പ്രിയതേ…
എഴുത്ത്: ലില്ലി
തണുത്തുറഞ്ഞ ഹോട്ടൽ മുറിയിലെ വെള്ളപ്പുതപ്പിനുള്ളിൽ രണ്ട് ന ഗ്ന ശരീരങ്ങൾ…
നിശബ്ദതയിൽ ലയിച്ചു ചേരുന്ന ശീ ൽക്കാരങ്ങളും കിതപ്പും നിശ്വാസവും..
“”സ്റ്റോപ്പ് ധരൻ…എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല…പ്ലീസ് ലീവ് മീ…””
രോമാവൃതമായ നെഞ്ചിൽ ഇരു കൈപ്പത്തികളും ചേർത്തു ശക്തിയോടെ തള്ളിമാറ്റുമ്പോഴും അവൾക്ക് തോൽവി സമ്മതിക്കേണ്ടിവന്നു…
പഴയതിലും വീര്യത്തോടെ അവളിലേക്കവൻ അമരുകയും, ദീർഘ നേരങ്ങൾക്കപ്പുറം ഒരു കിതപ്പോടെ അടർന്നു മാറുകയും ചെയ്തു…
വിവശതയോടെ അയാളുടെ നെഞ്ചിലേക്ക് തല ചായ്ക്കാനൊരുങ്ങും മുന്നേ അവളെ തള്ളി മാറ്റി നിവർന്നിരുന്നു…
“”അല്ലേലും കാര്യം കഴിഞ്ഞാൽ കറിവേപ്പിലയാണല്ലോ…””
മോഹ ഭംഗത്തോടെ പുതപ്പാൽ ദേഹം മറച്ചു…
“”ചോദിച്ച പൈസ എണ്ണി തന്നിട്ടാണ് നീയെനിക്ക് പാ വിരിച്ചത്… അതിനിടയിൽ അവളുടെ നാടകവും,പ്രേമവും…ബിച്ച്…””
വെളുത്ത മേനിയിൽ അയാൾ ഏൽപ്പിച്ച നഖക്ഷതങ്ങളിലേക്കും ചതവുകളിലേക്കും വിരലോടിച്ചു…
“”ഒരു റൗണ്ടും കൂടി പോയാലോ…””
“”പറ്റില്ല ധരൻ…ഇനി വയ്യ..തന്നെ സഹിക്കാൻ ലോകത്ത് ഒരു പെണ്ണിനും കഴിയില്ല… അത്രക്കും വേദനയാ നീ ഓരോ അണുവിലും ഏൽപ്പിക്കുന്നത്… ഭ്രാന്താണോ നിനക്ക്…””
അരിശത്തോടെ എഴുനേറ്റ് ബാത്റൂമിലേക്ക് നടക്കാൻ ഒരുങ്ങിയതും കയ്യിൽ പിടിച്ചു വലിച്ചാ നെഞ്ചിലേക്കിട്ട് അവളുടെ കീഴ്ച്ചുണ്ടുകൾ വിഴുങ്ങി…
കൊടുംകാറ്റും പേമാരിയുമായി അവളിലേക്കയാൾ പെയ്തിറങ്ങി…
ധരൻ സഞ്ജയ്… മുപ്പത്തിയാറ് വയസ്സിലും അവിവാഹിതനായ, സൗത്ത് ഇന്ത്യയിലെ അറിയപ്പെടുന്ന ബിസിനെസ്സ്കാരാൻ…
പല്ലാവൂരിലെ തലമുറ കാക്കേണ്ട അവസാനത്തെ ആൺതരി…
എല്ലാ മാസത്തേയും ആദ്യ വെള്ളിയാഴ്ച തന്റെ ദാഹമടക്കാൻ ഇതേ ഹോട്ടൽ മുറിയിൽ അഞ്ജലി മേനോൻ എന്ന ഹൈ ക്ലാസ്സ് വേ ശ്യയുമായി അയാൾ ഒത്തുകൂടുമായിരുന്നു…
നിശബ്ദതയെ കീഴടക്കിക്കൊണ്ട് മേശമേലിരുന്ന മൊബൈൽ ഫോണിന്റെ ഡിസ്പ്ലേയിൽ “താരമ്മ” എന്ന പേര് തെളിന്നു…
ഒന്നും രണ്ടും മൂന്നും തവണകൾ, മുഴുവൻ ശബ്ദിച്ചു കാളുകൾ നിലയ്ക്കുമ്പോഴും അയാൾ അനിഷ്ടത്തോടെ ഫോണിലേക്ക് തന്നെ നോക്കിയിരുന്നു…
“”തനിക്ക് ആ കാൾ എടുത്തൂടെ…””
“”ദാറ്റ് ഈസ് നൺ ഓഫ് യുവർ ബ്ലഡി ബിസിനെസ്സ് “”
ദേഷ്യത്തോടെ അവൾക്ക് നേരെ ചീറിയതും വീണ്ടും ഫോൺ ശബ്ദിച്ചു…
“”ഉണ്ണീ…””
അലിവോടെ അവർ വിളിച്ചു…
“”നാളെ കൃത്യം പത്ത് മണിക്ക് നീ തറവാട്ടിലേക്ക് വരണം…””
“”താരമ്മ, ഞാൻ ബിസി ആയിരിക്കും…””
“”നീ വരും…ഞാൻ കാത്തിരിക്കും…””
മറു തലയ്ക്കൽ കാൾ കട്ട് ആയതും ദേഷ്യത്തോടെ അയാൾ ഫോൺ വലിച്ചെറിഞ്ഞു…
പേടിയോടെ അഞ്ജലിയും ഇനിയൊരു അങ്കത്തിന് പ്രാപ്തിയില്ലാത്ത പോലെ ദൂരേക്ക് അകന്നു മാറി…
തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന പല്ലാവൂർ തറവാടിന്റെ പടുകൂറ്റൻ ഗേറ്റ് കടന്നു വെള്ള ഓഡി കാർ അകത്തേക്ക് പ്രവേശിച്ചു…
വീതിയുള്ള സ്വർണ്ണക്കര മുണ്ടും നെറ്റിയിലെ കറുത്ത കുറിയ്ക്ക് മേൽ ചന്ദനവും… ആണഴകിന്റെ മൂർത്തീഭാവമായിരുന്നു അയാൾ…
വാത്സല്യത്തോടെ അയാളുടെ ഇരു കവിളുകളിലും കൈ ചേർത്തു ആ നെറ്റിമേൽ താരമ്മ ചുണ്ടമർത്തി…
അവൻ തിരികെ ആ കവിളുകളിലും… തന്റെ നെഞ്ചിലേക്ക് ചേർത്തു നിർത്തി പരിഭവങ്ങൾ ഓരോന്നും കാറ്റിൽ പറത്തി…
“”നിന്റെ വിവാഹം ഞാൻ തീരുമാനിച്ചു…””
“”ആരോട് ചോദിച്ചിട്ട്…”” അമർഷം ധ്വനിച്ചു..
