മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….
പാർട്ട് 07
കാർത്തിക ?7
ഉച്ചക്ക് ഊണ് കഴിക്കുവാൻ വേണ്ടി സിദ്ധുനെ വിളിക്കുവാൻ കാർത്തു മുറിയിലേക്ക് ചെന്നപ്പോൾ അവൻ ലാപ്ടോപ്പും നോക്കിയിരിക്കുന്നതായിരുന്നു കണ്ടത്… ആൾ കാര്യമായി എന്തോ തിരക്കിലാണ്… അരികത്തു തന്നെ കീർത്തിയും ഇരിപ്പുണ്ട്…അവളാണെങ്കിലോ സിദ്ധുവിന്റെ മുഖത്തുന്ന് കണ്ണെടുക്കുന്നില്ല… തലയ്ക്കിട്ടു രണ്ട് പൊട്ടിക്കുവാൻ അപ്പോൾ കാർത്തുവിനു തോന്നിയെങ്കിലും വെറുതെ വിടുവാൻ തീരുമാനിച്ചു….
“” സിദ്ധുവേട്ട… കഴിക്കാൻ വാ “”
കുറച്ചു അധികാരത്തോട് കൂടി അവന്റെ അടുത്തേക്ക് ചേർന്നു നിന്നു പറഞ്ഞു.. ഇടയ്ക്ക് അവന്റെ ചുമലിലും ഒന്നുമറിയാത്ത ഭാവത്തിൽ കൈ വച്ചു… ഏതായാലും തന്റെ ദേഹത്തു പതിഞ്ഞ അവളുടെ കരങ്ങൾ തട്ടി നീക്കാൻ സിദ്ധു മെനക്കെട്ടില്ലാ..
“””മ്മ്മ് വരാം… എന്താ കറി “”
“”മീൻ കറിയുണ്ട്… പിന്നെ അവിയൽ… അത് ഞാൻ…. എനിക്ക് വേണംന്ന് തോന്നീട്ട് ഉണ്ടാക്കിയത… “”
കേട്ടപ്പോഴേക്കും സിദ്ധുവിന്റെ മുഖം ചുളിഞ്ഞിരുന്നു..
“”എനിക്ക് വേണ്ട…. വേറൊന്നും ഇല്ലേ… “”
“”ഇങ്ങനെ ചോദിക്കാൻ ഇതെന്താ റെസ്റ്റോറന്റ് ആണോ “”
“”ആ എന്നാ പിന്നെ എനിക്ക് വേണ്ട “”
“”അത് ശെരി. നിങ്ങൾക്ക് വേണ്ടീട്ടല്ലേ ഇവിടെ ഉണ്ടാക്കി വച്ചിരിക്കുന്നെ.. വെറുതെ പാഴാക്കുവാണോ “”
“” സിദ്ധു…. നിനക്ക് എന്താ ഇപ്പൊ വേണ്ടേ.. ഞാൻ ഉണ്ടാക്കി തരാം… എന്റെ വക നല്ലൊരു ഫ്രൈഡ് റൈസ് ഉണ്ടാക്കി തരട്ടെ.. കഴിക്കുവോ…. “”
കീർത്തി ഇടയിൽ കയറി ഗോൾ അടിച്ചു.
“”യ ശുഅർ “”
“” എങ്കിൽ കുറച്ചു ടൈം ഒന്ന് വെയിറ്റ് ചെയ്.. ഞാൻ ഉണ്ടാക്കി കൊണ്ട് വരാം “
ഒരു ജയിച്ച ഭാവത്തിൽ കർത്തുനേയും നോക്കി കൊണ്ടവൾ കടന്നു പോയി….
“”എങ്കിൽ പിന്നെ നിങ്ങൾക്ക് ആദ്യമേ പറഞ്ഞൂടെ…. ഞാൻ ഉണ്ടാക്കി തരില്ലായിരുന്നോ… ഞങ്ങള് അടുക്കളേൽ കിടന്നു കഷ്ടപ്പെട്ടത് മിച്ചം. “”
അതും പറഞ്ഞു അവിടെ നിന്നുമിറങ്ങമ്പോൾ കാർത്തുവിന്റെ മുഖം കടന്നൽ കുത്തിയത് പോലെ ആയിരുന്നു… നേരെ മാറി പുറത്തെ ബാൽക്കണിയിൽ ചെന്നിരുന്നു…
“ഓരോരോ കൂതറകൾ വന്നു കേറി ക്കോളും…. ശ്ശോ…. വെറുതെ മനുഷ്യന്റെ സ്വസ്ഥത കളയുവാനായിട്ട്…. “”
നഖവും കടിച്ചു കൊണ്ട് അവൾക്ക് കൊടുക്കുവാനുള്ള പണികൾ ആലോചിച്ചു കൂട്ടിയെങ്കിലും ഒന്നിലും ഒരു തൃപ്തി തോന്നുന്നുണ്ടായിരുന്നില്ല… എങ്കിലും തലയിൽ മിന്നി മറഞ്ഞ ആദ്യത്തെ പണി തന്നെ കീർത്തിക്ക് കൊടുക്കാമെന്നു തീരുമാനിച്ചു. വീണ്ടും അടുക്കള ലക്ഷ്യം വച്ചു നടന്നപ്പോൾ കീർത്തി എന്തോ ഒരു വലിയ ഭാവത്തിൽ പാചകം തുടരുകയായിരുന്നു… എന്തേലും ആക്കട്ടെ എന്നു വിചാരിച്ചു ഒളിക്കണ്ണിട്ടു അവളെ ഒന്നു നോക്കി രണ്ട് പ്ലേറ്റും എടുത്തു കൊണ്ട് ഡൈനിങ് ടേബിളിലേക്ക് നടന്നു… മുത്തശ്ശിയെയും ഗൗതമിനെയും കഴിക്കാനായി പിടിച്ചിരുത്തി.. പണികൾ ഒക്കെ തീർത്തു കൊണ്ട് ഉച്ച ആയപ്പോഴേക്കും ചിത്ര ചേച്ചി മടങ്ങി പോയിരുന്നു…
“” സിദ്ധുവിനു വേണ്ടേ മോളെ… “”
“” അഹ്..എനിക്കറിയില്ല.. ഇവിടുള്ള കറികളൊന്നും പിടിച്ചില്ലത്രേ … കീർത്തി അടുക്കളയിൽ നിന്നും ഫ്രൈഡ് റൈസ് ഉണ്ടാക്കുന്നുണ്ട്.. അതാണ് പോലും സിദ്ധുവേട്ടന് വേണ്ടത്… ഏതായാലും നിങ്ങൾ കഴിക്ക് “”
പാത്രവും എടുത്തു കാട്ടി കൊണ്ട് കുറച്ചു കുശുമ്പ് നിറഞ്ഞ സംസാരമായിരുന്നു…. എല്ലാം കേട്ടു കൊണ്ട് ഗൗതമും ചിരിയടക്കി….
“” എങ്കിൽ മോള് കൂടി ഇരിക്ക്.. നമുക്ക് കഴിക്കാം… “”
“”അയ്യോ.. അത് വേണ്ട… ഞാൻ കുറച്ചു കഴിഞ്ഞു കഴിച്ചോളാം “”
നിർബന്ധിക്കേണ്ട എന്നു വിചാരിച്ചു വെള്ളമെടുക്കാനയി കാർത്തു അടുക്കളയിലേക്ക് പോയി.. കീർത്തി അപ്പോഴും അവിടെ തന്നെ ഉണ്ടായിരുന്നു…
“”എസ്… സക്സസ് “”
ശാസ്ത്ര ലോകത്തെ എന്തോ വലിയ കാര്യം തെളിയിച്ചത് പോലെ സന്തോഷമായിരുന്നു അവൾക്ക്…
“”ഡി.. നിന്റെ കെട്ടിയോന് ഇഷ്ടപ്പെട്ടത് ഉണ്ടാക്കി കൊടുക്കുവാൻ ആദ്യം പഠിക്ക്….എന്തായാലും റൈസ് പൊളി ആയിട്ടുണ്ട്… ഞാനും സിദ്ധുവും ഒരുമിച്ചു കഴിച്ചോളാം….””
അത്രയ്ക്ക് പുച്ഛം കലർത്തി കീർത്തി അങ്ങനെ പറഞ്ഞപ്പോൾ കയ്യും കെട്ടി നോക്കി നിന്നുകൊണ്ട് കാർത്തു അവളെ അടിമുടിയൊന്നു നോക്കി…
“”ചെല്ല്… നിന്റെ സിദ്നെയും കൂട്ടീട്ട് വന്നു കഴിക്ക്… “”
“” ഇത് എന്റെ ഫസ്റ്റ് അറ്റംപ്റ് ആണ് മോളെ…. സിദ്ധുവിനെ എന്റേതാക്കുവാൻ ഏതറ്റം വരെയും ഞാൻ പോകും.. “”
“” നീയൊക്കെ കുടുംബത്തിൽ പിറന്നത് തന്നെയാണോടി… “
വെച്ചടിച്ച പോലുള്ള കാർത്തികയുടെ ചോദ്യമായിരുന്നു അത്..
