ആ പെണ്ണിനെ കണ്ടപ്പോ എനിക്ക് ഏത് നേരവും എന്റെ തോളിൽ കൈയിട്ടു സംസാരിച്ചു നടക്കുന്ന…

ഒരുമയുണ്ടെങ്കിൽ ഉലക്കമേലും കിടക്കാം

Story written by NAYANA VYDEHI SURESH

ബാംഗ്ലൂരിൽ പഠിച്ചു വളർന്ന എനിക്ക് കേരളത്തിൽ നിന്ന് കല്യാണം കഴിക്കുന്നതിനെ കുറിച്ച് ചിന്തിക്കാനെ വയ്യാരുന്നു . ഒന്നാമതെനിക്ക് മലയാളം അത്ര മാത്രമൊന്നും അറിയില്ല … പക്ഷേ അമ്മയുടെ നിർബന്ധം അത്ര മാത്രമായിരുന്നു … ഞാൻ ജനിച്ച് ഒരു വർഷമായപ്പോഴെക്കും അച്ഛനിവിടെ ജോലി കിട്ടി ഞങ്ങളിങ്ങോട്ട് പോന്നു ..

അമ്മക്കിവിടെ ഇഷ്ടമല്ല … ഇവിടെയാണെങ്കിലും ഏകാദശിയും വഴിപാടും പൂജയും ഒക്കെത്തന്നെയായാണ് അമ്മയുടെ ജീവിതം …

കല്യാണത്തിനെ കുറിച്ച് സംസാരം തുടങ്ങിയതു മുതൽ നാട്ടിൽ നിന്നും അമ്മ പെണ്ണന്വേഷണം തുടങ്ങി ..

…………………………

നാട്ടിലുള്ള ഏതോ ഒരു വലിയമ്മാവന്റെ വകയിലെ ബന്ധുവിന് മോളുടെ ഫോട്ടോ കാണിച്ച് അമ്മ രണ്ട് ദിവസമായി പുറകെ … ഫോട്ടോ കണ്ടപ്പോൾ എനിക്ക് ചിരി വന്നു … സാരിയുടുത്ത് വലിയ മാലയും നാലഞ്ച് ചന്ദനവും നിറയെ വളയും ഒക്കെ ഇട്ട് മരത്തിനടിയിൽ നിൽക്കുന്ന ഒരു പെണ്ണ് ..

എന്റെ അമ്മേ ഇതൊന്നും ശരിയാകില്ല .. അയ്യേ എന്ത് കോലാ ഇത് ഇതെന്താ ഭഗവതിയോ …. ദേ എനിക്കൊരു സ്റ്റാറ്റസ് ഉണ്ട് … ഇമ്മാതിരിയൊന്നും എനിക്ക് പറ്റില്ല ..

പക്ഷേ അമ്മക്ക് അവളെ നല്ലോണം പിടിച്ചു …

ടാ മോനെ നോക്ക് ചന്തി വരെ മുടിയുണ്ട്

ശ്ശേ , കല്യാണം കഴിക്കാൻ അതൊക്കെയാണോ അമ്മേ റീസൺ ..

പിന്നെയമ്മ അടുത്ത അടവ് എടുത്തു … കരച്ചിലോട് കരച്ചിൽ …. ഞാനും അച്ഛനും വീണുപോകുന്നത് ആ കരച്ചിലിലാണ് …

…………………………………..

അങ്ങനെ ഒരു വെള്ളി ഞാനും അമ്മയും കൂടി നാട്ടിലേക്ക് വന്നു … നാട് എനിക്ക് ഒട്ടും പിടിക്കില്ല … അമ്മയും അച്ഛനും പോരുമ്പോഴും ഞാൻ വരാറില്ല ,,,

ഈ കല്യാണംത്തന്നെ ബോറാണ് …. എന്തു വേണമെങ്കിലും ഈസിയായി കിട്ടുന്ന സ്ഥലമാണ് ബ്ലാംഗ്ലൂർ ,,, അതു കൊണ്ട് ത്തന്നെ ഇങ്ങനെ ഒരു ഏർപ്പാട് ഒട്ടും ഇഷ്ടപ്പെട്ടില്ല …

ഞങ്ങൾ ചെല്ലുമ്പോൾ ആ വീട്ടിൽ എല്ലാവരും സന്തോഷത്തിലാരുന്നു ..

