കാർത്തിക ~ ഭാഗം 17, എഴുത്ത്: മാനസ ഹൃദയ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

കാർത്തു രാവിലെ കണ്ണുകൾ തുറന്ന് സിദ്ധുനെ നോക്കി. അവൻ നല്ല ഉറക്കത്തിലായിരുന്നു…. ആ നെഞ്ചിൽ തന്നെയും ചേർത്ത് പിടിച്ചിട്ടുണ്ടെന്ന വസ്തുതയാൽ കുളിർന്നുകൊണ്ട് കാർത്തുവും അവനെ പുണർന്നു..

“”ഇനി എനിക്ക് വയ്യാ അടിയും പിടിയുമായി കഴിയാൻ… ദേ നമുക്കിനി വാവയൊക്കെ വരാൻ പോവ്വാ… ഇന്ന് ഞാൻ പോയി നോക്കട്ടെ… എന്നിട്ട് എന്റെ സിദ്ധുവേട്ടനോട്‌ പറയാട്ടോ…. “”

ഉറങ്ങുന്ന അവന്റെ താടിയിൽ പിടിച്ചു വലിച്ചവൾ പറഞ്ഞു.. കുറേ സമയം അങ്ങനെ കിടന്നിട്ടും സിദ്ധു ഉറക്കമുണരാത്തത് കണ്ട് അവൾ എഴുന്നേൽക്കാൻ തുടങ്ങി..അഴിഞ്ഞുലഞ്ഞ സാരി ഒന്നുകൂടി ചെറുതായി വാരി പൊത്തി കുളിമുറിയിലേക്ക് നടന്നു. കുളിച്ചു വന്നപ്പോഴേക്കും സിദ്ധു എഴുന്നേറ്റിട്ടുണ്ടായിരുന്നു… അവൻ കാർത്തൂന്റെ അടുത്ത് ചെന്ന് ആ കവിളിൽ ചെറുതായി കൈ വിരലാൽ തട്ടി.

“‘താങ്ക്സ്… കാർത്തു… “”

അവനവളുടെ കാതിൽ സ്വകാര്യം പോലെ ശബ്ദം കുറച്ച് പറഞ്ഞപ്പോൾ ഒന്ന് തിരിഞ്ഞു നോക്കി…

“”സ്.. സിദ്ധുവേട്ട.. എന്തിനാ ഇപ്പോ ഇങ്ങനെ പറീന്നെ..ഞാൻ സിദ്ധുവേട്ടന്റെ ഭാര്യയല്ലേ .. “””

“”ഒന്നുല്ല.. എന്നാലും താങ്ക്സ് “

“”അല്ല എന്തിനാ ഇന്നലെ കുടിച്ചിട്ട് വന്നേ. എന്നോടുള്ള ദേഷ്യം കൊണ്ടാണോ “

മറുപടി കൊടുക്കാതെ ടവ്വലുമെടുത്തവൻ ബാത്ത്റൂമിലേക്ക് നടന്നു.. ഇടയ്ക്കായി അവളോട് പുഞ്ചിരിക്കുന്നുണ്ടായിരുന്നു…അവൻ ബാത്ത്റൂമിൽ കയറിയതും കാർത്തു മുറിയിൽ നിന്നും പുറത്തേക്കിറങ്ങി…

??????????

“”മ്മ്.. എന്താണ് ഇന്നിത്തിരി വൈകി പോയല്ലോ എഴുന്നേൽക്കാൻ “” അടുക്കളയിൽ നിന്നുമായിരുന്നു ചിത്രേച്ചിയുടെ ചോദ്യം…

“‘ഒന്നുല്ല… അത്രക്കങ് വൈകിയൊന്നുല്ലാട്ടോ..””

“”ഏയ്.. ഇല്ലില്ല… “” ചിത്രേച്ചിയുടെ സ്വരത്തിൽ അല്പം കളിയാക്കൽ പരന്നതും കാർത്തു മുഖം ചുളിച്ചു.

