കാർത്തിക ~ ഭാഗം 16, എഴുത്ത്: മാനസ ഹൃദയ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

അന്ന് വൈകുന്നേരം സിദ്ധു വരുന്നതും കാത്ത് കാർത്തു ഇറയത്തു തന്നെയായിരുന്നു… എത്രയൊക്കെ പിണങ്ങിയാലും അവനെ ഒന്ന് കാണണമെന്നവൾ മോഹിച്ചുകൊണ്ടിരുന്നു…. ഉച്ചയ്‌ക്കെ തുടങ്ങിയാണ് അവനെ നോക്കിയുള്ള ഈ കാത്തിരിപ്പ്…. കുറേ നേരം കാത്തിരിക്കും ഒടുക്കം അവനെ കാണാഞ്ഞു വീണ്ടും അകത്തേക്ക് പോകും, പിന്നെ വീണ്ടും വന്നിരിക്കും… ഇത് തന്നെ അവസ്ഥ..

അവളുടെ ഈ പരിഭ്രമവും, സിദ്ധുവിനെ കാണാനുള്ള ആവേശവും കാണുമ്പോൾ ചിത്രേച്ചി കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നു… ഒരു ഗ്ലാസ്‌ ചായയും എടുത്ത് കൊണ്ട് ചിത്രേച്ചി അവളോടൊപ്പം ഉമ്മറത്തു വന്നിരുന്നു…..

“””എന്താണ്…. കുറേ നേരായല്ലോ ഇങ്ങനെ വന്നെത്തിനോക്കാൻ തുടങ്ങീട്ട്…. “”

“”ഏയ്… അങ്ങനൊന്നുല്ലാ… ഞാൻ ചുമ്മാ…. “”

“””ചിത്രേചിക്ക് മനസ്സിലാവുന്നുണ്ട്ട്ടാ… ഇപ്പോ അവൻ അടിച്ചതിന്റെ ദേഷ്യമൊക്കെ പോയോ…. “‘”

കുനിഞ്ഞു വച്ചിരിക്കുന്ന അവളുടെ മുഖത്തേക്ക് മണങ്ങി നോക്കിക്കൊണ്ട് ചിത്രേച്ചി ചോദിച്ചപ്പോൾ കാർത്തു നാവ് കടിക്കുന്നുണ്ടായിരുന്നു….

“”എന്തോ… എന്റെ വാവേടെ അച്ഛനെ കണ്ടോണ്ടിരിക്കാൻ തോന്നുവാ…. “””

“”ആഹാ… അപ്പൊ മോള് ഉറപ്പിച്ചോ… ”’

“”മ്മ്മ്… ചിത്രേച്ചി പറഞ്ഞത് മുതൽ… എനിക്കും…….. .ടെസ്റ്റ്‌ ഒന്നും ചെയ്യേണ്ട ആവശ്യം ഇല്ലാ..വല്ലാത്ത പ്രതീക്ഷ ഉണ്ട്…”

“”എന്നാലും ഒന്ന് പോയി നോക്കിക്കൊ… എന്നിട്ട് സിദ്ധു മോനോട് പറ… ഇടയ്ക്കിടെ ഉള്ള രണ്ടിന്റെയും കടിച്ചുകീറൽ അങ്ങനെങ്കിലും ഒന്ന് നിൽക്കട്ടെ… ദാ ചായ കുടി.പണിയൊക്കെ തീർത്തിട്ട് വേഗം പോകാനുള്ളതാ “

ചിത്രേച്ചി അതും പറഞ്ഞ് പോയപ്പോൾ കാർത്തു അവിടിരുന്നു കുടിച്ചുകൊണ്ട് പുറത്തേക്ക് തന്നെ കണ്ണ് നട്ടു…നേരം ഇരുട്ടിതുടങ്ങിയപ്പോഴും അവൻ വന്നിട്ടുണ്ടായിരുന്നില്ലാ… കുളിച്ചു വന്ന് തല തല തുവർത്തുമ്പോഴും,, ഏതേലും വണ്ടിയുടെ ശബ്ദം കാതിൽ കേൾക്കുമ്പോഴുമെല്ലാമവൾ പുറത്തേക്കിറങ്ങി വന്ന് സിദ്ധുവിനെ പ്രതീക്ഷിച്ചു….ക്ലോക്കിലേക്ക് നോക്കുന്തോറും അവളുടെ ആതി കൂടുകയായിരുന്നു.

