കുളി കഴിഞ്ഞ് ഈറമുടിയിൽ ഇങ്ങനെ ഒരു തോർത്തു ചുറ്റി ഞാനണിയിച്ച സിന്ദൂരവും നറുകയിൽ അണിഞ്ഞു നിൽക്കുന്ന നിന്നെ…

എഴുത്ത്: മനു പി എം

..ഫെബ്രുവരി ലാസ്റ്റ്… ആയിരുന്നു എന്റെ കല്ല്യാണം…

നാലഞ്ച് കൊല്ലത്തോളം ജോലി കൂലിയും ഇല്ലാതെ പ്രേമിച്ചു നടന്നു…കുടുംബം കുളം തോണ്ടി ..ഒടുവിൽ സ്വൈര്യം കെട്ട് വീട്ടുകാർ എല്ലാവരും പിടിച്ച പിടിയാലെ ഗൾഫിലേക്ക് നാട് കടത്തി..

എനിക്കാണെ അവളെ വീട്ടു ഒരു നിമിഷം നിൽക്കാൻ പറ്റില്ല…

അതിനാൽ ഏത് സമയവും വീഡിയോ കാളും.. ചാറ്റിങ്ങും ഫോൺവിളിയും തന്നെയായിരുന്നു..അപ്പോഴൊക്കെ ഞാൻ ചിന്തിച്ചിട്ടുണ്ട്… ഈ സോഷ്യൽ മീഡിയ ഒന്നും ഇല്ലാരുന്നുവെങ്കിൽ തെണ്ടി പോയേനെ എന്ന്..

അപ്പോൾ ഇതൊന്നും ഇല്ലാത്ത കാലത്ത് ഇവിടെയെത്തിപ്പെട്ടവരെ ഒന്ന് സമ്മതിക്കണം..

നാടു കടത്തിയ വീട്ടുക്കാരോടുള്ള വാശിയിൽ അവരുടെ കോളുകൾക്ക് ഓക്കെ തിരക്കാണെന്ന് പറഞ്ഞു ഒഴിവാക്കി..

ഞാനവളുടെ സ്വരത്തിനു മാത്രമായി കാതോർത്തിരിക്കും..

എങ്ങനെയൊക്കയോ മൂന്ന് കൊല്ലം തള്ളി നീക്കി…

ഒടുവിൽ സഹിക്കെട്ട് നാട്ടിലെത്തിയിട്ട് അമ്മയോട് പറഞ്ഞു… എനിക്കവളെ കെട്ടിച്ചു തന്നില്ലേ നിങ്ങൾ പിന്നെ എന്നെ ജീവനോടെ കാണില്ലയെന്ന്…

എന്തായാലും ആ വിരട്ടലിൽ പേടിച്ചിട്ടാണോ..അതോ ഞാനൊരു പാഠം പഠിക്കാട്ടെയെന്ന് വെച്ചിട്ടാണോ അറിയില്ല…. പിന്നെ കാര്യങ്ങളെല്ലാം വേഗത്തിലായി..

അങ്ങനെ ഏറ്റവുമടുത്ത ശുഭ മുഹൂർത്തത്തിൽ.. ഞാൻ എന്റെ പ്രണയിനിയെ സ്വന്തമാക്കി..

യുദ്ധം ചെയ്തു ഏതോ രാജ്യം സ്വന്തമാക്കിയ രാജാവിന്റെ ഭാവമായിരുന്നു അപ്പോൾ..

