പനി വിരിയിച്ച പ്രണയം ~ ഭാഗം 01, എഴുത്ത്: സന്തോഷ് രാജൻ

“പറ്റുന്നില്ലടോ ഡോക്ടറേ കണ്ടിട്ടും ഒരു കുറവും ഇല്ല”

“Take rest…?”

റൊമാന്റിക് ആവുന്ന കാര്യത്തിൽ phd എടുത്ത എന്നാൽ ജന്മനാ single ജീവിതം നയിക്കേണ്ടിവന്ന കിഷോറിനു, ഭാവി വധുവിനോട് പനിയാണ് എന്ന് പറഞ്ഞപ്പോൾ കൊടുത്ത മറുപടി ആണ് മേലെ കണ്ടത്ത്

10 ദിവസം കഴിഞ്ഞാൽ കല്യാണം ആണ്, പനി എന്തയാലും മാറും, പക്ഷെ എന്തോ മനസുകൊണ്ട് അഞ്ജലിയെ ഉൾകൊള്ളാൻ പറ്റുന്നില്ല

“Gov ജോലികാരനായ കൃഷിഓഫീസർക്ക് ബാങ്ക് ജീവനക്കാരി ആഹാ…” കല്യാണ ആലോചന വന്നപ്പോൾ മാമൻ അടിച്ച dialogue ആണ്

ശെരിയാണ് എന്താ പറഞ്ഞതിൽ തെറ്റ്. നല്ല ഒരു ജോലി, വയസാണേൽ 28കഴിഞ്ഞു. കുറച്ചു muscle ഉരുട്ടി അമ്പലത്തിൽ പോകുമ്പോൾ ഇല്ലാത്ത six പാക്ക് ഉണ്ടാക്കാൻ air പിടിച്ചു നിന്നാൽ കുറച്ചു പെണ്ണുങ്ങൾ നോക്കും എന്നല്ലാതെ ജീവിതത്തിൽ ഒരു പ്രണയം ഉണ്ടായിട്ടില്ല. അപ്പോൾ പിന്നെ എല്ലാം കെട്ടാൻ പോകുന്ന പെണ്ണിന്റെ ഭാഗ്യം എന്ന സിംഗിൾ പസ്സംഗ ഡയലോഗ് അടിച്ചു ജീവിതം തള്ളി അങ്ങ് നീക്കി… അങ്ങനെ വീട്ടുകാർ ഉറപ്പിച്ച കല്യാണം ആണ് അഞ്ജലി എന്ന ബാങ്ക് ഉദ്യോഗസ്ഥ

Financial aspect നോക്കിയാൽ പെണ്ണ് വൻ റിച് വീട്ടിൽ രണ്ട് കാറ് പെണ്ണിന്റെ ചേട്ടന് പെട്രോൾ പമ്പ് അങ്ങനെ settled ടീം ആണ്

സാധാരണക്കാരൻ ആയ,നാട്ടിലെ നല്ലവനായ ഉണ്ണി കിഷോറിനെ അവരുടെ മോൾക്ക് കല്യാണം ഉറപ്പിക്കാൻ ഈ “ഉണ്ണി “image ധാരാളം ആർന്നു

വലിയില്ല, കുടിയില (ഓണത്തിന്റെ തലേ ദിവസം, നാട്ടിലെ കല്യാണ ദിവസ തലേന്ന് ഒഴിച് ആരും കാണാതെ മാത്രം )

