വിവാഹം കഴിഞ്ഞു വർഷങ്ങൾ പലതു ആയി എങ്കിലും രണ്ടുപേരുടെയും പെരുമാറ്റം കണ്ടാൽ ഇപ്പോളും ഹണി മൂൺ മൂഡിൽ ആണെന്ന് തോന്നും…..

ഭാര്യ….

എഴുത്ത്: ജിമ്മി ചേന്ദമംഗലം

ഏട്ടാ ഇത് എന്തൊരു ഉറക്കമാണ്……..

എത്ര നേരമായി ഉറങ്ങുന്നു ….ഇന്നലെ പറഞ്ഞതല്ലേ ..രാവിലെ ബിസിനസ് കാര്യങ്ങൾ സംസാരിക്കാൻ എവിടെയോ പോകണം ഏഴു മണിക്ക് വിളിക്കണമെന്ന്

ഇതാ ..ചായ കുടിച്ചിട്ട് വേഗം എഴുനേൽക്കു….

ലച്ചു …എനിക്ക് മടിയാകുന്നു …എന്നും പറഞ്ഞു മഹേഷ് ഒന്ന് കൂടി തിരിഞ്ഞു കിടന്നു….

ഏട്ടാ …വേഗം ആകട്ടെ……

അവൻ അവളുടെ കൈപിടിച്ച് തന്നിലേക്ക് ചേർത്ത് കിടത്തി …..

ഏട്ടാ …വേണ്ട ……നല്ല കുട്ടൻ ആയി വേഗം റെഡി ആകു ……..

അവളെ ചേർത്ത് പിടിച്ചു പുതപ്പിനുള്ളിലേക്കു കിടത്തി ……

കുട്ടാ ….ഇതു എന്തൊരു കൊതിയാണ് …എനിക്ക് ആണെങ്കിൽ ഇന്നലത്തെ രാത്രിയുടെ ക്ഷീണം മാറിയിട്ടില്ല

ഇനി ഇന്ന് രാത്രി …വേഗം റെഡി ആകു എന്നും പറഞ്ഞു അവൾ പതിയെ അവന്റെ കൈ വിടുവിച്ചു അടുക്കളയിലേക്കു നടന്നു

വിവാഹം കഴിഞ്ഞു വർഷങ്ങൾ പലതു ആയി എങ്കിലും രണ്ടുപേരുടെയും പെരുമാറ്റം കണ്ടാൽ ഇപ്പോളും ഹണി മൂൺ മൂഡിൽ ആണെന്ന് തോന്നും …..

അടുക്കളയിൽ രാവിലത്തേക്കുള്ള ദോശ ഉണ്ടാക്കി കൊണ്ടിരിക്കുന്നതിനിടയിൽ അവൾ പഴയ കാര്യങ്ങൾ ഓരോന്നും ഓർത്തുപോയി ….

ആദ്യമായി കോളേജിൽ ചേർന്ന ദിവസം ……ഗ്രാമത്തിന്റെ ശാലീനതയിൽ നിന്നും നഗരത്തിന്റെ തിരക്കിലേക്ക് പറിച്ചെറിയപ്പെട്ട ജീവിതം

കോളേജിലെ ആദ്യ ദിവസം ഇന്നും ഓർക്കുന്നു …

പാവാടയും ബ്ലൗസും ഇട്ടു ..മോഡേൺ ഡ്രെസ്സുകാരുടെ ഇടയിലേക്ക് വന്ന തനിക്കു നേരിടേണ്ടി വന്നത് ഒരുപാടു കളിയാക്കലുകൾ ആയിരുന്നു …

സീനിയർസ് റാഗ് ചെയ്യുന്നതിനിടയിൽ നിന്ന് ..തന്നെ രക്ഷപെടുത്തിയപ്പോൾ ആണ് ആദ്യമായി മഹേഷിനെ കണ്ടത് ….

പിന്നീട് ഇടക്കിടെ കാണുമായിരുന്നു ….

