ഒരിക്കൽ കൂടി ~ Part 06 , Written By POORVIKA

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

പിൻകഴുത്തിൽ ചെറിയൊരു വേദന അനുഭവപ്പെട്ടപ്പോൾ ആണ് അലോക് കണ്ണ് തുറന്നത്..ഇന്നലെ രാത്രി ഇവിടെ ഇരുന്ന് തന്നെ ഉറങ്ങി പോയി…മനസ്സ് മുഴുവൻ ഇന്നലെ കഴിഞ്ഞു പോയ കാര്യങ്ങളിൽ തന്നെ കറങ്ങിനിൽക്കുന്നു.. അവൾ ഇന്നലെ എന്താ ന്നെ വിളിച്ചെ..”അച്ചെട്ടൻ”

“””ഞാൻ നിങ്ങളെ അച്ചെട്ടൻ ന്ന് വിളിക്ക്യാ..ന്നെ വേദൂട്ടീന്നും വിളിച്ചോ..അച്ചെട്ടനും വേദൂട്ടീം..അച്ചെട്ടന്റെ വേദൂട്ടി..ആഹാ..കേക്കാൻ തന്നെ ന്ത് രെസാലെ മാഷേ..”

“ഒന്നു മാറി നിക്ക്‌ വിദ്യ..നിന്റെ കുട്ടികളിക്ക്‌ നിന്ന് തെരാൻ എനിക്ക്‌ നേരില്ലാ..” നെഞ്ചില് വിരലൂന്നി പറയുന്ന അവളുടെ കൈ തട്ടി മാറ്റി നടന്നു നീങ്ങുമ്പോൾ പിന്നിൽ നിന്ന് ഉറക്കെ പറയുന്ന കേട്ടു..

“സാരില്ല്യാ.. വേദൂട്ടി കാത്തിരുന്നോളാം ട്ടോ..””””

ആ ഓർമ അവന്റെ മനസ്സിൽ ഒരു തണുപ്പ് നിറക്കുന്ന പോലെ..എന്നും ഉണരുമ്പോൾ മനസ്സിൽ തെളിയുന്ന സ്നേഹയുടെ മുഖം ആയിരുന്നില്ല ഇന്ന്..മറിച്ച് നിറയെ കൺപീലികൾ തിങ്ങിയ കുഞ്ഞു കണ്ണുകളുള്ള…അധരങ്ങൾ പുഞ്ചിരി പൊഴിക്കുമ്പോൾ തെളിയുന്ന നുണക്കുഴിയുള്ള..തന്നെ ആഴത്തിൽ പ്രണയിക്കുന്ന പെൺകുട്ടിയുടെ മുഖം ആയിരുന്നു…അത് തന്നെ ആകെ കുളിരണിയിക്കുന്ന പോലെ തോന്നി അവന്..ഒരു പുഞ്ചിരി അവന്റെ ചുണ്ടുകളിൽ തത്തികളിച്ചു.. അവളെ ആ നിമിഷം ഒന്ന് കാണാൻ കൊതി തോന്നി അവന്.. എഴുന്നേറ്റ് അകത്തേക്ക് നടന്നപ്പോൾ കണ്ടു ഒന്നും അറിയാതെ ശാന്തമായ മുഖത്തോടെ ഉറങ്ങുന്ന വിദ്യയെ..കരഞ്ഞു കരഞ്ഞു ആ കൺപോളകൾ വീർത്തിരുന്നു..അടുത്തിരുന്നു ആ മുഖത്തേക്ക് തന്നെ നോക്കി നിന്നു..എന്ത് വികാരം ആണ് തന്നുള്ളിൽ നിറയുന്നത് എന്നവന് മനസ്സിലായില്ല..പ്രണയമാണോ.. ഏയ് അല്ല.. അതാണെങ്കിൽ സ്നേഹയെ താൻ പ്രണയിച്ചിരുന്നതല്ലെ.. അന്നൊന്നും ഇതുപോലെ ഒരു തോന്നൽ അല്ലായിരുന്നു..വേറെ എന്തൊക്കെയോ..പഴയ ദേഷ്യം ഇല്ല..അതൊരിക്കലും സഹതാപം ആവരുതെ എന്നവൻ ചിന്തിച്ചുള്ളു.. സഹതാപത്തിൽ നിന്നുരുത്തിരിയുന്ന സ്നേഹം ഒരിക്കലും നിലനിൽക്കില്ല..അവിടെ നിന്ന് എഴുന്നേറ്റ് ഫ്രഷ് ആയി താഴെ പൂമുഖത്ത് പോയിരുന്നു.. അപ്പോഴും ചുണ്ടിൽ ആ പുഞ്ചിരി തങ്ങി നിന്നിരുന്നു..

