ഒരിക്കൽ കൂടി ~ Part 18, Written By POORVIKA

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

എത്ര നേരം കണ്ണടച്ച് കിടന്നിട്ടും ഉറങ്ങാൻ സാധിച്ചില്ല അവന്.. ക്ലോക്കിലേക്ക്‌ നോക്കിയപ്പോൾ സമയം ഒന്നര ആയി..ഇനി വേറെ വഴി ഇല്ല..പോയി കാണ തന്നെ..മോശാണോ അലോകെ.. ഈ പാതിരാത്രി..ഏയ്.. അല്ല..വേറെ ആൾടെ പ്രോപ്പർട്ടി ഒന്നും അല്ലല്ലോ..സ്വന്തം അല്ലേ..എന്തും വരട്ടെ വച്ച് ശബ്ദം ഉണ്ടാക്കാതെ ബാൽക്കണിയിൽ നിന്നും ചാടി മുറ്റത്തേക്ക് ഇറങ്ങി..ബൈക്ക് എടുത്ത് ഗേറ്റ് കടന്ന് കുറച്ച് വരെ ഉന്തി..പിന്നെ സ്റ്റാർട്ട് ചെയ്ത് പറത്തി വിട്ടു.. അവളുടെ വീട് എത്തിയപ്പോൾ ആണ് നിർത്തിയത്…ബൈക്ക് ഒരു സൈഡിൽ ചാരി വച്ച് മതിൽ ചാടി അപ്പുറത്ത് എത്തി..

?????????????

അല്ല ഇതിപ്പോ എങ്ങനെ അകത്തിക്ക്‌ കയറാ.. പെട്ടന്നൊരാവേശത്തിൽ എടുത്ത് പുറപ്പെടേം ചെയ്തു..അവളെ വിളിക്കാണെ ആ പെണ്ണിന് മര്യാദക്ക് നടക്കാൻ കൂടെ കഴിയില്ല.. അളിയനെ വിളിക്കാം അതാ നല്ലത്..ഫോൺ എടുത്ത് വിവേകിന്റെ നമ്പറിലേക്ക് വിളിച്ചു..ഒന്ന് വാതിൽ തുറക്കോ ചോദിച്ച് ഫോൺ വച്ചു.. ആള് ഓടിപിടഞ്ഞ് വന്നു വാതിൽ തുറന്നെന്ന് തോന്നുന്നു..നിന്ന് കിതക്കുന്നുണ്ട്..

“”ന്താ..അളിയൻ.ഈ സമയത്ത്..ന്താ പറ്റിയെ..””

“”ഒന്നുല്ലട…നിന്റെ പെങ്ങളെ കാണാൻ ഒരു പൂതി..””ഒരു ചമ്മലോടെ പറഞ്ഞതും അവൻ കളിയാക്കി ചിരിക്കുന്നുണ്ട്..മൈൻഡ് ചെയ്യാതെ അകത്തേക്ക് നടന്നു..

“”ഇനി വാതിൽ എങ്ങാനും ലോക്ക് ആണോടാ..””

“”അല്ലളിയാ..പൂട്ടണ്ട പറഞ്ഞു അവളോട്.. എന്തെങ്കിലും ആവശ്യം വന്നാലോ പെട്ടന്ന്…ഇന്ന് അവളും ആകെ ശോകം ആയിരുന്നു.. ചെല്ല്‌ ചെല്ല്..””ഒരു ആക്കിയ ചിരിയോടെ പറഞ്ഞു വിവേക് മോളിലേക്ക്‌ പോയി..

