മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….
ഇങ്ങനെ പതം പറയാൻ മാത്രം നിന്നോട് ഞാനെന്തെങ്കിലും പറഞ്ഞോ പെണ്ണേ…അല്ലേ ദേഷ്യപ്പെട്ടോ…ഞാനൊന്നും പറയാതെ ഇങ്ങനെ വെറ്തേ കരയാൻ നിനക്ക് വട്ടാണോ….നീ ഇങ്ങനെ വെറ്തേ കരഞ്ഞ് എന്റെ കുഞ്ഞൂസിനേം കരയിക്ക്വോ…
അടുത്തേക്ക് ചേർന്നു കിടന്നു കൊണ്ട് മന്ത്രിച്ചു
പോ…..എന്നോട് മിണ്ടാൻ വരണ്ടാ…ഞാൻ പതം പറഞ്ഞൊതൊന്ന്വല്ല…കൈ മുട്ടു കൊണ്ട് അരുണേട്ടനെ അകറ്റിയതും കൈമുട്ടിൽ പിടിച്ചു വെച്ചു.
കൈ മുട്ടു കൊണ്ട് കുത്തി എന്റെ നെഞ്ച് കലക്കുവാണോ…നീ തിരിഞ്ഞ് കിടന്നേ…എനിക്ക് സംസാരിക്കണം….
കൃഷ്ണാ….നീയായിട്ട് തിരിഞ്ഞു കിടക്കുന്നോ..അതോ ഞാൻ കിടത്തണോ…
കൃഷ്ണാ…..
വീണ്ടും വിളിച്ചു
ഇനി തിരിഞ്ഞ് കിടക്കാൻ വയ്യ…അരുണേട്ടൻ പറഞ്ഞോ..ഞാൻ കേട്ടോളാം…
എങ്കിൽ പറയ്…എന്താ പ്രശ്നം…ഞാൻ വഴക്ക് പറയാത്തതിനാണോ….ഇതിപ്പോ ഞാൻ കേറി ഉമ്മ വെച്ച പോലെ ആണല്ലോ..നിന്റെ പിണക്കം കണ്ടാൽ…
അരുണേട്ടൻ എന്നോട് മിണ്ടിയോ…ഇത്രേം നേരായ്ട്ട്….
ചിലമ്പിച്ച ശ്ബ്ദത്തിൽ പറഞ്ഞു
നീ എന്നോട് മിണ്ടിയോ…എന്റെ മുന്നിൽ പോലും വന്നില്ലാലോ…അമ്മേടെ കൂടെ ആയിരുന്നില്ലേ…അതും പോട്ടേ…ഇന്ന് എന്നെ കുഞ്ഞൂനോട് സംസാരിക്കാൻ വിട്ടോ…മുഖത്തു പോലും നോക്കാതെ ഒഴിഞ്ഞു മാറി നടന്നത് നീയല്ലേ….
ഒന്നും മിണ്ടാതെ കിടന്നപ്പോൾ ഒന്നു കൂടി അടുത്തേക്ക് ചേർന്നു കിടന്നു.
കൃഷ്ണാ…..
എനിക്ക് ഒറക്കം വര്ന്നു അരുണേട്ടാ….
അരുണേട്ടൻ കുറച്ച് മാറി കിടന്നു.കുറച്ച് കഴിഞ്ഞ് വീണ്ടും അടുത്തു വന്നു കിടന്നു.
ഇപ്പോ എനിക്ക് നിന്റെ പിണക്കത്തിന്റേം ഇണക്കത്തിന്റേം അർഥം മനസിലാവും കൃഷ്ണാ….
അതും പറഞ്ഞു കൈയിൽ പതിയെ താളം തട്ടികൊണ്ടിരുന്നു.വയറിൽ കൈ കൊടുത്ത് അരുണേട്ടന്റെ അടുത്തേക്ക് നീങ്ങി കിടന്നു.മടക്കി വെച്ച അരുണേട്ടന്റെ കൈയിൽ തല വെച്ചു.അരുണേട്ടനും ഒന്നു കൂടി ചേർന്നു കിടന്നു.കാലുകൾക്ക് താഴെയായി കാൽ വെച്ചു.
പിണക്കം മാറിയോ…തല ഉയർത്തി ചെവിയിൽ പതിയെ ചോദിച്ചപ്പോൾ അരുണേട്ടന്റെ നിശ്വാസം കാതിനെ ഇക്കിളിയാക്കി.
മ്ഹ്..മ്ഹ്…ബെഡ്ഷീറ്റിൽ മുറുകെ പിടിച്ചു.
പിന്നേ….
