മഴവില്ല് ~ ഭാഗം 04, എഴുത്ത്: സജി തൈപ്പറമ്പ്

ഭാഗം 03 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…

ഗിരിയേട്ടാ.. ഇത് കണ്ടോ? ഇന്നലെ രാത്രിയിൽ ഏതോ ക്ഷുദ്രജീവി എൻ്റെ ചുണ്ട് കടിച്ച് ഈ പരുവമാക്കി

ചായ മൊത്തിക്കുടിക്കുന്ന ഗിരിയുടെ മുന്നിലിരുന്നിട്ട് പാർവ്വതി തൻ്റെ ചുണ്ട് മലർത്തി കാണിച്ചു.

മടിച്ച് മടിച്ചാണ്, ഗിരി അവളുടെ മുഖത്തേയ്ക്ക് നോക്കിയത്

അത് നീ വായും പിളർന്ന് കിടന്നപ്പോൾ, വല്ല വണ്ടും വന്ന് കടിച്ചതാതായിരിക്കും

അവളുടെ മുഖത്ത് നിന്ന് നോട്ടം പിൻവലിച്ചിട്ടയാൾ പറഞ്ഞു.

ഒന്ന് പോ ഗിരിയേട്ടാ… വണ്ടിന് കടിക്കാൻ, എൻ്റെ ചുണ്ടിലെന്താ തേൻ പുരട്ടി വച്ചിട്ടുണ്ടായിരുന്നോ?

അതെ പാറു, നിൻ്റെ ചുണ്ടുകൾ തേനറകളായിരുന്നെന്നും, ആ തേൻ നുകർന്ന വണ്ട്, ഞാനായിരുന്നെന്നും, അയാൾ മനസ്സിൽ പറഞ്ഞു .

പക്ഷേ, അവളോടത് പറയാനുള്ള ധൈര്യം ഗിരിക്കില്ലായിരുന്നു.

ഇന്നലെ എന്ത് പരുവത്തിലാണ് ഗിരിയേട്ടാ നിങ്ങള് വന്ന് കയറിയത് നമ്മള് തമ്മിൽ സംസാരിച്ചത് വല്ലതും ഗിരിയേട്ടനോർമ്മയുണ്ടോ?

ങ് ഹേ എപ്പോൾ ?

അത് കേട്ട ഗിരി ,സ്തബ്ധനായി.

ഓഹ് ഞാനല്ലേ രാത്രിയിൽ ഗിരിയേട്ടൻ വന്ന് കോളിങ്ങ് ബെല്ലടിച്ചപ്പോൾ വാതില് തുറന്ന് തന്നത്, എന്നിട്ട് എനിക്ക് സംസാരിക്കാനുണ്ടെന്ന് പറഞ്ഞപ്പോൾ, രാവിലെയാകട്ടെയെന്ന് പറഞ്ഞ് മുറിയിൽ കയറി വാതില് കുറ്റിയിട്ടിട്ട് ,പിന്നെ ദേ, ഇപ്പാഴാണ് ആളെയൊന്ന് കാണാൻ പറ്റിയത്

അത് കേട്ടപ്പോൾ, ഗിരിക്ക് സമാധാനമായി, പാറൂന് കഴിഞ്ഞ രാത്രിയിലെ സംഭവങ്ങളെക്കുറിച്ചൊന്നുമറിയില്ലഭാഗ്യം .

ഗിരിയേട്ടാ.. സിതാരേച്ചി മരിച്ചിട്ട് വർഷം ഒന്നാകാൻ പോകുന്നു, അത് നമ്മുടെയാരുടെയും കുഴപ്പം കൊണ്ടല്ല ,ദൈവം ഒന്ന് നിശ്ചയിച്ച് അത് നടപ്പിലാക്കി ,സിതാരേച്ചിക്ക് അത്രയും ആയുസ്സേ ഉണ്ടായിരുന്നുള്ളു, എന്ന് കരുതി സമാധാനിക്കേണ്ടതിന് പകരം, ഇങ്ങനെ കുടിച്ച് ബോധമില്ലാതെ നടന്ന്, സ്വയം നശിക്കുകയാണോ വേണ്ടത്? ഗിരിയേട്ടനിങ്ങനെയായിപ്പോയതിൽ, അമ്മായിക്ക് എത്ര മാത്രം വിഷമമുണ്ടെന്നറിയുമോ ?എന്തിനാ, ആ പാവത്തിനെ ഈ വയസ്സ് കാലത്ത് ഇങ്ങനെയിട്ട് വിഷമിപ്പിക്കുന്നത് ,ഭർത്താവ് നേരത്തെ മരിച്ച് പോയിട്ടും, നിങ്ങൾ രണ്ടാൺ മക്കളെ പാവം അമ്മായി, എത്ര കഷ്ടപ്പെട്ടാണ് വളർത്തി ഇവിടം വരെയെത്തിച്ചത്, മക്കൾ വലുതായി പ്രാപ്തരാകുമ്പോഴെങ്കിലും, തൻ്റെ ദുരിതങ്ങൾക്ക് ഒരറുതി വരുമെന്ന് പ്രതീക്ഷിച്ചിരുന്ന അവർക്ക്, ഇനിയെങ്കിലും ,സന്തോഷവും സമാധാനവും കൊടുക്കേണ്ടതിന് പകരം, ഇങ്ങനെയിട്ട് കരയിപ്പിക്കണോ?