തങ്കത്തിന്റെ മോനെ കുറിച്ച് കേട്ടതല്ലാതെ കണ്ടിട്ടില്ലല്ലോ ? ഞാൻ പെൺകുട്ടിയുടെ അച്ഛൻ … ഈ ആലോചന വന്നപ്പോ ഞാൻ രമണിയോട് പറയാരുന്നു … ഇനി ഒന്നും നോക്കാനില്ല അങ്ങട് ഒറപ്പിക്കാന്ന് …. തങ്കം ഞങ്ങൾക്ക് അന്യയല്ലല്ലോ ?

എന്താ മോന്റെ പേര്

കാർത്തിക്

ഹാ .. എന്നാ മോളെ വിളിക്കാം …

സാരിയുടുത്ത് മുല്ലപ്പൂ ചൂടി ആ പെണ്ണ് മുന്നിൽ വന്ന് നിന്നു ..

പിള്ളാര് സംസാരിക്കട്ടെ .. മോൻ ആ മുറിയിലേക്ക് ചെല്ല്

ജനലിനോട് ചേർന്ന് തല താഴ്ത്തി കൈ വിറച്ചു നിൽക്കുന്ന ആ പെണ്ണിനെ കണ്ടപ്പോ എനിക്ക് ഏത് നേരവും എന്റെ തോളിൽ കൈയിട്ടു സംസാരിച്ചു നടക്കുന്ന ബ്ലാംഗ്ലൂർ പെൺ പിള്ളാരെ ഓർമ്മ വന്നു …

ഇംഗ്ലിഷിൽ ഞാൻ എന്നെ കുറിച്ച് പറയാൻ തുടങ്ങിയപ്പോൾ അവൾ പറഞ്ഞു

എനിക്ക് ഇംഗ്ലീഷ് അങ്ങനെ അറിയില്ല

ഇവിടെ സ്ക്കുളിൽ ഇംഗ്ലീഷ് പഠിപ്പിക്കുന്നില്ലെ

ഉണ്ട് … പറയാനൊന്നും അറിയില്ല ..

എന്താ നെയിം

രാധിക

അന്ന് യാത്ര പറയുമ്പോ കല്യാണത്തിന്റെ ഡേയ്റ്റ് വരെ ഉറപ്പിച്ചിരുന്നു അമ്മ

………………………………….

കല്യാണം കഴിഞ്ഞ് രാധിക ഞങ്ങളുടെ കൂടെ പോന്നു ..

ഇംഗ്ലീഷ് അറിയാത്ത , ഡ്രസ്സ് സെൻസ് ഇല്ലാത്ത അവളെ കൂട്ടുകാരെ പരിചയപ്പെടുത്താൻ എനിക്ക് നാണം തോന്നി അതു കൊണ്ട്ത്തന്നെ പെണ്ണ് പഠിക്കുന്നതു കൊണ്ട് നാട്ടിൽത്തന്നെയാണെന്നും ഞാൻ എല്ലാവരോടും പറഞ്ഞു

അവൾ വന്നിട്ടും എന്റെ എൻജോയ് മെന്റ്സിനൊന്നും കുറവ് വന്നില്ല …

എങ്കിലും എന്റെ പുറകേ അവൾ നടക്കും …

കൂട്ടുകാരുടെ ഭാര്യമാരെ കാണുമ്പോഴൊക്കെ എനിക്കവളോട് വല്ലാത്ത ദേഷ്യം തോന്നി … ഒഴിഞ്ഞു പോകാണെങ്കിൽ നല്ലതാണെന്ന് പലപ്പോഴും തോന്നി …

അതിന് മാക്സിമം അവോയ്ഡ് ചെയ്തു … നാടും വീടും വിട്ട് ഇവിടെ വന്ന് ഒറ്റപ്പെട്ട് പോയ അവളുടെ അവസ്ഥ മോശമായിരുന്നു …

അമ്മയുടെ ഉപദേശത്തിനുള്ള വഴി ഒരുക്കാതെ രാത്രി വൈകി വന്ന് രാവിലെ നേരത്തെ പോയി ..

