അയാൾക്ക് എന്താ അവിടന്ന് കിട്ടില്ലേ?? ഈ പൊക്കവും വണ്ണവും ഇല്ലാത്ത ഞാൻ എന്തിനാ??അച്ഛൻ അങ്ങനെ ഒന്ന് ആലോചിച്ചു നോക്ക്….!

ഒരു പെണ്ണ്കാണൽ അപാരത…

Story written by MIYA MIYA

“അമ്മേ എനിക്ക് ഈ ആലോചന വേണ്ടന്ന് എത്ര തവണ പറയണം????? ഒന്നാമത് കണ്ണൂർ നു… എത്ര ദൂരം ആ… പിന്നെ അയാൾക്ക് ഡിഗ്രി മത്രേയുള്ളൂ… എനിക്ക് വേണ്ട… അച്ഛനോട് ഒന്ന് പറ അവരോട് വരണ്ടന്നു…”

“നന്ദു…നിന്നോട് ഞാൻ പലവട്ടം പറഞ്ഞു ഇങ്ങനെ ഉടക്ക് വർത്തമാനം പറയല്ലേ ന്നു…
അവര് വന്നു കണ്ടിട്ട് പോട്ടെ അതിനു നിനക്ക് എന്താ…”

“ശോ…ഈ അമ്മ … എന്തിനാന്നെ വെറുതെ അവര് ഇത്രയും ദൂരം വന്നിട്ട് പോകുന്നേ…ഞാൻ എന്താ കാഴ്ച വസ്തു വല്ലതും ആണോ എല്ലാവര്ക്കും വന്നു കാണാൻ???? ഞാൻ എന്തായാലും ഇതിനു സമ്മതിക്കില്ല…!!!”

ആദ്യം ചെക്കൻ വന്നു കാണട്ടെ… അവർക്ക് നിന്നെ ഇഷ്ടമായാൽ അല്ലെ….!! നീ ഒന്ന് സമാധാനപെട്‌…പിന്നെ നിൻറെ ജ്യോതി ചേച്ചി അവിടെ ഉണ്ടല്ലോ… പിന്നെ എന്തിനാ പേടിക്കുന്നെ???

പിന്നെ ജ്യോതി ചേച്ചി എന്റെ കൂടെ വന്നു നില്കുമായിരിക്കും…? ഒന്ന് പോ അമ്മെ..

അഹ്.. നീ എന്തൊക്കെ പറഞ്ഞാലും അവര് നാളെ വരും….

ശോ….ഞാൻ ശിവാനി യെ വിളിച്ചു പറയട്ടെ.. അവളുടെ അഭിപ്രായോം ചോദികനോലോ…

ആദ്യം അവര് വന്നു കാണട്ടെ… എന്നിട്ട് അവർക്ക് താല്പര്യമുണ്ടങ്കിൽ അവളെ വിളിച് പറഞ്ഞാൽ പോരെ…

അതൊക്കെ എന്റെ ഇഷ്ടം അമ്മ പോ…

*******************

ദേ അവര് ജംക്ഷൻ എത്തി… 10 മിനിറ്റ് നുള്ളിൽ അവര് എത്തും… റെഡി ആയി കഴിഞ്ഞില്ലേ??? അച്ഛൻ ആണ്..

അതിനു അവൾക് എന്താ റെഡി ആകാൻ ഉള്ളത്.. വീട്ടിൽ നിൽക്കുന്ന പോലെ അല്ലെ അവൾ എല്ലാരുടേം മുന്നിലേക്ക് പോകുന്നത്..അഹ് പൊട്ടു കമ്മൽ മാറ്റി ഈ ജിമുക്ക ഇടാൻ പറഞ്ഞിട്ട് പ്പോലും കേൾക്കുന്നില്ല…

ഹോ ഇവളുടെ ഒരു കാര്യം….നന്ദു….ദേ ഞാൻ ഒരു കാര്യം പറയാം വരുന്നവരുടെ മുന്നിൽ നന്നായിട്ട് വേണം വന്നു നിൽക്കാൻ…

