അവൾ പ്രായം അറിയിചോന്ന് എങ്കിലും ഒന്ന് തിരക്കി നോക്ക്…ഉണ്ടാവില്ല അതിന് മുന്നേ അവളുടെ ഒരു ഓഞ്ഞ പ്രേമം….

?❤ഭാഗ്യമിത്ര❤?

Story written by Indu Rejith

ആ ഭാമിയുടെ ശല്യം കൊണ്ട് പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥയാ…..

പ്രായം നാപ്പത് കഴിഞ്ഞ എന്നേ ഒരു കൊച്ച് പെണ്ണ് പ്രേമിക്കുന്നുന്ന് പറഞ്ഞാൽ….നാറാൻ ഇതിലും വല്ലത് വേണോ…..

കവലയിലും ആൽത്തറയിലും എല്ലാം മുറുക്കാൻ പോലെ മൂപ്പിലാൻമാർ വായിലിട്ട് ചവയ്ക്കുവാ എന്നേം അവളേം പറ്റിയുള്ള കെട്ടുകഥ….

ആ അസത്ത് കാരണം നല്ലൊരു കുടുംബത്തിന് ഒരു ആലോചന പോലും ഈ പടികടന്നു വരില്ല…

ഞാൻ പെണ്ണുകിട്ടാതെ മരിച്ചാലും ആ പ്രേമപിശാചിനെ എനിക്ക് വേണ്ടാ….

അവൾക്കു വേണ്ടിയുള്ള വക്കാലത്തു പറച്ചിൽ ഇന്ന് നിർത്തിക്കോണം…

അവൾ പ്രായം അറിയിചോന്ന് എങ്കിലും ഒന്ന് തിരക്കി നോക്ക്….ഉണ്ടാവില്ല അതിന് മുന്നേ അവളുടെ ഒരു ഓഞ്ഞ പ്രേമം….

പോയി വല്ല മുള്ളു….

അമ്മ എന്നേ കൊണ്ടൊന്നും പറയിക്കരുത്…

ആരുമില്ലാത്ത കുട്ടിയല്ലേടാ നിന്റെ പ്രായം ഒന്നും അവൾക്ക് വിഷയമല്ലല്ലോ….

അവളുടെ പഠിത്തമൊക്കെ കഴിഞ്ഞ് അവൾ നിന്റെ കൈയും പിടിച്ച് ഈ വീടിന്റെ പടികയറുന്നത് കാണാനാ എനിക്കു മോഹം…..

തല്ലും പിടിയും കൊണ്ട് നടന്നിട്ടാ നല്ല കുടുംബത്തിന് ആലോചന ഒന്നും വരാത്തത്…..അതുടെ ആ പാവത്തിന്റെ മേലിൽ കെട്ടിവെയ്ക്കാതെ….

ഏട്ടന് വേണ്ടെങ്കിൽ എന്തിനാ അമ്മേ…

അമ്മയുടെ ഇളയ പുത്രൻ വന്നല്ലോ അവന് വേണ്ടി അങ്ങ് ആലോചിക്ക്……

എങ്ങനെ ആയാലും മരുമോളെ കിട്ടിയാൽ പോരെ….കുളികഴിഞ്ഞിറങ്ങയ വരുണിന്റെ മുഖത്ത് ഇതു കേട്ടതും ഒരു നാണത്തിന്റെ ലാഞ്ചന പോലെ…..

ദേ,..അവന് കെട്ടാൻ മുട്ടിനിക്കുവാ തള്ളേ….നിങ്ങൾ അവന് കെട്ടിച്ചു കൊടുത്തേര് ആ ശവത്തിനെ….

നീ സമ്മതിച്ചില്ലെങ്കിൽ ഞാൻ അത് തന്നെയാ കരുതിയിരിക്കുന്നത്…..

അവളുടെ അച്ഛന്റെ സ്ഥാനത്തുനിന്ന് ഇവന് അവളെ കൈ പിടിച്ചു കൊടുക്കാൻ പോലും ഞാൻ റെഡിയാ…എന്താ പോരെ??