എവിടാ ചോദിച്ചാലും 100ൽ 100മാർക്

അങ്ങനെ കിഷോർ നാടറിഞ്ഞു കല്യാണം വിളിച്ചു

തകൃതി ആയി ഒരുക്കങ്ങൾ

പക്ഷെ കിഷോറിനു മനസിൽ വല്ലാത്ത അസ്വസ്ഥത

എന്ന് ചാറ്റ് ചെയ്യാൻ നോക്കിയാലും അഞ്ജലി busy, ഒറ്റ വാക്കിൽ മറുപടി

റൊമാൻസ് ആണേൽ 100ൽ നാല് കൊടുക്കാൻ ഉള്ളത്ത് ഉള്ളു

ചെറുപ്പം മുതലേ നല്ല അസ്സൽ പ്രിയദർശൻ സിനിമ കണ്ട് വളർന്ന കിഷോറിനു അത് കൊണ്ട് തന്നെ അഞ്ജലി ഒരു ചോദ്യചിഹ്നം ആയിരുന്നു

കല്യാണം കഴിഞ്ഞു ഈ റൊമാൻസ് ഇല്ലേൽ… ഹോ ജീവിതം സ്വാഹാ

കണ്ട സ്വപനങ്ങൾ ഒക്കെ ഗുദാ ഹവാ…

നാട്ടിലെ പ്രധാന കോഴി ആയ സുമേഷ്നോട്‌ കാര്യം അറിയിച്ചപ്പോൾ

“അതൊക്ക ഫസ്റ്റ് നൈറ്റ്‌ കഴയുമ്പോൾ ഇങ് പോരും നമ്മടെ corporation പൈപ്പ് പൊട്ടിയ മാതിരി നിറഞ്ഞു കവിഞ്ഞു ഒഴികിക്കോളും അളിയാ “

പക്ഷെ അവന്റെ ആശ്വാസ വാക്കുകൾ ഓരിക്കലും അംഗീകരിക്കാൻ കിഷോറിനു പറ്റിയില്ല

എന്തയാലും ഇന്നത്തെ സംഭവം മനസിനെ ആകെ പിടിച്ചു തളർത്തി

പനി പിടിച്ചു കിടന്നപ്പോൾ അഞ്ജലിക്ക് മെസ്സേജ് അയക്കുബോൾ ഒരായിരം സ്നേഹവാക്കുകൾ അവൻ പ്രതീക്ഷിച്ചിരുന്നു

എന്നാൽ ഒറ്റ വാക്കിൽ അവളത് ഒതുകിയപ്പോൾ….

ഇന്നത്തെ സംഭവം, കൂടാതെ ഒന്നും തന്നെ അവൾ തന്നോട് ഷെയർ ചെയ്തിരുന്നില്ല എന്ന് കിഷോർ ഓർത്തെടുത്തു

സ്വപ്‌നങ്ങൾ, ജീവിതം എങ്ങനെ മുന്നോട്ട് പോണം… അങ്ങനെ കിഷോർ വാ തോരാതെ സംസാരിച്ചിരുന്നത്

പക്ഷെ അതൊക്കെ ദ്രാവിഡ് ടെസ്റ്റ്‌ കളിക്കണ മാതിരി ക്രീസിൽ തന്നെ അവൾ മുട്ടി ഇട്ടിരുന്നു

“Mmm… ” എന്ന അക്ഷരങ്ങളിൽ

തന്റെ മനസിലെ കാമുകി സങ്കല്പത്തിനു ദ്രുവത്തിലെ ഗൗതമിയുടെ മുഖം ആണെന്ന് പറഞ്ഞു നടന്ന കിഷോർ ഇന്നവളുടെ dp എടുത്തു നോക്കി

സുന്ദരിയാണ് അവൾ, എന്ത് വേഷവും ചേരും. പക്ഷെ ജീൻസും ടോപ്പും ഇട്ട അവളുടെ dp താൻ എന്തിനാണ് ഒരു 2സെക്കന്റുക്കൾ കൊണ്ട് തന്നെ close ആക്കി വെച്ചത് എന്ന് അവൻ ആലോചിച്ചു

അഞ്ജലി എന്ന ടൈപ്പ് ചെയ്ത് നിർത്തിയതിന്റെ തൊട്ട് താഴെ അഞ്ജന എന്ന പേരും കണ്ടു

അറിയാതെ തന്നെ അത് കണ്ടപ്പോൾ അവന്റെ മനസിൽ പുഞ്ചിരി വിരിഞ്ഞു

അഞ്ജന….

