ഒരിക്കൽ കൂടി ~ Last Part (19), Written By POORVIKA

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

“”അറിയില്ല അച്ചെട്ടാ..ഏട്ടന്റെ സ്നേഹം ഏറ്റുവാങ്ങുന്ന ഓരോ നിമിഷവും ആ മുഖം ന്നെ ചുട്ടുപൊള്ളുന്നു..ഏട്ടൻ ഓരോ മുത്തം നൽകുമ്പോഴും അവസാനം കണ്ടപ്പോൾ ഒരു ഉമ്മ തരാൻ ആയുന്നതാണ് മനസ്സിലേക്ക് വരുന്നത്..ശരത്തെട്ടന്റെ മരണത്തിന് മേൽ ഞാൻ ഒരു ജീവിതം കെട്ടിയെടുത്ത പോലെ..വീണ്ടും ആ രണ്ടു വർഷത്തിലേക്ക് പോവോ എന്നൊരു ഭയം..””

“”അയ്യേ..ന്റെ വേദൂട്ടി ന്താ ഈ പറയുന്നെ..ഇനി മുതൽ നിന്നെ അങ്ങനെ ഒറ്റക്ക് വിടുംന്ന് തോന്നുന്നുണ്ടോ നിനക്ക്..നിക്ക്‌ മനസ്സിലാവും പെണ്ണേ…എല്ലാം പയ്യെ മതി..മനസ്സുകൊണ്ട് നമുക്ക് ഇനീം പ്രണയിക്കാലോ കുറെ കുറെ….”””

ന്നെ ചേർത്ത് പിടിച്ച് അച്ചെട്ടൻ പറഞ്ഞു…

?????????????

ദിവസങ്ങൾ ആരെയും കാത്തു നിക്കാതെ ഓടി തുടങ്ങി.. ആ ദിവസങ്ങളിൽ ഒക്കെയും ഞാനും അച്ചെട്ടനും കൂടുതൽ കൂടുതൽ അടുത്തു…കുഞ്ഞു കുഞ്ഞു പിണക്കങ്ങളും ഇണക്കങ്ങളും ജീവിതത്തിന്റെ മാറ്റ് കൂട്ടികൊണ്ടിരുന്നു…എന്നും രാത്രി ആ നെഞ്ചിലേക്ക് തല വച്ച് രോമാവൃതമായ മാരിൽ വിരലോടിച്ചു തമ്മിൽ ഒരായിരം കഥകൾ പറഞ്ഞു ഞങ്ങൾ..പോകെ പോകെ നിക്കും അച്ചെട്ടന്റെ മാത്രം ആവാൻ ആഗ്രഹം തോന്നി തുടങ്ങിയിരുന്നു…പക്ഷേ അതെങ്ങനെ പ്രകടിപ്പിക്കും എന്നോർത്തുള്ള ചമ്മലിൽ വേണ്ടന്ന് വക്കും…

അത്രക്ക് ഇഷ്ടം തോന്നുമ്പോൾ അടുത്തേക്ക് ചെന്നു ഏന്തി വലിഞ്ഞ് കവിളിൽ ആഞ്ഞൊരു കടി കൊടുക്കും.. ആ കുസൃതികൾ അവനും തീവ്രമായി പ്രണയിച്ച് തുടങ്ങിയിരിക്കുന്നു…

ഒരുദിവസം ഉച്ചക്കത്തേക്ക്‌ ഭക്ഷണം കഴിഞ്ഞ് അടുക്കള ഒതുക്കുമ്പോൾ ആണ്‌ അച്ചെട്ടൻ വിളിക്കുന്നത്…വേഗം മുകളിൽ എത്തിയതും മൂപ്പർ റെഡി ആയി സുന്ദര കുട്ടപ്പൻ ആയി നിൽപ്പുണ്ട്…

“”ഇതെവിടെ ക്കാ അച്ചെട്ടാ ഇപ്പൊ പോണെ ഒറ്റക്ക്””

“”ഒറ്റക്കല്ല വേദു കുട്ടി…നീയും ഉണ്ട്..അതോണ്ട് വേഗം റെഡി ആയി വാ..ഞാൻ താഴെ ഉണ്ടാവും..””

“”ഇവിടേക്ക് ആന്ന് പറഞ്ഞിട്ട് പോ””

“”നീ വേഗം റെഡി ആയി വാടി കുരുട്ടടക്കെ..””അവളുടെ തലയിൽ ഒന്ന് കൊട്ടി പറഞ്ഞു കൊണ്ടവൻ താഴേക്ക് പോയി ..

