ഒരിക്കൽ കൂടി ~ Part 02 , Written By POORVIKA

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

PART 02

ഒന്ന് ചമ്മിയെങ്കിലും മുഖത്ത് കാണിക്കാതെ ഞാൻ തിരിഞ്ഞ് കിടന്നു..കൊറച്ച് കഴിഞ്ഞപ്പോൾ ലൈറ്റ് ഓഫ് ചെയ്ത് ഏട്ടനും സൈഡിൽ കിടക്കുന്നത് അറിഞ്ഞു..
ഇതൊക്കെ ഞാൻ പ്രതീക്ഷിച്ചത് തന്നെയാണ്..എന്നിട്ടും എന്തിനാ വിദ്യെ നീ ഇങ്ങനെ വിഷമിക്കുന്നേ..നീ അത്രമേൽ ആഗ്രഹിക്കുന്ന ഒരാളുടെ കൈ കൊണ്ട് തന്നെ നിന്റെ സിന്ദൂരരേഖ ചുവന്നില്ലെ..സ്വയം പറഞ്ഞ് കൊണ്ട് വീണ്ടും കൈ താലിയിൽ മുറുകി..കണ്ണീരിനിടയിലും ആ അധരങ്ങൾ മന്ത്രിച്ചു..

” അച്ചെട്ടൻ..ന്റെ മാത്രം അച്ചെട്ടൻ..”

???????????

ബാൽക്കണി ഗ്ലാസിലൂടെ മുഖത്തേയ്ക്ക് വന്ന് പതിച്ച സൂര്യരശ്മികൾ ആണ് വിദ്യയെ ഉറക്കം ഉണർത്തിയത്..കണ്ണ് തുറന്നതും കണ്ടത് നെറ്റിയിൽ വീണു കിടക്കുന്ന മുടിയിഴകൾ ആയിരുന്നു..അവ മാടി ഒതുക്കി കുറച്ചു നേരം ആ മുഖത്തേയ്ക്ക് നോക്കി കിടന്നു..

“ആഹഹ ഉറങ്ങി കിടക്കുന്ന കാണുമ്പോ എന്ത് നിഷ്കളങ്കത..എഴുന്നേറ്റ തനി കടുവ തന്നെ.. കള്ളകടുവ”

മെല്ലെ എഴുന്നേറ്റു പോയി കുളിച്ചു ഒരു നേര്യെത് ചുറ്റി മുടി കുളിപിന്നൽ കെട്ടി സിന്ദൂരം ചാർത്തി താഴേയ്ക്ക് നടന്നു..അച്ഛൻ ഉമ്മറത്ത് പത്രം വായനയിലാണ്..അത് ഒട്ടുമിക്ക വീടുകളിലും അങ്ങനെ തന്നെ ആവും..അച്ച ഇപ്പൊ എഴുന്നേറ്റു ആവോ..ഓരോന്ന് ആലോചിച്ച് അടുക്കള എത്തിയപ്പോൾ ഇവിടുത്തെ അമ്മ തിരക്കിട്ട ജോലിയിൽ തന്നെ..പയ്യെ പോയി പിന്നിൽ നിന്ന് കെട്ടിപിടിച്ചു..

“ഞാൻ വൈകിയോ അമ്മേ”

“ഉഫ്.. മോളോ..പേടിപ്പിച്ച് കളഞ്ഞല്ലോ കുട്ട്യേ നീയ്‌..ഇച്ചിരി വൈകിയാലും സാരില്യ..ഇവിടെ ഇപ്പൊ എനിക്ക് ചെയ്യാൻ ഉള്ള പണിയെ ഉള്ളൂ..ഇനി നിർബന്ധാച്ച നിന്റെ കെട്ടിയോൻ ഇളള ചായ എടുത്തോളൂ..ഇനി അവന്റെ കാര്യം ഒക്കെ നീ അല്ലേ ചെയ്യണ്ടേ..”

” ആദി എണീറ്റില്ലെ അവന് കൊടുക്കണ്ടേ ചായ” ഒരു കപ്പ് ചായ എടുക്കുന്നതിന് ഇടയിൽ വിദ്യ ചോദിച്ചു..

“അവന്റെ സമയം പത്ത് ആ മോളെ..അഹ് പിന്നെ രണ്ടാളും അമ്പലത്തിൽ പോകാൻ ഒരുങ്ങി വന്നോളു ട്ടാ..”

