ഒരിക്കൽ കൂടി ~ Part 11 , Written By POORVIKA

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

“എന്തിനാടി നിന്റെ മാത്രം ബുക്ക് തെരാതെ ഇരുന്നെ..”

“ആവോ അനു..അറിയില്ല..എനിക്ക് ആണെ ആൾടെ മുഖം കണ്ടാൽ മതി അപ്പോ വിക്ക്‌ വരും..”

“അത് ഇപ്പൊ അല്ല.. നോട്ട് പറയുമ്പോ അങ്ങേരും വായ് പൊളിച്ച് നോക്കി ഇരിക്കുവല്ലാർന്നോ..അപ്പോ ഓർക്കണം..”

“ശവത്തിൽ കുത്താതടി തെണ്ടി..”

ക്ലാസ്സ് എടുക്കുമ്പോഴും വിദ്യയ്ക്ക് ഒന്നിലും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല..എന്തിനാവും തന്നെ വിളിച്ചത് എന്നുള്ള ചിന്ത ആയിരുന്നു മുഴുവൻ.. വൈകീട്ട് ക്ലാസ്സ് കഴിഞ്ഞതും എങ്ങും ഇല്ലാത്ത വിറയൽ ശരീരം ആകെ പൊതിഞ്ഞു..എന്തും വരട്ടെ വച്ച് ലാബിലേക്ക് നടന്നു..

????????????

ലാബിൽ എത്തിയപ്പോൾ സർ അവിടെ ടേബിളിൽ ഇരിപ്പുണ്ട്..ഇല്ലാത്ത ശബ്ദം പുറത്തേക്ക് വരുത്താൻ കിണഞ്ഞു ശ്രമിച്ചു കൊണ്ട് ഞാൻ ചോദിച്ചു..

“മേ ഇൻ കം ഇൻ സർ”

“യാ..കം ഇൻ..”പറഞ്ഞു കൊണ്ട് ഒന്ന് മുഖം ഉയർത്തി നോക്കി..എന്നെ കണ്ടതും ആ മുഖത്ത് പിന്നെയും ഗൗരവം നിറഞ്ഞുവോ..

“എന്താ” എന്താന്നോ ഇങ്ങേര് അല്ലേ ന്നോട് വരാൻ പറഞ്ഞെ..

“സർ നോട്ട്ബുക്ക്..സർ വരാൻ പറഞ്ഞു..”

“മ്മ്.. താൻ വാ.. എന്താ ഇത്..”

ന്റെ മുൻപിലേക്ക് നോട്ടുബുക്കിലെ ഒരു പേജ് നീർത്തി വച്ചു..അത് നോക്കിയതും എന്റെ സകലമാന ധൈര്യവും ഒലിച്ച് പോയി..അത് ഈ ബുക്ക് ആയിരുന്നോ ഈശ്വരാ..ഇങ്ങേരെ വായും പൊളിച്ച് നോക്കി ഇരിക്കുന്നതിൻ ഇടയിൽ എന്താ ഏതാ ഒന്നും നോക്കാൻ പറ്റീല..അച്ചെട്ടൻ ക്ലാസ്സ് എടുക്കുമ്പോൾ ഉള്ള മുഖം നല്ല ഭംഗിയിൽ അതേപടി വരച്ചു വെച്ചിട്ടുണ്ട്..

“വിദ്യ..താൻ ചോദിച്ചത് കേട്ടില്ലേ..ക്ലാസ്സ് എടുക്കുമ്പോൾ തനിക് ഇതാണോ പണി..വരക്കുന്നത് ഒക്കെ നല്ലതാ..ഇതിന്റെ അടിയിൽ എന്തൊക്കെയാ എഴുതി വച്ചേക്കുന്നെ..പറഞ്ഞ് തന്ന നോട്സ് ആണേൽ പകുതി എഴുതീട്ടും ഇല്ല..”

ഇത്തവണ ശാന്തമായ ആ സ്വരം നല്ലോണം തന്നെ ഉയർന്നു..ഇനീം മിണ്ടാതിരുന്നാൽ കാര്യം ഇല്ലെന്ന് തോന്നി..ഒരിക്കലും ആരും അറിയരുതെന്ന് വിചാരിച്ചിരുന്നു എങ്കിലും പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് തന്നെ ഒന്ന് പ്രണയത്തോടെ നോക്കിയിരുന്നു എങ്കിൽ..തന്റെ പ്രണയം ഒന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ എന്ന്..