അമ്മ ചായ കൊണ്ട് വന്നു..

“വിദ്യ എണീറ്റില്ലേടാ..”

“ഇല്ലമ്മെ അവള് നല്ല ഉറക്കാ..”

ഒന്ന് മൂളിക്കൊണ്ട് അമ്മ അടുത്തുതന്നെ നിന്നു..എന്താ മൂപർക്ക്‌ പറയാൻ ഉള്ളത് എന്നറിഞ്ഞിട്ടും ഞാൻ ചോദ്യ രൂപത്തിൽ അമ്മയെ നോക്കി..

“അത് മോനെ.. നിനക്ക് എന്നോട് ദേഷ്യം തോന്നുന്നുണ്ടോ..അവളുടെ കാര്യം മറച്ചു വെച്ചതിൽ..”

“ഏയ്.. അവൾ എന്നോട് എല്ലാം പറഞ്ഞു..”

“മ്മ്…ഒരുപാട് പേരുടെ കുത്തുവാക്കുകളും പരിഹാസവും കേട്ടതാ ആ കുട്ടി..നമ്മൾ ഇവിടെ വന്ന് ഒരു ദിവസം അമ്പലത്തിൽ പോയപ്പോൾ ആണ്‌ ഞാൻ അവളെ വീണ്ടും കാണുന്നത്..പിന്നെ അതൊരു പതിവായി..അവളുടെ കാര്യങ്ങൾ എല്ലാം അറിഞ്ഞപ്പോ ഞാനാ ഈ ആലോചന വച്ചത്..നിന്റെ ജീവിതത്തിൽ ഒരു രണ്ടാം കെട്ടുകാരി ആയി വരാൻ അർഹത ഇല്ല പറഞ്ഞ് പിന്മാറിയത് അവൾ തന്നെയാണ്..പിന്നെ ശരത്തിന്റെ മരണം താൻ മൂലം ആന്നു പാവം വിശ്വസിക്കും ചെയ്തു..നിനക്കും എന്തെങ്കിലും വന്നാലോ വച്ചിട്ടാവും..അത് ഒരു പാവം ആണെടാ..നീ എത്രയൊക്കെ ആട്ടിപായിച്ചിട്ടും പിന്നാലെ വന്നിട്ടല്ലെ ഉള്ളൂ..അമ്മ നിന്നെ ഉപദേശിക്കാന്നു വിചാരിക്കരുത്..കണ്ണ് തുറന്നു നോക്ക് ന്റെ മോൻ..നമ്മൾ സ്നേഹിക്കുന്നവരെ അല്ല..നമ്മളെ സ്നേഹിക്കുന്നവരെ ആണ്‌ കാണേണ്ടത്..അവരെ എന്നും നമ്മള്ളോടൊപ്പാം ഉണ്ടാവൂ..”

അമ്മ അത് പറഞ്ഞു പോയിട്ടും മനസ്സിൽ നിന്ന് അവളുടെ മുഖം മാഞ്ഞതെ ഇല്ല..അവ തന്നെ പിന്നെയും പിന്നെയും കുളിരണിയിക്കുന്ന..

“ന്റീശ്വരാ..ഇത്രേം നേരായോ..”

എഴുന്നേറ്റതും ക്ലോക്കിൽ സമയം കണ്ട് വിദ്യ ഞെട്ടി..ഇന്നലെ ഒരുപാട് കരഞ്ഞത് കൊണ്ടാവും കണ്ണിനൊക്കെ ഒരു കനം പോലെ..താഴെ പോയി എല്ലാവരെയും ഫേസ് ചെയ്യാൻ വല്ലാത്ത മടി തോന്നുന്നു..മുറിയിൽ തന്നെ അടച്ച് ഇരിക്കാൻ പറ്റില്ലലോ..എന്തും വരട്ടെ വച്ച് കുളിച്ച് ഒരു ചുരിദാറും ഇട്ട് താഴേക്ക് ഇറങ്ങി..താഴെ ഏട്ടനും ആദിയും കൂടെ എന്തോ ചർച്ചയിൽ ആണ്..അമ്മ അടുക്കളയിലും..