കോളേജിലെ അറിയപ്പെടുന്ന ഒരാളായിരുന്നു മഹേഷ് ….യൂണിയൻ ചെയർമാൻ …സ്പോർട്സ് താരം കൂടിയായിരുന്നു അതുകൊണ്ടു തന്നെ പെൺകുട്ടികൾക്കിടയിൽ ഒരു ഹീറോ പരിവേഷം ഉണ്ടായിരുന്നു

പരിചയം പതുകെ പതുകെ വളർന്നു പ്രണയത്തിൽ എത്തുകയായിരുന്നു …..

ഒരു കോളേജ് പ്രണയം അതിനപ്പുറം അത് വളരുമെന്ന് ആരും കരുതിയില്ല …മാത്രമല്ല രണ്ടുപേരും രണ്ടു ജാതിയിൽ പെട്ടവരും ആയിരുന്നു

കോളേജ് കഴിയുന്ന അവസാന ദിവസം മഹേഷ് കാണാൻ വന്നിരുന്നു ……

കാത്തിരിക്കാൻ തയ്യാറെങ്കിൽ …ഒരു ജോലി കിട്ടി കഴിഞ്ഞതിനു ശേക്ഷം ഞാൻ വരും……

ആരൊക്കെ എതിർത്താലും ..നീ തയ്യാറെങ്കിൽ നിന്നെ ഞാൻ പൊന്നു പോലെ നോക്കും കാരണം എന്റെ പ്രണയം സത്യമാണ് …അത്രയ്ക്ക് ഞാൻ നിന്നെ സ്നേഹിക്കുന്നു …

മഹേഷിന്റെ ആ വാക്കുകൾ മതിയായിരുന്നു കാത്തിരിക്കാൻ ……

പിനീട് എന്തൊക്കെ ആയിരുന്നു ബഹളങ്ങൾ രണ്ടു വീട്ടുകാരുടെയും എതിർപ്പുകൾ അവഗണിച്ചു രജിസ്റ്റർ നടന്നതും ….വർഷങ്ങൾ എത്ര കടന്നു പോയി …..

പക്ഷെ ഒരു കുഞ്ഞി കാലു കാണാനുള്ള ഭാഗ്യം മാത്രം ദൈവം തന്നില്ല ……എത്രയോ ചികിത്സകൾ നടത്തി …വഴിപാടുകളും നേർച്ചകളും ആയി പോകാത്ത സ്ഥലങ്ങൾ ഇല്ല

മഹേഷ് സ്നേഹം കൊണ്ട് അവളെ വീർപ്പുമുട്ടിക്കുകയായിരുന്നു …അവനു അറിയാം അവളുടെ വിഷമം അതുകൊണ്ടു തന്നെ അതില്ലാതെ ആക്കാൻ അവൻ ഒരുപാടു ശ്രമിച്ചിരുന്നു

അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി …മഹേഷിന്റെ സ്നേഹം ….പക്ഷെ താനും ഒരു സ്ത്രീ അല്ലേ …ഒരു കുഞ്ഞിനെ ഗർഭം ധരിക്കാനും ..പ്രസവിക്കാനും ..പാലൂട്ടി വളർത്താനും …..അവളെ അണിയിച്ചൊരുക്കി നടത്താനും കൊതി അവളിലും ഉണ്ടായിരുന്നു ..

ശ്രീമതി ഭക്ഷണം റെഡി ആയോ എന്നും ചോദിച്ചു മഹേഷ് പുറകിലോടെ വന്നു അവളുടെ വയറിൽ കെട്ടി പിടിച്ചു കവിളിൽ ഉമ്മ കൊടുത്തു ……

എന്താ ലച്ചുകുട്ടി ..കണ്ണ് നിറഞ്ഞിരിക്കുന്നത് …

ഒന്നും ഇല്ല എന്ന അർത്ഥത്തിൽ അവൾ തലയാട്ടി ….

