ഭാഗം 04 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…
വളർത്ത് നായയുടെ കുര കേട്ട് പാർവ്വതി ആലസ്യത്തിൽ നിന്നുണർന്നു.
തന്നിലമർന്ന് കിടക്കുന്ന ഗിരിയുടെ ദേഹത്ത് നിന്നും, സ്വന്തം ശരീരത്തെ മോചിപ്പിക്കുമ്പോൾ, കുറച്ച് മുമ്പ് അയാൾ തന്നിലേല്പിച്ച ശാരീരിക ക്ഷതങ്ങളെക്കാൾ അവളെ വേദനിപ്പിച്ചത്, മനസ്സിലുണ്ടായ നീറ്റലായിരുന്നു.
ഗിരിയേട്ടനിൽ നിന്നും ഇങ്ങനെയൊരു പ്രവൃത്തിയുണ്ടാകുമെന്നവൾ
സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല, ഗിരിയേട്ടനെ പണ്ടേ ഇഷ്ടമായിരുന്നു, അദ്ദേഹത്തിൻ്റെ ആലോചനയുമായി പണ്ട് അമ്മായി വീട്ടിൽ വരുമ്പോൾ, അദ്ദേഹവുമൊത്തുള്ള ജീവിതം സ്വപ്നം കണ്ടതുമാണ് , പക്ഷേ, തൻ്റെ അച്ഛന് താല്പര്യമില്ലെന്നറിഞ്ഞപ്പോൾ, നിരാശയോടെയാണെങ്കിലും, അച്ഛൻ്റെ തീരുമാനത്തോട് താൻ ഇഴുകിച്ചേരുകയായിരുന്നു.
പിന്നീട്, അങ്ങനെയൊരു ചിന്ത ഉണ്ടാകുന്നത് ,ഇപ്പോഴിവിടെ വച്ച് ,ഗിരിയേട്ടൻ്റെ കാര്യത്തിൽ അമ്മായി തന്നെ ഏല്പിച്ച ദൗത്യം നിറവേറ്റുന്നതിനായി, അവർ തനിക്ക് തന്ന സർവ്വ സ്വാതന്ത്ര്യമൊന്ന് കൊണ്ട് മാത്രയിരുന്നു.
അത് കൊണ്ട് തന്നെ, ഗിരിയേട്ടനോടിടപഴകുമ്പോൾ, താൻ പണ്ട് കാണിക്കാറുണ്ടായിരുന്ന, നിശ്ചിത അകലം പോലുമില്ലാതെയായിരുന്നു, അദ്ദേഹത്തിനോടൊപ്പം പല സമയങ്ങളും ചിലവഴിച്ചിരുന്നത്.
ഒരു പക്ഷേ, അത് തന്നെയാവാം തന്നെ കീഴ്‌പ്പെടുത്താൻ അദ്ദേഹത്തിന് ആത്മവിശ്വാസമുണ്ടായതും.
ചുമരിൽ പതിച്ചിരുന്ന വലിയ കണ്ണാടിക്ക് മുന്നിൽ നിന്ന് കൊണ്ട്, പാർവ്വതി അഴിഞ്ഞ് പോയ തൻ്റെ വസ്ത്രങ്ങൾ നേരെയാക്കി , കവിളിലൂടെ ഒലിച്ചിറങ്ങിയിട്ട് ഉണങ്ങി പിടിച്ച കണ്ണീരുപ്പ്, ഇരു കൈകളും കൊണ്ടവൾ അമർത്തിത്തുടച്ചു.അലസമായി കിടന്ന കാർകൂന്തൽ വാരിക്കെട്ടി വച്ച് കൊണ്ട് ,തിരിഞ്ഞ് നിന്ന് കൂർക്കം വലിച്ചുറങ്ങുന്ന ഗിരിയെ, ഒരിക്കൽ കൂടി നോക്കിയിട്ട്, പാർവ്വതി മുറിക്ക് പുറത്തിറങ്ങി.
അസമയത്ത് പാർവ്വതി ,ഗിരിയുടെ മുറിയിലേക്ക് പോകുന്നതും, മണിക്കൂറുകൾ കഴിഞ്ഞ് തിരിച്ചിറങ്ങുന്നതും, ഉറക്കമിളച്ചിരുന്ന രണ്ട് കണ്ണുകൾ സാകൂതം വീക്ഷിക്കുന്നുണ്ടായിരുന്നു.
പിറ്റേന്ന് രാവിലെ അടുക്കളയിലേക്ക് വരാതിരുന്ന പാർവ്വതിയെ അന്വേഷിച്ച് സുമതി ,മുറിയിലേക്ക് വന്നു.
എന്താ പാറു.. നീയിത് വരെ എഴുന്നേറ്റില്ലേ? എന്ത് പറ്റി?വയ്യായ്ക വല്ലതുമുണ്ടോ?