ശബ്ദം ഉണ്ടാക്കാതെ മെല്ലെ വാതിൽ തുറന്നു ഞാൻ അകത്തേക്കും..അവിടെ നല്ല സുഖായിട്ട്‌ ഉറങ്ങി കിടപ്പുണ്ട് പെണ്ണ്…കുറച്ച് നേരം അടുത്ത് ചെന്നിരുന്നു ആ മുഖത്തേക്ക് ഉറ്റു നോക്കി കൊണ്ടിരുന്നു…പിന്നെ ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ അവളുടെ പുതപ്പിനുള്ളിൽ നുഴഞ്ഞു കയറി ചുറ്റിപ്പിടിച്ച് ഉറങ്ങി പോയി…

രാവിലെ അച്ചെട്ടനെ സ്വപ്നം കണ്ടാണ് ഉണർന്നത് തന്നെ.. കണ്ണ് വലിച്ച് തുറന്നതും ദേ മുന്നിൽ എന്നേം കെട്ടിപിടിച്ചു കിടക്കുന്നു..നിക്ക്‌ ചിരി വന്നുപോയി…വന്നു വന്നു ഏത് നേരോം സ്വപ്നം കാണാൻ തുടങ്ങിയിരിക്കുന്നു..പക്ഷേ തന്റെ മേൽ അനുഭവപ്പെടുന്ന ചൂടും ആ ഗന്ധവും ഒക്കെ യാഥാർത്ഥ്യം തന്നെ എന്ന് വിളിച്ചോതുന്നു..ഇതെപ്പോ ഇതിന്റെ ഉള്ളിൽ കയറി..ഞാൻ അറിഞ്ഞില്ലല്ലോ… ഒന്നും അറിയാതെ ശാന്തമായി ഉറങ്ങുന്ന കണ്ടപ്പോൾ അതിയായ വാൽത്സല്യം തോന്നി… നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടിയിഴകൾ നീക്കി അവിടെ മെല്ലെ ചുണ്ടമർത്തി… അതറിഞ്ഞിട്ടോ എന്തോ..തന്നെ ഒന്നൂടെ ചേർത്ത് പിടിച്ചു.. മുഖത്തോട്ട് നോക്കി കിടന്നപ്പോൾ പെട്ടന്ന് കണ്ണ് തുറന്നു…ഞാൻ നോട്ടം പിൻവലിക്കാൻ വേപ്രാളപെട്ട് ശ്രമം നടത്തിയെങ്കിലും അത് മനസ്സിലായി എന്ന് തോന്നുന്നു…

“””ഒന്നൂടെ താ”” ഒരു കുസൃതി ചിരിയോടെ ആൾ ചോദിച്ചു..

“”എന്ത്..””

“”ദേ ഇപ്പൊ തന്നെ തന്നത് .”” നെറ്റിയിലെ കണ്ണ് കാണിച്ച് പറഞ്ഞതും ഞാൻ ആകെ ചൂളിപ്പോയി..അപ്പോ ഉമ്മ വച്ചത് അറിഞ്ഞു..

“”എവിടെ..ഞാൻ ഒന്നും തന്നില്ല..”” കള്ളം ഒളിപ്പിക്കാൻ ശ്രമിക്കുന്ന കുഞ്ഞി കുട്ടിയുടെ ഭാവം ആയിരുന്നു എനിക്ക്..

“” മുഖത്ത് നോക്കി കള്ളം പറയുന്നോടി കുരുട്ടടക്കേ..”” അതും പറഞ്ഞു ഇടുപ്പിൽ ഉള്ള കൈ ഒന്നൂടെ മുറുക്കി എന്നോട് ചേർന്ന് കിടന്നു ഏട്ടൻ.. മെല്ലെ കൈ തലയിൽ കൂടെ ഓടിച്ചു.. “”വേദന ഉണ്ടോ പെണ്ണെ..”” ഞാൻ ഇല്ലെന്ന് തലയാട്ടി..

“”അല്ല ഇതെപ്പോ വന്നതാ..””

“”അതോ..നിക്ക്‌ ന്റെ ഭാര്യയെ കാണാൻ തോന്നി വന്നു..ഇനിപ്പോ വേറൊന്നും ചോദിക്കാതെ എന്നേം കെട്ടിപിടിച്ച് ഉറങ്ങാൻ നോക്ക്യെ പെണ്ണേ..രാത്രി എത്ര നേരം കഴിഞ്ഞിട്ടാണ് ഉറങ്ങ്യേന്നോ..”” അതും പറഞ്ഞ് ചേർത്ത് പിടിച്ച് മാറിൽ തല ചായ്ച്ചുകിടന്നു ഏട്ടൻ…പെട്ടന്ന് എന്നിൽകൂടി ഒരു വിറയൽ കടന്നു പോയി..മേലാകെ ഒരു തരിപ്പ് പടരുന്ന പോലെ.. കൈ ചെറുതായി ഒന്ന് അയഞ്ഞതും മനസ്സിലായി ആള് ഉറക്കം ആയെന്നു..മെല്ലെ ഞാനും മയങ്ങി പോയി…