അല്ലോ എന്തോ ഉണ്ട് …എന്നോട് പറ …

അവൻ അവളുടെ വയറിൽ ഇക്കിളിയാക്കി …..

ഏട്ടാ വേണ്ടാട്ടോ….അവൾ ചിണുങ്ങി …

എന്നാൽ വേഗം പറ …..

ഒന്നും ഇല്ല ….

ലച്ചു വേഗം പറ …..അല്ലെങ്കിൽ എന്നും പറഞ്ഞു അവൻ അവളുടെ കവിളിൽ ചൂണ്ടുകൾ കൊണ്ട് കടിച്ചു …

ഏട്ടാ …..പഴയ കാര്യങ്ങൾ വെറുതെ ആലോചിച്ചത് ……നമുക്കൊരു കുഞ്ഞു …

അവൻ ചുണ്ടുകൾ അവളുടെ ചുണ്ടിൽ ചേർത്തമർത്തി …..

ഞാൻ എത്ര പ്രാവശ്യം ..പറഞ്ഞിരിക്കുന്നു …അതൊന്നും ഓർത്തു വിഷമിക്കണ്ട എന്ന്…..എനിക്ക് നീയും നിനക്ക് ഞാനും അത് മതി ……വേഗം ബ്രേക്‌ഫാസ്റ് താ എന്നിക്കു വിശക്കുന്നു എന്നും പറഞ്ഞു അവൻ അവളുടെ കവിളിൽ നുള്ളി …

ഏട്ടാ ….അടുത്ത ഒന്നാം തിയതി എന്താ പ്രേത്യകത എന്നറിയോ …..അവൾ അവന്റെ തോളോട് ചേർന്ന് നിന്നുകൊണ്ട് ചോദിച്ചു …

എനിക്ക് എന്റെ ചക്കരയെ കിട്ടിയിട്ട് പതിനഞ്ചു വർഷങ്ങൾ ആയി അല്ലേ എന്നും പറഞ്ഞു അവൻ അവളെ ചേർത്ത് പിടിച്ചു

അപ്പോൾ ഓർമ്മ ഉണ്ട് എന്റെ കള്ള കുട്ടന് …

എന്താ അന്നത്തെ പ്ലാൻ …..

നമുക്കൊരു ട്രിപ്പ് പോയല്ലോ ..എന്ന മഹേഷിന്റെ ചോദ്യത്തിന് അവൾ സമ്മതം മൂളി

നമുക്ക് മൂന്നാർ പോയല്ലോ ……

അവിടെ നല്ല തണുപ്പാണ് അപ്പോൾ നമുക്ക് ഒന്ന് അടിച്ചുപൊളിക്കുകയും ചെയ്യാം അവന്റെ മറുപടി കേട്ട് അവൾ ചിരിച്ചു

അയ്യോ പാവം തണുപ്പില്ലാത്തതു കൊണ്ട് വീട്ടിൽ ഒന്നും ഇല്ലാലോ അല്ലെ ……

അതുപിന്നെ നീ എന്നോട് ചേർന്ന് കിടക്കുമ്പോൾ …ഞാൻ അറിയാതെ …

കൊച്ചു കള്ളൻ …

അവൾ ആ ദിവസം ആകാൻ വേണ്ടി കാത്തിരുന്നു ….

തലേദിവസം അവർ വീട്ടിൽ നിന്നും പുറപ്പെട്ടു ….

നല്ല മഴ …..അവൾ ബുള്ളറ്റിൽ അവനോടു ചേർന്ന് ഇരുന്നു ….

ഞാൻ പറഞ്ഞതല്ലേ ഏട്ടനോട് കാർ എടുത്താൽ മതിയെന്ന് …..

പക്ഷെ ഇങ്ങനെ ചേർന്നിരുന്ന് തണുത്ത കാറ്റു കൊണ്ട് പോകുന്ന ഒരു സുഖം കാറിൽ കിട്ടില്ലല്ലോ …

അത് ശെരിയാണെന്നു അവൾക്കും തോന്നി ……

കളിതമാശകൾ പറഞ്ഞു അവനെ ചുറ്റിപിടിച്ചു ഇടക്ക് ചില കുസൃതികളുമായി …അവർ യാത്ര തുടർന്നു ….

