കാർത്തിക ~ ഭാഗം 03 , എഴുത്ത്: മാനസ ഹൃദയ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

വീട്ടിലേക്ക് പോകുവാനുള്ള ആവേശത്തിൽ രാവിലെ എഴുന്നേറ്റ് കുളിയൊക്കെ കഴിഞ്ഞു കാർത്തു ഒരുങ്ങി നിന്നു…. സിദ്ധു അപ്പോഴും പോത്ത് പോലെ കിടന്നുറുങ്ങുവായിരുന്നു…അവൾ ചെന്നു തട്ടി തട്ടി വിളിക്കുവാൻ തുടങ്ങി..

“”ഒന്ന് എഴുന്നേക്കുവോ എനിക്ക് പോണം.. വേഗം വാ…. “”

ഉറക്കം നഷ്ടപ്പെട്ട ആലസ്യത്തിൽ അവൻ കണ്ണുകൾ തുറക്കുമ്പോൾ തന്നെ കാർത്തുനേ കണി കണ്ടതിന്റെ അമർഷത്താൽ മുഖം ചുളുവിച്ചൊരു നോട്ടം നൽകുന്നുണ്ടായിരുന്നു.

“”ശ്ശേ.. അവളുടെ കോപ്പിലെ വീട്… മാറി നിക്ക്… നിനക്ക് എപ്പോഴായാലും പോയാൽ പോരെ… ഇത്ര രാവിലെയേ കെട്ടി ഒരുങ്ങി വരുവാനൊന്നും എനിക്ക് വയ്യാ….ഓർക്കുമ്പോൾ തന്നെ ഇറിറ്റേറ് ആകുന്നു…. “”

“”അതേയ്.. അത് മനുഷ്യന്മാർ താമസിക്കുന്ന വീട് തന്നെയാ…അത്രക്കങ്… ഇറി….. ശ്ശോ എന്താ പറഞ്ഞെ…ആ…. ആ സംഭവം ആകേണ്ട അവശ്യോന്നുല്ലാ… “”

“”ഓഹ്.. ഈ വിദ്യാഭ്യാസം ഇല്ലാത്തത്തിനെയൊക്കെ എടുത്ത് തലേൽ വച്ച എന്നെ പറഞ്ഞാൽ മതീലോ… നീ പത്താം ക്ലാസ്സ്‌ പാസ്സ് ആയിനോടി…എനിക്കു നല്ല സംശയം ഉണ്ട്. “.

“”””ഇല്ലാ. അതും പൊട്ടീനു… എന്തെ? ദേ സിദ്ധാർഥ് ശ്രീധര….. ഈ എന്നെ അത്രയ്ക്കങ്ങു താഴ്ത്തി കെട്ടല്ലെ….കെട്ടി കൊണ്ട് വന്നു കൂടെ പൊറുപ്പിക്കാൻ ഞാൻ പറഞ്ഞിട്ടൊന്നുല്ലാ… “””

“ഡിഡിടി….. “”

“””പോടാ… “”

കട്ടിലിൽ നിന്നും മാറി എഴുന്നേറ്റു ഇടയ്ക്കിടെ തിരിഞ്ഞു നോക്കിക്കൊണ്ട് മുറി വിട്ട് പോകുന്ന അവളെ ദേഷ്യം കടിച്ചമർത്തിയല്ലാതെ അവനു നോക്കി കിടക്കാൻ ആയില്ല…

?????

കാർത്തു അടുക്കളയിൽ ചെന്നു കാപ്പി ഇടുമ്പോഴേക്കും ചിത്ര ചേച്ചി വന്നിരുന്നു…. ഒരു ഗ്ലാസിൽ അവർക്ക് കൂടി കാപ്പി ഒഴിച്ച് കൊണ്ടവൾ നീട്ടി…

“”ഇതാ .. കുടി… “”

“””എന്ത് പറ്റി.. വല്ല്യ സന്തോഷത്തിൽ ആണല്ലോ… “”

കാപ്പി വാങ്ങിച്ചു കൊണ്ടുള്ള ചിത്ര ചേച്ചിയുടെ ചോദ്യത്തിൽ ഒരു കണ്ണ് മെല്ലെ അടച്ചു കാണിച്ചു…