ചെറുപ്പം മുതൽ കൂടെ നടക്കുന്ന നാട്ടിലെ പിള്ളേരേക്കാൾ കിഷോറിനെ മനസിലാക്കിയതും എന്ത് കാര്യവും ആദ്യം ഷെയർ ചെയ്തിരിക്കുന്നതും 1വർഷം മുന്നേ പരിചയപ്പെട്ട ഈ പാവം പെണ്ണിനോടായിരുന്നു

“Diiii…..”

കിഷോർ msg വിട്ടു

നോട്ടിഫിക്കേഷനിൽ കിഷോറിന്റെ പേര് കണ്ടതും ചപ്പാത്തി കോലും കായ്യിലെ പൊടിയും ഒക്കെ വേഗം തുടച് അവൾ phone എടുത്ത് ഉമ്മറത്തേക്ക് ഓടി

“ഇതൊന്ന് മുഴവൻ പരത്തിയിട്ട് പോ പെണ്ണെ “

അമ്മയുടെ ഒച്ചയൊന്നും അവൾ ആ നേരം ചെവികൊണ്ടില്ല

വേഗം ഉമ്മറത്തെ അരമതിലിൽ ഇരുന്ന് അവൾ മെസ്സേജ് ഓപ്പൺ ആക്കി

“ഹാ… എന്താണാവോ “

“ഒന്നുല്ല ചുമ്മാ…പനി പിടിച്ചു ഇരിക്കുവാ “

“ആയോ പാവം ?”

കിടന്ന് ഉറങ്ങാൻ നോക്ക് മാഷേ

“ഓ അതെനിക്കറിയാം….?”

“പിന്നെ എന്താ പ്രശ്നം”

“അഞ്ജലിയെ വിളിച്ചിരുന്നു”

അത് പറഞ്ഞതും അവളുടെ മുഖത്തെ ശോഭ കെട്ടടങ്ങി

“ഡീ പെണ്ണെ വന്ന് അത് പരത്തി തീർക്കാൻ നോക്ക് “

അമ്മ വന്നു ചീത്ത പറഞ്ഞതും അവൾ phone വെച് അടുക്കളയിലേക് പോയി

അവളുടെ മനസ്സ് ഒരു വർഷം പിന്നിലേക്ക് പോയി

ആരോടും അതികം മിണ്ടാത്ത, കോളേജിൽ പരിപാടികൾക്ക് പോവാത്ത, പോയാൽ തന്നെ പെട്ടന്ന് തിരിച്ചു പോരുന്ന കല്യാണങ്ങൾക്ക് പോയാൽ അമ്മയുടെ പിന്നിൽ നിന്ന് മാറാത്ത എന്തിന് ഒറ്റക് ബസിൽ പോകാൻ വരെ പേടി ആയതുകൊണ്ട് എല്ലാ ദിവസവും അച്ചനെ കൊണ്ട് വണ്ടി ഓടിപ്പിച്ചു കോളേജിൽ പോയിരുന്ന…

അത്രേം അതികം ഇൻട്രോവേർഡ് ആയിരുന്നു താൻ…

ഒരു വർഷത്തിന് ഇപ്പുറം എത്രത്തോളം മാറിയോ അതിനൊക്കെ കാരണം ആ മനുഷ്യൻ ആണ്

കിഷോർ sir

പഠിക്കാൻ മോശം അല്ലാതാ‌കൊണ്ടും, വെല്യ കൂട്ടുകാർ ഒന്നും ഇല്ലതിനാൽ പുസ്തകപുഴു ആയതിനാലും ഡിഗ്രി കഴിഞ്ഞ് ജോലി കിട്ടാൻ വെല്യ ബുദ്ധിമുട്ട് ഉണ്ടായില്ല