ക്രീമും മെറൂൺ കോംബിനേഷൻ വരുന്ന ചുരിദാർ ഇട്ടു..മുടി മെടഞ്ഞ് മുൻപിലേക്ക് ഇട്ടു കണ്ണിൽ കറുപ്പെഴുതി ഒരു പൊട്ടും തൊട്ട് വേഗം ഇറങ്ങി..ഇല്ലേൽ ഇനി ചിലപ്പോ കൊണ്ടുവാതെ പോയാലോ…താഴേക്ക് ഇറങ്ങി ഉമ്മറത്ത് എത്തിയതും എന്നെ കണ്ട് ആ കണ്ണുകൾ തിളങ്ങി…മുഖം എടുക്കാതെ നോക്കി നിൽക്കുന്ന കണ്ടു..എന്തുകൊണ്ടോ ആ നോട്ടം കവിളുകളെ രക്തവർണം ആക്കി..നേരെ നോക്കാൻ കഴിയാതെ ആയി…

“” ഞാൻ നോക്കുംബെനും ഇതെന്താ പെണ്ണേ നിന്റെ കവിൾ ഇങ്ങനെ ചുവക്കുന്നെ…”‘.തന്റെ നേരെ നടന്നു വന്നു അരികിൽ കിടക്കുന്ന കീ സ്റ്റാൻഡിൽ നിന്ന് കീ എടുക്കുമ്പോൾ മെല്ലെ കാതിൽ മൊഴിഞ്ഞു.. അത് കേട്ട് മുഖം ആകെ അമർത്തി തുടക്കുമ്പോൾ കണ്ടു സന്തോഷത്തോടെ ഞങ്ങളെ നോക്കി ചിരിക്കുന്ന അമ്മയെ…ഒരു ചമ്മലോടെ കൺ ചിമ്മി കാണിച്ച് കാറിൽ കയറി..പതിവില്ലാതെ മൗനം ആയിരുന്നു ഏട്ടൻ മുഴുവൻ..എന്തെങ്കിലും ചോദിച്ചാൽ മാത്രം ഉത്തരം പറയും…കുറെ വട്ടം ഇങ്ങനെ ആയപ്പോൾ ഞാനും മിണ്ടാതെ ആയി…വഴി കണ്ട് എങ്ങോട്ടാ എന്നൊരു പിടിയും ഉണ്ടായില്ല…പെട്ടന്ന് ഒരു വളവ് തിരിഞ്ഞതും ഞെട്ടി ഏട്ടനെ നോക്കി..പക്ഷേ അവിടെ അപ്പഴും കാര്യമായി ഭാവ വ്യത്യാസം ഒന്നും ഇല്ല…ശരത്തെട്ടന്റെ വീടിന് മുൻപിൽ എത്തിയതും നെഞ്ച് പിടച്ച് തുടങ്ങി…. അന്ന് കല്ല്യാണം കഴിഞ്ഞത് പിന്നെ ഇൗ വഴി വന്നിട്ടില്ല…അവിടെ ഉള്ളവരെ ഒന്നും ഫേസ് ചെയ്യാൻ കഴിയില്ല.. ഗേറ്റ് കടന്നു വണ്ടി നിർത്തിയതും ഞാൻ ഇരുന്നിടത്ത് നിന്ന് അനങ്ങാൻ കഴിയാത്ത പോലെ ആയിരുന്നു…

“””പോവാം അച്ചെട്ടാ..തിരിച്ച് പോവം..നിക്ക്‌ വയ്യ ഇവിടേക്ക് കേറാൻ..”” വാതിൽ തുറന്ന് ഇറങ്ങാൻ പോയ ഏട്ടന്റെ കയ്യിൽ പിടിച്ച് അവൾ പറഞ്ഞു..

“”അതെന്തേ..നിന്നെ കൊണ്ട് വരണം എന്ന് ഇവിടുത്തെ അമ്മ അന്ന് പ്രത്യേകം പറഞ്ഞതല്ലേ… വാ ഇറങ്ങു..””

“”അവർക്ക് ഒക്കെ ദേഷ്യം ആവും ന്നോട്…ശരത്തെട്ടന്റെ ആത്മാവ് ഇന്ദാവും ഈ വീടിന്റെ ഓരോ അണുവിലും..വീണ്ടും സുമംഗലി ആയി എന്നെ കണ്ട..അത് വേണ്ട അച്ചെട്ടാ..””