പിന്നെന്തിനാ എന്നോട് ചേർന്നു കിടന്നേ…പിണങ്ങിയവരൊന്നും എന്റെടുത്ത് കിടക്കേണ്ടാ….
പതിയെ മാറി കിടക്കാൻ നോക്കിയതും കൈയിൽ പിടിച്ച് വെച്ച് തടഞ്ഞു.തോളിൽ മുഖം അമർത്തി വെച്ചു.
എന്റെ കുഞ്ഞൂന് എന്നോട് പിണക്കം ഉണ്ടാവൂലാ…അതോണ്ട് മാറി കിടക്കണ്ട…
കൈ ഇഴഞ്ഞ് വയറിൽ വെച്ച കൈക്ക് മുകളിൽ വെച്ചു.വിരലുകളിൽ താളം പിടിച്ചു
ഉറങ്ങിക്കോ….
അരുണേട്ടന്റെ ചൂടു പറ്റി കിടന്ന് കണ്ണുകളടച്ചു
????????????
മുന്താണി ഒന്നു കൂടി വലിച്ചിടുമ്പോൾ കണ്ണാടിയിലൂടെ അരുണേട്ടനെ നോക്കി. എന്നിലാണെന്നു ശ്രദ്ധ എന്നു കണ്ടതും അരുണേട്ടനിൽ നിന്നും കണ്ണുകൾ മാറ്റി. ഇടം കണ്ണിട്ട് പിന്നേം നോക്കിയപ്പോൾ ചിരിക്കുന്നത് കണ്ടതും കണ്ണുകൾ പിന്നെയും മാറ്റി. കണ്ണാടിക്ക് മുകളിൽ ഒട്ടിച്ചു വെച്ച ചെറിയ ചുവന്ന വട്ടപ്പൊട്ടെടുത്തു നെറ്റിയിൽ വെച്ച് ഒന്നമർത്തി.
മുടി ഒട്ടും ഉണങ്ങീട്ടില്ലാലോ….മുടിയിൽ പിടിച്ചു കൊണ്ട് പറഞ്ഞു.മുടിത്തുമ്പിൽ നിന്നും വെള്ളം ഇറ്റു വീഴുന്നത് കണ്ട് അരുണേട്ടൻ ടവലെടുത്ത് മുടി തോർത്തി തരാൻ തുടങ്ങി.
ഒട്ടും ശ്രദ്ധയില്ല നിനക്ക്…
മതീ…ഇനി ഞാൻ തോർത്തിക്കോളാം….
അരുണേട്ടന്റെ മുന്നിൽ നിന്നും മാറാൻ നോക്കിയതും ഇരു തോളിലുമായി പിടിച്ചു വെച്ചു.
പിടക്കാതെ നിക്ക് പെണ്ണേ….
പെണ്ണേന്ന വിളി ഹൃദയത്തിൽ എവ്ടെയോ ചെന്ന് കൊണ്ട പോലെ…അനങ്ങാതെ നിന്നു.ചെവിയിൽ മുടി തിരുകിയ ശേഷം മുടിയിൽ ടവ്വൽ ചുറ്റി തന്നു.
ഇനി കൺമഷി ഇട്….അരുണേട്ടൻ കൺമഷി എടുത്ത് കൈയിൽ തന്നു. കണ്ണുകളിൽ കൺമഷി വരയുന്നത് നോക്കി അരുണേട്ടൻ നിന്നു.കൊറച്ചൂടി കറപ്പിക്ക്…കൺമഷി ഇട്ടത് മനസിലാവുന്നു കൂടിയില്ല….ഒന്നുകൂടി വരഞ്ഞു. ഇപ്പോ…ഓക്കെ….കണ്ണാടിയിലേക്ക് നോക്കീ കൊണ്ട് പറഞ്ഞു.
പിണക്കം മാറിയോ….
അതു കേട്ടതും അരുണേട്ടനെ തള്ളി മാറ്റി പുറത്തേക്ക് പോവാൻ നോക്കി.
എവ്ടേക്കാ പോവ്ന്നേ പിണക്കം തീർത്തിട്ട് പോയാ മതി…കൈയിൽ പിടിച്ചു വെച്ചു
അരുണേട്ടാ അമ്മ അന്വേഷിക്കും..എനിക്ക് പിണക്കൊന്നും ഇല്ല….വിടാതെ ആയപ്പോൾ പറഞ്ഞു.പ്ലീസ് …വിട്..
പിന്നെന്താ നീ എന്റെ മുഖത്ത് നോക്കാത്തേ…മിണ്ടാതായപ്പോ നിലത്ത് മുട്ടുകുത്തിയിരുന്ന് വയറിൽ ഇരു വശത്തുമായി പിടിച്ചു.