മ്‌… അലസമായി ഒന്ന് മൂളി… മുറിയിൽ തന്നെ ഇരുന്നു…( അതാണല്ലോ കീഴ്വഴക്കം)

പുറത്തു ഒരു വണ്ടിയുടെ ഒച്ചയും ആളുകളുടെ സംസാരോം കേട്ടപ്പോൾ ഇന്നത്തെ വിശിഷ്ടാതിഥികൾ എത്തിയെന്നു മനസ്സിലായി…

എത്രയോക്കേ പറഞ്ഞാലും വല്ലാത്ത ടെൻഷൻ ആയി പോയി.. പെട്ടന്ന് അമ്മ വന്നു വിളിച്ചു… ശ്വാസം ഒന്ന് വലിച്ച് വിട്ടു.. പതിയെ അമ്മേടെ പുറകെ പോയി…

ദൈവമേ…ലഡു,ജിലേബി,അലുവാ, പഴം..പിന്നെ എന്തോ 2 ടൈപ്പ് ഞാൻ പോലും കാണാത്ത മക്കറൂൺസും…ദൈവമേ അച്ഛൻ ഇത് എന്ത് ഭാവിച്ചാ…..എത്ര രൂപയുടെ ഐറ്റംസ് ആഹ് വാങ്ങിയെക്കുന്നെ…??? ഞാൻ അച്ഛനെ ഒന്നു കൂർപ്പിച്ചു നോക്കി..
അച്ഛൻ ധാ കണ്ണ് കൊണ്ട് കഥകളി കളിക്കുന്നു.. പിന്നേം സൂക്ഷിച്ചു നോക്കിയപ്പോഴാ അച്ഛൻന്റെ കണ്ണ് പോയ ഇടത്തേക്ക് എന്റെ കണ്ണ് പോയത്…

അവിടെ ഇരിക്കുന്നു താരം… ഞാൻ ആളെ ഒന്ന് നോക്കി…വെളുത്ത നിറം, ഒരു 32-33 പ്രായം തോന്നിക്കും.., ലൈറ്റ് ബ്ലൂ കളർ ഷർട്ടു ഉം ജീൻസ് ഉം ആണ് വേഷം…സ്കൂളിൽ കുട്ടികളെ പേടിപ്പിച്ചു ഇരുത്തുന്ന പോലെ ആൾ തല കുമ്പിട്ട് ഇരിക്കുന്നു..ഇവിടെ ആര് ആരെ കാണാൻ അഹ് വന്നതെന്ന് ആലോചിച്ചു പോയി..?

അങ്ങനെ ആലോചിച്ചു നിൽക്കുമ്പോൾ ആണ് രണ്ടു പെൺകുട്ടികൾ അടുത്തേക്ക് വന്നത്…പെട്ടന്നു അവരെ കണ്ടൊന്നു ഞെട്ടിയപ്പോഴാ ചുറ്റും ഉള്ള ആളുകളെ നോക്കിയത്… ഞാൻ പിന്നെയും ഒന്ന് ഞെട്ടിയോ??? 2 അല്ല 4 അല്ല 12 പേർ വന്നിരിക്കുന്നു…!!!! വന്നവരെ എണ്ണി തീർക്കുന്നതിന് മുന്നേ പെൺ കുട്ടികൾക്ക് എന്റെ ഫോട്ടോ എടുക്കണം എന്ന്…

ഫോട്ടോ എന്തിനാണാവോ ഇനി ചെറുക്കനു ഇപ്പൊ കഴുത്തു പൊക്കാൻ പറ്റാത്തത് കൊണ്ട് വീട്ടിൽ ചെന്ന് ഫോട്ടോ നോക്കാൻ ആണോ??? പിന്നെ എന്തിനാണാവോ താരം ഇങ്ങോട്ട് എഴുന്നള്ളിയത്….?? ഞാൻ പിന്നെയും താരത്തിന്റെ മുഖത്ത് നോക്കി… ങേ.. ഹേ.. അവിടെ അത് പോലെ തന്നെ… ഒരു മാറ്റവും ഇല്ല…ദൈവമേ ഇയാൾ വല്ല ഊമയും ആണോ?????