“””എന്താണ് ഏട്ടത്തിയമ്മേ… പതിവില്ലാതെ ഇവിടിരിക്കുന്നെ “”

രാത്രിയിൽ ഗൗതമിന്റെ സംസാരം കേട്ടവൾ കണ്ണുകൾ മാറ്റി അവനെ നോക്കി..

“ഒന്നുല്ല…. ബാ നീ ഇരിക്ക്… “”

“”ഏട്ടൻ വന്നില്ല ല്ലെ? “”

“മ്മ്ഹ്.. മ്മ്ഹ്… “അവൾ ഇല്ലെന്ന് തലയാട്ടി.

“”അഹ് വന്നോളും. അത്ര വരെ നമുക്ക് ഇവിടെയിരിക്കാം…”

അവനും കാർത്തുവിന്റെ അടുത്തായി ഇരുന്നു. അപ്പോഴുമവൾ ഇടയ്ക്കിടെ കണ്ണുകൾ പുറത്തേക്ക് തിരയുകയായിരുന്നു.

“”ഏട്ടത്തിയെ അടിച്ചതിൽ പിന്നെ ഞാൻ ഏട്ടനോട് മിണ്ടിയിട്ടില്ല… ഏട്ടൻ എന്നോടും…”

ഗൗതം ഓരോന്നു സംസാരിക്കുന്നുണ്ടെങ്കിലും അതിനെല്ലാം ഒരു മൂളലും ചെറു ചിരിയുമായി കാർത്തു ഉത്തരമൊതുക്കി. സിദ്ധുനെ കാണാതിരിക്കുന്തോറും അവൾക്ക് നെഞ്ചിൽ ഒരുതരം വിങ്ങൽ അനുഭവപ്പെടുന്നുണ്ടായിരുന്നു…അടിവയറിൽ നിന്നും കത്തിപ്പോകും പോലെ…വെറുതെ കണ്ണുകൾ നിറയും പോലെ……

“”ഏട്ടത്തി….. “” ഗൗതം കയ്യിലടിച്ചു വിളിച്ചപ്പോഴാണ് അവൾ ഞെട്ടിയത്…

“”എന്താലോചിച്ചിരിക്കുവാ… ഞാൻ പറയുന്നത് വല്ലതും ഏട്ടത്തി കേട്ടോ… “”

“അഹ്…”

“””മ്മ്മ്..?? എന്നാ പറ… എന്താ ഞാൻ പറഞ്ഞെ? “”

അവന്റെ മറു ചോദ്യം കേട്ടപ്പോൾ കാർത്തു പരുങ്ങി…ഒന്നും പറയാൻ കിട്ടാതെ മിണ്ടാതിരുന്നു.

“”ഒന്നും കേട്ടില്ലാ ല്ലെ….എന്താണ് ഏട്ടത്തിക്ക് “”

“”ഒന്നുല്ല ഗൗതം…. എനിക്കെന്തോ പോലെ…പിന്നെ സംസാരിക്കാവേ…. “”

അതും പറഞ്ഞവൾ ഒന്നുകൂടി മുറ്റത്തേക്ക് നോക്കിക്കൊണ്ട് ഗൗതമിന് മുഖം കൊടുക്കാതെ എഴുന്നേറ്റു….സ്വീകരണ മുറിയിൽ എത്തിയപ്പോഴേക്കും അച്ഛൻ അവിടെ ഉണ്ടയായിരുന്നു.

“”സിദ്ധു ഇതുവരെ വന്നില്ലേ മോളെ “”

“”ഇല്ലച്ഛ… “”

“”മ്മ്മ്… ഞാൻ രാവിലെ അവനോട് പ്രത്യേകം പറഞ്ഞതാ നേരത്തെ വരണമെന്ന്….എപ്പോഴും ഇത്ര വൈകാറുണ്ടോ? “”

ഇല്ലെന്നവൾ തലയാട്ടി. ശ്രീധരൻ സർ ഫോണെടുത്ത് അവനെ വിളിക്കാനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും മൊബൈൽ സ്വിച്ച് ഓഫ്‌ ആയിരുന്നു… കാർത്തുവിനും അപ്പോൾ പേടി തോന്നാൻ തുടങ്ങി.