“”തല്ക്കാലം നിന്റെ സമ്മതം എനിക്കിനി വേണ്ട…”” ആ വാക്കുകൾ ഉറച്ചതായിരുന്നു…
“”അറിയാം വിളിച്ചു വരുത്തിയതേ അതിനാണെന്ന്… ഒരു നൂറ് തവണ ഞാൻ പറഞ്ഞു…കല്യാണം…കമ്മിറ്റ്മെന്റ്സ്…സെന്റിമെന്റ്സ് ഇതൊന്നിനും എനിക്ക് താല്പര്യം ഇല്ലെന്ന്…
ഐ നീഡ് ഫ്രീഡം… അതിലുപരി ഒരു പെണ്ണിന്റെ സ്നേഹപ്രകടനത്തിനും പ്രണയത്തിനും മുന്നിൽ അട്ടിപ്പേറ് കിടക്കാൻ എനിക്ക് പറ്റില്ല… “”
ആ വാക്കുകളിലെ വികാരതീവ്രതയിൽ താരമ്മ നിശബ്ദയായി…
അവൻ പുച്ഛത്തോടെ മുഖം തിരിച്ചു പൂമുഖത്തിന്റെ ചാരു പടിയിൽ നിവർന്നിരുന്നു…ഇനിയൊരു സംഭാഷണത്തിന് താല്പര്യമില്ലാത്തപോലെ…
“”എങ്കിൽ എനിക്ക് താലോലിക്കാൻ നിന്റെ ചോരയിൽ ഒരു കുഞ്ഞിനെ താ…ഈ തലമുറ കാക്കാനും, ഈ കാണുന്നതെല്ലാം നിന്റെ കാലശേഷം അന്യാദീനപ്പെട്ട് പോകാതിരിക്കാനും നീയെന്നെ അനുസരിച്ചേ പറ്റൂ ധരൻ…””
അവന്റെ കണ്ണുകൾ കുറുകി… ദേഷ്യത്താൽ നെറ്റിയിൽ ചുളിവുകൾ വീണു…
“”അതെ നിന്റെ അച്ഛന്റെ ഭാര്യ ആയി മാത്രമേ നീയെന്നെ കണ്ടിട്ടുള്ളു… നിന്റെ രണ്ടാനമ്മ… പക്ഷേ നീ എന്റെ വയറ്റിൽ പിറന്നില്ലെന്നേ ഉള്ളൂ… അദ്ദേഹത്തിന്റെ മരണശേഷം നീയുൾപ്പെടെ ഈയുള്ളതെല്ലാം അടക്കിപ്പിടിച്ചു ജീവിച്ചതാ ഞാൻ….നിനക്ക് വേണ്ടി മാത്രം…കണക്ക് ചോദിക്കുകയാ അതിനെല്ലാം…നിന്റെ വിവാഹം… അത് നടക്കണം…””
അതൊരു കല്പനയായിരുന്നു…. ധരനോടുള്ള താരമ്മയുടെ കല്പ്പന…
പൂച്ചെടികൾ വേലിത്തീർത്ത മറ്റൊരു കുഞ്ഞു വീടിന്റെ അകത്തളങ്ങളിൽ ഒരമ്മയും മകളും ഉണ്ടായിരുന്നു…ഒരു നീചനായ രണ്ടാനച്ഛനും…
“”അമ്മേടെ വൃന്ദകുട്ടിക്ക് ഇഷ്ടമല്ലാച്ചാ ഈ കല്യാണത്തിന് മോള് സമ്മതിക്കരുത്…””
ആ ശോഷിച്ച കൈവിരലുകൾ അവളുടെ കൈത്തണ്ടയിൽ കരുതലോടെ മുറുകി…
ക്ഷീണിച്ചവശയായ അമ്മയുടെ കുഴിഞ്ഞ കൺതടങ്ങളിൽ യാചനയായിരുന്നു…
“”എനിക്ക് പൂർണ്ണ സമ്മതമാണ്… എന്റെ ജീവിതം കൊണ്ട് അമ്മയെ ജീവിപ്പിക്കാൻ കഴിയുമെങ്കിൽ അതിലും വലിയ സന്തോഷം എനിക്ക് വേറെ എന്താ അമ്മേ…””
നിർവികാരതയോടെ ആ കൈകൾ ചുണ്ടോടു ചേർത്തു വരണ്ട ചിരി ചിരിച്ചു…
“”ബലേ ഭേഷ്… നിനക്ക് ബുദ്ധി ഇല്ലേലും എന്റെ മോൾക്ക് അതുണ്ട് കേട്ടോ…””
വാതിൽക്കൽ നിന്നുയർന്നു കേട്ട സുധാകരന്റെ പരുക്കൻ ശബ്ദവും കൗശലം നിറഞ്ഞ ചിരിയും…
അവളുടെ ഉടലളവുകളിൽ ഉഴിഞ്ഞു നോക്കുന്ന അയാളുടെ കണ്ണുകളിൽ ഒരു വിടന്റെ തിളക്കം തെളിഞ്ഞു കത്തുന്നു…
“”എന്റെ ജീവിതമോ നിങ്ങൾ ഇല്ലാതാക്കി… എന്റെ മോളേ എങ്കിലും വെറുതെ വിടണം..പതിനെട്ടു വയസ്സ് മാത്രമുള്ളൊരു കൊച്ച് പെണ്ണാ അവൾ…””
ഒന്നും പ്രതികരിക്കാനാകാതെ കട്ടിലിൽ ചലനമറ്റ് കിടക്കുന്ന അമ്മയുടെ വാക്കുകൾ പുച്ഛത്തോടെയയാൾ തള്ളിക്കളഞ്ഞു…
“”നിന്റെ അമ്മയുടെ ചികിത്സാ ചിലവുകൾ എല്ലാം…പിന്നെ ജീവിതകാലം മുഴുവൻ എനിക്ക് സുഖിച്ചു ജീവിക്കാനുള്ള പണം…. നിനക്കോ പല്ലാവൂരിലെ റാണി പട്ടം…വെറുതെ അവനൊന്ന് നീ കിടന്ന് കൊടുത്താൽ മതി…ഒരു ഡ്യൂപ്ലിക്കേറ്റ് ഭാര്യയായിട്ട്…””
കണ്ണുകളിൽ നനവൂറി… പ്രതികരിക്കാനാകാതെ രണ്ടാനച്ഛൻ കൊണ്ടുവന്ന പുതിയ വിവാഹ ഉടമ്പടിയുടെ വിവരണം കേൾക്കെ നിശ്ചലയായി വൃന്ദ നിന്നു…
വിവാഹാ വസ്ത്രങ്ങൾ….വിലകൂടിയ കല്ലുപതിച്ച ആഭരങ്ങൾ…എല്ലാം നാളെ ഉയരുന്ന മുല്ലപ്പന്തലിൽ ആരുടെയോ താലിയ്ക്ക് മുന്നിൽ കഴുത്ത് നീട്ടാനായി കണ്മുന്നിൽ നിന്ന് പരിഹസിക്കുന്നു…
