കാർത്തിക ~ ഭാഗം 10, എഴുത്ത്: മാനസ ഹൃദയ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

“”ഇതാർക്കാ ചിത്രേച്ചി… “”

ഒരു പാത്രത്തിലേക്ക് കഞ്ഞി കോരി ഒഴിക്കുകയായിരുന്നതിനിടയിലായി ശബ്‌ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ സിദ്ധുവായിരുന്നു അത്….

“”ആ കുട്ടി വല്ലതും കഴിച്ചോ ഇല്ലയോ എന്നൊന്നും മോന് അറിയണ്ടല്ലോ… കാർത്തുന് കൊടുക്കാൻ തന്നെ. പട്ടിണിക്ക് ഇടാൻ പറ്റുവോ…. “”

അവന്റെ മുഖത്തു നോക്കാതെയുള്ള മറുപടി ആയിരുന്നു.

“”അല്ല… നേരം ഇത്രേം ആയില്ലേ. കാർത്തു നോട്‌ ഒന്ന് മിണ്ടാൻ പോലും മോൻ കൂട്ടാക്കിയില്ലല്ലോ…. കൊട്ടാൻ വച്ച ചെണ്ടയാണോ ആ പെണ്ണ്… അങ്ങ് മാറി നിന്നാട്ടെ.. ഞാൻ ഇത് കൊണ്ടു കൊടുക്കട്ടെ. “” ഉത്തരം നൽകുവാൻ അവന് സാധ്യത കൊടുക്കാതെ ചിത്രേച്ചി കഞ്ഞിയുമെടുത്തു നടന്നു…. മുകളിൽ എത്തിയപ്പോഴേക്കും കാർത്തു അതേ പോലെ തന്നെ കിടപ്പുണ്ട്…പാത്രം അടുത്തുള്ള മേശമേൽ വച്ച് കൊണ്ട് അവളെ ഒന്ന് കൂടി വിളിച്ചുണർത്തി.

“”മോളെ.. ചെന്നു മുഖൊക്കേ കഴുകീട്ടു വാ..പാതി ക്ഷീണം അങ്ങ് മാറും. പിന്നെ ഇത് കൂടി ഇത്തിരി കഴിക്ക്… അവൻ വഴക്ക് പറഞ്ഞതൊന്നും കാര്യാക്കേണ്ട. മോള് ഇങ്ങനൊന്നും അല്ലല്ലോ. നല്ല വായാടി കുട്ടി അല്ലേ… “”

അപ്പോഴും അവൾ കരയുകയായിരുന്നു.

“”ദേ.. കാർത്തു. ചിത്രേച്ചി പലതവണ പറഞ്ഞിട്ടുണ്ട് ഇങ്ങനെ കരച്ചിലോളി സ്വഭാവം കാർത്തുന് ചേരില്ലെന്ന് . ഇനി കരഞ്ഞാൽ ഞാൻ പിണങ്ങും.. വേഗം കഴിക്ക്… “”

ഒന്ന് പുഞ്ചിരിവരുത്താൻ ശ്രമിച്ചു കൊണ്ടവൾ എഴുന്നേറ്റു….

“”ഞാൻ കുളിച്ചിട്ടു വന്നു കഴിച്ചോളാം. ചിത്രേച്ചി പൊക്കോ “””

പതിഞ്ഞ സ്വരത്തിൽ അവൾ അങ്ങനെ പറഞ്ഞപ്പോൾ ചിത്രേച്ചി ദേഷ്യവും ചിരിയും നിറച്ചുകൊണ്ടൊരു ഭാവം നല്കുന്നുണ്ടായിരുന്നു.

“”വേണ്ട.. എന്നിട്ട് ഇത് കഴിക്കാതിരിക്കാൻ അല്ലേ…. ആ അടവൊന്നും വേണ്ട. നീ ഇത് കുടിച്ചതിന് ശേഷം ഞാൻ പൊയ്ക്കോളാം “

????????