“”ന്റെ വേദൂട്ടി..നീ ഇങ്ങനെ ഒക്കെ ചിന്തിക്കും എന്നറിഞ്ഞാൽ ആണ് അവർക്ക്‌ ഒക്കെ ദേഷ്യം ആവാ..നീ വേറെ ഒരു ജീവിതത്തിൽ കടന്നാലും അവരെ അന്വേഷിച്ച് വരുന്നു എന്നറിഞ്ഞാൽ ഏറ്റവും സന്തോഷിക്കുക ശരത് തന്നെ ആയിരിക്കും…അതോണ്ട് ഒഴിവ് ഒന്നും പറയാതെ ഇറങ്ങിക്കെ..””

പിന്നെ അധികം നിർബന്ധം പിടിക്കാതെ ഇറങ്ങി..ഫ്രന്റിൽ തന്നെ അച്ഛൻ ഇരുപ്പുണ്ടായിരുന്ന്..കാർ വരുന്നത് കണ്ട് എഴുന്നേറ്റ ആള് ഞങ്ങളെ കണ്ടപ്പോൾ സന്തോഷം കൊണ്ട് നിറഞ്ഞു പുഞ്ചിരിച്ചു…

“””അഹാ.. ഇതാരാ ഈ വന്നേക്കുന്നെ..ഞങ്ങളെ ഒക്കെ നീ മറന്നു എന്ന് വിചാരിച്ച് ഇരിക്കയാണ് ഇവിടെ””

“”അങ്ങനെ അങ്ങ് മറക്കാൻ സാധിക്ക്യോ അച്ഛാ നിക്ക്‌ നിങ്ങളെ”” ഒരു ചിരിയോടെ കൂടെ ഞാൻ പറഞ്ഞു..

“” എന്തായാലും അകത്തേക്ക് കയറൂ.. അവള് പറഞ്ഞിരുന്നു നിങ്ങളെ അമ്പലത്തിൽ കണ്ടിരുന്ന കാര്യം.. ഇതാണല്ലെ ചെക്കൻ..വായോ രണ്ടാളും..””

അകത്തേക്ക് കയറിയതും കണ്ടു ചുവരിൽ വലിയൊരു ഫോട്ടോ..ഒരു ചിരിയോടെ ശരത്തേട്ടൻ..രണ്ടു നിമിഷം അത് നോക്കി നിന്നിട്ട് ഉള്ളിലേക്ക് നടന്നു…അമ്മ അവിടെ തിരക്കിട്ട് എന്തോ പണിയിൽ ആന്ന് തോന്നുന്നു… പിന്നിൽക്കൂടെ പോയി ചേർന്ന് നിന്ന് ആ തോളിൽ തല ചായ്ച്ചു..പെട്ടന്ന് ഒന്ന് ഞെട്ടിയെന്നോണം തിരിഞ്ഞ് നോക്കി..ന്നെ കണ്ടതും ആ മിഴികൾ വിടർന്നു…

“”വിദ്യ മോളോ..അമ്മ ഞെട്ടിയല്ലോ..എന്താ ഇവിടേക്ക് ഒക്കെ വരാം വച്ചത്.. മ്മ്‌…” ഒന്ന് ഇരുത്തി നോക്കി അമ്മ ചോദിച്ചതും ആ കൈകൾ രണ്ടും കൈയിലേക്ക് എടുത്ത് അതിൽ മുഖം അമർത്തിയിരുന്ന്…

“”മറന്നിട്ടല്ല അമ്മെ..പുതിയ ജീവിതം കിട്ടയപ്പോൾ നിങ്ങളെ ഒന്നും വേണ്ടാ വിച്ചാരിച്ചിട്ടല്ല..ആഗ്രഹിച്ചിട്ടുണ്ട് ഇങ്ങനെ പിന്നെയും ഒരു കൂടിക്കാഴ്ച..പക്ഷേ പേടിയായിരുന്നു…ന്നെ വേറുത്തിരുന്നെങ്കിലോ എന്ന്…എല്ലാവരും പറയുന്ന പോലെ ഞാൻ കാരണം ആണ് ശരത്തേട്ടൻ പോയതെന്ന് കരുതി നിങ്ങളും ശപിച്ചിരുന്നോ എന്ന്…അത് കൊണ്ടാണ് അമ്മെനെ അന്ന് കണ്ടിട്ടും കാണാത്ത പോലെ പോയത്…എന്നും പ്രാർത്ഥിക്കുന്നുക്കൽ ഉണ്ടമ്മെ നിങ്ങള്ക് രണ്ടാൾക്കും വേണ്ടി..അല്ലാതെ ഒന്നും മറന്നിട്ടില്ല…””അമ്മയുടെ കൈത്തലം കണ്ണുനീർ വീണു നനഞ്ഞിരുന്നു…