“”ഡി…? //?? !!!. “”
“”ഹാ…അടങ്ങെടി നാണം കെട്ട പരിപാടിക്ക് നിക്കാതെ… ഇറങ്ങി പൊയ്ക്കൂടേ.. അന്യന്റെ മുതലിനെ മോഹിക്കുന്ന വിഷ ജന്തു.. “
“മറുപടി തരാൻ എനിക്ക് അറിയാഞ്ഞിട്ടല്ല…. ബട്ട് ഇവിടെ പിടിച്ചു നിൽക്കേണ്ടത് എന്റെ ആവശ്യമായി പോയി… “”
“” നിന്നു ചിലയ്ക്കാതെ പോടീ “
കണ്ണുകൾ ജ്വലിപ്പിച്ചു കൊണ്ട് കീർത്തി കടന്നു പോയി… കാർത്തിക പിന്നൊന്നും ആലോചിച്ചില്ല അടച്ചു വച്ച ഫ്രൈഡ് റൈസ് തുറന്നു…ഒന്ന് രുചിച്ചു നോക്കി…
“” ഇതോടുക്കത്തെ ടേസ്റ്റ് ആണല്ലോ..ന്റെ സിദ്ധുനെ പാചകത്തിലൂടെ മയക്കി എടുക്കുവാനാണോ മോളെ നിന്റെ ഉദ്ദേശം… കാണിച്ചു തരാം “”
സാരിയും മടക്കികൊണ്ട് നേരെ ചെന്നത് സ്റ്റോർ റൂമിലേക്കായിരുന്നു….. അവിടെ നിന്നും ഉപ്പും… മുളകും കുരുമുളക് പൊടിയും എല്ലാ എടുത്തോണ്ട് വന്നു… പിന്നൊന്നും ആലോചിക്കാതെ എല്ലാം അതിലേക്ക് വാരിയിട്ടു….എന്നിട്ട് ഇളക്കി യോജിപ്പിച്ചു കൊണ്ട് മൂടി വച്ചു…
“” എന്റെ സിദ്ധുനെ മയക്കാൻ വന്നേയ്ക്കുന്നു… ഭക്ഷണം ഇത്തിരി പാഴായാലും സാരില്ല..അവളെ വളരാൻ അനുവദിച്ചുകൂടാ…. “”
സിദ്ധുവിന്റെ കയ്യും പിടിച്ചു വലിച്ചു കീർത്തി താഴേക്ക് ഇറങ്ങി വരുമ്പോഴേക്കും മുത്തശ്ശിയും ഗൗതമും കഴിച്ചെഴുന്നേൽറ്റിരുന്നു….അവൾ അടുക്കളയിലേക്ക് ചെന്നു ഉണ്ടാക്കി വച്ച ഫ്രൈഡ് റൈസ് സിദ്ധുന്റെ മുന്നിൽ കൊണ്ട് വച്ചു.
“” വാ… എല്ലാവരും കഴിച്ചു.. ഇനി നമുക്ക് കഴിക്കാം “”എന്നും പറഞ്ഞു കൊണ്ട് അവനു വിളമ്പി…. എല്ലാം അടുക്കളയിൽ നിന്നും കാർത്തു കാണുന്നുണ്ടായിരുന്നു..വിളമ്പി കഴിഞ്ഞ് കുറച്ചെടുത്തു വായിൽ വച്ചപ്പോഴേക്കും എരുവ് തൊണ്ടയിൽ കയറി അവൻ ചുമക്കുന്നുണ്ടായിരുന്നു ….
“‘ അയ്യോ. എന്ത് പറ്റി സിദ്ധു “”
“”എന്ത് മണ്ണാം കട്ടയാടി ഉണ്ടാക്കി വച്ചേക്കുന്നേ…. മ..മനുഷ്യന് എരിഞ്ഞിട്ട് കഴിക്കാൻ വയ്യല്ലോ..പോരാത്തതിന് എത്രയാ ഉപ്പ് വാരി ഇട്ടക്കുന്നേ … “””
സിദ്ധു എരിഞ്ഞു പുകയുന്നത് കണ്ടപ്പോൾ കാർത്തു ഒരു ഗ്ലാസ് വെള്ളമെടുത്തു കൊടുത്തു…
“”അപ്പോഴേ… ഞാൻ പറഞ്ഞതല്ലേ ചോറ് കഴിക്കാൻ… അതെങ്ങനാ നല്ലതൊന്നും പറ്റില്ലല്ലോ….. ഇതാ ഇത്തിരൂടി വെള്ളം കുടിക്ക് “”
എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് തോന്നിയപ്പോഴാണ് കീർത്തി അതെടുത്തു രുചിച്ചു നോക്കിയത്… പാലും വെള്ളത്തിൽ തന്നെ കാർത്തു പണി തന്നെന്നു അപ്പോൾ തന്നെ പിടികിട്ടി… ചിരി അടക്കി പിടിക്കുന്ന കാർത്തുനേ ദഹിപ്പിച്ചൊരു നോട്ടവും നല്കുന്നുണ്ടായിരുന്നു ….
“” എനിക്ക് വിശക്കുന്നു.. എന്തേലും താ… “
സിദ്ധു വയറിനോക്കെ തടവി കൊണ്ട് പറഞ്ഞു…..
“”അയ്യോ.. നിങ്ങൾ ഈ കുന്ത്രാണ്ടം കഴിക്കുംന്ന് പറഞ്ഞത് കൊണ്ട് ഭക്ഷണം കളയേണ്ടെന്ന് വിചാരിച്ചു ഗൗതമിനും മുത്തശ്ശിക്കും കുറച്ചധികം കൊടുത്തു.. ഞാനും ഇപ്പോ എടുത്തു വച്ചതേയുള്ളൂ… രണ്ട് വറ്റു വാരി കഴിക്കുമ്പോഴേക്കല്ലേ ഇവിടുത്തെ ബഹളം….സിദ്ധുവേട്ടന് ഞാൻ കഴിച്ചതിന്റെ ബാക്കി പോരെ….ഇനിയിപ്പോ ഫ്രൈഡ് റൈസ് ഉണ്ടാക്കിയാൾ തന്നെ അങ്ങ് കഴിക്ക്… സിദ്ധുവേട്ടന് ഞാൻ കൊടുത്തോളാം… ന്റെ ബാക്കിയിപ്പോ കീർത്തിക്ക് തരാൻ പറ്റില്ലല്ലോ…പോരാത്തതിന് ചോറും കഴിഞ്ഞു.”
അതും പറഞ്ഞു ചിരി അടക്കികൊണ്ടവൾ അടുക്കളയിൽ ചെന്നു ചോറും കറിയുമെടുത്തു കൊണ്ട് വന്നു…സിദ്ധു കഴിക്കുമോ എന്നോർത്തു അന്ധാളിച്ചു നിന്നെങ്കിലും ഒരു മടിയും കൂടാതെ അവൻ അത് വാരി കഴിച്ചു..
“”നീ കഴിച്ചോ? …”
വാരി തിന്നുന്നതിനിടയിലവൻ ചോദിച്ചു
“”മ്മ്ഹ്ഹ്… ഇല്ലെന്നു പറഞ്ഞുകൊണ്ട് അവനെ തന്നെ നോക്കി.. എങ്കിൽ ഇതിന്ന് നീയും കഴിച്ചോ…. കാർത്തുനേ നോക്കി സിദ്ധു പറഞ്ഞപ്പോൾ അവളും കഴിച്ചു.
“”കീർത്തി.. സോറി ട്ടൊ.. കാർത്തു കഴിച്ചതിപ്പോ നിനക്ക് തരാൻ പറ്റുവോ.. ബ്രെഡ് ഉണ്ടാകും… നീ അതെടുത്തു കഴിക്ക് “”
“ഇറ്സ് ഒക്കെ സിദ്ധാർഥ്…. “
അപ്പോളുള്ള അവളുടെ മുഖഭാവം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു…..
?????????
രാത്രിയിൽ ബാൽക്കണിയിലെ ഇളം കാറ്റേറ്റ് ഏട്ടനും അനിയനും എന്തൊക്കെയോ സംസാരിച്ചു കൂട്ടുന്നുണ്ട്… രാവിലെ പരിഭവമാണെന്ന് പറഞ്ഞു മാറി നിന്ന ആളാണ് ഇപ്പോ സിദ്ധുന്റെ കൂടെ ചെന്നിരുന്നു കല പില ആക്കുന്നത്… അവരുടെ അടുത്തേക്ക് പോകുവാൻ കാർത്തുവിനു തോന്നിയെങ്കിലും മടിച്ചു നിന്നു. മുഖത്തെ അതേ പുഞ്ചിരിയാൽ മുറിയിലേക്ക് കയറി. കിടക്കയിൽ ചാര്ന്നിരുന്നപ്പോൾ ഓർക്കാപ്പുറമായ കുറേ കാഴ്ചകൾ മിഴികളെ തഴുകുന്നുണ്ടായിരുന്നു…
??????????
“”അറിയില്ല… നിന്നോട് എനിക്ക് ഭ്രാന്ത് ആണോ എന്നു…..തന്റേടം… അത് തന്നെയാ എന്നെ വീണ്ടും വീണ്ടും നിന്നിലേക്ക് അടുപ്പിക്കുന്നത് ആർക്കും വിട്ട് കൊടുക്കാൻ പറ്റാത്തത്ര… അത്രയും ഇഷ്ടം…. അതാണെനിക്ക് “”
അപ്പോൾ ഉള്ളിൽ ഭയപ്പാടല്ലായിരുന്നു… മറിച്ചു താലി കെട്ടിയ പുരുഷനോടുള്ള ബഹുമാനം മാത്രമായിരുന്നു അവൾക്ക്.