Ld ക്ലാർക്ക് ആയി പോസ്റ്റിങ്ങ്‌ കിട്ടിയപ്പോൾ അമ്മയും അച്ഛനും ആകെ സന്തോഷിച്ചു

ജോലി കിട്ടുക എന്നതിനേക്കാൾ ഉപരി മകൾ ഒന്ന് പുറം ലോകം കണ്ട് സ്വാഭാവം മാറുമല്ലോ എന്ന ചിന്ത ആയിരുന്നു അവർക്ക്

അങ്ങനെ വീട്ടിൽ നിന്ന് അല്പം അകലെ ആണേലും ജോലി കിട്ടി

ഓഫീസിൽ എല്ലാർക്കും ഞാൻ ഒരു അന്യഗ്രഹ ജീവി ആയിരുന്നു

ഒറ്റവാക്കിൽ മറുപടി പറയുന്ന എന്റെ സ്വഭാവം

വൈകുന്നേരം ഒരുമിച്ച് ഒരു ഹോട്ടലിലോ ബേക്കറിയിലോ എല്ലാരും കൂടുമ്പോൾ bus സ്റ്റാൻഡിൽലേക്ക് ഓടിയിരുന്ന സ്വഭാവം

എല്ലാരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോൾ എന്റെ ചോറും പാത്രവും വെള്ളം കുപ്പിയും മാത്രം പിടിച്ചു ഒരു മൂലയിൽ പോയി ഒറ്റക് ഇരുന്ന് ഭക്ഷണം കഴിക്കുന്ന എന്നെ ഒക്കെ അവർ വെറുത്തില്ലേൽ ആണ് അത്ഭുതം, ഒരുമിച്ചിരുന്നു കഴിക്കാൻ ഒത്തിരി ആഗ്രഹിച്ചിട്ടുണ്ട് പക്ഷെ എന്നെ ആരും വിളിച്ചില്ല, പിന്നെ എന്റെ കറിയൊക്കെ അവര്ക് ഇഷ്ടം ആകുമോ അങ്ങനെ ഒക്കെ ഉള്ള അനാവശ്യ ചിന്ത…മൊത്തത്തിൽ പ്രാന്ത് പിടിക്കുന്ന അവസ്ഥ ആയിരുന്നു

2മാസം കൊണ്ട് ഞാൻ അവരുടെ ഒക്കെ കണ്ണിലെ കരടായി

അങ്ങനെ ഇരിക്കുമ്പോൾ ആണ് കിഷോർ sir സ്ഥലം മാറി എത്തുന്നത്

ഒരു മേലുദ്യോഗസ്തിന്റെ ജാഡ ഇല്ലാതെ, എല്ലാരോടും ചിരിച് എന്ത് പ്രശ്നം വന്നാലും എല്ലാർക്കും കൂടെ ഉണ്ടാകുന്ന തമാശകൾ പറഞ്ഞു, ഓഫീസ് അങ്ങ് അടക്കി ഭരിച്ച പുള്ളിയെ എല്ലാർകും നല്ലപോലെ ഇഷ്ടയി

പരിജയപെടാൻ വന്നപ്പോൾ പേര് മാത്രം പറഞ്ഞു മുഖം തിരിച്ച എന്നെ, തിരിച്ചു പുള്ളിയോട് പേര് ചോദിക്കാത്ത എന്നെ അന്ന് മുതൽ പുള്ളി നോട്ട് ചെയ്തിരുന്നു

എന്റെ എല്ലാ കാര്യങ്ങളും പുള്ളി അന്ന് മുതൽ ഞാൻ അറിയാതെ പുള്ളി ശ്രദിക്കുന്നുണ്ടായിരുന്നു