“”ഇവിടെ ആർക്കും നിന്നോട് ഒരു ദേഷ്യവും ഇല്ല കുട്ടി…മറിച്ച് എന്നും സ്നേഹം ഉള്ളൂ..കല്ല്യാണം കഴിഞ്ഞിട്ടും ഒന്ന് കാണാൻ വരാത്തതിൽ ഉള്ള കുഞ്ഞു പരിഭവവും…മോളെ കണ്ട അന്നു തൊട്ട് എന്നും വന്നു പറയും അവൻ നിന്റെ കാര്യം..അങ്ങനെ ഞങ്ങൾക്ക് എല്ലാവർക്കും അറിയാം നിന്നെ…എന്നും പ്രണയം തുറന്ന് പറയാൻ പറയുമ്പോൾ സമയം ആയിട്ടില്ല എന്ന് പറഞ്ഞവൻ ഒഴിയും…ന്റെ മോനെ അത്രക്കും തകർന്നു ഞാൻ അന്നേ കണ്ടിട്ടുള്ളൂ…ന്റെ മടിയിൽ കിടന്ന് ഒരുപാട് കരഞ്ഞു..നിന്നെ ഇഷ്ടമാണെന്ന് പറയാൻ വേണ്ടി വന്നിട്ട് നിന്റെ പ്രണയം കേൾക്കേണ്ടി വന്നു എന്ന് പറഞ്ഞു…ഒടുവിൽ കയിൽ എത്തിയപ്പോൾ ദൈവം അത് തട്ടിയെടുത്തു.. അത് ഒരിക്കലും നിന്റെ കുറ്റം കൊണ്ടല്ല.. അതിന് ഒരു കുറ്റബോധോം വേണ്ടാ…മോള് അത് കഴിഞ്ഞുള്ള രണ്ട് കൊല്ലവും ഒരുപാട് അനുഭവിച്ചതല്ലെ..നിനക്ക് ഇഷ്ടം ഉള്ളവനൊപ്പം ജീവിക്കാൻ കഴിഞ്ഞില്ലേ..സന്തോഷം ആയി ജീവിക്ക്..അതാവും ന്റെ മോനും ആഗ്രഹിക്കുക…”” അതും പറഞ്ഞ് എന്നെ ഒന്ന് തഴുകി അമ്മ ഏട്ടന്റെ അടുത്തേക്ക് പോയി..ശരത്തെട്ടൻ അന്ന് പ്രോപോസ് ചെയ്യാൻ വന്നതാവുന്ന് സ്വപ്നത്തില് പോലും വിചാരിച്ചില്ല..

അവരോട് ഒത്തിരി നേരം സംസാരിച്ചു വൈകീട്ടാണ് ഇറങ്ങിയത്..ഇറങ്ങാൻ മടിച്ച് മടിച്ച് ഞാൻ നിൽക്കുന്നത് കണ്ട് കാര്യം ഊഹിച്ചാവണം ഏട്ടൻ ചോദിച്ചു…

“”അത് പിന്നെ..ശരത്തിനെ അടക്കിയ സ്ഥലം ഇവിടെ…””

“”ദാ അവിടെയാണ്..””ഒരു ചെമ്പക മരത്തിന് ചുവട്ടിൽ ചൂണ്ടി കാട്ടി അമ്മ പറഞ്ഞു..
അച്ചെട്ടനോട് കണ്ണ് കൊണ്ട് സമ്മതം വാങ്ങി ഞാൻ അങ്ങോട്ട് നടക്കുമ്പോൾ പിന്നിൽ നിന്ന് അമ്മ കണ്ണീരൊപ്പാൻ ന്നത് കണ്ടു..