അന്ന് മുഴുവൻ ഏട്ടൻ എന്റെ അടുത്ത് തന്നെ ഉണ്ടായിരുന്നു.. പൊടിയും ആയി ഇപ്പൊ നല്ല കൂട്ടയിട്ടുണ്ട്..രണ്ടും കൂടെ അത്തള പിത്തള ഒക്കെ കളിക്കുന്നുണ്ടയിരുന്ന്..അത് നോക്കി ചിരിച്ച് കൊണ്ട് ഇരിക്കുമ്പോൾ ആണ് ഡീ വിദ്യെ എന്ന് വിളിച്ചു കൊണ്ട് മുറ്റത്ത് നിന്നെ ഒരാള് കേറിവരുന്നത്‌..പെട്ടന്ന് ശബ്ദം കേട്ടതും ആരെന്ന് മനസ്സിലായില്ല..

നോക്കിയപ്പോൾ അനു.. സാരിയൊക്കെ എടുത്ത് ഒരു വീട്ടമ്മ ആയ മാതിരി..

“”അനൂ..നിക്ക്‌ നിന്റെ സൗണ്ട് മനസ്സിലായത് ഇല്ലല്ലോ ഡീ..””

“”അഹ്.. നിനക്ക് മനസ്സിലാവില്ല..മനസ്സിലാവാൻ അതിനു എന്നെ ഒക്കെ കുറച്ച് ഓർമ എങ്കിലും വേണല്ലോ..””ഒന്ന് പരിഭവിച്ചു പറഞ്ഞു കൊണ്ട് അവള് അകത്തേക്ക് നടന്നു..ശരിയാണ്…ശരത്തെട്ടൻ മരിച്ചു 6 മാസം കഴിഞ്ഞ് ആയിരുന്നു അവളുടെ കല്ല്യാണം..വരണം എന്ന് അവള് നിർബന്ധം പിടിച്ചെങ്കിലും ആയൊരു മാനസികാവസ്ഥ ആയിരുന്നില്ല നിക്ക്‌..പിന്നെ ചെക്കന്റെ ഒപ്പം ദുബായിലേക്ക് പോയെന്ന് കേട്ടു..ഇപ്പൊ വിളിക്കാൻ ന്റെൽ നമ്പറും ഇല്ലായിരുന്നു…

അകത്തേക്ക് കടന്നപ്പോൾ ആണ് അവള് ഏട്ടനെ കാണുന്നെ..അവരു പഴയ ഗുരുശിഷ്യ ബന്ധം പുതുക്കുന്നത് നോക്കി ചിരിയോടെ ഇരുന്നു…

“”ഞാൻ കഴിഞ്ഞ മാസം നാട്ടിൽ വന്നെ..ഇന്നലെ വീട്ടിലേക്ക് വന്നുള്ളൂ..അപ്പോ അമ്മ പറഞ്ഞതാ നീയിങ്ങനെ കാലോക്കെ ഒ വയ്യാതെ കിടപ്പുണ്ട് ന്ന്..അപ്പോ വന്നതാ”” ന്റെ അടുത്ത് ഇരുന്നുകൊണ്ടവൾ പറഞ്ഞു..

“”അഹ്..ഒന്ന് വീണു..അതിന്റെയാ.. അല്ല നിന്റെ വിശേഷം ഒക്കെ പറയ്..ഒരു കുറുമ്പൻ കുട്ടി ഉണ്ടല്ലേ..ഏട്ടത്തി പറഞ്ഞിരുന്നു..””