ഒന്നുമില്ലമ്മായി, ചെറിയൊരു ശരീരം വേദന, ഞാൻ കുറച്ച് നേരം കൂടി കഴിഞ്ഞിട്ട് എഴുന്നേല്ക്കാം
അത് സാരമില്ല, മോള് കിടന്നോളു…അമ്മായി ചോദിച്ചെന്നേയുള്ളു ,അല്ല മോളേ… നിനക്ക് മാസക്കുളി ഉണ്ടായിട്ട് മൂന്നാല് ദിവസം കഴിഞ്ഞില്ലേ? എന്നിട്ട് ഇപ്പോഴും ശരീരത്തിന് ബുദ്ധിമുട്ടുകളുണ്ടോ?
അതൊക്കെ രണ്ട് മൂന്ന് ദിവസം കൊണ്ട് മാറിയായിരുന്നമ്മായി
അത് കേട്ടവൾ ഞെട്ടിത്തെറിച്ചു എങ്കിലും, അമ്മായിയുടെ മുന്നിലത് പ്രകടിപ്പിച്ചില്ല
ഈശ്വരാ… ഏത് നേരത്താണോ ഗിരിയേട്ടൻ്റെ മുറിയിലേക്ക് ചെല്ലാൻ തനിക്ക് തോന്നിയത്, ഇനി അടുത്ത മാസം പി രീഡ്സാകുന്നത് വരെ, എരിയുന്ന നെഞ്ചുമായി കഴിയണം ,ഒന്നും വേണ്ടിയിരുന്നില്ല, തൻ്റെ വീട്ടിൽ തന്നെ നിന്നാൽ മതിയായിരുന്നു, അമ്മായി വിളിച്ചപ്പോൾ ,ചാടിപ്പുറപ്പെട്ടത് കൊണ്ടല്ലേ? തനിക്കീ ഗതി വന്നത് ,അല്ല, താനെന്തിനാ അതൊക്കെ ചിന്തിക്കുന്നത് ,തനിക്ക് തെറ്റ് സംഭവിച്ചത് ഇന്നലെ രാത്രിയിലല്ലേ? ഗിരിയേട്ടൻ കടന്ന് പിടിച്ചപ്പോൾ ,താനെന്തേ കുതറി മാറിയില്ല ,അതിന് കഴിഞ്ഞില്ലെങ്കിൽ ,എന്ത് കൊണ്ട് ഒച്ച വച്ചില്ല, ഒരു പക്ഷേ തൻ്റെ നിലവിളി കേൾക്കുമ്പോഴെങ്കിലും അദ്ദേഹം പേടിച്ച് പിൻമാറില്ലായിരുന്നോ ?അപ്പോൾ തെറ്റ് തൻ്റെ ഭാഗത്തുമുണ്ട്, ഒരു പുരുഷനൊന്ന് ചേർത്ത് പിടിച്ചപ്പോൾ, അലിഞ്ഞില്ലാതാവാനും മാത്രം നിർമ്മലമായിരുന്നോ? തൻ്റെ വികാരങ്ങൾ
കുറ്റബോധം അവളുടെ മനസ്സിനെ നീരാളിയെ പോലെ ചുറ്റിപ്പിടിച്ചു .
സൂര്യപ്രകാശം, ജനൽ പാളിയിലൂടെ മുഖത്തടിച്ചപ്പോഴാണ് ഗിരി കണ്ണ് തുറന്നത് .
കണ്ണ് തിരുമ്മി എഴുന്നേറ്റ് കട്ടിലിലിരുന്നപ്പോൾ, അയാളുടെ മനസ്സിലേക്ക് രാത്രിയിലുണ്ടായ സംഭവങ്ങൾ തികട്ടി വന്നു.
മാസങ്ങൾക്ക് ശേഷം സിതാരയോടൊത്തുള്ള ഒത്ത് ചേരൽ ,അയാളുടെ മനസ്സിനും ശരീരത്തിനും പുതിയൊരുണർവ്വ് നല്കിയിരുന്നു.
ഇന്നലെ താൻ ചിലവഴിച്ച ഉന്മാദനിമിഷങ്ങൾ, സിതാരയോടപ്പം തന്നെയായിരുന്നെന്നാണ് , ഇപ്പോഴുമയാൾ ഉറച്ച് വിശ്വസിക്കുന്നത്.
അമ്മേ.. ചായ കിട്ടിയില്ല
അയാൾ ഉറക്കെ വിളിച്ച് പറഞ്ഞു.
കുറച്ച് കഴിഞ്ഞപ്പോൾ, സുമതി ചായയുമായി മുകളിലേക്ക് വന്നു.
