എഴുത്ത്: മനു പി എം
ആടിയാടി വരുന്ന വേലായുധൻ ചേട്ടൻെറ പുറകെ ഒരു ദിവസം യക്ഷിയങ്ങ് കൂടി ….
നല്ല പട്ടചാരയം കലർന്ന ചോരയാണെന്ന് ഓർത്ത് അവളുടെ വായേൽ വെള്ളമൂറി..
എങ്ങനെ എങ്കിലും വേലായുധൻ ചേട്ടനെ വളച്ചു എടുക്കണം എന്ന് യക്ഷി കണക്ക് കൂട്ടി.. വിരലിലെ നഖം തേഞ്ഞു തുടങ്ങി .
ഇനി കൂട്ടിയ തൻറെ കണക്കുകൾ തെറ്റുമെന്ന് മനസ്സിലാക്കിയ യക്ഷി വേലായുധൻ ചേട്ടനെ സോപ്പിട്ട് തുടങ്ങി..
ചേട്ടൻ എവിടേന്നാ…
ഞാൻ കള്ളു കിടുച്ചു വരുവാണ്.
അത് നല്ലതാണോ ചേട്ടാ..
കൊഴപ്പില്ലെടി നല്ല ഒന്നാന്തരം ചെത്തുകള്ള .. കുറച്ചു പുളി.ഒക്കെ ഉണ്ടെന്നെ ഉള്ളു..
വേലയുധുൻ യക്ഷിയുടെ തോളിൽ തോളു കൊണ്ട് ഒന്നു തട്ടി
ആ നിമിഷം പുള്ളി ബാലൻസ് തെറ്റി വെച്ച് വിഴാൻ പോയി കാരണം മൂപ്പെരുടെ കാല് നിലത്ത് നേരെ കുത്തുന്നില്ലായിയുന്നു കാല് x പോലെയാണ് പോണ് ..
ചേട്ടാ ഇത്തിരി ചുണ്ണാമ്പ് എടുക്കാണ്ടോ…
ഇല്ല .. അരയിൽ കുപ്പിയുണ്ട് മതിയോടി മുത്തേയ് ..
അയാൾ അവളുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ച് ചുണ്ട് നൈസായ് അങ്ങ് കടിച്ച് വളച്ചു കാട്ടി…
എവിടെയ പഞ്ചാരെ.. വീട്…
പാലയില..
അത് കേട്ടതും വേലയുധൻ ചേട്ടൻ പിടിച്ചു കുറ്റിയടിച്ച പോലെ ഒന്നു നിന്നു
പിന്നെ അവളുടെ മുഖത്തേക്ക് നോക്കി ..
അവൾ അട്ടഹാഹിച്ചു ചിരിക്കുകയായിരുന്നു അപ്പോൾ…
പിന്നെ ഒന്നും നോക്കിയില്ല വേലയുധൻ ചേട്ടൻെറ കൈ ഉയർന്ന് ..
നൈസായിട്ട് ഒരൊറ്റയടി യക്ഷിയുടെ മുഖത്തേ്.
അവള് വെച്ചു പോയി നിലത്തേക്ക്
നീണ്ടു വന്ന രണ്ട് പല്ലുകൾ പൊട്ടി താഴെക്ക് വീണു…
യക്ഷിയെ എണിപ്പിച്ച് ഒന്നുക്കൂടെ കൈ ഓങ്ങിയിട്ട് പറഞ്ഞു
ഏതവൻെറ വാക്ക് കേട്ട് ഇറങ്ങി പോന്നതാടി നീ ഈ പാതിരാത്രിയിൽ ….ഒന്നും കൂടെ കൊടുത്തിട്ട് പറഞ്ഞു…
നടക്ക് പെരേക്ക് നാളെ രാവിലെ തൃശൂരിൽ നിന്നും പാലേക്ക് ബസ് ഉണ്ട് അതിനു കേറ്റി വിട്ടു തെരാം…
എന്തായാലും ഒറ്റയ്ക്ക് ഒരു പെണ്ണിനെ പെരുവഴിയിൽ ഉപേക്ഷിച്ചു പോകാൻ ഈ വേലായുധൻ ചെറ്റയല്ല ..മുന്നെണ്ണത്തിൻെറ തന്തയ തന്ത…
അയാളുടെ കൈയ്യിലെ മുറുക്കെ ഉള്ള പിടത്തവും ഒന്നു മുറുക്കിയപ്പോൾ
യക്ഷി ..ഫ്ലാറ്റ് …