“”ആത്മാവ് എന്നൊന്ന് ഉണ്ടോ എന്ന് നിക്ക്‌ ഉറപ്പില്ല ശരത്തേട്ടാ..പക്ഷേ ഇപ്പോ ഉണ്ടെന്ന് തന്നെ വിശ്വസിക്കാൻ ആണെനിക്കിഷ്ടം..ഒരിക്കൽ ഒട്ടും ഇഷ്ടപ്പെടാതെ നിങ്ങളുടെ ജീവിതത്തിൽ കടന്നു വന്നവളാണ് ഞാൻ..വെറും ഒരാഴ്ച്ച കാലം.. ആ ഒരാഴ്ച കൊണ്ട് നിങ്ങളെ അടുത്ത് അറിഞ്ഞവൾ ആണ്..നിങ്ങളുടെ ഉള്ളിലെ നന്മ അറിഞ്ഞത് ആണ്…. ഞാൻ ഒരിക്കലും പ്രണയിച്ചിട്ടില്ല..ശെരിയാണ്..പക്ഷേ നല്ലത് വരുത്തണേ എന്നെ കരുതിയിട്ടുള്ളു..വിധിയാവും..എങ്കിലും ന്റെ ഉള്ളിൽ മായ്ക്കാൻ കഴിയാത്ത നോവായി എന്നും ഉണ്ടാവും ശരത്തെട്ടാ..നിങ്ങള്.. ശരത്തെട്ടന്റെ മരണത്തിന് മേൽ ഞാൻ എനിക്ക് ഇഷ്ടമായവനോട് കൂടെ ഒരു ജീവിതം കെട്ടിപ്പടുക്കാൻ പെടുത്തി എന്നുള്ള കുറ്റബോധം ആയിരുന്നു അകം മുഴുവൻ..പക്ഷേ ഇപ്പോ നിക്കുറപ്പുണ്ട്..ഞാൻ സന്തോഷിക്കുന്നു എന്നറിയുന്നത് തന്നെ ആവും നിങ്ങളുടെയും സന്തോഷം..ന്റെ പുഞ്ചിരി ആ ഉള്ളം നിറക്കുന്നത് ഇപ്പൊ നിക്ക്‌ അറിയാം ശരത്തേട്ടാ…”” അത്രയും പറഞ്ഞു തിരിഞ്ഞ് നടന്നതും കണ്ണിൽ തെളിഞ്ഞത് ചിരിക്കുമ്പോൾ തെളിയുന്ന ആ നുണക്കുഴി കവിളുകളായിരുന്ന്..

തിരിച്ച് വണ്ടിയിൽ കയറി പോകുമ്പോൾ ഞാൻ ഏട്ടനെ നോക്കി മനസ്സറിഞ്ഞ് പുഞ്ചിരിച്ചു..അതിന് മറുപടി എന്നോണം ന്റെ കൈ എടുത്ത് നെഞ്ചോട് ചേർത്ത്… ആ തോളിൽ തല ചായ്ച്ച് വണ്ടിയിൽ വച്ച പാട്ടിന് കാതോർത്ത് ഇരുന്നു..

പിന്നീട് വണ്ടി നിർത്തിയതും കണ്ണ് തുറന്നു ഞാൻ അമ്പര്ന്ന് പോയി..കോളേജ്.. അതെ മുഖത്തോടെ ഏട്ടനെ നോക്കിയപ്പോൾ ഇനിയും എത്ര കാണാൻ കിടക്കുന്നു എന്ന ഭാവം ആയിരുന്നു..സന്ധ്യ നേരം ആയതിനാൽ കുട്ടികൾ കുറവായിരുന്നു..ഒന്ന് രണ്ടു സൗഹൃദ കൂട്ടങ്ങളും തന്റെ മാത്രം ലോകത്ത് പാറിപറന്ന് നടക്കുന്ന പ്രണയജോഡികളും..

കൈകൾ കോർത്ത് പിടിച്ച് ഞങ്ങൾ നടന്നു…കോളജിൽ പിന്നീട് പോകുമ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു ഫീലാണ്..അതും ഇവിടെ വച്ച് കണ്ടു പ്രണയിച്ച ആളൊടോപ്പം..ഒരു ഭാഗവും ഞങ്ങളുടെ ഓർമ്മകൾ ആയിരുന്നു..പ്രണയം പറഞ്ഞു ഞാൻ പിന്നാലെ നടന്നത്…ചീത്ത പറഞ്ഞത് ആട്ടിയോടിച്ചത്..അങ്ങനെ അങ്ങനെ..ലാബിന്റെ മുൻപിൽ എത്തിയതും മൂപ്പർ ന്നെ ഒന്ന് നോക്കി..അപ്പോഴാണ് എനിക്കും കാര്യം കത്തിയത്..ഒന്ന് കൂർപ്പിച്ച് നോക്കിക്കൊണ്ട് ഞാൻ മുന്നോട്ട് നടന്നു..