“”നിനക്കെന്നെ ഇഷ്ടല്ലേ കാർത്തിക…. മ്മ്? പറ…. “”
“””ഇഷ്ടാണ്…. “””
“ശെരിക്കും?? അപ്പോൾ നന്ദനോ? “””
നന്ദേട്ടനെ ഇഷ്ടമായിരുന്നു… പക്ഷെ നിങ്ങളീ കഴുത്തിൽ താലി ചാർത്തിയ ശേഷം ഞാൻ അയാളെ ഓർത്തിട്ടില്ല… അങ്ങനൊരു പെണ്ണാവാൻ എനിക്ക് വയ്യാ…എത്രയൊക്കെ ആയാലും നിങ്ങൾ എന്റെ ഭർത്താവ് ആണെന്ന ധാരണ എനിക്കിപ്പോ ഉണ്ട്… “”
അവളുടെ മറുപടിയിൽ എന്തെന്നില്ലാത്ത സന്തോഷം തോന്നുന്നുണ്ടായിരുന്നു .. അവളെ മുറുകെ പിടിച്ചു കൊണ്ടൊന്നു പുണരുവാൻ ശ്രമിച്ചു…. കഴുത്തിലെ താലി മാലയിൽ കോർത്തു കൊണ്ടു ചുമലിൽ ഒരു മുത്തമായിരുന്നു ആദ്യം നൽകിയത്… പിന്നെയാ മിഴികൾ നിറയുകയായിരുന്നു…
“”ഈ കാർത്തു എന്റെ പെണ്ണാ… ഇനി എന്നും അങ്ങനെ ആയിരിക്കണം…. “”
വീണ്ടും അവളുടെ കവിളിലൂടെ മുഖം ഉരസി കൊണ്ട് ചുണ്ടുകളെ പരസ്പരം ചേർത്തടക്കി….. കണ്ണുകൾ പാതി അടയുകയായിരുന്നു അപ്പോൾ….പതിഞ്ഞ ശബ്‌ദത്താലവൻ ഇടയ്ക്കിടെ കാത്തുന്ന് വിളിക്കുന്നുണ്ടായിരുന്നു….ഒടുവിൽ അവന്റെ ചുണ്ടുകൾ പുണരുവാൻ ഇനിയും ബാക്കിയില്ലാത്തത്രയായപ്പോൾ മെല്ലെ അടർന്നു മാറി…. പക്ഷെ….. പിന്നെ എന്താണ് സിദ്ധുനും കാർത്തുനുമിടയിൽ ഉണ്ടായിരുന്നത്….സ്നേഹം കൊതിച്ചവളെ എപ്പോഴാണ് വേദനിപ്പിക്കുവാൻ തുടങ്ങിയത്… വിവാഹ ശേഷമുള്ള നല്ല നാളുകൾ വെറും ഓര്മകളായി മാറി തുടങ്ങിയത് എപ്പോഴാണ്…….
“””ഹലോ….. ഏട്ടത്തി…എന്ത് സ്വപ്നം കണ്ടോണ്ട് ഇരിക്കുവാ….. “
ഞെട്ടിയുണർന്നു നോക്കുമ്പോഴേക്കും സിദ്ധുവും ഗൗതമും വന്നിരുന്നു…
“ഒന്നുല്ല ഏട്ടത്തി… ഗുഡ് ന്യ്റ്റ് പറയാൻ വന്നതാ….. നിങ്ങൾ കിടന്നോ..എനിക്കും ഉറക്കം വരുന്നു. “‘.
“”അയ്യടാ… നല്ല തീറ്റ ആയിരുന്നില്ലേ… ഉറക്കം കാണും വേഗം വിട്ടോ “”
“”അതിനു ഏട്ടനെന്താ ഞാൻ അല്ലേ തിന്നുന്നെ..?. ഞാൻ പോവ്വാ… “”
“മ്മ്മ്മ്… വിട്ടോ വിട്ടൊ… ഇതൊന്നും അത്രയ്ക്ക് നല്ലതല്ല…. “””
“””ബ്രദർ… വായയും പൂട്ടി കിടക്കാൻ നോക്ക്…. “”
അതും പറഞ്ഞു ഗൗതം പോയി… സിദ്ധു അവൻ പോയി കഴിഞ്ഞതും വാതിലടച്ചു…
“”ഞാൻ നിങ്ങളോട് ഒരു കാര്യം ചോയിക്കട്ടെ “” കിടക്കയിലേക്ക് മലർന്നു കിടന്ന അവനോടായി പറയുമ്പോൾ കാലുകൾ കിടക്കയിലേക്ക് പാകി ഇരിക്കുന്ന കാർത്തുവിനെ അവൻ ഒന്ന് നോക്കി.
“”അഹ് പറ.. “”
താല്പര്യമില്ലാത്ത പോലവൻ തല ചൊറിയുന്നുണ്ടായിരുന്നു.
“”ഗൗതം…..? എന്തിനാ അവനെ ഇങ്ങനെ കളിയാക്കുന്നെ…. പതിനഞ്ചു വയസുള്ള പയ്യൻ ആണവൻ…. “”
“”അതിനു? “
“”അതിനൊന്നും ഇല്ലാ… എന്തിനാ അതിനെ ബോഡിങ്ലു കൊണ്ട് ചെന്നാക്കുന്നെ…ഇവിടെ ഇങ്ങനെ ഇടയ്ക്കിടെയ്ക്ക് വരും… ഒന്നുല്ലേലും സ്വന്തം വീടല്ലേ ഇത്…നാട്ടിലൊന്നും സ്കൂൾ ഇല്ലാഞ്ഞിട്ടാണോ വേറെവിടേയോ നിർത്തി പഠിപ്പിക്കുന്നെ….നിങ്ങളുടെ ആരുടേലും സ്നേഹം അവനു അറിഞ്ഞു കിട്ടീട്ടുണ്ടോ…. അമ്മയില്ലാതെ വളർന്നു. അച്ഛനും എപ്പോഴും ബിസി… പിന്നെ വേറൊരു കാര്യം…. ഇവിടുന്ന് ഭക്ഷണം കഴിക്കുമ്പോൾ അതിനും കളിയാക്കുന്നുണ്ടല്ലോ… എന്താ അവൻ എപ്പോഴും ഇവിടുന്ന് കഴിക്കുന്നുണ്ടോ…. നാട്ടിൽ വന്നാൽ മാത്രേ ചിലപ്പോ വായയ്ക്ക് രുചി ഉള്ളത് കിട്ടുന്നുണ്ടാകു…. തമാശയ്ക്കായാലും കളിയാക്കുമ്പോൾ അവനു നോവുന്നുണ്ടാകും… തലയിൽ എപ്പോഴും പഠിപ്പ് കുത്തി നിറച്ചു വച്ചപ്പോൾ അവനു നഷ്ടമായത് നല്ലൊരു ജീവിതമാണ്..നല്ലൊരു ബാല്യമാണ്. അവന്റെ കാര്യങ്ങൾ നോക്കുവാൻ ആളില്ലാഞ്ഞിട്ടാണോ… ഞാൻ നോക്കിക്കോളാം… ഇനി ഇപ്പോ എക്സാം ഒക്കെ കഴിഞ്ഞില്ലേ..ബാക്കി പഠിത്തം ഇനി ഇവിടെ പഠിക്കട്ടെ… “”.
ചോദിക്കാനുണ്ടെന്ന് പറഞ്ഞിട്ട്… ചോദ്യവും ഉത്തരവും ഉപദേശവുമെല്ലാം ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്ത കാർത്തുനേ സിദ്ധു കണ്ണിമ വെട്ടാതെ നോക്കി…അവൾ പറഞ്ഞതും കാര്യമാണെന്ന് മനസിലാക്കി..അവളുടെ അത്ര പോലും ഗൗതമിന്റെ സ്വന്തം ഏട്ടനായ താൻ ചിന്തിച്ചില്ലല്ലോ എന്ന കുറ്റബോധവും മനസിൽ തോന്നിയിരുന്നു.അവൻ ഒന്നും പറയാതെ ചരിഞ്ഞു കിടന്നു.
“”മറ്റൊന്ന് കൂടി ചോദിക്കുവാനുണ്ടെനിക്ക് “
എന്താണെന്ന ഭാവത്തിൽ വീണ്ടുമവൻ തിരിഞ്ഞു നോക്കി.
പാർട്ട് 08
കാർത്തിക ?8
കുറേ നേരത്തേക്കവിടെ മൗനമായിരുന്നു..ഒന്നും മിണ്ടാതെയിരിക്കുന്ന കാർത്തുവിനെ സിദ്ധു തലയുയർത്തികൊണ്ട് നോക്കി.
“”എന്താ ചോദിക്കാനുണ്ടെന്നു പറഞ്ഞിട്ട് മിണ്ടാതിരിക്കുന്നെ..ബാക്കി കൂടി ചോദിക്ക് “”
“”എനിക്കറിയാനുള്ളത് ചോദിച്ചാൽ സത്യം മാത്രമേ പറയാവു… “”
വേഗത്തിലായിരുന്നു അവളുടെ മറുപടി.
“” മ്മ്മ് പറ “
അല്പം ഇരുണ്ട വെളിച്ചമായിരുന്നു മുറിയിൽ… കാർത്തു സിദ്ധുനെ തന്നെ നോക്കി നിന്നു.പിന്നെ മനസിൽ കുറിച്ചിട്ട കാര്യങ്ങൾ തുറന്നു.
“”ഇന്ന് രാവിലെ ചേർത്ത് പിടിച്ചു ഇതാണെന്റെ ഭാര്യ എന്ന് പറഞ്ഞില്ലേ…”
“”മ്മ്മ്… അതിന്? “.