അങ്ങനെയെങ്കിലും ആ കുരിശ് ഒഴിഞ്ഞു പോകുമല്ലോ….

പിന്നെയും എന്തൊക്കെയോ പിറുപിറുത്ത് കൊണ്ടാണ് ജീവൻ വണ്ടിയെടുത്തു പുറത്തേക്ക് പോയത്….

കുറച്ച് മുന്നോട്ട് പോയപ്പോൾ വഴിയിൽ ബസ് കാത്തു നിക്കുന്ന ഭാമിയെ കണ്ടതും ജീവൻ ബൈക്ക് നിർത്തി….

ആട്ടക്കാരി എങ്ങോട്ടാ??

ചോദിക്കാനും പറയാനും ആരുമില്ലാത്തോണ്ട് കോളേജിലോട്ട് ആണെന്നും പറഞ്ഞ് രാവിലെ ഇറങ്ങാല്ലോ….

ബാക്കിയുള്ള നേരത്തിന് എന്റെ നെഞ്ചത്തോട്ടും കേറുമല്ലേ….

നാണമില്ലേടി നിനക്ക്…

ഊരു തെണ്ടുന്നതൊക്കെ നല്ലതാ വല്ലോന്റേം കൊച്ചിനെ ഒപ്പിച്ചു വെച്ച് എന്റെ പേരു പറയാനാണ് ഭാവമെങ്കിൽ കഴുത്തറക്കും ഞാൻ….നിനക്കറിയില്ല ജീവന്റെ തനി കൊണം….

ഏട്ടനൊന്നു നിന്നേ….

എന്നേ തടഞ്ഞു നിർത്താറായോടി നീ….

ഇതൊന്ന് കേട്ടിട്ടേ ഞാൻ നിങ്ങളെ വിടു….

അങ്ങനെ ഒരു ജീവൻ എന്റെ വയറ്റിൽ വളർന്നാൽ കഴുത്തു മുറിച്ചു ചാവാൻ ഉറപ്പിച്ച് തന്നെയാ ഞാനും ജീവിക്കണേ….

ഒന്നും പറയണ്ടാന്നു കരുതും തോറും നാട്ടാര് പഴി പറയുവാ എന്നേ….

പ്രായത്തിന് മൂത്ത നിങ്ങളോടുള്ള ആഗ്രഹം കൊണ്ടല്ല ജീവിക്കാനുള്ള കൊതി കൊണ്ടാ ഞാൻ….പ്രേമമാണ് മണ്ണാങ്കട്ടയാണെന്ന് പറഞ്ഞ് നടക്കുന്നത്….

തന്തയില്ല തള്ളയില്ല ദുഃഖം വരുമ്പോൾ ചേർത്തു പിടിച്ചു കരയാൻ ഒരു കൂടെ പിറപ്പില്ല….ഇരുട്ടുവാക്ക് നോക്കി നടക്കുവാ നാട്ടിലെ മാന്യൻമാർ….ഏതോ ബന്ധത്തിന്റെ പേരിൽ എന്നേ ചുമക്കുന്ന അമ്മാവന്റെ കാരുണ്യത്തിൽ ജീവിക്കുന്ന എനിക്ക് പാതിരാത്രിയിൽ ആണൊരുത്തന്റെ ചൂടില്ലാതെ പറ്റില്ല എന്നാണോ താൻ കരുതിയിരിക്കണെ….

ഏട്ടനറിയോ നിങ്ങടെ അനിയനെ പേടിച്ചാ ഞാൻ ജീവിക്കണേ….തക്കം കിട്ടിയാൽ എന്നേ കൊന്നുതിന്നാൻ നടക്കുവാ അവൻ….ആളൊഴിഞ്ഞിടത്ത്‌ വെച്ച് പലതവണ എന്നേ കടന്നു പിടിച്ചു….