“സോറി അമ്മെ.. ഒരുപാട് ലൈറ്റ് ആയല്ലെ..ഉറങ്ങിപ്പോയി.”

“അലോക് പറഞ്ഞു നീ നല്ല ഉറക്കത്തിൽ ആന്ന്..അവൻ തന്ന്യാ വിളിക്കണ്ട ഉറങ്ങികൊട്ടേന്ന് പറഞ്ഞത്”ഒരു കണ്ണിറുക്കി അമ്മ പറഞ്ഞു..

“ന്ത്..എട്ടനോ..” ചോദ്യത്തിൽ തന്നെ അമ്പരപ്പ് നിറഞ്ഞ് നിന്നു..

“ആഹ് മോളെ.. എന്റെ കുട്ടി ബ്ലിങ്കസ്യാ അടിച്ച് നിക്കാണ്ട് ഇതൊക്കെ ഒന്ന് കൊണ്ടക്ക്..നീ വന്നിട്ട് കഴിക്കാൻ ഇരിക്ക്യ വച്ചിട്ട് അവരൊക്കെ കാത്തിരിക്കുന്നേ..”

ഇന്നലെ ഒന്നും സംഭവിക്കാത്ത മട്ടിൽ ആണ്‌ എല്ലാവരും…അത് തന്നെ വല്ല്യ സമാധാനം..

എല്ലാവർക്കും ഭക്ഷണം വിളമ്പുന്ന സമയത്താണ് ഏട്ടൻ ന്നെ തന്നി നോക്കി ഇരിക്കുന്ന കണ്ടത്.. ഇതെന്തണവോ ഇത് വച്ച് ന്റെ ഡ്രസ്സ് ഒക്കെ ഒന്ന് നോക്കി..ഇല്ല എല്ലാം കറക്റ്റ് ആണ്‌..

“ദോശ വല്ലോട്‌തും വായിനോക്കി നിന്നാൽ വയറ്റിലേക്ക് എത്തില്ലാട്ട മോനെ..”

അച്ഛന്റെ കൗണ്ടർ കേട്ടതും ആൾ ഒന്ന് ചമ്മി..പിന്നെ അങ്ങോട്ട് എങ്ങും ഇല്ലാത്ത ദോശ തീറ്റ ആയിരുന്നു…ഒറ്റ ഇരുപ്പിന് 5 എണ്ണം തീർത്തു..

“മഞ്ഞുരുകി തുടങ്ങീലേ..എട്ടത്ത്യെ..” ആദി പയ്യെ ചെവിയിൽ പറഞ്ഞു..ഞാൻ മറുപടി ആയി ഒന്ന് പുഞ്ചിരിച്ചു..ഒന്നും പറയാൻ ഒരു ഉഷാർ ഉണ്ടായില്ല…എനിക്കറിയാം ഇത് എല്ലാം അറിഞ്ഞപ്പോൾ ഉള്ള സഹതാപം ആണെന്ന്..അത് വേണ്ട..നിങ്ങളുടെ കണ്ണിൽ പ്രണയം നിറയണം അച്ചെട്ടാ….അത് വേണം ഞാൻ എന്ന പെണ്ണിനെ പൂത്തുലയിക്കാൻ..ആ കണ്ണിലേക്ക് നോക്കുമ്പോൾ എന്നിലെ ഓരോ അണുവും തരളിതമാവണം..അത് മതി..ഇനി എത്ര നാൾ കഴിഞ്ഞാലും അത് മാത്രം മതി..