” നിങ്ങളുടെ ബെസ്റ്റ് ഫ്രണ്ട് അല്ലേ കീർത്തി… ഞാൻ അവളോട് കടിച്ചു കീറി ഓരോന്നു പറഞ്ഞപ്പോൾ ദേഷ്യപ്പെടാഞ്ഞതെന്താ?അല്ല നിങ്ങൾക്ക് ശെരിക്കും എന്നോട് എന്താ… ചിലപ്പോ തോന്നും എന്നോട് ഇഷ്ടാണെന്ന്.. ചിലപ്പോ തോന്നും ഈ ലോകത്ത് നിങ്ങൾ ഏറ്റവും കൂടുതൽ വെറുക്കുന്നത് എന്നെയാണെന്ന്… “”
അവളുടെ സംസാരം കേട്ടപ്പോൾ സിദ്ധു ചിരിക്കുന്നുണ്ടായിരുന്നു. കിടന്നിടത്തു നിന്നമെഴുന്നേറ്റ് അവൾ ഇരുന്ന പോലെ കട്ടിലിനു ചാരെയായി ഇരുന്നു.
“” ഈ സിദ്ധുവിന് ജീവിതത്തിലും സമൂഹത്തിലും ഒരു വിലയുണ്ട്.. അതിൽ എന്റെ കുടുംബവും അതിലെ ആൾക്കാരും പെടും… സൊ നിന്നെ തള്ളി പറയുമ്പോൾ മറ്റുള്ളവർ ചിരിക്കും… എന്തിനു നമ്മുടെ ജീവിതവും വഴക്കും കുറ്റപ്പെടുത്തലുകളും കേട്ട് മറ്റുള്ളവർക്ക് സന്തോഷം കൊടുക്കണം… നമ്മുടെ പ്രശ്നങ്ങൾ നമുക്കിടയിൽ തന്നെ ഒതുങ്ങണം. മറ്റുള്ളവരിലേക്ക് എത്തരുത്. അത്രമാത്രമെ നിന്നെ ചേർത്ത് പിടിച്ചത് കൊണ്ട് ഞാൻ ഉദ്ദേശിച്ചിട്ടുള്ളു… “”
“അല്ലാതെ ഞാൻ നിങ്ങളുടെ ഭാര്യ ആയത് കൊണ്ടല്ല..!.? “”
പൊടുന്നനെയുള്ള അവളുടെ ആ ചോദ്യത്തിൽ സിദ്ധാർഥ് ഞെട്ടിയിരുന്നു..ഒരു നിമിഷമവൻ വാചാലനായി .
“”നിന്നെ ആഗ്രഹിച്ചു കല്യാണം കഴിച്ചത് ഞാനാണ്…അത് കൊണ്ട് തന്നെ നിന്നെ മറ്റുള്ളവർ കുറ്റപ്പെടുത്തുമ്പോൾ അത് കേൾക്കുവാൻ നീ അർഹ അല്ല… അത് എന്റെ പിടിപ്പുകേടാണെന്നേ എല്ലാവരും പറയു…അവിടെയും സ്ഥാനം നഷ്ടപ്പെടുന്നത് എനിക്കാണ് “”
“”ഓ..അപ്പൊ ഇയാളുടെ സ്വാർത്ഥതയ്ക്ക് വേണ്ടിയാണല്ലേ… ശെരി… ഇനി എനിക്കൊന്നും ചോദിക്കാൻ ഇല്ല”
മുഖം കനപ്പിച്ചു കൊണ്ടവൾ തിരിഞ്ഞിരുന്നു.
“””അങ്ങനല്ല പെണ്ണേ… എനിക്ക് നിന്നെ അത്രയ്ക്ക് ഇഷ്ടാണ്. പക്ഷെ ചില നേരത്തെ നിന്റെ സ്വഭാവം കാണുമ്പോൾ എടുത്തു കിണറ്റിലിടാനും തോന്നും. “”(ആത്മ )
ഒരു മന്ദഹാസത്താൽ അവൻ അവളെ തന്നെ നോക്കുന്നുണ്ടായിരുന്നു. പിന്നെ എന്തോ ഓർത്തെന്ന പോലെ സിദ്ധു അവളുടെ കൈയ്യിൽ സ്പർശിച്ചു…കൈ വിരലുകളാൽ മെല്ലെ തഴുകി. അവൾ ഉണ്ടക്കണ്ണുകളാൽ ഉരുട്ടിയൊന്നു നോക്കിയപ്പോൾ അവൻ പോലുമറിയാതെ കൈ പിൻ വലിയുകയും ചെയ്തു…
“‘എപ്പോഴോ ഇയാളുടെ വായിൽ നിന്നും ഞാൻ ഒരു കാര്യം കേട്ടിരുന്നു… എന്നെ ഭാര്യോദ്യോഗം തന്നു വാഴിക്കുവനല്ല കൊണ്ട് വന്നതെന്ന്.. അത് കൊണ്ട് ഈ കാര്യത്തിലും ഇനി അങ്ങനെ മതി..പിന്നെ കൂടെ കിടക്ക പങ്കിടുവാൻ വേറെ പെണ്ണുങ്ങൾ ഉണ്ടെന്നല്ലെ പറഞ്ഞെ… റ്റീനാ…. അവളുടെ കൂടെ നടക്കട്ടെ ഇനി. കാർത്തുനെ നോക്കണ്ട…. “”
അതും പറഞ്ഞു മുടിയും വാരി മുന്നിലേക്ക് ഒതുക്കി കൊണ്ടവൾ കിടന്നു. അവളുടെ മുന്നിൽ തോറ്റു പോകുകയാണോ എന്ന അമർഷം സിദ്ധുവിന്റെ മനസ്സിൽ തങ്ങിയിരുന്നു. അവനും ഒരു സൈഡിലേക്കായി തിരിഞ്ഞു കിടന്നു.
“”അപ്പോ റ്റീനയുടെ കാര്യം പുള്ളിക്കാരി കണ്ണും പൂട്ടി വിശ്വസിച്ചിട്ടുണ്ട്…ചമ്മിയതിൽ നിന്നും രക്ഷപ്പെടുവാൻ വേണ്ടി പറഞ്ഞ മുഴു നുണയാണിതെന്ന് എനിക്ക് മാത്രമല്ലെ അറിയൂ.. ” ചുണ്ടിൽ ഒരു ചിരി വിരിയിച്ചു കൊണ്ട് മെല്ലെയവൻ കണ്ണുകളടച്ചു.
?????????????
“”അമ്മേ… ഇന്നലെ നല്ല രസായിരുന്നല്ലേ… ഏട്ടനും നമ്മുടെ കറുത്തമ്മയും ഉള്ളോണ്ട്.. അവർ പോവേണ്ടായിരുന്നു..””
ശോഭമ്മയെ കെട്ടിപിടിച്ചു കൊണ്ടു ഉറങ്ങാൻ നേരം മാളു പരിഭവം നിറയ്ച്ചു…
“”സിദ്ധുമോന് അവളെ ഇഷ്ടായോണ്ടല്ലേ… തനിയെ ഇവിടെ വിട്ടിട്ട് പോകാൻ മടി കാണും…അല്ലേലും അവൻ നല്ല മോനാ…ആ വീട്ടിൽ എത്തിപ്പെട്ടത് കൊണ്ട് കാർത്തുവെങ്കിലും രക്ഷപെട്ടല്ലോ… അത് ചെറു പ്രായത്തിൽ തുടങ്ങ്യതാ കഷ്ടപ്പെടാൻ.. നീയ് ഓരോ ആവശ്യങ്ങൾ പറീമ്പോൾ അവൾ നടത്തി തരുന്നില്ലേ.. പാവം “”
“”മ്മ്… ശെരിയാ……. ന്നാലും ഇവിടെ നമ്മൾ മാത്രം…. അച്ഛൻ ഉണ്ടായിരുന്നെങ്കിൽ നമുക്ക് കൂട്ടായേനെ അല്ലേ…. അല്ലേൽ കാർത്തു തന്നെ മതിയായിരുന്നു…അവൾ ഉണ്ടാകുമ്പോൾ തന്നെ ഒരു ഉശിരാ… “”
“‘മോളെ… നീ മിണ്ടാതെ കിടക്ക്…. “”
ശോഭമ്മ വിലക്കി…
“”അമ്മേ.. ചെറിയച്ഛൻ വിളിച്ചായിരുന്നോ… കാർത്തൂന്റെ കല്യാണത്തിന് വന്നതാ.. പിന്നെ ചെറിയച്ഛന്റെ പൊടി പോലും ഇല്ലാ… “””
മാളു ഓരോന്നു പറയുമ്പോൾ ശോഭമ്മ ഉറക്കത്തിൽ ഇടയ്ക്കിടെ മൂളികൊണ്ട് ഉത്തരം നൽകുന്നുണ്ടായിരുന്നു…. വാ തോരാതെ മിണ്ടി മിണ്ടി പിന്നെ എപ്പോഴോ അവളും ഉറങ്ങി പോയി.
?????????
“”ഗുഡ് മോർണിംഗ് സിദ്ധു….””
പത്രം വായിക്കുകയായിരുന്ന സിദ്ധുവിന്റെ ചുമലിലൂടെ പിറകെ നിന്നും കീർത്തി കെട്ടിപിടിച്ചു ..അവൻ അതും മടക്കി വച്ചു എഴുന്നേറ്റ് തിരിഞ്ഞവൾക്ക് അഭിമുഖമായി നിന്നപ്പോഴേക്കും ഒരു ഗ്ലാസ് കാപ്പിയും കൊണ്ട് കാർത്തു വന്നിരുന്നു…..