ഞാൻ അവരെ ഒന്ന് നോക്കി..മനസ്സില്ല മനസോടെ സമ്മതിച്ചു….!!!!!

കുട്ടികൾക്കു എന്റെ എത്ര ഫോട്ടോ എടുത്തിട്ടും സമദാനം ആകാത്ത പോലെ.. ഹോ.. എങ്ങനെ എടുത്താലും എന്റെ മുഖത്തിനു മാറ്റം വരുമോ… ഇപ്പോഴും താരം എന്നെ നോക്കുന്നില്ല… സിംഗിൾ ഉം സെൽഫിയും ഒക്കെ ആയി 10-20 മിനിറ്റ് ഓളം അങ്ങ് പൊയ്ക്കിട്ടി… ?

നോക്കുമ്പോൾ അച്ഛനോട് താരം എന്തോ മിണ്ടുന്നുണ്ട്…ആ ഹ.. അപ്പോൾ ഊമ അല്ല..ഇനി എന്നോട് മിണ്ടാൻ പാടില്ലെന്ന് വല്ല ആചാരവും ഇവർക്ക് ഉണ്ടോ കൃഷ്ണ…???? അപ്പോഴാണ് ഇന്നത്തെ താരത്തിന്റെ പൊക്കം ഞാൻ ഒന്ന് ശ്രെദ്ധിച്ചത്..!! മ്…. ഞാൻ എന്റെ പൊക്കം ഒന്ന് ഓർത്തു പോയി…!!! ആളെ നോക്കി മാന്യമായി ഒന്ന് പുച്ഛിച്ചു…

കൃഷ്ണാ.. മാൻ കുഞ്ഞും ജിറാഫും പോലെ ഉണ്ടാവോ ????

ഉണ്ടങ്കിൽ ഇപ്പോ എന്താ ഞാൻ ഈ ജാഡ മങ്കി യെ കെട്ടുന്നില്ലല്ലോ….so never mind!!!

********************

അങ്ങനെ ഇന്നത്തെ പെണ്ണുകാണൽ മഹാമഹം കഴിഞ്ഞു..ഇനി അതിന്റെ ആദ്യ ഘട്ട ചർച്ചയിലേക്ക് കടക്കാം…

ആദ്യം അമ്മ.

ചെറുക്കൻ കാണാൻ കൊള്ളാം.. നല്ല പൊക്കം ഉണ്ട്… നിനക്ക് പൊക്കം ഉള്ള ആളെ വേണം നു പറഞ്ഞത് പോലെ തന്നെ ആള് വന്നല്ലോ…

ഞാൻ ഒരു കൈയ്യിൽ ജിലേബിയും മറ്റേ കയ്യിൽ അലുവയും വായിൽ ലെഡും ആയി അമ്മയെ നോക്കി തല ആട്ടി…

ഇത് നടന്നാൽ നിനക്ക് അവിടെ ഒക്കെ കാണാലോ…

ഞാൻ പെട്ടന്ന് ലഡു വിഴുങ്ങി അമ്മെയെ നോക്കി പറഞ്ഞു… “അവിടെ ചുറ്റി കാണാൻ അയാളെ കല്യാണം കഴിക്കണോ?? ഈ കൊറോണ മാറിയാൽ നമുക്ക് പൊയ്ക്കൂടേ….”?

എന്തായാലും ഇത് നടന്നാൽ അത് നിന്റെ ഭാഗ്യം ആണ്..!! നല്ല ഒരു കുടുംബത്തിലേക്ക് കയറി ചെല്ലാലോ..

പിന്നെ…എനിക്ക് അഹ് ഭാഗ്യം വേണ്ട… !!അയാൾ എന്നെ മുഖം ഉയർത്തി നോക്കിയത് പോലും ഇല്ല.. ഊമയാണെന്ന ആദ്യം വിചാരിച്ചേ.. അഹ് ജാഡ ഒന്നും വിളിക്കാൻ പോകുന്നില്ല… നിങ്ങൾ അത് കണ്ടു സ്വപ്നം കാണണ്ട…. വേറെ വല്ല ആലോചന യും നോക്കിക്കോ…എനിക്കെ ഓൺലൈൻ ക്ലാസ് എടുക്കാൻ സമയം ആയി…

ഈ സഭ പിരിച്ചു വിട്ടു… പോ പോ….!!!!!

