മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….
“ഹലോ..എന്താ രണ്ടുപേരും എന്നെ ഇങ്ങനെ നോക്കുന്നെ..മനസ്സിലായില്ലേ..”
“അഹ്..സ്നേഹ..താൻ എന്താ ഇവിടെ..”പെട്ടെന്നുണ്ടായ അമ്പരപ്പ് മാറ്റി ഒരു ചിരി വരുത്താൻ ശ്രമിച്ച് കൊണ്ട് ഏട്ടൻ ചോദിച്ചു..
“എന്ത് ചോദ്യാ അലോക് ഇത്..ഇവിടെ ഡ്രസ്സ് എടുക്കാൻ അല്ലാതെ എന്തിനാ വരാ”.. അത് പറഞ്ഞു കഴിഞ്ഞാണ് മിസ്സ് എന്നെ ശ്രദ്ധിക്കുന്നത്..
” hey വിദ്യ..ഞാൻ അറിഞ്ഞിരുന്നു നിങ്ങളുടെ മാര്യേജ് കഴിഞ്ഞ കാര്യം..” ഞാൻ ഒന്ന് പുഞ്ചിരിച്ചു..മറുപടി ഒന്നും പറയാൻ കഴിയാത്ത ഒരു അവസ്ഥയിൽ ആയിരുന്നു ഞാൻ..
“തന്റെ പുതിയ നമ്പർ ഞാൻ അന്വേഷിച്ചു..ബട്ട് കിട്ടിയില്ല..അതൊന്ന് പറയ് അലോക്..”ഏട്ടൻ എന്ത് ചെയ്യണം അറിയാതെ നിക്കുന്ന കണ്ടിട്ടാവണം മിസ്സ് തന്നെ ഏട്ടന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി അതിൽ നമ്പർ അടിച്ചു..
“അപ്പോ ശെരി..നമ്പർ ഞാൻ ഫീഡ് ആക്കീണ്ട്ട്ടോ..കാണാം”.. അത് എന്നെ നോക്കി കൊണ്ടായിരുന്നു പറഞ്ഞത്..പോവുന്ന നേരത്ത് ന്നെ ഒന്ന് ഹഗ് ചെയ്ത് എനിക്ക് കേൾക്കാൻ മാത്രം പാകത്തിൽ പറഞ്ഞു..
“അവസാനം മോഹിച്ചത് തന്നെ നീ എടുത്തല്ലെ..”ചിരിച്ചുകൊണ്ട് പറഞ്ഞ ആ വാക്കുകൾക്ക് ഉള്ളിൽ വേറെ എന്തൊക്കെയോ ഒളിഞ്ഞ് ഇരിക്കുന്ന പോലെ തോന്നി..മിസ്സ് പോയി കഴിഞ്ഞ് ഏട്ടനെ നോക്കിയപ്പോൾ മിസ്സ് പോയ വഴിയെ ആയിരുന്നു ഏട്ടന്റെ കണ്ണുകൾ ആകെ.. വിഷമമാണോ അതോ ഇപ്പോഴും ഇഷ്ടം ആണോ തെളിഞ്ഞത് എന്നെനിക്ക് മനസ്സിലായില്ല..പോവാം എന്ന് എട്ടനോട് പറഞ്ഞിട്ട് ഞാൻ വേഗം കാറിൽ കയറി ഇരുന്നു..ഇതുവരെ ഉണ്ടായ സന്തോഷം ഒക്കെ പോയികിട്ടി..