വളവു തിരഞ്ഞു വരുന്നതിടയിൽ ആണ് എതിരെ വന്ന ലോറിയുടെ വെട്ടം മഹേഷിന്റെ കണ്ണിൽ അടിച്ചത്

…നിയന്ത്രം വിട്ട ബുള്ളറ്റ് എതിരെ വന്ന മറ്റൊരു വണ്ടിയിൽ ഇടിച്ചു അടുത്തുള്ള കൊക്കയിലേക്ക് മറിഞ്ഞു …

കണ്ണ് തുറക്കുമ്പോൾ ….മീര …ഹോസ്പിറ്റലിൽ ആയിരുന്നു ..അവൾ മഹേഷിനെ അനേഷിച്ചു …….

നേഴ്സ് വീൽ ചെയറിൽ മഹേഷിനെ അടുത്തേക്ക് കൊണ്ട് വന്നു …മഹേഷിനു കാര്യമായ പരിക്ക് ഉണ്ടായിരുന്നില്ല

അവൾ പതിയെ കയ്യുയർത്തി മഹേഷിനെ തൊടാൻ ശ്രമിച്ചു പക്ഷെ കൈ അനങ്ങാത്ത പോലെ അവൾക്കു തോന്നി …

അവൾ പതിയെ കാലുകൾ അനക്കാൻ ശ്രമിച്ചു ഇല്ല ….കാല് അവിടെ ഉള്ളതായി പോലും തോന്നുന്നില്ല്ല .

ഒരു വലിയ നടുക്കത്തോടെ അവൾ ആ സത്യം മനസിലാക്കി ..കഴുത്തിന് താഴെ തളർന്നു പോയിരിക്കുന്നു

അവൾക്കു അത് ഉൾകൊള്ളാൻ കഴിയുന്നതിലും അപ്പുറത്തായിരുന്നു …അവൾ പൊട്ടി കരഞ്ഞു ….

മഹേഷ് അവളെ ചേർത്ത് പിടിച്ചു ആശ്വസിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു …..

ദിവസങ്ങൾക്കു ശേഷം ……അവർ വീട്ടിലേക്കു വന്നു …മഹേഷിന്റെ പരിക്കുകൾ ഒരുവിധം ഭേദമായി …..

മീരയുടെ ചികിത്സകൾ തുടർന്ന് കൊണ്ടേ ഇരുന്നു ……

വേറെ ആരും സഹായിക്കാൻ ഇല്ലാത്തതു കൊണ്ട് …മഹേഷ് തന്നെ ആയിരുന്നു എല്ലാ കാര്യങ്ങളും ചെയ്തിരുന്നത് …..

മാസങ്ങൾ കഴിയുംതോറും …അവളുടെ പ്രതീക്ഷകൾ മങ്ങി കൊണ്ടിരുന്നു …എല്ലാം ഭേദം ആകും എന്ന അവളുടെ അവസാനത്തെ ആശയും അസ്തമിച്ചു കൊണ്ടിരുന്നു…

ഒരു ദിവസം … കഞ്ഞി സ്പൂണിൽ കോരി അവൾക്കു കൊടുക്കുന്നതിനിടയിൽ..അവൾ ചോദിച്ചു

ഏട്ടന് …മടുത്തില്ലേ …എത്രനാളായി എന്നെ എങ്ങനെ നോക്കുന്നു ….

എനിക്ക് പഴയ അവസ്ഥയിലേക്ക് എത്താൻ കഴിയില്ല എന്നെനിക്കു മനസിലായി …..