എനിക്കതറിയാം പാറൂ, പക്ഷേ, ചില നേരങ്ങളിൽ അവളെക്കുറിച്ചോർക്കുമ്പോൾ, എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ കഴിയില്ല

ആ പൊള്ളുന്ന ഓർമ്മകളിൽ നിന്നും, ഗിരിയേട്ടൻ മോചിതനാവണം, അതിനാദ്യം ഈ മുറിയിൽ നിന്നും സിതാരേച്ചിയുമായി ബന്ധപ്പെട്ട എല്ലാ വസ്തുവകകളും മാറ്റി, എവിടെയെങ്കിലും കൊണ്ട് പോയി നശിപ്പിച്ച് കളയുകയാണ് വേണ്ടത്

വേണ്ട പാറൂ, അത് വേണ്ട, അവളുടെ ഈ കാണുന്ന ചിത്രങ്ങളും, അവളുപയോഗിച്ച വസ്ത്രങ്ങളുമൊക്കെയാണ്, എന്നെയിപ്പോഴും ജീവിക്കാൻ പ്രേരിപ്പിക്കുന്നത്

ദേ കണ്ടോ ?അപ്പോൾ ഞാനിത് വരെ പറഞ്ഞതൊന്നും ഗിരിയേട്ടൻ്റെ തലയിൽ കയറിയില്ലേ?എൻ്റെ ഗിരിയേട്ടാ.. നിങ്ങളിപ്പോൾ ജീവിക്കുന്നത് ഏതോ മായാലോകത്താണ്, അവിടെ നിങ്ങൾ നിങ്ങളുടെ മനസ്സുഖം മാത്രമേ കാണുന്നുള്ളു,
നിങ്ങളുടെ ചുറ്റിനുമുള്ളവരെയൊ, അവരുടെ വികാരങ്ങളെയോ നിങ്ങൾ മാനിക്കുന്നില്ല ,ഇത്രയും സ്വാർത്ഥത പാടില്ല ഗിരിയേട്ടാ.. അതെങ്ങനാ, ഈ പറയുന്നതൊക്കെ തലയ്ക്കകത്തോട്ട് കയറണമെങ്കിൽ, ആദ്യം ഈ തലയൊന്ന് നന്നായി തണുപ്പിക്കണം, ഗിരിയേട്ടൻ എഴുന്നേറ്റെ, വേഗം പോയി, ഫ്രഷായിട്ട് ,ആ ഷവറിൻ്റെ താഴെ കുറച്ച് നേരം നില്ക്ക്, ശരീരമൊന്ന് നന്നായി തണുക്കട്ടെ, കുളി കഴിഞ്ഞ് തിരിച്ചിറങ്ങി വരുമ്പോൾ, ഞാനീ മുറിയൊക്കെ അടിച്ച് വാരി, ഗിരിയേട്ടൻ്റെ സ്വൈര്യം കെടുത്തുന്ന ഓർമ്മകളെയൊക്കെ വെയ്സ്റ്റ് ബോക്സിലാക്കിയിരിക്കും

അവൾ ഗിരിയെ നിർബന്ധപൂർവ്വം കുത്തിപ്പൊക്കി ബാത്റൂമിൽ കയറ്റി വാതിലടച്ചു.