“”ശ്ശേ…. മോശായിപ്പോയോ…. ഇപ്പോ അവളെ കുറിച്ചോർക്കുമ്പോൾ സങ്കടോം തോന്നുന്നല്ലോ… അല്ലേലും എന്നെ എന്തിന് കൊള്ളാം….ഇങ്ങനൊക്കെ സംഭവിച്ചപ്പോൾ ഡാഡ് എന്ത് കരുതിക്കാണും… വന്നിട്ടൊരക്ഷരം എന്നോട് സംസാരിച്ചിട്ടില്ലാ… തലേ ദിവസം രാത്രി ഞങ്ങൾക്കിടയിലേ പ്രശ്നം ആരുമറിയരുത് എന്ന് പറഞ്ഞ ഞാനാ…ഇന്ന് എല്ലാവരുടെയും മുന്നിൽ വച്ചവളെ….. ശ്ശേ….എന്റെ ഭാര്യ അല്ലേ അവൾ… ന്നിട്ടും ഞാൻ…. “”

മുറ്റത്തൂടെ നടന്നു കൊണ്ട് സിദ്ധു നൈരാശ്യത്താൽ കാലു കൊണ്ട് വെറുതെ ഒന്ന് നിലം തട്ടി…ഒന്ന് ചരിഞ്ഞു നോക്കുമ്പോഴേക്കും ഗൗതം ഉമ്മറത്തു തനിച്ചിരിക്കുന്നുണ്ടായിരുന്നു. സിദ്ധു അവന്റെ അടുത്തേക്ക് ചെന്നു മുടിയിഴകൾ മെല്ലെ കുലുക്കി….. പക്ഷെ അവൻ കൈ തട്ടി മാറ്റിയിരുന്നു.

“‘ഡാ.. നീ കൂടി മിണ്ടാതിരിക്കല്ലേഡാ.. ഏട്ടന് വല്ലാതെ വിഷമാകുന്നു…”‘

”എന്നിട്ട് ഈ വിഷമൊന്നും ഏട്ടത്തി കരയുമ്പോൾ കണ്ടില്ലല്ലോ….ഏട്ടനെന്താ ഇങ്ങനെ… “”

“‘അപ്പോഴെത്തെ ദേഷ്യത്തിൽ അടിച്ചു പോയതാ…. ഇപ്പോ അതിൽ നല്ല വിഷമോം തോന്നുണ്ട് “”

“‘തോന്നുണ്ടേൽ അതവിടെ തന്നെ വച്ചോ… എനിക്ക് ഏട്ടനോടൊന്നും സംസാരിക്കുവാനില്ല….എന്റെ പിന്നാലെ വന്ന് ഓരോന്നു പറയണം എന്നില്ല “”

“”ഡാ…… “””

ഗൗതം അധിക സമയമവിടെ നിൽക്കാതെ അവന്റെ മുന്നിൽ നിന്നും കടന്നു പോയി.

?????

കുളിയും കഴിഞ്ഞ് വന്ന കാർത്തുവിന്റെ മുടിയഴകളെ നന്നായി തുടച്ചു കൊടുക്കുകയായിരുന്നു ചിത്രേച്ചി.

“”കുളിയൊക്കെ കഴിഞ്ഞപ്പോൾ നല്ല ഉശാറായില്ലേ…. ദേ ഇനി ഈ കഞ്ഞി എടുത്തു കുടിക്ക്…. “”

അവൾക്ക് നേരെ പ്ലേറ്റ് നീട്ടി കൊണ്ട് ചിത്ര ചേച്ചി പറഞ്ഞപ്പോൾ വേണ്ടെന്ന രീതിയിൽ കാർത്തു തല കുനിക്കുന്നുണ്ടായിരുന്നു.

“”എനിക്ക് ദേഷ്യം വരുന്നുണ്ട് കൊച്ചേ…. നീ ഇങ്ങനെ കിടക്കണ കണ്ടിട്ടാ മുത്തശ്ശി ഇന്ന് പോകാൻ വിടാതിരുന്നത്. എനിക്കും കുടുംബോം മക്കളൊക്കെ ഉണ്ട്. നീ ഇങ്ങനെ നിന്നാ എന്റെ പോക്ക് നാളെയും നടക്കില്ല…. “”

അത് കേൾക്കേണ്ട താമസം കാർത്തു പ്ലേറ്റ് വാങ്ങി… ഒരു സ്‌പൂൺ കഞ്ഞി കോരി കഴിച്ചു.