അപ്പോഴൊക്കെ അമ്മയുടെയും അച്ഛന്റെയും മുഖത്ത് ഞങ്ങൾ ഇത് എത്ര കണ്ടതാ..എന്നൊരു ഭാവം

പക്ഷെ രാജ്യം കീഴ്ടക്കിയവന് ഇനി എന്തോന്ന്… പേടിക്കാൻ…

എന്റെ ആ അഹങ്കാരമൊക്കെ പിറ്റേ ദിവസം തന്നെ പൊയി കിട്ടി

കല്യാണം കഴിഞ്ഞു രണ്ടു ദിവസം ആയപ്പോൾ പാത്രങ്ങൾ നിലത്തു വീഴുന്ന ശബ്ദം കേട്ടാണ് അന്ന് രാവിലെ കണ്ണു തുറന്നതു…

കട്ടിലിൽ അവൾ കിടന്നിടം ശൂന്യമായിരുന്നു…

ഓ രാവിലെ തന്നെ അവൾ നല്ല മാരുമകളായി.. അമ്മയെ സോപ്പിട്ട് കൈയിലെടുക്കാനാകും ശ്രമം …

അതു അങ്ങനെയൊന്നും പതയൂലെന്ന് എനിക്കല്ലേ അറിയൂ…ആദ്യമെ തന്നെ അവളെ പറഞ്ഞു പേടിപ്പിക്കണ്ടാലോ വെച്ചു…ഇനിയും സമയമുണ്ടല്ലോ.. പതിയെ പറഞ്ഞു മനസ്സിലാക്കാം…

ചിലപ്പോൾ എന്റെ പ്രിയതമ എനിക്കുള്ള ചായയുമായി ഇപ്പോൾ വരുമായിരിക്കും..

എന്റെ ചിന്തയെ ഭേദിച്ചു കൊണ്ട് വീണ്ടും പാത്രം താഴെ വീഴുന്ന ശബ്ദം…

ഇതെന്താ ഇന്നിവിടെ വല്ല പൂച്ചയും കയറിയോ…

എന്തായാലും ഇനിയും കിടക്കുന്നത് ശെരിയല്ലെന്നു എന്റെ സിക്സ്തു സെൻസ് പറഞ്ഞു…

ഞാൻ മെല്ലെ അടുക്കളയിലേക്ക് ചെന്നു

അവിടെയതാ പൂച്ചയുടെ മുൻപിൽ അകപ്പെട്ട എലിയുടെ ഭാവത്തിൽ എന്റെ അമ്മയുടെ മുമ്പിൽ എൻ്റെ ഭാര്യ ഭയന്ന് നിൽക്കുന്നു..

എന്താ അമ്മേ എന്താ ഇവിടെ ഉണ്ടായത്…

അതു നീ നിന്റെ ഭാര്യയോടെ തന്നെ ചോദിച്ചോളൂ എന്ന് പറഞ്ഞ് അമ്മ ചായ ഇടാൻ തുടങ്ങി

വിളറി വെളുത്തു എന്നെ നോക്കി നിൽക്കുന്ന നന്ദനയുടെ മുഖത്ത് ഞാൻ ചോദ്യഭാവത്തിൽ നോക്കി….

അവളാണെങ്കിൽ ഇപ്പോൾ കരയും എന്ന മട്ടിലാണ്..

നന്ദന ഇവിടെ വാ..ചായ ഇടുന്നതു എങ്ങനെയാണെന്ന് നോക്കിക്കോളൂ അമ്മ അത് പറഞ്ഞാപ്പോൾ

ഞാൻ പകച്ചു പണ്ടാരടങ്ങി പോയി…

അപ്പോൾ പേരിനു പോലും ഒരു ചായയിടാൻ അറിയാത്തവളാണോ എന്റെ ഭാര്യ…

അപ്പോൾ ഇവൾക്ക് ഒരു ചായ ഇടാനും അറിയില്ലേ…

ഉപ്പും പഞ്ചാസാരയും അറിയാത്ത ഇവളാണോടാ ചായ ഇടുന്നു..

അന്തം വിട്ടു നിന്ന എന്റെ കൈയിലേക്ക് അമ്മ ഒരു കപ്പ്‌ വെച്ചു തന്നു..