അച്ഛനോട് മിണ്ടാൻ പറയ്…കുഞ്ഞാ…അച്ഛനെന്ത് ചെയ്തിട്ടാ ഇങ്ങനെ മിണ്ടാതെ നിക്കുന്നേ…ഒന്നു നോക്കാനെങ്കിലും പറയ്….വയറിൽ തല ചായ്ച്ചു.
എനിക്ക് പിണക്കംല്ല അരുണേട്ടാ…..അരുണേട്ടന്റെ തലയിൽ കൈ വെച്ച് കൊണ്ട് പറഞ്ഞു. മുഖം ഉയർത്തി എന്നെ നോക്കി.സത്യായിട്ടും ഇല്ലാ….ചിരിച്ചു കൊണ്ട് പറഞ്ഞു.
?????????????
അരുണേട്ടാ ഇത്രേം നേരായിട്ടും കുഞ്ഞ് അനങ്ങുന്നില്ലാ….
നിനക്ക് തോന്നുന്നതാ കൃഷ്ണാ….കട്ടിൽ ചാരിയിരുന്നിടത്തു നിന്നും അരുണേട്ടൻ എഴുന്നേറ്റു.
അല്ലാ അരുണേട്ടാ..കൊറേ നേരായി ഞാൻ ശ്രദ്ധ്ക്ക്ന്ന്ണ്ട്…അനങ്ങുന്നില്ല അരുണേട്ടാ…അരുണേട്ടൻ കുഞ്ഞൂനെ വിളിക്ക്…
നീ പേടിക്കാതെ…വയറിനടുത്തായി മുട്ടു കുത്തി ഇര്ന്നു.
വാവേ…കുഞ്ഞാ….ഒരുപാട് പ്രാവിശ്യം വിളിച്ചോണ്ടിരുന്നു.
ഇല്ല..അരുണേട്ടാ…അനങ്ങുന്നില്ല….അരുണേട്ടാ..നമ്മ്ടെ കുഞ്ഞ്….
വയറിൽ കൈ വെച്ചു .കണ്ണീർ പാട പോലെ കാഴ്ചയെ മറച്ചു.രണ്ടു പേരും മാറി മാറി വാവേന്നും കുഞ്ഞാന്നുമൊക്കെ വിളിച്ചോണ്ടിരുന്നു
നീ പേടിക്കാതെ കൃഷ്ണാ..നമ്മ്ടെ കുഞ്ഞിനൊന്നും വരൂലാ….ഞാൻ അമ്മേം അച്ഛനേം വിളിച്ചിട്ട് വരാം….
അരുണേട്ടാ ഒറ്റക്കാക്കി പോവല്ലേ….എനിക്ക് ഒറ്റക്ക് പേടിയാ….പുറത്തേക്ക് പോവാൻ നോക്കിയപ്പോൾ അരുണേട്ടന്റെ കൈയിൽ മുറുകെ പിടിച്ചു.
ഇല്ല…ഞാനെവ്ടേം പോവൂലാ…നീ ഇങ്ങനെ കരയല്ലേ…ചേർത്തു പിടിച്ചു കൊണ്ട് ഗൗരിയമ്മേ വിളിച്ചു.
അരുണേട്ടാ ഒന്നൂടി വിളിക്ക് കുഞ്ഞൂനേ….അരുണേട്ടൻ പിന്നേം ഒരുപാട് തവണ വിളിച്ചു.കാൽ മുട്ടു കുത്തിയിരുന്നു ഇടർച്ചയോടെ വയറിൽ ചുറ്റിപ്പിടിച്ചു
ഗൗരിയമ്മേ…കുഞ്ഞു അനങ്ങ്ന്നില്ലാ….ഗൗരിയമ്മേം അച്ഛനേം കണ്ടപാടെ കരഞ്ഞു കൊണ്ട് പറഞ്ഞു.
കൃഷ്ണാ… നീ ഇങ്ങനെ കരയാതെ …കുഞ്ഞ് എപ്പോഴൊന്നും അനങ്ങില്ല…
അല്ലമ്മേ…ഇത് വരെ ഇത്രേം സമയം അനങ്ങാണ്ടിര്ന്നിട്ടില്ല…അരുണേട്ടനും ഞാനും കൊറേ വിളിച്ച് നോക്കി….
നീ ചൂടു വെള്ളം കുടിച്ചേ….കൊറച്ച് കഴിഞ്ഞും അനങ്ങിയില്ലേ ഹോസ്പിറ്റലിൽ പോവാം…ചിലപ്പോ ഇങ്ങനെയൊക്കെ ഉണ്ടാവും…ആദ്യം…രണ്ടാളും കരച്ചലൊന്നു നിർത്ത്
എല്ലാരും കുഞ്ഞുവെ വിളിച്ചു കൊണ്ടിരുന്നു.കുറച്ച് കഴിഞ്ഞപ്പോൾ കുഞ്ഞു ചെറ്തായി അനങ്ങി.ഗൗരിയമ്മേ ഇപ്പോ ചെറ്തായി അനങ്ങി….
