പതിനെട്ട് വയസ്സിൽ വിവാഹം നടന്നില്ലെങ്കിൽ പിന്നെ ഒരു വിവാഹം മീരയുടെ ജീവിതത്തിൽ ഇല്ല എന്ന് ജ്യോത്സ്യൻ പ്രവചിക്കുമ്പോൾ കുട്ടിക്കളി വിട്ട് മാറാത്ത അവൾക്ക്…

ആലിലതാലി

എഴുത്ത്: അഹല്യ അരുൺ

പതിനെട്ട് വയസ്സിൽ വിവാഹം നടന്നില്ലെങ്കിൽ പിന്നെ ഒരു വിവാഹം മീരയുടെ ജീവിതത്തിൽ ഇല്ല എന്ന് ജ്യോത്സ്യൻ പ്രവചിക്കുമ്പോൾ കുട്ടിക്കളി വിട്ട് മാറാത്ത അവൾക്ക് നഷ്ട്ടം ആയത് അതി മനോഹരം ആയ കുട്ടിക്കാലം ആയിരുന്നു.

അവൾക്ക് പൊതുവെ ഒരു വിവാഹം എന്നത് ചിന്തിക്കാവുന്നതിനും അപ്പുറം ആയിരുന്നു…മാതാ പിതാക്കന്മാരുടെ ആവലധിക്കു മുൻപിൽ അവൾ ശിരസ്സ് കുനിക്കുകയാണുണ്ടായത്.വിവാഹ നിശ്ചയവും വിവാഹവും മുറ പോലെ തന്നെ നടന്നു…പക്ഷെ മനസ്സ് കൊണ്ട് അവൾക് ഒരു വിവാഹം ഉൾ കൊള്ളാനായിരുന്നില്ല…അതിന്റെ നീരസം മീര ആദ്യ രാത്രി തന്നെ ഭർത്താവിനോട് പ്രകടിപ്പിക്കുകയും ചെയ്തു…

ഒരു ചിരിയോടെ മീര യെ ചേർത്ത് നിർത്തിയ ഭർത്താവ് രാജീവനോട് ഒരു മടിയും കൂടാതെ അവൾ പറഞ്ഞു എന്റെ അനുവാദം കൂടാതെ എന്നെ ഒരു വിരൽ കൊണ്ട് പോലും സ്പര്ശിക്കുന്നത് എനിക്കിഷ്ടം അല്ല…കാരണം എനിക്ക് നിങ്ങളെ ഇതു വരെയും ഉൾകൊള്ളാൻ ആയിട്ടില്ല..പക്ഷെ രാജീവൻ ഒരക്ഷരവും തിരിച്ചു പറയാതെ മുറിയിൽ നിന്നും ഇറങ്ങി പോവുക ആണുണ്ടായത്…

കുറച്ചു സമയത്തിനു ശേഷം മുറിയിലോട്ടു കയറി വന്ന രാജീവൻ കണ്ടത് കട്ടിലിന്റെ ഒരരികിൽ കിടന്നുറങ്ങുന്ന മീര യെ ആണ്…അയാൾ അലമാരയിൽ നിന്നും ബെഡ് ഷീറ്റും ബെഡിൽ നിന്ന് ഒരു തലയണ യും എടുത്ത് നിലത്തേയ്ക്ക് വിരിച്ച് അവിടെ കിടന്നു…പക്ഷെ മനസ്സ്‌ മുഴുവൻ മീര യുടെ താൻ പ്രതീക്ഷിക്കാത്ത രീതിയിൽ ഉള്ള പ്രവർത്തി ആയിരുന്നു…

പിറ്റേന്ന് നേരം പുലർന്നതും കട്ടിലിലോട്ട് നോക്കിയ രാജീവൻ മീര യെ കണ്ടില്ല…കുളിയും കഴിഞ്ഞ് ഹാളിലേക്ക് ചെല്ലുമ്പോൾ അടുക്കളയിൽ നിന്നും ചിരിയും സംസാരവും കേൾക്കാം…എത്തി വലിഞ്ഞു നോക്കിയപ്പോൾ അമ്മയിയമ്മയും മരുമോളും കൊച്ചു വർത്തമാനം ആണ്…പയ്യെ അടുക്ക ളയിലോട്ട് ചെന്ന രാജീവനെ കണ്ടതും മീര യുടെ മുഖത്ത് കടന്നൽ കുത്തിയത് പോലെ ആയി…