“ശെരി അമ്മേ”

റൂമിൽ എത്തിയപ്പോൾ ആൾ ഇല്ല.ബാത്റൂമിൽ സൗണ്ട് കേക്കുന്നുണ്ട്..കുളിക്ക്യാവും..കുളിച്ച് ഇറങ്ങിയതും എന്നെ കണ്ട് ഒന്ന് നോക്കി അലമാരിയിൽ നിന്ന് ഡ്രസ്സ് എടുത്തു പറഞ്ഞു

” ചായ അവിടെ വച്ചേക്ക്‌..”

പിന്നിൽ നിന്നും ഞാൻ മാറാത്തത് കൊണ്ട് തിരിഞ്ഞു നോക്കി

“അമ്മ അമ്പലത്തിൽ പോവാൻ പറഞ്ഞിരുന്നു”

മൗനം മാത്രം.. കുട്ടി മിണ്ടുന്നില്ല മിണ്ടുന്നില്ല..

“ഈ ഷർട്ട് ആണോ ഇടുന്നെ..താ ഞാൻ ഐയെൺ ചെയ്തു തരാം”

പെട്ടന്ന് തിരിഞ്ഞതും ഡ്രസ്സ് പിടിച്ച് വാങ്ങിയതും ഒറ്റയടിക്ക് ആയിരുന്നു..

“നിന്നോട് ഞാൻ പറഞ്ഞോ ന്റെ കാര്യങ്ങൽ ചെയ്യാൻ..പറഞ്ഞൊന്നു..ഇല്ലല്ലോ..മേലാൽ ന്റെ ഒരു കാര്യത്തിലും ഇടപെടാൻ വരണ്ട..ഒരു താലി കെട്ടിയൊണ്ട് ഭാര്യ ആയി കഴിയാം എന്നൊന്നും കരുതണ്ട..ന്റെ മനസ്സിൽ ഒരുത്തിക്കെ സ്ഥാനം ഉള്ളൂ..അത് ആരാന്നും നിനക്ക് അറിയാലോ..മാറ്റാനും നോക്കണ്ട..”

ഇതും പറഞ്ഞ് റൂമിന് ഇറങ്ങിയതും അത്ര നേരം അടക്കി പിടിച്ച കണ്ണീർ ഒക്കെം‍ പിടിവിട്ടു പോയിരുന്നു..വേഗം റെഡി ആയി പോയി കാറിൽ ഇരുന്നപോളും ഒന്നും മിണ്ടിയില്ല..

ശരിയല്ലെ ഏട്ടൻ പറഞ്ഞത്.. അത്ര പെട്ടന്ന് ഒരു സ്ഥാനം ആ മനസ്സിൽ കിട്ടില്ല എന്നറിയവുന്നതല്ലെ..ഇനി കിട്ടുവോ എന്നും അറിയില്ല..ഒരാളുടെയും ഒരു സ്ഥാനവും തട്ടി എടുക്കാൻ അന്നും ഇന്നും ശ്രമിച്ചിട്ടില്ല..പണ്ടും വിട്ടു കൊടുത്തിട്ടുള്ളു..പക്ഷേ ഇത് എന്നിലേക്ക് വന്നു ചേർന്നത് ആണ്‌..ഇനി വയ്യ വിട്ടുകൊടുക്കാൻ..ആർക്കും എന്തിനും..

അമ്പലത്തിൽ പോയി തിരിച്ചു വരുന്ന വരെയും ഏട്ടൻ ഒന്നും മിണ്ടിയില്ല..ഞാനും മൈൻഡ് ചെയ്തില്ല..പിന്നെയ് എന്നോടാ കളീ..കണ്ണീർ സീരിയലിലെ നായിക ആയേലെ അതിനെ നേരം കാണൂ..

ചായേം കുടിച്ചു ഉചഭക്ഷണത്തിനു വേണ്ടതെല്ലാം സഹായിച്ചു കൊടുത്തു അടുക്ചളേൽ തന്നെ നിന്നു..ഏട്ടന്റെ മുൻപിൽ ചെന്ന് പെടാൻ പോയില്ല..കാണുമ്പോൾ ചിലപ്പോൾ അടക്കി വച്ചതെല്ലാം പിടിവിട്ട് പോകും..ആഹാരം കഴിക്കുന്ന സമയത്താണ് അച്ഛൻ ന്റെ വീട്ടിലേക്ക് വൈകീട്ട് പോണമെന്ന് എട്ടനോട് പറയുന്നത്..അപ്പോ തന്നെ ആൾടെ മുഖം മങ്ങി..