“”ഓഫിസിലെ വേറെ ആരെയേലും ഒന്ന് വിളിച്ചു നോക്കച്ഛാ…. “””

ആതി പൂണ്ടവൾ അച്ഛനോട്‌ പറയുമ്പോൾ കണ്ണൊക്കെ നിറയുന്നുണ്ടായിരുന്നു…

“”മോള് മുറിയിലേക്ക് ചെന്നോ.. ഞാൻ വിളിച്ചോളാം,….അവനിങ് വന്നോളും “

അവളുടെ ഉള്ളിലെ വിഷമം മനസിലാക്കിയെന്നോണം ശ്രീധരനവളെ മുറിയിലേക്ക് പറഞ്ഞയച്ചു…മനസില്ലാ മനസോടെ കാർത്തു മുറിയിലേക്ക് കയറിചെന്നു..നേരം 9:30കഴിഞ്ഞിരുന്നു അപ്പോൾ. ഇത് വരേയും ഇല്ലാത്തൊരു സങ്കടം അന്ന് സിദ്ധുവിനെ കാണാഞ്ഞപ്പോൾ അവൾക്ക് തോന്നി.. മുറിയിലിരുന്നിട്ടും മനസ് ആകെ അസ്വസ്ഥമായിരുന്നു…എത്ര അടക്കുവാൻ ശ്രമിച്ചിട്ടും ഇടയ്ക്കിടെ കണ്ണീർ തുള്ളിച്ചാടി പെയ്തു തുടങ്ങി… പെട്ടെന്ന് ഒരു കാറിന്റെ ശബ്‌ദം കേട്ടതും ഓടിചെന്നവൾ ബാൽക്കണിയിലൂടെ മുറ്റത്തേക്ക് നോക്കി… ശ്രീയച്ഛൻ വണ്ടിയും എടുത്തോണ്ട് പോകുന്നതായിരുന്നു കണ്ടത്… അവളുടെ ഉള്ളിലെ ഭയം വീണ്ടും ഇരട്ടിയായി…. മുറുകെയവൾ താലിമാലയിൽ പിടിച്ചു…

“””അച്ഛൻ ഇത്ര പെട്ടെന്ന് എങ്ങോട്ട് പോയതായിരിക്കും….. അതും ഒന്നും പറയാതെ…. പേടിയാകുവാണല്ലോ… ശ്ശേ… ഈ സിദ്ധുവേട്ടൻ എവിടെ….. “”

കരഞ്ഞുകൊണ്ടവൾ സിറ്ഔട്ടിൽ തന്നെ ഇരുന്നു… ഇന്ന് രാവിലെ സിദ്ധു പിന്നാലെ വന്നതും… ചായ വേണം….. ഓറഞ്ച് എവിടെ എന്നൊക്കെ ചോദിച്ച് പിന്നാലെ കൂടിയതും…. പ്രണയത്താൽ തന്നെ നോക്കി ചുംബിച്ചതും….. ഒടുക്കം വാശി കളിച്ചവനെ ചൊടിപ്പിച്ചതുമെല്ലാം മനസിലൂടെ കടന്നു പോയി…കുഞ്ഞു കൂടി വരാൻ പോകുവാ എന്ന് തോന്നിയത് മുതലുള്ള സന്തോഷമെല്ലാം അവനെ കാണാതിരുന്നതോടെ കെട്ടടങ്ങിയിരുന്നു .. അവനെ ഒന്ന് കണ്ടാൽ മാത്രം മതി എന്നായി കാർത്തുവിന്റെ ചിന്ത….ഇളം കാറ്റേറ്റ് തൂണിന്മേൽ കണ്ണും പൂട്ടി ചാഞ്ഞു….

സിദ്ധുവിന്റെ ഒച്ചപാടും ബഹളവും കേട്ടാണ് പിന്നെ കണ്ണുകൾ തുറന്നത്…നേരേയവൾ പടികൾ ഇറങ്ങി താഴേക്ക് എത്തുമ്പോഴേക്കും അവനെയും താങ്ങികൊണ്ട് പടികൾ കയറുന്ന അച്ഛനെയായിരുന്നു കണ്ടത്.