“അത് സർ..എനിക്ക് ഇഷ്ടം ആണ്..”തല കുമ്പിട്ട് എങ്ങനെ ഒക്കെയോ ഞാൻ പറഞ്ഞൊപ്പിച്ചു..

“വാട്ട്”

ന്റെ ഭാഗത്ത് നിന്നും മറുപടി ഒന്നും ഇല്ലെന്ന് കണ്ടാവും ആള് പിന്നെയും കത്തിക്കയറി..

“സീ വിദ്യ..ഞാൻ നിന്റെ ആരാന്നു അറിയോ.. ടീച്ചർ..അറിവ് പകർന്നു തരണ്ട അധ്യാപകൻ..എനിക്ക് താൻ ന്റെ ശിഷ്യ ആയിരിക്കും.. എന്നും..താനും എന്നെ ആ സ്ഥാനത്തെ കാണാൻ പാടൂ..ഇതൊക്കെ ഈ പ്രായത്തിൽ തോന്നുന്നത് ആണ്..അതൊക്കെ മാറ്റി വച്ച് നാലക്ഷരം പഠിക്കാൻ നോക്ക്…” അത് പറഞ്ഞതും മിണ്ടാതിരിക്കാൻ കഴിഞ്ഞില്ല..ഞാൻ തടയും മുൻപ് ന്റെ ഉള്ളിൽ നിന്ന് സൗണ്ട് പുറത്ത് വന്നു തുടങ്ങി..

“ഒരു ടീച്ചർ സ്റ്റുഡന്റിനെ പ്രണയിക്കുന്നതും തിരിച്ചും നമ്മൾ ഒരുപാട് കേട്ടിട്ടുള്ളത് അല്ലേ സർ.. മാത്രല്ല..സർ എന്നെ പഠിപ്പിക്കുന്ന ടൈമിൽ ശിഷ്യ ആയി കണ്ട മതി..ബാക്കി സമയത്ത് ഒക്കെ..”

“സ്റ്റോപ്പ് ഇറ്റ് ആൻഡ് ഗെറ്റ് ഔട്ട്..”പറഞ്ഞ് തീർക്കും മുൻപ് ഒരു അലർച്ച ആയിരുന്നു..പുറത്ത് എത്തി ഒന്ന് വലിച്ച് ശ്വാസം വിട്ടപ്പോൾ ആണ് സമാധാനം ആയത്..ഇങ്ങേർ ആണോ എല്ലാവർക്കും ഇഷ്ടമുള്ള calm and quiet അലോക്..പടച്ചോനെ..ഇത് കടുവ ആണ് തനി കടുവ..എന്തോ ..ഒരിക്കെ ഇഷ്ടം ആണ് പറഞ്ഞതും ഇതുവരെ ഇല്ലാത്ത ഒരു ധൈര്യം എന്നെ വന്നു പൊതിഞ്ഞു..തിരിച്ച് സർന്‍റെ അടുത്തേക്ക് ഞാൻ നീങ്ങി..

“അതേ..”” അത് കേട്ടതും ഇനി എന്താ എന്നുള്ള രീതിയിൽ എന്നെ നോക്കുന്നുണ്ട്.

“സർ പറയുമ്പോ നിർത്താനും തൊടങ്ങാനും ഒന്നും പറ്റ്ണത് അല്ല ഇത്..എനിക്ക് സർനോട് പ്രണയം ആണ്..നല്ല അസ്ഥിക്ക്‌ പിടിച്ച പ്രണയം..അതിപ്പോ തിരിച്ച് എനിക്ക് കിട്ടിയില്ലെങ്കിലും കുറയാൻ പോണില്ല..പിന്നെ എന്നോട് പ്രേമിക്കണ്ട എന്നൊന്നും പറയാൻ ഒരാൾക്കും അവകാശോം ഇല്ല..അതിപ്പോ സർന് ആയ കൂടെ ഇല്ലം… വേണെ ഒന്നൂടെ പറയാം ഐ ലൗ യു..”

