മൊഴിയാതെ
എഴുത്ത്: മാനസ ഹൃദയ
“” ആ ഒരുമ്പെട്ടോള് ഇന്നും എല്ലാം തട്ടി മറിച്ചോ…?? തിന്നാൻ കൊണ്ടോട്ക്കണ എന്നെ പറഞ്ഞാൽ മതീലോ.. ദേ നീ ഈ കഞ്ഞി ആ പാത്രത്തിലേക്ക് പോർന്നേക്ക്..പിന്നെ അടുത്തോട്ടു പോകാൻ നിക്കണ്ട…ഉപദ്രവിക്കും,, വേണേൽ ആ പെണ്ണ് വന്നെടുത്തു കഴിക്കട്ടെ…. “”
സരോജമ്മ പറഞ്ഞപ്പോൾ ദേവി അല്പം മടിയോടെയും സങ്കടത്തോടെയും അവരെ നോക്കി…
“”മ്മ്മ്….? എന്തെ?… “””
“”മ്ച്ചും “””
ഇത്തിരി ഭയം സരോജമ്മയോടുള്ളതു കൊണ്ടു തന്നെ ഒന്നുമില്ലെന്ന് പറഞ്ഞു ചുമൽ കുലുക്കി കൊണ്ട് അവൾ കഞ്ഞി പാത്രത്തിലേക്ക് കവിഞ്ഞു….
“”””ഒന്ന് പെട്ടെന്നാവട്ടെ എന്റെ ദേവി… സന്ധ്യ കഴിയാറായി..ജോലി കഴിഞ്ഞ് നിനക്കും വീട്ടിലേക്ക് പോകേണ്ടതല്ലേ… വൈദേവ് വന്നിട്ടുണ്ട് . … അവന് എന്തേലും വച്ചുണ്ടാക്കി കൊടുക്കണം….വേഗം വാ “”
ദേവിക്ക് മറുപടി നൽകാൻ അവസരം നൽകാതെ സരോജമ്മ കടന്നു പോയിരുന്നു… ഒരു വേള അരണ്ട വെളിച്ചം നിറഞ്ഞ ആ മുറിയിലേക്ക് നോക്കുമ്പോൾ നെഞ്ചു പൊട്ടും പോലെ തോന്നി അവൾ ക്ക് ……
“”ക്ഷമിക്കണെ ഈ ദേവി ചേച്ചിയോട്. ഇവരോട് വാദിച്ചു ജയിക്കാൻ മാത്രം ഈ ദേവി ആരുമില്ലാത്തവളായി പോയി “
“”ദേവി…. വാതിലും അടച്ച് ഇങ്ങ് വരണുണ്ടോ നീയ്…… “””
പുറത്തു നിന്നും സരോജമ്മയുടെ വിളി ഒന്നുകൂടി കേട്ടതും പരിഭ്രമിച്ചു കൊണ്ട് പോകാൻ ശ്രമിച്ചു…അപ്പോഴേക്കും അകത്തളങ്ങളിൽ നിന്നും ഒരു മൂളി പാട്ട് കേൾക്കുന്നുണ്ടായിരുന്നു…
കേട്ടപ്പോൾ ഒന്ന് പോയി നോക്കാൻ തോന്നി. എങ്കിലും സരോജമ്മയുടെ മുഖം മനസ്സിൽ തെളിഞ്ഞപ്പോൾ ആ ആഗ്രഹത്തെ അടക്കുകയായിരുന്നു ചെയ്തത്….അവിടെ നിക്കാൻ ഇനിയും കെൽപ്പുണ്ടാകില്ലെന്ന് തോന്നിയപ്പോൾ തിരിഞ്ഞു നോക്കാതെ നടന്നു… ആ വലിയ തറവാട് വാതിൽ പുറത്ത് നിന്നും പൂട്ടുമ്പോൾ ഉള്ളിലൊരേങ്ങൽ പുറത്തേക്ക് വന്നിരുന്നു.
