മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
രാവിലെതന്നെ മനസിനും കണ്ണിനും കുളിരു കോരുന്ന കാഴ്ച കണ്ടാണ് കാർത്തു എഴുന്നേറ്റത്.. നമ്മുടെ സിദ്ധു അവളെയും കെട്ടിപ്പിടിച്ചു ചുരുണ്ടു കൂടി കിടപ്പുണ്ട്….ഉറക്ക ചടവാൽ അവൾ കണ്ണുകൾ തിരുമ്മി.
“”എനിക്കറിയാം മോനെ എന്നേം കെട്ടിപ്പിടിച്ചേ നിങ്ങൾ കിടക്കൂന്ന്… പാറ്റ പല്ലി മുതലായവയോടൊന്നും ഇയാൾക്ക് പേടിയേ ഇല്ലല്ലോ “”
അടക്കി ചിരിച്ചു കൊണ്ടവൾ സിദ്ധുവിന്റെ കൈ മാറ്റി എഴുന്നേൽക്കാൻ നോക്കി.
അപ്പോഴാണ് ഒരു കുറുമ്പ് മനസിൽ മിന്നി മാഞ്ഞത് … അവൾ തന്നെ കെട്ടിപിടിച്ച സിദ്ധുവിന്റെ കൈ എടുത്ത് ഒന്നൂടി ദേഹത്തേക്ക് അടുപ്പിച്ചു വച്ചു….പിന്നെ അവനു അഭിമുഖമായി കിടന്നു.
“”””അങ്ങനെ വെറുതെ എഴുന്നേറ്റ് പോയാൽ ശെരിയാവില്ലല്ലോ… എന്നെ കെട്ടിപിടിച്ചാ ഇന്നലെ കിടന്നുറങ്ങിയത് എന്ന ബോധം സിദ്ധുമോനും കൂടി അറിയണ്ടേ…. ഉണരുന്ന വരെ ഈ കാർത്തു വെയിറ്റ് ചെയ്തോളാം… “””
മെല്ലെ അവന്റെ മൂക്കിൻ തുമ്പൊക്കെ പിടിച്ചു ചെറുതായൊന്നു നുള്ളി… നെറ്റിമേൽ വന്നു കിടക്കുന്ന മുടിയിഴകളിലൊക്കേ തലോടികൊണ്ടവൾ മുഖത്തു ഗോഷ്ഠി വരുത്തി
“”അയ്യടാ….. എന്തൊരു പാവം…. ഉറങ്ങുമ്പോൾ മാത്രേ ഈ കോന്തൻ പാവാണെന്ന് എനിക്ക് തോന്നീട്ടുള്ളു….അല്ലാത്ത സമയം വെറുതെ കടിച്ചു കീറാൻ വന്നോളും… ഉറങ്ങിക്കോട്ടൊ…. എന്റെ മുത്ത്….. എന്നിട്ട് കണ്ണ് തുറന്നു നോക്കുമ്പോൾ ഇയാളുടെ ഈ ശശിത്വം തുളുമ്പുന്ന മുഖമെനിക്കൊന്നാസ്വദിക്കണം… “” വീണ്ടും അവനെയും നോക്കി കിടന്നു ആ മൂക്കിൻ തുമ്പത്തൂടെ വിരൽ ഓടിച്ചു
??????????
“””ഡി…. കറുത്തമ്മോ… എങ്കിൽ പിന്നെ നിനക്കാ കൊച്ചു മുതലാളീനെയങ്ങു കെട്ടിക്കൂടെ…. “”
ഉറങ്ങാൻ നേരം ഓരോന്ന് പറയുന്നതിനിടയിൽ മാളു പറഞ്ഞു..
“”എന്റെ മാളൂട്ടി.. ഒന്ന് പതിയെ പറ.. അമ്മായി കേൾക്കേണ്ട…. “”
“”അപ്പോ അതാണോ പ്രശ്നം… പിന്നെ നന്ദൻ ചേട്ടൻ എന്തിനാ പൊരി വിക്കാനോ “
“”” ആ കൊച്ചുമുതലാളിടെ കാര്യാമങ്ങാനം നന്ദേട്ടൻ അറിഞ്ഞാലുണ്ടല്ലോ…..അവനെ വച്ചേക്കത്തില്ല… പണം കൊണ്ട് നിറഞ്ഞതിന്റെ അഹങ്കാരമാ ആ സിദ്ധുന്ന് പറയുന്നവന് .. “”
“”അല്ലെങ്കിലും ഓട്ടോ ഡ്രൈവർ നന്ദന്റെ കൂടെ നിന്റെ ജീവിതം ഇങ്ങനെ തള്ളി, തള്ളി പോകുന്നതാ നല്ലത്….””