മോളെ നി ആ ചായ എടുത്ത് ചെറുക്കനു കൊടുക്ക്…അമ്മ അവളോട് പറഞ്ഞു…മനസ്സില്ലാ മനസ്സോടെ അവൾ ചായ രാജീവന് നേർക്ക് നീട്ടി…അയാൾ അതും ആയി ഉമ്മറത്തേക്ക് ഇറങ്ങി…പി ന്നീ ടുള്ള ദിവസവും ഇതുതന്നെ തുടർന്നു…എന്താണ് മീര തന്നെ അവഗണിക്കുന്നത് എന്ന് ഒരു ദിവസം അയാൾ അവളോടായി ചോദിച്ചു…

അപ്പോളാണവൾ പറയുന്നത് എനിക്ക് വിവാഹത്തിനോട് താല്പര്യമിലയിരുന്നു എന്നും,,രാജീവിനെ തന്റെ ഭർത്താവ് ആയി സങ്കൽപ്പിക്കാൻ പോലും ആവില്ല ഒരിക്കലും എന്ന്…നിങ്ങൾ എന്റെ കഴുത്തിൽ താലി കെട്ടിയത് മൂലം എന്റെ ജീവിതം തന്നെ ഇല്ലാതായി…എന്റെ വിദ്യാഭ്യാസം, ജോലി,ഞാൻ കണ്ട സ്വപ്നങ്ങൾ എല്ലാം ,എല്ലാം ഇല്ലാതായി…എല്ലാത്തിനും കാരണം നിങ്ങൾ ആണ്…നിങ്ങൾ ചെയ്ത ഈ നെറികേടിന്‌ ഒരിക്കൽ നിങ്ങളുടെ ജീവിതം കൊണ്ട് എന്നോട് വില പറയേണ്ടി വരും.

അവളുടെ ആ വാക്കുകൾ ഒരു ഇടിമിന്നൽ പതിച്ചത് പോലെ അയാളുടെ ചെവിയിൽ മുഴങ്ങി കൊണ്ടിരുന്നു…പക്ഷെ മുഖത്ത് ഭാവ വിത്യാസം വരുത്താതിരിക്കാൻ അയാൾ ശ്രമിച്ചുകൊണ്ടിരുന്നു…

പെട്ടെന്ന് അയാൾ ചോദിച്ചു അതിന് ഞാൻ തന്നെ ഭീഷണി പെടുത്തി അല്ലല്ലോ എന്റെ ജീവിതത്തിന്റെ ഭാഗം ആക്കിയത് പിന്നെ എന്താണ് താൻ എന്നെ പഴി ചാരുന്നത്…ശരി,, ആയിക്കോട്ടെ അത് എന്ത് തന്നെ ആയാലും കാരണം എനിക്കറിയണ്ട..നിനക്ക് പിന്നെ എന്താണ് പ്ലാനിംഗ്…വീട്ടിൽ കൊണ്ടി വിടണോ..അതെയോ പഠിക്കാൻ പോകുനുണണ്ടോ…

വീട്ടിലേക്ക് പോകാൻ പറ്റില്ല എന്നും പഠിക്കണം എന്നു ആണവൾ പറഞ്ഞത്….അതിനും അവൾ ശെരി മൂളി…ആയിക്കോട്ടെ സമ്മതം..എന്ത് കോഴ്‌സ് വേണമെങ്കിലും നിനക്ക് ചെയ്യാം…പൈസ. ഞാൻ മുടക്കി കൊള്ളാം… പക്ഷെ നി ഇവിടെ നിന്നും ഹോസ്റ്റലിൽ പോയി നിന്ന് പടിക്കേണ്ടി വരും…സമ്മതം ആണോ …

അവൾ ഇയാളിൽ നിന്നും രക്ഷ പെട്ടല്ലോ എന്നോർത്ത് സമ്മതം അറിയിച്ചു…അവൾക്ക് എം ബി ബി എസ് ന് ചേർന്നാൽ മതി എന്നു പറഞ്ഞത് കൊണ്ട് അയാൾ അതും സാധിച്ചു കൊടുത്തു… അങ്ങനെ അവൾ ഹോസ്റ്റലിലും അയാൾ വീട്ടിലും ആയി 5 വർഷക്കാലം പരസ്പരം കാണാതെ നിന്നു…