“”പോയിട്ട് വിളക്ക് വയ്ക്കാനുള്ളതാ.. ഇപ്പോ തന്നെ നേരം ഇരുട്ടി….. “”
ധൃതിയിൽ നടന്നു കൊണ്ട് സരോജമ്മ പറഞ്ഞപ്പോൾ അവൾ ഒന്നും മിണ്ടിയില്ല….
“”ഞാൻ ഒന്നും പറയാൻ അർഹയല്ലെന്ന് അറിയാം… എങ്കിലും ചോദിക്കുവാ…. ആ കുട്ടീനേം നിങ്ങടെ തറവാട്ടിലേക്ക് കൂട്ടിക്കൂടെ….അതാകുമ്പോൾ ഇങ്ങനെ ഇടയ്ക്കിടെ ഇവിടേക്ക് തിന്നാനുള്ളതും എടുത്തോണ്ട് വരണ്ടല്ലോ… ആ വീടിന്റെ പടിയ്ക്കലെത്തൂമ്പോഴേ എന്റെ മനസ് നീറും.. ഇത്രയ്ക്കും മനകട്ടിയുണ്ടോ സരോജമ്മയ്ക്ക് “”
പറഞ്ഞു കഴിഞ്ഞപ്പോഴേക്കും സാരി തുമ്പാൽ ദേവി കണ്ണീർ തുടച്ചു..
“”ഡി … വേണ്ടാ…. അതേ പറ്റിയൊന്നും പറയണ്ട….. “”
അവളിൽ നിന്നും രക്ഷപ്പെടാൻ സരോജമ്മ നടത്തിനല്പം വേഗത കൂട്ടി …എങ്കിലും ദേവിയുടെ ഉള്ളം കനൽ പോലെ ചുട്ടു പൊള്ളുകയായിരുന്നു..
“”ഇനി വീണ്ടും വീട്ടിലേക്ക് വരാൻ നിക്കണ്ട…നീ പൊക്കോ…നാളെ രാവിലെ വാ. “”
“””മ്മ്. ശരി “”
ദേവിയെ യാത്രയാക്കി വീട്ടിലെത്തിയപ്പോഴേക്കും വൈദവ് ഉമ്മറത്തുണ്ടായിരുന്നു …. അവനെ കണ്ടപ്പോൾ സരോജമ്മയൊന്ന് പതുങ്ങിയെങ്കിലും സന്തോഷം പ്രകടമാക്കി.
“അമ്മ ഒന്ന് കാവില് വിളക്ക് വെക്കാൻ പോയതാ കണ്ണാ…. “”
കള്ളമാണ് പറഞ്ഞതെങ്കിലും അവനത് വിശ്വസിച്ചു…
“”എന്റെ മോൻ വാ..അമ്മ ഇഷ്ടപ്പെട്ടതോക്കേ ഇണ്ടാക്കി തരാലോ… “”
അവനേം വിളിച്ച് പോകുമ്പോൾ ഒറ്റ മകനോടുള്ള വാത്സല്യം വിളിച്ചോതും പോലായിരുന്നു. അന്നത്തെ രാത്രി മുഴുവൻ അവൻ അമ്മയുടെ മടയിൽ തല ചായ്ച്ചു കിടന്നു…അല്പം തെളിയുന്ന മഞ്ഞ വെളിച്ചത്തിന്റെ അകമ്പടിയോടെ ഇറയത്തെ ഇരുത്തിയിൽ അമ്മയുടെ മടിയിലായി കിടക്കുമ്പോൾ അവനൊരു കൊച്ചു കുഞ്ഞാകുകയായിരുന്നു.
“”അമ്മേ… പഞ്ചമി വരാറുണ്ടോ….. “””
“””മ്മ്മ്… ഇടയ്ക്ക് വരും പോകും..”