“”ഡാഡ്…. എ…ന്നെ പിടിക്കണ്ട..വീഴുഒന്നുല്ലാ… “

സംസാരിക്കുമ്പോൾ അവന്റെ നാവ് കുഴയുന്നുണ്ടായിരുന്നു. ആള് നന്നായി മദ്യപിച്ചിട്ടുണ്ടെന്ന് കാർത്തുന് മനസിലായി. അവനോടപ്പോൾ ദേഷ്യവും സങ്കടവും ഒരുമിച്ചവൾക്ക് തോന്നി… കോപത്താൽ അച്ഛന്റെ കൂടെ സിദ്ധുവിനെ താങ്ങുമ്പോൾ ശ്രീധരൻ സർ അവളെ തടഞ്ഞു.

“”ഞാൻ മുറിയിൽ ചെന്നാക്കിക്കോളാം… ” പറയുമ്പോൾ അവനോടുള്ള അരിശവും പ്രകടമായിരുന്നു….

“”മോള്.. വല്ലതും കഴിച്ചോ…. “”

“”ല്ലാ..””” അപ്പോഴേക്കും കാർത്തുവിന്റെ ചുമലിലൂടെ സിദ്ധു കയ്യിട്ടിരുന്നു…

“”എനിക്കും.. എന്റെ കാർത്തുനും ഇന്നൊന്നും വേണ്ട അല്ലേ കാർത്തു… “”

വാക്കുകൾ മുറിഞ്ഞു കൊണ്ടുള്ള അവന്റെ ആ സംസാരം കേട്ടപ്പോൾ കാർത്തുവിന് വിട്ട് കൊടുക്കാൻ തോന്നീല….

“‘ആര് പറഞ്ഞു എനിക്ക് വേണ്ടെന്ന്..ഞാൻ ഭക്ഷണം കഴിക്കാൻ പോകുവാ… അച്ഛാ…അച്ഛൻ മാറി നിക്ക്.. ഒറ്റയ്ക്ക് കയറിപോട്ടെ… വീടിനെയും വീട്ടാരെയും കുറിച്ച് ചിന്ത ഉണ്ടെങ്കിൽ ഇങ്ങനെ കുടിച്ചേച് വരുവോ… “”” ശ്രീധരന്റെ കയ്യും വിടുവിച്ചവൾ അങ്ങനെ പറയുമ്പോൾ പാതി മൂടുന്ന കണ്ണുകളാലവൻ കാർത്തുവിനെ തന്നെ നോക്കുന്നുണ്ടായിരുന്നു…

“””നീ കഴിക്കുന്നുണ്ടേൽ എനിക്കും വേണം…. ബാ നമുക്ക് പോയി കഴിക്കാം… അച്ഛൻ പൊയ്ക്കോ… ഞങ്ങൾ ഫുഡോക്കെ കൈച്ചു മുകളിലേക്ക് പൊയ്ക്കോളാം “” അവളുടെ കയ്യും പിടിച്ചു വലിച്ചു താഴേക്കിറങ്ങിക്കൊണ്ട് സിദ്ധു കുഴഞ്ഞ നാവുകളാൽ അച്ഛനോട്‌ ഉറക്കെ വിളിച്ച് പറയുന്നത് കാർത്തു അത്ഭുതത്തോടെ കേൾക്കുകയായിരുന്നു.. ശ്രീ അച്ഛൻ പിന്നെ മറുത്തൊന്നും പറയാൻ നിന്നില്ല..

ഊൺ മേശമേൽ പ്ലേറ്റുകളിലായി ചോറും കറികളും വിളമ്പി വച്ച് കാർത്തു കസേര നീക്കിയിരുന്നു.. അവൾക്ക് വിളമ്പിയത് കഴിക്കുമ്പോഴേക്കും സിദ്ധു മേശമേൽ തല ചായ്ച്ചു കിടന്നിട്ടുണ്ടായിരുന്നു.. ഉയർന്നു നിൽക്കുന്ന ആ മുടിയിഴകളിൽ ഇടം കയ്യാൽ അവളൊന്നു തലോടി… അപ്പോഴേക്കും അവൻ എഴുന്നേറ്റ് നോക്കിയിരുന്നു.