“അത് അച്ച എനിക്ക് കോളേജിൽക്ക് വേണ്ടി കൊറച്ച് നോട്സ് പ്രിപ്രയർ ചെയ്യാനുണ്ട്..അപ്പോ രണ്ടൂസം കയ്ഞ്ഞ്‌ട്ട്‌ പോയ പോരെ..”

“അത് പറ്റില്ല..ഇന്ന് തന്നെ പോണം..ചടങ്ങുകൾക്ക് ഒന്നും ഒരു മാറ്റം വരുത്തണ്ട..”

ഗൗരവത്തോടെ ഉള്ള അച്ഛന്റെ സംസാരം കേട്ടപ്പോ ആൾ പിന്നെ ചുപ് രഹോ..അഹാ അപ്പോ അച്ഛനെ പേടി ഉണ്ടല്ലേ.. വിദ്യേ..ഓർത്ത് വച്ചോ..ഫസ്റ്റ് സ്റ്റെപ് അച്ഛനെ കയ്യിലെടുക്കല്‌..അമ്മ പിന്നെ എപ്പഴെ ന്റെ സൈഡാ..

“അച്ഛാ കൊറച്ചൂടെ സാമ്പാർ ഒഴിക്കട്ടെ”

” വേണ്ട മോളെ നീ അലോകിൻ കൊടുക്ക് വേണേ കൂടെ രണ്ടു മുരിങ്ങക്കോൽ ഇട്ടോ..”

ഏഹ്..ഇനി അച്ഛൻ താങ്ങിയതാവോ.. എയ്യ്‌ ആവില്ല.. ആദി ഇരുന്ന് ചിരിക്കുന്നു..അമ്മ അച്ഛനെ കൂർപിച്ച് നോക്കുന്നു..അച്ചെട്ടൻ ആണെ എങ്ങോട്ട് നോക്കും അറിയാതെ പ്ലേറ്റിലെ ചോറ് എണ്ണുന്നു..ആഹ് ഇതത് തന്നെ..താങ്ങിയത് തന്നെ.. യൂ ടൂ അച്ഛാ..എന്തായാലും പറഞ്ഞതല്ലേ വച്ച് ഞാൻ രണ്ടെണ്ണം എക്സ്ട്രാ അങ്ങ് കൊടുത്തു.. അല്ല പിന്നെ?

ഭക്ഷണം കഴിഞ്ഞ് വേഗം ഒരു സാരീ ഉടുത്തു..റെഡ് സാരിയിൽ ഗ്രീൻ ബോർഡർ വരുന്നതയിരുന്നൂ എടുത്തത്..വീട്ടിലേക്ക് പോകുന്നത് ആലോചിച്ചു ചെയ്യുന്ന കാര്യങ്ങളിൽ എല്ലാം ഒരു ഉത്സാഹം വന്നൂ..നല്ല ഭംഗി ആയിത്തന്നെ ഒരുങ്ങി.. ലുക്കിൽ ഒന്നും ആൾ വീഴില്ലെങ്കിലും ഇനി എങ്ങാനും ഒന്ന് നോക്ക്യലോ.. ആ ഒരു നോട്ടം കിട്ടാൻ തപസ്സ് ഇരിക്കണ്ടി വരൂലോ മുത്തപ്പാ..

എല്ലാവരോടും യാത്ര പറഞ്ഞു കാറിൽ കയറി..പോകുന്ന വഴിക്ക് ഏട്ടൻ ബാക്കറിയില്‌ കേറി എന്തൊക്കയോ വാങ്ങി.. പിന്നെം കാർ ആകെ മൊത്തം അവാർഡ് പടം പോലെ ശോകമൂകം..എന്ന പാട്ടെങ്കി പാട്ട് വെച്ച് സെറ്റ് ഓൺ ആക്കി..ആക്കിയ അതെ സ്പീഡിൽ ഏട്ടൻ അത് ഓഫ് ആക്കി..അങ്ങനെ വിട്ട പറ്റോ..ഞാൻ ഓൺ ആക്കും ആൾ അപ്പോ തന്നെ ഓഫ് ആക്കും..ഇത് ഒരു നടക്ക്‌ പോവൂലാ.. കാർ മാത്രം ഇയാൾടെ ഉള്ളൂ..എനിക്ക് മൊബൈൽ ഉണ്ടല്ലോ..ഫോണിൽ പാട്ടു വച്ചതും മുഖത്ത് നിറയെ ദേഷ്യം വച്ച് എന്നെ നോക്കുന്നുണ്ട്..പല്ല് കടിച്ച് പൊട്ടിക്കുന്ന സൗണ്ടും കേക്കാം..