“‘സുഖല്ലേ അവൾക്ക്…..””
“”ആഹ് ഡാ കണ്ണാ “”
“”പൗർണമി…അവൾക്കൊ… പിന്നാരും കണ്ടിട്ടില്ലേ അവളെ .? “”
“ഇല്ലാ.. എവിടായാലെന്താ ഈ ഭൂമിടൊരു കോണിൽ അവളുണ്ടല്ലോ…… ഇനി എന്റെ കണ്ണനേം കൂടി ഒരു പെണ്ണ് കെട്ടിക്കണം… അമ്മയ്ക്ക് തീരെ വയ്യാ… ദേവി ഇടയ്ക്ക് പണിയ്ക്ക് സഹായിക്കാൻ വരും… അതാണ് ഏക ആശ്വാസം…… “”
“”ആര് വടക്കേലെ… ആ വീട്ടിലെ കൊച്ചോ ? “”
“‘ഹാ അവള് തന്നെ.. നിന്റെ അതേ പ്രായ അവൾക്കും…. എന്നാലും ഇടയ്ക്ക് വന്ന് സഹായിക്കും.അച്ഛന്റെ കാര്യോം നോക്കണ്ടേ…നിക്ക് ആകെ മേലാസകലം വേദനയാ..നടുവൊക്കെ വീണ മട്ടാ… “”
അമ്മയുടെ സംസാരം കേട്ടപ്പോൾ അവന് വിഷമം തോന്നി.
കണ്ണന്റെ അച്ഛൻ ഇപ്പൊ കിടപ്പിലാണ്.. എങ്കിലും നാല് തലമുറയ്ക്ക് വേണ്ടത് മുഴുവൻ നയിച്ചുണ്ടാക്കിയത് കൊണ്ട് കാര്യങ്ങളെല്ലാം മുറ തെറ്റാതെ പോകുന്നു…അമ്മയുടെ അടുത്തു നിന്നും മാറി അവൻ അച്ഛനരുകിലേക്ക് ചെന്നു…. അവിടെ ചാരെയായി കുറേ നേരമിരുന്നപ്പോൾ മനസിൽ ഒരായിരം ദീപങ്ങൾ തെളിഞ്ഞ പോലെ….പക്ഷെ ഏതോ ഒരു കോണിൽ താൻ സംതൃപ്ത്തനല്ല എന്ന പോലെയും അവന് തോന്നിയിരുന്നു…രാത്രിയിൽ ഉറങ്ങാൻ കിടന്നപ്പോഴും ഉറക്കം വന്നില്ല….. തിരിഞ്ഞും മറിഞ്ഞും കിടന്നു…അപ്പോഴും ഓർമ്മകൾ കുത്തി നോവിക്കുകയായിരുന്നു.
???????????????
‘”പെണ്ണേ…… “”
വൈദവ് പതിയെ വിളിച്ചപ്പോൾ ശ്വാസം പിടയ്ക്കുകയായിരുന്നു പഞ്ചമിയ്ക്ക്..അവന്റെ മുഖം കണ്ടപ്പോൾ അവൾ ഇറുകെ പുണർന്നു… ആ നെഞ്ചിടിപ്പ് കേട്ടപ്പോൾ ഒരു പതിഞ്ഞ ചിരിയിൽ അവനെ ഒന്നുകൂടി ഒട്ടിപിടിച്ചു..
“”വന്നോ കണ്ണേട്ടാ… രണ്ടു വർഷം…..ന്റെ കണ്ണേട്ടനെ കാണാതെ ഞാൻ എങ്ങനെ പിടിച്ച് നിന്നെന്നറിയോ… പൗർണമി ചേച്ചിടെ കല്യാണത്തിന് നാട്ടിൽ വരുന്നുണ്ടെന്ന് എഴുത്തയച്ചപ്പോൾ തൊട്ട് കാത്തിരിക്ക്യ ഞാൻ… ഏട്ടനില്ലാത്തപ്പോൾ കരച്ചിൽ വരും……..വല്ലാത്ത നോവ് “””
പ്രണയമായിരുന്നു ആ വാക്കുകളിലത്രയും.