പാറുവിൻ്റെ അംഗചലനങ്ങളിലും സംസാരത്തിലും, എന്തിന് ? അവളുടെ വിയർപ്പിൻ്റെ ഗന്ധത്തിന് പോലും സിതാരയുമായി സാമ്യമുണ്ടെന്ന് അയാൾക്ക് തോന്നി ,ഷവറിന് താഴെ നില്ക്കുമ്പോൾ, തലേ രാത്രിയിൽ പാറുവിനോടൊപ്പം ചിലവഴിച്ച നിമിഷങ്ങൾ അയാളിൽ കുളിര് കോരിച്ചു .

അത് കൊണ്ട് തന്നെയാണ് അവളുടെ വാക്കുകളെ ധിക്കരിക്കാൻ അയാൾക്ക് കഴിയാതെ പോയത്

ആ ദിവസം ഗിരി പുറത്തേയ്ക്കൊന്നും പോയില്ല

അധിക സമയവും മുറിയിൽ തന്നെ ചിലവഴിച്ച ഗിരി ,ഓരോരോ കാരണങ്ങൾ കണ്ടെത്തി ,പാർവ്വതിയെ പല പ്രാവശ്യം തൻ്റെ മുറിയിലേക്ക് വിളിച്ച്, അവളുമായി കളിചിരികളിലേർപ്പെട്ടു

മാസങ്ങൾക്ക് ശേഷം, മുകളിലെ മുറിയിൽ നിന്നും ഗിരിയുടെ പൊട്ടിച്ചിരികേട്ട്, സുമതി താഴെ നിന്ന് ദീർഘനിശ്വാസമയച്ചു.

ഈശ്വരാ.. എൻ്റെ കുഞ്ഞിനെ നേർവഴിക്ക് നയിക്കണേ, അവന് നല്ല ബുദ്ധി തോന്നിക്കണേ

അവർ കണ്ണടച്ച് മുകളിലേക്ക് നോക്കി പ്രാർത്ഥിച്ചു.

രാത്രിയിൽ അത്താഴം കഴിഞ്ഞ് എല്ലാവരും അവരവരുടെ മുറിയിലേക്ക് കയറി വാതിലടച്ചു

പക്ഷേ ഗിരി മാത്രം, സിതാരയുടെ, അല്ല പാർവ്വതിയുടെ വരവും പ്രതീക്ഷിച്ച് വാതിൽ മലർക്കെ തുറന്നിട്ട് ഉറങ്ങാതെ കാത്തിരുന്നു.

ക്ളോക്കിൽ മണി പന്ത്രണ്ടടിച്ചപ്പോൾ, അയാൾ മുറിയിൽ നിന്നിറങ്ങി സ്‌റ്റെയർകെയ്സിനരികിൽ വന്ന് അമ്മയുടെ മുറിയിലേക്ക് നോക്കി വാതിലടഞ്ഞ് തന്നെ കിടക്കുകയാണെന്ന് മനസ്സിലായ അയാൾ നിരാശയോടെ തിരിച്ച് മുറിയിലേക്ക് വന്ന് കിടന്നു.

അവളെന്താ വരാനിത്രയും വൈകുന്നത് ,സമയം വൈകുന്തോറും അയാളുടെ ആകാംക്ഷ വർദ്ധിച്ച് കൊണ്ടിരുന്നു

പിന്നെയും ഏറെ നേരം സിതാരയെ പ്രതീക്ഷിച്ചിരുന്ന അയാളെ നിദ്ര വന്ന് കൂട്ടികൊണ്ട് പോയി.

അടുത്ത രണ്ട് ദിവസങ്ങളിലും അത് തന്നെയായിരുന്നു സ്ഥിതി നാലാം ദിവസം നിരാശ മൂത്ത ഗിരി ആരോടും മിണ്ടാതെ പുറത്ത് പോയി നന്നായി മദ്യപിച്ചിട്ടാണ് വീട്ടിലെത്തിയത് ,പക്ഷേ പാർവ്വതി അറിയാതിരിക്കാൻ അയാൾ പ്രത്യേകം ശ്രദ്ധിച്ചു.

മുറിയിൽ കയറി വാതിലടച്ച ഗിരിയെ അത്താഴം കഴിക്കാൻ അമ്മ വന്ന് വിളിച്ചെങ്കിലും അയാളത് നിരസിക്കുകയായിരുന്നു.

മ ദ്യത്തിൻ്റെ ലഹരി, സിരകളെ മത്ത് പിടിപ്പിച്ച് തുടങ്ങിയ നേരത്താണ്, വാതിലിൽ ആരോ മുട്ടുന്നത് അയാൾ കേട്ടത്

ഈ അമ്മയുടെ ഒരു കാര്യം, അത്താഴം വേണ്ടെന്ന് പറഞ്ഞാലും മനസ്സിലാകില്ലേ?