“ദൈവമേ ഇനി ഈ കടുവ എങ്ങാനും ഫോൺ വലിച്ച് ഏറിയോ..ആകെ പാട് ഇളള ഒന്നാണ്..പോയ പുത്യേത് കിട്ടൂടില്ല..”

“എന്തേലും പറയാൻ ഉണ്ടേൽ ഒറക്കെ പറയണം അല്ലാതെ പിറുപിറുക്കല്ല വേണ്ടത്..”

” അല്ല കടിച്ച് കടിച്ച് പല്ലെങ്ങാൻ തെറിച്ച് പോയ പിന്നെ ഇപ്പൊ കാണുന്ന മൊഞ്ച് ഒന്നും ഉണ്ടാവില്ല പറയാർന്നേ..”

പറഞ്ഞതും മുഖം വീർപ്പിച്ചതും ബ്രേക്ക് ചവീട്ടിയതും ഒന്നിച്ചാർന്നു…പടച്ചോനെ ഇങ്ങേരു എന്നെ സ്വർഗത്തി എത്തിക്ക്യോ..

PART 03

ന്തേലും പറയാൻ ഉണ്ടേൽ ഒറക്കെ പറയണം അല്ലാതെ പിറുപിറുക്കല്ല വേണ്ടത്..”

” അല്ല കടിച്ച് കടിച്ച് പല്ലെങ്ങാൻ തെറിച്ച് പോയ പിന്നെ ഇപ്പൊ കാണുന്ന മൊഞ്ച് ഒന്നും ഉണ്ടാവില്ല പറയാർന്നേ..”

പറഞ്ഞതും മുഖം വീർപ്പിച്ചതും ബ്രേക്ക് ചവീട്ടിയതും ഒന്നിച്ചാർന്നു…പടച്ചോനെ ഇങ്ങേരു എന്നെ സ്വർഗത്തി എത്തിക്യോ..

?????????????

വണ്ടി നിർത്തിയതും ഞാൻ കണ്ണൊന്നു തുറന്ന് നോക്കി..കൈ..കാൽ..തല അഹ്‌..ഒക്കേം അവിടെ തന്നെ ഉണ്ട്..ഒന്നും പോയിട്ടില്ല..ജെറ്റ് വിട്ട മാതിരി ഉള്ള പോക്ക് കണ്ടപ്പോ ഞാൻ വിചാരിച്ചു ഇനി എല്ലാം പാർട്സ് പാർട്സ് ആയ്‌ കിട്ടുള്ളുന്ന്..

ഡോർ തുറക്കാൻ പോകുന്ന കണ്ടപ്പോൾ ഞാൻ ഏട്ടനെ ഒന്ന് തോണ്ടി..എന്താ എന്ന മട്ടിൽ ആൾ തിരിഞ്ഞ് നോക്കി..

” വീട്ടിൽ എല്ലാവരുടെയം വിചാരം ഇത് ഏട്ടന്റെ സമ്മതത്തോടെ ഉള്ള വിവാഹം ആണെന്നാ..അത് അങ്ങനെ അല്ലന്ന് അറിഞ്ഞാൽ അച്ഛൻ തകർന്നു പോവും..അവരോട് അനിഷ്ടം ഒന്നും കാണിക്കരുത് പ്ലീസ്..അവരുടെ മുൻപിൽ വച്ചെങ്കിലും എന്നോട് സ്നേഹത്തോടെ പെരുമാറോ…അതിനു കഴിഞ്ഞില്ലെങ്കിൽ അഭിനയിച്ചാലും മതി..”

അവസാനത്തെ വാചകം പറയുമ്പോൾ തല താണ് പോയി.. ശബ്ദം ഇടറിയോ..നെഞ്ചില് ഉള്ളിൽ ന്തോ ഒരു ഭാരം..തന്റെ പ്രാണൻ ആയവനോട് സ്നേഹം അഭിനയിക്കാൻ യാചിക്കേണ്ടി വരിക..ഒരു മാത്ര എന്റെ മുഖത്തേക്ക് നോക്കി ഇരുന്നിട്ട് ഒന്നും മിണ്ടാതെ ഏട്ടൻ കാറിൽ നിന്ന് ഇറങ്ങി.. ഉമ്മറത്ത് തന്നെ എല്ലാവരും ഞങ്ങളെ കാത്തെന്ന പോലെ നിൽപ്പുണ്ട്..ഞാൻ തേടിയ ആളെ മാത്രം കണ്ടില്ല..