“””ഇനി അധികകാലം നോവണ്ട. ദേ… ഇക്കുറി നിന്റെ ചേച്ചി പെണ്ണ് പൗർണ്ണമീടെ വിവാഹം കൂടാൻ വന്നതാ ഞാൻ…. അടുത്ത തവണ ലീവിന് വരുമ്പോഴേക്കും നിന്റെയീ മുറച്ചെറുക്കൻ പഞ്ചമിപ്പെണ്ണിനേം താലി കെട്ടി കൂടെ കൂട്ടും …. “”
വൈദവ് അവളുടെ മുഖം കൈ കുമ്പിളിൽ എടുത്തു.
“”രാവിലെ ഇവിടെ വന്നപ്പോൾ മിണ്ടാതെ പോണ കണ്ടല്ലോ… എന്നെ നോക്കിയത് പോലുല്ല… പൗർണമിക്ക് കൊടുക്കണ കണ്ടല്ലോ…. മിട്ടായീം.. ബദാമും ഒക്കേ…. നിക്കൊന്നുല്ലേ .ഈ പഞ്ചമിക്ക് ആർത്തിയൊന്നുല്ല… ന്നാലും ന്റെ കണ്ണേട്ടൻ നിക്കെന്തെലും കൊണ്ടേരും ന്ന് വിചാരിച്ചു … പറ്റിച്ചു ല്ലേ… ന്നേ “”
പരിഭവം നിറഞ്ഞവളുടെ കണ്ണുകൾ ഒന്നുകൂടി തിളങ്ങിയിരുന്നു….
“”ആര് പറഞ്ഞ് ന്റെ പഞ്ചമിക്കൊന്നും കൊണ്ടന്നില്ലാ ന്ന്…. ഉണ്ടല്ലോ…., “”
പോക്കറ്റിൽ നിന്നുമവൻ സ്വർണമാലയെടുത്തു കാണിച്ചു… അതിന്റെ അറ്റായതായി ഒരാലില താലി കൂടി കണ്ടപ്പോൾ പെണ്ണ് സന്തോഷം കൊണ്ട് കരയുകയായിരുന്നു….
“”ഇതങ്ങു ചാർത്തി തരും … ഇപ്പോഴല്ല… അടുത്ത ലീവിന് വന്നിട്ടാമ്പോൾ…. “”
അപ്പോഴേക്കും ആ മുറിയിലെ വെളിച്ചം അണഞ്ഞു .. അവൾ വൈദവിനെ മുറുകെ പിടിച്ചു….
“”ആകെ ഒരു തിരി നാളം പോലേ വെട്ടുള്ളു… അതാണേൽ ഇടയ്ക്കിടെ പോകും… നല്ല മഴക്കോളുണ്ട്….അതാവും കറന്റ് പോയത്… “” ഇരുട്ടാർന്നവിടം മുഴുവൻ വെറുതെ കണ്ണുകൾ പായിച്ചകൊണ്ടവൻ പറഞ്ഞു.