ഇന്നെന്താ എവിടെ ആർക്കും ഭക്ഷണം ഒന്നും വേണ്ടേ??? അമ്മ ഇതെന്ത് ആലോചിച്ചു ഇരിക്കുവാ??? സമയം 9 ആകുന്നു… കിടക്കണ്ടേ??

ഓ…നിനക്ക് ഭക്ഷണം ഫോൺ ഉറക്കം ഇതു മാത്രം മതിയല്ലോ…ഞാൻ അവര് വിളിച്ചില്ലല്ലോ നു ഓർത്തു ഇരിക്കുവാ…

ഓ… അപ്പൊ രണ്ടാം ഘട്ട ചർച്ചയിലേക് ഞാൻ അറിയാതെ തന്നെ കടന്നോ…

അഹ്..എന്നിട്ട് പറ… അവര് വിളിച്ചില്ല… ഇനിയെന്താ പറഞ്ഞോ!!

എന്ത്???

എന്റെ പോന്നമ്മെ…. ഇത് ഇന്നത്തോടെ നിർത്തിയെക്കണം… നാളെ ഈ ചാപ്റ്റർ എവിടെ സംസാരിച്ചു പോകരുത്… അച്ഛനോടും കൂടെ യ…!!

ഞാൻ അപ്പോഴേ പറഞ്ഞതാ.. കണ്ണൂർ നു വരുന്നവരാ അവരോടു വരണ്ടന്നു പറയാൻ!!

എന്നിട്ട് എന്തായി അവരുടെ പെട്രോൾ കാശും പോയി… നമ്മുടെ ബേക്കറി കാശും പോയി.. അതിനു പിന്നെയും സമാധാനം ഉണ്ട്… ഞാൻ ഉണ്ടല്ലോ… !!!?

അതല്ല നന്ദു… അവര് നല്ല കുടുംബകാരാ… വല്യ വീടൊക്കെയാ…ഇന്ന് തന്നെ കണ്ടില്ലേ പെണ്ണ് കാണാൻ തന്നെ എത്ര പേരാ വന്നതെന്ന്…കണ്ണൂരിലെ എന്തോ രാജാക്കൻ മാർ എന്നാ അവരെ പറയുന്നേ… നിനക്ക് സുഖമായി ജീവികാലോ ഇത് നടന്നിരുന്നെങ്കിൽ…. അതാ നിന്റെ അമ്മ ഇതു തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നെ….!!!

എന്നിട്ട് രാജാക്കൻമാർക്ക് കിരീടോം ചെങ്കോലും വാളും ഒന്നും ഇല്ലായിരുന്നല്ലോ പോരാത്തതിന് പല്ലക്കിലും അല്ല വന്നത്!!!

എന്റെ അച്ഛാ അഹ് രാജാക്കന്മാരു ഏതേലും രാജകുടുംബത്തിൽ നിന്ന് കെട്ടിക്കോട്ടെ… !

എനിക്ക് വേണ്ട !!

എനിക്ക് ഒരു സാധാരണ കാരനെ മതി… ! ഞാൻ മാട്രിമോണിയൽ സൈറ്റ് ഇൽ വേറെ ഒരു ഫോട്ടോ ഇട്ടിട്ടുണ്ട്.. ഇനി പുതിയ റിക്വസ്റ്റ് വരും… അച്ഛൻ വിഷമിക്കണ്ട….!!?

പിന്നെ അമ്മേ നമുക്ക് നമ്മുടെ റേഞ്ച് മതി.. വല്യ വല്യ ആളുകൾ ഒന്നും നമുക്ക് സെറ്റ് ആവില്ല.. പിന്നെ അവരെ തൊഴുത് നിൽക്കേണ്ടി വരും….!!എന്തിനാ വെറുതെ ആവശ്യം ഇല്ലാത്ത ടെന്ഷൻസ്??? അവര് വിളികാത്തിന് സന്തോഷിക്കു… !! അമ്മ ചോറ് ഇടുക്കു…. എനിക്ക് വിശക്കുന്നു….