” എന്താ വാവെ അവിടെ തന്നെ നിന്നത്.. കേറുന്നില്ലെ നീ..”

അച്ചെട്ടൻ എന്നെ അമ്പരപ്പോടെ നോക്കുന്ന കണ്ടു…” വാവേ” വിളി കെട്ടിട്ടാവും..വിവിയെട്ടൻ പണ്ട് മുതൽക്കേ എന്നെ അങ്ങനെ വിളിക്ക്യള്ളൂ..ഞാൻ എത്ര വലുതായാലും ചേട്ടന് ഞാൻ ഇപ്പോളും വാവ തന്നെ..അതിനു ആൾടെ മോൾ കൊച്ചു കാന്താരിക്ക് നല്ല കുശുംമ്പും ഇണ്ട്..എല്ലാവർക്കും പുഞ്ചിരി സമ്മാനിച്ച് ഞാൻ അകത്ത് കേറി..അകത്ത് സോഫയിൽ തന്നെ മുഖവും ഒരു കൊട്ടക്ക്‌ ആക്കി ഇരുപ്പുണ്ട് കക്ഷി..

“മേമെടെ പൊടികുപ്പി എവടെ വിവിയെട്ടാ..കണ്ടില്ലല്ലോ..”

അവൾ കേക്കാൻ പാകത്തിന് ഉറക്കെ ഞാൻ പറഞ്ഞു..എന്നിട്ടും കണ്ട ഭാവം ഇല്ല..

” ന്റെ വിദ്യെ., ഒന്നും പറയണ്ട..നീ കൂടെ കൊണ്ടോയില്ല എന്ന് പറഞ്ഞ് വീട് ഈ കുറുമ്പി മറച്ച് വച്ചു..”

ഏട്ടത്തി പറഞ്ഞത് കേട്ടു ഏട്ടൻ ഞങ്ങളെ ചിരിച്ചുകൊണ്ട് നോക്കി നിൽക്കുന്ന കണ്ടു..

“എന്ന പിന്നെ നമുക്ക് പോവാലേ ഏട്ടാ..ഈ ചോക്കലേറ്റ് ഒക്കേം തിരിച്ചും കൊടുക്കാം.”

പറഞ്ഞു മുഴുവനാക്കും മുൻപ് തന്നെ ഓടി ന്റെ ഒക്കത്ത് എത്തി കക്ഷി..പിന്നെ ആളെ കൂട്ടാതെ പോയതിന്റെ പരാതി പറച്ചിൽ ആയി …സ്നേഹ പ്രകടനങ്ങൾ ആയി.. അവളെ കൂട്ടി അടുക്കളയിലേക്ക് നടക്കുമ്പോ കണ്ടു അച്ഛനോടും വിവിയെട്ടനോടും ചിരിച്ച് സംസാരിക്കുന്ന എട്ടനെ..അടുക്കളയിൽ മൂടി വച്ചിരിക്കുന്ന ഓരോ പാത്രവും തുറന്ന് നോക്കി..അവിയൽ ..കിച്ചടി… മാമ്പഴപുളിശ്ശേരി .ചിക്കൻ അങ്ങനെ കൊറേ ഉണ്ടാക്കി വച്ചിട്ടുണ്ട്..അമ്മ ഉഗ്രൻ ആയി കുക്ക്‌ ചെയ്യും..എട്ടത്തിയും മോശല്ല..ഇതിപ്പോ ഒന്നും വേണ്ടന്ന് പറഞ്ഞിട്ടും രാത്രിയിലേയ്ക്ക് ഉള്ളതൊക്കെ ഇപ്പളെ തയ്യാറാക്കി വച്ചിരിക്കുന്നു.

“നിനക്ക് അവിടെ സുഖല്ലേ വിദ്യെ..”

“സുഖം ഏട്ടത്തി..അമ്മേം അച്ഛനും ഒക്കെ ഒരു പാവങ്ങളാ..”