“‘മ്മ്മ്? എന്തെ കഴിക്കുന്നില്ലേ…. കിടക്കാനാണേൽ മുറീല് പോയി കിടക്ക് “”

സിദ്ധുവിനോടവൾ അല്പം മയത്തോടെ തന്നെ പറഞ്ഞു. “”എനിക്ക് വാരി താ…. കയ്യൊന്നും കഴുകാൻ വയ്യാ….. “”” അത് കേട്ടപ്പോൾ സന്തോഷത്തോടെയവൾ ഓരോ ഒരുളകളാക്കി വായിൽ വച്ച് കൊടുത്തു..

“‘എന്തിനാ ഇപ്പൊ കുടിച്ചേ…. ഇത്രയ്‌ക്കൊന്നും കഴിക്കാറില്ലല്ലോ… “”

“””അത് നീ എന്തിനാ അറിയുന്നേ… “” മറുപടി അല്പം കടുപ്പിച്ചായിരുന്നു. അവന് വായിൽ വച്ച് കൊടുക്കുന്ന പരിപാടി അതോടെയവൾ നിർത്തി….

“‘വേണേൽ തന്നത്താൻ കഴിച്ചോ… ഒരിക്ക തോന്നും നന്നായി എന്ന്.. എവിടെ… ഇയാളുടെ മനസ് എന്താ കല്ലാണോ… “

അതും പറഞ്ഞു ഒരു ഗ്ലാസ്‌ വെള്ളവും എടുത്ത് കുടിച്ചവൾ പാത്രവും കയ്യിലെടുത്തെഴുന്നേൽറ്റു…. വാഷ് ബേസിനരുകിൽ ചെന്ന് പാത്രങ്ങൾ ഓരോന്നായി കഴുകുമ്പോൾ ഒരു തണുത്ത കൈ സാരിക്കിടയിലൂടെ വയറിനെ തഴുകുന്നതറിഞ്ഞാണവൾ ഞെട്ടിയത്. തന്റെ പിറകിലായി അത്ര അടുത്തായി ചേർത്തണയ്ച്ചു കൊണ്ട് സിദ്ധു ഉണ്ടെന്ന തിരിച്ചറിവാൽ ഒന്ന് തിരിഞ്ഞു നോക്കുവാൻ പോലും കെല്പില്ലാതെയവൾ നിന്നു.. അവന്റെ മുഖം ഊർന്നു വന്നു മുഖത്തൊരു നനുത്ത മുത്തം അപ്പോൾ സമ്മാനിക്കുന്നുണ്ടായിരുന്നു….

“”സിദ്ധുവേട്ട വിട്… “” അവൾ പതിഞ്ഞ സ്വരത്തിൽ കെഞ്ചുംപോലെ പറഞ്ഞു…..

“”ഇല്ല…. നിനക്കെന്നോട് ദേഷ്യം ഉണ്ടോ. അത് പറ ….. “”

“”എനിക്ക് പിണക്കൊന്നുല്ലാ…. വിട്ടേ.. ആരേലും കാണും….. “”

“”ആരും കണ്ടില്ലെങ്കിലോ….? “” അവൾ ഒന്നും മിണ്ടിയില്ല….

“”മ്മ്മ്… പറ… ആരും കണ്ടില്ലെങ്കിലോ.. അപ്പോ കുഴപ്പുല്ലെ.? ….. “””

അവന്റെ ചോദ്യത്തിന് ഉത്തരം നൽകാതെ കാർത്തു തിരിഞ്ഞ് നിന്നുകൊണ്ട് സിദ്ധുവിനെ പിടിച്ചു തള്ളി സ്വീകരണ മുറിയിലെ സോഫയിൽ ഇരുത്തി…

“”ഇവിടിരിക്ക്… ഞാൻ വന്നിട്ട് മുകളിലേക്ക് പോയാൽ മതി. ഇനി കാൽ കുഴഞ്ഞു ഉരുണ്ട് വീഴാൻ ഒന്നും നിക്കണ്ട “”

അതും പറഞ്ഞവൾ തിരികെ വീണ്ടും അടുക്കളയിലേക്ക് തന്നെ ചെന്നു.. മനസ്സല്പം കുളിരും പോലെ തോന്നുന്നുണ്ടായിരുന്നു.