അവരുടെ സംസാരം പിന്നിൽ നിന്ന് കേട്ടുകൊണ്ട് അലോക് ഉമ്മറത്തേക്ക് നടന്നു…കുറച്ച് നേരം അവിടെ ചുറ്റി തിരിഞ്ഞപ്പോൾ ആണ് പൊടുന്നനെ ഒരിക്കെ വിവേക് പറഞ്ഞ അവളുടെ മുറിയെ കുറിച്ച് ഓർമ വന്നത്..എന്തോ അത് കാണാൻ ആകെ ഒരു പൂതി…എന്തായാലും അവള് മുകളിലേക്ക് കയറി വരില്ല..പതിയെ റൂമിലേക്ക് നടന്നു… ആ കൊച്ചുമുറി തുറക്കാൻ നോക്കിയപ്പോൾ പൂട്ടിയിരിക്കുകയാണ്..ഇവിടെ എവിടേലും താക്കോൽ ഉണ്ടാവും..അടുത്ത കണ്ട മേശയുടെ വലിപ്പ തുറന്നപ്പോൾ അതിൽ ഇരിപ്പുണ്ട്…താക്കോൽ ഇട്ടു മുറി തുറന്നു..അകത്തേക്ക് കടന്നതും ചുറ്റും ഇരുട്ടാണ്..ഒരൂഹം വച്ച് വാതിലിന് പിന്നിൽ കൈ എത്തിച്ച് ലൈറ്റ് ഇട്ടു…മുറിയിൽ ആകേമാനം വെളിച്ചം പരന്നു…ചുറ്റും കണ്ടതും അൽഭുതം കൊണ്ടവന്റെ കണ്ണുകൾ വിടർന്നു…അവിടെ മുഴുവൻ താനാണ്..പെൻസിൽ കൊണ്ടും പേന കൊണ്ടും പെയിന്റിങ് ചെയ്തതും ഒക്കെയായി ഒരുപാട് ചിത്രങ്ങൾ..ചിലതിൽ നേരിൽ കാണുന്നതിനും ഭംഗിയുണ്ട്…ചിരിക്കുന്നത്..ദേഷ്യപെടുന്നത്..സംസാരിക്കുന്നത്..അങ്ങനെ എല്ലാതും…മിക്ക ദിവസങ്ങളിലും ഇട്ടുവരുന്ന ഡ്രസ്സ് പോലും അത് പോലെ… ഒക്കെത്തിനും താഴെ അച്ചെട്ടൻ എന്ന് എഴുതിയിട്ടുണ്ട്…പെട്ടന്നാണ് അവന്റെ കണ്ണിൽ ഒരു ചിത്രം ഉടക്കിയത്…ഒരു പെൺകുട്ടിയുടെ കഴുത്തിൽ മുഖം പൂഴ്തിയിരിക്കുന്ന ഞാൻ… പെൺകുട്ടിയുടെ മുഖം വെക്തമല്ല..അന്നത്തെ നിമിഷം അവന്റെ മുന്നിലൂടെ പോയി..സ്നേഹ..സ്നേഹ ആവണം…അതിന് തൊട്ടു താഴെ വിവാഹ നിശ്ചയത്തിന്റെ വേഷത്തിൽ ഒന്ന്..അറിയാതെ കണ്ണുകൾ നിറഞ്ഞു വന്നു..ഈ നിമിഷം അവളെ കാണുവാൻ തോന്നി..തന്റെ സ്നേഹം മതിവരുവോളം പകർന്ന് കൊടുക്കുവാൻ കൊതിയായി…

കുറച്ച് നേരം ആ ലോകത്ത് കഴിഞ്ഞു താഴേക്ക് ഇറങ്ങുമ്പോൾ അനഘ പോയി കഴിഞ്ഞിരുന്നു…മുറിക്ക് പുറത്തേക്ക് നോക്കി തന്നെയും പ്രതീക്ഷിച്ച് എന്നപോൽ ഇരിക്കുന്നുണ്ട് പെണ്ണ്…ഞാൻ റൂമിലേക്ക് കടന്നതും ആ മിഴികൾ തിളങ്ങി..നിമിനേരം കൊണ്ട് വാതിൽ അടച്ച് ലോക് ആക്കി അവളുടെ അടുത്തേക്ക് പാഞ്ഞെത്തി…ഇതെന്താ ഇതെന്ന അൽഭുതം വിട്ടുമാറാത്ത ആ കുഞ്ഞിമുഖം കയ്യിലെടുത്ത് കുറെ നേരം നോക്കിയിരുന്നു…