“”ദാ പിടിക്ക്.. “”
അവൾ സിദ്ധുവിനു നേരെ ഗ്ലാസ് നീട്ടിയതും കീർത്തി ഇടയിൽ കയറി അത് വാങ്ങിച്ചു…. പിന്നെ അതിൽ നിന്നും ഒരിറക്ക് കുടിച്ചതിനു ശേഷം സിദ്ധുവിന് കൊടുത്തു…. ഇരുവരെയും മാറി മാറി നോക്കികൊണ്ട് കാർത്തു അവിടെ നിൽക്കാതെ കടന്നു പോയി.
കീർത്തിയുടെ ക്രിയകളൊന്നും അവൾക്കിഷ്ടപ്പെടുന്നില്ലായെന്ന് സിദ്ധുവിനു അപ്പോൾ തന്നെ പിടി കിട്ടിയിരുന്നു..
“” എന്താ മാഷേ തിരിച്ചൊരു ഗുഡ് മോർണിംഗ് കൂടി പറഞ്ഞില്ലല്ലോ… “”
അവൻ ഒന്നും പറയാതെ വീണ്ടും കസേര വലിച്ചിട്ട് കാപ്പി മെല്ലെ ഊതി കുടിച്ചു.
“”നീ തിരിച്ചു പോകുന്നില്ലേ “”
അവൾ ഒട്ടും പ്രതീക്ഷിക്കാത്ത ചോദ്യമായിരുന്നു അത്…എങ്കിലും യാതൊരു ഭാവ വ്യത്യാസവുമില്ലാതെ പത്രത്തിലേക്ക് മുഖം പൂഴ്ത്തിയിരിക്കുന്ന സിദ്ധുവിനെ ഒന്ന് നോക്കി .
“”അതെന്താ സിദ് അങ്ങനെ ചോദിച്ചത്.. മുൻപൊക്കെ എന്നെ ഇവിടുന്ന് വിടാതിരിക്കുന്ന ആളാണല്ലോ.. “”
“”അത് മുൻപല്ലേ… ഇപ്പൊൾ ഞാൻ വിവാഹോക്കെ കഴിഞ്ഞു നിൽക്കുന്ന ആളാണ്.. എന്റെ ഭാര്യയുണ്ട്…അവൾക്ക് ചിലപ്പോൾ ഇഷ്ടപെട്ടെന്നു വരില്ല. തോളത്തൂടെ കയ്യിട്ടു ഗുഡ് മോർണിംഗ് പറയുവാൻ മാത്രമുള്ള പഴേ ആ സൗഹൃദം ഇനി വേണ്ട… ഒരകലം നല്ലതാണ്.. “”
“”ഓഹോ.. അപ്പോൾ ഭാര്യ വന്ന ശേഷം എന്നെ ഇഷ്ടപെടുന്നില്ലാല്ലേ… “”
“”അങ്ങനെ അല്ല… നീ തിരിച്ചു പോണം അത്ര തന്നെ… ” അവളുടെ മുഖത്തു നോക്കാതെ സിദ്ധു പറഞ്ഞപ്പോൾ ദേഷ്യം ഇരട്ടിച്ചത് കാർത്തുവോടായിരുന്നു… കീർത്തി അവന്റെ മുന്നിൽ നിന്നും മാറി.
“”സിദ്ധാർഥനെ അവൾ ഇത്രയ്ക്കും മാറ്റി എടുത്തോ….അവളെക്കാൾ കൂടുതൽ എന്നും എന്റെ പിറകെ വന്നിരുന്ന സിദ്ധു ആയിരുന്നു…. ഇപ്പോൾ എത്രയോ മാറിയിരിക്കുന്നു “(ആത്മ )
നിരാശയും ദേഷ്യവും പടർന്നു കൊണ്ട് കീർത്തിയുടെ മുഖം ചുവപ്പാര്ന്നിരുന്നു…സിദ്ധു പിന്നൊന്നും സംസാരിക്കുവാൻ താല്പര്യപ്പെടാതെ എഴുന്നേറ്റ് പോയി…അപ്പോഴും അവളുടെ മനസിൽ മൊട്ടിട്ടത് കാർത്തുവിനോടുള്ള പക മാത്രമായിരുന്നു.
“”സിദ്ധാർഥ് എന്നെ തള്ളിപ്പറഞ്ഞു… അവനെന്താ ഒന്ന് മനസിലാക്കാത്തത് എനിക്കവനോട് പ്രണയമായിരുന്നുവെന്ന്.. കാർത്തു…. അവൾ വന്ന ശേഷമാ എനിക്ക് സിദ്ധുനെ നഷ്ടമാകുവാൻ തുടങ്ങിയത്.. ഒരു നാട്ടിൻ പുറത്ത്കാരി പെണ്ണ്… ആരാ അവൾ….. അവൾക്ക് സിദ്ധുവിന്റെ ഭാര്യയാകുവാൻ മാത്രം എന്തർഹതയാണ് ഉള്ളത്…. നീ ചെവിയിൽ നുള്ളിയിരുന്നോ പെണ്ണേ… നിനക്കുള്ള പണി തന്നിട്ടേ ഈ കീർത്തി ഇവിടുന്ന് പോകു…. “”
ഉള്ളിൽ അവളോടുള്ള ദേഷ്യവും പകയും ആളി കത്തിച്ചു കൊണ്ട് കീർത്തി ഓരോരോ കാര്യങ്ങൾ മനസ്സിൽ കുറിച്ചിടുകയായിരുന്നു …..
രാവിലെ എട്ടു മണി കഴിഞ്ഞതോടെ സിദ്ധാർഥ് ഓഫീസിലേക്ക് പോകുവാൻ തയ്യാറെടുത്തു ….കാലുകളിലേക്ക് ഷോക്‌സും ഷുവും ഇട്ടുകൊണ്ടിരിക്കുമ്പോൾ കീർത്തി വീണ്ടും പ്രത്യക്ഷപ്പെട്ടിരുന്നു…
”ഞാൻ വൈകുന്നേരം പോകും സിദ്ധാർഥ്.
അവളുടെ മുഖത്തേക്ക് നോക്കി ആയിക്കോട്ടെ എന്ന ഭാവത്തിലവൻ തലയാട്ടി.
“”കുറച്ചു വൈകിയിട്ട് പോയാൽ മതിയെങ്കിൽ ഞാൻ ഓഫീസിൽ നിന്നും വന്ന ശേഷം കൊണ്ടു വിടാം “”
“”വേണ്ട…. ഞാൻ ഒറ്റയ്ക്കാണ് വന്നത്. പോകുവാനും എനിക്കറിയാം…. പിന്നെ ഞാൻ പോകുന്ന സന്തോഷത്തിൽ എന്നെ കൊണ്ടു വിടാനൊന്നും സിദ്ധു മെനക്കേടണ്ട “
അവൾ പറഞ്ഞത് കേട്ടപ്പോൾ ഷൂവും കയറ്റി ഇട്ടു കൊണ്ടു അവൻ എഴുന്നേറ്റു നിന്നു…
“”സീ കീർത്തി… ബന്ധങ്ങൾ എല്ലാം ഒരുപരിധി വരെയേ പാടുള്ളു…. ഇപ്പോ നീ കല്യണം കഴിഞ്ഞ് സെറ്റ് ആയി നിന്റെ ഹസ്ബൻഡ്നെയും കൂട്ടിയിട്ടാണ് വന്നതെങ്കിൽ നിനക്ക് താമസിക്കാം…അതിനൊന്നും ഒരു മുടക്കവും ഞാൻ പറയില്ല. ഇത്രയും കാലം നീ ഇവിടെ താമസിച്ചപ്പോൾ എന്റെ മറ്റു ഫ്രണ്ട്‌സ് കൂടി ഉണ്ടായിരുന്നു… പക്ഷെ ഇപ്പൊ ഉള്ളത് നീ മാത്രമാണ്.. ചിലപ്പോൾ എന്റെ ഭാര്യ തെറ്റ് ധരിച്ചേക്കാം… ബട്ട് അവൾ ഇതുവരെ നിന്നെക്കുറിച്ചു മോശമായി എന്നോട് പറഞ്ഞിട്ടില്ല… ഞാൻ അറിഞ്ഞു ചെയ്യുന്നെന്നു മാത്രം. “”
“”മുത്തശ്ശി പറഞ്ഞത് കൊണ്ട് മാത്രമാണ് ഞാൻ ഒരു ദിവസം ഇവിടെ താമസിച്ചത്. നിനക്ക് അത് ഇഷ്ടപ്പെടുന്നില്ലേൽ ഞാൻ പൊയ്ക്കോളാം “””
സിദ്ധു മറുപടിയൊന്നും പറയാതെ കണ്ണാടിക്ക് മുന്നിൽ ചെന്നു ഒന്ന്കൂടി നോക്കികൊണ്ട് മുറിയിൽ നിന്നും പുറത്തിറങ്ങി.. നേരെ ഓപ്പോസിറ്റ് ആയി കാണുന്ന ഗൗതമിന്റെ മുറിയിലേക്കായിരുന്നു പോയത്. അവിടെ അടഞ്ഞു കിടക്കുന്ന വാതിൽ ചെറുതായി തുറന്നു കൊണ്ടു എത്തി നോക്കി…. ആൾ നല്ല ഉറക്കത്തിലാണ്.. ശല്യപ്പെടുത്തേണ്ടെന്ന് കരുതി അവനെ വിളിച്ചുണർത്താതെ വാതിൽ വീണ്ടും അടച്ചു….
