ആളുകളുടെ അടക്കം പറച്ചൽ, പരിഹാസ ചിരി എത്ര തന്നെ അവഗണിച്ചിട്ടും പുറകിലൂടെ കടന്നു വന്ന് അവളുടെ കഴുത്തിനു വട്ടം പിടിച്ചു…

ഇരക്കൊപ്പം

Story written by SAMPATH UNNIKRISHNAN

“എല്ലാം അറിഞ്ഞു കൊണ്ട് തന്നെയാണോ ഇങ്ങനൊരു പെണ്ണുകാണൽ “

അഥിതിയുടെ ചോദ്യത്തിന് മുൻപിൽ പെണ്ണ് കാണാൻ വന്ന ചെറുക്കൻ ഒന്ന് പതറി….

“ബ്രോക്കർ അധികമൊന്നും പറഞ്ഞില്ല…”

“ഞാൻ ഒരു റേപ്പ് വിക്‌ടിം ആണ് മാസങ്ങൾക്കു മുൻപ് നാലുപേർ ചേർന്ന്……..

അഥിതി കുറച്ചു നേരത്തെ നിശബ്ദത മുറിച്ചു തുടർന്നു

അപ്പൊ എങ്ങനെയാ വേണ്ടെന്നു വച്ച് പോവല്ലേ…..”

“അതെ പോവാൻ തന്നെയാണ് തീരുമാനം

******************************

കിണ്ണൻപറമ്പ് സ്വദേശിയായ സുകുമാരൻ ചേട്ടൻ എറണാകുളം ഇൻഫോ പാർക്കിലോട്ടു മൂത്ത മോൾ അതിഥിയെ ജോലിക്കു വിടുമ്പോൾ കുടുംബത്തിന്റെ സാഹചര്യം കുറച്ചുകൂടി മെച്ചപ്പെടുത്തണം എന്നതിലുപരി കൂടുതലൊന്നും ചിന്തിച്ചിരുന്നില്ല….

‘അമ്മ ചെറുതിലെ നഷ്ടപെട്ട മൂന്നു പെണ്മക്കളുടെയും ജീവിതം മൂത്ത മകൾ സുതാര്യമാക്കും എന്ന് വെറുതെ ഒന്ന് മോഹിച്ചു പോയി…പക്ഷെ ആ ചിന്തകൾക്കും മോഹങ്ങൾക്കും വിരാമം ഇട്ട ഒരു സംഭവം നടന്നു അവരുടെ ജീവിതത്തിൽ…..

രാത്രി ഏറെ വൈകി ജോലി കഴിഞ്ഞു വരികയായിരുന്ന അഥിതിയുടെ ജീവിതതിലോട്ട് ക്ഷണിക്കാത്ത നാലതിഥികൾ കടന്നു കേറി അവർ അവളെ കടിച്ചു കീറി റോഡരുകിൽ വലിച്ചെറിഞ്ഞു…..

പിറ്റേന്നത്തെ പത്രത്തിൽ ഫ്രന്റ് പേജിൽ തന്നെ വാർത്ത വന്നു, ‘പീഡിപ്പിച്ചു വലിച്ചെറിഞ്ഞ നിലയിൽ പെൺകുട്ടി…!!!!! കടിച്ചു കീറിയ വസ്ത്രങ്ങളും വലിച്ചു കീറപ്പെട്ട സ്വപനങ്ങളുമായി അതിഥിയെ ആശുപത്രിയിൽ പ്രേവേശിപ്പിച്ചു…പത്രക്കാർ പൊലിപ്പിച്ചു തന്നെ എഴുതി പിടിപ്പിച്ചു….

സുകുമാരൻ ചേട്ടനെ സഹായിക്കാൻ പത്രക്കാരും രാഷ്ട്രീയക്കാരും പോലീസും വരി നിന്നു….പോലീസ് അന്വേഷണം തുടങ്ങി സ്നേഹമുള്ള നാട്ടുകാർ അതിഥിയുടെ പേരിൽ റോഡിലിറങ്ങി പ്രെക്ഷോഭം സങ്കടിപ്പിച്ചു പല രാഷ്ട്രീയ നേതാക്കളും അതിഥിക്ക് ഐക്യദാര്ട്യം പ്രഖ്യാപിച്ചു,

നിരത്തിൽ അതിഥിയുടെ പേരിൽ പോസ്റ്ററുകൾ നിറഞ്ഞു….വാർത്ത കാട്ടുതീ കണക്കെ ഊതി പെരുത്ത്‌ ആളി കത്തി….