ഒരിക്കൽ ഫ്രണ്ട്സുമായി തല്ലുണ്ടാക്കി കത്തികുത്തേറ്റവൻ ഹോസ്പിറ്റലിൽ കിടന്നത് ഓർമ്മയുണ്ടോ….

മാനം കാക്കാൻ ഞാൻ ചെയ്തതാണ് അത്…..അല്ലാതെ….

കൈലേസ് കൊണ്ടവൾ കണ്ണു തുടയ്ക്കുന്നുണ്ടായിരുന്നു….

ഭാമിയെ പറ്റിയുള്ള തന്റെ ധാരണകൾ ഏതാണ്ടൊക്കെ തെറ്റാണെന്ന് ആ നിമിഷം ജീവന് ബോധ്യപ്പെടുന്നുണ്ടായിരുന്നു….

ഈ നാട്ടിൽ അവന് അൽപ്പമെങ്കിലും ഭയമുള്ളത് അവന്റെ ഏട്ടനായ നിങ്ങളോട് മാത്രാ….ഏട്ടനെ ഞാൻ പ്രേമിക്കുന്നുന്ന് പറഞ്ഞ് നടന്നതും അതൊക്കെ കൊണ്ടാ….

അല്ലാതെ ഒരിക്കൽ പോലും നിങ്ങളെ മോശക്കാരൻ ആക്കാനായിരുന്നില്ല….ഇനിയെങ്കിലും ഇത്‌ ഞാൻ പറഞ്ഞില്ലെങ്കിൽ…. ഏതെങ്കിലും പൊട്ടകിണറ്റിൽ നിന്നോ കൈതകാട്ടിൽ നിന്നോ നിങ്ങളുടെ അനിയൻ ചവച്ചു തുപ്പിയ എന്റെ ജഡം നിങ്ങളെ നോക്കി പല്ലിളിക്കും….സ്വന്തം അനിയനെ പറ്റി ഒരേട്ടനോട് ഇങ്ങനെ പറയുന്നത് മഹാപാപമാണെന്ന് കരുതുന്നവളാണ് ഞാൻ….

എന്റെ ഗതികേട് കൊണ്ടാണ് പൊറുക്കണേ ഏട്ടാ….ഇരു കൈയും കൂപ്പി നിന്ന അവളോട് എന്ത് പറയണമെന്ന് എനിക്ക് അറിയില്ലാരുന്നു…

തന്നെ ഞാൻ വല്ലാതെ തെറ്റിധരിച്ചിരുന്നെടോ….അവനെ പറ്റി ഇത്‌ വരെ ഒന്നും ഞാൻ അറിഞ്ഞിരുന്നില്ല….അവന് വേണ്ടി ഞാൻ തന്നോട്….ജീവൻ ഭാമിയുടെ കാൽക്കൽ വീഴാൻ ഒരുങ്ങിയിരുന്നു…

എന്താ ഏട്ടാ ഇത്‌….എന്നോട് ഇങ്ങനെയൊന്നും…..

തന്നെ എനിക്ക് വേണ്ടാന്ന് പറഞ്ഞപ്പോൾ അവന് വേണ്ടി ആലോചിക്കാൻ ഒരുങ്ങി ഇരിക്കുവാ അമ്മ….താൻ പറഞ്ഞത് സത്യമാണെങ്കിൽ ആദ്യം എനിക്ക് അവനെ ഒന്ന് കാണണം….എന്തായാലും ബസ് പോയല്ലോ താനീ ബൈക്കിലോട്ട് കേറിക്കെ….എന്റെ ബൈക്കിന്റെ പുറകിൽ കേറിയാൽ ഉണ്ടാവുന്ന പേരുദോഷം മാറ്റാൻ ഞാൻ വേണോങ്കിൽ തന്നെ കെട്ടാനും റെഡി ആണുട്ടോ….

അവളുടെ കലങ്ങിയ കണ്ണിൽ ചിരിവിടരുന്നത് സൈഡ് ഗ്ലാസിലൂടെ ജീവൻ കാണുന്നുണ്ടായിരുന്നു….