ഇന്നാ നിന്റെ ഭാര്യ ആദ്യമായിട്ടുണ്ടാക്കിയ ചായയാ…എന്റെ മോൻ കുടിച്ചു നോക്കിട് അഭിപ്രായം പറ..

ഞാനതു ചുണ്ടോടടുപ്പിച്ചു ഒരു കവിൾ കുടിച്ചു..

അകത്തേക്ക് പോയ സ്പീഡിൽ അത് പുറത്തേക്ക് തന്നെ തെറിച്ചു..ഇറക്കാനും വയ്യ തുപ്പാനും വയ്യാത്ത അവസ്ഥയിൽ…ഞാൻ ദയനീയമായി എന്റെ ഭാര്യയെ നോക്കി..

അവിടെയതാ തീപ്പന്തം പോലെ ജോലിക്കുന്ന രണ്ടു കണ്ണുകൾ ആ, തീയിൽ ഞാനിപ്പോൾ കത്തിച്ചാമ്പലായി പോവുമെന്നു തോന്നി..

ഞാൻ തിരിഞ്ഞു എന്റെ മുറിയിലേക്കോടി

നേരെ ബാത്‌റൂമിലേയ്ക്കോടികയറി .. വായിൽ നിറഞ്ഞ ബാക്കി ചായ പുറത്തേയ്ക്കു തുപ്പി…

വായിൽ വെള്ളം കൊണ്ട് നന്നായി കഴുകി…രാവിലെ തന്നെ വാ ചീത്തയാക്കിയെന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ബ്രെഷ് ചെയ്തു

പുറത്തു വരുമ്പോൾ അടുക്കളയിൽ കണ്ട അതെ ഭാവത്തിൽ അതാ എന്റെ പ്രിയതമ മുറിയിൽ…

ദൈവമെ കൈയിൽ ഒരു കപ്പും ഉണ്ടാലോ..ഇനി ഇതെന്താകുവോ ആവോ… ഇനി വല്ല vim കലക്കിയതാകുവോ..

ഇന്നലെവരെ പ്രണയത്തോടെ മാത്രം ഓർത്തിരുന്നവളെ ഇന്നു ഒരു പേടിയോടെ കാണെണ്ടി വരുമെന്ന് ആരറിഞ്ഞു…ഹോ മനുഷ്യന്റെ മനസ്സ് എത്ര പെട്ടെന്ന മാറി മറിയുന്നതു…

ഇനി ഇവക്കു എന്നോട് വല്ല കലിപ്പും ഉണ്ടാകോ

എന്താ മനുഷ്യ ഇത്രയും മിഴിച്ചു നോക്കാൻ… ഇതാ ചായ

ഹമ്മോ… എന്താ ഒരു കലിപ്പ്..ഇനി ഇതിലെന്താ കലക്കിയത്.

ഇത് നിങ്ങളുടെ അമ്മ ഉണ്ടാക്കിയതാ.. അത് കേട്ടതും ഒരു ആശ്വാസമായി..

ഇനിയും എന്തായാലും ഒരു പരീക്ഷണം നേരിടാണ്ടാലോ

ചായ വാങ്ങിച്ചു കുടിച്ചോണ്ട് നിൽക്കുമ്പോൾ ഞാനവളോട് ചോദിച്ചു..

ഏടി നിനക്ക് വീട്ടു പണികൾ ഒന്നുമറിയില്ലെ…

എവിടെന്ന് നന്ദന കൈമലർത്തി ..

കല്യാണമായപ്പോഴെങ്കിലും വല്ലതും ഉണ്ടാകാൻ പഡിക്കാണ്ടെ ..കോ പ്പെ.

കുറഞ്ഞ പക്ഷം ഒരു ചായ ഉണ്ടാകാനെങ്കിലും…

ഇനി എൻെറ അമ്മയ്ക്ക് വയ്യാതെയായ ആര് എനിക്ക് വല്ലതും വച്ചുണ്ടാക്കി തരും..