ഇതിനാണോ രണ്ടും കൂടി കരഞ്ഞു ആളെ കൂട്ടിയത്….എപ്പോഴും അതിന്റെ ഉള്ളീന്ന് എന്റെ കണ്ണന് തുള്ളിക്കളിക്കാൻ പറ്റ്വോ..അല്ലേ കണ്ണാ…ഇങ്ങനെ രണ്ട് പേടിതൊണ്ടൻമാരെ ആണല്ലോ നിനക്ക് അച്ഛനും അമ്മേം ആയി കിട്ടിയേ… വയറിൽ മുഖം ചേർത്ത് ഗൗരിയമ്മ പറഞ്ഞു.
അമ്മേ ഇപ്പോ ശരിക്കും അനങ്ങുന്നുണ്ട്…നേരത്തെ ഞാൻ പേടിച്ച് പോയി….
ഒരു കാര്യം ചെയ്യാം…ഇന്നു മുതൽ കൃഷ്ണ നിന്റെടുത്ത് കിടന്നോട്ടെ..അല്ലേ ഇങ്ങനെ എന്തെങ്കിലും ഉണ്ടേ രണ്ടും കൂടി നിലവിളിക്കാൻ തൊടങ്ങും…അച്ഛനത് പറഞ്ഞതും അരുണേട്ടൻ എന്റെ കൈയിൽ മുറുകെ പിടിച്ചു.
അതാ നല്ലത് എന്തായാലും ഏഴാം മാസം തൊട്ട് എന്റെടുത്ത് കിടത്താംന്നു വെച്ചതാ….
പറ്റില്ലാ…കൃഷ്ണ ഇവ്ടെ കിടന്നാ മതി….
എന്നിട്ടെന്തിനാ ഇങ്ങനെ പേടിച്ച് ബഹളം വെക്കാനോ…കൃഷ്ണ ഇനി ഗൗരീടെ കൂടെ കിടന്നാ മതി..
അതും പറഞ്ഞ് അച്ഛനും അമ്മേം കൂടി റൂമിനു പുറത്തേക്ക് പോയി.
പിൻ കഴുത്തിൽ പിടിച്ച് അരുണേട്ടനിലേക്ക് അടുപ്പിച്ചു. നീ അമ്മേടെ അടുത്ത് പോയി കിടക്ക്വോ…പറയെടീ…നിനക്ക് എന്നെ വേണ്ടേ..കൃഷ്ണാ…കൈക്കുള്ളിൽ മുഖം എട്ത്തു കൊണ്ട് ചോദിച്ചു…മറുപടിയായി അരുണേട്ടന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി.
നീയില്ലാതെ പറ്റില്ല കൃഷ്ണാ….അരുണേട്ടന്റെ വിരലുകൾ മുടിയിലും പുറത്തുമായി എന്തിനോ തേടും പോലെ അലഞ്ഞു കൊണ്ടിരുന്നു.ഇരു കൈ കൊണ്ടും അരുണേട്ടന്റെ ബനിയനിൽ മുറുകെ പിടിച്ചു.
നീ പോവ്വോടീ…മുഖം കൈകളിൽ പിടിച്ചെടുത്ത് വീണ്ടും ചോദിച്ചു.അരുണേട്ടന്റെ മുഖത്തേക്ക് നോക്കി.കണ്ണുകൾ തമ്മിൽ കോർത്തു.നെറ്റീല് ഉമ്മ വെക്കാനായി കാൽ വിരലിൽ ഉയർന്നതും സിന്ദൂര രേഖയിൽ ചുണ്ടമർത്തി.കണ്ണുകളടച്ച് അരുണേട്ടനെ ചുറ്റിപ്പിടിച്ചു.ചെരിഞ്ഞു നിന്നു അരുണേട്ടന്റെ നെഞ്ചിൽ കണ്ണടച്ചു കിടന്നു.അപ്പോഴും സിന്ദൂര രേഖയിൽ ചുണ്ടമർത്തി കൈകൾക്കുള്ളിലായി നിർത്തി.