“”ഇനീപ്പോ ഞാൻ കാരണം പോകാതിരിക്കണ്ട.. നാളെ രാവിലെ പൊയ്ക്കോ….. മക്കൾക്കൊക്കെ എന്തോപോലെ കാണും…. ”

“‘മ്മ്മ്… വരില്ലെന്ന് വിളിച്ചു പറഞ്ഞപ്പോഴേ മൂത്തവൾടെ സംസാരം മങ്ങിയിരുന്നു. പിന്നെ നിന്നെ ഇങ്ങനെ കണ്ടിട്ട് എനിക്കും പോകാൻ തോന്നുണ്ടായിരുന്നില്ല…അമ്മാതിരി അടി അല്ലായിരുന്നോ ആ ചെക്കൻ…. രണ്ടെണ്ണം അവനിട്ട് കൊടുക്കാൻ എനിക്കും തോന്നീതാ..പിന്നെ ജോലി തെറിപ്പിച്ചാലോന്ന് വച്ചു അടങ്ങി . “””

ചിരിച്ചു കൊണ്ട് ചിത്രേച്ചി പറയുമ്പോൾ കാർത്തുവും പുഞ്ചിരിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു….

“”ചിത്രേച്ചി.. മതി… എനിക്ക് വേണ്ട… തല വേദന പോലെ തോന്നുവാ….. ഒന്നും ഇറങ്ങണില്ലാ…. “”

വീണ്ടുമവൾ മടുപ്പോടെ പറയുന്നുണ്ടായിരുന്നു.

“‘അതൊന്നും പറഞ്ഞാൽ പറ്റില്ല… രാവിലെ ആ കറി വേണം… ഈ കറി വേണം എന്ന് പറഞ്ഞിട്ട് ഇപ്പോ കഞ്ഞി പോലും വേണ്ട.. ഇനി മോൾക്ക് ചോറ് വേണോ.. ഞാൻ എടുത്തോണ്ട് തരാം…. “””

“”എനിക്കൊന്നും വേണ്ട…. ഇത് ദേ കുറച്ചു കൂടി കഴിക്കും.. പിന്നെ ചായ ചോറ് എന്നും പറഞ്ഞെന്റെ പിന്നാലെ വന്നേക്കരുത്.. “

അവൾ കുറുമ്പോടു കൂടി മെല്ലെയൊന്നു ചിരിച്ചു കൊണ്ട് കഴിച്ചു… അപ്പോഴേക്കും ഓക്കാനം വന്ന്കൊണ്ടവൾ അത് മുഴുവൻ ശർദ്ധിച്ചിരുന്നു….

“”ശ്ശേന്റെ കുഞ്ഞേ…. രാവിലെ മുഴുവൻ ഒന്നും കഴിക്കാതിരുന്നു ഉള്ളിൽ വായു കയറിക്കാണും…. “”

“”ഞാൻ അപ്പോഴേ പറഞ്ഞതല്ലേ ചിത്രേച്ചി എനിക്ക് വേണ്ടന്ന്… തല വേദന വന്നാൽ പിന്നെ എനിക്കൊന്നും ഇറങ്ങില്ല…””

“”മ്മ്… സാരില്ല…. ഞാൻ മോപ് എടുത്തോണ്ട് വരട്ടെ …. “” ചിത്രേച്ചി പോകാൻ നോക്കുമ്പോൾ വീണ്ടും ഓക്കാനിച്ചു കൊണ്ടവൾ വായ പൊത്തുന്നുണ്ടായിരുന്നു… അവളെ ഒന്ന് തിരിഞ്ഞ് നോക്കി കൊണ്ട് ചിത്രേച്ചി താഴേക്ക് ഇറങ്ങി….