“”ഹാ..എന്താപ്പോ ന്റെ ഭാര്യെടെ മുഖത്ത് പെട്ടന്ന് ഒരു ഗൗരവം ‘”” മുൻപോട്ട് നടന്നു തുടങ്ങിയ അവളുടെ കൈകൾ വലിച്ച് തന്നോട് ചേർത്ത് നിർത്തി അവൻ ചോദിച്ചു

“”ഒന്നുല്ലാ..””

“”അതൊന്നും പറയണ്ട..എനിക്കറിയാം..നിന്റെ വിഷമം മാറ്റാൻ വേണെ ഇവിടെ വച്ച് ആ സീൻ ഒന്ന് രീക്രിയേട്ട്‌ ചെയ്യാടി”” ഒരു കള്ളച്ചിരിയോടെ പറഞ്ഞു കൊണ്ടവൻ അവലോടാടുത്ത്..

” അയ്യടാ..എന്നെ കൊണ്ട് ഒന്നും പറയ്പ്പിക്കണ്ട..പോക്കോ അവിടന്ന്..ഞാൻ പോവാ.. വേണെ വാ”” അവനെ നോക്കി കോക്രി കാട്ടി പറഞ്ഞു കൊണ്ട് മുന്നോട്ട് നടന്നവളെ നോക്കി ചിരിച്ചു കൊണ്ട് പിന്നാലെ പാഞ്ഞെത്തി തോളിൽ കൈ ചേർത്ത് അവനും നടന്നു..

“”അച്ചെട്ടാ..””

“””വേദൂട്ടി…””

“”അച്ചെട്ടാ..അതല്ല..””

“”ന്താടാ..””

“”ഏട്ടന് എന്നോട് ഒരിക്കപോലും ഇഷ്ടം തോന്നിയിട്ടില്ല..??””” അറ്റം നിഷ്കളകതയോടെ ചോദിക്കുന്ന അവളെ നോക്കി നിന്നു അവൻ..

“””പറയ്..””

“”ഏയ്..അങ്ങനെ ഒന്നും ഉണ്ടായിരുന്നില്ല ..””

“”മ്മ്..”” ആ പെണ്ണിന്റെ മുഖം വാടിയത് കണ്ടാവണം അവൻ പിന്നെയും പറഞ്ഞു..

“”അപ്പോ ന്റെ മനസ്സിൽ സ്നേഹ ആയിരുന്നില്ലേ വിദ്യ..പിന്നെ എങ്ങനെയാ ഞാൻ വേറെ ആളെ..””

“”പിന്നെ എന്തിനാ സ്നേഹ മിസ്സ് ഏട്ടനെ വേണ്ടാ പറഞ്ഞെ..ന്താ പറ്റിയ””

“” ഇപ്പൊ എന്തിനാ നമ്മൾ അതൊക്കെ പറയുന്നെ..””അവന്റെ മുഖത്ത് അതിന്റെ അനിഷ്ടം ഉണ്ടായിരുന്നു..

“”നിക്ക് കേൾക്കണം..ഇതോടെ ആ ടോപ്പിക്ക് നമ്മുടെ ഇടയിൽ ഇനി വേണ്ട..””

“”ന്റെ ഫ്രണ്ട് ആയിരുന്നു സ്നേഹ കോളജിൽ..പിന്നീട് പ്രണയം പറഞ്ഞു പിന്നാലെ നടന്നു..കുറെ കഴിഞ്ഞ് എപ്പോഴൊക്കെയോ എനിക്കും ഇഷ്ടം തോന്നി തുടങ്ങി.. അത്ര നാള് കൂട്ടുകാരി എന്ന് പറഞ്ഞ അവളെ കാമുകി എന്ന് പറഞ്ഞു പരിചയപ്പെടുത്താൻ ബുദ്ധിമുട്ട് തോന്നിയത് കൊണ്ട് വീട്ടിൽ പറഞ്ഞില്ല.. പോകെ പോകെ എനിക്ക് അവളെയും അവൾക്ക് തിരിച്ചും ഒരുപാട് ഇഷ്ടം ആയിരുന്നു. നിശ്ചയം കഴിഞ്ഞു പെട്ടന്നാണ് അവൾക്ക് യുഎസിൽ ഒരു സ്കോളർഷിപ് കിട്ടിയത്.. അവൾ പഠിക്കാൻ പോകുന്നതിൽ ഒന്നും എനിക്ക് ഒരു എതിർപ്പും ഉണ്ടായിരുന്നില്ല..പക്ഷേ അവൾക്ക് ഇനി ഇത് തുടരാൻ താൽപര്യം ഇല്ലെന്ന് പറഞ്ഞു..എത്ര പറഞ്ഞിട്ടും ആ തീരുമാനത്തിൽ ഉറച്ചു നിന്നു.. അന്ന് അവസാനം കണ്ടപ്പോൾ നിശ്ചയ മോതിരം കൈയിലേക്ക് വച്ച് തന്നിട്ടാണ് അവള് പോയത്..”” അവൻ പറഞ്ഞു നിർത്തിയതും അവന്റെ മുഖത്തേക്ക് തന്നെ ഉറ്റ് നോക്കുകയായിരുന്നു ആ പെണ്ണ്…