ചേർത്തു പിടിച്ചു തന്നെ കട്ടിലിൽ കിടന്നു.അരുണേട്ടന്റെ നെഞ്ചിൽ മുഖമമർത്തി കിടന്നു.സിന്ദൂര രേഖയിൽ നിന്നും ചുണ്ടുകൾ നെറ്റിയിലേക്കൊഴുകി
ഇനി നെറ്റീലെ ഉമ്മേടെ പേരിൽ നീ പിണങ്ങി മാറി കിടക്ക്വോ….ചെവിയിൽ പറഞ്ഞതും അരുണേട്ടന്റെ മൂക്കിൻ തുമ്പിൽ ചെറുതായൊന്നു കടിച്ചു.
ആഹ്…വേദനിച്ചെടീ….അതു പറഞ്ഞതും മുക്കിൻ തുമ്പിൽ ഉമ്മ വെച്ചു.വീണ്ടും ചുണ്ടുകൾ ശരീരത്തിലെ ഓരോ അണുവിനേയും ചുംബിച്ച് വീർത്ത വയറിലെത്തി.
നീ അച്ഛനേം അമ്മേം പേടിപ്പിച്ചല്ലോ കുഞ്ഞാ…
വയറിനെ മറച്ച സാരിയെ മാറ്റി വയറിൽ മുഖം അമർത്തി.ചുണ്ടുകൾ കൊണ്ട് പ്രണയവും വാത്സല്യവും വരച്ചു കൊണ്ടിരുന്നു. പ്രണയം മറന്നു പോയ അരുണേട്ടന്റെ കണ്ണിൽ വീണ്ടും പ്രണയം നിറഞ്ഞു.വീണ്ടും മുഖത്തേക്ക് മുഖം അമർത്തി.
PART 19
വയറിനെ മറച്ച സാരിയെ മാറ്റി വയറിൽ മുഖം അമർത്തി.ചുണ്ടുകൾ കൊണ്ട് പ്രണയവും വാത്സല്യവും വരച്ചു കൊണ്ടിരുന്നു. പ്രണയം മറന്നു പോയ അരുണേട്ടന്റെ കണ്ണിൽ വീണ്ടും പ്രണയം നിറഞ്ഞു.വീണ്ടും മുഖത്തേക്ക് മുഖം അമർത്തി.
കിച്ചാ…….ചെവിയിൽ പതിയെ കടിച്ചു കൊണ്ട് വിളിച്ചു.അത്ഭുതത്തോടെ അരുണേട്ടനെ നോക്കി…ഇത്രേം ദിവസം ഇത് മനസിൽ പറഞ്ഞ് പ്രാക്ടീസ് ചെയ്യുവായിരുന്നു…കണ്ണുകൾ ചിമ്മി ചിരിച്ചു കൊണ്ട് പറഞ്ഞു.
എന്താടീ…ഉണ്ടകണ്ണീ നോക്കുന്നേ…അരുണേട്ടനെ തന്നെ നോക്കി കിടക്കുന്നത് കണ്ട് ചോദിച്ചു.നോക്കിയേ..കരഞ്ഞിട്ട് കൺമഷിയൊക്കെ പടർന്നു.കവിളിൽ പടർന്ന കൺമഷി തുടച്ച് അരുണേട്ടന്റെ തലയിൽ ഉരച്ചു.പിന്നെ എന്റെ തലമുടീലും.
ഞാൻ സ്വപ്നം കാണ്വാന്നോ അരുണേട്ടാ…സത്യായിട്ടും അരുണേട്ടൻ എന്നെ കിച്ചാന്നു വിളിച്ചോ..എനിക്ക് തോന്നിയതാണോ…
കിച്ചാ…വീണ്ടും ചെവിയിൽ വിളിച്ചു.വയറിലേക്ക് മുഖം താഴ്ത്താൻ നോക്കവേ അരുണേട്ടന്റെ മുഖം പിടിച്ചുയർത്തി…നേരത്തെ എന്നെ ചേർത്ത് പിടിച്ച് നമ്മ്ടെ കുഞ്ഞെനെന്നു പറഞ്ഞില്ലേ…
മ്ഹ്..മ്ഹ്…എന്റെ കുഞ്ഞൻന്നാ പറഞ്ഞേ…കുസൃതി നിറഞ്ഞ ചിരിയോടെ പറഞ്ഞു.
അല്ലാ ഞാൻ കേട്ടതാ…അരുണേട്ടൻ നമ്മടെ കുഞ്ഞൻന്നാ പറഞ്ഞേ…
എന്റെ കുഞ്ഞൻന്നു പറഞ്ഞാ നിന്റേം അല്ലേ കിച്ചാ….നെഞ്ചിലേക്ക് ചേർത്ത് കിടത്തി കൊണ്ട് പറഞ്ഞു.