ബില്ലും അടച്ച് ഡ്രെസ്സും ആയി കാറിൽ കയറുമ്പോൾ തന്നെ കണ്ടു പെണ്ണിന്റെ മുഖം ഒരു കൊട്ടക്ക് വീർപ്പിച്ച് വെച്ചിണ്ട്..കണ്ടപ്പോ തന്നെ ചിരി വന്നു..അസൂയ..സ്നേഹയെ കണ്ടൊണ്ട് ആവും..പെട്ടന്ന് അവളെ കണ്ടപ്പോ ആകെ ഞെട്ടി. പ്രതീക്ഷിക്കാതെ..എന്നാൽ മുൻപ് കാര്യമായിട്ട് ഒന്നും സംഭവിക്കാത്ത മട്ടിൽ സാദാ ഒരു പരിചയക്കാരിയെ പോലെ ആണ് പെരുമാറിയത്..അവളെ കണ്ടപ്പോൾ മറവിയുടെ കൂട്ടിൽ ഒളിപ്പിച്ച് വക്കാൻ ശ്രമിച്ച പലതും മുന്നിൽ തെളിയുന്ന പോലെ..പക്ഷേ തൊട്ടടുത്ത് ഇരിക്കുന്ന കുശുമ്പിപാറുവിന്റെ മുഖം കാണുമ്പോൾ എല്ലാം മറന്ന് അതാസ്വദിക്കാൻ തോന്നുന്നു..
വീട്ടിലെത്തി ഫുഡും കഴിച്ച് ഏറെ നേരം ആയിട്ടും പെണ്ണിനെ റൂമിലേക്ക് കണ്ടില്ല..അല്ലേൽ നേരത്തെ വരേണ്ടതാണ്.. ബാക്കി നിർത്തി വച്ചു ഷീറ്റ്സ് കറക്റ്റ് ചെയ്യാൻ ഇരിക്കുമ്പോൾ ആണ് നായികെടെ വരവ്..മുഖം അത്രക്ക് തന്നെ ഉണ്ട്..ഉടനെ ന്നെ ഒന്ന് നോക്കി ഫോണിലേക്ക് നോക്കുന്നുണ്ട്..ഫോൺ അവിടെ തന്നെ ഇരിക്കുന്ന കണ്ടപ്പോ ഇച്ചിരി ആശ്വാസത്തോടെ പോയി കിടന്നു വിദ്യ..
“അതേയ്.. എവിടേക്കാ ഈ പോവുന്നെ..പറഞ്ഞത് മോളൂസ് മറന്നോ..വന്ന് ഈ ആൻസർ ഷീറ്റ് ഒക്കെ നോക്കി താടി..”
“ഞാനോ.. ഞാനെപ്പോ പറഞ്ഞു..ഞാൻ ചാച്ചാൻ പോണ്”
“കാലു മാറുന്നോടി..നീയല്ലേ ഇന്ന് പോണെന് മുൻപ് പറഞ്ഞെ”
“അഹ്..പറഞ്ഞു..നിക്ക് മനസില്ല്യ നോക്കി തെരാൻ..പോയി കേസോട്ക്ക്..അല്ലേൽ ഇന്ന് നമ്പർ വാങ്ങേണ്ടല്ലോ ഒരാൾ..അവരോട് പോയി പറഞ്ഞോ..” ചുണ്ടും കൂർപ്പിച്ച് തെല്ലു കുശുമ്പോടെ വിദ്യ പറഞ്ഞു..
“ആര് സ്നേഹയോ..അത് നേരാലോ.. അവൾ ആവുമ്പോ വേഗം വേഗം ചെയ്ത് തേരും..”
പറഞ്ഞു തീർന്നതും അവനെ ഒന്ന് കണ്ണുരുട്ടി നോക്കി ചവിട്ടി തുള്ളി പോയി കിടന്നു അവൾ..
“നേരം 11 ആയീലെ..ഇനി ഇപ്പൊ ഉറങ്ങിയോ ആവോ..” ലൈറ്റ് ഓഫ് ചെയ്ത് ബെഡിന്റെ ഒരറ്റത്ത് വന്ന് കിടന്നു കള്ളച്ചിരിയോടെ അലോക് പറഞ്ഞു..
