ഒരിക്കൽ കൂടി ~ Part 01 , Written By POORVIKA

മോളെ വിദ്യേ ഒരുങ്ങി കഴിഞ്ഞില്ലേ ഇതുവരെ..ദേ അച്ച തിരകികൂട്ടി തുടങ്ങീട്ടോ..

മുഖത്ത് അവസാനവട്ട മിനുക്കുപണികൾ ചെയ്ത് പുറത്തിറങ്ങിയ വിദ്യയെ അച്ഛൻ നിറകണ്ണുകളോടെ നോക്കി നിന്നു .കാൽ തൊട്ട് വന്ദിക്കുന്ന മകളെ ചേർത്ത് നിർത്തുമ്പോൾ ഒരു പ്രാർത്ഥനയെ ഉണ്ടായിരുന്നുള്ളൂ..ഒരുപാട് അനുഭവിച്ചത് ന്റെ കുട്ടി..നല്ലത് വരുത്തണെ ഈശ്വരന്മാരെ..അമ്പലത്തിൽ എത്തിയപ്പോൾ എല്ലാവരുടെയും കണ്ണുകൾ വിദ്യയിൽ തങ്ങിന്നിന്നു..കരിമ്പച്ച കസുവുള്ള സെറ്റ് സാരിയിൽ അവൽ അതീവ സുന്ദരി ആയിരുന്നു. എന്നാൽ ആ കണ്ണുകൾ തേടിയത് അകലെ നോക്കി നിക്കുന്ന അലോകിൽ ആയിരുന്നു.ഏട്ടൻ തന്നെ ശ്രദ്ധിക്കുന്നെ ഇല്ല എന്നത് അവളിലെ പെണ്ണിനെ അവളിലെ ഹൃദ്ധയത്തിനെ വീണ്ടും വീണ്ടും തച്ചുടകുന്ന പോലെയായിരുന്നു..

അലോകിന്റെ താലി വീഴുമ്പോൾ എന്നും താൻ സുമംഗലി ആയിരികണെ എന്നെ വിദ്യ പ്രാർത്ഥിച്ചുള്ളൂ..അപ്പോൾപോലും മൻപൂർവം പോലും ഒരു നൂറാം കൊണ്ട് പോലും ഏട്ടൻ തന്നെ കടാക്ഷിച്ചില്ല.. കാറിൽ കേറാൻ നേരം അച്ചനേം അമ്മേം ചേർത്പിടിച്ച്..കരയരുതെന്ന് വിച്ചറിച്ചെങ്കിലും ചേട്ടന്റെ മറിലേക് ചേർന്നപ്പോൾ രണ്ട് തുള്ളി കണ്ണീർ അടർന്നു വീണു..എല്ലാം നറയവും എന്ന് പറഞ്ഞ് ഇരുകിൽ മുത്തം തരുമ്പോൾ എനിക്ക് ഇനി എന്ത് എങ്ങനെ എന്നിളള ചോദ്യത്തിന് ഉത്തരം ശൂന്യമായിരുന്നു..

“തംബുരു” എന്ന ഇരുനില വീടിന്റെ മുൻപിൽ എത്തിയപ്പോൾ അവിടുത്തെ അമ്മ നിലവിളക്കുമായി വന്നു.

“ഐശ്വര്യമായി കേറി വാ മോളെ”

നിലവിളക്ക് പൂജാമുറിയിൽ കൊണ്ടുവച്ച് ഉള്ളറിഞ്ഞ് പ്രാർത്ഥിച്ചു..”എന്നെങ്കിലും ഏട്ടന് തന്നെ സ്നേഹിക്കാൻ കഴിയണേ ന്റെ കൃഷ്ണാ..”

ഇനി എന്ത് ചെയ്യണമെന്ന് അറിയാത്ത ഞാൻ പെട്ടു പോയെന്ന് പറഞാമതീലോ.. അമ്മെനെ കാണാനും ഇല്ല.ഏട്ടൻ ആണെ ഇവിടെ ഇങ്ങനെ ഒരു ജീവി ഉണ്ടെന്ന കൂടെ വിചാരം ഇല്ല.. മ്മ്‌ വരട്ടെ ഇങ്ങളെ ഞാൻ എന്റെ പിന്നാലെ വരുത്തേം മനുഷ്യാ..പാവം പോലെ തോന്നുന്നു ഉള്ളൂ ഞാൻ പുപ്പുലി ആൺ..ആത്മ ആണ് ട്ടാ പിള്ളേരെ… ഉറക്കെ പാഞ്ഞ ഈ ചുറ്റും കൂടി നികണ പൊങ്ങച്ച അമ്മായീസ് കേക്കൂലെ..അവരുടെ സ്വർണത്തിന്റെ കണ്ണിന്റെ മൂക്കിന്റെ ഒക്കെ അളവെടുപ് കയ്ഞ്ഞപ്പെനും ഞൻ ഒരു പരുവായി.ഇവിടെന്ന് എങ്ങനെ ഒന്ന് ചാടും നോക്കി നികുമ്പോ ദ്ദേ വരുന്നു ഇവിടത്തെ രണ്ടാമത്തെ പുത്രൻ..ആദർശ് ഇല്ലർടേം ആദി..അവൻ കാര്യം മനസ്സിലായി എന്ന് തൊന്നിന്..