ദിവസങ്ങൾ കാറ്റ് പോലെ പോയി തുടങ്ങി..ഞങ്ങൾ ഇപ്പോഴും രണ്ടു ധ്രുവങ്ങളിൽ തന്നെ.. വിഷമം ഒക്കെ മാറി ഞാൻ പഴയ വിദ്യ ആയി തുടങ്ങി.. ശരത്തേട്ടൻ ഒരു നീറ്റലായി ഉള്ളിൽ കിടപ്പുണ്ട് എങ്കിലും ഇവിടുള്ള എല്ലാവരുടെയും സ്നേഹത്തിൽ അത് മറച്ച് വക്കാൻ കഴിഞ്ഞിരുന്നു..ഏട്ടന്റെ അടുത്ത് നിൽക്കുമ്പോൾ താൻ ഏതോ ഒരു മായികവലയത്തിൽ പെട്ടുപോയ പോലെ..എന്നോടുള്ള കടിച്ച് കീറൽ ഒക്കെ ഇപ്പൊ കുറഞ്ഞു..ചെറുതായി സംസാരിക്കാൻ ഉണ്ട്..അത് തന്നെ വല്ല്യ സന്തോഷം ആണ്‌..ന്റെ കുഞ്ഞി കുഞ്ഞി കുറുമ്പും ആൾ ആസ്വദിക്കാറുണ്ട് തോന്നി..

മുറിയിലേക്ക് ചെല്ലുമ്പോൾ മൂപ്പർ ഇരുന്ന് ആൻസർ ഷീറ്റ് കറക്റ്റ് ചെയ്യുവാ…

“എട്ടോയ്..” എവിടെ..നോ മൈൻഡ്..

” എട്ടോയിിി….”

“ന്താടി എനിക്ക് ചെവി കേൾക്കാം..”

“എന്താ ചെയുന്നെ..”

“എന്താന്ന് നിനക്ക് കണ്ടൂടെ..പിന്നെ എന്തിനാ ഈ ചോയ്ക്ണേ..”

“ഇൗ..അതെ..അതില്ലെ..ഈ ഞാൻ ഇണ്ടല്ലോ..”

ഏട്ടൻ കൂർപ്പിച്ച് ഒരു നോട്ടം നോക്കിയതും ബാക്കി എല്ലാം ഒന്നിച്ച് വന്നു..

“അത് ഞാൻ ഈ ആൻസർ ഷീറ്റ് മാർക് കൂട്ടി ഇട്ട് തേരാ..അപ്പോ ഹെൽപ് ആവൂലോ.. ഏട്ടന്റെ വർക് വേം കയിഞ്ഞ്.. എന്നിട്ട് നമുക്ക്..”

“വിദ്യ ഇത് കൂട്ടലും കുറക്കലും ഒക്കെ ആണ്..നിനക്ക് പരിചയം ഇല്ലാത്ത ഏരിയ “

“അയിന് അതൊക്കെ നിക്ക്‌ അറി..” ഓഹോ ആശാൻ താങ്ങിയത് ആണല്ലേ..ഒരാൾക്കും ഒരു സഹായോം ചെയ്ത് കൊടുക്കാൻ പാടില്ല പറയുന്നത് ഇതാ..പിറുപിറുത്തു കട്ടിലിൽ പോയി ഇരിക്കുന്ന വിദ്യയെ കണ്ടപ്പോ തന്നെ മനസ്സിലായി എന്തോ കാര്യസാധത്തിൻ ആണെന്ന്.. എന്താന്ന് അറിയാൻ വെറുതെ ഒന്ന് എറിഞ്ഞ് നോക്കി

“അല്ല എന്നിട്ട് നമ്മക്..എന്തോ പറഞ്ഞില്ലേ നീ..എന്ത്ന്നാ..”

“ഒന്നുല്ല്യ..” മുഖം ഒരു വശത്തേക്ക് കോട്ടി കൊണ്ട് അവൾ പറഞ്ഞു..

“എന്നാ ശെരി.. എന്താച്ചാ ചെയ്യായിരുന്ന് വിചരിച്ചതാ..ഇനി ഇപ്പൊ വേണ്ട..”

“അയ്യോ..അതല്ല..ന്റെ ഒരു ഫ്രണ്ടിന്റെ വെഡ്ഡിംഗ് ആ അടുത്ത ആഴ്ച..അപ്പോ ഒരു സാരീ എടുക്കാൻ പോവാൻ..”ഒറ്റ കുതിപ്പിന് അലോകിന്റെ അടുത്തേക്ക് പാഞ്ഞു കൊണ്ട് അവള് പറഞ്ഞു..