എല്ലാരോടും ഫൈറ്റ് ചെയ്തു സ്വന്തമാക്കിയവൾ..

ആദ്യ ദിവസം തന്നെ മാനംകെടുത്തിയല്ലോ ടി ..

നിങ്ങ്ള് കാരണമല്ലെ മനുഷ്യ ഞാനിങ്ങനെ ആയേ..

ഇനി ഞാനെന്ത് ചെയ്തൂന്ന നീ ഈ പറയണ്..

ഇതുപ്പോൾ നീനക്കു ജോലി ചെയ്യാൻ അറിയാതതിന്…ഞാനെന്തു പിഴച്ചെ ടീ…

പ്രേമിച്ചു നടക്കുമ്പോഴേ മണിക്കൂർകളോളം ഫോൺ വിളിക്കുമ്പോൾ ഞാനെത്ര തവണ പറഞ്ഞു…

എനിക്ക് വീട്ടിൽ ജോലിയുണ്ട് ഫോൺ വെക്കുവാന്ന് എന്നൊക്കെ

അപ്പോഴെന്താ പറയാറ് നിൻെറ തള്ളയില്ലേ എവിടെ അവരോട് ചെയ്യാൻ പറ എന്നൊക്കെ..

എന്നിട്ടും എന്തിന് കല്യാണത്തിനു രണ്ടു ദിവസം മുൻപ് ബ്യൂട്ടിപാർലറി പോകാൻ വരെ ഞാൻ എത്ര വഴക്കിട്ടാ നിങ്ങള് വിട്ടേ..

പിന്നെ ഞാനെങ്ങനെ പഠിക്കാനാ..

ഇനിപ്പൊ എല്ലാം സഹിച്ചേരെ ..എന്ന് വച്ച് എന്റെ മെക്കിട്ടു കേറാൻ നോക്കിയ വിവരം അറിയൂട്ട..പറഞ്ഞില്ലെന്ന് വേണ്ട..

ഇതും പറഞ്ഞു എന്റെ കൈയിൽ നിന്നും ചായ കപ്പും വാങ്ങി അവൾ വെട്ടിത്തിരിഞ്ഞു ഒറ്റ പോക്ക്..

ഇന്നലെ വരെയും ഏട്ടാ എന്ന് കൊഞ്ചി സ്നേഹം ഒലിപ്പീച്ചിരുന്ന അവൾക്കു ഇന്നു ഞാൻ നിങ്ങളായി..

നോക്കണേ താലിയുടെ ഒരു അഹങ്കാരം..

അങ്ങനെ പകൽ മുഴുവൻ പാചകം ചെയ്യലും, പഠിക്കലുമായി അവളെ ഒന്ന് മിണ്ടാനോ, തൊടാനോ കിട്ടിയില്ല…

എങ്ങനെയെങ്കിലും ഒന്നു രാത്രിയായ മതിയാരുന്നു..

അങ്ങനെ കാത്തു കാത്തിരുന്ന ആ നിമിഷം വന്നു

അടങ്ങാത്ത സ്നേഹത്തോടെ അവളെ വാരിപുണരാൻ ചെന്ന് എന്റെ നേരെ അവൾ പൊട്ടിത്തെറിച്ചു…

അങ്ങോട്ട്‌ മാറി കിടക്കു മനുഷ്യ രാവിലെ മുതൽ അടുക്കളയിൽ നിന്നു നടുവൊടിഞ്ഞു വന്നതാ…

ഒന്ന് സ്വസ്ഥമായി ഉറങ്ങാനും സമ്മതിക്കില്ലേ..

പിന്നെ ഒരു കാര്യം… ഇനി ഞാൻ എന്ന് തനിയെ ഞാൻ പാചകം ചെയ്യാൻ തുടങ്ങുന്നു അന്നേയുള്ളൂ ഇനി നമ്മൾ തമ്മിൽ ഒരു ദാമ്പത്യം

അതും പറഞ്ഞു അവൾ കട്ടിലിന്റെ മറുവശത്തേയ്ക്ക് ചരിഞ്ഞു കിടന്നു..