“”പോടീ “”
“”” ആാാ കൊച്ച്മുതലാളിയെ ഒന്ന് കണ്മുന്നിൽ കണ്ടിരുന്നെങ്കിൽ രണ്ട് വർത്താനം പറയായിരുന്നു… എന്താ ഉദ്ദേശം എന്നറിയാലോ “”
അത് കേട്ടതും കാർത്തുനു ദേഷ്യം വന്നു..
“””ദേ കൊച്ചേ… വലിയ വീട്ടിലെ ആണുങ്ങൾ അങ്ങനെ പലതും പറയും. അതിലൊന്നും ചെന്നു വീഴാതെ നോക്കേണ്ടത് നമ്മളാണ്…വേണ്ടാത്തതൊന്നും ചിന്തിച്ചു കൂട്ടാതെ മര്യാദക്ക് പഠിച്ചൊരു ജോലിയൊക്കെ വാങ്ങാൻ നോക്ക് “”
“” എന്റെ പൊന്നോ… ഞാൻ ചുമ്മാ പറഞ്ഞതല്ലേ… ബാ നമുക്ക് കെട്ടിപിടിച്ചു ഉറങ്ങാലോ….. “”
കാർത്തുവും മാളൂനെ ചേർത്ത് പിടിച്ചു ഉമ്മ നൽകികൊണ്ട് ഉറങ്ങാൻ കിടന്നു.
അതൊക്കെ മനസിൽ ചിതറികൊണ്ട് ഒരു ചെറു നെടുവീർപ്പോടെ ഓർമ്മകളെ തടഞ്ഞു മാറ്റിയപ്പോഴേക്കും സിദ്ധു ഉണർന്നിരുന്നു…
“””മാറി കിടക്ക് കോ പ്പേ.. “
അവൻ കനപ്പിച്ചു പറഞ്ഞു.അപ്പോഴേക്കും മൂക്കിൻ തുമ്പിൽ തട്ടിയ കൈ വിരൽ ഒരു ഞെട്ടലോടെയവൾ പിൻമാറ്റിയിരുന്നു
“എനിക്ക് എഴുന്നേൽക്കണം… “”
“”അതിനു ഞാൻ എന്ത് വേണം… എഴുന്നേറ്റ് പോ.. എങ്ങോട്ടാന്നു വച്ചാൽ… “””
തന്റെ ഊഴത്തിനു സമയമാണെന്ന് മനസിലാക്കിയ കാർത്തു അവനെ ഒന്ന് ചൂഴ്ന്നു നോക്കി…
“”” ആദ്യം കയ്യെടുത്തു മാറ്റ്.. ന്നിട്ട് വേണം പോകാൻ “””
ആ സംസാരത്തിൽ നിന്നാണ് താൻ അവളെ ചുറ്റി പിടിച്ചു കിടക്കുകയാണെന്ന ബോധം അവനുണ്ടായത്…
“””ഓഹ്… ഇതാണോ അത്ര വലിയ കാര്യം..”
അതും പറഞ്ഞു ഒന്ന് നിവർത്തികൊണ്ട് കയ്യെടുത്തു മാറ്റി…
“””ഞാൻ കഴിഞ്ഞാഴ്ച റ്റീനയുടെ കൂടെ കിടന്നപ്പോഴും ഇങ്ങനെ സംഭവിച്ചിരുന്നു..ബട്ട് അവളെ ഞാൻ വിട്ടതേയില്ല…. പിന്നെയും ചേർത്തു പിടിക്കുകയാണ് ചെയ്തത്…. ഇതൊക്ക കോമ്മൺ അല്ലേ “
ഉന്മാദവനായി അങ്ങനെ പറയുന്ന സിദ്ധുനെ കണ്ടപ്പോൾ ദേഷ്യം വന്നെങ്കിലും അതൊന്നും പ്രതിഫലിപ്പിക്കാതെ കാർത്തു എഴുന്നേറ്റു… മുറി വാതിൽ തുറന്നു പുറത്തേക്ക് പോകുമ്പോഴും ആ വാക്കുകൾ തന്നെയായിരുന്നു മനസ്സിൽ തളം കെട്ടി നിന്നിരുന്നത് ….
