മഴനൂലുകൾ ~ ഭാഗം 08, എഴുത്ത്: NIDHANA S DILEEP

ഭാഗം 07 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…

“”” പിന്നേ…വല്യമ്മച്ചീടെ ജിതുവും ഇത്രേ ഉള്ളൂ…വല്യമ്മച്ചിയെ പോലെ തന്നെയാ…ഭയങ്കര സ്നേഹാ എല്ലാവരോടും…പ്രത്യേകിച്ച് നിന്നോട്…”” തനുവിന്റെ കൈകൾക്കു മുകളിൽ കൈ വച്ചു കൊണ്ട് പറഞ്ഞു.പിന്നേ കണ്ണുകൾ ഇറുകി ചിമ്മി കൊണ്ട് എഴുന്നേറ്റു അവരുടെ കൂടെ കളിക്കാൻ തുടങ്ങി.

****************************

വല്യമ്മച്ചി പാത്തൂനെ കൊണ്ട് ജിതനെ അപ്പ എന്നു വിളിപ്പിക്കുന്നത് കേട്ടാണ് തനു ഹാളിലേക്ക് വന്നത്്‌ജിതനും അപ്പയുമെല്ലാം അതു കേട്ട് ഇരിക്കുന്നുണ്ടായിരുന്നു. വല്യമ്മച്ചി പറഞ്ഞു കൊടുത്ത് പാത്തു ജിതനെ അപ്പാ എന്നു വിളിക്കുന്നത് കേട്ട് തനു തറഞ്ഞു നിന്നു.ജിതൻ തനുവിന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുന്നത് കണ്ട് മുഖത്ത് ചിരി വരുത്തി.

“” തനൂ…നിനക്ക് പാത്തു എന്നെ അപ്പാന്നു വിളിക്കുന്നത് ഇഷ്ടമല്ലാ അല്ലേ..”‘ എന്തോ ചിന്തയിലായിരുന്നു തനു.പുറത്ത് നിന്നും പാത്തുവിന്റെ ബഹളം കേൾക്കുന്നുണ്ട്.

“” പാത്തുവിന്റെ പപ്പ ഇപ്പോഴുംണ്ട് ജിതൂ….എന്നെ പോലെ തന്നെ അയാൾക്കും പാത്തുവിൽ അവകാശമുണ്ട്..ഞാനെത്ര നിഷേധിച്ചാലും എത്ര പൊതിഞ്ഞു പിടിച്ചാലും ധ്രുവൻ അവളുടെ പപ്പയാണ്…ആ അവകാശമാണ് ഇപ്പോ എന്റെ പേടിയും…ഒരിക്കലും അവളെന്നോട് ചോദിക്കര്ത് പപ്പ ഉണ്ടായിട്ടും പപ്പേടെ അവകാശം എന്തിനാ വേറൊരാൾക്ക് പതിച്ചു നൽകിയേന്നു…അവളെല്ലാം മനസിലാക്കുന്ന സമയം അവളെടുത്തോട്ടെ ആ തീരുമാനം…””

“”ജിതൂ… അവൾക്കറീല ഞങ്ങളെന്തിനാ ഇവ്ടെ നിക്കുന്നേ..ഞാനും നീയുമായുള്ള ബന്ധമെന്താ…ഒന്നും തന്നെ അവൾക്കറീല …എന്തിന് അവള് നിന്നെ അപ്പാന്നു വിളിക്കുന്നത് പോലും അതിന്റെ അർഥമറിയാതെയാണ്.ഒന്നുറപ്പാണ് ഈ താലിയുടെ പേരിൽ അവളെന്നെ കുറ്റപെടുത്തില്ലാ എന്നു…പക്ഷേ പപ്പേടെ അവകാശം …അത് നിനക്ക് തരേണ്ടത് അവളാണ്…””നിരാശയോടെ ജിതൻ അവളെ നോക്കി നിൽക്കുന്നത് കണ്ട് തനു പറഞ്ഞു.

ജിതൻ തനുവിന്റെ ചുമലിൽ പിടിച്ച് തനിക്ക് അഭിമുഖമായി നിർത്തി.