നാലാം ദിവസം അഥിതി സുഖം പ്രാപിച്ചു തുടങ്ങി മുറിവുകൾക്ക് ഉണക്കം തട്ടി….പക്ഷെ ഉള്ളിലേറ്റ മുറിവ് അത് മാത്രം ഉണങ്ങാതെ അവശേഷിച്ചു, പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു …. ചാനലുകാരും പത്രക്കാരും നാട്ടുകാരും കഥകൾ പാടി നടന്നു…..

ദിവസങ്ങൾ മാസങ്ങൾ കടന്നു പോയി അഥിതി പൂർണമായും സാധാരണ ജീവിതത്തിലോട്ടു കടന്നു വന്നിരുന്നു….പക്ഷെ ഒരിക്കലും ആ പഴയ ജീവിതം പോലെ ഒന്നും അത്ര എളുപ്പമായിരുന്നില്ല അഥിതി നാട്ടിൽ തന്നെ ഒരു ചെറിയ കമ്പനിയിൽ ജോലിക്കു ശ്രമിച്ചു ഇന്റർവ്യൂവിന്റെ അന്നാണ് അഥിതി നേരാവണ്ണം ധൈര്യം സംഭരിച്ചു പുറത്തോട്ടിറങ്ങിയത്….

“അതിഥി അല്ലെ അറിയാം കേട്ടിട്ടുണ്ട് …..” ഇന്റർവ്യൂവറിൽ ഒരാൾ താൻ പരിചയപെടുത്താതെ തന്നെ അങ്ങനെ പറഞ്ഞത് കേട്ട് അഥിതി മനസിൽ സംഭരിച്ചു വച്ചിരുന്ന ശക്തി മുഴുവൻ ചോർന്നു…….

“ഏതൊരു സാധാരണ ലേഡി സ്റ്റാഫിനെയും പോലെ തനിക്ക് ഇവിടെ ആത്മവിശ്വാസത്തോടെ വർക്ക് ചെയ്യാൻ കഴിയുമെന്ന് എന്താണുറപ്പ്……”

അടുത്ത ചോദ്യമുയർന്നു….

അതിഥിക്ക് പറയാൻ വാക്കുകൾ പുറത്തോട്ടു വന്നില്ല താൻ ഓർക്കാൻ ആഗ്രഹിക്കാത്ത പല ഓർമ്മകൂമ്പാരങ്ങളും മനസിന്റെ ഏതോ കോണിൽ നിന്നും പൊടി കുടഞ്ഞെഴുന്നേറ്റു

അവിടെ നിന്നും പാവത്തിന് നിശബ്ദമായി ഇറങ്ങേണ്ടി വന്നു….

ബസ് സ്റ്റോപ്പിൽ കൂടി നിന്ന ആളുകകളുടെ കണ്ണേറ് അവളുടെ ഉള്ളിലേറ്റ മുറിവിനെ ചൂഴ്ന്നു വേദനിപ്പിച്ചു …ആളുകളുടെ അടക്കം പറച്ചൽ, പരിഹാസ ചിരി എത്രെ തന്നെ അവഗണിച്ചിട്ടും പുറകിലൂടെ കടന്നു വന്ന് അവളുടെ കഴുത്തിനു വട്ടം പിടിച്ചു…..

ബസ് കേറിയപാടെ നോട്ടങ്ങൾ ആർത്തിരമ്പി വരുന്ന തിരമാല പോലെ അവളിലേക്ക്‌ പ്രവഹിച്ചു…..