“”ഞാനിന്ന് എന്റെ വീട്ടിലേക്ക് പോകുവാ.. അതിന്റെ ചെറിയൊരു സന്തോഷം… “”

“അഹ്‌ണോ… സിദ്ധുമോൻ പോകാൻ സമ്മതിച്ചോ?? “”

“”ഹാന്നെ… സമ്മതിച്ചുന്നു മാത്രല്ല…സിദ്ധുവേട്ടനും വരുന്നുണ്ട്.. “”

“”ഓഹ്.. അതാണ് രാവിലെതന്നെ ഒരു ചിരി… മ്മ്മ്….മ് .. പോയിട്ടു വാ…. “”

“” പിന്നെ… ഇന്ന് തിരിച്ചു വരില്ല… പറ്റൂച്ച രണ്ടീസം അവിടെ തങ്ങണം…. “”

സിദ്ധുവിനു കൊടുക്കുവാനുള്ള പണികൾ ഓരോന്നും ആലോചിച്ചു കൊണ്ടുള്ള പറച്ചിൽ ആയിരുന്നു അത്…..

“”അഹ് അത് നന്നായി നിങ്ങൾ ഇവിടെ ഇല്ലേൽ അധികമൊന്നും വച്ചു വിളമ്പേണ്ടല്ലോ””

“”അയ്യടാ… ഞങ്ങടെ അനിയൻ കുട്ടൻ വരുന്നുണ്ട്… ആ ചെക്കന്റെ കാര്യം മര്യാദയ്‌ക്ക് നോക്കിക്കോണം. “”

ആശ്വാസ ലാഘവത്തോടെ പറഞ്ഞ ചിത്ര ചേച്ചിയുടെ പ്രതീക്ഷ മുഴുവൻ പോയി കിട്ടി…

“”ഓഹ്… ആ ചെക്കൻ വരുന്നുണ്ടോ… അവനിനി എന്ത് ഉണ്ടാക്കി കൊടുക്കാനാ… പച്ചക്കറിയൊന്നും അതിനു ഇഷ്ടല്ല… ഇനി ആ ചെക്കന് വേറെ, മുത്തശ്ശിക്ക് വേറെ എല്ലാം ഉണ്ടാക്കണോല്ലോ… ഭഗവാനെ.. “”

അവരുടെ പറച്ചിലിൽ ചിരി അടക്കി പിടിക്കുവാൻ കാർത്തു പെടാപാട് പെടുന്നുണ്ടായിരുന്നു….

“””എന്റെ ചിത്രേച്ചി…… പേടിക്കണ്ട… ഇപ്പോ ഞാൻ സഹായിക്കാം… സിദ്ധുവെട്ടൻ ഉറങ്ങുവാ.. മിക്കവാറും ഉച്ച കഴിഞ്ഞേ ഇനി വീട്ടിലേക്കു പോക്കുണ്ടാകു….. ഗൗതമിനു വേണ്ടതൊക്കെ ഞാൻ ഉണ്ടാക്കിക്കോളാം.” “

അടുക്കളയിൽ കളിയും ചിരിയുമായി ഓരോന്ന് പറഞ്ഞു രണ്ട് പേരും പാചകത്തിൽ മുഴുകി… ഒരു ഒൻപതു മണി കഴിഞ്ഞപ്പോഴേക്കും സിദ്ധാർഥ് ഫോണിൽ കുത്തികൊണ്ട് താഴേക്ക് ഇറങ്ങി വന്നു “”ചിത്രേച്ചി “ന്നു വിളിച്ചു കൊണ്ട് ഡൈനിങ്ങ് ടേബിൾ ലക്ഷ്യമാക്കി ഇരുന്നു…. ഇടയ്ക്കിടെ ഫോണിൽ നോക്കികൊണ്ടവൻ മന്ദഹസിക്കുന്നുണ്ടായിരുന്നു… അടുക്കളയിൽ നിന്നു പുറത്തേക്ക് കടന്നു വന്ന കാർത്തുവും അത് ശ്രദ്ധിച്ചു….