മ്ഹ്…നമ്മ്ടെ കുഞ്ഞ്ന്നു പറയ്…നെഞ്ചിൽ അല്ലാന്ന അർഥത്തിൽ മുഖം ഉരച്ചു കൊണ്ട് പറഞ്ഞു.പറയ്….അരുണേട്ടാ….ഒരു കുഞ്ഞിനെ പോലെ വാശി പിടിച്ചു.
എന്റെ കിച്ചൻ…നമ്മ്ടെ കുഞ്ഞൻ…എന്റെ മാത്രം കൃഷ്ണാ…..പോരെ..പിൻകഴുത്തിൽ പിടിച്ച് മുഖം ഉയർത്തി മൂക്കോട് മൂക്ക് ഉരസി കൊണ്ട് പറഞ്ഞു.
അരുണേട്ടൻ എന്റെ അല്ലേ..എന്റെ മാത്രല്ലേ…
പറയ്…അരുണേട്ടാ…മിണ്ടാതായപ്പോ വീണ്ടും ചോദിച്ചു.
കൊറച്ച് ഗൗരിക്കും വാസുദേവനും ബാക്കി വെച്ചേക്കണേ…ചിരിയോടെ പറഞ്ഞു.
അരുണേട്ടാ…കൊഞ്ചി വിളിച്ചു കൊണ്ട് തോളിൽ മുഖം ചേർത്തു വെച്ചു.കുറേ നേരം മൗനമായി അങ്ങനെ തന്നെ കിടന്നു.പക്ഷെ രണ്ടു പേരുടെ നെഞ്ചും കലമ്പിയും പ്രണയിച്ചും കൊണ്ടിരുന്നു.
ഇനി പറയ്…നീ മറ്റേ റൂമിലേക്ക് മാറി കിടക്ക്വോ..
മാറി കിടക്കൂലാ…..പക്ഷേ അമ്മയോടും അച്ഛനോടും എന്ത് പറയും…
അത് ഞാൻ പറഞ്ഞോളാം…
എന്താ…അരുണേട്ടനിൽ നിന്നും അകന്ന് മാറിയതും ചോദിച്ചു.
കുഞ്ഞന് കെടപ്പ് ശരിയായില്ലാ തോന്നുന്നു…വല്ലാണ്ട് ചവിട്ടുന്നു….
ആണോ കുഞ്ഞാ…വയറിൽ കൈ വെച്ച് ചോദിച്ചു.പതിയെ എഴുന്നേറ്റിരുന്നു അരുണേട്ടന്റെ അടുത്ത് ചെരിഞ്ഞ് കിടന്ന് നെഞ്ചിൽ ചിത്രം വരച്ച് കളിച്ചു.
അരുണേട്ടാ…ഞാൻ അടുക്കളേലേക്ക് പോട്ടെ…കൈ കുത്തി എഴുന്നേൽക്കാൻ നോക്കിയതും തടഞ്ഞു. കൊറച്ചൂടി കഴിഞ്ഞ് പോവാം…തല അരുണേട്ടന്റെ നെഞ്ചിലേക്ക് അമർത്തി പിടിച്ചു.കൈകൾക്കുള്ളിലാക്കി കിടന്നു
മതി…ഇനി പോവട്ടേ…അമ്മ എന്ത് വിചാരിക്കും…
അമ്മേടെ കണ്ണൻ അവന്റെ കിച്ചനെ സ്നേഹിച്ച് തുടങ്ങീന്ന് വിചാരിക്കും…മുടീലേക്ക് മുഖം പൂഴ്ത്തി കൊണ്ട് പറഞ്ഞു.ശ്വാസമൊന്നു ഏങ്ങി വലിച്ചു.
അരുണേട്ടാ…പ്ലീസ്…ഇനിയും അവ്ടെ നിന്നാ ശരിയാവില്ലെന്നു തോന്നിയപ്പോൾ പിന്നേം പറഞ്ഞു.പിടി ഒന്നയച്ച് കമഴ്ന്നു കിടന്നു.
താഴേക്ക് വീണു കിടന്ന സാരിയെടുത്തു.ധൃതി പിടിച്ചു ചെയ്യുന്നോണ്ട്.ഞെറിവ് എത്ര എടുത്തിട്ടും ശരിയാവുന്നില്ല.
ഇങ്ങ് താ ഞാൻ ശരിയാക്കി തരാം.അരുണേട്ടാ വേഗം…ഓരോ ഞെറിവും ശ്രദ്ധാപൂർവം എടുക്കുകയാണ് അരുണേട്ടൻ.