ഏട്ടന് വേറെ ഒരു വിവാഹം കഴിച്ചു കൂടെ ……ഏട്ടൻ ചെറുപ്പമല്ലേ …ഒരു ഭാര്യ എന്നുള്ള നിലയിൽ ..ഏട്ടൻ ആഗ്രഹിക്കുന്നതൊന്നും തരാൻ എനിക്ക് കഴിയില്ലല്ലോ

നീ ആവശ്യമില്ലാത്തതൊന്നും ആലോചിക്കണ്ട എന്നും പറഞ്ഞു മഹേഷ് അപ്പുറത്തേക്ക് പോയി ….

മീരയുടെ അവസ്ഥ കാരണം മഹേഷ് മാനസികമായി തകർന്നു ……ബിസിനസ് കാര്യമായി നോക്കി നടത്താൻ പറ്റാതെ നഷ്ടത്തിലേക്ക് വീണു പക്ഷെ ഇതൊന്നും മീരയെ അവൻ അറിയിച്ചില്ല …..

ഒരുദിവസം ….മഹേഷ് ആരോടോ സംസാരിക്കുന്നതു കേട്ടാണ് അവൾ കണ്ണ് തുറന്നതു …..

അടുത്ത മുറിയിൽ നിന്നും ആരുടെയോ ശബ്ദം കേൾക്കുന്നു …..

ഒരു പെണ്ണിന്റെ ശബ്ദം ….

സാധാരണ അടുത്ത വീട്ടിലെ മീനാക്ഷി ‘അമ്മ മാത്രമേ അവിടേക്കു വരാറുള്ളൂ….എല്ലാവരും ആദ്യമൊക്കെ വന്നിരുന്നു …ഇപ്പോൾ അവർക്കും മടുത്തു

പക്ഷെ ഒട്ടും പരിചയം ഇല്ലാത്ത ശബ്ദം

മഹേഷ് റൂമിലേക്ക് വന്നപ്പോൾ അവൾ ചോദിച്ചു ആരാണത് ….

അത് ..അയാൾ പരുങ്ങുന്ന പോലെ തോന്നി ….എന്തോ സാധങ്ങൾ വിൽക്കാൻ വന്ന ഒരു പെൺകുട്ടി

അവന്റെ മറുപടിയിൽ അവൾക്കു എന്തോ പന്തികേട് തോന്നി …..

പല ദിവസങ്ങളിലും ….അവൾ അവർ തമ്മിലുള്ള സംസാരം കേൾക്കുന്നുണ്ടായിരുന്നു…..

പിന്നീട് അവൾ മഹേഷിനോട് അതിനെ കുറിച്ച് ഒന്നും ചോദിക്കാതായി …..

സ്വന്തം അവസ്ഥയിൽ മഹേഷിനെ കുറ്റം പറയാനും അവൾ തയ്യാറായില്ലായിരുന്നു

വെറും ജീവച്ഛവം പോലെ കിടക്കുന്ന തന്നിൽ നിന്നും മഹേഷിനു ഒന്നും ലഭിക്കില്ല ….

വികാരങ്ങളും വിചാരങ്ങളും ഉള്ള ഒരു മനുഷ്യൻ അല്ലെ മഹേഷും …അവൾ ആശ്വാസം കണ്ടെത്താൻ ശ്രമിച്ചു കൊണ്ടിരുന്നു

തന്റെ അവസ്ഥയിൽ അവൾക്കു അവളോട് തന്നെ വെറുപ്പ് തോന്നി ….

ഒരു ദിവസം വൈകുന്നേരം മീരക്കുള്ള പാലുമായി റൂമിലേക്ക് വന്ന അയാൾ കണ്ടത് വായിൽ നിന്നും നുരയും പതയുമായി കിടക്കുന്ന മീരയെ ആണ്

അപ്പോൾ തന്നെ ആംബുലൻസ് വിളിച്ചു ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി

മരുന്നിന്റെ അമിതമായ ഉപയോഗം കൊണ്ട് ബോധം പോയതാണെന്ന് ഡോക്ടർ പറഞ്ഞു …പക്ഷെ താൻ അറിയാതെ അതെങ്ങനെ സംഭവിച്ചു എന്ന് മഹേഷ് അത്ഭുതപ്പെട്ടു …..

