“”””നാശം പിടിക്കാൻ.. ഇതിനെയൊക്കെ എന്തിനു കൊള്ളാം..ഒരു സാധനം വച്ചാൽ കാണില്ല…. ഡി..””
അവൻ അലറി.
“”ഓ.. ആ പൊട്ടത്തീടെ പേരും മറന്നു … ഡി കീർത്തി…. !!!””
പല്ല് ഞെരുമ്മികൊണ്ടുള്ള വിളി ആയിരുന്നു അത്…സാധനങ്ങൾ ഓരോന്നുമവൻ അപ്പോഴും തട്ടി വാരിയെറിയുന്നുണ്ടായിരുന്നു…
“””അല്ലേലും ഇതിനെ കെട്ടി കൊണ്ട് വന്ന എന്നെ പറഞ്ഞാൽ മതിയല്ലോ ഏത് നേരത്താണാവോ എടുത്ത് തലേൽ വെക്കാൻ തോന്നിയത് . “”
അവളുടെ മറുപടിയൊന്നും കാണാഞ്ഞു തിരച്ചിൽ അവസാനിപ്പിച്ചു കട്ടിലിൽ തല ചൊറിഞ്ഞു കൊണ്ടവൻ ഇരുന്നു… നിലത്തു വീണു കിടക്കുന്ന ലാമിനേഷൻ ചെയ്തു വച്ച വിവാഹ ഫോട്ടോയിൽ കണ്ണുകൾ പതിഞ്ഞതും അതവൻ കാൽ കൊണ്ട് തൊഴിച്ചു കട്ടിലിനടിയിലേക്കാക്കി…
കുളി കഴിഞ്ഞു മുറിയിൽ വരുമ്പോൾ മേശപ്പുറത്തെ പേപ്പറുകളും, തുണികളും.. കിടക്കയിലെ വിരിപ്പുമെല്ലാം അലങ്കോലമായി കിടക്കുന്നതായിരുന്നു കണ്ടത്. എങ്കിലും പതിവ് കാര്യങ്ങളെന്നോണം ഗൗനിക്കാതെ തല തുവർത്തികൊണ്ട് മുറി വഴിയുള്ള ബാൽക്കണിയിലേക്ക് നടന്നു…. ഇത്രയും സംഭവിച്ചിട്ടും തന്നെ വില കൽപ്പിക്കാതെ ഒന്നും പറയാതെ പോകുന്ന അവളെ കണ്ടപ്പോൾ സിദ്ധാർഥ് ഒന്നുകൂടി ക്ഷുഭിതനാവുന്നുണ്ടായിരുന്നു..അവിടെ നിന്നും ചാടി എഴുന്നേറ്റ് വീണ്ടും അവളുടെ നേരെ തുനിഞ്ഞു .
“”‘ഡി… കീർത്തി… ചെവി കേട്ടൂടെ “””
“”എനിക്കു ചെവിയൊക്കെ നന്നായി കേൾക്കാം.. “”
“”എന്റെ വാച്ചെവിടെ.. ഡാഡ് ഗിഫ്റ്റ് തന്നതാ.. നിനക്കതിന്റെ വില എങ്ങനെ മനസിലാവാനാ….നല്ലത് വല്ലതും കണ്ട് വളരണ്ടേ.. അടിച്ചു വാരി കളഞ്ഞു കാണും…. മര്യാദയ്ക്ക് പോയെടുക്ക് എവിടാന്ന് വച്ചാ …. “
കണ്ണീർ നിറച്ചു വച്ചു കരഞ്ഞു തീർക്കാനൊന്നും അവൾ നിന്നില്ല കുറിയ്ക്കൊത്ത മറുപടി തന്നെ നാവിൽ വഴങ്ങി…