“”ഞാൻ ഒന്നും ചോദിച്ചില്ലേ…യ്..ദേ ഈ ചായ കൊണ്ടോയി ശ്രീധരൻ സർന് കൊടുക്കട്ടെ…. “”

ചിത്രേച്ചി അവിടെ നിന്നും നീങ്ങിയതും കാർത്തു സിദ്ധുവിന് വേണ്ടി കാപ്പി ഉണ്ടാക്കി. തട്ടിമേൽ കൈ വച്ച് രാത്രിയിലെ കാര്യങ്ങളൊക്കെ ആലോചിച്ചു കൂട്ടി…. വെള്ളം തിളച്‌ പൊടി ഇടുമ്പോഴേക്കും സിദ്ധു വന്നിട്ടുണ്ടായിരുന്നു…. അവളുടെ കയ്യിൽ പിടിച്ചു നേരെ നിർത്തി…

“”ഞാൻ ഇറങ്ങുവാണ് “‘”

“‘അല്ല.. ഒന്നും കഴിച്ചില്ലല്ലോ… കാപ്പി ആകുന്നതേയുള്ളൂ…. ഏട്ടനിരിക്ക് ഞാൻ കഴിക്കാൻ ഇപ്പോ എടുത്തോണ്ട് തരാം “

വെപ്രാളപ്പെട്ടവൾ പറയുമ്പോൾ സിദ്ധു അവളെ കയ്യും കെട്ടി നോക്കി നിന്നു.

”എനിക്ക് വേണ്ട…. നേരത്തെ ചെല്ലണം. കുറച്ചു വർക്ക്‌ ഉണ്ട്.. ഞാൻ പുറത്തൂന്ന് കഴിച്ചോളാം… “” കാർത്തുവിന്റെ കവിളിൽ തട്ടി ഇറങ്ങുമ്പോൾ അവളും പിന്നാലെ ചെന്നു.

“സിദ്ധുവേട്ട… ഇന്ന് നേരത്തെ വരുവോ… അതോ ഇന്നലെത്തെ പോലെ…. വൈകു .. “”

അവൾ പറയാൻ തുടങ്ങിയതും സിദ്ധു ഇടയിൽ കയറി…

“”വൈകില്ല . നേരെത്തെ വരും…. “‘

അവൻ മുറ്റത്തേക്ക് ഇറങ്ങുന്നതും കാർ എടുത്ത് പോകുന്നതുമെല്ലാം കാർത്തു വീക്ഷിച്ചു….. സിദ്ധു കൈ വീശി കാണിച്ചപ്പോൾ സന്തോഷം പൂണ്ടുകൊണ്ട് അവളും കൈ വീശി….

???????

ഒരു പത്തു മണി കഴിഞ്ഞപ്പോഴേക്കും മാളു വന്നിരുന്നു… വന്നപാടെ കാർത്തുനേ ചുറ്റി പിടിച്ചു… പിന്നെ ആ വലിയ വീടൊക്കെ കണ്ണോടിച്ചു വിട്ടു.

“”കറുത്തമ്മോ.. എന്ത് വലിയ വീടാടി ഇത്… നിന്റെ ഭാഗ്യം “

“”എന്റെ പെണ്ണേ അച്ഛൻ ഉണ്ട് അകത്ത്‌.. കേൾക്കേണ്ട.. “”

അവൾ വായ പൊത്തികൊണ്ട് അകത്തേക്ക് നോക്കി. “”അല്ല കൊച്ച് മുതലാളി എവിടെ… പോയോ ഗൊച്ചു ഗള്ളൻ… “”

“”മ്മ്മ്..ഓഫിസിലേക്ക് പോയി… “”

അവർ രണ്ടുപേരും കുറച്ച് സമയം സംസാരിച്ചു നിന്നു. പുറത്തേക്ക് പോകണമെന്ന് മുത്തശ്ശിയോടും അച്ഛനോടും പറഞ്ഞു കൊണ്ട് വീട്ടിൽ നിന്നുമിറങ്ങി… ലാബിലെത്തി ടെസ്റ്റ്‌ന് കൊടുത്തപ്പോഴേ കാർത്തുന് സന്തോഷമാകുന്നുണ്ടായിരുന്നു..റിസൾട്ട്‌ വന്നപ്പോൾ പോസിറ്റീവ്… ആ സന്തോഷം ഇരട്ടിയായി.. തിരിച്ചു വീട്ടിലേക്ക് പോകും വഴി മാളു കാർത്തുന് വേണ്ടി ഒരു ചെറിയ ഗിഫ്റ്റും വാങ്ങികൊടുത്തു…..