ഇതിലും ഭേദം കെട്ടാതെ ഇരിക്കുന്നതായിരുന്നു …

ഞാനെന്റെ വിധിയെ പഴിച്ചു കൊണ്ട് ഉറക്കം വരാതെ തിരിഞ്ഞു മറിഞ്ഞു

പിനീടുള്ള ദിവസങ്ങളിലും ഇത് തന്നെ ആവർത്തിച്ചു..

അതിന് ഇടയിലേക്ക് ആണ് ചേച്ചിയും മക്കളും കയറി വന്നത്.

അവളെ ഒന്നു അടുത്തു കിട്ടാൻ പറ്റാത്ത സങ്കടം എനിക്കും … അമ്മയുടെ വഴക്ക് കേട്ട് വീട്ടു ജോലി പഠിക്കാനുള്ള തിരക്കിൽ അവളും..

എന്നോട് ഉള്ള വാശിക്ക് അവൾ കൂടുതൽ സമയവും അമ്മയ്യ്ക്കൊപ്പം അടുക്കളയിൽ തന്നെ കൂടി .

വല്ലപ്പോഴും മൊന്നടുത്ത് കിട്ടിയാലോ ഇടയിലൊരു കരിങ്കല്ല് പോലെ പെങ്ങളുടെ കുരിപ്പുകളുമുണ്ടാവും..

സ്വന്തം ഭാര്യയെ ഒന്നു കെട്ടി പിടിക്കാനോ ഉമ്മ വെക്കാനോ പറ്റാതെ എന്നിലെ ഭർത്താവ് പൊറുതി മുട്ടി..

അതിനിടയിൽ കൂനിൻ മേൽ കുരുപോലെ .അപ്രതീക്ഷിതമായി ലോക്ക്ഡൗൺ വന്നതും ഒക്കെ വീടനു ഉള്ളിൽ അടിഞ്ഞു കൂടിയതും..

അളിയൻ ഗൾഫിൽ ആയത് കൊണ്ട് പെങ്ങളുടെ നിരാന്തരമുള്ള ഫോൺ വിളിയും അന്വേഷണം കൂടെ ആയപ്പോൾ എനിക്ക് വീട് വിട്ട് വരെ ഓടാൻ തോന്നി..

പക്ഷെ പുറത്തിറങ്ങിയ കൊറോണ പിടിച്ചാലോ ഓർത്തു റൂമിൽ ഒതുങ്ങികൂടി

എങ്ങനെയെങ്കിലും ഒന്നുറങ്ങാ വെച്ചാലോ . തലയിലും നെഞ്ചത്തും കുട്ടികൾ കുതിര കേറി കിടപ്പാണ് ആകെ പെട്ടു പോയ അവസ്ഥ ..

തൻെറ പെണ്ണിനെ ഒന്നു ആരും കാണാതെ ഒരു ഉമ്മയെങ്കിലും കൊടുക്കാൻ തല ചൊറിഞ്ഞ് തക്ക നേരം നോക്കി അടുക്കളയിൽ വട്ടം ചുറ്റി

അവൾ മാത്രം ഉള്ളപ്പോൾ ചെന്ന് പറയും..

എടീ എത്ര നാളയാടി ഒന്ന് കണ്ടിട്ടു….

അയ്യോട പാവം ഇത് നേരത്തെ ഓർക്കണമായിരുന്നു

ഇന്നുപ്പോൾ മുഴുവൻ ജോലിയും ഞാൻ തന്നെ ചെയ്യണ് .ഓർമ്മ ഉണ്ടല്ലോ…

നിങ്ങൾ ഒരൊറ്റൊരുത്തൻ കാരണമാ …ഞാൻ ഇങ്ങനെ ആയി..