“ഒാ..അപ്പോ അതാണ് കാര്യം ല്ലെ..നടക്കില്ല മോളെ..നിനക്ക് ഉള്ള ഡ്രസ്സ് ഒക്കെ ആവശ്യത്തിനു ഇവിടെ ഉണ്ട്..”

അഹ്..ഇങ്ങേരോട് ഒലിപ്പിച്ച് നിന്നിട്ടൊന്നും കാരില്ല്യ..വിദ്യാ..അവസാനത്തെ അടവ് അങ്ങ് എടുത്തോ..

ഇടുപ്പിൽ കയ്യും കുത്തി ചുണ്ടും കൂർപ്പിച്ച് നാഗവല്ലി ആയ്‌ ആൾടെ മുൻപിൽ പോയങ്ങ് നിന്ന്..

“നിങ്ങക്ക് എടുത്ത് തരാൻ പറ്റോ..ഇല്ലയോ..”

“ഭീഷണിയാണോ..”

“ആഹ്‌ അതെ..”

“എന്ന കേട്ടോ ഇല്ല…പറ്റില്ല..”

“പറ്റില്ല ല്ലെ..ഇപ്പം ശരിയാക്കിത്തരാം..അച്ഛാ..അച്ചോീ..ഈ അച്ഛൻ ഇതെവിടെ പോയി കിടക്കുന്നു..”

ഇവൾ ഇതിപ്പോ എന്തിനാ അച്ഛനെ വിളിക്ക്‌ണേ..

“ന്തിന്നാ കുരുപ്പെ അച്ഛനെ ഇപ്പൊ വിളിക്ക്‌ണേ..”

“അതോ എനിക്ക് ന്റെ കെട്ടിയോൻ ഡ്രസ്സ് എടുത്തു തരുന്നില്ലാന്നു പറയാൻ…
വേണോ..പറയണോ..”

കുഞ്ഞു പിള്ളേരെ പോലെ തല രണ്ടു ഭാഗത്തേക്കും ആട്ടി വേണ്ടാന്ന് പറയുന്ന കണ്ടപ്പോ ചിരി പൊട്ടി വിദ്യക്ക്‌..

“എന്നാ ന്റെ ഭർത്താവ് സുന്ദരകുട്ടപ്പൻ ആയിട്ട് വേഗം താഴേക്ക് വായോട്ടാ”

ഇതും പറഞ്ഞ് അവൾ പോയി..പറഞ്ഞ പറഞ്ഞ പോലെ ചെയ്യുന്ന ഐറ്റം ആണ്‌ വേഗം റെഡി ആയി പോയേക്കാം..ഇല്ലേൽ ഇനി ഇന്ന് അത് മതി..അച്ഛന്റെ പൊന്നാരമോൾ ആണെ..

കരീംനീല ഷർട്ടും അതെ കളർ കസവുകര മുണ്ടും എടുത്ത് ഇറങ്ങി വരുന്ന ആളെ കണ്ടപ്പോൾ വായും പൊളിച്ചു നിന്ന് പോയീ വിദ്യ..ഇതെന്തൊരു ഗ്ലമറാ ദേവിയെ ഇങ്ങേർക്ക്..വെറുതെ അല്ല കണ്ടപാടെ ഞാൻ മൂക്കും കുത്തി വീണത്..അമ്മയോട് ചിരിച്ച് യാത്ര പറയുന്ന കണ്ടപ്പോ.. ഊഫ്..കെട്ടിപിടിച്ച് പോയി ഒരു ഉമ്മ കൊടുക്കാൻ തോന്നി..പെട്ടന്ന് കൈ കവിളത്ത് പോയി..നോ വിദ്യ നോ..ഒരിക്കെ കൊടുത്തിട്ട് ഒരു പല്ല് പോയത് നീ ഇത്ര വേഗം മറന്നു പോയോ.. കൺട്രോൾ..ഇനി നോക്കിക്കോ..നിങ്ങള് ആദ്യം ന്നെ ഉമ്മിക്കാതെ ഞാൻ ഉമ്മിക്കുന്ന പ്രശ്‌നില്ല്യാ മനുഷ്യാ….നടന്നു വരുന്നെന്‍റെ ഇടെക്ക്‌ കാറിന്റെ കീ കൊണ്ട് വായിലേക്ക് കടത്തുന്ന പോലെ ആക്കിയപ്പോൾ ആണ്‌ ഞാൻ ഇത്രേം നേരം അങ്ങേരെ നോക്കി നിക്കായിരുന്നുന്ന് ബോധം വന്നെ..ചമ്മൽ മറച്ചൊണ്ട് ഇത്തിരി ഗൗരവം ഇട്ടു കാറിൽ കയറി ഇരുന്നു..മൂപ്പർ ദേ ന്നെ പിന്നേം ഞെട്ടിച്ചു..ഒരു കള്ളച്ചിരിയോടെ കാറിൽ പാട്ടും വേചേക്കണ്.. ഇതെന്താപ്പോ ഈ പറ്റ്യേ..അമ്മ ഇന്ന് രാവിലെ ചായ തന്നെ ആവില്ലേ കൊടുത്തേ.. ഇനി മാറി പോയോ ?