“”ന്നിട്ട്‌ ഇപ്പൊ ഈ നെഞ്ച് നിറയെ ആരാ..”” ഒരു കുറുമ്പോടെ അവന്റെ നെഞ്ചില് വിരലൂന്നി അവൾ ചോദിച്ചു…

ഇനി മുതൽ എന്നും ന്റെ വേദൂട്ടി മാത്രം എന്ന് പറയുമ്പോൾ
ആ പെണ്ണിന്റെ മുഖത്തിന് അസ്തമയ സൂര്യനെക്കാൾ പ്രഭ ഉണ്ടായിരുന്നു…

തിരിച്ച് വീട്ടിൽ എത്തിയതും എല്ലാവരോടും വിശേഷം പറച്ചിൽ ആയിരുന്നു അവള്..വന്നപ്പോ തുടങ്ങിയത് ഭക്ഷണം കഴിക്കാൻ ആയപ്പോൾ ആണ് നിർത്തിയത്…
ഭക്ഷണം കഴിച്ചു കഴിഞ്ഞു വീട്ടിലേക്ക് വിളിച്ച് കഴിഞ്ഞ് കിടക്കാൻ ആയി മുറിയിൽ എത്തിയതും ഏട്ടൻ ഇല്ലായിരുന്നു…പക്ഷേ കട്ടിലിൽ ഒരു കവർ ഇരിക്കുന്ന കണ്ടു..തുറന്ന് നോക്കിയപ്പോൾ ഒരു സാരീ..ഒരു ലവേണ്ടർ കളറിൽ പെട്ട സിംപിൾ വൺ..കൂടെ ബ്ലൗസും ഉണ്ട്.. പെട്ടന്നതെ ഒരു തോന്നലിൽ അതും കൊണ്ട് ഓടി ബാത്റൂമിൽ കയറി..വേഗത്തിൽ ഒരു കുളിയും പാസ്സാക്കി സാരീ ഉടുക്കാൻ തുടങ്ങി..ബ്ലൗസ് നോക്കിയപ്പോൾ ആണ് അമിളി മനസ്സിലായത്..നല്ല വൈഡ് ആയിരുന്നു അത്..ഇത് ഇട്ടു പുറത്ത് ഇറങ്ങാൻ നല്ല ചമ്മൽ തോന്നി ..ഇനി ഇപ്പൊ ഒന്നും ചെയ്യാനും കഴിയില്ല….എന്തും വരട്ടെ ഏട്ടൻ അല്ലേ ഉള്ളൂ വച്ച് അത് എടുത്ത് സാരീ സിംഗിൾ പ്ലീറ്റിൽ ഇട്ടു ഇറങ്ങി.. വാതിൽ തുറന്ന് ഇറങ്ങിയതും കണ്ടു എന്നെയും നോക്കി കൊണ്ട് ഇരിക്കുന്ന ഏട്ടനെ..നാണം കൊണ്ട് നേരെ നോക്കാൻ പോലും സാധിക്കുന്നില്ല.. ആളെ ഗൗനിക്കാതെ കണ്ണാടിക്ക് മുൻപിൽ പോയി നിന്നു സിന്ദൂരം നെറുകയിൽ ചാർത്തി.. കരിമഷി എടുത്ത് വിരലിൽ തൊട്ടു..രണ്ടു കണ്ണും എഴുതി ബാക്കി മുടിയിൽ പതിപ്പിക്കുമ്പോൾ തന്നെ പിന്നിൽ നിന്ന് രണ്ട് കൈകൾ തന്നെ ചേർത്ത് പിടിച്ചിരുന്നു…വീണ്ടും വീണ്ടും അവ മുറുകി കൊണ്ടിരുന്നു…