“””വേദൂട്ടി…”” വിളി കേട്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു തൂവി…

“”””വേദൂട്ടി…””മറുപടി ഇല്ലെന്ന് കണ്ടാവണം അത്രമേൽ ആർദ്രമായിരുന്നു ആ വിളി…

“””മ്മ്…””

ഒന്ന് മൂളിയതും വലിച്ച് ആ നെഞ്ചിലേക്ക് ഇട്ടിരുന്നു അവൻ.. ആ മുഖം നിറയെ ചുംബനങ്ങൾ കൊണ്ട് മൂടി…മതിവരാത്ത പോലെ വീണ്ടും വീണ്ടും…

“”ഇങ്ങനെ സ്നേഹിച്ച് ഇനി എന്നെ കൈ വെടിഞ്ഞ നിക്ക്‌ സഹിക്കില്ല അച്ചെട്ടാ..””ആ നെഞ്ചില് ചാരി വിതുമ്പി കൊണ്ട് പറഞ്ഞു..

ആ വെളുത്ത മറുകിൽ ചെറുതായി ഒന്ന് കടിച്ചു കൊണ്ടായിരുന്നു അവൻ അതിനു മറുപടി പറഞ്ഞത്..

വാതിൽക്കൽ പൊടിയുടെ ഒച്ച കേട്ടപ്പോഴാണ് രണ്ടു പേരും വിട്ടകന്നത്.. ചമ്മൽ മൂലം തല താഴ്ത്തി ഇരിക്കുന്ന അവളുടെ കൈയ്യിൽ താക്കോൽ കൂട്ടം വച്ച് കൊടുത്തു. അമ്പരപ്പോടെ നോക്കിയ ആ മുഖത്ത് കവിളിൽ ഒരു കള്ളച്ചിരിയോടെ തട്ടി അവൻ വാതിൽ തുറക്കാൻ പോയി…

പിന്നീടുള്ള ദിവസങ്ങളിൽ ഒക്കെയും അച്ചെട്ടൻ ക്ലാസ്സ് കഴിഞ്ഞു എന്നെ വന്നു കാണാൻ തുടങ്ങി..എന്ന് വരുമ്പോഴും എനിക്കായി എന്തെങ്കിലും ആ കൈയിൽ ഉണ്ടാവും.. നാരങ്ങമിട്ടായി..തേൻ നിലാവ് അങ്ങനെ മധുരം ഊറിയ എന്തെങ്കിലും ഒക്കെ..പരസ്പരം ഒന്നും ഉരിയാടാതെ ഇച്ചിരി നേരം..പ്രണയം മൗനം ആകുന്ന നിമിഷം..അതും ഞങ്ങൾ ആസ്വദിച്ചു തുടങ്ങിയിരിക്കുന്നു…

വയ്യായ ഒരുവിധം കുറഞ്ഞു തുടങ്ങിയപ്പോൾ അച്ചെട്ടൻ വീടിലോട്ട്‌ കൊണ്ടോയി…കരിയും കിച്ചനും ഒക്കെ തിരിച്ച് പോയിരുന്നു…ഒരുദിവസം രാത്രി മുറിയിൽ ബാൽക്കണിയിൽ ആകാശത്ത് നക്ഷത്രങ്ങള് നോക്കി നിൽക്കെ രണ്ടു കൈ പിറകെ നിന്ന് ചുറ്റിപിടിച്ചു…

“”വാക്കുകൾ ആണല്ലേ ഏറ്റവും വലിയ മുറിവുകൾ..”” വിദൂരതയിലേക്ക് നോക്കി അവ മൊഴിഞ്ഞതും ഞാൻ തിരിഞ്ഞ് നോക്കി..

“”ഇതെന്താ ഇപ്പൊ ഇങ്ങനെ പറയാൻ..””