ന്റെ ഉത്തരത്തിൽ അമ്മേടെ മുഖം തെളിയുന്ന കണ്ടു..ഒരുപക്ഷേ എട്ടത്തിയേക്കാളും അത് അറിയേണ്ടത് അമ്മക്ക് ആണെന്ന് ആ മുഖം വിളിച്ചോതുന്നുണ്ടായിരിന്നു. കുടിക്കാൻ ആയി ജ്യൂസ് കൊണ്ട് തന്ന അമ്മേടെ കൈയിൽ നിന്ന് ഗ്ലാസ്സ് വാങ്ങി ആ കൈ കുറച്ചുനേരം ചേർത്ത് പിടിച്ചു ഒരു പുഞ്ചിരി നൽകി പുറത്തേക്ക് നടക്കുമ്പോൾ ആ കണ്ണുകൾ നിറയുന്നത് കണ്ടു..സന്തോഷം കൊണ്ടാവും..ചെറുപ്പം മുതൽക്കേ അച്ഛനോട് ആയിരുന്നു അടുപ്പം വലുതാകും തോറും അത് കൂടിട്ടേ ഉള്ളൂ..ഇടക്ക്‌ ഓരോ സാഹചര്യം വന്നതും പയ്യെ അമ്മയിൽ നിന്ന് അകന്നു..മനപ്പൂർവം അല്ല..പിന്നെ അടുക്കാനും കഴിഞ്ഞില്ല..പക്ഷേ സ്നേഹം അന്നും ഇന്നും ഒട്ടും കുറഞ്ഞിട്ടില്ല..ഇന്ന് തോന്നുന്നു മിണ്ടാതെ നടന്നതും പരിഭവം കാണിച്ച സമയത്തൊക്കെ ആ മടിയിൽ ഒന്നു തല വെച്ച് കെടന്നാൽ തീരാവുന്നതെ ഉണ്ടായിരുന്നുള്ളൂ എല്ലാ പിണക്കവും..

കുറച്ച് കഴിഞ്ഞപ്പോൾ കണ്ടു ഏട്ടന്റെ മടിയിൽ ഇരുന്നു കുസൃതി പറയുന്ന പൊടി മോളെ..അവളെ കൊഞ്ചികുന്ന ഏട്ടന്റെ മുഖത്ത് ആയിരുന്നു ന്റെ കണ്ണ് നിറയെ..ആ ചിരിയും കട്ട താടിയിൽക്കിടയിൽ തെളിയുന്ന കുഞ്ഞു ചുഴിയും എല്ലാം നോക്കി നിൽക്കുമ്പോൾ ഞാൻ വീണ്ടും ആ പത്തൊൻപത്കാരി ആവുന്ന പോലെ..ഇല്ല..തനിക് ഇനി വീണ്ടും അതേപോലെ കുറുമ്പ് കാട്ടി ഉള്ളൂ നിറഞ്ഞു ചിരിച്ചു നടക്കാൻ കഴിയുമോ അറിയില്ല..ഇന്ന് ഉള്ളത് വേണ്ടപെട്ടവരുടെ മുഖം മങ്ങാതിരിക്കാൻ സ്വയം ചിരിക്കാൻ പാടുപെടുന്ന ഒരു വിദ്യ..പക്ഷേ ആ മുഖം …കണ്ണുകൾ …ചിരി..ഒക്കെ കാണുമ്പോ സ്വയം മറന്നുപോകുന്ന പോലെ..എല്ലാ ചിന്തകളും വിട്ടകന്നു പഴയെ വിദ്യ ആവുന്ന പോലെ..ഈ രണ്ടു ദിവസവും അങ്ങനെ തന്നെ ആയിരുന്നില്ലേ..

“മോളെ വിദ്യെ..അലോകിന് നിന്റെ മുറി കാണിച്ച് കൊടുക്ക്..മോൻ കൊറച്ച് നേരം കിടന്നോട്ടെ..”

അച്ഛൻ പറഞ്ഞതും ആഹ്‌ എന്ന് മൂളി തിടുക്കപ്പെട്ട് റൂമിലേക്ക് പായുന്ന വിദ്യെ നോക്കി നിന്നു അലോക്..