ആല്മഹത്യ ചെയ്യാൻ മീരക്ക് പറ്റില്ല …അതുകൊണ്ടു തന്നെ കൊലപാതക ശ്രമത്തിനുള്ള സാഹചര്യം കണ്ടത് കൊണ്ട് ഡോക്ടർ പോലീസിൽ വിവരം അരിച്ചു …

പോലീസ് വന്നു ……മീരക്ക് ബോധം തെളിഞ്ഞിട്ടു ഉണ്ടായിരുന്നില്ല്ല …..

മഹേഷിനെ അവർ ചോദ്യം ചെയ്തു …..സാഹചര്യ തെളിവുകൾ എതിരായാണ് കൊണ്ട് മഹേഷ് അറസ്റ്റ് ചെയ്യപ്പെട്ടു

കോടതിയിൽ ഹാജറാക്കിയ മഹേഷ് ….റിമാൻഡ് ചെയ്യപ്പെട്ടു …..

രണ്ടു ദിവസങ്ങൾക്കു ശേഷം ആണ് മീരക്ക് ബോധം വന്നത് …ആദ്യം അവൾ അനേഷിച്ചത് മഹേഷിനെ ആയിരുന്നു …..

നടന്ന കാര്യങ്ങൾ എല്ലാം ഡോക്ടർ പറയുന്നത് കേട്ട് അവൾ കണ്ണുനീർ വാർത്തു…പോലീസ് എത്തി വിവരങ്ങൾ അനേഷിച്ചപ്പോൾ ആണ് അവൾ നടന്നതെല്ലാം പറഞ്ഞത് ….

മഹേഷ് കടയിൽ പോയ സമയത്തു മീനാക്ഷി ‘അമ്മ വീട്ടിൽ വന്നിരുന്നു …മരിക്കണം എന്ന ഉദ്ദേശത്തോടെ അവരോടു പറഞ്ഞു ഗുളികകൾ വായിലേക്ക് ഇടുവിക്കുകയായിരുന്നു …അവർക്കു ഒന്നും അറിയില്ലായിരുന്നു

എന്തിനായിരുന്നു മരിക്കാൻ തീരുമാനിച്ചത്

അതുപിന്നെ ….എത്രകാലമായി സർ ഞാൻ ഇങ്ങനെ കിടക്കുന്നു ….ഒരു ഭാര്യ എന്നുള്ള നിലയിൽ ഞാൻ നൂറു ശതമാനം പരാജയം ആണ് …എനിക്ക് വേണ്ടി മഹേഷ് സ്വന്തം ജീവിതം കൂടി നശിപ്പിക്കുകയാണ് …

മാത്രമല്ല അടുത്ത കാലത്തായി മഹേഷിൽ ചില മാറ്റങ്ങൾ കൂടി ഞാൻ കണ്ടു …ആരൊക്കെയോ വീട്ടിൽ വരുന്നുണ്ട് ….

പലപ്പോഴും സ്ത്രീ ശബ്ദങ്ങൾ ഞാൻ കേൾക്കാറുണ്ട് …അവരുടെ ജീവിതത്തിൽ ഒരു തടസ്സമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല

അവർക്കൊരു നല്ല ജീവിതം ഉണ്ടാകാൻ വേണ്ടി ഞാൻ സ്വയം മാറി കൊടുക്കാൻ തീരുമാനിക്കുകയിരുന്നു

ഉം ..എല്ലാം കേട്ട് ഇൻസ്‌പെക്ടർ ഒന്ന് മൂളി ….

മഹേഷ് ഇപ്പോൾ എവിടെയാണ് സർ ….

നിങ്ങളെ കൊല്ലാൻ ശ്രമിച്ചു എന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ അയാൾ ജയിലിൽ ആണ്

സർ …എന്റെ ഏട്ടൻ നിരപരാധിയാണ് ….എനിക്ക് ഏട്ടനെ കാണണം ..അവൾ കരയാൻ തുടങ്ങി ….