സർവ്വാഭരണ വിഭൂഷിതയായി അമ്മയുടെ കാൽതൊട്ട് അനുഗ്രഹം വാങ്ങുമ്പോൾ മിഴികൾ നിറഞ്ഞില്ല… ആഗ്രഹങ്ങൾ ഏതുമില്ലാതെ ഈ ജീവിതത്തിൽ എന്ത് ഭയക്കണം… എന്തിന് കണ്ണീരണിയണം…
അമ്പലമുറ്റത്ത് നിരന്നു കിടക്കുന്ന വിലകൂടിയ ആഡംബര കാറുകൾ…അതിലൊന്നിൽ നിന്നും ഒരു രാജാവിന്റെ പ്രൌടിയോടെ മുണ്ടിന്റെ തലപ്പുയർത്തി നടന്നു വരുന്നൊരാളിലേക്ക് വൃന്ദയുടെ കണ്ണുകളുടക്കി…
ധരൻ സഞ്ജയ്… ഏതോ പത്രത്താളുകളിൽ എന്നോ കണ്ട് മറന്ന മുഖം… ഇന്ന് നേർക്കു നേർ… ഒരു താലിച്ചരടിൽ തന്നെ ബന്ധിതയാക്കാൻ പോകുന്നു… ആ ബന്ധനം കാഞ്ചനക്കൂട്ടിൽ ആണെങ്കിലും അയാൾ വിലയ്ക്കെടുത്തൊരു പെൺ ശരീരമാണെന്ന ഓർമ്മയിൽ ഉടലൊന്നു വിറച്ചു…
കസവുടുത്ത തേജസ്സാർന്ന മുഖമുള്ള ആ സ്ത്രീ അയാളുടെ അമ്മയാണെന്ന് ഊഹിച്ചു…
കൊട്ടും കുരവയും മുഴങ്ങി…അഗ്നിസാക്ഷിയായി നെഞ്ചോരം ആ താലി ചേരുമ്പോൾ ധരന്റെ കണ്ണുകൾ അനിഷ്ടത്തോടെ ആദ്യമായി വൃന്ദയിൽ പതിഞ്ഞു… പുച്ഛത്തോടെ ചിരിച്ചപ്പോൾ താൻ തിരികെ നിറപുഞ്ചിരി നൽകിയത് എന്തിനാണെന്ന് വൃന്ദയും അറിഞ്ഞില്ല..
യാത്രപറയാൻ ആരുമില്ലാതെ ചുറ്റിനും വൃന്ദ കണ്ണോടിച്ചു… ആരുമില്ലേ എനിക്കൊന്ന് യാത്രാമൊഴിചൊല്ലാൻ… ഹൃദയം ഒന്ന് തേങ്ങി…
മാർബിൾ പാകിയ പടവുകളിൽ കയ്യിൽ ദീപപ്രഭയാർന്ന നിലവിളക്കുമേന്തി വലതുകാൽ ചവിട്ടി…
കോർത്തുപിടിക്കാൻ നല്ലപാതിയുടെ കൈകൾ ഇല്ലായിരുന്നു….എങ്കിലും വെറുതെ ഒന്ന് കൊതിച്ചു…താരമ്മ നിറ ചിരിയോടെ പൂജാമുറിയിലേക്ക് ആനയിച്ചപ്പോൾ വൃന്ദയുടെ ചൊടികളിലും ആ ചിരി പടർന്നു… ഇങ്ങനെ ചിരിക്കാൻ എങ്ങനെ കഴിയുന്നു…അതും ഉള്ളിൽ സങ്കടങ്ങളുടെ ആർപ്പുവിളികൾ നടക്കുമ്പോൾ…
എടുത്തുയർത്തി വട്ടം കറക്കി കുഞ്ഞു വയറിൽ കൂർത്ത മീശകൊണ്ട് ഇക്കിളി കൂട്ടി ചിരിപ്പിക്കുന്ന ഒരച്ഛൻ അവൾക്കുണ്ടായിരുന്നു… ഉത്സവക്കാഴ്ച്ചകൾക്കൊടുവിൽ തെരുവ് ചന്തയിലെ ബലൂണുകളും പമ്പരങ്ങളും വാങ്ങി പാടവരമ്പിലൂടെ കൈപിടിച്ച് നടത്തിക്കുന്ന സ്നേഹിക്കാൻ മാത്രമറിയുന്ന ഒരച്ഛൻ…
ഏത് പ്രതിസന്ധികളും ചിരിയോടെ നേരിടാൻ ധൈര്യം പകർന്നുതന്നയാൾ…
ഇന്നൊപ്പമില്ലെങ്കിലും ആ വാക്കുകൾ വൃന്ദയിൽ ഊർജമായിരുന്നു…
താരമ്മ മകളായി ചേർത്തു നിർത്തി ആ വലിയ വീടിന്റെ ഓരോ കോണുകളും വൃന്ദയെ പരിചയപ്പെടുത്തി…എന്തിനിത്ര ധൃതികൂട്ടുന്നു…കാലങ്ങൾ ഇനിയുമുണ്ടല്ലോ ഈ ലോകം മനസ്സിലാക്കാൻ…
മുറ്റത്ത് പൂവിട്ടു നിൽക്കുന്ന പൂച്ചെടികൾ കണ്ണിന് കൗതുകമുണർത്തി..ഇന്നലെ കൊഴിഞ്ഞു വീണ പാരിജാതപൂക്കൾ മണ്ണിനെ ചുംബിച്ചു അവശയായി കിടക്കുന്നു… പിച്ചിയും മന്ദാരവും കുടമുല്ലയും… കാറ്റിന് പോലും എന്ത് സുഗന്ധമാണ്…
ചെമ്പകപ്പൂവിന്റെ ഇതളുകൾ നാസികത്തുമ്പിൽ ചേർത്തുവച്ചു ശ്വസിച്ചു…
മുകളിലെ ബാൽക്കണിയിൽ ചുണ്ടിലെരിയുന്ന സിഗരറ്റുമായി ധരൻ അവളെ കോപത്തോടെ നോക്കി നിൽക്കുന്നത് ഇടയ്ക്കെപ്പോഴോ ശ്രദ്ധയിൽ പെട്ടു…
കുടമുല്ലപ്പൂക്കൾ ഒരു വട്ടിയിറുത്തു ഇന്ന് മണിയറയൊരുക്കിയാലോ…പതിനെട്ടുകാരിയുടെ കൗതുകം ഹൃദയവേദനയിലും പൊട്ടിച്ചിരിയുണർത്തി…
കസവു സാരിയുടുത്ത് നി തംബം മറയ്ക്കുന്ന മുടിയിഴകൾ വിടർത്തിയിട്ടു…കരിമഷി നീട്ടിയെഴുതിയ കണ്ണുകൾ ചിരിയോടെ ചിമ്മി തുറക്കുമ്പോൾ തെളിഞ്ഞു കാണുന്ന ഒറ്റ നുണക്കുഴി… ഒരുവേള അവളൊരു തമ്പുരാട്ടിക്കുട്ടിയെ പോലെ തോന്നിച്ചു താരമ്മയ്ക്ക്… മുടിയിൽ നാലുമുഴം മുല്ലപ്പൂവും ചൂടിക്കൊടുത്തു…
