മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
സംതൃപ്തമായ പ്രണയ തീവ്രമായ പങ്കുവെക്കലിൻ്റെ ആലസ്യത്തിൽ ഉറങ്ങുകയായിരുന്നു രാജീവ്..
പ്രണയപരമായ മുഹൂർത്തങ്ങളെ മനസ്സിലിട്ട് താലോലിക്കുകയാണ് ഉത്തര..രാജീവിൻ്റെ കൈക്കുള്ളിൽ ഒരു കുഞ്ഞിനെപ്പോലെ പറ്റിച്ചേർന്നുകിടക്കുകയാണവൾ…ഈ രാത്രി ഒരിക്കലും അവസാനിക്കാതിരുന്നെങ്കിൽ എന്നവൾ അതിയായി മോഹിച്ചു.
രാജീവിൻ്റെ രോമാവൃതമായ മാറിൽ വിരലുകൊണ്ട് ചിത്രം വരക്കുകയാണ് അവൾ…
ഒരു നിമിഷം വീണ്ടും അവൾ ആ പഴയ അഞ്ചു വയസ്സുകാരിക്കുറുമ്പി പെണ്ണായി മാറി… അവൻ്റെ കവിളിൽ ഒരു കടി കൊടുത്തു., നോവിനോട് കൂടിയ ഒരു നറുസുഖം അവന് നൽകി..
ജാള്യതയുടെ മൂടുപടം അണിഞ്ഞാണ് ഉത്തര ആ ദിവസത്തെ വരവേറ്റത്…രാജീവിൻ്റെ മുഖത്തേക്ക് നോക്കാൻ പോലും അവൾക്ക് മടി തോന്നി…
വസന്തങ്ങൾ അവളെ തേടി എത്തുന്നതുപോലെ അവൾക് അനുഭവപ്പെട്ടു…അവളിലെ സ്ത്രീ പൂർണ്ണതയിൽ എത്തിയത്തുപോലെ…
വിട്ടു പോകാനാവാത്ത വിധം കാന്തശക്തിയിൽ അവൾ അവനിലേക്ക് അകപ്പെട്ടതുപോലെ… ഊണിലും ഉറക്കത്തിലും അവൻ അരികിൽ അണയുന്നത് പോലെ…
????
ദിവസങ്ങൾ കഴിയുംതോറും അവരുടെ ബന്ധത്തിന്റെ തീവ്രത വർധിച്ചുകൊണ്ടിരുന്നു…
രാജീവ് ഓഫീസിൽ പോകുന്ന നിമിഷങ്ങളിൽ അവൾ വല്ലാത്ത ഏകാന്തത അനുഭവിക്കാൻ തുടങ്ങി…ഓഫീസിൽ നിന്നും തിരികെയെത്തുന്ന നിമിഷങ്ങളിൽ അവൻ സ്നേഹലാളനകളാൽ അവളെ വീർപ്പുമുട്ടിച്ചു…
അവന്റെ ഓരോ ചെയ്തികളും അവൾ ആസ്വദിച്ചു…ഇടക് അവൾ അവന്റെ മാത്രം ഉത്തരയായി മാറും കുറുമ്പുകൾ കാട്ടും.. അവളുടെ പ്രിയപ്പെട്ട ഉണ്ണിയേട്ടനായി അവനും പുഞ്ചിരിപൊഴിക്കും…
ഒരുദിവസം ഓഫീസിൽ നിന്നെത്തിയ രാജീവ് കാണുന്നത് ബെഡിൽ ചേമ്പിലത്തണ്ടുപോൽ വാടിത്തളർന്നു കിടക്കുന്ന ഉത്തരയെ ആണ്..
സാദാരണ ആ ദിവസങ്ങളിൽ മാത്രമേ അവൾ ഇങ്ങനെ കിടക്കുള്ളൂ…അല്ലെങ്കിൽ അവന്റെ വരവും കാത്ത് അവൾ ഉമ്മറപ്പടിയിൽ ഉണ്ടാകും…
അവളുടെ നെറുകയിൽ തലോടി സ്നേഹചുംബനങ്ങൾ നൽകുമ്പോഴാണ് കൈൽ അവൾ സുരക്ഷിതമായി പിടിച്ചിരിക്കുന്ന വസ്തു അവന്റെ കണ്ണിൽപ്പെട്ടത്…
എല്ലാ ഭർത്താക്കന്മാരെപോലെ അവനും നാണത്താൽ മുഖം മറച്ചിരിക്കുന്ന തന്റെ പ്രിയതമയെ വാരിപ്പുണർന്നു… താനും ഒരു അച്ഛൻ ആകാൻ പോകുന്നു..