ഇതിനിടയിൽ അവളുടെ വീട്ടുകാരോട് രാജീവൻ സത്യം പറഞ്ഞിരുന്നത് കൊണ്ട് അവളുടെ അച്ഛൻ ആണ് രാജീവൻ നൽകുന്ന പണം ഹോസ്റ്റലിൽ അവൾക്കായി എത്തിച്ചു കൊടുത്തത്…

മകളുടെ തെറ്റ് തിരുത്താൻ ഒരോ തവണ അവളെ കാണാൻ പോകുമ്പോളും അഛനും അമ്മയും അവളെ ഉപദ്ദേശിക്കുവായിരുന്നു .മോളെ, നമ്മുക്ക് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും നല്ല ബന്ധം ആണ് ഇപ്പോൾ കിട്ടിയിരിക്കുന്നത്. രാജീവൻ മോൻ ആണെങ്കിലും നല്ല പയ്യൻ ആണ്. നി ആയിട്ട് അവനെ വെറുത്തിട്ടും അവൻ നിന്നെ ഇരട്ടി സ്നേഹിക്കുകയാണ് ഇപ്പോളും…അതിന്റെ തെളിവ് ആണ് ഇന്ന് നിനക്കായി അവൻ തന്ന് വിട്ടിരിക്കുന്ന പണക്കിഴി. എല്ലാമാസവും നിന്നെ കാണാനായി വരുമ്പോൾ നിനക്ക് വേണ്ടി ഞങ്ങൾ വാങ്ങിയത് ആണെന്നും പറഞ്ഞു കൊണ്ടി തരുന്ന തുണിതരങ്ങളൊക്കെ ഉണ്ടല്ലോ,,അതൊക്കെ അവൻ തരുന്നത് ആണടി,,,എന്നിട്ടും നിനക്ക് അവനെ വേണ്ട,അവന്റെ പണത്തിനോട് മാത്രം വെറുപ്പ് ഇല്ല അല്ലെ,,,ശരി ആണ്,ഞങ്ങൾ നിന്നോട് തെറ്റ് ചെയ്തു..പക്ഷെ,അത് നിന്റെ ജീവിതം ഓർത്ത് ചെയ്ത് പോയതാണ്…ഞങ്ങളുടെ കാലം കഴിഞ്ഞ് ഒരാളിന്റെയും തുണ ഇല്ലാതെ പുര നിറഞ്ഞ് എത്ര നാളെന്നു വെച്ചാ നി ഇങ്ങനെ ഒറ്റയ്ക്ക്… അതിന് നി ഞങ്ങളെ ശിക്ഷയ്ക്ക്,,,ആ പാവത്തിനെ മനസ്സിൽ ഇത്തിരി എങ്കിലും കനിവ് ബാക്കി ഉണ്ടെങ്കിൽ മനസ്സറിഞ്ഞു സ്നേഹിക്ക്…ഇനിയും വൈകിയിട്ടില്ല,, നിന്റെ മുൻപിൽ ഇനിയും സമയം ഉണ്ട്…നി ആലോചിച്ച് ഉചിതമായ തീരുമാനം എടുക്ക്…ഞങ്ങൾ ഇറങ്ങുന്നു…

അങ്ങനെ പണം മുടങ്ങാതെ ചെല്ലുകയും പഠനം മുൻപോട്ട് പോവുകയും ചെയ്തു കൊണ്ടിരുന്നു…ഇതിനിടയിൽ എപ്പോളോ മീരയ്‌ക്ക്‌ രാജീവനോട് ഇഷ്ടം തോന്നി തുടങ്ങി ഇരുന്നു…പക്ഷെ അയാളെ കാണാനോ ഫോൺ വിളിക്കാനോ കുറ്റബോധം അവളെ അനുവദിച്ചില്ല…അങ്ങനെ എക്സാം എല്ലാം കഴിഞ്ഞ് നല്ല മാർക്കോടെ അവൾ പാസ്സ് ആവുകയും ചെയ്തു… പഠനം കഴിഞ്ഞ് സ്വന്തം വീട്ടിലെത്തിയ മീര ആ നാട്ടിലെ മികച്ച ഹോസ്പിറ്റലുകളൊന്നിൽ തന്നെ ജോലിക്കും കയറി… അപ്പോളും അവൾ രാജീവന്റെ കൂടെ ഒരു ജീവിതം മനസ്സിൽ സ്വപ്നം കണ്ടു കൊണ്ടിരുന്നു…