തന്റെ തിരഞ്ഞെടുക്കൽ തെറ്റിയിട്ടില്ലെന്ന ചിന്തയിൽ ആത്മസംതൃപ്തിയോടെ താരമ്മ ചിരിച്ചു…എങ്കിലും ആ മനസ്സിൽ ഒരു ഭയം… പതിനെട്ടു വയസ്സ് മാത്രമുള്ള, പൂവിതൾ പോലെ മനോഹരിയായൊരു പെൺകുട്ടി… തന്റെ മകനാൽ അവളുടെ ജീവിതം ഞെരിഞ്ഞുടയുമോ എന്ന വേദന…മനസ്സ് തർക്കം നടിച്ചു പിണങ്ങി മാറുമ്പോൾ മകന്റെ തട്ട് താഴ്ന്നിരുന്നു…
ചുണ്ടിൽ ചിരിയോടെ കയ്യിൽ പാൽ നിറച്ച ഗ്ലാസ്സുമായി വാതിൽ മെല്ലെ തുറക്കുമ്പോൾ ഇതുവരെയില്ലാത്ത ഭയം വൃന്ദയിൽ ഉരുണ്ടു കൂടി… ഒരു വാക്ക് കൊണ്ടുപോലും പരിചയമില്ലാത്ത വ്യക്തി… തന്നെക്കാൾ ഒരുപാട് മുതിർന്ന പക്വതയാർന്നൊരു പുരുഷൻ… അറിയില്ല ഇന്നീ രാവ് പുലരുമോ എന്ന്…
വെള്ളിക്കസവുള്ള മുണ്ടുടുത്ത് അരക്ക് മുകളിൽ നഗ്നനായിരുന്നു അയാൾ…ബലിഷ്ഠമായ നെഞ്ചിലെ രോമക്കാടുകളിൽ ഒളിച്ചിരിക്കുന്ന സ്വർണ്ണനൂൽ കെട്ടിയ രുദ്രാക്ഷമാലയുടെ തുമ്പിൽ പുലിനഖം…
കയ്യിൽ മദ്യം നിറച്ച ഗ്ലാസും മറുകയ്യിൽ പുകഞ്ഞെരിയുന്ന സിഗററ്റും…പുകച്ചുരുളുകൾ വലയം തീർക്കുന്നു അവിടമാകെ…
ഭയത്തിനൊപ്പം ജാള്യതയും പരവേശവും വൃന്ദയെ കാർന്നുതിന്നാനൊരുങ്ങി…
ഗ്ലാസ്സിൽ ബാക്കിയായ അവസാനതുള്ളി മദ്യവും വായിലേക്ക് കമഴ്ത്തിക്കൊണ്ടയാൾ വേച്ചു വേച്ചു വൃന്ദയ്ക്കരികിലേക്ക് വന്നു…
അവളുടെ തുടുത്ത അധരങ്ങളിലും ഉടലിലും തങ്ങിയ കണ്ണുകൾ വന്യമായി തിളങ്ങുന്നു…
എന്തോ ഓർത്ത പോലെ മുഖം വെട്ടിച്ചു തിരികെ ചൂരൽകസേരയിലേക്ക് ഇരുന്നു…
“”വാടീ ഇവിടെ… ദേ ഇവിടെ ഇരിക്ക്…””
തന്റെ തുടയിൽ കൈകൾ തട്ടി അവളെ തന്റെ മടിയിലേക്കിരിക്കാൻ അയാൾ ക്ഷണിച്ചു… കണ്ണുകളിൽ ആജ്ഞയും മുഖത്ത് ഗൗരവവും…ഭയത്തോടെ മടിച്ചു നിൽക്കുന്ന വൃന്ദയുടെ ഹൃദയം കീഴ്മേൽ മറിയുകയായിരുന്നു…
“”വരാൻ… “” ശബ്ദത്തിൽ ദേഷ്യത്തോടെയുള്ളൊരു താക്കീതിന്റെ ഭാവം നിഴലിട്ടു…
മെല്ലെ നടന്ന് ചെന്നു അനുസരണയുള്ളൊരു കുട്ടിയെപ്പോലെ അയാളുടെ മടിയിലേക്കിരുന്നു… അടുത്ത നിമിഷമാ കൈകൾ വൃന്ദയെ വട്ടം ചുറ്റിപ്പിടിച്ചു തന്നിലേക്ക് അണച്ചു പിടിച്ചു…
“”കൊള്ളാം… ഞാൻ ഉദ്ദേശിച്ച പോലല്ല നീ… ആര് കണ്ടാലും കൊതിച്ചു പോകുന്നൊരു കിളുന്ത് പെണ്ണ്… “” വഷളമായി ചിരിച്ചുകൊണ്ട് താടിത്തുമ്പിൽ മൃദുവായൊന്നു ചുംബിച്ചു… പൊള്ളിപ്പിടഞ്ഞു പോയി… അതിലുപരി അയാളുടെ വാക്കുകളിൽ വി വസ്ത്രയാക്കപ്പെട്ടപോലെ…
വൃണപ്പെട്ടുപോകുന്ന ആത്മാഭിമാനത്തിൽ പിടഞ്ഞുകൊണ്ട് ധരനിൽ നിന്നും അടർന്നു മാറി രണ്ട് ചുവട് പിന്നിലേക്ക് വച്ചു… കണ്ണുകൾ അറിയാതെ പെയ്തു തുടങ്ങുന്നു… ഒരുവേള തളർന്നീ തറയിലേക്ക് വീണുപോകുമെന്ന പോലെ…
“”ഭാര്യയുടെ യാതൊരു അവകാശവും എന്നിൽ നിന്നും നീ ആഗ്രഹിക്കണ്ട…ഒരു വെ പ്പാട്ടിയെ പോലെ കുറച്ചു നാൾ നിനക്കെന്റെയൊപ്പം കഴിയാം…
നീ എനിക്ക് ആരാണെന്ന് അറിയണ്ടേ… ഞാൻ താലി കെട്ടിയ വെറുമൊരു സ റോഗേറ്റ് മദർ… അതാണ് നീ… എന്റെ കുഞ്ഞിന് ജന്മം നൽകാൻ ഞാൻ താലികെട്ടിയ വാടക ഗ ർഭപാത്രം…””
ഉറക്കെ പൊട്ടിചിരിച്ചുകൊണ്ടു വൃന്ദയ്ക്കരികിലേക്ക് നടന്നടുത്ത് താടിത്തുമ്പിൽ വിരൽ ചേർത്തു അവളുടെ കുനിഞ്ഞ മുഖം ഉയർത്തി… നിറഞ്ഞ കണ്ണുകൾ കാൺകെ പുച്ഛത്തോടെ അയാൾ ചിരിച്ചു…
ഈ നിമിഷം ഉടലോടെ കത്തിയെരിഞ്ഞ് ഒരുപിടി ചാരമാകാൻ ആശിച്ചു പോകുന്നു….