ഇതും പറഞ്ഞ് എന്റെ നോട്ടുബുക്ക് എടുത്ത് ഒരു ഓട്ടം ആയിരുന്നു..ക്ലാസ്സ് എത്യപ്പോ ആണ് സ്റ്റോപ്പ് ആയത്..അല്ലേൽ അങ്ങേർ എന്നെ പീസ് പീസ് ആക്കിയെനെ..ക്ലാസിന്റെ പുറത്ത് അനും ശിഖേം വെയ്റ്റ് ചെയ്യുന്നുണ്ട്.. അനു പറഞ്ഞു ശിഖക്ക്‌ അറിയാം എന്റെ പ്രേമം..

“എന്തായി ടി സർ എന്തിനാ വിളിപ്പിച്ചത്..”

“ഓ..അതൊന്നില്ല അനൂ..ഞാൻ അന്ന് ക്ലാസ്സിൽ ഇരുന്ന് അങ്ങേർടെ പടം വരചില്ലെ..അത് ആ നോട്ടുബുക്കിൽ ആയിരുന്നു..ഒന്ന് ഇളിച്ച് കാണിച്ച് കൊണ്ട് ഞാൻ പറഞ്ഞു.

“അയ്യോ..ആണോ..എന്നിട്ട്..സർ കണ്ടോ..എന്താ ചോയ്ച്ചെ..എന്താ നീ പറഞ്ഞെ..”ശിഖ ആണ്..മുഖം കണ്ട എന്നെക്കാൾ പേടി അവൾക്ക് ആണ്

“എന്ത് പറയാൻ..ഞാൻ ഇഷ്ടം ആണെന്ന് പറഞ്ഞു..മൂപ്പർ എന്നെ ഗെറ്റ് ഔട്ട് അടിച്ചു..ഇത് ആദ്യെ പറയായിരുന്നു..ഇപ്പൊ ഒരു ധൈര്യം ഒക്കെ ഉണ്ട്..”

“ശിവ ശിവ..ഇങ്ങനെ ഒന്നും പാടില്ല ട്ടോ വിദ്യെ..ടീച്ചറെ പ്രേമിക്ക പറഞ്ഞ അയ്യേ എന്ത് മോശാ..” ശിഖ പറയുന്നത് കേട്ടു ഞാനും അനൂം മുഖത്തോട് മുഖം നോക്കി നിന്നു.. ചിരിച്ചാ പാവത്തിന് വിഷമം ആവും..

“ഉവ്വോ..എന്നാ ശിഖ മുത്തശ്ശി അങ്ങട് നടക്കാ..” അത് കേട്ടതും അനു ചിരിച്ച് പോയി..
“നിങ്ങള് നോക്കികോടി..നിങ്ങടെ ഒക്കെ അലോക് സർനെ ഞാൻ വിദ്യ വിദ്യ വിളിപ്പിച്ച് എന്റെ പുറകെ നടത്തും..

“അവസാനം ആ പല്ല് പോവാണ്ട് നോക്ക്യ മതി..”അവരുടെ കളിയാക്കൽ ഞാൻ ശ്രദ്ധിച്ചില്ല..ബ്ലഡി ഗ്രാമവാസീസ്..ഫ്രണ്ട്സ് ആണ് പോലും ഫ്രണ്ട്സ്..ഹും..

പിന്നീട് ഉള്ള ദിവസങ്ങൾ ഒക്കെ എന്തേലും പറഞ്ഞു ഞാൻ സർന്‍റെ അടുത്ത് ചെല്ലും..മുൻപ് മിണ്ടാൻ വിറ ഉള്ള ആൾക്ക് ഇപ്പൊ ഒരു ദിവസം പോലും സംസാരിക്കാതെ ഉറക്കം വരാതായിരിക്കുന്നു..എന്നും കിട്ടുന്നത് ചീത്ത ആണേൽ പോലും…

ഞാൻ അടുത്തിക്ക്‌ വരുമ്പോഴേ ആ മുഖം മുറുകും…..ഉപദേശിച്ച് നന്നാവില്ല എന്ന് മനസ്സിലായപ്പോൾ ആവോ..എന്തോ..ഇപ്പൊ അങ്ങേർക്ക് എന്നെ വല്ല്യ മൈൻഡ് ഇല്ല