താഴെ ചെന്നപ്പോഴേക്കും ചിത്ര ചേച്ചി കഴിക്കുവാനായി കൊണ്ടു വച്ചിരുന്നു.. കാർത്തുവിനെ കണ്ണുകൾ അഴിച്ചു വിട്ടു ഇടയ്ക്കിടെ തിരഞ്ഞെങ്കിലും കണ്ടില്ല…
കഴിച്ചെഴുന്നേൽറ്റു കൈ കഴുകി വാഷ് ബേസിനരികിലായുള്ള കണ്ണാടിയിലേക്ക് നോക്കിയപ്പോഴേക്കും അവൾ ചൂലൊക്കെ എടുത്തു കൊണ്ടു മുറിയിലേക്ക് കയറി പോകുന്ന കണ്ടു….അപ്പോഴും സിദ്ധു അവളെ ഏന്തി വലിഞ്ഞു നോക്കിയിരുന്നു.
??????
“”ഡി പെണ്ണേ…. ഞാനിന്ന് പോകുവാണ് കേട്ടോ… നിനക്ക് സന്തോഷായില്ലേ.. “
കാർത്തു മുറിവൃത്തിയാതാക്കുന്നതിനിടയിലേക്ക് കയറി ചെന്നു കൊണ്ടു കീർത്തി പറഞ്ഞു..
“”ആഹാ.. എവിടെ… നിന്റെ സിദ്ധുനേം കൊണ്ടോകുന്നില്ലേ “”
അവളെ ആക്കികൊണ്ടായിരിന്നു മറുപടി പറഞ്ഞത്…
“””നിന്റെ സിദ്ധുവേട്ടൻ പറഞ്ഞു… എന്നോട് പോകാൻ…. നീ ഇന്നലെ ഒരു രാത്രി കൊണ്ടു തലയിണ മന്ത്രം നടത്തിക്കാണും അല്ലേ… “”
“”ദേ… കീർത്തി….. എനിക്കതിന്റെ ആവശ്യമൊന്നുമില്ല….സത്യം പറയാലോ നീ വന്നത് എനിക്ക് ഇഷ്ടപ്പെട്ടിട്ടൊന്നുല്ലാ.. പക്ഷെ നീ സിദ്ധുവേട്ടനേം അടിച്ചു മാറ്റി പോകും എന്നുള്ള വിശ്വാസം എനിക്കില്ല. അതീ ജന്മം നടക്കേം ഇല്ലാ. മോൾ പോകാൻ നോക്ക് “””
കാർത്തു വീണ്ടും അവളുടെ ജോലിയിലേക്ക് കേന്ദ്രീകരിച്ചു… കീർത്തിക്കാണേൽ അവളുടെ സംസാരം ഒട്ടും പിടിച്ചില്ല…. നോക്കി ദഹിപ്പിച്ചു പല്ല് ഞെരുമ്മികൊണ്ട് അടുത്തുള്ള കസേരയിൽ ഇരുന്നു….. കാർത്തുവിനെ കണ്മുന്നിൽ കാണുന്തോറും അവളുടെ ദേഷ്യം ഇരട്ടിയാർജിക്കുകയായിരുന്നു…
പാർട്ട് 09
കാർത്തിക ?9
“” ശ്ശേ… ഒരു സാധനം വച്ചാൽ കാണില്ല… “” മേശ വലിപ്പ് തുറന്നു മുറുമുറുക്കുകയായിരുന്നു സിദ്ധു…. അവന്റെ വെപ്രാളം കണ്ട് കാർത്തു അരികത്തു ചെന്നു… എന്തോ തിരയുകയാണെന്ന് മനസ്സിലായതും അലമാര തുറന്ന് വാച്ചെടുത്തവന് നേരെ നീട്ടി…
“”ഓഹ്… ഇതല്ല…. എന്റെ ഒരു ഇമ്പോര്ടന്റ്റ് ഫയൽ കാണുന്നില്ല…അതിനിടയിലാ അവളുടെ ഒരു വാച്ച്…. ഞാൻ കയ്യിൽ കെട്ടീട്ട് കാണുന്നില്ലേ… “‘ കൈ നീട്ടി കൊണ്ടവൻ പറഞ്ഞപ്പോഴാണ് തിരയുന്നത് വാച്ചല്ല എന്നവൾക്ക് മനസിലായത്..
“‘ഓഹ്. ഇനി അന്നത്തെ പോലെ മുറി മുഴുവൻ ഓരോന്നു വലിച്ചു വാരിയിട്ട് വൃത്തികേടാക്കേണ്ടെന്ന് കരുതിയാ.. അല്ല എന്തിനാ ഫയൽസ് ഇവിടെ തിരയുന്നെ.. ഓഫീസ് റൂമിൽ ചെന്ന് നോക്കരുതായോ “”
“”അവിടെ തിരഞ്ഞിട്ട് കാണാഞ്ഞിട്ടാ ഇവിടെ വന്നു തിരക്കുന്നേ.. “”
“”ആവോ എനിക്കതൊന്നും അറിയില്ല. ഒറ്റക്ക് തന്നെ കണ്ട് പിടി..അടുക്കളയിൽ ഒരു നൂറു കൂട്ടം പണി ഉണ്ട് “”
“”അതിനു നിന്നേ ഞാൻ ക്ഷണിച്ചോ.. പോടീ “” അവന് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു.. വെറുതെ ഓരോന്നു പറഞ്ഞു ടെൻഷൻ കൂടുതലാക്കിപ്പിക്കേണ്ടെന്ന് വച്ച് കാർത്തു മുറിയിൽ നിന്നും പുറത്തേക്കിറങ്ങി ..
????
“”ഡാ ചെക്കാ… എഴുന്നേൽക്ക്…ഇങ്ങനെ പോത്ത് പോലെ കിടന്നുറങ്ങുന്നത് അത്ര നല്ല ശീലോന്നു അല്ല “”
തല വഴി പുതച്ചു മൂടി കിടക്കുന്ന ഗൗതമിനെ തട്ടി വിളിച്ചു കൊണ്ട് കാർത്തു എഴുന്നേൽപ്പിച്ചു …
“”ഏട്ടത്തി…. എന്താ… ഇത്…. എനിക്ക് ഉറങ്ങണം ….. “” ഒന്നെഴുന്നേറ്റിരുന്ന ശേഷം തല ചൊറിഞ്ഞു അവൻ വീണ്ടും അതേ പടി കിടക്കാൻ തുടങ്ങിയതും കാർത്തു പുതപ്പ് വലിച്ചു മാറ്റി ശാസിച്ചു…
“”മതി.. മതി..ഇനി ഉറക്കൊന്നും നടക്കില്ല “
“””ഏട്ടത്തി….. ഇനി ഞാൻ ഇങ്ങനെ വിളിക്കില്ല…. “”
“”എങ്ങനെ വിളിക്കില്ലന്ന്? “”
“” ഏട്ടത്തീന്ന് വിളിക്കില്ലാന്ന് “”
“”വിളിക്കണ്ട… എന്റെ മാളു വിളിക്കണ പോലെ കറുത്തമ്മേന്ന് വിളിച്ചോ.. കുഞ്ഞു നാളിൽ കാർത്തുന്ന് വിളിക്കാൻ പഠിപ്പിച്ചു കൊടുത്തിട്ട് പെണ്ണ് എന്നെ കറുത്തമ്മ ന്നാ വിളിച്ചത്…. “”
ഒരു നറു ചിരിയാലെ അവൾ അങ്ങനെ പറഞ്ഞപ്പോൾ ഗൗതമും ചിരിക്കുന്നുണ്ടായിരുന്നു…
“എനിക്ക് ഒരമ്മയെ കിട്ടിയത് പോലെ തോന്നുവാ… ഈ ശാസനകളും… സ്നേഹവും ഞാൻ എത്ര ആഗ്രഹിച്ചിരുന്നെന്നറിയോ.. അമ്മേടെ സ്നേഹം പോയിട്ടു ഈ വീട്ടിലെ മറ്റുള്ളവരുടെ സ്നേഹം പോലും എനിക്ക് അറിഞ്ഞു കിട്ടീട്ടില്ല…. അതിനുള്ള ചാൻസ് ഉണ്ടായിട്ടില്ലാ. ഇനി വെറും ഏട്ടത്തി എന്നല്ല… ഏട്ടത്തിയമ്മ…എന്റെ സ്വന്തം ഏട്ടത്തിയമ്മ “”
അവന്റെ വാക്കുകൾ കേട്ടപ്പോൾ കാർത്തുവിന്റെ കണ്ണുകൾ ചെറുതായി നനഞ്ഞു…
“”അയ്യേ ചെക്കാ… നീ ഇങ്ങനെ സെന്റി അടിച്ചു നിന്നോ….വേഗം ഫ്രഷ് ആയി വാ… എന്തേലും കഴിക്കണ്ടെ..നമുക്ക് രണ്ടാൾക്കും ഒരുമിച്ചു കഴിക്കാം “”
അതും പറഞ്ഞു അവന് മുഖം കൊടുക്കാതെ കാർത്തു എഴുന്നേൽറ്റു.. വീണ്ടും സ്വന്തം മുറിയിലേക്ക് നോക്കിയപ്പോൾ സിദ്ധു തകൃതിയായി തന്നെ തിരച്ചിൽ തുടരുന്നുണ്ട്… അതിനിടയിലേക്ക് കയറി ചെല്ലാൻ തോന്നിയെങ്കിലും വെളിയിൽ നിന്നൊന്ന് നോക്കിയ ശേഷം താഴെ അടുക്കളയിലേക്ക് നടന്നു.