“”എന്തെ പറഞ്ഞതൊക്കെ മനസ്സിലായോ നിനക്ക്…””
കണ്ണുകൾ ഇറുക്കിയടച്ചപ്പോൾ ഇമകൾ താണ്ടി കണ്ണുനീർ കുതിച്ചൊഴുകി..
“”നിന്റെ തന്ത ലക്ഷങ്ങൾ എണ്ണി വാങ്ങി നിന്നെ ഈ ധരന് വിറ്റതാണെന്ന് മറന്നുപോയോ നീയ്… ഏഹ്…””
അവൾ ഒരു മങ്ങിയ ചിരിയോടെ കണ്ണുനീർ തുടച്ചു…
വീണ്ടും നിശബ്ദത കീഴടക്കിയ മണിയറയിലെ തുറന്നിട്ട ജനാലവഴി നിലാവ് നോക്കി നിന്നു… കസേരയിൽ ചാരിയിരുന്നു കൈത്തണ്ടയാൽ മുഖം മറച്ചു അയാൾ ഉറങ്ങുകയാകുമോ എന്ന് സംശയിച്ചു…
ഇടയ്ക്കെപ്പോഴോ പിന്നിൽ നിന്നും പുണർന്ന ആ ശരീരത്തിന്റെ ചൂടും മണവും ധരന്റെതായിരുന്നു എന്നറിഞ്ഞു… കഴുത്തിൽ അമർന്ന അയാളുടെ ചുണ്ടുകൾ ചെവിമടക്കിലേക്ക് ഇഴഞ്ഞു വരുന്നു…
പിന്നിയിട്ട നീണ്ട മുടിയിഴകൾ അഴിച്ചിട്ടു അവയിലേക്ക് മുഖം പൂഴ്ത്തി…ചന്ദനത്തിന്റെ ഗന്ധം ഉന്മാദനാക്കുന്നു…
“” റിയലി… യൂ ആർ വെരി സെ ക്സ്സി വൃന്ദ… നിന്നെപ്പോലൊരുവളെ ഞാൻ അറിഞ്ഞിട്ടില്ല… മത്ത് പിടിപ്പിക്കുന്ന ഗന്ധമാണ് നിനക്ക്… “”
ഇരുകവിളിലും അയാൾ അമർത്തി ചുംബിച്ചു…
ദേഹം വിറയ്ക്കുമ്പോഴും ആ കൈവിരലുകൾ അണിവയറിൽ ഇക്കിളി കൂട്ടുന്നു…ദേഹമാകെ പുഴുക്കൾ ഓടുന്ന അറപ്പോടും വെറുപ്പോടും വൃന്ദ കണ്ണുകൾ ഇറുക്കെ പൂട്ടി… ഒരു മരപ്പാവ പോലെ…
തിരിച്ചു നിർത്തി ആ നെഞ്ചിലേക്ക് അടക്കി ചേർത്തു വച്ചു… ആവേശത്തോടെ അവളുടെ ചുണ്ടുകളെ കവർന്നെടുത്തു… മദ്യത്തിന്റെ രൂക്ഷഗന്ധമുള്ള ചുടു ചുംബനങ്ങൾ…
ധരന്റെ കൈകൾ അവളെയും കോരിയെടുത്ത് കിടക്കയിലേക്ക് നടന്നടുത്തപ്പോൾ ഹൃദയം മുറവിളികൂട്ടുന്നു… പ്രണയത്തോടെ തന്റെ ഇണയിൽ അലിയാൻ കൊതിച്ചവൾ ഒരുവന്റെ വന്യതയിൽ ഇരയാക്കപ്പെടാൻ തുടങ്ങുകയാണോ…
തെക്കൻ പർവ്വതനിരകളിൽ നിന്നൊരു കൊടുങ്കാറ്റ് ആഞ്ഞു വീശി പാരിജാതം ഇതൾവിടർത്തിയ സുഗന്ധം കവർന്നെടുത്തു…
ധരൻ വൃന്ദയുടെ ഇളം മേനിയിലേക്ക് അമരാൻ ഒരുങ്ങി…വെറും പെണ്ണുടലല്ലവൾ തന്റെ പാതിയാണെന്ന് തിരിച്ചറിയാതെ…അതി ക്രൂരമായി…
അവളുടെ ശരീരം പൂക്കുല പോലെ വിറച്ചു… കണ്ണുകൾ പൊട്ടിയൊലിച്ചു… ഭയം… പരവേശം…വേദന…
“”എ… എന്നെ ഒന്നും ചെയ്യല്ലേ….എനിക്ക് പേടിയാ സാർ….””