നിനക്കൊന്ന് താഴേക്ക് വന്നാലെന്താ ഗിരീ.. എന്നെയീ വയസ്സ് കാലത്ത് പടി ചവിട്ടിക്കണോ?
അതിന് അമ്മയെന്തിനാ വന്നത്, പാറുവെന്തേ?
അവൾക്ക് നല്ല സുഖമില്ല കിടക്കുവാ
ങ്ഹേ! അവൾക്കെന്ത് പറ്റി ?പനി വല്ലതുമുണ്ടോ?
ഹേയ് അതൊന്നുമല്ലെടാ ..വെള്ളം മാറി കുളിച്ചതിൻ്റെയായിക്കും, തലനീരിറങ്ങിയതാ
ഉം എങ്കിൽ കിടന്നോട്ടെ, അമ്മ വിളിക്കാൻ നിക്കണ്ട
ഓഹ് ഉത്തരവ്, അല്ല നിനക്ക് ഓഫീസിൽ പോകണ്ടേ?
ഞാൻ ദേ പോകുവാ ,അമ്മ ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കിക്കോ
ഗിരിയുടെ കൈയ്യിൽ നിന്നും കാലിഗ്ളാസ്സ് വാങ്ങിയിട്ട്, സുമതി താഴേക്ക് പോയി.
മക്കൾ രണ്ട് പേരും, ഓഫീസിൽ പോയി കഴിഞ്ഞപ്പോൾ, സുമതി അലക്കാനുള്ള തുണികൾ വാഷിങ്ങ് മെഷീനിലേക്കിടുമ്പോഴാണ്, കോളിങ്ങ് ബെല്ലടിക്കുന്നത് കേട്ടത്.
നനഞ്ഞ കൈ ,സാരിത്തുമ്പിൽ തുടച്ചിട്ട് ,മുൻവശത്ത് വന്ന് വാതിൽ തുറന്ന് നോക്കിയപ്പോൾ, കൈയ്യിലൊരു തുണി സഞ്ചിയുമായി, മുന്നിൽ നില്ക്കുന്ന മുക്കുത്തിയിട്ട ഇരുനിറമുള്ള യുവതിയെ കണ്ട്, സുമതി നെറ്റി ചുളിച്ചു.
ആരാ എന്ത് വേണം?
അമ്മാ ..നാൻ വന്ത് മുത്ത് ലച്ച്മി, ഇങ്കെ വേലൈ പാക്കർത്ക്ക് ഒരു പൊണ്ണ് വേണോന്ന് ചാമിയണ്ണൻ വന്ത് സൊള്ളിയാച്ച്
തമിഴും മലയാളവും ഇടകലർത്തിയവൾ സുമതിയോട് പറഞ്ഞു.
ങ്ഹാ നേരാ.. ഞാനത് പറഞ്ഞിട്ട് കുറേ നാളായി, എന്തായാലും നീയിന്ന് തന്നെ വന്നത് നന്നായി,ഇന്നൊരുപാട് ജോലിയുണ്ടിവിടെ, നീ പുറകിലോട്ട് വാ
മുത്ത് ലക്ഷ്മിയെ പിൻ വശത്തേക്ക് പറഞ്ഞയച്ചിട്ട്, സുമതി മുൻ വാതിലടച്ച് കുറ്റിയിട്ടു.
രാത്രി പതിവ് പോലെ ഗിരി, സിതാരയ്ക്ക് വേണ്ടി , ഉറക്കമിളച്ച് കാത്തിരിപ്പ് തുടങ്ങി.
ദൂരെ ഇടവഴിയിൽ നിന്നും നായ്ക്കൂട്ടങ്ങളുടെ ഓരിയിടൽ കേട്ടു ,പുറത്ത്, നിലാവസ്തമിക്കുകയും , ഇരുട്ടിന് കനം കൂടി വരികയും ചെയ്തു.
ക്ളോക്കിൽ മണി പന്ത്രണ്ടടിച്ചപ്പോൾ, ഗിരി ബാല്ക്കണിയിലേക്കിറങ്ങി നിന്ന്, മുറ്റത്തെ ഉദ്യാനത്തിലേക്ക് നോക്കി.
ഇളം കാറ്റടിച്ച് പൂത്ത് നില്ക്കുന്ന പിച്ചിയും ,ജമന്തിയും, ചെമ്പകവുമൊക്കെ സുഗന്ധം പരത്തുന്നു.
കുറച്ച് കഴിഞ്ഞപ്പോൾ, സ്റ്റെയർകെയ്സിലെ പടികളിൽ, പാദങ്ങൾ അമരുന്ന ശബ്ദം കേട്ടു.
അതിനോടൊപ്പം ചെണ്ട് മല്ലിയുടെ ,മത്ത് പിടിപ്പിക്കുന്ന ഗന്ധവും, അടുത്തടുത്ത് വരുന്നതായി ഗിരിക്ക് തോന്നി.