“””വേദൂട്ടി..”” പിൻകഴുത്തിൽ ഒട്ടിപിടിച്ച് കിടന്നിരുന്ന നനവാർന്ന മുടി വകഞ്ഞ് മാറ്റി അവിടം ചുണ്ടമർത്തി ഏട്ടൻ വിളിച്ചു…

കാൽ വിരലിൽ നിന്ന് ഒരു തരിപ്പ് മേലാകെ പടർന്നു..ഓരോ അണുവും അച്ചെട്ടനെ സ്വീകരിക്കാൻ എന്നവണ്ണം എഴുന്നേറ്റ് നിന്ന്…

“”ഇനിയും വയ്യ വേദൂ…കാത്തിരിക്കാൻ..നീ ഇങ്ങനെ ചേർന്ന് നിൽക്കുമ്പോൾ..നിന്റെ ഈ ഗന്ധം ന്നെ..എനിക്കറിയില്ല പെണ്ണേ എങ്ങനെയാ പറയുന്നെ എന്ന്..ഇന്ന് ഈ അലോക് വേറെ എന്തിനേക്കാൾ ഏറെ നിന്നെ പ്രണയിക്കുന്നു..അത് എല്ലാ അർത്ഥത്തിലും എനിക്ക് നിന്നെ അറിയിക്കണം..പറയ്..നിന്റെ സമ്മതത്തോടെ വേണം നിക്കത്…നിന്നിൽ അലിഞ്ഞു അവസാനം എനിക്ക് നീയാവണം പെണ്ണേ…”” മുഖം കൈകുമ്പിളിൽ കോരിയെടുത്ത് അത്രമേൽ തീവ്രമായി അവൻ പറഞ്ഞു…
അവന്റെ മേൽ അമർന്ന കൈകളിൽ തന്നെ അവളുടെ സമ്മതം ഉണ്ടായിരുന്നു…

ഒന്നൂടെ ചേർന്ന് നിന്ന് ഇടുപ്പിൽ കൈ ചുറ്റി നിമിനേരം കൊണ്ടവൻ അധരങ്ങളെ ബന്ധിപ്പിച്ചു…വേദനിപ്പിക്കാതെ അവനിലെ പ്രണയം മുഴുവൻ അവളിലേക്ക് ചുംബനത്തിലൂടെ പകർന്നു കൊടുക്കുമ്പോഴുക്കും കിതച്ചു പിൻവാങ്ങിയിരുന്നു അവൾ..പൊക്കിയെടുത്ത് ബെടിലേക്ക്‌ നടക്കുമ്പോഴും ഒരു കുഞ്ഞിനെ പോലെ അവന്റെ മാറിൽ പറ്റിച്ചേർന്നു ആ പെണ്ണ്..

വിരലുകൾ കുസൃതി കാട്ടിയും ചുംബനങ്ങൾ പരസ്പരം മത്സരം പോലെ കൈമാറിയും ഒടുവിൽ മഴ പോലെ അവളിൽ പെയ്തിറങ്ങി അവളിലെ ഓരോ അണുവിനെയും സ്വന്തമാക്കി അവൻ… വിയർത്തൊട്ടി യ അവന്റെ മാറിൽ തല ചായ്ച്ച് കിടക്കുമ്പോൾ എല്ലാ വിധത്തിലും അവന്റെ മാത്രം ആയതിൽ ഉള്ള സംതൃപ്തി ആയിരുന്നു അവളിൽ… ആ വിരിഞ്ഞ നെഞ്ചില് വിരൽ കൊണ്ട് വേദൂട്ടി എന്നെഴുതി അവിടെ അമർത്തി ചുംബിച്ചവൾ…

അവസാനിച്ചു..?

ഞാൻ ആദ്യം ആയി എഴുതിയ കഥയാണ്..പ്രതീക്ഷിച്ചതിലും ഏറെ സ്നേഹം ആണ് എല്ലാവരിലും നിന്ന് ലഭിച്ചത്..എന്നും മുടങ്ങാതെ കമന്റ് ഇട്ടവർ ഉണ്ട്.. കഥയെ പറ്റി ഇഷ്ടം അറിയിച്ചവർ ഉണ്ട്..എല്ലാവരോടും ഒരുപാട് ഒരുപാട് സ്നേഹം…എന്തായാലും ലാസ്റ്റ് പാർട്ട് അല്ലേ..waiting nice ഒക്കെ ഒഴിച്ച് എനിക്കായി രണ്ട് വരി കുറിക്ക്‌ കേട്ടോ…?