സത്യത്തിൽ നിങ്ങൾ മഹേഷിനെ തെറ്റിദ്ധരിച്ചതാണ് …..

മഹേഷിന്റെ കാണാൻ ഒരു പെണ്ണ് വന്നിരുന്നു എന്നത് സത്യമാണ് …പക്ഷെ അത് നിങ്ങൾ വിചാരിക്കുന്നത് പോലെ അല്ലായിരുന്നു …..

നിങ്ങളുടെ ചികിത്സക്ക് ഒരുപാടു പണി വേണ്ടിയിരുന്നു …..മാത്രമല്ല ബിസിനസ് നഷ്ടത്തിലും ….

ഒരിക്കൽ നിങ്ങൾ എല്ലാം മാറി തിരിച്ചെത്തുമെന്ന് അയാൾ പ്രതീക്ഷിച്ചിരുന്നു …..

വീടും പറമ്പും നേരത്തെ പണയം വച്ചിരുന്നല്ലോ അതിന്റെ ബാധ്യതയും കൂടി കൊണ്ടിരുന്നു

അവസാനം തന്റെ ഒരു കിഡ്നി വിൽക്കാൻ മഹേഷ് തീരുമാനിക്കുകയിരുന്നു …അതിന്റെ ഏജൻറ് ആയിരുന്നു നിങ്ങളുടെ വീട്ടിൽ പലപ്പോഴും വന്ന പെണ്ണ് …..

നിങ്ങൾ ഒന്നും അറിയരുതെന്ന് അയാൾ ആഗ്രഹിച്ചിരുന്നു …..

എല്ലാം കേട്ട് അവൾക്കു സങ്കടം സഹിക്കാൻ കഴിയാതെ പൊട്ടി കരഞ്ഞു …എനിക്ക് എന്റെ മഹേഷിനെ ഒന്ന് കാണണം സർ ….

അതികം വൈകാതെ ഡോക്ടർ മഹേഷിനെ അവിടേക്കു കൊണ്ട് വന്നു ….അവൾ പൊട്ടി കരഞ്ഞു കൊണ്ട് പറഞ്ഞു എന്നോട് ഷെമിക്കു ഏട്ടാ ………

അവൻ അവളുടെ കണ്ണുകൾ കൈകൾ കൊണ്ട് തുടച്ചു …നെറ്റിയിലും കവിളിലും മാറി മാറി ഉമ്മകൾ നൽകി

എന്റെ ഭാഗത്തു തെറ്റുണ്ട് …കിഡ്‌നി വിൽക്കുന്നു എന്നറിഞ്ഞാൽ നീ സമ്മതിക്കില്ല എന്ന് എനിക്ക് തോന്നി അതാ ഒന്നും പറയാതെ ഇരുന്നത് …..

പിന്നെ സ്നേഹം എന്നുള്ളത് വെറും ശാരീരിക ബന്ധത്തിനുമപ്പുറം ഹൃദയങ്ങൾ തമ്മിലുള്ള ഐക്യം ആണ്

….എന്റെ സ്നേഹം സത്യമാണ് അതുകൊണ്ടു തന്നെ നിന്റെ ഏതു അവസ്ഥയിലും നിന്നെ ഉപേക്ഷിക്കാൻ ഞാൻ തയ്യാറല്ല …..

നിന്റെ കൈകളും കാലുകളും ചലിക്കുന്നില്ല എങ്കിലും നീ വിഷമിക്കരുത് എന്റെ കൈകളും കാലുകളും നിനക്ക് വേണ്ടി ഉള്ളതാണ്

വർഷങ്ങൾക്കു മുൻപ് എല്ലാവരുടെയും എതിർപ്പുകൾ മറികടന്നു നിന്നെ സ്വന്തമാക്കിയത് നിനക്ക് എന്തെകിലും സംഭവിക്കുമ്പോൾ ഉപേക്ഷിക്കാൻ അല്ല

എനിക്ക് ഉറപ്പുണ്ട് ഞാൻ നിന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരും …

അവൻ അവളെ ചേർത്ത് പിടിച്ചു …..