“”തനൂ…..” അത്രമേൽ ആർദ്രമായിരുന്നു അവന്റെ സ്വരം

“” നീ…നിന്നിൽ ഇനി മറ്റൊരു അവകാശി ഉണ്ടാവാൻ ഞാൻ സമ്മതിക്കില്ല. ഞാൻ..ഞാൻ മാത്രമായിരിക്കണം …നിന്നിലും നിന്റെ പ്രണയത്തിനും അവകാശി. അതിന് നിന്റേതായതൊക്കെ എന്റേതു കൂടിയാവണമെന്നൊരു കുഞ്ഞു വാശി. പാത്തു എന്നെ അങ്കിൾ എന്നു വിളിക്കുമ്പോൾ നിന്നിലേക്കുള്ള ദൂരം കൂടുന്ന പോലെ തോന്നി..അതാ അപ്പാന്നു വിളിപ്പിച്ചത്..അതിലേറെ അവളെന്റെ മോളാകണമെന്ന ആഗ്രഹവും..തനൂ…നിനക്ക് ഞാൻ ഉറപ്പ് തരാം…ഒരിക്കലും അതിന്റെ പേരിൽ മോള് നിന്നെ കുറ്റപ്പെടുത്തേണ്ട അവസ്ഥ ഞാൻ ഒരിക്കലും ഉണ്ടാക്കില്ല…ധ്രുവന്റെ ഒരു അവകാശവും ഞാൻ തട്ടിയെടുക്കില്ല…”‘” യാചിക്കും പോലെ പറഞ്ഞു.

“””ധ്രുവന് പാത്തുവിലുള്ള അവകാശം അതെന്നെ വല്ലാതെ പേടിപ്പിക്കുന്നുണ്ട്. അവനെങ്ങനെയെങ്കിലും എന്റെ മോളെ തട്ടിയെടുക്കും ജിതൂ…എനിക്കിപ്പോ മോളെ കുറച്ച് സമയം കാണിതിരിക്കുമ്പോൾ പോലും പേടിയാ..””

“” തനൂ…നീയിങ്ങനെ പേടിക്കല്ലേ..പാത്തു നമ്മുടെ കൂടെ തന്നെ ജീവിക്കും….””

“” അപ്പേ…ബാ…കളിക്കാലോ…”” അപ്പോഴേക്കും പാത്തു താഴെ നിന്നും വിളിച്ചു കൂവി.

“” ദേ…വര്വാ…തനൂ…ഞാൻ പോട്ടേ..അല്ലേ കാറിക്കൂവും പെണ്ണ്…..”” ഒരു ചിരിയോടെ പറഞ്ഞു.

“” ഒന്നും വരില്ലെടോ…പാത്തു നമ്മുടെ കൂടെ തന്നെ കാണും…ആരും മോളെ നിന്റെടുത്ത് നിന്നും കൊണ്ട് പോവില്ല…ഇത് ഞാൻ നിനക്ക് തരുന്ന വാക്കാണ്…”” തനുവിന്റെ കവിളിൽ തട്ടി കൊണ്ട് പറഞ്ഞു.താഴെ നിന്നും കളിയുടെ ബഹളം കേട്ടപ്പോൾ തനു ജനലിൽ കൂടി കളി നോക്കിയിരുന്നു.

“” ജിതാ..എന്താ ഈ കാണിച്ചു വെച്ചിരിക്കുന്നേ..ഇതെന്താ ചെവീടെ പെറകിലൊക്കെ ചെയ്ത് വെച്ചിരിക്കുന്നേ….”” പാത്തുവിനേം കൂട്ടി മുടി മുറിക്കാൻ ന്നു പറഞ്ഞു പോയതാണ്. വന്നപ്പോൾ മുടി മുഴുവൻ കളഞ്ഞിരിക്കുന്നു.ചെവീടെ പിറകിലൊക്കെ ചുരണ്ടിയത് പോലെ.നന്ദാന്റീടെത്ര മുടി വേണംന്നു പറഞ്ഞ് മുടി മുറിക്കാൻ വിടാത്ത പെണ്ണാണ്..എങ്ങാനം മുടി മുറിച്ചത് കൂടി പോയാൽ കരഞ്ഞു നിലവിളിക്കും.