മ്‌…. അതും ശരിയാ…. അഹ് അത് പോട്ടെ…നന്നായി… വേറെ നോക്കാം..!!

അഹ്… അതാണ്!!!!!

°°°°°°°°°°°°°°°°°°°°°

പിറ്റേന്ന് കോളേജിൽ പോയി… കോൺട്രാക്ട് ഓക്കേ റീന്യൂ ചെയ്തു കൊടുക്കാൻ വേണ്ടി ഉള്ളതൊക്കെ ചെയ്ത് വീട്ടിലേക്ക് മടങ്ങി…!!!

വീട്ടിൽ എത്തി കുളിച്ചു ഒരു കൈയ്യിൽ ചായയും ഒരു പ്ലേറ്റിൽ ഇന്നലത്തെ ബേക്കറി ഐറ്റംസ് ആയി tv ടെ മുന്നിൽ കൊറോണ കണക്കു കേൾക്കാൻ ഇരുന്നു….!!!

പതിവില്ലാതെ അച്ഛനും അമ്മയും എന്നെ നോക്കി ചിരിക്കുന്നുണ്ട്!! ഞാൻ മാക്സിമം പ്ലേറ്റ് അവര് കാണാതെ മറച്ചു പിടിച്ചു ടി വി ലേക്ക് നോക്കി ഇരുന്നു…എറണാകുളം കണക്കു അറിയാൻ ആണ് മെയിൻ… എന്റെ നാട് ആണല്ലോ…!!!

കൃത്യം 6 മണിക് നമ്മുടെ മുഖ്യൻ എത്തി… ഞാൻ ശ്രദ്ധയോടെ ഇരിക്കുമ്പോൾ ആണ് അച്ഛൻ അഹ് tragic ന്യൂസ് പറഞ്ഞത് ” കണ്ണൂർ രാജാക്കന്മാർ വിളിച്ചു… അവർക്ക് താല്പര്യം ഉണ്ടന്ന്…!!!!!

ഒന്ന് ഞെട്ടി പോയി… എങ്കിലും അത് മറച്ചു വെച്ച് ചോദിച്ചു… “നമുക്ക് താല്പര്യം ഇല്ലന്ന് പറഞ്ഞില്ലേ????

അതെന്തിനാ അങ്ങനെ പറയുന്നത്.? ഇന്നലെ വരെ അവര് വിളികാത്തതിന്റെ പ്രയാസം ആയിരുന്നു ഇന്നിപ്പോൾ വിളിച്ചു…ഇതങ്ങു നടത്തിയെകാം…!!!!

ആ ഹാ… അത് കൊള്ളാല്ലോ… അപ്പോ എന്റെ സമ്മതം ഒന്നും വേണ്ടേ??? ആളെ പറ്റി അന്വേഷിക്കെയും വേണ്ട ജാതകവും നോക്കണ്ട… വേഗം അങ്ങ് കെട്ടിക്കാൻ എന്ത് ദിർദിയാ അമ്മയ്ക്ക്…!!!! ഹോ……..!

അച്ഛാ…. ഞാൻ ആദ്യം തന്നെ പറഞ്ഞതാ എനിക്ക് ഈ ആലോചനയിൽ ഒട്ടും താല്പര്യം ഇല്ലന്ന്… അത് തന്നെയാണ് ഇപ്പോഴും പറയുന്നത്… അത്ര ദൂരം ഉള്ള ആലോചന ഒന്നും വേണ്ട…!

പിന്നെ ആ ജാഡ രാജാവിന് എന്തോ ഒരു അപാകതയുണ്ട്… അതേനിക് ഉറപ്പാ…അഹ് രാജാവ് എന്റെ മുഖത്തേക് നോക്കിയത് പോലും ഇല്ലാ…!! എന്തോ എല്ലാവരും നിർബന്ധിച്ചു കൊണ്ട് വന്നത് പോലെയ എനിക്ക് തോന്നിയത്…അയാൾ വാ തുറക്കാതിരിക്കാൻ ആവും അത്രയും പേര് വന്നതും….!! എനിക്കൊന്നും വേണ്ട അയാളെ…..!