കൈകൾ കൂപ്പി എങ്ങലടിച്ചു കരഞ്ഞു…
ആ കണ്ണുകളുടെ ദയനീയത ധരന്റെ ഉള്ളമൊന്നുളച്ചു…ആദ്യമായി ആ കല്ലിച്ച നെഞ്ചിൽ ഒരു കുഞ്ഞു വാത്സല്യം ഉറവപ്പൊട്ടി…
അയാളുടെ കൈകൾ അയഞ്ഞു… യാന്ത്രികമായി അവളുടെ നെറ്റിൽ ചുണ്ടമർത്തി നെഞ്ചിലേക്ക് ചേർത്തു പിടിച്ചു…ഒരു കൊച്ചു കുഞ്ഞിനെപ്പോലെ അവളും ചേർന്നു കിടന്നു… ഇനിയൊരു പ്രളയം വരുമെന്ന് ഓർക്കാതെ…
“”റിലാക്സ് വൃന്ദ… ഐ നീഡ് യൂ നൗ…””
ഒട്ടൊരു നിശബ്ദയ്ക്കൊടുവിൽ ധരന്റെ ശബ്ദം… മൗനമായി കിടന്നു മരപ്പാവപോലെ…
മെല്ലെ മെല്ലെ അവളിലെ ഓരോ അണുവിലും അയാളുടെ അധരങ്ങൾ ഓടി നടന്നു…ഒരു പൂവിറുക്കും പോലെ അവളിലെ പെണ്ണിനെ തൊട്ടുണർത്തി… ആ കണ്ണുകളിൽ അവൾ മുൻപ് കണ്ട വന്യമായ തിളക്കം സ്ഥാനംപിടിച്ചില്ല…തിരിച്ചറിയാൻ കഴിയാത്തൊരു വികാരവും വശ്യതയും…അവൾ വിവശയായി… തരളിതയായി…
ലാളിച്ചും നോവിച്ചും ചുംബിച്ചും അവളിലേക്കവൻ ആഴ്ന്നിറങ്ങി…മുറ്റത്ത് മഴക്കിലുക്കം…തുറന്നിട്ട ജനലഴികളിലൂടെ തൂവാനത്തിന്റെ കുളിർ…
സംതൃപ്തിയോടെ അവളിലേക്ക് തളർന്നു വീണ ധരന്റെ ചുണ്ടിൽ ആദ്യമായൊരു ചെറുചിരി വിരിഞ്ഞു…അവളിലേക്കും ആ ചിരി പകർന്നു… കവിളിൽ നാണത്തിന്റെ ചുവപ്പുകൾ നുണക്കുഴിയെ മൂടിവയ്ക്കുന്നു…
കണ്ണുകൾ തമ്മിൽ അടർത്തിമാറ്റാൻ കഴിയാതെവന്നു ഇരുവർക്കും… ധരൻ അകന്നു മാറി കിടക്കയുടെ ഒരറ്റത്തേക്ക് നീങ്ങി കിടന്നു…
ആ നെഞ്ചിലെ രോമമെത്തയിൽ മുഖം ചായ്ച്ചുറങ്ങാൻ വൃന്ദ കൊതിച്ചു… അതെ അയാൾക്ക് ദാഹമകറ്റാൻ ഒരു ശരീരം മാത്രമാണ് താനെന്ന ഓർമ്മയിൽ ഉള്ളൊന്ന് നീറി…ലഹരിയുടെ ആലസ്യം അയാളുടെ കണ്ണുകളെ മയക്കുന്നുണ്ടായിരുന്നു..
അടുത്ത നിമിഷം ധരൻ തന്റെ കൈകൾ വിടർത്തി വച്ചു ആ നെഞ്ചിൽ ചൂടിലേക്ക് വൃന്ദയെ ക്ഷണിച്ചു… അമ്പരപ്പോടെ കണ്ണു ചിമ്മുന്ന അവളെ വലിച്ചാ നെഞ്ചിലേക്കിട്ടു… ഹൃദയതാളം താരാട്ട് പാടി…
ഉണർത്തു പക്ഷികൾ ജനൽപാളികളിൽ പടർത്തിവച്ച പിച്ചകവള്ളികളിൽ തത്തിക്കളിച്ചു ചിലച്ചു… തന്റെ മാറിൽ മുഖം ചേർത്തുറങ്ങുന്ന ആളോട് തന്നിലെ സ്ത്രീയ്ക്ക് പൂർണ്ണത നല്ലപാതിയോട് ഒരു നേരിയ വാത്സല്യം…
തമ്മിൽ ചുബിച്ചു കിടക്കുക പുരികക്കൊടികളുടെ നടുവിൽ മെല്ലെയൊന്ന് ചുണ്ടുചേർത്തു…അടർന്നുമാറി…
ഇനി പുതിയ ജീവിതങ്ങൾ… പരീക്ഷണങ്ങൾ… സഹനങ്ങൾ… അവഗണകൾ… വെറുപ്പുകൾ…
കുളിച്ചു ഈറനോടെ നെറുകയിൽ ഒരു നുള്ള് സിന്ദൂരം ചാർത്തി.. താലിയിൽ കൊത്തിയ ധരൻ എന്ന പേരിൽ വിരൽ തൊട്ടു…
സ്വയം പുച്ഛം തോന്നി അവൾക്ക്…തന്നിലെ സ്ത്രീയെ വാക്കുകളാൽ കുത്തി മുറിപ്പെടുത്തിയിട്ടും ഒരൊറ്റ ചുംബനത്താൽ തരളിതയാക്കിയവനോട് വിധേയപ്പെടുകയും അവനിലേക്ക് അകാരണമായി വഴുതി വീഴുകയും ചെയ്യുകയാണല്ലോ എന്ന്…
താരമ്മയുടെ സ്നേഹസമീപങ്ങൾ അമ്മയെ ഓർമ്മിപ്പിച്ചു… കണ്ണുകൾ സജലമായി…
“”സമാധാനമായിട്ട് ഇരിക്കണം… അമ്മയെ ആരോഗ്യവതിയാക്കി ഈ താരമ്മ നിന്റെ മുന്നിൽ കൊണ്ട് വരും… വാക്ക്..””
ചിരിയോടെ കൈകവർന്നു കവിളിൽ തട്ടി…നെടുവീർപ്പോടെ പതിവ് ചിരിയണിഞ്ഞു നിന്നു…
താരമ്മയ്ക്കൊപ്പം പൂന്തോട്ടത്തിലും തൊടിയിലും ചുറ്റിക്കറങ്ങി… ഒരു ചെറിയ കുട്ടിയുടെ കളിചിരികളും കുറുമ്പും കുസൃതിയും കാട്ടുമ്പോൾ താരമ്മയിൽ മാതൃസ്നേഹം ഉണർന്നു…
വിടർന്നു നിൽക്കുന്ന മുല്ലപ്പൂക്കളാൽ മാല കെട്ടി അവരുടെ തലയിൽ വൃന്ദ ചൂടികൊടുത്തു…ആ സാരിത്തുമ്പിൽ തൂങ്ങി നടന്നു… ദൂരെ നിന്നെങ്ങോ ധരന്റെ കണ്ണുകൾ കൗതുകത്തോടെ അവളുടെ കളി ചിരികൾ ഒപ്പിയെടുക്കുന്നു…
കുറുമ്പും കുസൃതിയും വിട്ടുമാറാത്ത ഒരു ചെറിയ പെൺകുട്ടി…എന്നാൽ അവളുടെ ചൊടികളിൽ സാദാ നേരവും മായാതെ വിടർന്നു നിൽക്കും ഒരു നറു പുഞ്ചിരി…
ധരൻ നീട്ടിപ്പിടിച്ച കടലാസ് താളുകളിലേക്ക് വൃന്ദ ആശങ്കയോടെ നോക്കി…
“”മ്യുച്വൽ ഡിവോഴ്സ് പെറ്റിഷൻ ആണ്… അതിൽ സൈൻ ചെയ്യണം… നീ വന്ന കാര്യം സാധിച്ചു കഴിഞ്ഞാൽ എനിക്കൊരു ബാധ്യത ആകാൻ പാടില്ല… ചിലപ്പോൾ പോകെ പോകെ പല്ലാവൂരിലെ രാജ്ഞി പട്ടത്തിന്റെ സുഖത്തിൽ നീ എല്ലാം മറന്നാലോ…””
പരിഹാസ മുനകളിൽ തട്ടി ഹൃദയമൊന്ന് നൊന്തു… ചിരിയോടെ പേപ്പർ വാങ്ങി മറുത്തൊന്നും പറയാതെ സൈൻ ചെയ്തു നൽകുമ്പോൾ അയാളുടെ കണ്ണുകളിൽ അമ്പരപ്പിന്റെ ഒളികൾ മിന്നി… നിഷേധിക്കുമെന്ന് ഓർത്തുകാണണം…തിരികെ മുറിവിട്ട് പോകാനൊരുങ്ങി…
“”നിൽക്ക്….””