“” ഞാൻ പറഞ്ഞതല്ലേ അപ്പേ…അമ്മക്ക് ഇഷ്ടാവൂലാന്ന്…””ഇപ്പോ എങ്ങനെ ഉണ്ട് എന്ന പോലെ ജിതനെ നോക്കി കൊണ്ട് പറഞ്ഞു.

“” അത് നിന്റെ അമ്മക്ക് പുതിയ ഫാഷനൊന്നും അറിയാഞ്ഞിട്ടാ…”” തനുവെ കളിയാക്കി ജിതൻ പറഞ്ഞതും

“” അമ്മക്ക് അറിഞ്ഞില്ലേലെന്താ അപ്പക്കും മോൾക്കും എല്ലാമറിയാലോ…അത് മതി…അങ്ങോട്ട് മാറി നിക്ക് മനിഷ്യാ..…”” എന്നും പറഞ്ഞ് ജിതനൊരു തള്ളും വെച്ച് കൊടുത്ത് ദേഷ്യത്തിൽ എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് മുറിക്ക് പുറത്തേക്ക് പോയി.മുറിക്ക് പുറത്തെത്തിയപ്പോഴാണ് ഞാനെന്താ ചെയ്തേ…പറഞ്ഞത് എന്നൊക്കെ ഓർമ വന്നത്.കുറച്ച് സമയം കണ്ണുകൾ ഇറുക്കിയടച്ച് പിടിച്ച് നിന്ന ശേഷം തിരിഞ്ഞ് ഒന്നു തിരിഞ്ഞു നോക്കി.ജിതൻ തന്നെ നോക്കി ചിരിച്ചു കൊണ്ട് നിൽക്കുന്നത് കണ്ടതും വേഗം അവിടുന്ന് സ്ഥലം വിട്ടു.

“”എവ്ടേക്കാ രണ്ടും കൂടി…”” സ്ലീവ്ലെസ് ടീ ഷേർട്ടും ട്രൗസറൊക്കെ ഇട്ട് പാത്തു ജിതന്റെ കൂടെ എവിടേക്കോ പോവാൻ നോക്കുന്നത് കണ്ട് തനു ചോദിച്ചു.

“”നീന്തല് പഠിക്കാൻ…..”” സന്തോഷത്തോടെ തുള്ളിച്ചാടിയാണ് പാത്തൂന്റെ മറുപടി.കുഞ്ഞി ഗോഗ്ളുമുണ്ട് കൈയിൽ…

“” നീയും വാ…നിന്റെയീ വയറൊക്കെ ഒന്നു കുറയട്ടെ….”‘

ജിതന്റെ കളിയാക്കിയുള്ള സംസാരം കേട്ടപ്പോൾ തനുവിന്റെ മുഖം മങ്ങി..

“” തനൂ…നിനക്കൊന്നു എക്സൈസ് ചെയ്തൂടെ…കാണുന്നവരൊക്കെ എന്റെ ചേച്ചിയാണോന്നാ..ഇപ്പോ ചോദിക്കുന്നേ…”” ധ്രുവന്റെ ദേഷ്യത്തോടെ ഉള്ള വാക്കുകൾ മനസിലേക്ക് വന്നത്…കണ്ണാടിയിൽ ഒന്നു നോക്കി..ടോപ്പ് ഉയർത്തി വയറിലേക്ക് നോക്കി അൽപം ഉയർന്ന വയർ…പണ്ടത്തേതിനെക്കാൾ ഒത്തിരി കുറഞ്ഞിട്ടുണ്ട്…എന്നാലുംണ്ട്…പ്രസവത്തിന് ശേഷം വന്ന മാറ്റങ്ങൾ കുറേ ഒക്കെ പോയെങ്കിലും ഇപ്പോഴും ചിലതുണ്ട്.