ഷോപ്പ് എത്തിയപ്പോ കാറിൽ നിന്നിറങ്ങി രണ്ടാളും സാരീ സെക്ഷനിലേക്ക് നടന്നു..അവിടെ എത്തിയപ്പോ തന്നെ ഏട്ടൻ ഫോണും പിടിച്ച് എന്നോട് നോക്കിക്കോ പറഞ്ഞു സോഫേൽ പോയിരുന്നു..ഞാൻ ആണേ..ഏട്ടൻ സെലക്ട് ചെയ്ത് തരുവല്ലോ എന്ന പ്രതീക്ഷയോടെയാണ് വന്നത്…ഇതിപ്പോ എനിക്ക് ഒറ്റക്ക് വന്ന മത്യാർന്നല്ലോ.. കൊറേ സാരീ നോക്കിയിട്ടും ഒന്നും ഇഷ്ടയില്ല..കഴിഞ്ഞില്ലേ കഴിഞ്ഞില്ലേ എന്ന രീതിയിൽ ആൾ ഇടക്ക്‌ നോക്കുന്നും ഉണ്ട്..അവസാനം മുന്തിരികളറിൽ ഷെൽ വർക്ക് വരുന്ന ഒന്ന് എടുത്തു..

“ഇതാണോ ഇത്ര നേരം നിന്നിട്ട്‌ എടുത്തത്..” കയ്യിലെ സാരീയിലേക്ക്‌ നോക്കി ഏട്ടൻ ചോദിച്ചു..

“അഹ്‌..”

“ഇങ്ങു വാ..ഞാൻ നോക്കട്ടെ..”

ഏട്ടൻ കുറച്ച് നേരം നോക്കീട്ട് ഒരു ഒനിയൻ കളറിൽ ഫ്ലോറൽ ഡിസൈൻ വരുന്ന ഒന്ന് എടുത്ത് തന്നു..സത്യം പറഞ്ഞാ ഒറ്റനോട്ടത്തിൽ നല്ല ഇഷ്ടായി..നല്ല രസം ഉണ്ട് കാണാൻ..ഇത്ര നേരം നിന്നിട്ട് ഞാൻ ഇത് കണ്ടില്ലല്ലോ എന്നാലോയ്ച്ചെ..ആളൊരു വീജയീഭാവത്തിൽ ന്നെ നോക്കി നിക്കുന്നുണ്ടായി..ഞാൻ കണ്ട ഭാവം നടിച്ചില്ല..അല്ലെങ്കിൽ ഇപ്പൊ ഇത്തിരി ജാഡ ആയിണ്ട്..ഇതും കൂടെ ആയ മതി ഇനി..

“ഹലോ..”

പിന്നിൽ ഒരു അപശബ്ദം കേട്ടാണ് തിരിഞ്ഞു നോക്കിയത്..ഒരു അമ്പരപ്പോടെ ന്റെ അധരം മന്ത്രിച്ചു..

“സ്നേഹ മിസ്സ്”

ഞാൻ ഏട്ടനെ നോക്കി.. ആ മുഖത്ത് വിരിഞ്ഞ ഭാവം ന്തെന്ന് നിർവചിക്കാൻ കഴിയാതെ ഞാൻ നിന്നു..

കാത്തിരിക്കൂ..❤️