??????
നല്ല വെള്ളയപ്പവും മുട്ടകറിയുമായിരുന്നു രാവിലെ പ്രാതലിനു ഉണ്ടായിരുന്നത്…കഴിച്ചു കഴിഞ്ഞതും പിന്നെ അധിക സമയം അവിടെ നിൽക്കുവാൻ സിദ്ധു കൂട്ടാക്കിയില്ല…. വീട്ടിലേക്ക് പോകുവാനുള്ള ധൃതി ആയിരുന്നു… കാറിന്റെ കീയും എടുത്ത് വച്ചു കൊണ്ടവൻ ഉമ്മറത്തേക്ക് വന്നിരുന്നു …അത് കണ്ടതും മാളു ഒളിക്കണ്ണിട്ടു കൊണ്ട് കർത്തുവിനെ വിളിച്ചു അവന്റെ അടുത്തേക്ക് പറഞ്ഞയച്ചു,..അവൾ പരുങ്ങികൊണ്ടു സിദ്ധുവിന്റെ അടുത്തേക്ക് ചെന്നു ചെറുതായി ചുമച്ചു. സിദ്ധു അവളെ നോക്കി.
“”അതേയ്… ഞാൻ കുറച്ചു ദിവസം കഴിഞ്ഞ് വന്നാൽ പോരെ… “”
“പറ്റില്ല.. “”
പെട്ടെന്നു തന്നെ അവന്റെ മറുപടിയും വന്നിരുന്നു…കാർത്തു നിരാശ പൂർവ്വം മാളൂനെ നോക്കി..
“”എന്നാലും “”
“””ഒരെന്നാലും ഇല്ലാ…. മര്യാദയ്ക്ക് പോയി റെഡി ആവ്.. കൂടുതലൊന്നും പറയേണ്ട.””
അവനോട് പുച്ഛം നിറച്ചുകൊണ്ട് കാർത്തു അകത്തേക്ക് കയറി…. ഒന്നിലും താല്പര്യമില്ലാതെ സാരി ഒക്കെ ചുറ്റി ഒരുങ്ങുവാൻ തുടങ്ങി… മാളുവും കൂടെ ഉണ്ടായിരുന്നു….
“” ഡി… കാർത്തു ചേച്ചി…. ഞാൻ ഈയിടയ്ക്ക് നന്ദേട്ടനെ കണ്ടിരുന്നു… “
“”മ്മ്മ്… “”
സാരി ഒന്നൊതുക്കി പിൻ ചെയ്തുകൊണ്ട് കാർത്തു മൂളി…
“”ഇപ്പോ ഈ വഴിയേ ഒന്നും ആ മനുഷ്യൻ വരാറില്ല…. പാവം… വേറെ കെട്ടാൻ നിര്ബന്ധിച്ചിട്ടു അതിനും മുതിരുന്നില്ലത്രെ “
കണ്ണാടിക്കുമുന്നിൽ നിന്നു കൊണ്ട് ഒരു ചെറു പരിഭവത്തോടെയവൾ മാളൂനെ നോക്കി ചിരി വരുത്തുവാൻ ശ്രമിച്ചു…
“””അമ്മായിക്കൊന്നും അറിയില്ല…നീ ആയ്ട്ട് പറയുവാനും നിൽക്കേണ്ട… എന്റെ എല്ലാ രഹസ്യങ്ങളും ഞാൻ നിന്നോട് മാത്രേ തുറന്നു പറഞ്ഞിട്ടുള്ളു…. “”
“”മ്മ്… അത് എനിക്കറിഞ്ഞൂടെ…. ന്നാലും ചേച്ചി ഇന്ന് പോകേണ്ടായിരുന്നു…നിന്റെ കൊച്ചു മുതലാളിക്ക് ഇത്രയ്ക്കു സ്നേഹോക്കെ ഉണ്ടോ… ഒരു ദിവസം പിരിഞ്ഞിരിക്കാൻ മേലെ.. “
മാളു അവളുടെ ചുമലിൽ കെട്ടി പുണർന്നു കൊണ്ട് പരിഭവം നിറച്ചു..