അത്കൂടെ കേട്ടതും ഇട്ടിരുന്ന പുതപ്പ് തലവഴി മൂടി തിരിഞ്ഞു കിടന്നു വിദ്യ..എത്ര കണ്ണടച്ചിട്ടും ഉറങ്ങാൻ കഴിഞ്ഞില്ല അവൾക്ക്..തമ്മിൽ ഒന്ന് അടുത്ത് അറിഞ്ഞു വരുവാർന്ന്..അപ്പോ ആണ് ഈ കുരിശിന്റെ വരവ്..എന്ത് ഉദ്ദേശത്തോടെ ആണാവോ..ഒരിക്കെ ഏട്ടൻ ചങ്ക് കൊടുത്ത് സ്നേഹിച്ചവൾ ആണ്..കല്യാണം കഴിഞ്ഞ പിറ്റെദിവസം തന്നെ ആ മനസ്സിൽ മിസ്സ് ആണെന്ന് പറഞ്ഞതാണ്..ഇനി ഇപ്പൊ പിന്നേം സ്നേഹിക്കാൻ തുടങ്ങി..അപ്പോ ഞാനോ.. ന്റീശ്വരാ..അങ്ങനെ ഒന്നും തോന്നിപ്പികല്ലേ..ഇങ്ങേരെ ചാക്കിലാക്കാൻ പറ്റ്നും ഇല്ല..ഇനി ആകെ ഉള്ള വഴി വശീകരണം മാത്രുള്ളു..അതിത്തിരി ചീപ്പ് അല്ലേ വിദ്യെ..ഏയ്..എന്ത് മോശം..ഭർത്താവിനെ അല്ലേ വേറെ ആരേം അല്ലല്ലോ..നാളെ മുതൽ ട്രൈ ആകി നോക്ക..വർക്ക് ഔട്ട് ആയ ഒരു കുട്ടി..ഇല്ലേൽ ഒരു തല്ല്..അഹ്..ഇനി അതന്നെ വഴി..
അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞ് മറഞ്ഞ് കിടക്കുന്ന വിദ്യയെ കണ്ട് അലോകിൻ ദേഷ്യം വരുന്നുണ്ടായിരുന്നു..
“മര്യാദക്ക് കിടന്നില്ലെ ചവിട്ടി താഴ്ത്ത് ഇടും ഞാൻ”
“ഊഹ്..എന്തൊരു സ്വഭാവ മുരടൻ” ആലോചനകൾ ഒടുവിൽ എപ്പഴോ വിദ്യ മയങ്ങി പോയി..
രാവിലെ അലോക് കണ്ണ് തുറന്നതും മുഖത്തേക്ക് കുറെ മുടിയിഴകൾ പാറി കിടക്കുന്നു..അത് കൈ കൊണ്ട് വകഞ്ഞ് മാറ്റി നോക്കിയപ്പോൾ കണ്ടത് തന്റെ നെഞ്ചോട് ചേർന്ന് തല വെച്ച് ഒരു കൈ കൊണ്ട് തന്നെ ഇറുകി പിടിച്ച് കിടന്നു ഉറങ്ങുന്ന വിദ്യയെ ആണ്..ഞാനും അവളെ പുണർന്നിട്ടുണ്ട്..കൈ എടുക്കാൻ തോന്നിയില്ല..വെറുതെ ആ മുഖത്തേക്ക് നോക്കി കിടന്നു കുറെ നേരം. കുശുമ്പത്തിപാറുവിന്റെ ഇന്നലത്തെ ഓരോന്ന് ഓർത്തപ്പോൾ എന്തോ ഒരുപാട് ഇഷ്ടം തോന്നുന്ന പോലെ…ഇവളെ താലി ചാർത്തുമ്പോൾ സ്നേഹയെ മറന്നു കൊണ്ട് ഒരു ജീവിതം ഒരിക്കലും കഴിയും എന്ന് കരുതീല..പക്ഷേ ഇന്നിപ്പോൾ സ്നേഹയെ കൂടുതൽ ഈ കാന്താരിയുടെ സാമീപ്യം താൻ ഇഷ്ടപ്പെടുന്നു..ഇവൾക്ക് ഇത്രയും ചുന്ദരി ആയിരുന്നോ.. മ്മ് കാണാൻ ഒരു ചന്തം ഒക്കെ ഉണ്ട്..മുഖത്തേക്ക് നോക്കി കിടക്കുന്നതിന് ഇടയിൽ ആണ് അവൻ അത് ശ്രദ്ധിക്കുന്നത്..അവളുടെ കഴുത്തിടുക്കിൽ ഒരു കുഞ്ഞു മറുക്.. ആ വെളുത്ത കഴുത്തിൽ അതിങ്ങനെ..കാണാൻ ഒരു പ്രത്യേക ഭംഗി..അവൻ പോലും അറിയാതെ..യാന്ത്രികമായി മുഖം അത് ലക്ഷ്യമാക്കി നീങ്ങി തുടങ്ങി..പൊടുന്നനെ ആണ് അവൾ കണ്ണ് തുറന്നത്..മുൻപിൽ അത്രയും അടുത്ത് അവന്റെ മുഖം കണ്ടതും അവൾ ഞൊടിയിടയിൽ പിന്നിലേക്ക് ഒന്ന് തെന്നി..അവന്റെ മേലുള്ള കൈ അയച്ച് അവനെ തന്നെ നോക്കി ഇരുന്നു..