അച്ഛൻ ഇപ്പൊ തന്നെ വിളിച്ചു പറ അവരോടു ഇതു പ്രോസിഡ് ചെയാൻ താല്പര്യം ഇല്ലന്ന്.

അഹ് പിന്നെ… എത്ര പേർ വന്നു കണ്ടു… ആർക്കെങ്കിലും നിന്നെ ബോധിച്ചോ??പൊക്കവും ഇല്ല വണ്ണവും ഇല്ല മുടിയും ഇല്ല… ഇനി ആര് വരും എന്ന് വിചാരിച്ചു ഇരിക്കുവാ??? മമ്മൂട്ടി നെയും കമൽ ഹാസനെയും പോലെ ഉള്ള ആള് വരും എന്നാണോ വിചാരം??? എങ്കിൽ എന്റെ മോൾ ഇവിടെ ഇരുന്നു പോവേ ഉള്ളു…!!!

ഓ… അമ്മയ്ക്ക് അച്ഛന്റെ അത്രേം ഗ്ലാമർ ഉള്ള ആളെ കിട്ടിയില്ലേ… അപ്പോ എനിക്ക് മിനിമം നിവിൻ പോളി എങ്കിലും കിട്ടും..!!

പിന്നെ നിങ്ങൾക്ക് പൊക്കം ഉണ്ടായിരുന്നെങ്കിൽ എനിക്കും ഉണ്ടായേനെ..മുടി ടെ കാര്യം അമ്മ മിണ്ടണ്ട..! അമ്മയ്ക്ക് ഉണ്ടോ മുടി.. എനിക്ക് പിന്നേം ഒരു സ്റ്റൈൽ എങ്കിലും ഉണ്ട്…പിന്നെ എന്താ.. ഓ വണ്ണം..!! അഹ് അത് എനിക്ക് ഇതു മതി…!!!

അച്ഛാ.. എനിക്ക് അച്ഛനോട് ഒന്നേ പറയാൻ ഉള്ളു.. എനിക്ക് ആഹ് ജാഡ രാജാവിനെ വേണ്ട!!!! അച്ഛൻ അവരെ വിളിച്ചു പറഞ്ഞോ..!!

അല്ല നന്ദു… നമുക്ക് ആളെ പറ്റി ഒന്ന് അന്വേഷിക്കാം..നല്ലതാണെങ്കിൽ നടത്തുന്നതിന് എന്താ???

അച്ഛാ… അച്ഛൻ അല്ലെ പറഞ്ഞെ അവര് എന്തോ രാജാക്കൻ മാർ ആണന്നു…നമുക്ക് അത്രേം വല്യ ആൾകാർ ഒന്നും വേണ്ട…സാദാരണകാര് മതി… അതെ ശെരി ആവൂ..പിന്നെ അച്ഛൻ ഒന്ന് ആലോചിച്ചു നോക്കിക്കേ കണ്ണൂർ രാജാക്കന്മാർ എറണാകുളം വന്നു സാദാരണ പെണ്ണിനെ കെട്ടേണ്ട ആവശ്യം ഉണ്ടോ?? അയാൾക്ക് എന്താ അവിടന്ന് കിട്ടില്ലേ?? ഈ പൊക്കവും വണ്ണവും ഇല്ലാത്ത ഞാൻ എന്തിനാ??അച്ഛൻ അങ്ങനെ ഒന്ന് ആലോചിച്ചു നോക്ക്….!

അമ്മയോട് പറഞ്ഞിട്ട് കാര്യം ഇല്ല.. അച്ഛൻ എങ്കിലും ഒന്ന് മനസ്സിലാക്കു..!!!

മ്.. ഞാൻ എന്തായാലും ധന്യ യെ വിളിച്ചു ഒന്ന് ചോദിക്കട്ടെ… അവളുടെ അഭിപ്രായം നോക്കട്ടെ… എന്നിട്ട് അവരോട് പറയാം…

ബാക്കി വായിക്കാൻ ക്ലിക്ക് ചെയ്യൂ….