നീ ഇങ്ങനെ ധൃതി പിടിക്കാതെ…ഞെറിവെടുത്ത് ചുമലിൽ കുത്തി തന്നു.കണ്ണിടീല് നോക്കി ഉലഞ്ഞ മുടി ശരിയാക്കി.കവിളിൽ ബാക്കി കിടന്ന കൺമഷി കറുപ്പ് സാരിത്തലപ്പ് കൊണ്ട് തുടച്ചു. എവ്ടേക്കാ ഓടണേ…ധൃതീല് മുറിക്ക് പുറത്തേക്ക് നടന്നപ്പോ കൈയിൽ പിടിച്ച് വച്ച് വയറിന്റെ ഭാഗത്തെ സാരി വലിച്ചു താഴേക്കാക്കി. തള്ളവിരൽ കൊണ്ട് നെറ്റീല് പടർന്ന സിന്ദൂരം തുടച്ചു തന്ന് ഒന്നു കൂടി ചുംബിച്ചു. അരുണേട്ടന്റെ വിരൽ കൊണ്ട് ശരിയാക്കി കൊടുത്ത് ധൃതീല് പുറത്തേക്ക് നടന്നു.
പയ്യേ നടക്ക്…എന്റെ കുഞ്ഞന് നോവും…
അരുണേട്ടന്റെ ശബ്ദം പിറകീന്ന് കേട്ടതും വേഗത കുറച്ചു.അടുക്കള വാതിക്കലിൽ എത്തിയപ്പോ ഉള്ളിലേക്ക് എത്തി നോക്കി.ഗൗരിയമ്മ എന്തൊക്കെയോ ചെയ്യുന്നുണ്ട്. സാരിത്തലപ്പോണ്ട് ഒന്നൂടി മുഖം തുടച്ചു കൊണ്ട് അടുക്കളയിലേക്ക് കയറി. ഗൗരിയമ്മയേ ഒന്നു നോക്കീട്ട് സിങ്കിൽ കിടന്ന പാത്രങ്ങൾ കഴുകാൻ തുടങ്ങി. ഗൗരിയമ്മ അതൊന്നും ശ്രദ്ധിക്കാതെ അരീടെ വേവ് നോക്കുകയാണ്.
ക്ഷീണം തോന്നീട്ട് കൊറച്ച് സമയം കെടന്നതാ…ഗൗരിയമ്മ എന്നെ ശ്രദ്ധിക്കുന്നില്ലാന്നു കണ്ടപ്പോൾ പറഞ്ഞു.
അതിനെന്തിനാ നീ മുഖം ഇങ്ങനെ ചോപ്പിക്കുന്നേ…ചിരിയോടെ ഗൗരിയമ്മ പറഞ്ഞപ്പോൾ ചമ്മലോടെ ഒന്നു ചിരിച്ചു.
അമ്മാ….
അരുണേട്ടൻ അടുക്കളേൽ വന്ന് ഗൗരിയമ്മേടെ അടുത്തായി സ്ലാബിൽ കേറി ഇരുന്നു.
അമ്മാ….
നീ പറയ് ..ഞാൻ കേൾക്കുന്നുണ്ട്…
അമ്മാ…കൃഷ്ണ അവ്ടെ തന്നെ കിടന്നോട്ടേ …ഇനി റൂം മാറ്റാനൊന്നും നിക്കണ്ട…
അച്ഛൻ പറഞ്ഞത് നീ കേട്ടതല്ലേ എന്റെടുത്ത് ആണേ എനിക്ക് ശ്രദ്ധിക്കാലോ…ഏഴ് തൊടങ്ങാറായി..ഇനി ബുദ്ധിമുട്ട് കൂടി വരും.അപ്പോ നീയും ഇവളും കൂടി പേടിച്ച് ഓരോന്നിന് ബഹളം വെക്കാൻ തൊടങ്ങും….ആ റൂമിലാണേൽ ഓടിപിടിച്ച് വരണ്ടേ….
ഇനി അങ്ങനെ ഒന്നും ഉണ്ടാവൂലമ്മേ…ഞാൻ ശ്രദ്ധിച്ചോളാം…കുഞ്ഞൻ അനങ്ങാണ്ടായപ്പോ ഒന്നു പേടിച്ചെന്നുള്ളത് ശരിയാ..
നീ അച്ഛൻ വരുമ്പോ പറയ്…
അമ്മ പറയ് അച്ഛനോട്…അമ്മ പറഞ്ഞ അച്ഛൻ കേൾക്കും….അല്ലേലും ഇവള് മാറി കിടന്നാലും എനിക്ക് ടെൻഷൻ തന്നെ ആയിരിക്കും….ഒരു മനസമാധാനോം കിട്ടൂല അമ്മേ…
നീ ഒന്നു സമാധാനപ്പെട് ഞാൻ പറയാം അച്ഛനോട്…
അമ്മയൊന്നു തിരിഞ്ഞപ്പോൾ മുടിയിൽ മുഖം അമർത്തി ഉമ്മ വെച്ച് പുറത്തേക്ക് നടന്നു.