“ഏട്ടത്തി ഇവിടെ ഇരിക്ക്യാ..വാ ഞാൻ റൂം കാണിച്ച് തരാം.ഒന്ന് ഫ്രഷ് ആയി വാ..അപ്പോ ഫ്രഷ് ആയി ഫസ്റ്റ് നൈറ്റ് ആഘോഷിക്കാം..” ഒരു കണ്ണിറുക്കി അവൻ പറയുന്ന കേട്ടപ്പോ ചിരി വന്നു..

” പിന്നേ..ഫെസ്റ്റ് നൈറ്റ് പോയിട്ട് നിന്റെ മൂരാച്ചി ഏട്ടൻ എന്നെ ഒന്ന് നോകുന്ന് കൂടി ഇല്ല എന്നിട്ടാ” ചിരിച്ചു കൊണ്ട് പറഞ്ഞെങ്കിലും ഞാൻ പോലും അറിയാതെ ന്റെ മുഖത്ത് നിരാശ പടരുന്നത് കണ്ട്‌ട്ടാവണം അവൻ പറഞ്ഞത്

“ന്റെ എട്ടത്തീ..ഏട്ടനെ കൊണ്ട് എട്ടത്തീനെ കെട്ടിക്കാൻ പറ്റുവെങ്കിൽ ആളെ പിന്നാലെ വരുത്താനും കഴിയും ഏട്ടത്തി ഒന്ന് സ്ട്രോങ്ങ് ആയമതി”

” മ്മ്..മ്മ്..നോക്കാം..”

മുറിയിൽ ഏട്ടൻ ഉണ്ടായിരുന്നു അകത്ത്..എന്നേകണ്ടയുടനെ ആൾ നിന്ന് പരുങ്ങൽ തുടങ്ങി.അങ്ങോട്ട് പോകണോ ഇങ്ങോട്ട് പോകണോ ആകെ മൊത്തം കൺഫ്യൂഷൻ. ഇങ്ങേർ ഇതെന്തൊന്ന ഈ പേടിക്ക്‌ണെ.. ഞാൻ പിടിച്ച് തിന്നൂലാന്ന് പറയണം ഇണ്ടായി..പിന്നെ എന്തിനാ വെറുതെ വഴികൂടെ പോണ ടിപ്പർ കൈ കാട്ടി വിളിക്ക്‌ണത്..കയിൽ കിട്ടിയ ഷർട് എടുത്ത് ആൾ വേഗം രൂമിന്ന് ഇറങ്ങി..ഞാൻ ഫ്രഷ് ആയി ഒരു ചുരിദാറും ഇട്ട് താഴേക്ക് പോയീ..

വന്നവരെല്ലാം ഓരോന്നായി പോയിത്തുടങ്ങി.പലരുടെയും പുച്ഛവും സഹതാപവും നിറഞ്ഞ നോട്ടം കണ്ടില്ലെന്ന് നടിച്ച്‌ങ്കിലും അവ നെഞ്ചിലേക്ക് ആഴത്തിൽ കുത്തി ഇറങ്ങുന്നുണ്ടായിരുന്നു..ഇരുട്ട് ആയി തുടങ്ങിയത് മുതൽ ആകെ ഒരു വിറയൽ മാതിരി..ഒരുപാട് സ്വപ്നം കണ്ട ദിവസം ആയിരുന്നു.. എന്നാലും ഉള്ളൂ തുറന്ന് ചിരിക്കാൻ കൂടെ സാധിക്കുന്നില്ല..എല്ലാവരും പറയുന്ന മാതിരി ഇനി ഞാൻ മൂലം ഏട്ടൻ എന്തെകിലും പറ്റിയാൽ..ഈശ്വരാ..ആലോചിക്കാൻ കൂടെ കഴിയുന്നില്ല..അറിയാതെ അവളുടെ കൈ താലിയിൽ മുറുകി..