???????
പതിവ് പോലെ ചിത്ര ചേച്ചി പിടിപ്പത് പണിയിലാർന്നിട്ടുണ്ടായിരുന്നു.
“”ചിത്രേച്ചി… ഇന്നെന്താ ഉണ്ടാക്കുന്നെ’ കാർത്തു ആകാംഷയോടെ ചോദിച്ചു.
“”നിനക്കെന്താ വേണ്ടേ….? “” മറു ചോദ്യം കേട്ടപ്പോൾ അവൾ താടിക്ക് വിരൽ വച്ചുകൊണ്ടോലോചിക്കുന്നുണ്ടായിരുന്നു.
“”ഇന്ന് എന്തേലും നാടൻ മതി… അല്ല ചിത്ര ചേച്ചി ഇന്നിവിടെ വന്നിട്ട് എന്തേലും കഴിച്ചോ..? ഇനി കഴിച്ചിട്ട് ബാക്കി പണി നോക്കിയാൽ മതി… “
ചേച്ചിയെ ഒന്ന് പിടിച്ചു മാറ്റി ഇരുത്തിച്ചു കൊണ്ട് രാവിലെത്തേ ചായയും കടിയും എടുത്തു കൊടുത്തു…. അവർ കഴിക്കുമ്പോൾ കാർത്തു ഓരോന്നു സംസാരിച്ചു നിക്കുന്നുണ്ടായിരുന്നു. പെട്ടെന്നാണ് സിദ്ധു പിറകിലൂടെ വന്നു പിടിച് അവളെ നേരെ നിർത്തികൊണ്ട് കവിളിൽ ആഞ്ഞടിച്ചത്…. അവന്റെ പ്രഹരത്താൽ പെണ്ണ് നിലത്തേക്ക് വീണു പോയി….. ചുണ്ട് പൊട്ടി കൊണ്ട് നേരിയ തോതിൽ രക്തം വരുന്നുണ്ടായിരുന്നു… കഴിച്ചു കൊണ്ടിരിക്കുന്ന ചിത്രേച്ചി പാത്രവും അവിടെ വച്ച് കാർത്തുനേ പിടിച്ചെഴുന്നേൽപ്പിച്ചു
“”എന്റെ മോനെ… കാര്യോം.. കണക്കും ഇല്ലാതെ ഇങ്ങനെ തല്ലുവാണോ… “”.
“” അതിനു നിങ്ങൾക്കെന്താ ഞാൻ എന്റെ ഭാര്യയെ അല്ലേ തല്ലുന്നെ.. സത്യം പറഞ്ഞാൽ എനിക്കിവളെ കൊല്ലാൻ തോന്നുണ്ട്…ചിത്ര ചേച്ചിയുടെ കയ്യിൽ നിന്നും പിടിച്ചു മാറ്റി കൊണ്ടവനവളെ സ്വീകരണമുറിയിലേക്ക് വലിച്ചോണ്ട് പോയി. അപ്പോഴും എന്താണ് കാര്യം എന്ന് മാത്രം കാർത്തുന് പിടികിട്ടിയിരുന്നില്ല…
“സിദ്ധുവേട്ട… ന്താ…. മെല്ലെ പിടി… നിക്ക് കൈ വേദനിക്കുന്നു…. “” അന്നാദ്യമായാണ് കാർത്തു കരഞ്ഞത്….
“”വേദനിക്കണം നിനക്ക്….. നീ എന്റെ ജീവിതം നശിപ്പിക്കുവാൻ വേണ്ടി കടന്നു വന്നതാണോ…..ഈ വിവരം ഇല്ലാത്തതിനെയൊക്കെ എടുത്തു തലേൽ വെക്കാൻ ഏത് നേരത്താണാവോ തോന്നിയത്….. “””
വലിച്ചു പിടിച്ച കൈകളാൽ അവളെ അയച്ചു തെറിപ്പിച്ചു വിട്ടുകൊണ്ടവൻ ക്ഷുഭിതനാക്കുന്നുണ്ടായിരുന്നു.നിറമിഴിയാലേ അപ്പോളും അവൾ അവനെ തന്നെ നോക്കുകയായിരുന്നു.
അതേസമയം സിദ്ധു കാർത്തുവിനെ അടിക്കുന്നതും… വഴക്ക് പറയുന്നതുമെല്ലാം ഒന്നുമറിയാത്ത ഭാവത്തിൽ നോക്കി കാണുകയായിരുന്നു കീർത്തി ….ഗൗതമും മുത്തശ്ശിയും ചിത്രേച്ചിയും നോക്കി നിൽക്കെ സിദ്ധു ഓരോന്നു പറയുമ്പോൾ കാർത്തുവിന്റെ തല കുനിഞ്ഞു പോകുന്നുണ്ടായിരുന്നു ..
“”ഡി… നീയല്ലേ ഇന്ന് മുറി അടിച്ചു വാരിയത്…. അവിടുത്തെ വേസ്റ്റ് ബാസ്കെറ്റിൽ നിന്നും കിട്ടിയതാ…. ഈ പേപ്പർ….. ഞാൻ ഇത്രേം നേരം തിരഞ്ഞു കൊണ്ടിരുന്ന ഫയലിനകത്തുണ്ടായിരുന്ന പേപ്പർ…. മറ്റൊരു കമ്പനിയുമായുള്ള എഗ്രിമെന്റ്…ചുരുട്ടി കൂട്ടി കളഞ്ഞിരിക്കുന്നു…. നീയല്ലേ ചെയ്തത്.””
“”സത്യായിട്ടും എനിക്കറീല സിദ്ധുവേട്ട….. ഞാൻ അതൊന്നും നോക്കാറില്ല.. “”
“”ഇത്… തന്നെയാ നിന്നെ എനിക്ക് ഉൾക്കൊള്ളാൻ പറ്റാത്തത്… അറ്റ്ലീസ്റ്റ് എടുത്തു വായിച്ചു നോക്കിയ ശേഷം…………
അവൻ വാക്കുകൾ പറഞ്ഞു മുഴുവിപ്പിക്കാതെ നിർത്തി….
“”ഒരു വിവരോം വിദ്യാഭ്യാസോം ഇല്ലാത്ത സാധനം….നാലാളുടെ മുന്നിൽ പരിചയപ്പെടുത്താൻ പോലും എനിക്ക് മടി തോന്നുവാ….. “”
കാർത്തുവിനു സങ്കടം വന്ന് തികട്ടി നിൽക്കുന്നുണ്ടായിരുന്നു. പ്രതികരിക്കുവാൻ വാക്കുകളൊന്നും പുറത്തേക്ക് വരില്ലെന്ന് തോന്നികൊണ്ടവൾ മിണ്ടാതെ നിന്നു. സിദ്ധു കർത്തുവിനെ കുറ്റം പെടുത്തുന്നത് കേട്ട് കീർത്തി അടക്കി ചിരിച്ചു. ഓഫീസ് റൂം വൃത്തിയാക്കുവാൻ കാർത്തു പോയപ്പോൾ അടിച്ചു വാരി കൂട്ടി വച്ചിരിക്കുന്നതിനിടയിലേക്ക് സിദ്ധുവിന്റെ ഫയലിൽ നിന്നുമടിച്ചുമാറ്റിയ ആ കടലാസ് ചുരുട്ടി ഇട്ടതും… കാർത്തു എല്ലാം തൂത്തു വാരി പോയതും… ഒടുക്കം ഒന്നുമറിയാത്ത ഭാവത്തിൽ സിദ്ധുവിനത് വേസ്റ്റ് ബാസ്കറ്റിൽ നിന്നെടുത്തു കൊടുത്തതും അവളുടെ മനസിലെ ചിത്രങ്ങളായി മാറി..
“”ഞാൻ പറഞ്ഞിരുന്നില്ലേ… മോളെ… നിനക്കുള്ള പണി തന്നിട്ടേ ഈ കീർത്തി പോകു യെന്ന്…. താങ്ക് ഗോഡ് ഇനിയെനിക്ക് ഇവിടുന്ന് തിരികെ പോയാലും വേണ്ടീല. സിദ്ധു ഇവളെ അടിക്കുന്നതും കുറ്റപ്പെടുത്തുന്നതും കൺ കുളിർക്കെ കാണാൻ പറ്റിയല്ലോ….”””
അടക്കി ചിരിച്ചു ആത്മഗതം പറയുമ്പോൾ അവൾ കർത്തുവിനെ തന്നെ നോക്കുകയായിരുന്നു…. എല്ലാത്തിനും പിന്നിൽ കീർത്തിയാണെന്ന് പിടികിട്ടിയെങ്കിലും അവളാണ് അത് ചെയ്‌തതെന്ന് തെളിയിക്കാൻ പാകത്തിന് ഒന്നുമില്ലല്ലോ എന്ന വസ്തുത കാർത്തുവിനെ തളർത്തി.
“‘സിദ്ധുവേട്ട… ഇങ്ങനെ എത്ര എത്ര കടലാസുകൾ ഓഫിസ് മുറിയിൽ നിന്നും കിട്ടാറുണ്ട്… അതൊക്കെ സിദ്ധുവെട്ടൻ തന്നെ വലിച്ചെറിയുന്നതല്ലേ… ഞാൻ അതൊന്നും വായിക്കാൻ നിൽക്കാറില്ല…. പറയുമ്പോൾ അവളുടെ കണ്ണുകൾ ഇടയ്ക്കിടെ കൂമ്പി അടയുന്നുണ്ടായിരുന്നു.. കവിൾ തടം നന്നേ നീലിച്ചിരുന്നു….