????????????
രാത്രി മുറീല് മടീലൊരു തലയണേം വെച്ച് അരുണേട്ടൻ കാത്തിരിക്കുന്നുണ്ടായിരുന്നു.
എവ്ടെയായിരുന്നു പെണ്ണേ…പിടിച്ച് മടിയിലിരുത്തി.
ഇന്നു മുഖത്തെ രക്തപ്രസാദം കണ്ട് അമ്മ ഈ സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റി ക്ലാസെടുത്തു തന്നതാ..അതാ ലേറ്റായേ..അതോണ്ട് മോൻ മാറിയേ…മടീന്ന് എഴുന്നേക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു.അധികം ഇരിക്കര്ത് അരുണേട്ടാ..പിന്നേം പിടിച്ചിരുത്തിയപ്പോൾ പറഞ്ഞു.അരുണേട്ടൻ എഴുന്നേൽപ്പിച്ച് പോയി കിടന്നു.
അരുണേട്ടനരികിലായി പോയി കിടന്നു.വിരലുകൾ കോർത്ത് പിടിച്ച് അരുണേട്ടന്റെ നെറ്റീല് നെറ്റി മുട്ടിച്ചു.ഇങ്ങനെ ഉണ്ടോ ഒരു പിണക്ക വണ്ടി…എന്ത് പറഞ്ഞാലും പിണങ്ങും…ഈ പിണക്കോം ദേഷ്യോം അല്ലാതെ വേറൊന്നും അറീലേ അരുണേട്ടന്…
അറിയാലോ…പക്ഷേ നീ പിടി തരണ്ടേ….
ആദ്യം വാവയൊന്ന് വരട്ടേ എന്നിട്ട് നമ്മക്ക് സ്നേഹിക്കാട്ടോ…അരുണേട്ടന്റെ കണ്ണിനു മീതെ വീണു കിടന്ന മുടിയിഴകളെ പതിയെ ഊതിയകറ്റി കണ്ണിൽ ഉമ്മ വെച്ചു.
കിച്ചാ…നമ്മള് എങ്ങനെയാ സ്നേഹിച്ചേന്നു പറഞ്ഞു താ..എനിക്കത് അറിയണം…
മ്….ആദ്യം ഞാൻ അരുണേട്ടനെ കാണുന്നത് അരുണേട്ടന്റെ മുറീല് വെച്ചാ..അന്നു എന്റെ ഇടുപ്പില് അരുണേട്ടന്റെ നഖത്തിന്റെ പോറലും വിരലുകളുടെ അടയാളവും ഉണ്ടായിരുന്നു.ആ പിടീല് കണ്ണീന്ന് പൊന്നീച്ച പാറി പോയി.അന്നു രാത്രി മുഴ്വൻ അരുണേട്ടനെ വഴക്ക് പറഞ്ഞ് ഉറങ്ങാതെ കിടന്നു…
ഒരുപാട് നൊന്തോ…ഇടുപ്പിൽ തടവി കൊണ്ട് ചോദിച്ചു
ഒരു കഥ കേൾക്കും പോലെ അരുണേട്ടൻ മറന്നു പോയ ഓരോ നിമിഷവും കേട്ടിരുന്നു. എല്ലാം കേട്ടു കഴിഞ്ഞ് മാറിൽ പൂഴ്ത്തി കിടന്ന അരുണേട്ടന്റെ മുടിയിൽ തലോടി .
???????????
കണ്ണില് ഞാനെഴുതി തരാം…കണ്ണിൽ കൺമഷി എഴുതി തന്നു.കവിളൊക്കെ ചോന്ന് തക്കാളിപ്പഴം പോല്ണ്ട്…..കണ്ണു തട്ടണ്ട എന്റെ കിച്ചന്.. വിരലറ്റത്ത് ബാക്കി വന്ന കൺമഷി കവിളിൽ തൊട്ടു..
അയ്യേ പോയേ…കവിളിലെ കൺമഷി തുടച്ചു കളഞ്ഞു.
വയറ് ഒരുപാട് ഇടിഞ്ഞല്ലോ…നമ്മ്ടെ കുഞ്ഞൻ വേഗം വരുമല്ലേ…വയറിൽ കൈ വെച്ച് അരുണേട്ടൻ പറഞ്ഞപ്പോൾ എന്റെ കണ്ണും വയറിലേക്ക് പോയി.ഒരുപാട് നോവും അല്ലേ…ഒന്നും പറയാതെ നെഞ്ചിലേക്ക് ചാഞ്ഞു
തുടരും….