“എന്താ മോളെ ഈ ആലോചിച്ച് നികുന്നേ..അമ്മ എത്ര നേരായി ഈ പാൽ ഗ്ലാസ്സ് നീട്ടി പിടിച്ച് നിൽക്കാൻ തുടങ്ങീട്ട്..”

ആ ഗ്ലാസ്സ് വാങ്ങുമ്പോൾ ന്റെ നിറഞ്ഞ് കണ്ണ് കണ്ടവാണം അമ്മ എന്നെ ചേർത്ത് പിടിച്ചു.. “വെഷമം ഉണ്ടാവും പക്ഷേ എല്ലാം ശെരി ആവും അവൻ ഒരിക്കെ നിന്നെ സ്നേഹിക്കും..ഒരുപക്ഷേ നീ സ്നേഹിക്കുന്നതിനു ഇരട്ടി..”

അമ്മക്ക് ഒരു പുഞ്ചിരി നൽകി പാലുമായി ഞാൻ മുറിയിലേക്ക് നടന്നു..റൂമിൽ ഏട്ടൻ ഇല്ലായിരുന്നു..ഗ്ലാസ്സ് ടേബിളിൽ വച്ച് ബെഡിൽ ഇരുന്നു..നല്ല വൃത്തി ഉള്ള മുറി.ഒരു വശം ഷെൽഫ് നിറയെ പുസ്തകങ്ങൾ..മേശക് അടുത്ത് ഡ്രസ്സിംഗ് ടേബിൾ..നല്ല അടുക്കും ചിട്ടയും..ഏട്ടൻ പണ്ടെ അങ്ങനെ ആണല്ലോ..എല്ലാത്തിനും കൃത്യം കൃത്യം..ബാൽക്കണി ഡോർ തോറന്ന് ഏട്ടൻ വന്നപ്പോൾ ഞാൻ എണീറ്റു നിന്നു..

പെട്ടന്ന് എന്നെ കണ്ടപ്പോൾ ഒന്ന് പതറി തോന്നുന്നു..എന്തോ പറയാൻ ബുദ്ധിമുട്ടുന്ന പോലെ..

” വിദ്യ..എനിക്ക് ഞാൻ എനിക്ക്..പെട്ടന്ന് ആയിരുന്നത് കൊണ്ട് ഒന്നും..”

” എനിക്ക് മനസ്സിലാവും..” വാക്കുകൾക്ക് വേണ്ടി കഷ്ടപ്പെടുന്നത് കണ്ടപോ ഞാൻ പറഞ്ഞു..

“വിദ്യ ഇവിടെ കിടന്നൊളൂ..ഇന്ന് മുഴുവൻ നിന്നതിന്റെ ക്ഷീണം കാണും”

മറുപടിയെന്നോണം തലയാട്ടുമ്പോഴും ന്റെ കണ്ണുകൾ ചുറ്റിനും പരതി കൊണ്ടിരുന്നു.

” എന്താ നോകുന്നെ ഇവിടെ സോഫ ഒന്നും ഇല്ലാ..ഇത്രേം വലിയ ബെഡ് അല്ലേ ഇതിന്റെ സൈഡിൽ കിടന്നോളാം…”

ഒന്ന് ചമ്മിയെങ്കിലും മുഖത്ത് കാണിക്കാതെ ഞാൻ തിരിഞ്ഞ് കിടന്നു..കൊറച്ച് കഴിഞ്ഞപ്പോൾ ലൈറ്റ് ഓഫ് ചെയ്തത് ഏട്ടനും സൈഡിൽ കിടക്കുന്നത് അറിഞ്ഞു..
ഇതൊക്കെ ഞാൻ പ്രതീക്ഷിച്ചത് തന്നെയാണ്..എന്നിട്ടും എന്തിനു വിദ്യെ നീ ഇങ്ങനെ വിഷമികുന്നെ..നീ അത്രമേൽ ആഗ്രഹിക്കുന്ന ഒരാളുടെ കൈ കൊണ്ട് തന്നെ നിന്റെ സിന്ധൂരരേഖ ചുവന്നില്ലെ..സ്വയം പറഞ്ഞ് കൊണ്ട് വീണ്ടും കൈ താലിയിൽ മുറുകി..കണ്ണീരിനിടയിലും ആ അധരങ്ങൾ മന്ത്രിച്ചു..

” അച്ചെട്ടൻ..ന്റെ മാത്രം അച്ചെട്ടൻ..”

കാത്തിരിക്കൂ…