ഒരു ദിവസം ലഞ്ച് ബ്രേക്ക്‌ ആയപ്പോൾ പതിവുപോലെ ഞാൻ ഒരു മൂലയിലും പിന്നെ ബാക്കി എല്ലാവരും ഒരുമിച്ചും

അങ്ങനെ എല്ലാരും പാത്രം തുറന്ന് പാടെയാണ് കിഷോർ sir വന്നത്

“ശെടാ ചോർ എടുക്കാൻ ഇന്ന് മറന്നലോ” എന്ന് പുള്ളി പറയുന്നത് കേട്ടു

“ഹാ സാരമില്ല ഞാൻ ഇന്ന് കയ്യിട്ടു വാരി കഴിച്ചോളാം…” ഇതും പറഞ്ഞു പുള്ളി നേരെ ശ്യാമ ചേച്ചിയുടെ പാത്രത്തിന്റെ അടപ്പും വാങ്ങി എല്ലാവരിലിൽ നിന്നും ചോറും കറിയും വാങ്ങി ഫുഡ്‌ അടിച്ചു

“എങ്ങനുണ്ട് സാറേ ഞങ്ങടെ കൈപ്പുണ്യം” ശ്യാമ ചേച്ചി ചോദിച്ചു

“സത്യം പറയണോ കള്ളം പറയണോ ? “

ഇതാര്ന്നു എടുത്ത പാടെ പുള്ളിയുടെ മറുപടി

ഈ ഒരു attitude തന്നെ ആണ് എല്ലാർക്കും പുള്ളിയെ ഇഷ്ടപ്പെടാൻ കാരണം

അങ്ങനെ പുള്ളി പറഞ്ഞു സത്യം പറയാം ശ്യാമ ചേച്ചി ഞാൻ 10ഒരു 5മാർക്ക് മാത്രേ ഞാൻ തരു

ശ്യാമ ചേച്ചി : എന്നാൽ എന്റെ കറി ഇങ് വെക്ക് ചെക്കാ

കൂട്ടത്തിൽ എല്ലാരും ചിരി കളിയായി ഉച്ചയൂണ് തുടർന്ന്

പെട്ടനാണ് എന്റെ മുകളിലൂടെ ഒരു നിഴൽ വന്നത് നോക്കിയപ്പോൾ sir ആണ്

കൊള്ളാലോ പയറും മത്തങ്ങയും, ഇതുണ്ടായിട്ടാണോ ഞാൻ ഇവിടെ ഉഷാറില്ലാതെ ചോർ തിന്നത്

ഇതും പറഞ്ഞു പുള്ളി എന്നെ ഒന്നു നോക്കുക പോലും ചെയ്യാതെ എന്റെ കറിപാത്രം അങ്ങ് പൊക്കികൊണ്ട് പോയി

സത്യത്തിൽ മുഖത്തു പേടി ആയിരുനെകിലും മനസിൽ വല്ലാത്ത ഒരു സന്തോഷം ആയിരുന്നു

അന്ന് ആ കറിപാത്രം വടിച്ചു വെച്ചാണ് പുള്ളി എന്നിക് കൊണ്ട് തന്നത്

“അയ്യോ ഞാൻ കഴികാൻ മറന്നു..” എന്നും പറഞ്ഞു വെച്ച പാത്രം പിന്നെയും കൊണ്ട് പോയി കഴുകി ആണ് പുള്ളി കൊണ്ട് തന്നത്

2മാസത്തെ ഓഫീസ് ജീവിതത്തിൽ സന്തോഷത്തോടെ വീട്ടിലേക് മടങ്ങിയത് അന്നായിരുന്നു

നേരെ വീട്ടിൽ ചെന്ന് അമ്മക് ചായ ഇട്ടോണ്ടിരുന്ന അമ്മക് ഒരു ഉമ്മയും കൊടുത്ത് റൂമിലേക്ക് പോയി

