവ്മ സ്നേഹത്തോടെ ശാസിച്ചു.

വയറ് കണ്ടിട്ട് പെൺ കുഞ്ഞാന്നു തോന്നുന്നു…അമ്മാളു ഭംഗീം വെച്ചിട്ടുണ്ട്…..

ദേവ്മ്മ അത് പറഞ്ഞപ്പോൾ വിഷ്ണുവേട്ടനെ നോക്കി.വിഷ്ണുവേട്ടൻ കണ്ണു ചിമ്മി ചിരിച്ചു .

വിഷ്ണുവേട്ടൻ എന്താ നോക്കുന്നേ…

ഒരു കൈയിലൊരു പേനേം മറ്റേതിൽ കലണ്ടറും പിടിച്ച് കലണ്ടറിൽ എന്തൊക്കെയോ ആലോചിച്ചിരിക്കുന്നു.

ഞാൻ ഡെലിവറി ഡേറ്റ് കണക്കു കൂട്ടുവായിരുന്നു.

അത് ഡോക്ടർ പറഞ്ഞതല്ലേ അടുത്ത മാസം പത്തിനായിരിക്കുംന്നു.

തുടരും….