തന്റെ രക്തത്തിലൂടെ അടുത്ത തലമുറ പിറവികൊള്ളുകയാണ്…ഏതൊരു ആണിനെപോലെയും അവനു ലോകം കീഴടക്കിയ സന്തോഷം തോന്നി…
അവളിലൂടെ തന്റെ പ്രിയപ്പെട്ട മകനെയോ മകളെയോ വരവേൽക്കാൻ അവന്റെ മനസും സജ്ജമായിരുന്നു…
കാത്തിരിപ്പുകളുടെ നാളുകൾ ആയിരുന്നു പിനീട് ഉള്ള ഓരോ നിമിഷങ്ങളും…ഓരോ ദിവസവും വളരെ കഷ്ടപ്പെട്ട് തള്ളി നീക്കി എന്ന് വേണം പറയാൻ…
രാജീവ് ഉത്തരയുടെ അടുത്ത് നിന്ന് മാറാതെ നിന്നു…പെൺകുട്ടികളെ ഇഷ്ടമുള്ള രാജീവ് തന്റേത് മകൾ ആകുമെന്ന് ഉറപ്പിച്ചു…
ഓഫീസ് കഴിഞ്ഞ് വന്നാൽ ഉത്തരയെ പരിചരിച്ചും മകളോട് കാര്യം പറഞ്ഞും അവൻ സന്തോഷപരമായി ജീവിതം മുന്നോട്ട് നയിച്ചു..
ഉത്തരയെ 7ആം മാസം വീട്ടിലേക് വിളിച്ചോണ്ട് പോകുന്ന ചടങ്ങ് നടത്തി…രാജീവിനെ വിട്ടുപോകാൻ മനസ് ഇല്ലാഞ്ഞിട്ടും അത് പുറത്ത് കാട്ടാതെ അവൾ വീട്ടിലേക് യാത്രയായി…
ഉത്തര പോയ നിമിഷം മുതൽ വല്ലാത്ത ശൂന്യത അനുഭവപ്പെട്ടിരുന്ന രാജീവ് പിറ്റേ ദിവസം തന്നെ ഉത്തരയുടെ വീട്ടിലേക് പുറപ്പെട്ടു..
ഇനി മകളുമായല്ലാതെ വീട്ടിലേക്ക് തിരികെ പോവില്ലെന്ന് അവന്റെ ശാഠ്യത്തിൽ ഉത്തര മറുത്തൊന്നും പറഞ്ഞില്ല. വേദനയുടെയും സഹനത്തിന്റെയും മാതൃത്വത്തിന്റെയും നിമിഷങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു…
അങ്ങനെ എല്ലാവരും കാത്തിരുന്ന സുദിനം എത്തി… ഉത്തര സുഖാപ്രസവത്തിലൂടെ ഒരു പെൺകുഞ്ഞിന് ജന്മം നൽകി… കുഞ്ഞിപ്പെണ്ണിനെ നോക്കി നില്കാൻ വളരെ ചന്തം തോന്നി അവനു..അമ്മയും മകളും സുഖമായി ഉറങ്ങുന്നതും നോക്കി രാജീവ് സംപ്ത്രിപ്തിയടഞ്ഞു…..
മകൾക് അവർ നിലാവ് എന്ന് പേരിട്ടു… കാത്തു എന്ന് വിളിച്ചു… കുഞ്ഞി കാത്തു നല്ല കുസൃതി ഒകെ കാണിച്ചു മുന്നേറി…ശ്രീമംഗലം വീടിന്റെ വിളക്കായി കാത്തുമോൾ തെളിഞ്ഞു നിന്നു….
കാത്തുമോൾക് 2 വയസ് ആയി.. രാജീവും ഉത്തരയും ഇണക്കങ്ങളും പിണക്കങ്ങളുമായി ഓരോ ദിവസവും കടന്നു പോയി…
അനിയത്തിമാരെ മറ്റൊരു വീട്ടിലേക് പറഞ്ഞു വിടാതെ സ്വന്തം വീട്ടിൽ തന്നെ രാജീവ് നിലനിർത്തി… രാഗേഷ് ഉത്രയെയും രെജീഷ് ഊർമ്മിളയെയും വിവാഹം കഴിച്ചു..
സഹോദരങ്ങൾ സഹോദരങ്ങളെ വിവാഹം ചെയ്തതോടെ തിരികെ പോയ സന്തോഷം ഒകെ ആ വീട്ടിൽ വന്നു ചേർന്നു…
ഉത്തരയും രാജീവും ഇപ്പോഴും പ്രണയത്തിലാണ്… അതിതീവ്രമായ പ്രണയസങ്കല്പങ്ങൾ അവരെ മൂടുമ്പോൾ ആ പഴയ അഞ്ചുവയസുകാരിയിലേക്ക് അവൾ എത്തിച്ചേരും… അവളുടെ പ്രിയപ്പെട്ട ഉണ്ണിയേട്ടനായി അവനും മാറും…..
അവസാനിച്ചു…
പ്രിയപ്പെട്ട സുഹൃത്തുക്കളെ,
ഉത്തരീയം ഇവിടെ അവസാനിക്കുകയാണ്.. കേവലം ഒരു പാർട്ടിൽ എഴുതി നിർത്താൻ ഉദ്ദേശിച്ച ഞാൻ ഇത്രയും പാർട്ടുകൾ എഴുതാൻ കാരണക്കാരായത് ഇതിന്റെ വായനക്കാരായ നിങ്ങൾ മാത്രമാണ്… എനിക്ക് നിങ്ങൾ ഓരോരുത്തരും തന്ന പ്രോത്സാഹനം ഒന്നു മാത്രമാണ്…ഒരിക്കൽ കൂടി എല്ലാവർക്കും ഒരായിരം നന്ദി…❤️❤️❤️