അന്ന് രാത്രി ഫോണിൽ പരിജയം ഇല്ലാത്ത നമ്പറിൽ നിന്ന് ഒരു msg വന്നു

“കറി കൊള്ളാം… സൂപ്പർ, അമ്മയോട് പറഞ്ഞേക്ക് അടിപൊളി ആയിട്ടുണ്ടെന്ന് “

ആളെ മനസിലാക്കാൻ അതികം സമയം ഒന്നും വേണ്ടി വാന്നില്ല

“Thnx,”

പതിവ് പോലെ ഒറ്റ വാക്കിൽ ഒതുക്കി

കുറച്ചു നേരം എന്തൊക്കെയോ ടൈപ്പ് ചെയ്തു

എന്നാലും ഒന്നും അയച്ചില്ല,

അതികം വൈകാതെ മറുപടി വന്നു

“എന്തോ പറയാൻ ഉണ്ടല്ലോ”

“എയ് ഒന്നുല്ല “

“ആണോ പിന്നെ എന്താ ടൈപ്പ് ചെയ്തേ “

“അത് “

“അത്… പോരട്ടെ “

“കറി ഉണ്ടാക്കിയത് ഞാനാ…അമ്മയല്ല “

“?”

ഒരു emojiyil അന്ന് ചാറ്റ് നിർത്തിയാപ്പോൾ എന്തോ മനസിൽ ഒരു കുളിർമ ആയിരുന്നു

ആദ്യം ആയി ആരോടോ ഒന്ന് mingle ചെയ്ത സന്തോഷം

അങ്ങനെ പിറ്റേന്ന് ബസിൽ കേറി ഇരിക്കുമ്പോപോലും ആദ്യമായി സന്തോഷത്തോടെ ജോലിക്ക് പോകുന്ന സുഖം ഞാൻ അറിഞ്ഞു

പൊതുവെ ആളൊഴിഞ്ഞു റൂട്ട് ആണ് ഓഫീസ് അതിനാൽ തന്നെ ബസിൽ ആളുകൾ നന്നേ കുറവായിരുന്നു. പകുതി സീറ്റും കാലിയാണ്

അങ്ങനെ മഴ പെയ്ത വേളയിലാണ് പിന്നിൽ നിന്ന് പരിജയം ഉള്ള ആരോ വിളിക്കുന്നത് കേട്ടത്

നോക്കിയപ്പോൾ കിഷോർ sir

എറ്റവും ബാക്കിലെ സീറ്റിൽ

ഞാൻ ചിരിച്ചു

പുള്ളി തിരിച്ചും

പെട്ടന് പുള്ളി എഴുനേറ്റ് എന്റെ തോട്ടു പിന്നിലെ സീറ്റിൽ വന്നിരുന്നു

എന്തോ പെട്ടന് എന്നിക് ഒന്നും ചോദിക്കാൻ തോന്നിയില

ഞങ്ങൾക്കിടയിലെ മൗനം തകർത്തുകൊണ്ട് പുള്ളി സംസാരിച്ചു തുടങ്ങി

“മഴയത്തു പെട്ടഡോ… Coat എടുക്കാനും മറന്നു, പിന്നെ ബൈക്ക് സൈഡ് ആക്കി വച്ച് ലോക്ക് ആക്കി bus പിടിച്ചു”

“Mm “എന്ന മറുപടിയിൽ ഞാൻ response ചെയ്തു

“നമ്മടെ ഓഫീസ്ൽ ഈ റൂട്ടിൽ താൻ മാത്രേ ഉള്ളോ”

“വേറെ ആരെയും കാണാറില്ല “

“ആ…പിന്നെ തനിക് ഈ അടുത്ത് വല്ല തേപ്പ് കിട്ടിയോ, അതോ ഇരുട്ടടി….. അല്ല വന്ന അന്നുമുതൽ ഞാൻ നോക്കുവാ ഒരു ഗ്ലൂമി mind ആണല്ലോ എപ്പഴും എന്നോട് എല്ലാരും മിണ്ടും എടാ പോടാ വിളിയാണ് എല്ലാരും, താൻ മാത്രം”