എന്നാലും ഞാൻ ശ്രമം ഉപേക്ഷിച്ചില്ല..ലൈബ്രറിയുടെ ഫ്രണ്ടിൽ പോലും പോയി നിക്കാത്ത ഞാനാ..അങ്ങേരെ ആണെ അവിടെ ആ തോന്നുന്നു പെറ്റിട്ടത്.. ഏത് നേരോം അതിന്റെ ഉള്ളിൽ അടയിരിക്കും..ഞാൻ ആ മുഖം നോക്കി വെള്ളം ഇറക്കി മുൻപിലും.. ഒന്ന് കെട്ടിപ്പിടിക്കാൻ ഒക്കെ തൊന്നുവെങ്കിലും വെറുതെ എന്തിനാ..സ്പർശന പാപം ദർശന പുണ്യം എന്നാണല്ലോ..അല്ലാതെ എനിക്ക് പേടി ഒന്നും ആയിട്ടല്ല..ക്ലാസ്സ് എടുക്കുമ്പോൾ കൂടി എന്നെ ഒന്ന് നോക്കില്ല ഞാൻ എന്ന വെക്തി അവിടെ പുക ആയ പോലെ ആണ് ഭാവം..ആകെ ഉള്ള ഉപകാരം അബദ്ധത്തിൽ പോലും എന്നോട് ചോദ്യം ചോദിക്കില്ല എന്നുള്ളത് ആണ്..ക്ലാസ്സിലെ കുറച്ച് പേർക്ക് സംശയം തോന്നി തുടങ്ങി..ന്റെ നോട്ടോം ഏത് നേരോം ഉള്ള സംശയം കാരണവും ആവും..തീർത്തും സ്വാഭാവികം.. ഒരു 4 മാസം ഇത് തന്നെ തുടർന്ന് വന്നപ്പോ എനിക്ക് മനസ്സിലായി.. ഇങ്ങേരെ വീഴ്ത്താൻ എളുപ്പം അല്ലെന്ന്..

“അമ്മേ..അച്ഛാ..ഒന്ന് വേഗം വായോ..എനിക്ക് ചിരിക്കാൻ വയ്യെ..ഒന്ന് വേഗം വാ..”വിവിയെട്ടൻ ആണ്..എന്താണ് സംഭവം അറിയാൻ ഞാനും നോക്കി നിൽക്കാ..
ആൾടെ ഓളി കേട്ടിട്ട് അമ്മേം അച്ഛനും എട്ടത്തീം ഒക്കെ ഓടിപിടഞ്ഞ് വരുന്നുണ്ട്..

“എന്താടാ..എന്തിനാ ഈ കാലത്ത് നീ ഇങ്ങനെ ഒച്ച വക്കണെ..”അതും ചോദിച്ചിട്ട് ആണ് അമ്മ എന്നെ നോക്കുന്നത്.. അപ്പഴെ ആൾടെ കിളി ഒക്കെ ഫ്ലൈറ്റ് പിടിച്ച് പോയി തോന്നുന്നു..എല്ലാവരും എന്നെ അന്തം വിട്ടു നോക്കുന്നുണ്ട്..

“നിങ്ങള് ഒക്കെ എന്താ എന്നെ കണ്ടിട്ടില്ലേ ഇങ്ങനെ വായും പൊളിച്ച് നോക്കാൻ”

“അതല്ല മോളെ..സമയം 7 ആയിട്ടുള്ളൂ..ഈ ടൈമിൽ ഇതാദ്യ..”അച്ഛൻ ചിരിച്ച് കൊണ്ട് പറഞ്ഞു..അപ്പോ എല്ലാവരും കൂടെ കളിയാക്കാണ്..

“ഞാൻ അമ്പലത്തിൽ പോയിട്ട് വരാം..” എല്ലാവരെയും ഒന്ന് കൂർപ്പിച്ച് നോക്കി കൊണ്ട് ഞാൻ പറഞ്ഞു..

“അയ്യോ.. ദേ പിന്നേം കോമഡി..പരീക്ഷക്ക് പോലും ഒന്ന് പേരിന് അമ്പലത്തിൽ പോവാത്ത നീയോ..അതും ഈ കാലത്ത്..”