അങ്ങനെ ഇരിക്കെ ,,രാജീവന്റെ വീട്ടിൽ നിന്നും അമ്മയുടെ ഒരു കോൾ വന്നു. അത് അയാളുടെ അമ്മ ആയിരുന്നു..മോളെ രാജീവന് ഒരു ആക്‌സിഡന്റ് ഉണ്ടായി,കാര്യം അല്ലാത്ത പരിക്കുകളും ഉണ്ട്…നിനക്ക് അവനോട് താല്പര്യം ഇല്ലന്ന് അമ്മക്കറിയാം, എങ്കിലും പറയേണ്ടത് അമ്മയുടെ കടമ ആണല്ലോ…

അമ്മേ, രാജീവേട്ടൻ,ഏട്ടന് ഏട്ടന് എന്തു പറ്റി അമ്മേ.. അവൾ ചോദിച്ച ചോദ്യത്തിന് മറുപടി കൊടുക്കാൻ നിൽക്കാതെ കാൾ കട്ട് ആയി പോയിരുന്നു.

ഒരിക്കൽ താൻ പറഞ്ഞു പോയ വാക്കുകൾ അറം പറ്റിയത് പോലെയാണവൾക്കപ്പോൾ തോന്നിയത്…തന്റെ വളർച്ചക്കും തന്നെ ഈ നിലയിൽ എത്തിക്കാൻ ചോര നീരക്കാൻ കാരണക്കാരനും ആയ ഭർത്താവിന്റെ ഒരു ശബ്ദം എങ്കിലും കേൾക്കുവാൻ ആയി ഡയറിയിൽ പണ്ടെങ്ങോ കുറിച്ചിട്ട നമ്പർ തപ്പി എടുത്ത് വിറയലോടെ ഫോണിൽ ഡയൽ ചെയ്തു…ഒരു തവണ വിളിച്ചിട്ട് പ്രതികരണം ഉണ്ടായില്ല.അതോടെ അവൾക് ആദി ആയി …വീണ്ടും അവൾ വിളിച്ചു…

മറുത്തലക്കൽ ഹലോ എന്നു കേട്ടതും മീര ഒരൊറ്റ പൊട്ടി കരച്ചിൽ ആയിരുന്നു…

എന്താടോ ഇത്…താൻ ആഗ്രഹിച്ചത് പോലെ നടന്നില്ലെ…ഇയാൾ പേടികണ്ടട്ടോ ,ഇയാളുടെ വഴിയിൽ ഞാൻ തടസ്സം ആവില്ല…ഒരിക്കലും കാരണം…കാരണം…അയാളുടെ ആ വാക്കുകൾ പതറുന്നുണ്ടായിരുന്നു…

പൊറുക്കാൻ ആവില്ലന്നറിയാം എങ്കിലും പറയുവാ , രാജീവേട്ട,,എനിക്ക് വേണമെന്റെ ഏട്ടനെ…എന്റെ വിവരകേട് ക്ഷമിച്ചു തരാവോ …. അവൾ അത് പറഞ്ഞു പൊട്ടി കരഞ്ഞു…

മീര..എന്താടോ ഇത്…ഞാൻ കേൾക്കാൻ കൊതിച്ച വാക്കുകൾ ആണെടോ താനിപ്പോൾ പറഞ്ഞത്…എനിക്ക് എനിക്കിപ്പോൾ ആണെടോ സന്തോഷം ആയത്…എന്റെ കൂടെ ജീവിക്കാനും എന്നെ സ്നേഹിക്കാനും തയ്യാർ ആണെങ്കിൽ വരെട്ടേടോ ഞാൻ തന്റെ വീട്ടിലോട്ട്…

എന്നിട്ടോ അവൾ ആകാംഷയോടെ ചോദിച്ചു…

എന്നിട്ടെന്താണെന്നോ നമുക്ക് നഷ്ട്ടപെട്ട ആ അഞ്ചു വർഷങ്ങൾ ഇല്ലേ… അത് അങ്ങട് ജീവിച്ചു തീർക്കണം…സമ്മതം ആണോ ???

പൂർണ്ണ സമ്മതം …അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു..പിന്നീട് ഒരു തുടക്കം ആയിരുന്നു പുതിയ ജീവിതം ഒന്നേന്ന് മുതൽ തുടങ്ങാനും…മത്സരിച്ച് സ്നേഹിച്ചുകൊണ്ട് ജീവിതം പങ്കിടാനും..