എന്താ രണ്ടുപേരും കൂടി ….പരിഭവങ്ങൾ പറഞ്ഞു തീർക്കുകയാണോ എന്നും പറഞ്ഞു ഡോക്ടർ അകത്തേക്ക് വന്നു

അവർ രണ്ടുപേരും പതിയെ ചിരിച്ചു …………

തന്റെ ശരീരത്തിൽ എന്തോ തൊടുന്ന പോലെ മഹേഷിനു തോന്നി ……..

അതെ അത് തന്നെ ,,,മീരയുടെ കൈവിരലുകൾ പതിയെ അനങ്ങുന്നു ……

ഡോക്ടർ …മഹേഷ് വിളിച്ചു

എന്റെ മീരയുടെ കൈകൾ അനങ്ങുന്നു ……..അയാൾ സന്തോഷം കൊണ്ട് പരിസരം മറന്നു …..

മാറ്റങ്ങൾ കണ്ടു ഡോക്ടറും അത്ഭുതപ്പെട്ടു ………

മഹേഷ് നിങ്ങൾ ഒന്നും കൊണ്ടും ഇനി പേടിക്കണ്ട …ഇതൊരു നല്ല തുടക്കം ആണ് ….

അധികം താമസിയാതെ നമുക്ക് മീരയെ തിരികെ കൊണ്ടുവരാൻ പറ്റും ….

അവൻ അവളെ ചേർത്ത് പിടിച്ചു …എനിക്ക് വേണം എന്റെ മീരയെ ഒരു വിധിക്കും വിട്ടുകൊടുക്കാതെ ഞാൻ പൊന്നു പോലെ നോക്കും …….

മാസങ്ങൾ കൊഴിഞ്ഞു വീണു ……

ഒരുദിവസം ….ഏട്ടന്റെ മടിയിൽ തലവച്ചു കിടക്കുമ്പോൾ അവൾ പറഞ്ഞു

വേണ്ട ഏട്ടാ …കിഡ്‌നി ഒന്നും വില്ക്കണ്ട …നമുക്ക് ഉള്ളത് കൊണ്ട് സന്തോഷമായി കഴിയാം

……..കഞ്ഞിയാണെകിലും ഏട്ടന്റെ കൈകൊണ്ടു കുടിക്കുമ്പോൾ അതിനു രുചി വളരെ കൂടുതൽ ആണ് …അത് കൊണ്ട് എനിക്ക് ഏട്ടനെ വേണം ഈ ജന്മം മാത്രമല്ല വരും ജന്മങ്ങളിലും …

എന്റെ പുണ്യമാണ് ഏട്ടൻ …

ദൈവം മനുഷ്യനെ ആപത്തു സമയത്തു സഹായിക്കാൻ വരും എന്ന് പറയാറില്ലേ …അങ്ങനെ എന്റെ മുൻപിൽ വന്ന ദൈവമാണ് ഏട്ടൻ …..

മീനു …ഇനി പതിയെ നടന്നു നോക്കിയേ ….

അയ്യോ വേണ്ട ഏട്ടാ …ഞാൻ വീഴും …

ഇല്ല മോളെ …വീണാൽ ഞാൻ ഇല്ലേ താങ്ങാൻ ….

എന്നാലും ഏട്ടാ ..എനിക്ക് പേടിയാകുന്നു ….

പതിയെ അവൻ അവളെ താങ്ങി എഴുന്നേൽപ്പിച്ചു …..

ഒന്ന് രണ്ടു അടി നടന്നു …വീഴാൻ പോയ അവളെ മഹേഷ് നെഞ്ചോടു ചേർത്ത് പിടിച്ചു…..

അവൾ അയാളുടെ ചുണ്ടിൽ നൽകിയ ചുംബനത്തിനു പ്രണയ മഴയുടെ തണുപ്പായിരുന്നു ….