ദേഷ്യം വരുമ്പോഴെല്ലാം അവളെ ഇംഗ്ലിഷിൽ ഞാൻ ചോദ്യം ചെയ്യുകയും വഴക്കു പറയുകയും ചെയ്തു …

എന്ത് ഉത്തരം പറയണം എന്നറിയാതെ അവൾ പതിറ നിന്നു .. അവൾ പറയുന്ന മലയാളമൊന്നും എനിക്ക് മനസ്സിലാവുന്നില്ലെന്ന് സ്വയം നടിച്ചു …

അമ്മയുള്ള ഈ വീട്ടിൽ അടുക്കളക്കാരിയായി മാത്രം അവൾ ഒതുങ്ങി …

തിരിച്ച് പോവാൻ അവൾക്ക് വല്ലാത്ത ആശയുണ്ടെന്ന് തോന്നി ….

…………………………….

ഒരു ദിവസം എന്നെക്കാൾ മുന്നെ അമ്മ ഉണർന്നു , ഉപദേശം പ്രതീക്ഷിച്ച ഞാൻ ഞെട്ടി , അമ്മ ഒന്നും പറഞ്ഞില്ല ,, പക്ഷേ സാരി മാറി ബാഗ് ഒതുക്കുകയാണ് അമ്മ

അമ്മ എങ്ങോട്ടാ

ഞാൻ നാട്ടിലിക്ക്

എന്തെ പെട്ടെന്ന്

അമ്മിണി ഓപ്പൂന് വയ്യ ,,,, എന്നെ കാണണത്രെ അപ്പോ അമ്മയും അച്ഛനും പോവാ ,,,,

രാധികയോ ?

അവൾ ഇവിടെ നിൽക്കട്ടെ

എതിർത്തൊന്നും പറഞ്ഞില്ലെങ്കിലും .. ഇനിയുള്ള ദിവസം അവളെ കൂടുതൽ വിഷമിപ്പിക്കാമെന്നും തിരികെ അവർ വരുമ്പോഴെക്കും ഇവൾ പോകാനുള്ള വഴിയൊരുക്കണമെന്നും മനസ്സിൽ കരുതി

നീ എന്താ ഓർക്കണെ ?

ഏയ് ഒന്നൂല്ല …

ഡാ … ഇത് കഴിച്ചോ നിനക്ക് ഇഷ്ടമുള്ളതാ … ഇനി ഞാൻ ഒരാഴ്ച ഇല്ലല്ലോ

………………………………..

അമ്മ പോയി …..

അമ്മ ഉണ്ടാക്കിയ ആ കറി കഴിച്ച് പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ തുടങ്ങിയതാണ് വയറിളക്കം

ആദ്യം അതൊന്നും കാര്യമാക്കിയില്ലെങ്കിലും പിടിച്ചാൽ കിട്ടാത്ത അവസ്ഥ ,ഏത് നേരവും കക്കൂസിൽ ത്തന്നെ

പത്ത് പന്ത്രണ്ട് പ്രാവശ്യത്തെ വയറിളക്കം കഴിഞ്ഞപ്പോഴെക്കം ഒറ്റക്ക് നടക്കാൻ വയ്യാതായി ..

ഏട്ടാ ആശുപത്രീ പോണോ

വേണ്ട

മസില് പിടിച്ച് നിന്ന് നിന്ന് മസിലെല്ലാം ഇളകി പോയപ്പോ അവൾ എന്നെയും കൊണ്ട് വണ്ടി വിളിച്ച് ആശുപത്രി പോയി ..

രണ്ട് മൂന്ന് ജോടി കയിൽ കരുതി … ആശുപത്രി എത്തുമ്പോഴെക്കും ഞാൻ ഡ്രസ്സിൽ പണി പറ്റിച്ചു …

ആശുപത്രിയിലെത്തി ഞാനിട്ടിരുന്ന തുണികളൊക്കെ മാറ്റി തന്ന് അത് കഴുകിയിടുംബോഴും …. ഒട്ടും പരിചയമില്ലാത്തിടത്ത് എനിക്ക് വേണ്ടി ഓടിനടന്ന് കാര്യങ്ങൾ ചെയ്യുമ്പോഴും അവൾ മോശമൊന്നുമല്ല മിടുക്കിയാണെന്ന് എനിക്ക് തോന്നി ..