വെപ്രാളപ്പെട്ട് താഴേക്ക് ഇറങ്ങി വരുമ്പോൾ സിദ്ധു മുകളിലേക്ക് കയറി പോകുന്നുണ്ടായിരുന്നു. കയറുന്ന വഴിയേ അവൻ ചിത്രേച്ചിയെ ഒന്ന് നോക്കി…

”എന്റെ കൊച്ചേ.. ഇങ്ങനൊന്നും അടിക്കരുത് കേട്ടോ…. അത് മൊത്തത്തിലങ്ങു തളർന്നു പോയല്ലോ. തല വേദന ഉണ്ടെന്ന് പറയണ കേട്ടു…മഒന്നും കഴിക്കാഞ്ഞിട്ട് അതിന്റെ ക്ഷീണം വേറെയും….. “”

സിദ്ധുവിനെ തറപ്പിച്ചു നോക്കിക്കൊണ്ടുള്ള സംസാരമായിരുന്നു അത്…അല്ലേലും അവനോട്‌ പറഞ്ഞിട്ട് കാര്യമില്ലെന്നോണം അവർ പെട്ടെന്ന് തന്നെ താഴേക്കിറങ്ങി.
കുറ്റബോധമാണോ… സങ്കടമാണോ എന്നറിയാത്ത വികാരമായിരുന്നു അപ്പോൾ സിദ്ധുവിന്…. അവളെ അടിച്ച കയ്യിലേക്ക് നോക്കി കൊണ്ടവൻ ദേഷ്യം പ്രകടിപ്പിച്ചു….ആരും അവനോട് സംസാരിക്കാൻ നിൽക്കാത്തതിന്റെ അമർഷം ആ മുഖത്തുണ്ടായിരുന്നു. ഗൗതം പോലും പിന്നീട് അടുത്തേക്ക് ചെന്നിരുന്നില്ല…..മുറിയിലേക്ക് ചെന്ന് മെല്ലെയൊന്ന് കാർത്തുനെ ഒളിഞ്ഞു നോക്കി… അവളോട് സംസാരിക്കണം എന്നുള്ള ആഗ്രഹം ഉള്ളിൽ ഉടലെടുത്തിരുന്നു പക്ഷെ ഇനി എന്തൊക്കെ സംസാരിച്ചാലും അവൾ കേട്ടു നിൽക്കില്ലെന്ന ബോധവും ഉണ്ടായിരുന്നു….

രാത്രി ഏറെ വൈകിയിട്ടും സിദ്ധു ബാൽക്കണിയിൽ തന്നെയിരുന്നു. രാവിലെ നടന്ന സംഭവ വികസങ്ങൾ ഓർക്കുന്തോറും തല പെരുക്കും പോലെ തോന്നി…… എന്നും വഴക്കായിരുന്നെങ്കിലും കാർത്തു ഓരോന്നു പറയുന്നതിലും ആനന്ദം കണ്ടെത്തിയിരുന്നവനായിരുന്നു സിദ്ധു… ഇന്നവളുടെ മൗനവും തളർച്ചയും അത്രമേൽ വേദനിപ്പിക്കുന്ന പോലെ….. ആഗ്രഹിച്ചു സ്വന്തമാക്കിയതിനെ വേദനിപ്പിച്ചപ്പോൾ ഉള്ളിൽ സങ്കടം പൊഴിയും പോലെ……..

“”‘പക്ഷെ അവൾ ഉണ്ടാക്കി വച്ച നഷ്ടം ചില്ലറയൊന്നുമല്ല. ഒന്നുല്ലേലും അവൾക്കതൊന്ന് എടുത്തു വായിക്കാമായിരുന്നു അല്ലേൽ എന്നോട് വന്ന് എന്താ ഇതെന്ന് ചോദിക്കാമായിരുന്നു….. ബട്ട് ഒന്നിനും കൊള്ളാത്ത പരുവത്തിലാക്കി വച്ചില്ലേ അത്….. സാരില്ല.. മിണ്ടണം…. ഇന്ന് തന്നെ മിണ്ടണം…. ആ കവിളിൽ ഒരു മുത്തം കൊടുക്കണം…അവൾ ദേഷ്യപ്പെടില്ലാ… എനിക്കുറപ്പാ….. “”(ആത്മ )

ചിന്തകളിൽ കാട് കയറി എങ്ങോട്ടോ ഓർമ്മകൾ വലിഞ്ഞു മുറുക്കിയപ്പോൾ അവൻ അവിടെ നിന്നുമെഴുന്നേറ്റ് മുറി ലക്ഷ്യമാക്കി നടന്നു…. അവിടെ ചിത്രേച്ചിയും കാർത്തുവും സംസാരിക്കുന്നതിനിടയിലേക്കായി കയറിയപ്പോൾ ചിത്രേച്ചി ബെഡിൽ നിന്നുമെഴുന്നേറ്റ് പോകാൻ നോക്കുന്നുണ്ടായിരുന്നു. .