“”ഏതേലും അവള്മാരുടെ ഫോട്ടോയും നോക്കി ഇരിപ്പായിരിക്കും..അല്ലേൽ ഏതേലും പെൺപിള്ളേർ ഒലിപ്പിച്ചു മെസ്സേജ് അയക്കുന്നുണ്ടാകും… അയ്യടാ ഇളി കണ്ടില്ലേ… കോഴി സിദ്ധാർഥ്…””(ആത്മ )

തന്നെയും നോക്കി മുഖത്തു ഗോഷ്ഠി വരുത്തുന്ന അവളെ കണ്ണിൽ പതിഞ്ഞതും സിദ്ധാർഥ് ദേഷ്യത്താൽ ഒന്നു ചൂഴ്ന്നു നോക്കി…

“”എന്തേലും ഉണ്ടാക്കി വച്ചെങ്കിൽ ഇങ്ങെടുക്ക് കണ്ണും മിഴിച്ചു നോക്കി നിക്കാതെ…. “”

ഉടനെ തന്നെ സാരി തുമ്പും മടക്കി കാർത്തു അടുക്കളേൽ ചെന്നു പ്ളേറ്റും ബ്രേക്ക്‌ഫാസ്റ്റുമെല്ലാം എടുത്ത് കൊണ്ടുവന്നു…. അപ്പോഴും അവൻ ഫോണിൽ മുഴുകി തന്നെയായിരുന്നു… സിദ്ധുവിന്റെ മുഖത്തു നോക്കാതെ ഉപ്പുമാവും കടലകറിയും പ്ലേറ്റിലേക്ക് വിളമ്പി….

“”ഓഹ് മൈ ഗോഡ്.. വാട്ട്‌ ഈസ് ദിസ്‌.. ചിത്ര ചേച്ചിക്ക് അറീലെ… ശ്ശേ…. ഐ ഡോണ്ട് ലൈക്‌ ഉപ്മാ .. “” പ്ലേറ്റ് അവൻ കൈ കൊണ്ട് മാറ്റി വച്ചു…

“”നിനക്കിത് ഇഷ്ടല്ലന്ന് അറിഞ്ഞും കൊണ്ട് തന്നെ ഉണ്ടാക്കിയതാടാ കുരങ്ങാ.. “”

ചിരി അടക്കിക്കൊണ്ട് ഉള്ളിൽ ആത്മഗതം മൊഴിഞ്ഞു..

“”മനുഷ്യന് വിശന്നിട്ട് കണ്ണുകാണാൻ വയ്യാ.. വേറെ എന്തേലും ഉണ്ടാക്ക്… “

“”അതേയ്…. വേണേൽ കഴിക്ക്.. കണ്ണ് കാണാഞ്ഞിട്ടാണോ ഫോണിൽ കുത്തുന്നെ….””

“”ഡി ഡി.. നീ അധികം പറയാൻ നിക്കേണ്ട… “

“”നിർബന്ധിക്കുന്നില്ല.. ബ്രെഡ്‌ ഇരിപ്പുണ്ട് അതെടുത്തു കഴിക്ക് എന്നാൽ “”

കുറച്ചൊന്നാലോചിച്ച ശേഷം മെല്ലെ വയറിനൊന്നു തടവി, പിന്നെ
നീക്കി വച്ച പാത്രമവൻ അടുത്തേക്ക് വലിച്ചു…

“”കത്തുന്ന വിശപ്പുണ്ട്…. അപ്പോഴാ അവളുടെ ഒരു…….. ബ്രെഡ്‌……. ഇത് കഴിക്കാം… അല്ലാതെ എന്ത് ചെയ്യാനാ.. “

കുറ്റം പറഞ്ഞുകൊണ്ട് വീണ്ടും കഴിക്കാനൊരുങ്ങുന്ന അവനെ കണ്ടപ്പോൾ കാർത്തു വായ പൊത്തി ചിരിയക്കുകയായിരുന്നു .

“”നോക്കി നിക്കാതെ ഒരു സ്പൂൺ എടുത്തോണ്ട് വാ..ഇത് മുഴുവൻ കൈയിൽ ഒട്ടിപിടിക്കും.”