ഒരിക്കൽ പ്രണയിച്ച പെണ്ണോടുള്ള സഹതാപത്തിന്റെ പുറത്തായിരിക്കുമോ ജിതൻ കല്യാണം കഴിച്ചത്..??അല്ലേ വാശി കൊണ്ടായിരിക്ക്വോ…?? ഇപ്പോഴും പ്രണയിക്കാൻ മാത്രം എന്താ എന്നിലുള്ളത്..???? ജിതന് ഒരിക്കലും ചേർന്നവളല്ലെന്നു തോന്നി. എന്തിനാ ജിതൂ..നീ എന്നെ കല്യാണം കഴിച്ചത്????

ജിതനും പാത്തുവും കൂടി ഉച്ചക്കാണ് തിരിച്ചു വന്നത്.

“” പാത്തൂ..വന്ന് ഭക്ഷണം കഴിക്കാൻ നോക്ക്…”” ജിതന്റെ മുഖത്തു പോലും നോക്കാതെ പാത്തുവോട് ഗൗരവത്തിൽ പറഞ്ഞു.

“” അമ്മ ദേഷ്യത്തിലാ തോന്നുന്നു..മുഖം നോക്കിയേ…..ബുംന്ന്ണ്ട്…”” പാത്തു ജിത്തുവിനോട് സ്വകാര്യം പറയുന്ന കേട്ടിട്ടും അത് കേൾക്കാതെ ജിതന് ഭക്ഷണം എടുത്തു കൊടുത്തു.എന്നിട്ട് ഒരു പ്ലേറ്റിൽ ചോറെടുത്ത് പാത്തുവിന് വാരി കൊടുക്കാൻ തുടങ്ങി.

“” നീ കഴിച്ചോ….??””

“”മ്ഹുംംം..””

“” അപ്പച്ചനും വല്യമ്മച്ചിയോ…???””

“‘ കഴിച്ചു….”‘ പാത്തുവിനെ കഴിപ്പിച്ച് കഴിഞ്ഞ് പ്ലേറ്റ്സുമെടുത്ത് അടുക്കളയിലേക്ക് പോയി.പ്ലേറ്റ് സിങ്കിലേക്കിടുന്നതും എന്തൊക്കെയോ പിറുപിറുക്കുന്ന ശബ്ദവും ജിതനും പാത്തുവും കേൾക്കുന്നുണ്ടായിരുന്നു.എല്ലാം കഴുകി വെച്ച് അവരെ ശ്രദ്ധിക്കാതെ മുറിയിലേക്ക് പോയി.

“” അപ്പ പോയി അമ്മേടെ പിണക്കം മാറ്റീട്ട് ഇപ്പോ വരാമേ..””

ജിതൻ റൂമിലേക്ക് പോകുമ്പോൾ കണ്ണാടിക്ക് മുന്നിലായിരുന്നു.

“” നീയെന്താ സ്വന്തം സൗന്ദര്യം കണ്ട് ആസ്വദിക്ക്വാണോ…”” ഒരു കൈ ഷെൽഫിൽ വെച്ച് അവളോട് ചേർന്നു നിന്ന് കൊണ്ട് ചോദിച്ചു.”” അങ്ങ് മാറിയേ ജിതാ…”” ജിതനെ തള്ളി മാറ്റി.അവൾ അവനെ കടന്നു പോവാൻ നോക്കിയതും കൈകയിൽ പിടിച്ചു നിർത്തി..

“” വിട്…ജിതാ…കൈ വേദനിക്ക്ന്നു…””

“” നീ എന്നെ ജിതാന്നാണോ വിളിക്കാറ്…ജിതൂന്നു വിളിക്ക്…””

“” ഇല്ല…വിളിക്കൂല…'” വാശിയോടെ പറഞ്ഞു.