“”ഞാൻ മുൻപ് നിന്നെ വാക്കുകൾ കൊണ്ട് ഒരുപാട് വേദനിപ്പിച്ചത് അല്ലേ..എന്നിട്ടും എങ്ങനെയാ പെണ്ണേ നിനക്ക് ഇങ്ങനെ എന്നെ സ്നേഹിക്കാൻ കഴിയുന്നത്…

മറുപടി ഒന്നും പറയാതെ ആ കൈകൾക്ക് മീതെ കൈ ചേർത്ത് പിടിച്ചു..

മെല്ലെ ഏട്ടന്റെ ചുടു നിശ്വാസം മുഖത്തേക്ക് തട്ടുന്നത് അറിഞ്ഞു..ചെവിയുടെ പിൻഭാഗം ഒന്ന് കടിച്ചതും അറിയാതെ പുളഞ്ഞു പോയി…

“”സ്വന്തം ആക്കട്ടെ വേദൂട്ടി നിന്നെ ഞാൻ…എല്ലാ തരത്തിലും ന്റെത് മാത്രം ആക്കട്ടെ..രണ്ടാവാതെ ഒന്നായിക്കൂടെ നമ്മുക്ക് ഇനി മുതൽ..””കാതോരം വന്നു അവ പറഞ്ഞതും ഉള്ളിൽ ഒരു പേമാരി ഇരമ്പുന്ന പോലെ..തിരിച്ചു നിർത്തി നെറ്റിയിൽ പതിഞ്ഞ ആ അധരങ്ങൾ ഇണയെ തേടിയെന്നപോല്‌ പതിയെ താഴോട്ട് ഇഴഞ്ഞു…

പൊടുന്നനെ ന്റെ കലങ്ങിയ കണ്ണുകൾ കണ്ടാവും ആളൊന്ന് പിൻവാങ്ങി..

“”എന്താടോ…ന്താ കരയുന്നെ..ഇഷ്ടല്ലെ തനിക് അത്..””

“”അതല്ല..നിക്ക്‌ ..നിക്ക്‌ കഴിയുന്നില്ല അച്ചെട്ടാ.. ന്താവോ ഉള്ളിൽ ആകെ ഒരു വിഷമം..””

“”ശരത്താണോ അതിനു കാരണം””..ന്റെ താടിതുമ്പ് പിടിച്ചുയർത്തി അച്ചെട്ടൻ ചോദിച്ചു..ഉത്തരം എന്നോണം ഞാൻ ആ നെഞ്ചില് ചാരി..കണ്ണുനീർ ഒഴുകി കൊണ്ടിരുന്നു…

“”അറിയില്ല അച്ചെട്ടാ..ഏട്ടന്റെ സ്നേഹം ഏറ്റുവാങ്ങുന്ന ഓരോ നിമിഷവും ആ മുഖം ന്നെ ചുട്ടുപൊള്ളിക്കുന്നു..ഏട്ടൻ ഓരോ മുത്തം നൽകുമ്പോഴും അവസാനം കണ്ടപ്പോൾ ഒരു ഉമ്മ തരാൻ ആയുന്നതാണ് മനസ്സിലേക്ക് വരുന്നത്..ശരത്തെട്ടന്റെ മരണത്തിന് മേൽ ഞാൻ ഒരു ജീവിതം കെട്ടിയെടുത്ത പോലെ..വീണ്ടും ആ രണ്ടു വർഷത്തിലേക്ക് പോവോ എന്നൊരു ഭയം..””

“”അയ്യേ..ന്റെ വേദൂട്ടി ന്താ ഈ പറയുന്നെ..ഇനി മുതൽ നിന്നെ അങ്ങനെ ഒറ്റക്ക് വിടുംന്ന് തോന്നുന്നുണ്ടോ നിനക്ക്..നിക്ക്‌ മനസ്സിലാവും പെണ്ണേ…എല്ലാം പയ്യെ മതി..മനസ്സുകൊണ്ട് നമുക്ക് ഇനീം പ്രണയിക്കാലോ കുറെ കുറെ….”””

ന്നെ ചേർത്ത് പിടിച്ച് അച്ചെട്ടൻ പറഞ്ഞു…

കാത്തിരിക്കൂ…?