അയാൾ വേഗം മുറിയിൽ കയറി കട്ടിലിൽ മലർന്ന് കിടന്നു.
വാതില്ക്കൽ നിഴലനക്കം കണ്ട് അങ്ങോട്ട് നോക്കിയ ഗിരി, മുത്ത് ലക്ഷ്മിയെ കണ്ട് അമ്പരന്ന് പോയി.
നീയെന്താ ഈ സമയത്ത് ഇവിടെ ?
ഹ ഹ ഹ ,
മുത്ത് ലക്ഷ്മിയുടെ അട്ടഹാസം കേട്ട് ഗിരി നടുങ്ങി.
ഞാൻ മുത്ത് ലക്ഷ്മിയല്ല ഗിരി.., സിത്താരയാണ്
ങ്ഹേ, നീയെന്താ ഈ വേലക്കാരിയുടെ ദേഹത്ത് കയറി വന്നത് ,ഇന്നലെ വന്നത് പോലെ പാർവ്വതിയുടെ രൂപത്തിൽ വന്നാൽ പോരായിരുന്നോ?
എന്താ ഗിരീ.. നിനക്ക് വട്ടായോ ?അതിന് ഞാൻ മൂന്നാല് ദിവസങ്ങൾക്ക് ശേഷം, ഇപ്പോഴല്ലേ ഇങ്ങോട്ട് വരുന്നത് ,ഇത് വരെ ഞാനെന്താ വരാതിരുന്നതെന്ന് ചോദിക്ക്?
സിതാര പറഞ്ഞത് കേട്ട്, ഗിരി അസ്ത്ര പ്രജ്ഞനായി നിന്ന് പോയി.
അപ്പോൾ ഇന്നലെ താനുമായി കിടക്ക പങ്കിട്ടത്, സിത്തുവല്ലായിരുന്നോ ? ഈശ്വരാ …അപ്പോൾ പാറുവിനെയാണോ, മദ്യലഹരിയിൽ താനിന്നലെ ….ശ്ശെ !
അസ്വസ്ഥതയോടെ അയാൾ തല കുടഞ്ഞു.
എന്താ ഗിരീ… എന്താ ആലോചിക്കുന്നത്?
താൻ ആലോചിക്കുന്നതെന്താണെന്ന് സിത്തുവെങ്ങാനും അറിഞ്ഞാൽ.. വേണ്ട ,തല്ക്കാലം അവളൊന്നുമറിയണ്ട
ഓഹ് സോറി സിത്തു ,നീയന്ന് വന്ന് പോയതിനെക്കുറിച്ചാണ് ഞാനുദ്ദേശിച്ചത്, അല്ലാ.. ഇത്രയും ദിവസം നീയെന്താ വരാതിരുന്നത്?
ങ്ഹാ, അങ്ങനെ ചോദിക്ക് ,ഞാൻ അന്ന് വന്നത് പോലെ, പിറ്റേന്നും വന്നതാണ് ,അപ്പോഴാണറിയുന്നത് പാറുവിന് അശുദ്ധിയായെന്ന് ,അത് കൊണ്ട് അവൾ ശുദ്ധിയാകുന്ന ഏഴ് ദിവസങ്ങൾ കഴിയുന്നത് വരെ കാത്തിരിക്കാമെന്ന് കരുതി, നിരാശയോടെ ഞാൻ മടങ്ങിപ്പോയതാണ്, പക്ഷേ ,ഇന്നെനിക്കൊരു ഉൾവിളിയുണ്ടായി, കന്യകയായൊരു അന്യദേശക്കാരി ഇവിടെ എത്തിയിട്ടുണ്ടന്ന് ,അങ്ങനെ വീണ്ടും വന്നപ്പോഴാണ്, അടുക്കളയോട് ചേർന്ന മുറിയിൽ കിടന്നുറങ്ങുന്ന, മുത്ത് ലക്ഷ്മിയെ കാണുന്നത് ,പിന്നെ ,അന്ന് കാണിച്ചത് പോലെ, ആക്രാന്തമൊന്നും കാണിക്കരുത് കെട്ടോ, എന്നെ സ്പർശിക്കാൻ ശ്രമിക്കരുത് ,അത് ചിലപ്പോൾ എനിക്ക് വരമായി കിട്ടിയ ഈ വരുത്ത് പോക്കിനെ, എന്നെന്നേക്കുമായി ഇല്ലാതാക്കിയെന്ന് വരും
ഒരു വാണിങ് പോലെ പറഞ്ഞിട്ട് , അവൻ്റെയടുത്തേക്ക് ചെല്ലാതെ , മേശയ്ക്കരികിൽ കിടന്ന കസേര വലിച്ചിട്ട് ,സിതാര അതിലിരിപ്പുറപ്പിച്ചു .
തുടരും…