ഇപ്പോൾ തോന്നുവാ പ്രേമവും,കല്യാണവും മണ്ണാക്കട്ടയുമൊന്നും വേണ്ടായിരുന്നുവെന്ന്…

എടി ഇതൊക്കെ നമ്മുടെ കുടുംബത്തിന് വേണ്ടിയല്ലെ..

ആ… ആയിരിക്കാം ഞാനൊന്നും പറഞ്ഞില്ലോ..നിങ്ങളുടെ അമ്മ ഒരു പാവം ആയോണ്ട് എന്റെ പൊട്ടത്തരം സഹിക്കുന്നു. അല്ലേൽ കാണായിരുന്നു..

ഇനിപ്പൊ നിങ്ങൾക്ക് വല്ല ബുദ്ധിമുട്ട് ഉണ്ടോ..ഹരിയേട്ട

ഉം.. ഉണ്ട് കരളെ..

അയ്യോ എന്താ സ്നേഹം എന്തോ കാര്യം നടക്കണമല്ലോ മോനെ എന്താ അത്..

ഒന്നു കെട്ടിപ്പിടിച്ചു ഒരുമ്മ തരട്ടെ..

ഇവിടെ ഇപ്പോൾ ആരുമില്ലല്ലോ .ഏടി കുറെ ആയില്ലെ ഞാനിങ്ങനെ മുരടിച്ചു നടക്കണ്..

കെട്ടിയ നാളു തൊട്ട് അൻെറ ജോലിയും ഇപ്പോൾ ലോക്ക്ഡൗണും..

പ്രേമിച്ചു നടക്കുമ്പോൾ പറഞ്ഞു കല്ല്യാണം കഴിയട്ടെ എന്നിട്ട് ഇപ്പോൾ എന്തായ് നാട്ടിലും വീട്ടിലും

ലിപ്പ് ലോക്ക് ആയി കിടക്ക .

അയ്യോ മോനെ സാരമില്ല അങ്ങ് സഹിച്ചോ ഇവിടെ വന്നപ്പോൾ തൊട്ടു ഞാനും കുറെ സഹിക്കുന്നുണ്ട്….. അതുപോലെ എന്റെ മോനും അങ്ങ്ട് സഹിച്ചോ..

പറ്റില്ല ഞാൻ കേറി പിടിക്കും പെണ്ണെ..

ഞാനമ്മയെ വിളിക്കുമെ

പൊന്നെ ചതിക്കെരുത് ഒരുമ്മ മാത്രം മതിയെടി

പറ്റില്ല പറഞ്ഞ പറ്റില്ല ചേച്ചിയെങ്ങനും കണ്ടോണ്ടു വന്ന നാണേക്കേടല്ലെ..

ചേച്ചി ഒന്നും വരില്ല കുട്ടികൾ ചോറു ഉണ്ണുവല്ലെ..

അല്ലേലും ഇങ്ങൾക്ക് നാണമില്ലല്ലോ പറഞ്ഞു ..അവളൊരു പാത്രം മനപ്പൂർവ്വം താഴെ ഇട്ടു..

ഒച്ച ഉണ്ടായതും പുറത്ത് നിന്നും ശബ്ദം ഉയർന്നു..

എന്താട അവിടെ ..

അത് അമ്മേ ഈ ഹരിയേട്ടൻ അടുക്കളയിൽ ശല്ല്യം ജോലി ചെയ്യാൻ സമ്മതിക്കണില്ല..

ദേ ഇപ്പോൾ ഒരു പാത്രം എടുത്ത് താഴേ ഇട്ടേക്കുന്നു..

നിനക്കെന്താട അടുക്കളയിൽ കാര്യം

അത് അമ്മെ ഞാൻ കുറിച്ച് പഞ്ചാര എടുക്കാൻ ..വന്നതാ

ആ മതി മതി ..നിൻെറ പഞ്ചാര .. അത് ഇത്തിരി കൂടുന്നുണ്ട് ..