“””അതൊന്നുമല്ല.. എന്നെ ഇവിടെ നിർത്താൻ പുള്ളിക്ക് പേടിയാ… അയാൾക്ക് എന്തുമാവാം എനിക്കൊന്നും ആയിക്കൂടാ… “”
‘””ഉപദ്രവമൊന്നും ഇല്ലല്ലോ… അയാൾക്ക് ഈ ചേച്ചിപ്പെണ്ണിനോട് സ്നേഹോക്കെ ഉണ്ട്… പക്ഷെ അത് പ്രകടിപ്പിക്കുവാൻ അറിയാഞ്ഞിട്ട…. “”
ഒന്നു പുഞ്ചിരിച്ചു കൊണ്ടവർ പരസ്പരം പുണർന്നു… അപ്പോഴേക്കും ക്ഷമ നശിച്ച സിദ്ധുവിന്റെ വിളി വന്നിരുന്നു…
“”‘ ഡി…. ഇനിയും ഒരുങ്ങീലെ.. “”
“”ദാ വരുന്നു… “”
അവനോട് വിളിച്ചു പറഞ്ഞു കൊണ്ട് കാർത്തു, മാളൂനേം പിടിച്ചു കൊണ്ടു ഉമ്മറത്തേക്ക് വന്നു… വല്ലാത്ത സങ്കടം അവളുടെ മുഖത്തുണ്ടായിരുന്നു…അമ്മായിയും മാളും ഒരു നിമിഷം നിശബ്ദരായി….
“”പോട്ടെ അമ്മായി… ഇനി രണ്ടാളും അങ്ങേക്ക് വാ. .. “”
“””മ്മ്മ്…വരാം.. ഇവിടം വരെ വന്നിട്ടെന്റെ കൊച്ചിനെ നേരാവണ്ണം കാണാൻ പറ്റീല… സാരൂല… മോന് കാർത്തുമോളെ പിരിഞ്ഞിരിക്കാൻ പറ്റാത്തൊണ്ടല്ലേ…. പൊക്കോ…. “”
അവള്ടെ നെറുകയിൽ തലോടി ഒരുമ്മ നൽകികൊണ്ട് ശോഭമ്മായി പറഞ്ഞു.
എന്തേലും ഒന്ന് സംസാരിച്ചൂടെ എന്ന രീതിയിലവൾ സിദ്ധുനെ നോക്കിയതും അവൻ മാളൂനെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി…. പിന്നെ പോക്കറ്റിൽ നിന്നു ഒരു ഡയറി മിൽക്ക് കൂടെ എടുത്തു അവൾക്കു കൊണ്ടു കൊടുത്തു…..
അവരോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ ചെറുതായൊരു കരച്ചിൽ കർത്തുവിന്റെ മനസിൽ തളം കെട്ടി നിന്നിരുന്നു
???????
കാറിൽ കയറി യാത്ര തുടങ്ങുമ്പോഴും അതേ ഭാവമായിരുന്നു അവൾക്ക്… സിദ്ധുവും അത് ശ്രദ്ധിച്ചു…
“”എന്താണ് മുഖത്തിത്ര നൈരാശ്യം… നിന്റെ പൂർവ കാമുകനെ കാണാത്തതു കൊണ്ടാണോ… ‘”
അപ്പോഴാണ് കാർത്തു ഒന്ന് ഞെട്ടി കൊണ്ട് ഏന്തി വലിഞ്ഞു തല പുറത്തിട്ടു നോക്കിയത്….കല്ലുപാകിയ റോഡിലൂടെയുള്ള യാത്രയിൽ അവൾ വയൽ ചിറകളിലേക്ക് തന്നെ കണ്ണു നട്ടു…. അവിടെല്ലാമായി ഒരു പഴയ കാർത്തികയെ കാണുന്ന പോലൊരു വികാരമായിരുന്നു.. ഒപ്പം അവളോട് കൊഞ്ചി നടക്കുന്നൊരു പയ്യനെയും.
“”ഡി….. “”
സിദ്ധു ദേഷ്യത്താൽ വിളിച്ചു.
“” എന്താ …. ഞാനെന്റെ പഴേ കാമുകനെ നോക്കിയത് തന്നെയാ.. ഇയാക്ക് നഷ്ടോന്നുല്ലാല്ലോ…. “”
“”ഒരൊറ്റ വീക്ക് വച്ചു തരും ഞാൻ പറഞ്ഞില്ലെന്നു വേണ്ടാ… “””
“” അന്ന് റ്റീനയുടെ കൂടെ കിടന്നു എന്നല്ലേ പറഞ്ഞെ… അപ്പോൾ എനിക്കു നിങ്ങളോട് ദേഷ്യമൊന്നും തോന്നീല്ലല്ലോ…. നിങ്ങൾക്കെന്നെ പിരിയാൻ വയ്യാ… അത് തന്നെയാ എന്നോട് ഇത്ര കുശുമ്പ് “
സിദ്ധുവൊന്ന് പൊട്ടിച്ചിരിച്ചു….