“” എന്നാ നീ ഇവ്ടുന്നു പോവുന്നത് കാണണമല്ലോ….”” കൈയിലെ പിടി ഒന്നു കൂടി മുറുക്കി

“” ആഹ്…കൈ വിട്ടേ…ജിതാ…വേദനിക്കുന്നു…””

“” എന്താ വിളിച്ചേ…”” പിടിച്ചതൊന്നു കൂടി മുറുക്കി കൊണ്ട് ജിതൻ ചോദിച്ചു

“” ജിതാ…ആഹ്..അല്ല …ജിതൂ…”” അവളത് പറഞ്ഞതും കൈ വിട്ടു.തനു കൈ കുടഞ്ഞ ശേഷം കൈയിലേക്ക് നോക്കി

“” ഇനി പറയ് എന്തിനാ ഈ മുഖം വീർപ്പിച്ച് വെച്ചിരിക്കുന്നേ…”” ചിരിയോടെ ചോദിച്ചു

“” സൗകര്യല്ല പറയാൻ…”” തനു വീറോടെ പറഞ്ഞു.

“” ഞാൻ ഒന്നു കൂടെ പിടിച്ചാ ആ കൈ ഒടിഞ്ഞു പോവും..അതോണ്ട് മോള് നല്ല കുട്ടിയായി പറഞ്ഞോ…””

“” വേണ്ട…പറയാംം…”” വീണ്ടും കൈയിൽ പിടിക്കാൻ പോയതും തനു പറഞ്ഞു.

“” നീ എന്നെ കല്യാണം കഴിച്ചത് വാശിക്കല്ലേ…അല്ലാതെ ഇഷ്ടം കൊണ്ടാല്ലാലോ…..നീയെന്തിനാ ജിതൂ എന്നെ കല്യാണം കഴിച്ചത്…ഞാൻ നിനക്കൊരിക്കലും ചേർന്നവളല്ല…””” കണ്ണാടിയിൽ പ്രതിരൂപത്തിനെ നോക്കി കൊണ്ട് തനു പറയുമ്പോൾ കണ്ണിൽ നനവ് പടർന്നു തുടങ്ങിയിരുന്നു.

“” നിനിക്ക് പകരമാവാൻ ആരെയും ഞാൻ കണ്ടില്ല തനൂ….ആർക്കു വേണ്ടിയാണോ ഞാൻ മാറിയത് അവൾ തന്നെ എന്നെ കൂടെ വേണമെന്നു തോന്നി.നീ അതിനെ വാശിയെന്നോ എന്തോ വേണമെങ്കിലും വിളിച്ചോ പക്ഷേ ഞാനതിനെ എന്റെ പ്രണയമെന്നേ വിളിക്കൂ…””

“” നിനക്ക് വേണ്ടിയല്ലേ തനൂ ഞാൻ മാറിയത്…നിനക്ക് എന്നെ വേണ്ടെങ്കിൽ പിന്നെ എന്തിനാ…ഇങ്ങനെ ഞാൻ…ഇനിയും നിനക്ക് മനസിലായില്ലേ ഞാനെന്തിനാ നിന്നെ കല്യാണം കഴിച്ചതെന്ന്…ഇതിൽ കൂടുതൽ എനിക്ക് പറഞ്ഞു തരാനാവില്ല തനൂ…ഇനി നിനക്ക് എന്നെ വേണ്ടാ എന്നുണ്ടോ…???”” കണ്ണുകളിൽ നോക്കി അവൻ ചോദിച്ചപ്പോൾ നോട്ടം മാറ്റി അവനെ തള്ളി മാറ്റി.

“”” ഒന്നു പോയേ…ജിതൂ….””

“” ഇല്ല …നീ മറുപടി പറയ്…””

“” അത് മനസിലായില്ലേ..നീ മനസിലാക്കേണ്ടാ…”” അവനെ വീണ്ടും തള്ളി മാറ്റി

“” ടീ…വന്നു വന്നു നിനക്കെന്നെ തീരെ റെസ്പെക്ട് ഇല്ലാട്ടോ…”” മീശ പിരിച്ചു കൊണ്ട് പറഞ്ഞു.

“”ഭീഷണിപെടുത്തി കല്യാണം കഴിച്ചയാൾക്ക് ഇത്ര റെസ്പെക്ടേ തരാൻ പറ്റൂ…”” പിരിച്ചു വെച്ച മീശ താഴേക്കാക്കി കൊണ്ട് തനു പറഞ്ഞു.