തിരിഞ്ഞു നോക്കാതെ തന്നെ വാതില്പടിയിൽ നിന്നു…
“”എന്നെ സംബന്ധിച്ചു സ്ത്രീ എന്നാൽ ഒരു ശരീരം മാത്രമാണ്…ഭോ ഗിക്കാൻ മാത്രം… അക്കൂട്ടത്തിലാ നീയും… അമിത പ്രതീക്ഷകൾ വയ്ക്കരുത്…ഒന്നിനോടും…””
ഒരാൾക്ക് ഇത്രമേൽ തരം താഴാൻ കഴിയുമോ…അവളുടെ കാൽനഖങ്ങൾ പോലും കോപത്താൽ വിറച്ചു…
“”ആ കൂട്ടത്തിൽ താരമ്മയടക്കം സ്വന്തം അമ്മയും പെങ്ങളും പെടുമായിരിക്കും, അല്ലേ മിസ്റ്റർ ധരൻ സഞ്ജയ്…””
അമർഷത്തോടെ അതിലുപരി പരിഹാസത്തോടെ അവളുടെ നാവുകൾ ചലിച്ചു…
അടുത്ത നിമിഷം അവൾക്ക് നേരെ പാഞ്ഞു വന്ന ധരന്റെ ബലിഷ്ഠമായ കൈകൾ ഇരു കവിളിലും ആഞ്ഞു പതിച്ചു… കരഞ്ഞില്ല.. കല്ലിച്ച മനസ്സിൽ ഇനി എവിടെ കണ്ണുനീർ…
വീണ്ടുമവൾ പുച്ഛത്തോടെ ചിരിച്ചു…
മുടിക്കുത്തിൽ അമർത്തിപ്പിടിച്ചു ഊക്കോടെ തള്ളി…അവൾക്ക് നോവുന്നു… പൊട്ടിക്കരയാൻ തോന്നുന്നു…തോൽക്കാൻ മനസ്സില്ലാതെ വാശിയോടെ നിലത്തു നിന്നും പിടഞ്ഞെഴുനേറ്റ് ഭിത്തിയിൽ ചാരി…
അവളുടെ കൂസലില്ലാഴ്മയിൽ അവന്റെ രക്തം തിളച്ചു…
പാഞ്ഞു വന്നവളുടെ കഴുത്തിൽ കുത്തിപ്പിച്ചു…
“”തോന്നിവാസം പറഞ്ഞാൽ കൊന്നു തള്ളും നിന്നെ…ബാസ്റ്റഡ്..””
കണ്ണുകൾ തുറിച്ചു ശ്വാസം പിടയുന്നു…
“”ഇനി നോവിച്ചാൽ കൊന്നേക്കണം എന്നെ… അല്ലെങ്കിൽ സ്വയം മരിക്കാൻ പേടിയില്ല ഈ വൃന്ദയ്ക്ക്….”‘
പിടി അയഞ്ഞു… ശക്തമായി ചുമച്ചു കൊണ്ട് ശ്വാസം ആഞ്ഞുവലിച്ചു…
ഭിത്തിയിൽ ശക്തമായി ധരൻ തന്റെ മുഷ്ടി ചുരുട്ടി പ്രഹരിക്കുന്നു… ആരോടോ ഉള്ള ദേഷ്യം പോലെ… പല തവണ… വലതു പുറം കയ്യിൽ നിന്നും ചോരയിറ്റ് വീണിട്ടും ഭ്രാന്തനെപ്പോലെ വിറയ്ക്കുന്നു….ഒരുവേള അവളും ഭയപ്പെട്ടുപോയി… ധരന്റെ ഇത്തരമൊരു മുഖം വൃന്ദ ആദ്യമായി കാണുകയായിരുന്നു…
പിന്നിലൂടെയവനെ അവൾ ഇറുക്കെ പുണർന്നു… ആ മുതുകിൽ തല ചേർത്തു നിന്നു…നിർത്തു എന്നൊരു യാചനയായിരുന്നു അത്…
ശബ്ദമുഖരിതമായിരുന്ന മുറിക്കുള്ളിൽ ശാന്തതയുടെ കാറ്റ് വീശി…
അടുത്ത നിമിഷം ധരനും അവളെ വാരിപ്പുണർന്നു… ചുംബനകളുടെ പെരുമഴയിൽ കുളിച്ചു നിന്നു ഇരുവരും… ഇയാൾക്ക് ഭ്രാന്താണോ എന്ന തോന്നലും ഇടയ്ക്ക് വൃന്ദയെ സന്ദർശിച്ചു…
ഉടലിൽ നിന്നും അടർന്നുമാറുന്ന വസ്ത്രങ്ങൾ… വിയർപ്പിലൊട്ടുന്ന ശരീരങ്ങൾ…ഒരു പ്രണയിനിയോടെന്നപോലെ സ്നേഹം മാത്രം അലിഞ്ഞു ചേരുന്ന ചെറു ചുംബനങ്ങൾ…കരലാളനങ്ങൾ…
സൂര്യന്റെ താപത്താൽ കത്തിയെരിയുന്ന പകലിൽ വീണ്ടും ആ ഇണയരയന്നങ്ങൾ തൂവൽ പൊഴിച്ചു…
മൂന്നു ദിവസങ്ങൾക്കു ശേഷമുള്ളൊരു സായാഹ്നത്തിൽ ധരൻ താരമ്മയോട് യാത്ര പറഞ്ഞു… ഒരു നോക്ക് കാണാനവൾ ഉമ്മറത്തേക്ക് ഓടി വരും മുന്നേ അകന്നു പോകുന്ന കാറിന്റെ ശബ്ദം കണ്ണുകളെ നിറച്ചു… എന്തെന്നില്ലാത്തൊരു സങ്കടം… ഒരു നോക്കിലൂടെ എങ്കിലും യാത്രപറയാമായിരുന്നു… ഒന്നും പ്രതീക്ഷിക്കരുതെന്ന് മുന്നറിയിപ്പ് തന്നിട്ടും ഹൃദയമെന്തെ അനുസരിക്കാത്തത്… ധരൻ എന്ന തടവറയിൽ നിന്നൊരു മോചനമെന്തെ ലഭിക്കാത്തത്… അറിയില്ല…
ദിനങ്ങൾ ഓരോന്നും എത്ര വേഗമാണ് അടർന്നു വീഴുന്നത്… ഒരു മാസം പിന്നിട്ടു… ആ ശബ്ദമൊന്നു കേൾക്കാൻ ഹൃദയം കൊതിക്കുന്നു… മറന്നു കാണും ഈ വൃന്ദയെ….ഓർക്കാൻ മാത്രം ഒന്നുമില്ലല്ലോ… അയാൾക്ക് മുന്നിൽ ശരീരം കാഴ്ചവച്ചവൾ… അത് മാത്രമല്ലേ… എന്നാൽ തനിക്കങ്ങനെ ആണോ… കാലമേ, മറുപടി തരാതെ ഈ കണ്ണുനീർ തോരുമോ എന്നറിയില്ല…