“പണ്ട് എട്ടത്തീനെ കാണാൻ എന്നും പുലർച്ചെ 6 മണിക്ക് ബസ് സ്റ്റോപ്പിൽ പോയി നിക്കണ ആളാ എന്നെ കളിയാകുന്നെ..”പോവുന്ന വഴിക്ക് മുതുകിൽ നല്ല ഇടി കൊടുത്ത് ഞാൻ പറഞ്ഞു..എന്നിട്ടും ആൾക്ക് നിർത്താൻ ഉദ്ദേശം ഇല്ല..

“അഹ്..അപ്പോ അമ്മെ..ഇതാരയോ കാണാൻ ഉള്ള പോക്ക് ആണ് ട്ടോ..”

“ഡാ..നീ ന്റെ മോളെ കുറിച്ച് വേണ്ടാത്തത് ഒന്നും പറയണ്ട..ന്റെ കുട്ടി നന്നാവാൻ നോക്കി വച്ട്ട്‌..മോൾ പോയിട്ട് വാ”

“ഹൂ..അമ്മേം കളിയാക്കാണ് ല്ലെ..ഇപ്പൊ നിക്ക്‌ സമയില്ല..വന്നിട്ട് പാക്കലാം”

അമ്പലവഴിയിലേക്ക്‌ കടക്കുമ്പോൾ പ്രണയം ഓരോരുത്തരിലും വരുത്തുന്ന മാറ്റങ്ങൾ ഓർത്ത് എനിക്ക് തന്നെ ചിരി വന്നു..ഈ വഴി വന്നിട്ട് കുറെ നാളാവുന്നു.. ഓരോ വർഷം വരുന്ന പിറന്നാളിന് മാത്രം ആണ് ഇങ്ങോട്ടേക്കു ഉള്ള വിസിറ്റ്..

“ഭഗവാനെ..എന്നോട് പിണക്കം ഉണ്ടാവും അറിയാം…മനഃപൂർവം അല്ലാട്ടോ..തിരക്ക് ആയി പോയി..ഇതിപ്പോ ഇതല്ലാതെ വേറെ വഴിയില്ല..താൻ പാതി ദൈവം പാതി എന്നാണല്ലോ..എന്റെ മുക്കാലും ഞാൻ ശ്രമിച്ചു..അച്ചെട്ടൻ ഒന്ന് തിരിഞ്ഞ് കൂടി നോക്കുന്നില്ല..നീ ഒന്ന് സഹായിക്കണേ..അങ്ങേരെ എനിക്ക് തന്നെ തരണേ..ഭഗവാനോട് പരിഭവവും റിക്വസ്റ്റ് ഒക്കെ വച്ച് തിരിഞ്ഞ് നടക്കുമ്പോൾ ആണ് ഒരു അമ്മ പടി തട്ടി വീണത്..കണ്ടതും ഓടി ചെന്ന് പിടിച്ച് എഴുന്നേൽപ്പിച്ചു..ഒരു നേര്യെതും എടുത്ത് നീണ്ട മുടി കുളിപ്പിന്നൽ കെട്ടി അടിഭാഗം കെട്ടി വച്ച്..നല്ല ഐശ്വര്യം തുളുമ്പുന്ന ഒരു അമ്മ..

“എന്തെങ്കിലും പറ്റിയോ അമ്മെ… സാരീ ആകെ ചെളി ആയല്ലോ..” ഞാൻ വേവലാതി പെട്ട് ചോദിച്ച് മുഖത്തോട് നോക്കിയപ്പോൾ ആൾ എന്നെ സൂക്ഷിച്ച് നോക്കി നിൽപ്പുണ്ട്..

“മോൾ മഹാരാജാസിൽ ആണോ പഠിക്കുന്നെ..” ഞാൻ ചോദ്യ രൂപത്തിൽ നോക്കിയതും ആ അമ്മ ചോദിച്ചു..

“അതെലോ എന്താ”

“വിദ്യ എന്നാ പേര്..?”

“അഹ്..അമ്മക്ക് എങ്ങനെ അറിയാം..”ഞാൻ അമ്പരപ്പോടെ ചോദിച്ചു..