ഇൻജക്ഷനെടുക്കുമ്പോഴൊക്കെ ഞാനവളെ ചേർത്തു മുറുക്കി പിടിച്ചു … തിരിച്ചവളെന്നെയും …

അന്ന് രാത്രി തിരികെ വരുമ്പോ ഞാനവളുടെ മടിയിൽ കിടന്നുറങ്ങി … രാവിലെ ഞാനുണരുമ്പോ കഞ്ഞിയുണ്ടാക്കി തന്ന് എന്റെ അടുത്തിരുന്നു …

ഏട്ടന് നന്നായി മലയാളം അറിയാലേ

ഏയ് … അങ്ങനെ അറിയില്ല

ഉവ്വ് .. ഇന്നലെ വയറിളകി കിടക്കുമ്പോ ഏട്ടൻ എന്നോട് സംസാരിച്ചതൊക്കെ മലയാളത്തിലാ

ആണോ ,,,അവന് പെട്ടെന്ന് ചിരി വന്നു …ഉം ,,,അവൾക്കും …..

എന്നാലും എനിക്ക് മാത്രം എങ്ങനാടി വയറിളക്കം വന്നേ

ആവോ ഏട്ടാ ,,,, അത് തന്നാ ഞാനും ഓർക്കണെ

എന്തായാലും ഞാൻ വഴിപാട് നേർന്നിട്ടുണ്ട്

എന്തിന് വയറിളക്കത്തിനോ … അയ്യേ

പിന്നെ രോഗം മാറണ്ടെ ഞാൻ പേടിച്ചു … അമ്മയും അച്ഛനും വന്നാ നാട്ടിൽ പോയി വഴിപാട് നടത്താം ..വരോ ഏട്ടാ

പിന്നെ … എനിക്കല്ലെ വയറിളക്കം ,,,, ഞാൻ വരണ്ടെ

………………………………..

അതെ സമയം തീവണ്ടിയിൽ ,,,,

നിനക്കെന്താ തങ്കം അമ്മിണി ഓപ്പൂനെ പെട്ടെന്ന് കാണാൻ തോന്നിത് ..

അത് ഒരു മരുന്നിനാ

മരുന്നിനോ

അതെ

ഈ ഭാര്യടെ വിലയറിയാത്തവർക്കുള്ള മരുന്ന്

എന്ത് മരുന്ന്

ആവണക്കണ്ണ

അതാർക്കാ ?

നമ്മടെ മോന് … അവന്റെ വല്ലാണ്ട്ള്ള അഹങ്കാരം ഇപ്പ തീർന്നിട്ടുണ്ടാവും … അവന്റെ അമ്മ ഞാനാണെങ്കിൽ ഞാൻ പറഞ്ഞ പെണ്ണിനെ അവൻ കെട്ടും ചെയ്യും അവളെത്തന്നെ അവൻ നോക്കും ചെയ്യും.

എ ടീ നീയെന്റെ മോനെ ഒരു വഴിക്കാക്കോ ? ഞാനവനെ വിളിക്കട്ടെ ,,

ഹലോ

എന്താ അച്ഛാ

മോളെ അവൻ എവടെ

ഞങ്ങളിവിടെ സോഫയിൽ കിടന്ന് റ്റിവി കാണാ

ഇത്ര ചെറിയ സോഫയില് രണ്ടാളും കടന്ന് റ്റി വി കാണേ

അത് പിന്നെ ഒരമയുണ്ടെങ്കിൽ ഒലക്ക മേലും കിടക്കാനല്ലെ

ഓ ഓ ഓ അങ്ങനെ

ശരി മക്കളെ …

എന്തു പറഞ്ഞു മക്കൾ ..

അവര് ഒരുമ കാരണം ഒലക്കപ്പുറത്ത് കിടക്കാന്ന് .

ആഹാ …

എന്നാ ഇനി അവര് ജീവിക്കട്ടെ …….

ശുഭം