“നോക്കണ്ട അളിയാ.. അവളുടെ മുറിക്കകത്ത് ഒരു കൊച്ച് മുറി ഉണ്ട്..ആ റൂം മുഴുവൻ അളിയന്റെ ഓർമ്മകളാ അവൾക്..അത് കാണാതിരിക്കാൻ ഓടുന്നതവും”

ഒന്ന് മൂളിക്കൊണ്ട് അലോക് ഗോവണി കേറി..നല്ല മനോഹരമായ വീട്..കോണി കേറുന്നത് നീണ്ട വരാന്തയിലേക്ക് ആണ്..പഴയ രീതിയിൽ സെറ്റ് ചെയ്തു എന്നാൽ ആധുനിക സൗകര്യങ്ങൾ വേണ്ട വിധം ഉണ്ട് താനും..ആദ്യം കണ്ട മുറിയിലേക്ക് കയറിയ ഉടനെ കണ്ടു അതിന് മൂലയിലോട് ചേർന്ന് ഒരു കുഞ്ഞുമുറി ലോക് ചെയ്ത് കീ കൊണ്ട് പോകുന്ന വിദ്യയെ..ഞാൻ ചോദിക്കാനും പോയില്ല..

“ഏട്ടൻ കിടന്നോളൂ..” പറഞ്ഞിട്ടവൾ പുറത്തേക്ക് ഇറങ്ങി..

ഒന്നു കിടന്നതും മയങ്ങി പോയി..എഴുന്നേറ്റപ്പോൾ ചുറ്റും വെളിച്ചം മങ്ങി തുടങ്ങിയിരിക്കുന്നു..സന്ധ്യ ആയി..നീണ്ട വരാന്തയിൽ വന്ന് ഇരുന്നു..ഒരു കാൽപേരുമാറ്റം കേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ അമ്മയാണ്.. അമ്മ കൊറച്ച് അപ്പുറത്ത് ഇരുന്നു..എന്നോട് എന്തോ പറയാൻ ആണെന്ന് തോന്നി….മുറ്റത്തേക്ക് നോക്കി ഇരിക്കുന്നത് കണ്ടപ്പോൾ ന്റെ നോട്ടവും അങ്ങോട്ട് പോയി..പൊടിയും ആയി വർത്തമാനം പറഞ്ഞു ഇരിക്കുന്ന വിദ്യയിലത് തങ്ങി നിന്നു…

” ഒരിക്കെ മോനെ അവൾക്ക് ഇഷ്ടമാണെന്ന് അറിഞ്ഞപ്പോൾ ദാ മുറ്റത്ത് നിൽക്കുന്ന പേരയുടെ കനം കുറഞ്ഞ നീണ്ട വടി എടുത്ത് പൊതിരെ തല്ലിയിട്ടുണ്ട് ഞാൻ..ദേഹമാകെ..അത് അവൾക്ക് ഒരാളോട് പ്രണയം തോന്നിയത് കൊണ്ടല്ല..ഗുരുവിന്റെ സ്ഥാനത്ത് കാണേണ്ട ആളെ..നാട്ടുകാർ എല്ലാവരും വളർത്തു ദോഷം എന്നൊക്കെ പറഞ്ഞു കേട്ടപ്പോൾ ഉണ്ടായ വെഷമത്തിൽ ആണ്‌.. അന്ന് ഒന്ന് കരഞ്ഞു കൂടി ഇല്ല ന്റെ കുട്ടി..ന്നെ തല്ലല്ലെ അമ്മെ എന്ന് ഒരുവട്ടം പോലും പറഞ്ഞില്ല..മിണ്ടാതെ നിന്നു കൊണ്ടു എല്ലാം..എന്നിട്ടും ഒന്നിനും കുറവില്ല എന്ന് കണ്ട് പട്ടിണിക്ക് വരെ ഇട്ടിട്ടുണ്ട്..സ്നേഹം ഇല്ലാഞ്ഞിട്ടല്ല..എല്ലാം അവളുടെ നല്ലതിന് ആണെന്ന് വച്ചു പക്ഷേ അപ്പോഴൊക്കെയും ആ പ്രണയം പതിന്മടങ്ങ് വർധിച്ചിട്ടെ ഉള്ളൂ…എന്നിട്ട് ഒടുക്കം എന്റെ നിരാഹാരം കാരണം ആണ് മോനും ആയിട്ടുള്ള കല്ല്യാണത്തിന് അവൾ സമ്മതിച്ചത്..ഇന്ന് അവളുടെ കണ്ണിൽ കുറെ നാളുകൾക്ക് ശേഷം ഞാൻ കണ്ട തിളക്കം അത് ഇപ്പഴും അവളുടെ ഉള്ളിൽ നീ ഉണ്ടെന്ന് ഉള്ളതിൻ തെളിവ് ആണ്..അമ്മ ഇതൊക്കെ പറയുന്ന എന്താച്ച.. അമ്മക്കറിയ്യാം മോൻ എല്ലാം ഉൾക്കൊള്ളാൻ സമയം എടുക്കും..ന്റെ കിട്ടി ഒരു പാവാ..സ്നേഹിക്കാന് അറിയൂ അതിന്..കരയിക്കരുത് അതിനെ..””