അമ്മയെ കുറ്റപ്പെടുത്തിക്കൊണ്ടയാൾ പാതി തുറന്ന കണ്ണുകളുമായി എഴുന്നേറ്റ് ചെന്ന് വാതിൽ തുറന്നു.

മുന്നിൽ പാർവ്വതി നില്ക്കുന്നത് കണ്ട്, അയാളുടെ കണ്ണുകൾ വിടർന്നു.

ങ്ഹാ സിത്തൂ… നീയെവിടെയായിരുന്നു ഇത് വരെ, കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും നീ വരുമെന്ന് പ്രതീക്ഷിച്ച്, ഉറക്കമിളച്ച് ഞാൻ നിന്നെയും കാത്തിരുന്നു

അയാൾ അവളെ പിടിച്ച് മുറിക്കകത്തേക്ക് കയറ്റി വാതിൽ കുറ്റിയിട്ടു.

എന്താ ഗിരിയേട്ടാ… ഇത്? ഞാൻ പറഞ്ഞതൊക്കെ മറന്നിട്ട്, വീണ്ടും കുടിച്ച് ബോധമില്ലാതെ വന്നിരിക്കുവാണല്ലേ ? ഞാൻ സിതാരേച്ചിയല്ല, പാറുവാണ് , അത്താഴം വിളമ്പി വച്ചിട്ട്, അമ്മായി ഗിരിയേട്ടനെയും കാത്തിരുന്ന്, ഒടുവിൽ , ടേബിളിൻ്റെ മുകളിൽ തലവച്ച് പാവം ഉറക്കമായി, എനിക്ക് കണ്ട് കഷ്ടം തോന്നിയിട്ട്, ഞാൻ അമ്മായിയെ കൊണ്ട് മുറിയിൽ കിടത്തിയുറക്കിയിട്ടാണ് ഇങ്ങോട്ട് വന്നത്, ഒന്നങ്ങോട്ട് വന്നേ, വന്ന് എന്തെങ്കിലും കഴിച്ചിട്ട് കിടക്ക് ,അത്താഴപട്ടിണി കിടക്കരുതെന്നാ പഴമക്കാര് പറയുന്നത്

നീയെന്താ സിത്തൂ… പാറൂനെ പോലെ സംസാരിച്ചാൽ ,എനിക്ക് നിന്നെ മനസ്സിലാകില്ലെന്ന് കരുതിയോ? നീയിങ്ങോട്ട് വന്ന് ഈ കട്ടിലിൽ ഇരിക്ക്, രണ്ട് മൂന്ന് ദിവസത്തെ കടം ബാക്കി കിടക്കുവാ, നിനക്കറിയാമോ? കഴിഞ്ഞ ദിവസങ്ങളിൽ നിന്നെക്കാണാതെ എനിക്ക് നന്നായൊന്ന് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല, ഇന്ന് നമുക്കൊരുമിച്ചിവിടെ കിടന്നുറങ്ങാം

അയാൾ പാർവ്വതിയെ വലിച്ച് തൻ്റെ നെഞ്ചിലേക്കിട്ടു

ഗിരിയേട്ടാ… എന്താ ഈ കാണിക്കുന്നത് ,എന്നെ വിട് ഗിരിയേട്ടാ…അമ്മായിയെങ്ങാനും ഉണർന്ന് വന്നാൽ എന്താ വിചാരിക്കാ, ഞാൻ പൊയ്ക്കോട്ടെ ഗിരിയേട്ടാ.. പ്ളീസ് …

പക്ഷേ അവളുടെ എതിർപ്പുകളൊക്കെ അയാളുടെ വികാരപ്രകടനത്തിൽ നിഷ്പ്രഭമായി പോയി.

ആദ്യമായൊരു പുരുഷൻ്റെ ബലിഷ്ഠകരങ്ങളിലകപ്പെട്ടു പോയ പാർവ്വതിക്ക്, തൻ്റെ ശരീരത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെടുന്നതായും, ഒഴുക്കിൽ പെട്ട പൊങ്ങ് തടി പോലെ, താൻ അഗാധതയിലേക്ക് ആണ്ട് പോകുന്നതായും അവൾക്ക് തോന്നി.

തുടരും….