“””ദേ… എനിക്കൊരു വാവയെ തരുന്നതിന് എന്റെ ചേച്ചി പെണ്ണിന് വേണ്ടിയുള്ള സമ്മാനം… ഇനി കിട്ടില്ലാട്ടോ.?.. എല്ലാം ഇനി ആന്റിടെ വാവക്ക് വേണ്ടിയായിരിക്കും…നിനക്ക് വേണ്ടിയുള്ള ലാസ്റ്റ് സമ്മാനമാ ഇത് “”

‘”ഓഹ്.. ആയിക്കോട്ടെ..സിദ്ധുവേട്ടനോട്‌ ഇന്ന് തന്നെ പറയണം…വല്ലാതെ വീർപ്പു മുട്ടുവാ പറയാഞ്ഞിട്ട് “

“ഹാ…പറ. എന്നാൽ ശെരി. ഞാൻ ഇവിടുന്ന് ബസ്സിന്‌ പൊയ്ക്കോളാം. ചേച്ചി ഇനി ഒറ്റയ്ക്ക് പോകില്ലേ…അമ്മേനേം കൂട്ടി പിന്നൊരു ദിവസം വരാട്ടോ . “”

“ല്ലാ.. അതൊന്നും പറഞ്ഞാൽ പറ്റില്ല. വീട്ടിൽ വന്ന് ചോറൊക്കെ കഴിച്ചു പോയാൽ മതി. വൈകുന്നേരം സിദ്ധുവേട്ടൻ കൊണ്ട് വിട്ടോളും…””

“” വേണ്ടന്നെ . ഞാൻ പൊയ്ക്കോളാം “”.

“”ദേ മാളു വാശി കാണിക്കല്ലേ…. “

അതും പറഞ്ഞവൾ മാളൂന്റെ കൈ പിടിച്ചു വച്ചുകൊണ്ട് എതിരെ വരുന്ന ഓട്ടോന് നേരെ കൈ നീട്ടി…. തിടുക്കപ്പെട്ടു അവളെയും വലിച് അതിൽ കേറിയപ്പോഴാണ് അത് നന്ദന്റെ ഓട്ടോ ആണെന്നവൾക്ക് മനസിലായത്..അതേ പോലെ ഇറങ്ങാൻ നോക്കിയെങ്കിലും നന്ദൻ തടഞ്ഞു.

“”ഞാൻ കൊണ്ട് വിടാം “

അവൻ വണ്ടി എടുത്തപ്പോൾ കാർത്തു മാളൂനെ ഇടം കണ്ണാൽ നോക്കി…

“””എവിടെ പോയതാ രണ്ടാളും “” കണ്ണാടിയിൽ നോക്കി അവൻ അങ്ങനെ ചോദിച്ചപ്പോൾ മാളുവായിരുന്നു ഉത്തരം നൽകിയത്.

“””അത്.. പിന്നെ… ചേച്ചിക്ക് … “”

… അപ്പോഴേക്കും കാർത്തു അവളുടെ കയ്യിൽ പിച്ചി..