“””കീർത്തി എന്നല്ലേ നീട്ടി വിളിച്ചത്…അവളോട് പറ എടുത്തോണ്ട് വരാൻ. എന്റെ പേര് കീർത്തി എന്നല്ല… കാർത്തിക എന്നാ… ആദ്യം സ്വന്തം ഭാര്യയുടെ പേര് ഓർത്തു വയ്ക്ക്.. ആവശ്യം വരുമ്പോ വേറെ പെണ്പിള്ളേരുടെ പേര് വിളിച്ചാൽ ഞാൻ ഉരിയാടില്ല…. “”
അല്പം ഗൗരവത്തോടെയുള്ള പറച്ചിൽ കേട്ടപ്പോ കൈ മടക്കി കുത്തി അവൾക്കിട്ട് ഒന്ന് കൊടുക്കാൻ സിദ്ധാർഥനു തോന്നിയെങ്കിലും കൈകൾ മുറുകെ പിടിച്ചമർത്തി കൊണ്ട് മേശമേൽ ഇടിച്ചു.. ജ്വലിക്കുന്ന കണ്ണുകളാൽ അവനെ നോക്കി കൊണ്ട് മേശ വലിപ്പു തുറന്നു ഒരു പെട്ടിയിൽ നിന്നും വാച്ചെടുത്തവളും അവനു നേരെ നീട്ടി…
“”വെച്ച നിലം ഓർമ ഇല്ലാതെ വെറുതെ എന്റെ മെക്കിട്ട് കേറേണ്ട…. ‘”‘
അതും വലിച്ചു വാങ്ങി ഒന്നും മിണ്ടാതെ പോവുന്ന അവനോടായി വിളിച്ചു പറഞ്ഞെങ്കിലും കേട്ട ഭാവം നടിക്കാതെ ഇറങ്ങി പോയി….
സിദ്ധാര്ഥിന്റെയും കാർത്തികയുടെയും വിവാഹം കഴിഞ്ഞിട്ട് നാല് മാസം തികച്ചായില്ല… ശ്രീധരൻ നായരുടെയും പത്മിനി അമ്മയുടെയും മൂത്തമകനാണ് സിദ്ധാർഥ്… അച്ഛൻ ബാംഗ്ലൂരാണ് ബിസിനസ് നടത്തുന്നത്…നാട്ടിലെ കാര്യം സിദ്ധുവും നോക്കി നടത്തുന്നു. സിദ്ധാർഥനെ കുറിച്ചുള്ള വിലയിരുത്തൽ തരുവാണെങ്കിൽ ഒരു താടി നീട്ടി വളർത്തിയ ലുക്ക്… ഓം ശാന്തി ഓശാനയിൽ നസ്രിയ നാസിം അജു വർഗീസിനെ പരിചയപെടുത്തിയത് പോലെ വായിനോക്കി…വീട്ടിൽ കേറ്റാൻ കൊള്ളാത്തവൻ എന്നൊന്നും പറയുന്നില്ല… ആൾ അത്യാവശ്യം തരികിടയാണ്… എന്ത് മനസിൽ വിചാരിച്ചാലും നേടിയെടുത്തേ അടങ്ങു എന്നൊരു സ്വഭാവം..അങ്ങനെ സ്വന്തമാക്കിയതാണ് കാർത്തികയെയും..പക്ഷെ ഒരു വാശിക്ക് വേണ്ടയാണെന്ന് മാത്രം . അവളുടെ പേര് പോലും നേരാവണ്ണം ഓർമ്മയില്ലെന്ന് മനസിലായില്ലേ ….
“”സിദ്ധുവേട്ടാ… റ്റാറ്റാ…. “””
ഉമ്മറത്തെ വലിയ തൂണിന്മേൽ ചാരി ആ വലിയ ഗേറ്റിന്റെ പുറത്തേക്ക് നോക്കി കൈ വീശി കാണിച്ചു….