“”ഓ.. സിദ്ധുകുട്ടന് അപ്പോ ഉപ്പ്മാവ് കഴിക്കുവനൊക്കെ അറിയാം ലേ.. “”

”സിദ്ധു കുട്ടൻ നിന്റെ തന്ത… വന്നു വന്നു നീയിപ്പോ എന്റെ തലേൽ കേറി നിരങ്ങുന്നുണ്ട്… പോയി എടുത്തോണ്ട് വാടി… “””

കനപ്പിച്ചൊരു ദേഷ്യം നൽകികൊണ്ടവൾ വീണ്ടും അടുക്കളയിലേക്ക് ചെന്നു സ്പൂൺ എടുത്ത് കൊണ്ട് കൊടുത്തു… ഫോണിൽ നോക്കിയുള്ള തീറ്റയായതിനാൽ എല്ലാം മെല്ലെ മെല്ലെ അകത്താക്കി, അവസാനമായി കോരുവാൻ ശ്രമിക്കുമ്പോഴേക്കും ഉപ്പുമാവ് കാലിയായിരുന്നു… എന്തായാലും പുള്ളിക്കാരനു നന്നായിട്ട് ഇഷ്ട്ടപ്പെട്ടിട്ടുണ്ട്.. അല്ലെങ്കിൽ അതും തട്ടിയെറിഞ്ഞു എഴുന്നേറ്റ് പോകേണ്ട സമയം എപ്പോഴേ അതിക്രമിച്ചിരിക്കുന്നു….അവൻ കഴിച്ചു വച്ച പാത്രം എടുത്ത് കൊണ്ട് പോകുമ്പോൾ ചിത്ര ചേച്ചിയും അതിശയത്തോടെ നോക്കുന്നുണ്ടായിരുന്നു …

????

“”അതേയ്… ഇനിയെങ്കിലും ഒന്ന് വന്നൂടെ… ഉച്ച കഴിഞ്ഞു… പിന്നെപ്പോ പോകാനാ… “
മുറിയുടെ വാതിൽക്കൽ ചാരി നിന്നവൾ ചോദിച്ചപ്പോൾ സിദ്ധു കേൾക്കാത്ത ഭാവം നടിച്ചു…

“”ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ… വാ നമുക്ക് പോകാം… “”

അവൻ അവളെ അടിമുടിയൊന്നു നോക്കി.. കാർത്തുവിനും അപ്പോൾ വല്ലാതാവുന്നുണ്ടായിരുന്നു…. ഇട്ടിരിക്കുന്ന സാരി ഒന്നുകൂടി ഒതുക്കി വെക്കാൻ ശ്രദ്ധ കാണിക്കുന്നുണ്ടായിരുന്നു.

“”ഭയങ്കരം ആവേശമാണല്ലോ നിന്റെ വീട്ടിലേക്ക് പോകാൻ…എനിക്കു ഇന്നലെയെ ചോദിക്കണംന്നു ഉണ്ടായിരുന്നു… എന്താ മറ്റവനുമായുള്ള ബന്ധം പുതുക്കാൻ വല്ല ഉദ്ദേശവും ഉണ്ടോ…. “”

ശബ്ദം കുറച്ചു താഴ്ത്തി ഗാംഭീര്യത്തോടെ സിദ്ധു പറഞ്ഞപ്പോൾ നെഞ്ചിലേക്ക് ഒരു പൊള്ളുന്ന കനൽ വന്നു വീണ പോലെ കാർത്തുവിന്റെ മനം വേദനിച്ചിരുന്നു. തൊണ്ടയിൽ എന്തോ ഒരു സങ്കടം തളം കെട്ടി. മറുപടി കൊടുക്കുവാൻ ആദ്യം വാക്കുകൾക്ക് വിക്കൽ വന്നെങ്കിലും ഗാഢ സ്വരത്തിൽ തന്നെ ഉത്തരം നൽകി..