“എന്താ നോക്കുന്നെ..എഴുന്നേറ്റുടെ” ചമ്മൽ മറക്കാൻ ആവതും നോക്കിക്കൊണ്ട് അവളുടെ മുഖത്ത് നോക്കാതെ അവൻ ചോദിച്ചു..കുറച്ച് നേരത്തേക്ക് ഒരു അനക്കോം ഇല്ല കണ്ട് അവൻ അവളെ നോക്കി..അവളുടെ നോട്ടം കണ്ടിട്ടാണ് അലോകും അത് നോക്കുന്നെ..തന്റെ കൈ അവളുടെ വയറിൽ ആണ്. അലക്ഷ്യമായി തെന്നി നീങ്ങി കിടക്കുന്ന സാരിയിലൂടെ അനവൃതമായ അണിവയറിൽ..കൈ അതിലൂടെ വിരലോടിച്ചു കൈ എടുക്കുമ്പോൾ അവളുടെ കണ്ണ് പയ്യെ അടയുന്നത് കണ്ടു..കൈ എടുത്തതും പൊടുന്നനെ എണീറ്റ് ഫ്രഷ് ആവാൻ കേറി വിദ്യ..എന്താ നടന്നതെന്ന് ഒന്നൂടെ റിവൈൻഡ് ചെയ്ത് ഓർത്തപ്പോൾ വിരിഞ്ഞ പുഞ്ചിരിയോടെ തലയണയും മുറുക്കെ പിടിച്ചു വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണു അലോക്..
സെറ്റ് മുണ്ടും എടുത്ത് കൈ നിറയെ കരിവള ഇട്ടു.. വാലിട്ട് കണ്ണെഴുതി മുടി കുളിപിന്നൽ കെട്ടി നിൽക്കുന്ന വിദ്യയെ അമ്മ കൺകുളിർക്കെ നോക്കി നിന്നു..
“സുന്ദരി ആയിട്ടുണ്ടല്ലോ ന്റെ മോളിന്ന്..”
“ആണോ അമ്മെ.. ഭംഗി ഉണ്ടോ..”
“ഉണ്ടൊന്നോ..കണ്ണ് തട്ടാതിരികട്ടെ..അത്രക്ക് രസിണ്ട്.. അല്ല എന്താ ഈ ഒരുങ്ങളിന്റെ അർത്ഥം..അവൻ വീണോ മോളെ..”
“ശ്ശേയ്..പോ അമ്മെ..ഇത് വീഴ്ത്താൻ ഉള്ള വഴി ആണ്..”ഒരു നാണത്തോടെ അവൾ പറഞ്ഞു..
“ഓ..അങ്ങനേലെ…നടക്കട്ടെ നടക്കട്ടെ..” ഒരു ചിരിയോടെ അമ്മ പറഞ്ഞിട്ട് എല്ലാവരെയും ചായ കുടിക്കാൻ വിളിക്കാൻ പോയി..
“ഡാ ആദി..ഇന്നെന്താ ഇവിടെ വല്ല തിരുവാതിരയും നടക്കുന്നുണ്ടോ..”