“””ചിത്രേച്ചി….ഞാനും വരുന്നു…. ഞാനിന്ന് ചിത്രേച്ചിടെ കൂടെയാ കിടക്കുന്നെ…. “””

കാർത്തു അവരോടയി പറഞ്ഞപ്പോൾ ചിത്രേച്ചി ഒന്ന് നിന്നു… പിന്നെ സിദ്ധുവിനെ നോക്കി…..

“”ചിത്രേച്ചി പൊയ്ക്കോ…. അവൾ എവിടേക്കും വരുന്നില്ല….. “”

സിദ്ധുവിന്റെ മറുപടി കേട്ടപ്പോൾ കാർത്തു മുഖം ചുളിക്കുന്നുണ്ടായിരുന്നു….. പക്ഷെ അവർ അവിടെ നിക്കാതെ സ്ഥലം കാലിയാക്കി….. സിദ്ധു മുറിയിലേക്ക് കയറി കൊണ്ട് വാതിൽ കൊളുത്തിട്ടു… കാർത്തു അപ്പോഴേക്കും എഴുന്നേറ്റ് പോകാൻ ആവേശം കാണിച്ചെങ്കിലും അവൻ ആ കയ്യിൽ പിടിച്ചു വച്ചു…

“”കാർത്തു… എനിക്ക് സംസാരിക്കണം “

“”പക്ഷെ എനിക്കൊന്നും സംസാരിക്കേം വേണ്ട ഇയാൾക്ക് പറയാനുള്ളത് കേൾക്കാനും താല്പര്യം ഇല്ലാ…. “”

വളരെ പെട്ടെന്ന് തന്നെ അവളുടെ ഉത്തരം വന്നിരുന്നു… അവന്റെ മുഖത്തു നോക്കാതെ തന്നെ കൈ വിടുവിച്ചു…..

‘””കാർത്തു… കാർത്തു യാം സോറി…”””

അപ്പോഴും അവളുടെ മുഖം കുനിഞ്ഞു തന്നെയായിരുന്നു……

“”രാവിലെത്തേ ദേഷ്യത്തിൽ….. അറിയാതെ പറ്റി പോയി….. “”.

അവനെ ചൂളിച്ചു കൊണ്ടുള്ള നോട്ടമായിരുന്നു അപ്പോൾ അവൾക്ക് …

“”എനിക്കൊന്നും കേൾക്കേണ്ട… നിങ്ങൾക്ക് തോന്നും പോലെ ഓരോന്നു ചെയ്യുക… തോന്നുമ്പോൾ വന്ന് സോറി പറയുക……. “”

“”കാർത്തു.. പ്ലീസ്…നീ ഇനിയും എന്നെ ഹേർട് ആക്കല്ലേ….. “””

“”എന്താ… സഹിക്കാൻ പറ്റുന്നില്ലേ…എന്നിട്ട് രാവിലേ ഇങ്ങനൊന്നും അല്ലായിരുന്നല്ലോ. നിങ്ങളോട് വാക്ക് തർക്കത്തിന് ഞാനില്ല… എനിക്കൊന്ന് സമാധാനത്തോടെ ഉറങ്ങണം….. “””

പിന്നൊന്നും ചോദിക്കുവാൻ അവന് മനസു വന്നില്ല.. .

“”മ്മ്മ് കിടന്നോ…. “”ബെഡിലേക്കവൻ കൈ നീട്ടി.

“”ഞാൻ താഴത്തെ മുറിയിൽ കിടന്നോളാം “‘ സിദ്ധുവിനു എതിർക്കാൻ അവസരം നൽകാതെ അവളാ വാതിൽ തുറന്നു താഴെക്കിറങ്ങി ചിത്രേച്ചിയുടെ മുറിയുടെ പടിക്കൽ വരെ എത്തിയപ്പോൾ കാർത്തു പരുങ്ങൽ ഭാവത്തോടെ നോക്കുന്നുണ്ടായിരുന്നു.