“എനിക്കറിയാം..എന്നും ഇഷ്ടമാണെന്ന് പറഞ്ഞു ചെല്ലുന്ന ഒരു കാന്താരീനെ പറ്റി അവൻ പറയാറുണ്ട്..ഞാൻ അലോകിന്റെ അമ്മ ആണ്..”ഒരു ചിരിയോടെ അവർ പറഞ്ഞു നിർത്തിയതും എന്റെ മുഖത്ത് ഒരു ചമ്മൽ വന്നു..പക്ഷേ പൊടുന്നനെ അത് സന്തോഷം ആയി മാറി..

“അപ്പോ എന്നെ പറ്റി അവിടെ പറയാറുണ്ടോ അമ്മെ..അയോ…അമ്മ ന്ന് വിളിക്കാലോലെ അല്ലേ..”

“ഹഹ..മോള് അമ്മെന്ന് തന്നെ വിളിച്ചോളൂ..പിന്നെ അവൻ എല്ലാം വന്നു പറയൽ ഉണ്ട്..ക്ലാസ്സിലെ പകുതി പേരെയും അമ്മക്ക് അറിയാം..ഫോട്ടോ കാണിക്കൽ ഉണ്ട്..”

അമ്മ അത് പറഞ്ഞതും എന്റെ സന്തോഷം ഒക്കെ ആവി ആയി പോയി..വെറുതെ ഒരു നിമിഷം ആശിച്ചു..എന്നാലും എന്നെ പറ്റി പറഞ്ഞല്ലോ..

അമ്മയോട് വിശേഷം ഒക്കെ ചോദിച്ചു നിൽക്കുമ്പോൾ ആണ് ഒരു ശബ്ദം കേട്ടത്..അങ്ങോട്ട് നോക്കാതെ തന്നെ ആരാണ് എന്നറിയാം.. ആ ശബ്ദം പോലും തനിക്ക് അത്രമേൽ പ്രിയപെട്ടതാവുന്നു..

“എന്താ അമ്മേ അവിടെ” എന്ന് ചോദിച്ച് വരുമ്പോൾ ആണ് ആശാൻ എന്നെ കണ്ടത്..നല്ല കാപ്പി കളർ ഷർട്ടും അതെ കസവുകര ഉള്ള മുണ്ടും ഒക്കെ ആയി ചെത്ത് ആയിട്ടുണ്ട്..ഞാൻ ആദ്യം ആയിട്ടാണ് മുണ്ട് എടുത്ത് കാണുന്നത്..അറിയാതെ ഭഗവാനിലേക്ക് നോക്കി പോയി..കാവിലമ്മെ കൺട്രോൾ തരൂ..

“നീ എന്താ ഇവിടെ..”

ഇതെന്താപ്പോ ഇത്..ഇനി ഇപ്പൊ ഇവിടേം വരണ്ട പറയോ..അമ്പലം എന്താ ഇയാളുടെ കുടുംബസ്വത്ത് ഒന്നും അല്ലല്ലോ..ഹും..ഞാൻ ചുണ്ട് കൊട്ടി നിന്നു..

“എന്ത് ചോദ്യം ആഹ് ഡാ ഇത്..ഇവിടേക്ക് എന്തിനാ സാധാരണ വരാ..”ഒരു കൈ കൊണ്ട് തോളിൽ ചെറുതായി അടിച്ച് അമ്മ പറഞ്ഞു..

“മ്മ് ..വാ വാ പോവാം..”എന്നെ കണ്ടതൊണ്ടാവും ഇത്രക്ക് തിരക്ക്..

“പോട്ടെ മോളെ..പിന്നെ കാണാം ട്ടോ..”അമ്മ എന്റെ കൈ പിടിച്ച് പറഞ്ഞു..ഞാനും ചേർത്ത് പിടിച്ച് ടാറ്റാ പറഞ്ഞു വിട്ടു..ഞങ്ങളുടെ പ്രകടനം കണ്ടു ഇതൊക്കെ യെപ്പോ എന്നുള്ള രീതിയിൽ അച്ചെട്ടൻ എന്നെ ഒരു നോട്ടം..ഞാൻ ഇതൊക്കെ എന്ത് എന്നുള്ള രീതിയിൽ പുരികം ഉയർത്തി നോക്കിയതും മൂപ്പര് പുച്ഛിച്ച് കൊണ്ട് തിരിഞ്ഞ് ഒരു നടത്തം..

കാത്തിരിക്കൂ.❤️