മോളെ നീ ആ തുണിയൊന്നു മുക്കി വച്ചേക്ക്കുറച്ചു കഴിഞ്ഞു അമ്മ കഴുകി ഉണക്ക..

ശരിയമ്മെ.. പറഞ്ഞു അവൾ പുറത്തേക്ക് പോയി.

കുറച്ചു കഴിഞ്ഞ് ഞാൻ പുറത്തേക്ക് ഇറങ്ങി ചെന്ന്..

ചെല്ലുമ്പോൾ അമ്മ തുണി ഉണക്കുവാണ്. ..

ഞാൻ പെട്ടെന്ന് നന്ദനയെ പിടിച്ച് വലീച്ചു ഒരു മറവിലേക്ക് മാറി..

പെണ്ണേ. ഞാനിപ്പോൾ ആണ് നിൻറെ മോഹി പ്പിക്കുന്ന ഭംഗി ആസ്വദിക്കുന്നത്.

കുളി കഴിഞ്ഞ് ഈറമുടിയിൽ ഇങ്ങനെ ഒരു തോർത്തു ചുറ്റി ഞാനണിയിച്ച സിന്ദൂരവും നറുകയിൽ അണിഞ്ഞു നിൽക്കുന്ന നിന്നെ കാണാൻ നല്ല ചേല പെണ്ണെ..

അവൻെറ കരങ്ങളിൽ ആകപ്പെട്ട അവൾ അവൻെറ മിഴികളിൽ നോക്കി..

ആണോ .. ഞാനറിഞ്ഞില്ല.

മതി എന്നെ വിടുന്നുണ്ടോ ഏട്ടാ.. എനിക്ക് ജോലിയുള്ളതാ..

എൻറെ ദേവിയെ ഇത് എന്ന് തീരുവോ എന്തോ..

വിട് ചെക്കാ..

വിടാ പക്ഷെ ഒരു കാര്യം അനുസരിക്കോ..

എന്താ. പറ..കേൾക്കട്ടെ..

ഇന്ന് രാത്രി നമ്മുക്ക് മുകളിൽ കിടക്കാടീ..

അവിടെയാകുംമ്പോൾ ചേച്ചിയുടെയും കുട്ടികളുടെയും ശല്യം ഉണ്ടാകില്ല

അയ്യോട പാവം എൻറെ ഭർത്താവ്..

അവൾക്ക് ചിരി പൊട്ടി

എന്റെ ചക്കരയല്ലേ ഒന്നും സമ്മതിക്കെടാ…

എത്ര ദിവസമായി ഞാൻ എന്റെ പൊന്നിനോടൊന്ന് മനസു തുറന്നു സംസാരിച്ചിട്ടു…

അവന്റെ ആ കൊഞ്ചലിൽ അവൾ വീണു…

സമ്മതിക്കടി മുത്തേ…

ഉം… അവളൊന്നും മൂളി….

ഇനി എന്റെ മോനോന്നു വിട്ടേ എന്നെ…

എന്റെ ജോലി ചെയ്തു തീർക്കട്ടെ…

തിരിഞ്ഞു നടക്കാൻ പോയ അവളെ അവൻ പിടിച്ചു തന്നിലെയ്ക്കടുപിച്ചു അവളെ ഉമ്മകൾ കൊണ്ട് പൊതിഞ്ഞു…

രാത്രിയിൽ നേരത്തെ മുകളിലെത്തി അവൾക്കായി കാത്തിരിക്കുമ്പോൾ മനസ്സിലോർത്തു പോയി

ഒരോ ലോക്ക്ഡൗൺ കൊറോണയും പാവപ്പെട്ട എന്നെ പോലുള്ള ഭർത്താക്കൻ മാർക്കുണ്ടാക്കിയ നഷ്ടങ്ങളെ..

എങ്കിലും എന്റെ കൊറോണ എന്നോടി ചതി വേണ്ടായിരുന്നു

ശുഭം..