“”ഉവ്വ്… ഉണ്ട്….. എന്തെ.. ഇയാൾക്ക് നഷ്ട്ടൊന്നും ഇല്ലല്ലോ…. “”

“””കൊന്ന് കളയും ഞാൻ…. അവിടെ പോയാൽ എന്റെ കൂടെ…. ഇന്ന് തന്നെ ഇങ്ങു വന്നോണം… ഒറ്റയ്ക്കവിടെ തങ്ങാമെന്നൊന്നും മനസ്സിൽ കരുതേണ്ട…””

ഒരാവേശത്താൽ അവളുടെ അടുത്തേക്ക് ചെന്നു കവിളിൽ കുത്തി പിടിച്ചുകൊണ്ടുള്ള മറുപടിയിൽ പെണ്ണ് പുളഞ്ഞു പോയി… കണ്ണീർ ചെറുതായി പൊഴിയുന്നുണ്ടായിരുന്നു… സർവ ശക്തിയുമെടുത്തു അവന്റെ കൈ മുഖത്തു നിന്നും വിടുവിക്കാൻ പാട് പെട്ടെങ്കിലും വിഫലമായി…

“””അച്ഛൻ പറഞ്ഞത് കൊണ്ട്… അതൊന്നു കൊണ്ട് മാത്രാ നിന്റെ വീട്ടിൽ വരുവാൻ ഞാൻ സമ്മതിച്ചത്.. നീ ജയിച്ചു എന്നൊന്നും കരുതേണ്ട… സിദ്ധുവിനെ അറിയാലോ നിനക്ക്…””

കവിളിൽ ഇറുക്കിയ പിടുത്തം അയച്ചു മാറ്റി അവൻ ദേഷ്യത്തോടെ പോയപ്പോഴാണ് ശ്വാസം നേരെ വീണത്…ഓർക്കുവാൻ ആഗ്രഹിക്കാത്ത പലതും മനസിൽ ഒരു സാഗരം പോലെ വന്നടിച്ചു……

“‘” ദൈവമേ.. ഒന്നും ഓർമിപ്പിച്ചു മനസിനെ വീണ്ടും തളർത്തല്ലേ….. ഉള്ളിൽ സങ്കടംണ്ടായിട്ടും ഈ കാർത്തു പിടിച്ചു നിക്കുന്നതാ.. ന്നാലും സിദ്ധുവേട്ടൻ മാത്രേ മനസിൽ ഉള്ളു….ഒരു ഭാര്യ ആയ ശേഷം പഴേതിനെ കുറിച്ചൊന്നും ഓർത്തിട്ടില്ല ….. “””

സിദ്ധു വീണ്ടും അകത്തേക്ക് കയറി വരുന്നത് കണ്ടതും സാരി തലപ്പാൽ കണ്ണീർ തുടച്ചു മാറ്റി…

“””നിന്നു മോങ്ങാതെ പോയി റെഡി ആവെടി…. “”

ഓടിചെന്നു കുളിമുറിയിൽ കയറി പൈപ്പ് തുറന്നു അല്പം വെള്ളം കോരി മുഖത്തേക്ക് ഒഴിച്ചു… ഒലിച്ചിറങ്ങിയ കണ്മഷി ഒന്നുകൂടി കഴുകി വൃത്തിയാക്കി തുടച്ചു… തിരികെ ഇറങ്ങുമ്പോഴേക്കും സിദ്ധു റെഡി ആവുന്നുണ്ടായിരുന്നു…കുറച്ചു നേരം കഴിഞ്ഞതും മുത്തശ്ശിയോട് യാത്ര പറഞ്ഞു രണ്ട് പേരുമിറങ്ങി….

??

“”അതേയ്… എന്തേലും ബേക്കറി പലഹാരങ്ങളൊക്കെ വാങ്ങണം… മാളൂട്ടി ചോദിക്കും “” കാറിൽ നിന്നായിരുന്നു പറഞ്ഞത്….

“”ഒന്ന് പോടീ… നിന്റെ വീട്ടിൽ കൊടുക്കാനൊന്നും ഞാൻ പണം ചിലവാക്കില്ല…. അനാവശ്യമായി ഇറക്കിയ ഒരു പാഴ്ചിലവാ നീ… അപ്പോഴാ…. “

പുച്ഛം കലർത്തിക്കൊണ്ട് അവൻ അങ്ങനെ പറഞ്ഞപ്പോൾ കാർത്തുനു ദേഷ്യം വന്നു..