“”നിക്ക് പേടിയാ…”
“”എന്തിന്… ഈ മഴക്കോള് പതിവാ…കാവിലെ ഉത്സവം അല്ലേ ഇന്ന്…എല്ലാ വർഷവും ഇത് പോലെ കാണും “”
“”കണ്ണേട്ടൻ പോകുവോ കാവിലേക്ക് … എന്നെ തനിച്ചാക്കല്ലേ…ല്ലാരും ഉത്സവത്തിന് പോയി… നിക്ക് ഏഴാം ദിവസാ….പൗർണമി പെണ്ണ് കൂട്ടിരിക്കാം ന്ന് പറഞ്ഞതാ.. പക്ഷെ അവളും പോയി “””
“”സാരില്ല…. ഞാൻ പോകില്ല പെണ്ണേ….കൂട്ടിരിക്കാം… ചിമ്മിണി എണ്ണ ഉണ്ടോന്ന് നോക്കാലോ… നമുക്ക് വെട്ടം തെളിയിച്ചു മിണ്ടീമ് പറഞ്ഞുമിരിക്കാം. “”
വൈദവ് പറഞ്ഞുകൊണ്ട് അവളെ ചേർത്ത് പിടിച്ച് അടുക്കളയിലേക്ക് പോയി. മണ്ണെണ്ണ വിളക്കിൽ തിരി തെളിയിച്ചു… അവൾക്ക് കേൾക്കാനെന്നോണമവൻ പതിയെ പറയുമ്പോൾ പഞ്ചമി അവന്റെ തോളിൽ ചാഞ്ഞിരിക്കുകയായിരുന്നു…പറഞ്ഞു പറഞ്ഞവൻ അവളെ തന്നെ നോക്കിയിരുന്നു.
“”ഒരു മാറ്റോം ഇല്ലല്ലോ പെണ്ണേ നിനക്ക്. ഈ കണ്ണുകൾക്കും… ചുവന്ന വട്ട പൊട്ടിനും..പതഞ്ഞൊഴുകുന്ന ഈ സ്വരത്തിനും .. പിന്നെ ദേ ഇപ്പോ എന്റെ കയ്യമർന്നിരിക്കുന്ന ഈ ആലില വയറിനും………………””
അവന്റെ വിരലുകൾ കുസൃതി കാട്ടുവാൻ തുടങ്ങിയതും അവൾ എതിർത്തു.
“”വേണ്ട.. വേണ്ട… ആദ്യം വന്ന് എന്റെ അച്ഛനോട് പെണ്ണ് ചോദിക്ക്… “”
“”അത് വേണോ പഞ്ചമി…ജനാർദനൻ മാമയെ പോലെ ഞാൻ നിന്നേം വിളിച്ചിറക്കി എന്റെ വീട്ടിലോട്ട് പോയാൽ പോരെ… “”
അവൻ തമാശയാണ് പറഞ്ഞതെങ്കിലും പെണ്ണ് മുഖം ചൊടിച്ചു കൊണ്ട് മാറിയിരുന്നു..കാര്യം വേറൊന്നുമല്ല പണ്ട് പഞ്ചമിയുടെ അച്ഛൻ ജനാർദനൻ നമ്പ്യാർ പഞ്ചാബിൽ ജോലിക്ക് പോയി തിരികെ വരുമ്പോൾ ഒരു പെണ്ണിനേം കൂട്ടിയായിരുന്നു വന്നത്…ഇഷ്ടപ്പെട്ടു കൂടെ കൂട്ടിയ പെണ്ണ്. പഞ്ചമിടെ അമ്മയെ പാരമ്പര്യ വാദികളായ വീട്ടുകാർക്ക് ആദ്യമങ്ങുൾക്കൊള്ളാനായില്ലെങ്കിലും പതിയെ പതിയെ എല്ലാം കലങ്ങി തെളിഞ്ഞു… അവരുടെ മക്കളാണ് ഇളയവൾ പഞ്ചമിയും മൂത്തവൾ പൗർണമിയും….പക്ഷെ പഞ്ചമിയെ പ്രസവിച് നാലാം നാൾ അമ്മ മരിച്ചു… അതിനു ശേഷം അവർക്ക് അച്ഛനും അമ്മയുമെല്ലാം ജനാർദനൻ മാമയായിരുന്നു…
“”വേണ്ടായിരുന്നുന്ന് തോന്നുണ്ടോ പെണ്ണേ….നേരം വെളുക്കാറായി.. അവരൊക്കെ ഉത്സവം കഴിഞ്ഞിപ്പൊ ഇങ്ങെത്തും… “”
അവളിൽ നിന്നും ഒരു ചെറു കിതപ്പോടെ അകന്നു മാറിയവൻ ചോദിച്ചു..അപ്പോഴവൾ ഒന്നുകൂടി ആ ന ഗ്നമായ നെഞ്ചിലേക്ക് പറ്റി ചേരുകയായിരുന്നു ചെയ്തത്…
“”എന്തിന്…ഞാൻ ഇയാളുടെ പെണ്ണല്ലേ..ഒരു കുറ്റബോധോം ഇല്ലാ ….””