ഇതും പറഞ്ഞു നിറഞ്ഞ കണ്ണ് തുടച്ച് അമ്മ എണീറ്റ് പോയപ്പോൾ ഉള്ളൂ നിറയെ കണ്ണിൽ കുസൃതി നിറച്ച് തന്നെ നോക്കി നിൽക്കുന്ന വിദ്യയുടെ മുഖം ആയിരുന്നു..ഇഷ്ടം ആണെന്ന് പറഞ്ഞപ്പോളോക്കെ പ്രായത്തിന്റെത് ആയിട്ടെ തോന്നിയിട്ടുള്ളൂ..പക്ഷേ ഇത്രമേൽ ആഴത്തിൽ അവളിൽ ഞാൻ പതിഞ്ഞിട്ടുണ്ട് എന്നറിഞ്ഞില്ല..എന്നാലും കല്യാണത്തിന് അവള് സമ്മതിച്ചില്ല പറഞ്ഞത് എന്തുകൊണ്ടാണ്..ചിന്ത്കൾ കാട് കയറി തുടങ്ങിയപ്പോൾ മെല്ലെ എഴുന്നേറ്റു താഴേയ്ക്ക് നടന്നു..

രാത്രി ഭക്ഷണം ഒക്കെ കഴിഞ്ഞു പുറപ്പെടാൻ നേരം വിദ്യയുടെ ഉള്ളിലേക്ക് സങ്കടം കുതിച്ചുയർന്നു..വീടും വീട്ടുകാരേം വിട്ടു പോരുക..എന്തൊരു അവസ്ഥ ആണത്..പൊടി ഉറങ്ങിയത് നന്നായി..ഇല്ലേൽ അവളുടെ കരച്ചില് കാണേണ്ടി വന്നേനെ..ചെറുപ്പം മുതൽക്കേ അവളുടെ എല്ലാ കാര്യങ്ങളും നോക്കിയത് ഞാൻ ആയിരുന്നു..

” പോയ് വാ വാവെ..” ചേട്ടൻ ചേർത്ത്പിടിച്ച് കാറിൽ കയറ്റി.. വീടെത്തും വരെ രണ്ടാളും മൗനം ആയിരുന്നു..വീട്ടിലേക്ക് കയറുമ്പോൾ ഉള്ളിൽ നിന്ന് ആരോടൊക്കെയോ സംസാരം കേട്ടു..അമ്മായി ആണെന്ന് തോന്നുന്നു ..ഏട്ടൻ എന്നോടായി പറഞ്ഞു..അകത്തു നിന്ന് ഉച്ചത്തിൽ ഉയർന്നു വന്ന വാചകങ്ങൾ കേട്ട് ഞാൻ വാതിൽക്കൽ തറഞ്ഞു നിന്ന് പോയി..

“നിങ്ങള് എന്തൊക്കെ പറഞ്ഞാലും എന്റെ ചേച്ചി..നമ്മുടെ അലോക് മോന് ന്താ ഒരു കുറവ്..എന്നിട്ട് നിങ്ങളു കെട്ടിച്ച് കൊടുത്തതോ..അവളെ പറ്റി ഞാൻ അന്വേഷിച്ചു..
ഒരു രണ്ടാം കെട്ടുകാരി..അതും ആദ്യ ഭർത്താവിനെ കൊന്നവൾ..”

ആ സ്ത്രീ പറഞ്ഞതൊക്കെ ചേവിയിലേക്ക്‌ അമ്പു പോലെ തുളഞ്ഞ് കയറി..കണ്ണുനീർ കാഴ്ചയെ മറച്ചു കൊണ്ടിരുന്നു..ബോധം പാതി മറഞ്ഞു തുടങ്ങിയപ്പോൾ കണ്ടു അമ്പരപ്പോടെ തന്നെ നോക്കി നിൽക്കുന്ന ജോഡി കണ്ണുകളെ….

കാത്തിരിക്കൂ…