*******************************

അമ്മേ കുഞ്ഞിക്കിളീടെ കഥേന്റെ ബാക്കി അപ്പ പറഞ്ഞു തന്നല്ലോ….”” രാത്രി പാത്തൂനെ ഉറക്കാൻ നോക്കുമ്പോഴാണ് പാത്തു പറഞ്ഞത്.ജിതൻ തനു പാത്തുവിനെ ഉറക്കുന്നത് നോക്കി കിടക്കുകയാണ്.

“” അമ്മക്കിളിയും കുഞ്ഞിക്കിളിയും സന്തോഷത്തോടെ ജീവിക്കുമേ..കുറച്ച് കഴിഞ്ഞ് അമ്മക്കിളിനേം കുഞ്ഞിക്കിളിനേം വേറെ ആൺകിളിക്കിഷ്ടായി…എന്നിട്ട് ആൺകിളീം അവർക്കൊപ്പം കൂടി…””

ജിതനെ നോക്കിയപ്പോൾ ചിരിയോടെ അവളെ തന്നെ നോക്കി കിടക്കുകയായിരുന്നു.

“” തനൂ…നാളെ നമുക്ക് ഒന്നു പുറത്തേക്ക് പോവാം…കുറച്ച് സംസാരീക്കാനുണ്ട്…”” അവൾ ഉറങ്ങിയ പാത്തൂനരികിൽ കിടന്നതും ജിതൻ പറഞ്ഞു.

********************************

“” ആദ്യം ഷോപ്പിങ്…എന്നിട്ട് എവ്ടെയെങ്കിലും പോയി സംസാരിക്കാം…”””

പാത്തുവാണേൽ നടക്കണമെന്നു പറഞ്ഞു വാശി പിടിച്ചത് കൊണ്ട് തനു അവളുടെ കൈയിൽ പിടിച്ചു നടന്നു.ഷോപ്പിലെത്തിയതും പാത്തു കൈ വിടിവിച്ച് ഓടി നടക്കാൻ തുടങ്ങി.തനുവാണേൽ അവളുടെ പിറകെ നടക്കുകയാണ്.പാത്തുവിനെ കൈയിലെടുത്ത് നേരെ നോക്കിയപ്പോഴാണ് തനു കൈ കെട്ടി നോക്കി നോക്കി നിൽക്കുന്ന ധ്രുവനെ കണ്ടത്.എന്തു ചെയ്യണമെന്നറിയാതെ നിൽക്കുകയായിരുന്നു തനു.പാത്തൂനെ മുറുകെ പിടിച്ചു

“‘ ഹാലോ…ജിതൻ….”” തനുവിനെ അന്വേഷിച്ച് വന്ന ജിതനു നേരെ കൈ നീട്ടി. കൈ നീട്ടാതെ വലിഞ്ഞു മുറുകിയ മുഖത്തോടെ നിൽക്കുകയായിരുന്നു ജിതൻ

“‘ തനുവെന്താ അത്ഭുതപ്പെട്ട് നിൽക്കുന്നത്…ജിതനും ഞാനും പഴയ ഫ്രൺസാ….ജിതൻ അതൊന്നും പറഞ്ഞു തന്നിട്ടില്ലേ…”” തനുവിനെ നോക്കി ചിരിയോടെ ധ്രുവൻ പറഞ്ഞതും തനു ജിതനെ നോക്കി.ദേഷ്യം കടിച്ചു പിടിച്ച് മുഷ്ഠി ചുരുട്ടി പിടിച്ചു നിൽക്കുകയായിരുന്നു ജിതൻ.

“” നീയെന്തിനാ അവളെ കെട്ടിയതെന്നു കൂടി പറഞ്ഞു കൊടുക്ക്…..അല്ലേ…ഞാൻ തന്നെ പറഞ്ഞു കൊടുക്കാം..എന്റെ പപ്പ പാത്തുവിന്റെ പേരിൽ എഴുതി വെച്ച സ്വത്ത് കണ്ടിട്ട്….”””

തുടരും….