“”ദേ… ഇതാണ് എന്റെ പഞ്ചമി…. കണ്ണേട്ടന്റെ സ്വന്തം പഞ്ചമി.. “
“”മ്മ്മ്മ്…. മതി മതി…. ല്ലാരും കരുതിക്കാണും കണ്ണേട്ടൻ കാവിലുണ്ടാകുമെന്ന്.. അവർക്കറിയില്ലല്ലോ… ഇവിടെ കട്ട് തിന്നാൻ വന്നേക്കുവാ ന്ന്… പൊയ്ക്കോ… ഇനിപ്പോ നാളെ മുതൽ കല്യാണത്തിന്റെ ഒരുക്കങ്ങളായില്ലേ…. “””
“””മ്മ്മ്മ്…. പൗർണമിടെ കെട്ട് കഴിഞ്ഞാൽ പിന്നെ എന്റേം നിന്റെം…അല്ലേൽ ഇപ്രാവശ്യം തന്നെ അതും കൂടിയങ്ങു നടത്തിയാലോ? .. കാത്തിരിക്കാൻ വയ്യാ. “”
കേട്ടപ്പോൾ അവളൊന്നുകൂടി ആ മുഖത്തു നോക്കി പുണർന്നു.
???????????
വെറുതെ ഓരോന്നോർത്തവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു..കിടക്കയിൽ നിന്നും നേരെ മലർന്നു കിടന്നു.
“””എല്ലാം കഴിഞ്ഞ് ഒന്നര വർഷം പിന്നിടുന്നു . ഇന്നിവിടെ വന്നപ്പോൾ നീ കൂടിയുണ്ടായിരുന്നെങ്കിൽ എന്ന് എത്ര ആഗ്രഹിക്കുന്നുണ്ടെന്നറിയോ… ആവില്ലല്ലോ… എത്ര ശ്രമിച്ചാലും… നീ എന്റെ സ്വന്താവില്ലല്ലോ.. ഈ നാടും വീടും എനിക്ക് നീറുന്ന ഓർമകളാണ്…
സിന്ദൂരവുമാർന്ന് മറ്റൊരുവന്റെ കൂടെ വീണ്ടും നിന്നെ കണ്ടാൽ വീണ്ടും ഹൃദയം നുറുങ്ങുമെനിക്ക്…. എവിടായാലും സന്തോഷത്തോടെ ജീവിക്കുന്നുണ്ടല്ലോ.
അത് മതി. യോഗം കാണില്ല… പഞ്ചമിക്കും വൈദവിനും ഈ ജന്മം ഒരുമിക്കാൻ… മറ്റെവിടെങ്കിലും കാണും നിക്കും കൂട്ടിനായൊരു പെണ്ണ്.. എന്റെ അമ്മയ്ക്ക് തണലാകുന്നൊരു പെണ്ണ് … പക്ഷെ… നിനക്ക് പകരമാവില്ല….എന്റെ പഞ്ചമിക്ക് പകരമായി മാറ്റാരുല്ല..നിന്നേ പോലെ നീ മാത്രേ ഉള്ളു പെണ്ണേ.. നീ മാത്രം “”
ബാക്കി വായിക്കാൻ ക്ലിക്ക് ചെയ്യൂ….