വെറുതെ അവളുടെ ആഗ്രഹം പ്രകടിപ്പിച്ചതാണ് കേട്ടോ… സിദ്ധു പോയെന്ന് ഉറപ്പായ ശേഷം ഇങ്ങനോരോന്നു കാർത്തു കാട്ടി കൂട്ടും.പക്ഷെ അവൻ എവിടെ പോയാലും വന്നാലും അവളോട് പറയാറില്ല….. തോന്നുമ്പോ വരും പോവും….കുളിയും നനയും പാസാക്കാതെയാണ് ഇന്നത്തെ അവന്റെ പോക്ക്.. ഞാറാഴ്ചയായതിനാൽ ഏതായാലും കമ്പനിയിലേക്കല്ലന്നു കാർത്തികയ്ക്ക് മനസിലായി.
കാർത്തു അകത്തു ചെന്നു മുത്തശ്ശിയുടെ മുറിയിൽ കയറി…
“”അവൻ പോയോ മോളെ…മുകളിന്ന് ഒച്ചയും ബഹളവും കെട്ടായിരുന്നെ…കെട്ടി കൊണ്ട് വന്നതിന് ഒരു സമാധാനോം കൊടുക്കാത്ത ചെക്കൻ .. “”
“മ്മ്… പോയി “
കാര്യം തന്റെ ഭർത്താവിന് അവളോട് വലിയ സ്നേഹം ഒന്നുമില്ലെങ്കിലും സിദ്ധുവിനെ കുറ്റം പറയുന്നത് അവൾക്കു സഹിക്കാറില്ല…. എങ്കിലും മുത്തശ്ശി പറഞ്ഞത് കാര്യമാക്കാതെ ഒരു ഡബ്ബ തുറന്നു മരുന്നെടുത്തു അവർക്ക് കൊടുത്തു…
“”ശ്രീധരൻ വിളിച്ചായിരുന്നോ… “”
“”ഇല്ലാ മുത്തശ്ശി… ആഹ് പിന്നെ ഗൗതം വിളിച്ചിരുന്നു…ഇന്നോ നാളെയോ ഇങ്ങെത്തും എന്നറിയിച്ചു.. “
”അഹ്ണോ… എന്റെ കുട്ടി ഇങ്ങു വരട്ടെ… സിദ്ധാർത്ഥിനെ പോലെയല്ല.. അവൻ സ്നേഹമുള്ളവനാ… “”
സിദ്ധാർത്ഥിന്റെ അനിയനാണ് ഗൗതം.. സിദ്ധുവിനേക്കാൾ പന്ത്രണ്ട് വയസ്സ് ഇളയ ആളാണ്. ഇപ്പൊ പത്താം ക്ലാസിൽ. ഗൗതമിനെ പ്രസവിച്ചത്തോടെ പത്മിനി അമ്മ മരിച്ചു.. ബിസിനസ് നോക്കി നടത്തുന്നതിൽ മുഴുകിയ അച്ഛനെക്കാളും അവനു സ്നേഹം കൊടുത്തത് സിദ്ധാർഥ് ആയിരുന്നു.. പക്ഷെ വീട്ടിലെ മുത്തശ്ശിക്ക് മാത്രം സിദ്ധാർത്ഥിനെ ഇഷ്ടമല്ല…ഒരു പക്ഷെ ആരെയും കൂസാത്ത പ്രകൃതം കണ്ടിട്ടാവണം….
കാർത്തിക അവിടെ നിന്നും മാറി അടുക്കളയിലോട്ട് ചെന്നു… അവിടെ സഹായത്തിനായി നിക്കുന്ന ചിത്ര ചേച്ചിയെ കണ്ടതും ഒരു പുഞ്ചിരി തൂകി.
“”ചിത്രേച്ചി… ഇവിടുത്തെ മരുമോൾ വന്നത് കണ്ടില്ലേ…. ഒരു ഗ്ലാസ് ചായ തരൂ… “
ഒരു കള്ള ചിരിയാൽ കാർത്തു പറഞ്ഞപ്പോൾ ഇടം കണ്ണാൽ അവർ അടിമുടിയൊന്നു നോക്കുന്നുണ്ടായിരുന്നു.