“അത് sir… എന്നിക് എന്ത് മിണ്ടണം എന്ന് അറിഞ്ഞൂടാ ” അവൾ വിക്കി വിക്കിയാണ് അത് പറഞ്ഞത്

“ഹാ മിണ്ടാൻ എന്താടോ എന്തേലും വിശേഷം ഒക്കെ ചോദിക്കണം, എന്താ കറി, വീട്ടിൽ എന്താ വിശേഷം, നാട്ടിലെ വിശേഷം, പരദൂഷണം… അങ്ങനെ അങ്ങനെ….അതല്ലേ ഈ social mingling “

“Mm”

” ദേ പിന്നേം mm “

“അതിരിക്കട്ടെ തന്റെ വീട്ടിൽ ആരൊക്കെ ഉണ്ട്”

“അച്ഛൻ അമ്മ എട്ടൻ “

“ആഹാ എട്ടനു എന്താ ജോലി “

“അക്കൗണ്ടന്റ് ആണ് ബാംഗ്ലൂർ “

“ഹാ… ഇതുപോലെ എന്നോടും ഒന്ന് ചോദിക്ക് “

“മനസിലായില്ല “

“ഓഹ് എടൊ ബുദുസെ – എന്റെ നാട് എവിടാ, വീട്ടിൽ ആരൊക്കെ അങ്ങനെ ചോയ്ക്കണം. അങ്ങനെ ആണ് ആളുകളുമായി company ആകുന്നത് മനസിലായോ “

രണ്ടാളും ചിരിച്ചു

അന്ന് ഉച്ചക്ക് ഭക്ഷണം കഴിക്കാൻ വേണ്ടി ഇരുന്നപ്പോൾ പുള്ളി ഒന്ന് ഉറക്കെ വിളിച്ചു പറഞ്ഞു

“ഇവിടെ ചിലർ ചില special ഐറ്റം ഒക്കെ ഡെയിലി കൊണ്ട് വരും, അത് നമ്മൾ എടുക്കത്തിരിക്കാൻ ആണ് ഒറ്റകിരിപ്പ് “

തമാശ കലർത്തി അത് പറഞ്ഞപ്പോൾ എല്ലാരും ഒന്ന് ചിരിച്ചു

ഉടനെ തന്നെ ഞാൻ പറഞ്ഞു, ” സ്പെഷ്യൽ ഒന്നും ഇല്ല. ചീരയും പരിപ്പും ആണ് പിന്നെ അച്ചാറും”

മറുപടി നിഷ്കളങ്കമായതുകൊണ്ടാകാം എല്ലാരും ചിരിച്ചു

അപ്പോൾ കിഷോർ sir പറഞ്ഞു

“എന്നാൽ ഇവിടെ വന്നിരുന്നു കഴിക്ക് മാഷേ “

അന്ന് ആദ്യം ആയി ഞാൻ ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു. ഇങ്ങോട്ട് മിണ്ടിയാവരോട് അങ്ങോട്ടും സംസാരിച്ചു

അതിനേക്കാൾ കൂടുതൽ ഞാൻ ഓരോന്ന് ചോദിച്ചു തുടങ്ങി

അന്നത്തെ ഉച്ചയൂണ്ണോടെ വല്ലാത്ത മാറ്റം എന്നിക് ഫീൽ ചെയ്തു

അന്ന് എല്ലാരോടും മിണ്ടുന്നതിടയിൽ ഞാൻ ഇടക് ഇടക് നോക്കിയത് sirനെ ആയിരുന്നു

മുഖത്തു ഒരു ചിരിയിയോടെ എല്ലാം കണ്ടിരിക്കുന്ന ആള്

അത് ഒരു തുടക്കമായിരുന്നു,….

തുടരും….