ഭാമിയെ തെറി വിളിച്ചു പോയ ഞാൻ അവളെ ബൈക്കിൽ ഇരുത്തി വരുന്നത് കണ്ടതും… തള്ള നിലവിളക്കുമായി പറന്നു മുറ്റത്തെത്തി….

വിളക്കൊക്കെ പിന്നെ… ആദ്യം മോനേ ഇങ്ങോട്ടൊന്നു വിളിച്ചേ….

വരുണേ ഏട്ടൻ വിളിക്കുന്നു നിന്നേ….കൂടെ ആരാ വന്നതെന്ന് ഒന്ന് നോക്കിക്കേ….

ഞാൻ ഉപ്പുമാവ് തിന്നുവാ ഏട്ടാ…

അച്ചോടാ ഞങ്ങൾ അങ്ങോട്ട് വരാല്ലോ വാവേ….

ഞങ്ങളെ ഒരുമിച്ച് കണ്ടതും അവന്റെ മുഖത്ത് നവരസങ്ങൾ മിന്നി മായുന്നുണ്ടായിരുന്നു….

പ്ഫ എഴുനേക്കെടാ ചെറ്റേ….ഉപ്പുമാവ് കേറ്റാൻ പറ്റിയ പ്രായം….

നിനക്ക് പിഴപ്പിക്കാൻ പെണ്ണിനെ വേണമല്ലേ….

വരുണിന്റെ കരണത്ത്‌ ഹൈ വോൾടേജിൽ നല്ല രണ്ട് പൊട്ടിരു കൊടുത്തു….ആദ്യത്തെ അടിയിൽ തന്നെ വായിൽ കിടന്ന ഉപ്പുമാവും പഴവും പുറത്തേക്ക് പറന്നിരുന്നു….

അവൻ എന്ത് ചെയ്‌തെടാ ഇങ്ങനെ തല്ലി കൊല്ലാൻ….

ഒന്നും ചെയ്തില്ല…..ഇനി എപ്പോഴെങ്കിലും ചെയ്യാൻ തോന്നിയാൽ ഇത്‌ ഓർമ വരും അതിനു വേണ്ടി കൊടുത്തതാ…

ഇനി ഭാമിയെ ഞാൻ കൊണ്ട് വിട്ടിട്ട് വരാം….

അപ്പൊ അവളെ വിളിച്ചോണ്ട് വന്നതല്ലേ നീ….

ഇവളെയൊക്കെ എന്റെ പട്ടി വിളിച്ചോണ്ട് വരും….

ഭാമിയുടെ കണ്ണിൽ വീണ്ടും കണ്ണീർ നനവ് പടർന്നിരുന്നു…

ഇങ്ങനെ മോങ്ങാതെ… വിളിച്ചോണ്ട് വരില്ല എന്നല്ലേ പറഞ്ഞുള്ളു… അമ്മാവനോട് നിന്നേ എനിക്ക് കെട്ടിച്ചു തരാൻ പറയാനാ ഞാൻ വരണേ…

വേഗം കണ്ണിരു തുടച്ചേ….

തെറ്റ് ആര് ചെയ്താലും ഞാൻ ഇങ്ങനെയൊക്കെ ആരിക്കും അഡ്ജസ്റ്റ് ചെയ്യാൻ ഭാഗ്യമിത്രയ്ക്ക് സമ്മതമാണോ….

ആണോ ഭാമികുട്ടി….

എന്റെ നെഞ്ചിലേക്ക് ചായാൻ കാത്തു നിക്കുകയായിരുന്നു അവളുടെ മനസപ്പോൾ….

സോറി ഏട്ടത്തി….എനിക്കൊരു അബദ്ധം….

വരുൺ വന്ന് കാലിൽ വീണപ്പോഴും… ഒന്നുമറിയാതെ അമ്മ വായും പൊളിച്ചു നിപ്പുണ്ടായിരുന്നു….

ശുഭം