“”ഇനി ആള് തരിപ്പായിട്ട് സ്നേഹം കാട്ടുന്നതാണോ…. അതോ ശെരിക്കും നന്നായോ… ഇനി ഏതായാലും അങ്ങനെ ആയല്ലേ പറ്റു.. വാവയൊക്കെ വരാൻ പോകുവല്ലേ….. സിദ്ധുവേട്ടന് ആ പഴയ സ്നേഹം തന്നെ എന്നോട് തോന്നിയാൽ മതിയായിരുന്നു. “”

പാത്രങ്ങൾ കഴുകുന്നതിനിടയിൽ അവൾ ആലോചിച്ചു. ദൃതിപ്പെട്ട് എല്ലാം കഴുകി വച്ച് കൊണ്ട് സിദ്ധുവിന്റെ അടുത്തേക്ക് ചെന്നു.അവൻ സോഫയിൽ ഇരുന്ന് ഉറക്കം തൂങ്ങുന്നുണ്ടായിരുന്നു. ഒരു നറു ചിരിയോടെ കാർത്തു അവനെ തട്ടി വിളിച്ചു…””സിദ്ധുവേട്ട.. ബാ മുകളിലേക്ക് പോകാം.. “

“”എന്നെ പിടിക്ക്… “

സിദ്ധു കൈകൾ നീട്ടി.അവനെയും കൂട്ടി മുകളിലെ മുറിയിലേക്ക് ചെല്ലുമ്പോൾ കർത്തുവിനെ ചേർത്ത് പിടിച്ചിട്ടുണ്ടായിരുന്നു….. മുറിയിലെ കിടക്കയിൽ ഇരുന്നപ്പോഴേക്കും അവൻ മലർന്നടിച്ചു കിടന്നിരുന്നു. കാർത്തു അവന്റെ ഷുവും ഷോക്‌സും അഴിച്ചു മാറ്റി കൊടുത്തു…ഷർട്ട്‌ന്റെ ബട്ടൻസ് ഓരോന്നായി അഴിക്കുമ്പോഴേക്കും അവൻ അവളെ വലിച്ചടുപ്പിച്ചിരുന്നു.

“””ബാ….. “””

പാതി അടയുന്ന കണ്ണുകളാൽ സിദ്ധു അവളെ നോക്കി പുഞ്ചിരിച്ചു… ഒന്നുകൂടിയവളെ ചേർത്തണയ്ച്ചു കൊണ്ട് കിടത്തി. നെറ്റിയിലും കഴുത്തിലുമെല്ലാം ചുംബനങ്ങൾ കൊണ്ട് പൊതിയുകയായിരുന്നു..അവളുടെ സാരി മാറ്റി വയറിലേക്ക് ഒരു മുത്തം വച്ച് കൊടുത്തുകൊണ്ട് കാർത്തുനേ തന്നെ നോക്കിയപ്പോൾ അവൾ വാവയുടെ കാര്യം പറയുവാൻ ചുണ്ടുകളനക്കി…

“”സിദ്ധുവേട്ടാ…ഞാൻ……. “” അപ്പോഴേക്കും ആ പറയാൻ വന്നതിനെയും അവൻ ചുണ്ടുകളാൽ ഒപ്പിയെടുത്തിരുന്നു… അന്നാ രാത്രിയിൽ ആവേശം കെട്ടടങ്ങി ഉറക്കത്തിലേക്ക് വഴുതി വീണപ്പോഴും അവൻ കാർത്തുനേ ചേർത്ത് പിടിച്ചിട്ടുണ്ടായിരുന്നു.. അവളും സിദ്ധുവിന്റെ നെഞ്ചോട് പറ്റിചേർന്നു കിടന്നു….

തുടരും…

ഇന്നലെത്തെ പാർട്ടിൽ എല്ലാവർക്കും സംശയമായിരുന്നു….സിദ്ധുവും കാർത്തുവും ഒരുനാൾ സ്നേഹിച്ചിരുന്നു എന്നതിന്റെ ചെറിയ സൂചന ഞാൻ പാർട്ട്‌ 7നിൽ എഴുതീട്ടുണ്ടായിരുന്നു…ഇനിയും പാസ്ററ് കഴിഞ്ഞിട്ടില്ല.. ഇടയ്ക്കിടെ പാസ്റ്റും ഉൾപ്പെടുത്തും. അതാണ് കൺഫ്യൂഷൻ ആകുന്നത്. സ്റ്റോറി അവസാനിക്കുമ്പോഴേക്കും എല്ലാം മനസിലാവും ട്ടാ ☺️