“”ചേച്ചിക്ക് കുറച്ചു സാധനങ്ങൾ വാങ്ങാൻ… “””‘

‘”ഓഹ് “

അപ്പോഴും നന്ദൻ കാർത്തുവിനെ ശ്രദ്ധിക്കുകയെ ചെയ്യുന്നുണ്ടായിരുന്നില്ല.. പക്ഷെ മാളുവിനോട് സംസാരിക്കുന്നുണ്ടായിരുന്നു.. ആ ചിരിയും സംസാരവുമെല്ലാം പഴേ പോലെ തന്നെ.. അത്രയും നിഷ്കളങ്കത…

“”കാർത്തിക….. താൻ എന്താ ഒന്നും മിണ്ടാത്തത്…. “” ആ വിളിയിൽ അവളൊന്നു ഞെട്ടി.

“”ഒന്നുല്ല… “”അങ്ങനൊരു വാക്കിൽ മറുപടി ഒതുക്കി . വീടെത്തിയപ്പോഴായിരുന്നു കാർത്തുന് ആശ്വാസമായത്… അതുവരെയും മനസിൽ വല്ലാത്തൊരു പിരിമുറുക്കമായിരുന്നു.. ഗേറ്റ്നടുത്തായി ഓട്ടോ നിർത്തി അവർ ഇറങ്ങി..അതേസമയം തന്നെ സിദ്ധുവിന്റെ കാർ വീടിനുള്ളിലേക്ക് പാഞ്ഞു കയറുന്നുണ്ടായിരുന്നു… മനസൊന്നാളി പോയവൾ മാളൂന്റെ കൈയിൽ മുറുകെ പിടിച്ചു… നന്ദനെ സിദ്ധു കണ്ടെന്ന് ഉറപ്പായിരുന്നു…. പിന്നെ അധിക സമയമവിടെ നിൽക്കാതെ വീട്ടിലേക്ക് ഓടികയറി… മുറിയിൽ എത്തുമ്പോൾ അവൾ കിതയ്ക്കുന്നുണ്ടായിരുന്നു…

“”സിദ്ധുവേട്ട…”” പടി വാതിലിൽ നിന്നുകൊണ്ടവൾ വിളിച്ചു.

“”സിദ്ധുവേട്ടനെന്താ ഇന്ന് ഉച്ചയ്ക്ക്…. “”

“”അതോണ്ടെന്താ.. വീട്ടിലേക്ക് കയറുമ്പോൾ തന്നെ നല്ല കാഴ്ച കാണാൻ പറ്റിയല്ലോ…””

“”അത് ഞാനും മാളും കൂടെ പുറത്തേക്ക് പോയി വരുമ്പോൾ… നന്ദേട്ടന്റെ…….. “” പറഞ്ഞ് മുഴുവിപ്പിക്കാൻ വിടാതെ സിദ്ധു അവളുടെ കവിളിൽ പിടിച്ചിരുന്നു….

“”സി.. സിദ്ധുഏട്ടാ.. വേ.. വേദനിക്കുന്നു.. “”

അവളുടെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു. സിദ്ധു അപ്പോൾ തന്നെ പിടി വിട്ടു…

“””ശ്ശേ… .എല്ലാം മറന്നു വീണ്ടുമൊന്ന് സ്നേഹിക്കാം എന്ന് വെക്കുമ്പോൾ….. നീ തന്നെ….. “”

അവൻ നിരാശ പൂർവ്വം കട്ടിലിൽ ചെന്നിരുന്നപ്പോൾ കാർത്തുവും അവനരുകിലേക്ക് നീങ്ങി…

“””ഇല്ലാ…സിദ്ധുവേട്ടൻ കരുതും പോലൊന്നുല്ലാ… ഞാനും മാളും കൂടി…. “”

“”വേണ്ട… എനിക്കൊന്നും കേൾക്കണ്ട. ഞാൻ നിന്നെ എപ്പോ സ്നേഹിക്കാൻ തുടങ്ങിയാലും അവൻ ഇടയിൽ ഉണ്ടാകും… കല്യാണം കഴിഞ്ഞ് എത്ര നാൾ നമ്മൾ സന്തോഷത്തോടെ കഴിഞ്ഞു… ഏറിയാൽ വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രം… ഇപ്പോ ഒന്ന് സ്നേഹിക്കാൻ തുടങ്ങാമെന്ന് വെക്കുമ്പോഴേക്കും നന്ദൻ….എനിക്കായിരുന്നല്ലോ വാശി നിന്നെ നേടിയടുക്കാൻ… ഒരു കാര്യം ഉറപ്പാ നിനക്കെന്നെ സ്നേഹിക്കാൻ കഴിയില്ല….. “””