“”ഉവ്വ്.. ഉവ്വേ…. നീയങ്ങു വലിയ ആളായി പോയി..ഞാനിപ്പോ വന്നു കേറിയതെ ഉള്ളു കൊച്ചേ… പണി ഉണ്ടത്രേ.. “”
“
“ഇപ്പോ വെറും കാർത്തികയല്ല കാർത്തിക സിദ്ധാർഥ് ആണ്… വേഗം എടുക്ക്… “””ചിരി പൊട്ടി കൊണ്ടായിരുന്നു വർത്തമാനം
“”അല്ലേലും മോൾ ഭാഗ്യം ചെയ്തവളാണ്.. ഇത്ര വലിയ വീട്ടിലെ ഭാര്യയായില്ലേ…സ്വപ്നത്തിൽ പോലും വിചാരിച്ചോ ഇങ്ങനൊരു ബന്ധം….മോളുടെ ശോഭമ്മായിയെ കണ്ടിരുന്നു.. ഇടയ്ക്ക് അങ്ങോട്ട് ചെന്നൂടെന്നു ചോദിച്ചു “”
ഒരു ഗ്ലാസ് ചായ നൽകികൊണ്ട് ചിത്രേച്ചി പറഞ്ഞതും അവളുടെ മുഖം വാടിയിരുന്നു.
അവർക്കറിയില്ലല്ലോ ഈ വലിയ വീടിനെക്കാളും അവൾക്കു സന്തോഷം കിട്ടിയിരുന്നത് വയൽക്കരക്കു നടുവിലായുള്ള കുഞ്ഞു വീട്ടിൽ നിന്നു തന്നെയായിരുന്നുവെന്ന് .. ഇപ്പോ ജോലിക്കാരിയൊക്കെ ഉള്ള വലിയ വീട്.., കാർ., പക്ഷെ സ്വസ്ഥത മാത്രം ഇല്ലാ….ചിത്ര ചേച്ചി കൊടുത്ത ചായ മെല്ലെ ഊതി കുടിച്ചു കൊണ്ട് അവൾ ചെറുതായൊന്നു ചിരിക്കുവാൻ ശ്രമിച്ചു..
“””മാളുട്ടീനേം കണ്ടിരുന്നു.. അവൾ പറയുവാ… കല്യാണം കഴിഞ്ഞു പോയതിൽ പിന്നെ കാർത്തു ചേച്ചിക്ക് ഞങ്ങളെയൊന്നും വേണ്ടാന്ന്.. “”
“”എല്ലാരേം കാണണംന്നൊക്കെ ഉണ്ട് ചിത്രേച്യേ.. പക്ഷെ സിദ്ധുവേട്ടൻ വിടണ്ടേ… “”
“”മ്മ്മ്… അപ്പോ ഇഷ്ട്ടുണ്ടായിട്ട് തന്നെയാണല്ലേ മോളെ കെട്ടിയേ.. ഇപ്പോ പണ്ടത്തെ പോലെയൊന്നു അല്ലാല്ലേ… അതല്ലേ കുഞ്ഞിനെ എവിടേം വിടാതെ നിക്കണേ.. “””
“”മ്മ്മ്മ്….ആളെന്നെ സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്ക്യ… “
ചിത്ര ചേച്ചി കേൾക്കാതെ താഴ്ന്ന സ്വരത്തിലവൾ പറഞ്ഞു തീരുമ്പോഴേക്കും മുറ്റത്തേക്ക് കാർ പാഞ്ഞു കയറുന്ന ശബ്ദം കേട്ടിരുന്നു. അവൾ അടുക്കള ജനൽ വഴി പുറത്തേക്ക് നോക്കി..സിദ്ധുവാണെന്ന് ഉറപ്പായ ശേഷം ഗ്ലാസും അവിടെ വച്ചു ഉമ്മറത്തേക്ക് ചെന്നു.
തുടരും. ?
അങ്ങനെ അശ്വതിയിൽ നിന്നും ഞാൻ കാർത്തികയിലോട്ട് ചാടീട്ടുണ്ട്.. കൂടെ കൂടുന്നാൾക്കാർ ബാ…?