“”എല്ലാം പറഞ്ഞു തീർത്തു കൊണ്ട് മോൾക്ക് അവന്റെ കൂടെ തന്നെ കിടക്കമായിരുന്നു.. “”

ചരിഞ്ഞു കിടന്നിടത്തൂന്ന് ചിത്രേച്ചി പറഞ്ഞു…… പക്ഷെ കാർത്തു മറുപടിയൊന്നും നല്കുന്നുണ്ടായിരുന്നില്ല.. ഉറങ്ങണമെന്നു തോന്നുന്നുവെങ്കിലും പഴേ ഓർമ്മകൾ മനസിനെ തഴുകുന്നുണ്ടായിരുന്നു….. ഒരു കുഞ്ഞു പാവാടക്കാരി പെണ്ണ് മുതൽ നന്ദന്റെ സ്വന്തം പെണ്ണായതും, മാളുവിന്റെ ചേച്ചിപ്പെണ്ണായതും അവളുടെ ഓർമ്മകളിലൂടെ കടന്നു പോയി…അച്ഛനെയും അമ്മയെയും ഒരു നിമിഷം ഓർത്തു.

?????

തന്നെ തനിച്ചാക്കി അച്ഛനും അമ്മയും പാറ മടയിൽ പണിക്കുപോകുമ്പോൾ ഉള്ളിൽ വല്ലാത്ത നീരസമായിരുന്നു ഞാനെന്ന അഞ്ചു വയസ്കാരിക്ക്……വൈകുന്നേരം പണിയും കയറി വരുമ്പോൾ കയ്യിൽ എന്തേലും പലഹാരപ്പൊതിയുമായി വരുന്ന അച്ഛനെയും കാത്ത് അയല്പക്കത്തെ കുഞ്ഞി പിള്ളേരുടെ കൂടെ കളിക്കുവാൻ പോലും ചെല്ലാറില്ലായിരുന്നു…..ഒരു ദിവസം പാറമടയിൽ നിന്നും ഉറക്കെയൊരു ശബ്‌ദം കേട്ടതും ആളുകളെല്ലാം ഓടിപ്പോയതും മാത്രമേ ഓർമ്മയുള്ളു… എന്തോ അപകടം നടന്നെന്നോ…. കല്ലുകൾ ഇടിഞ്ഞു വീണെന്നോ മാത്രമേ ആ കുഞ്ഞു കാതുകളിൽ പതിഞ്ഞുള്ളൂ. അന്ന് തനിക്ക് സ്വന്തം അച്ഛനെ നഷ്ടമായി…പരുക്കുകളാൽ അമ്മ തളർന്നും പോയപ്പോൾ കുഞ്ഞു മനസിനേറ്റ മുറിവ് ചെറുതല്ലായിരുന്നു. പിന്നീട് അമ്മയുടെ ചികിത്സ നടത്തിയതും കൂടെ കൂട്ടിയതുമെല്ലാം അമ്മാവനായിരുന്നു….ഒരിക്കലും ഒരുതരത്തിലുമുള്ള അവഗണനകൾ വാക്കുകളാലോ… പ്രഹരങ്ങളാലോ അമ്മായിയോ അമ്മാവനോ നൽകിയിരുന്നില്ല… ഒടുവിൽ അമ്മയെയും കൂടി പിരിഞ്ഞപ്പോൾ പിന്നെന്റെ എല്ലാമെല്ലാമായി മാറിയത് അമ്മായി ആയിരുന്നു …. എന്റെ മാത്രം ശോഭമ്മായി…വളർന്നു വന്നപ്പോൾ അവരോട് കൂറുള്ള… അവർക്കും താങ്ങായി മാറാൻ ശ്രമിക്കുന്നൊരു പെണ്ണായി… നന്ദന്റെ ഇടനെഞ്ചിൽ സ്ഥാനം പിടിച്ച കുറുമ്പി പെണ്ണായി….വേദന നിറഞ്ഞ ഓർമ്മകളെക്കാൾ നന്ദന്റെ ഓർമ്മകൾ അവളുടെ മുഖത്തു ചിരി പടർത്തുന്നുണ്ടായിരുന്നു.

തുടരും…

ഇനി നമ്മൾ പാസ്റ്റിലേക്ക് ?.