“”എന്താ പറഞ്ഞെ.. നിന്നെ പിരിയുവാൻ വയ്യെന്നോ…. പോടീ… ഇപ്പോ തന്നെ ഞാൻ അഡ്ജസ്റ്റ് ചെയ്തു പോകുന്നതാ… “”
“”ആഹ്ണോ… ങ്കിൽ പിന്നെ ഇവിടെ വണ്ടി നിർത്തിയേക്ക്… ഞാൻ ഇറങ്ങിക്കോളാം… അപ്പോ ഈ അട്ജെസ്റ്റിംങ്ങും സഹിക്കേണ്ടല്ലോ “”
അത് കേട്ടതും സിദ്ധു കാറിന്റെ സ്പീഡ് ഒന്ന് കൂട്ടി…കാർത്തു അത് കണ്ട് അടക്കി ചിരിക്കുകയും ചെയ്തു …
???????
“”” ഏട്ടത്തി…….. “””
വീട്ടുമുറ്റത്തെത്തുവാൻ നേരമില്ലാത്ത പോലെ ഗൗതം അവളെ പൊതിഞ്ഞിരുന്നു….
“”എത്ര നേരമായി നോക്കി നിക്കുന്നു…. “”
“”” ആ…നിന്റെ ഏട്ടത്തീടെ കുണ്ടുമുക്ക് നാട്ടിൽ നിന്നും ഒന്നിങ്ങു എത്തണ്ടേ… എന്റെ വണ്ടി ഒരു വിധമായി…. “”
സിദ്ധുവായിരുന്നു മറുപടി പറഞ്ഞത്
“”നോ… ഏട്ടൻ ഒന്നും പറയേണ്ട… ഐ ഹേറ്റ് യൂ…. “”
“”അഹ്ണോ… അല്ലേലും നിനക്കിപ്പോ ഇവളെയേ വേണ്ടു… ഒക്കെ… ദേഷ്യം മാറുമ്പോൾ നീ വാ ട്ടൊ…””
ദേഷ്യപെട്ടു കൊണ്ടു സിദ്ധു അകത്തേക്ക് കയറി.. പിന്നാലെ കർത്തുവും ഗൗതവും…. അപ്പോഴാണ് ഉള്ളിലെ മുറിയിൽ നിന്നും ഒരു പെണ്ണ് ഇറങ്ങി വരുന്നത് കണ്ടത്.. മുടിയൊക്കെ സ്ട്രെയിറ് ചെയ്ത്… ഇത്തിരി പോരുന്നൊരു ട്രൗസറും ബനിയനും ഇട്ടു വരുന്ന അവളെ കാർത്തിക നോക്കി…. ഉള്ളിൽ എന്തോ ഒരു വേദനാതിരി നാളം തെളിഞ്ഞിരുന്നു…
“” ഹേയ്…. കീർത്തി…. ഇതെപ്പോ വന്നു… “”
കീർത്തി ഓടി വന്നു സിദ്ധുനെ കെട്ടിപിടിക്കുന്നതും അവൻ അവളെ തിരികെ പുണരുന്നതും എല്ലാം കണ്മുന്നിലെ കാഴ്ചകളായി മാറി ….
“‘ ഹേയ്..ഡിയർ സിദ്… എത്ര നാളയെടാ കണ്ടിട്ട്… കല്യാണത്തിനും വിളിച്ചില്ല.. നിന്റെ മാരേജ് പിക് പോലും അയച്ചില്ലല്ലോ…വെയർ ഈസ് ഷി..? “”
അവന്റെ തോളിൽ കയ്യിട്ടു കൊണ്ടുള്ള സംസാരം കാർത്തു തെല്ല് കുശുമ്പോടെ കേട്ട് കൊണ്ടു അകത്തേക്ക് കയറി.
തുടരും…
കുറച്ചു ലെങ്ത് കുറഞ്ഞു പോയി… സമയം കിട്ടിയില്ല എഴുതാൻ അതാണ്….❣️❣️