കിണ്ണൻപറമ്പിൽ ബസിറങ്ങി വീട്ടിലോട്ടുള്ള നടത്തയിൽ ചുറ്റുമുള്ള ഓരോ മതിലിലും വൈദുതി പോസ്റ്റിലും അവളുടെ പേരിലെ പോസ്റ്ററുകൾ കാണാം…..ഒരു ജീവിതം ഇങ്ങനെ കൊട്ടിയാഘോഷിച്ചിട്ട് എന്താണ് ഇവർക്ക് കിട്ടിയത്….ശാപവാക്കുകൾ കണ്ണീർ തുള്ളികളിൽ ചാലിച്ചു നിലം പതിച്ചു വേദനിപ്പിക്കുന്ന ഓരോ കാഴ്ചകളെയും ചികഞ്ഞു മാറ്റി തല താഴ്ത്തി അവൾ നടന്നു നീങ്ങി….

വീടെത്തിയതും കണ്ടത് വീട്ടു വരാന്തയിലെ അച്ഛനൊപ്പം ഇരിക്കുന്ന ബ്രോക്കറിനെയാണ് …അവരുടെ സംസാരത്തിൽ കല്യാണ ആലോചനയുടെ ചർച്ചയാണെന്നു മനസിലായി…

“മോളൊന്നു നിന്നെ മോള് മറിച്ചൊന്നും പറയരുത് നടന്നത് നടന്നു…….അതും ആലോചിച്ചിരുന്നിട്ടു കാര്യമൊന്നും ഇല്ലല്ലോ….ഇരുപത്തഞ്ചു കഴിഞ്ഞ ഈ വേളയിൽ അച്ഛന് വേറെ വഴിയില്ല നിന്റെ താഴെ രണ്ടു പേരുടെ കാര്യം കൂടി അച്ഛന് നടത്താനുള്ളതാ…. “

എല്ലാം കണ്ടും കേട്ടും മനസ് മരവിച്ചു ജീവിതം കഷ്ടപ്പെട്ട് മുന്നോട്ടു കൊണ്ട് പോവുമ്പോഴാണ് അച്ഛന്റെ കല്യാണ ആലോചന കൂടി …. അനിയത്തിമാരുടെ കാര്യം കൂടി ആലോചിച്ചപ്പോൾ സമ്മതിക്കുക അല്ലാതെ വേറെ വഴിയില്ലായിരുന്നു….താൻ മാസങ്ങൾക്കു മുൻപ് മനസ്സിൽ വച്ചിരുന്ന സ്വപ്‌നങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് അതിഥി എന്തിനും തയ്യാറാണെന്ന് തല കുലുക്കി സമ്മതിച്ചു…

അങ്ങനെ വന്ന രണ്ട് ആലോചനകൾ അതിഥിയുടെ കഥ കേട്ടപാടെ മുടങ്ങിപോയി…..

മൂന്നാമത് വന്നതാണ് വൈശാഖ്, ചെന്നൈയിൽ എഞ്ചിനീയർ ആണ് കക്ഷി കാണാനും തരക്കേടില്ല…

” പക്ഷെ പോവുന്നതിനു മുൻപ് ചില കാര്യങ്ങൾ ഉറപ്പിച്ചെ പോവുന്നുള്ളു ഇനി തന്റെ കഴുത്തിൽ ഒരുത്തൻ താലി കെട്ടുന്നുണ്ടെങ്കിൽ അത് ഈ ഞാനായിരിക്കും ….

“ഏയ് വേണ്ട ചേട്ടാ ഒരു സിമ്പതിയുടെ പുറത്ത്‌ എടുത്തു ചാടി ഓരോ തീരുമാനങ്ങൾ എടുത്തു ജീവിതം ഹോമിക്കരുത് …ചേട്ടന് എന്നെക്കാളും നല്ലൊരാളെ തന്നെ കിട്ടും “

“ഇത് സിമ്പതി അല്ല നാലു മാസങ്ങൾക്കു മുൻപ് തന്നെ കുറിച്ച് പേപ്പറിൽ ആദ്യം വായിച്ചപ്പോ മുതൽ ദേ ഈ പെണ്ണുകാണൽ വരെ എല്ലാം വെൽ പ്ലാൻഡ് ആണ്…”

അതിഥിയുടെ കണ്ണും മനസ്സും ഒരുപോലെ സന്തോഷം കൊണ്ട് നിറഞ്ഞൊഴുകി ….

ശുഭം…