“”വേണേൽ വാങ്ങിച്ചാൽ മതി…. ആദ്യമായി വിരുന്നിനു വന്നിട്ട് അയൽവോക്കകാർക്കൊക്കെ ഒന്നും കൊടുക്കാതിരുന്നാൽ പണക്കാരായ നിങ്ങൾക്ക് തന്നെയാ മോശം..കുടുംബ മഹിമയെ കുറിച്ച് നിങ്ങൾക്ക് ബോധം കാണില്ല… എന്നാലും അച്ഛനെ വിലയിരുത്തും..”

കേൾക്കേണ്ട താമസം വണ്ടിയും സൈഡിൽ ഒതുക്കി ഒരു ബേക്കറി ലക്ഷ്യമാക്കി നടന്നു പോയി… എന്തൊക്കെയോ തിരക്കിട്ട് വാങ്ങുന്നത് കണ്ടപ്പോൾ അവൾക്കു ചിരി വരുന്നുണ്ടായിരുന്നു. തിരികെ വരുമ്പോൾ കയ്യിൽ രണ്ട് വലിയ സഞ്ചി നിറയെ സാധങ്ങൾ കണ്ട് അവൾ ഏന്തി വലിഞ്ഞു നോക്കി. സിദ്ധു അതെടുത്തു അവളുടെ മടിയിൽ വച്ചു തിരികെ വണ്ടിയിൽ കയറി…

“”ഇതാ…കൊണ്ട് പോയി കൊടുക്ക്… “”

“”ഓഹ് “”

ചുണ്ട് മടക്കികൊണ്ടവൾ മുഖം തിരിച്ചു… കുറച്ചു നേരത്തെ യാത്ര കഴിഞ്ഞു നാട്ടിൽ എത്തിയപ്പോൾ കാർത്തുന്റെ മനസിൽ കുളിർ മഴ പെയ്യുന്നുണ്ടായിരുന്നു. കാർത്തികയുടെ വീട്ടു മുറ്റത്തോളം വണ്ടി പോകാത്തത് കൊണ്ട് അവിടെ അടുത്തുള്ള ഒരു വീട്ടിലായി വണ്ടി ഒതുക്കി അവളുടെ വീട്ടിലേക്കു നടന്നു..

“”നാശം…. ഒരു റോഡും ഇല്ലാ… വയൽക്കര നിറയെ ചെളിയും ശ്ശേ… “

പാന്റും കയറ്റി പിടിച്ചു ഷൂവും, ഷോക്‌സും ഊരി മുഖം ചുളിച്ചു നടക്കുന്ന അവനെ കാണാൻ തന്നെ ഒരു ചേലായിരുന്നു..

“”വേറേതു സ്ഥലവും കിട്ടീലെ വീട് വെക്കാൻ…ഈര്ഹ്ഹ… ചളി…. ”

“”അത് തന്നേയാ എനിക്കും ചോദിക്കാനുള്ളത് വേറേത് സ്ഥലത്തിന്നും പെണ്ണ് കെട്ടാൻ തോന്നീലെ ഇയാൾക്ക്…. “

പാകത്തിനുള്ളത് അവളുടെ വായായിൽ നിന്നും കിട്ടിയപ്പോൾ പിന്നെ സിദ്ധുവൊന്നും മിണ്ടാൻ നിന്നില്ല..

അല്ല.. പഴി പറഞ്ഞിട്ടും കാര്യമില്ലെന്ന ബോധം അവനു ഉണ്ടായിരുന്നു…

“”ദ്ദേ… അമ്മേ നമ്മടെ കറുത്തമ്മേം കൊച്ച് മുതലാളീമ് വരുന്നുണ്ട് ട്ടാ… “””

അങ്ങ് ദൂരേ നിന്നും കാർത്തുനേം സിദ്ധുനേം കണ്ടതും മാളു ശോഭയോടായി വിളിച്ചു പറഞ്ഞു…. ഇറയത്തു ഇട്ടിരിക്കുന്ന കസേര ഒരു തോർത്തെടുത്തു പൊടി തട്ടി കൊണ്ട് അവർ വീട്ടുമുറ്റത്തെത്തും വരെ മാളു നോക്കി.

തുടരും…