“”ഇങ്ങനൊന്നും പറയല്ലേ ഏട്ടാ… “

“”പിന്നെ ഞാൻ എന്ത് പറയണം. ഇതും കൂടി ചേർത്ത് നിന്നേം നന്ദനെയും രണ്ടാമത്തെ പ്രാവശ്യമാണ് ഞാൻ ഒരുമിച്ച് കാണുന്നത് “

അത് കേട്ടപ്പോൾ കാർത്തുവൊന്ന് ഞെട്ടി . അവളെയൊന്നു നോക്കികൊണ്ട് മുറിയിൽ നിന്നും പുറത്തേക്കിറങ്ങി… അവൾക് സ്തബ്തയായി നിൽക്കാനല്ലതേ ഒന്നും പറയാൻ കഴിഞ്ഞിരുന്നില്ല…. ഉച്ചയ്ക്ക് എല്ലാവരുമൊത്തു ഭക്ഷണം കഴിക്കുമ്പോളും കാർത്തുവിന് ഒന്നും ഇറങ്ങിയില്ല.. ഇടയ്ക്കിടെ സിദ്ധുനേ നോക്കി. അവനും ഒന്നും കഴിക്കാതിരിക്കുന്നത് കാണുമ്പോൾ അവളുടെ വിഷമം ഏറുകയായിരുന്നു…. വൈകുന്നേരം മാളു പോകാൻ തയ്യാറെടുത്തു. സിദ്ധുവിനോട് അവളെ കൊണ്ടുവിടാൻ പറഞ്ഞപ്പോൾ അവൻ അനുസരിച്ചിരുന്നു…. സിദ്ധുവും കാർത്തുവും തമ്മിൽ നന്ദന്റെപേരിൽ നടന്ന ചർച്ചകളൊന്നും അവൾ മാളൂനെ അറിയിച്ചിരുന്നില്ല. സ്നേഹത്തോടെ തന്നെയവളെ യാത്രയാക്കി….

രാത്രിയിൽ അവൻ ബാൽക്കണിയിൽ ഇരിക്കുമ്പോൾ കർത്തുവും അടുത്ത് ചെന്നിരുന്നു….സിദ്ധു അവളെ കണ്ടതും എഴുന്നേറ്റ് പോകാൻ നോക്കി. പക്ഷെ കാർത്തു കയ്യാലെ അവനെ പിടിച്ചു വച്ചിരുന്നു..

“”സിദ്ധുവേട്ട…..എന്തിനാ ഇങ്ങനെ ദേഷ്യം…. “”

“”നീ കയ്യിന്ന് വിട്ടേ… “‘

അവൻ ദേഷ്യത്താൽ പറഞ്ഞു.

“”ഇല്ലാ…. ഞാൻ ഒരു കാര്യം പറയട്ടെ… “”

“‘എനിക്കൊന്നും കേൾക്കണ്ട. “” അപ്പോഴേക്കും അച്ഛൻ അവിടെ വന്നിരിന്നു……

“”സിദ്ധു. ഫ്രീ ആകുമ്പോൾ നീ മുറീലേക്ക് വാ…””

“”ദേ ഇപ്പോ തന്നെ വരാം “”

കാർത്തുവിന്റെ കയ്യും വിടുവിച്ചു അവൻ പോകുമ്പോൾ ഉള്ളിൽ മൊട്ടിട്ട കുരുന്നിനെ കുറിച്ച് പറയാനുള്ള വാക്കുകൾ വിഴുങ്ങുകയല്ലാതെ മറ്റൊന്നിനും ആ പെണ്ണിന് നിവൃത്തി ഉണ്ടായിരുന്നില്ല.

തുടരും…