അച്ചേട്ടന്റെ ചോദ്യം കേട്ടതും മനസ്സിലാവാതെ എല്ലാരേം നോക്കുന്നുണ്ട് അവൻ.. ന്റെ വീർപ്പിച്ച് കെട്ടിയുള്ള മുഖവും വേഷവിധാനവും കണ്ടതും അവൻ കാര്യം പിടികിട്ടി. പിന്നെ രണ്ടാളും കൂട്ടച്ചിരി ആയിരുന്നു..അമ്മ ചീത്ത പറഞ്ഞപ്പോൾ ആണ് അവർ ഒന്ന് അടങ്ങിയത്..ശേ..വേണ്ടാർന്ന്..വെറുതെ കാലത്തെ അരമണിക്കൂറിന് കളഞ്ഞു..നാണോം കെട്ടു..പിന്നെ ഈ നാണം കെടൽ ഒരു പുത്തരി അല്ലത്തൊണ്ട് കൊഴപ്പില്യ..
ചായ കുടി കഴിഞ്ഞതും മൂപ്പർ ഫോണും എടുത്ത് സോഫേൽ പോയി ഇരിക്കിണ കണ്ടതോടെ ന്റെ ഇളള സമാധാനം പോയികിട്ടി..അഞ്ചാറു വട്ടം അതിൽക്കൂടെ നടന്നു പോയിട്ടും ഒന്നും കണ്ടതും ഇല്ല..ആൾ ന്നെ നോ മൈൻഡ്..ന്റെ നിലാവത്ത് അഴിച്ച് വിട്ട കോഴിയെ പോലെ ഉള്ള നടത്തം കണ്ടിട്ടാവും ആദി നോക്കി ഇരിപ്പുണ്ട്..ലാസ്റ്റ് അവൻ വന്നു കാര്യം ചോയ്ച്ചപ്പോൾ എല്ലാം പറഞ്ഞൊട്തൂ..പൊട്ടന് ബുദ്ധി ഇല്ലേലും വല്ല ഹെല്പും കിട്ടിയാലോ..എല്ലാം പറഞ്ഞതും അവൻ തലകുത്തി നിന്ന് ചിരിക്കുന്നു..
“ഇതാണല്ലോ രാവിലെ മലയാളി മങ്കി ആയിട്ട് ഇവിടെ ഉലാത്തിയേർന്നെ..”
“പോടാ പട്ടി..നീ കളിയാക്കാണ്ട് ഒരു വഴി പറഞ്ഞതാ..”
“ന്റെ ഏട്ടത്തി..ഏട്ടൻ ഇതൊക്കെ ചുമ്മാ എട്ടത്തിക്ക് കുശുമ്പ് കേറാൻ ചെയ്യുന്നതാ..വേണെ നോക്കിക്കോ എടെക്ക് ഒളികണ്ണിട്ടു ഇട്ടു നോക്കുന്നത്..”
അവൻ പറഞ്ഞപ്പോൾ ആണ് ഞാനും അത് ശ്രദ്ധിക്കുന്നു..ഇടക്ക് നോക്കുന്നുണ്ട്.. ആ നോട്ടം കാണുമ്പോ മനസ്സിൻ ആയിരം ലഡു ഒന്നിച്ച് പൊട്ടിയ മാതിരി ഫീൽ..
“ഏട്ടത്തി ഞാൻ ഒരു ഐഡിയ പറയാം..അങ്ങേരെ ഒരാഴ്ചക്ക് ഉള്ളിൽ നമുക്ക് കുപ്പീൽ ആക്കാന്നെ..ന്താ പറയട്ടെ..”
“അഹ്..നീ പറ..”
പിന്നെ അവൻ പറഞ്ഞത് കേട്ടതും ന്റെ ബൾബും കത്തി..”അപ്പോ മിഷൻ അലോക് സ്റ്റാർട്ട്.. ഓഹ്ക്കെ???”
“വോകെയ്”
കാത്തിരിക്കൂ..