“മിണ്ടരുത് നീ…..എത്ര വലിയ പ്രൊജക്റ്റാ നഷ്ടമായതെന്ന് അറിയോ നിനക്ക്..ന്നിട്ട് എന്റെ തലേൽ കുറ്റം ചാർത്തുന്നോ . “
അവൻ വീണ്ടും കവിളിൽ കുത്തി പിടിച്ചു ചുവരോട് അടുപ്പിച്ചു…. അപ്പോഴും വേദനയാൽ അവൾ പുളയുകയായിരുന്നു.
“വേ.. വേദന്.. ക്ക് ന്നു….””
പറഞ്ഞൊപ്പിക്കുവാൻ അവൾ പാട് പെടുന്ന കേട്ടപ്പോൾ കീർത്തിക്കൊഴികെ കണ്ടുനിന്ന എല്ലാവർക്കും സങ്കടം വന്നു.
“”വിട്ടേക്ക് സിദ്ധു. അവളുടെ വിവരമില്ലായ്മയല്ലേ….. എന്നാലും എന്താണെന്നു വായിച്ചു നോക്കിയ ശേഷം ചുരുട്ടി കളഞ്ഞാൽ മതി ആയിരുന്നു…. സിദ്ധു… നിന്റെ വൈഫ് ഇങ്ങനെയാണെന്ന് ഞാൻ കരുതിയില്ല… ഷെയിം… ഷെയിം..പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്… ഇവൾ നിന്റെ സ്റ്റാറ്റസ് ന് ചേർന്ന ആളല്ല “”
കീർത്തിയുടെ കുറ്റപ്പെടുത്തൽ കൂടിയായപ്പോൾ സിദ്ധുവിന്റെ സകല നിയന്ത്രണവും പോയിരുന്നു…കാർത്തു അപ്പോഴും ഒന്നും മിണ്ടാതെ നിന്നു. അവൻ വീണ്ടും അവളെ തല്ലാൻ തുനിഞ്ഞതും ഗൗതം ഇടയിൽ കയറി…..
“‘ഏട്ടാ വേണ്ട…. എന്നെ തല്ലിക്കൊ…ന്നാലും ഏഡത്യമ്മയെ ഇനി തല്ലേണ്ട…. “””
“അല്ലേലും എല്ലാവരുമിപ്പോൾ ഇവളുടെ പക്ഷത്താണല്ലോ…നമ്മുടെ ബിസിനസിനെ എന്ത് മാത്രം ബാധിക്കുന്ന കാര്യമാണിതെന്ന് ആർക്കും അറിയേണ്ടല്ലോ ‘”
“”മൂത്ത സന്താനം ആണെന്ന് പറഞ്ഞിട്ട് എന്താ കാര്യം… എല്ലാരുടെ മുന്നിൽ വച്ചു ഭാര്യയെ തല്ലുന്നത് എന്തോ വലിയ കാര്യമായല്ലേ കാണുന്നെ….. അതിന്റെ മുഖം കാണുമ്പോൾ നിനക്കെങ്ങനെ തോന്നുന്നു വീണ്ടും വീണ്ടും അടിക്കാൻ. “”
മുത്തശ്ശിയും അവനെ ആക്രോശിച്ചു. ആദ്യമായാണ് മുത്തശ്ശി ദേഷ്യം വന്നു സംസാരിക്കുന്നത് കേട്ടത്. എല്ലാത്തിൽ നിന്നും ഒതുങ്ങി നിന്ന ആളായിരുന്നു….പക്ഷെ ഇന്നല്പം രോക്ഷയായി മാറുന്നത് കണ്ടു. സിദ്ധു എല്ലാവരെയും ഒന്ന് നോക്കി കൊണ്ട് സോഫയിൽ ഇരുന്ന് തല ഉരസി.അതേസമയം കാർത്തു പിന്നെയവിടെ നിൽക്കുവാൻ കൂട്ടാക്കാതെ മുറിയിലേക്ക് കയറി പോയിരുന്നു.
അന്നേ ദിവസം സിദ്ധു ഓഫീസിൽ പോയില്ല…മുത്തശ്ശിയും ഗൗതമും ഒന്നും അവനോട് മിണ്ടുവാനും കൂട്ടാക്കിയിരുന്നില്ല… ചിത്ര ചേച്ചി ഉണ്ടാക്കിയ ചോറും കറികളും കൊണ്ട് വച്ചപ്പോൾ സിദ്ധുവും കീർത്തിയും മാത്രമായിരുന്നു കഴിച്ചത്. കീർത്തിക്കായിരുന്നു അന്നേറ്റവും കൂടുതൽ സന്തോഷം… പക്ഷെ മനസില്ലാ ഭാവത്തോടെയായിരുന്നു അവന്റെ ഇരുപ്പ്…..
??????????
“”കാർത്തുവിനെ ഈ സിദ്ധു സ്വന്തമാക്കിയിരിക്കുവാ… എന്റെ മാത്രമായി”. ഒരിക്കൽ ചുണ്ടുകളാൽ പൊതിഞ്ഞ അവളുടെ അധരങ്ങളെ വീണ്ടും സ്വന്തമാക്കുവാൻ ശ്രമിച്ചപ്പോഴേക്കും പെണ്ണ് ഒഴിഞ്ഞു മാറി.
“”മറ്റൊരാളുടേതാണ് ഞാൻ… എന്റെ നന്ദേട്ടന്റെ… നിങ്ങൾ എപ്പോഴാണ് ഇത്രയും ക്രൂരനായത്… താല്പര്യമില്ലെന്ന് ഞാൻ എത്ര വട്ടം പറഞ്ഞതാ… അവസാന അടവും പ്രയോഗിക്കുമ്പോൾ സ്വയം തരം താഴുകയാണെന്ന് ഇടയ്ക്കെങ്കിലും ഓർക്കാമായിരുന്നു…നിറഞ്ഞു വന്ന മിഴികളാലെ ദൃഢ സ്വരത്തിൽ പറഞ്ഞു കൊണ്ടവൾ കടന്നു പോയി. “”
????
“”മോളെ…. “”
ചിത്ര ചേച്ചി വന്നു വിളിച്ചപ്പോഴായിരുന്നു കാർത്തു കണ്ണുകൾ തുറന്നത്…. നേരം ഇരുട്ടി തുടങ്ങിയിരുന്നു….
“”ചിത്രേച്ചി പോയില്ലേ… ഇന്ന് “
“”ഇല്ലാ.. ഇവിടുത്തെ മുത്തശ്ശി ഇന്നിവിടെ തങ്ങാൻ പറഞ്ഞു…മോൾക്ക് എന്തേലും കഴിക്കാൻ എടുക്കട്ടെ…. ഗൗതം കുഞ്ഞു പറഞ്ഞായിരുന്നു രാവിലെയും മോൾ ഒന്നും കഴിച്ചില്ലാന്ന്… ”
“”എനിക്ക് വേണ്ട ചിത്രേച്ചി….. എന്തോ.. വിശപ്പില്ല.. “”
പറയുമ്പോൾ അവളുടെ ശബ്‌ദം വയ്യായ്കയാൽ അത്രയും നേർത്തതായി മാറിയിരുന്നു… കവിൾ തടം നിറം മാറിയത് പോരാഞ്ഞു നന്നായി വീങ്ങി വന്നിട്ടുണ്ട്.ചുണ്ടിന്റെ ഇടയിലും രക്തകണങ്ങൾ ഉണ്ടായിരുന്നു.അവിടെയും തുടുപ്പാര്ന്നിരുന്നു. ചിത്ര ചേച്ചി അതൊക്കെ ഒന്ന് നോക്കി… മുഖത്തൊന്ന് തൊട്ടപ്പോൾ പൊടുന്നനെ അവൾ ആ കൈ തട്ടി മാറ്റി…
“”നല്ല വേദനിണ്ട്… ഒരു വിധാണേൽ ഞാൻ ഇങ്ങനെ കിടക്കൂവോ “”
“”മ്മ്മ്… സാരില്യ. കീർത്തി കൊച്ച് പോയി. പിന്നെ ശ്രീധരൻ സർ വന്നിട്ടുണ്ട്. മുത്തശ്ശി എല്ലാ കാര്യങ്ങളും അദ്ദേഹത്തോട് പറീണ കേട്ടു.. പക്ഷെ ഒന്നും മറുപടി പറീന്നത് കേട്ടില്ല…. നിങ്ങടെ കല്യാണം കഴിഞ്ഞിട്ടുള്ള ആദ്യത്തെ വരവാ ഇത്. അപ്പോൾ തന്നെ ഇങ്ങനൊക്കെ സംഭവിച്ചതിൽ നീരസം കാണും “”
“മ്മ്മ് “” മറുപടിയായി അവളൊന്നു മൂളുക മാത്രം ചെയ്തു.
“” എന്തായാലും ഇന്ന് പട്ടിണി കിടയ്ക്കാന്നൊന്നും നിരീക്കേണ്ട. ഞാൻ എടുത്തോണ്ട് വരാം… ഇത്തിരി കഞ്ഞിയും അച്ചാറും പോരെ… ഇനിപ്പോ പോരാന്നു പറഞ്ഞാലും ഞാൻ കഴിപ്പിക്കും. “”
ചിത്ര ചേച്ചി ഇറങ്ങി പോകുന്നതവൾ കിടന്നിടത്തുന്ന് നോക്കി കണ്ടു….എങ്കിലും താനെ ആ മിഴികൾ അടയുന്നുണ്ടായിരുന്നു.
തുടരും….