ഒരിക്കൽ അവളറിഞ്ഞു തന്റെ ഗർഭപാത്രത്തിൽ പൂത്ത ചോരയുടെ തുടിപ്പുകളെ…ഉള്ളറിഞ്ഞു ചിരിച്ചു.. പിന്നെ കരഞ്ഞു…സന്തോഷിച്ചു… താരമ്മയായിരുന്നു ഒരുപക്ഷെ അവളെക്കാൾ സന്തോഷിച്ചത്…
“”മോള് തന്നെ അവനെ വിളിച്ചു പറയണം… ഞാൻ പറയില്ലാട്ടോ…””
ചിരിയോടെ അവളെ ചേർത്തു പിടിച്ചു പച്ചമാങ്ങയുടെ കഷ്ണങ്ങൾ വായിലേക്ക് വച്ചുകൊടുത്തു അവർ…
ഹൃദയം തുടികൊട്ടുന്നു…ഈ കാത്തിരിപ്പിനവസാനം ഒരു സന്തോഷവാർത്ത തന്റെ നല്ലപ്പാതിക്ക് നൽകാമെന്നത് അവളെയും ആഹ്ലാദിപ്പിച്ചു…
നീണ്ട ബെല്ലുകൾക്കൊടുവിൽ ധരൻ ഫോണെടുത്തു… മറുതലയ്ക്കൽ വൃന്ദയുടെ ശബ്ദം കേട്ടതും അയാളുടെ കണ്ണുകൾ വിടർന്ന പോലെ… ചുണ്ടിൽ ചിരി വിരിഞ്ഞ പോലെ…
നീണ്ട നേരത്തെ നിശബ്ദത…
“”എന്തെങ്കിലും പറയാനുണ്ടോ നിനക്ക്…””
ശാന്തമായിരുന്നു ആ സ്വരം… വൃന്ദ ആശ്ചര്യപ്പെട്ടു…
“”ഇനി എന്നാ വരണേ ഇവിടേക്ക്…””
“”എന്തെ കൂടെക്കിടന്നു സുഖിക്കാൻ തോന്നണുണ്ടോ…””
ഒരു നിമിഷം തന്നെയാരോ ചെളിക്കുണ്ടിൽ ചവിട്ടി താഴ്ത്തി ശ്വാസം മുട്ടിക്കുന്ന പോലെ… കണ്ണുകൾ നിറഞ്ഞു…എങ്കിലും ചുണ്ടിൽ ആ നിമിഷവും പുഞ്ചിരി….
“”ഒരു കാര്യം പറയാനുണ്ടായിരുന്നു…””
വാക്കുകൾ ഒന്നിടറി… ഇത്രയും ക്രൂരനാണോ നിങ്ങൾ… നിങ്ങളുടെ കുഞ്ഞിനെ ചുമക്കുന്ന ഉദരമാണ് എന്റേത്… സ്നേഹിക്കില്ലെങ്കിലും ഇങ്ങനെ വാക്കുകളാൽ കുത്തിക്കൊല്ലാതിരുന്നൂടെ… വൃന്ദയുടെ ഉള്ളം പരിഭവം കൊണ്ടെന്നപോലെ നിശബ്ദമായി കേണു..
“”ദേ നോക്ക്… ഇനി മേലിൽ എന്നെ വിളിക്കരുത്… നിന്നെപ്പോലെ ഒരുത്തിയെയും ചുമക്കാൻ ധരന് പണ്ടേ താല്പര്യം ഇല്ല.. ഫോൺ വച്ചിട്ട് പോടീ…””
മുഖം പൊത്തി എങ്ങലടിച്ചു കരഞ്ഞു..
മറുതലയ്ക്കൽ ഫോൺ കട്ട് ആയതും ധരന്റെ ഫോണിലേക്ക് മറ്റൊരു കാൾ വന്നു…
“”ഹേയ് ധരൻ…. കല്യാണം ഒക്കെ കഴിഞ്ഞ് ഭാര്യയുടെ സാരിത്തുമ്പിലെ കെട്ടഴിച്ചില്ലേ ഇതുവരേക്കും…””
അഞ്ജലിയുടെ വാക്കുകളിൽ പരിഹാസവും അവനെ തന്റെ വരിധിയിലെത്തിക്കാനുള്ള തന്ത്രവും മുഴച്ചു നിന്നു…
“”നിർത്തടീ… ഇത് ധരൻ ആണ്… ഓരോ വാക്കും അളന്നു മുറിച്ചു വേണം പറയാൻ…””
“”കൂൾ ഡൌൺ യാർ… ഇന്നത്തെ ദിവസം മറന്നോ സാർ… മാസത്തിലെ ആദ്യ വെള്ളിയാഴ്ച… കൂടണ്ടേ നമുക്ക്… റൂം നമ്പർ 109…കാത്തിരിക്കും… “”
അഞ്ജലിയുടെ വാക്കുകളിൽ ധരന്റെ മനസ്സ് ആസ്വസ്ഥമായി… ഒടുവിൽ ആ ചുണ്ടിൽ ഒരു വഷളൻ ചിരി വിടർന്നു….
ഇരുട്ട് വീണു…
പ്ലാസ്സ ലാൻഡ് എന്ന പഞ്ചനക്ഷത്ര ഹോട്ടലിന്റെ ഇടനാഴിയിലൂടെ ധരൻ നടന്നു ചെന്ന് വാതിൽ മുട്ടി…
“”എനിക്കറിയാമായിരുന്നു താൻ വരുമെന്ന്… ഒരു കിളുന്ത് പെണ്ണ് വിചാരിച്ചാൽ ഒന്നും നിന്റെ ഭ്രാന്തിനെ തളയ്ക്കാൻ കഴിയില്ല എന്നുറപ്പല്ലേ…””
അവൾ ചിരിച്ചു… പക്ഷേ എന്തിനെന്നറിയാതെ ധരന്റെ മനസ്സിൽ ഒരു വീർപ്പുമുട്ടൽ…
ഷർട്ടിന്റെ ആദ്യ ബട്ടണുകൾ വ ശ്യമായ ചിരിയോടെ അഴിച്ചെടുത്ത് രോമാവൃതമായ നെഞ്ചിലവൾ ചുംബിച്ചു…
ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ….