മീരയ്ക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. അവൾ നഷ്ടപ്പെടുത്തിയത് എന്താണ് എന്ന് അവൾ പതുക്കെ തിരിച്ചറിഞ്ഞു തുടങ്ങി…

ബ്രേക്ക്‌ അപ്പ്‌

Story written by VYSHNAV

“എടി ഞാൻ എല്ലാം പറഞ്ഞു നിർത്താൻ  പോവാണ് എന്നെ കൊണ്ട് പറ്റുന്നില്ല ” മീര പറഞ്ഞു. 

“എടി ശെരിക്ക്യും ഒന്നും ആലോചിച്ചിട്ട്  പോരെ” സനുവും മറുപടി പറഞ്ഞു. 

“ഇനി ഒന്നും ഇല്ല ആലോജിക്കിയാൻ” എന്നും പറഞ്ഞ അവൾ ബാഗും എടുത്ത് ഹോസ്റ്റലിൽ നിന്ന് ഇറങ്ങി.  നല്ല ദേഷ്യത്തിലാഴ്ന്നു പോക്ക് ആരെയും കണ്ട ഭാവം വെച്ചില്ല. പറഞ്ഞു സ്ഥലത്ത് പറഞ്ഞതിലും നേരത്തെ കാർത്തിക് എത്തിയിരുന്നു. അവൾ അവന്റെ അടുത്തേയ്ക്ക് നടന്നു നീങ്ങി. അവൻ ഒന്നും മനസിലാവാത്ത പാവയെ പോലെ  നിന്നു.

“നമുക്ക് ഇത് നിർത്താം നമ്മൾ തമ്മിൽ ശെരിയാവില്ല” അവൻ ഞെട്ടി പോയി ഒന്നും മനസിലായില്ല

“എന്താ കാരണം.

അവൾ ക്ക് മറുപടി ഒന്നും ഉണ്ടായില്ല.

ഒന്നു കൂടെ ശബ്ദം ഉയർത്തി ചോദിച്ചു “എന്താണ് കാരണം”. 

“എന്നിക്ക് ഇപ്പോ നിന്നെ ഇഷ്ട്ടം അല്ല  എന്റെ വീട്ടിലും നമ്മുടെ കാര്യം സമ്മതിക്കുന്നില്ല അവരെ വേദനിപ്പിക്കാൻ എന്നിക്ക് താല്പര്യവും ഇല്ല”

അവൻ ഒന്നും തന്നെ മിണ്ടാൻ കഴിഞ്ഞിരുന്നില്ല കണ്ണുകൾ നിറഞ്ഞിരുന്നു. 

അവൾ തുടർന്നു “നമുക്ക് ഈ ബന്ധം ഇവിടെ വെച്ച് നിർത്താം എന്ന്”

അവന് ശബ്‌ദിക്കാൻ കഴിഞ്ഞിരുന്നില്ല സമ്മതം എന്ന മട്ടിൽ തലയാട്ടി. അങ്ങനെ അവൻ തിരിച്ചു വീട്ടിലേയ്ക്ക് മടങ്ങാണ് വണ്ടി ഓടിക്കുമ്പോഴും അവളുടെ ഓർമ്മകൾ മനസ്സിൽ തേട്ടി വന്നിരുന്നു. അവളെ പരിജിയപെട്ടിട്ട് 3 വർഷം കഴിഞ്ഞിരിക്കുന്നു എത്ര പെട്ടാണ് അവൾ തൻെ കൂട്ടുകാരി ആയതും കാമുകി ആയതും. അന്ന് അവൾ എത്ര സന്തോഷത്തോടെയാണ് തന്നെ ഇഷ്ട്ടം ആണ് എന്ന് പറഞ്ഞത്. ഹോസ്റ്റലിൽ എത്തിയ അവൾ കുളിച്ചു വന്നു ഫോൺ നോക്കി ഇരുന്നു. പഴയ ഫോട്ടോസ് നോക്കി ഇരുന്നു.  മനസ്സിൽ സന്തോഷം ആയ്യിരുന്നു ഇനി അവൻ ഇല്ല. മുടങ്ങാതെ വിളിക്കാൻ താൻ ധരിക്കുന്ന വസ്ത്രങ്ങൾ എങ്ങനെ ഉള്ളതായിരിക്കണം എന്ന് തീരുമാനിക്കാൻ ഒരു കൂട്ടിൽ നിന്നും രക്ഷപെട്ട കിളിയെ പോലെ അവൾ സന്തോഷിച്ചു..

അവൻ വീട്ടിൽ എത്തി കഴിച്ചോ മോനെ എന്ന ചോദ്യത്തിന്  ചിരിച്ചു കൊണ്ട്  കഴിച്ചു അമ്മേ എന്നും പറഞ്ഞു മുറിയിൽ കേറി കതക് അടച്ചു. തലയണയിൽ  മുഖം അമർത്തി. അവന്റെ ദുഃഖം പ്രകൃതിയും മനസിലാക്കിയ പോലെ കോരിച്ചൊരിയുന്ന മഴയായിരുന്നു പുറത്തു. അന്നത്തെ ദിവസം  അവന് ഉറങ്ങാൻ സാധിച്ചില്ല നേരം പുലർന്നു…

അവൾ എഴുന്നേറ്റു കോളേജിൽ പോകുവാൻ തയാറായി അപ്പോഴാണ്  സനു വന്നത്

  “ഇന്നലെ എല്ലാം അങ്ങ് അവസാനിപ്പിച്ചു ല്ലെ  കഷ്ടം അവനെ പോലെ ഒരുത്തനെ നിനക്ക് ഇനി എവിടെ കിട്ടും”

” അതൊക്കെ  എന്റെ ഇഷ്ട്ടം ആണ്  ഹും “

  ” നിന്നെ ഒന്നും പറഞ്ഞു മനസിലാക്കാൻ പറ്റില്ലെല്ലോ”

  ” വാ പോകാം  ഇപ്പോ തന്നെ വൈകി “

  കാപ്പിയുമായി അവന്റെ അടുത്തക്ക് അവന്റെ അമ്മ വന്നു. 

  “എടാ നിന്നോട് പൊന്നു പറഞ്ഞു കോളേജ്ലേയ്ക്ക് അവളെ കൊണ്ടു പോകണം എന്ന് “

“അപ്പോ ചേട്ടനോ”

“അവന് പണി ഉണ്ടെടാ” എന്നും പറഞ്ഞു” പൊന്നു മുറിയിലേയ്ക്ക് വന്നു

  ‘ആന്റി രണ്ടു ചായ ഇവളാണ് എന്റെ കൂട്ടുകാരി മേഘ  ഞങ്ങൾ എല്ലാരും ചിക്കു എന്നാണ് വിളിക്കാറ് “

” നീ എപ്പോ എത്തി “

“ദേ ഇപ്പൊ തന്നെ. വിശേഷം ചോദിക്കണ്ട നീ  പോയി റെഡി ആയെ”

ചായയും കുടിച് അവർ അവിടെന്ന് ഇറങ്ങി

“ഡി ദേ ഇതാണ് എന്റെ ബ്രോ കാർത്തിക് കിച്ചു എന്നാ വിളിക്കാറ്”

“ഹായ് ഞാൻ മേഘ ചിക്കു ന്നാ വിളിക്കാറ് “

“ഹായ്”

“എന്താടാ ഇത്ര ഗൗരവം സാധാരണ വായ അടക്കാറില്ലെല്ലോ ഇവളെ കണ്ടൊണ്ടാണോ”

“ഏയ് ഒന്നൂല്യെടി”

പിന്നെ അങ്ങോട്ട്‌ അവർ ചോദിക്കുന്നതിനൊക്ക മനസില്ലാ മനസോടെ  എന്തൊക്കെയാ മറുപടി പറഞ്ഞു.

“മീരാ നിങ്ങൾ ബ്രേക്ക്‌ അപ്പ്‌ ആയി  എന്നൊക്ക കേട്ടു ഉള്ളതാണോ “

“എന്റെ പൊന്ന് ആഷിക്കേ ഇതെങ്ങനെ നിങ്ങ ഏങ്ങനെ അറിഞ്ഞു സനു എല്ലാം പറഞ്ഞു ല്ലെ”

“അത് എങ്ങനെയായെങ്കിലും ആവട്ടെ നീ കാര്യം പറ”

“ആയിട എന്നിക്ക് അത്രയ്ക്കു കംഫർട് അയ്യിട്ടു തോന്നി ഇല്ല”

“നന്നായി അപ്പൊ ഇനി സിംഗിൾ ലൈഫ് അല്ലെ “

“പിന്നല്ല ഇനി അങ്ങോട്ട്‌ തകർക്കാം”

“എടി ഇന്നാണ് 4ആമത്തെ സേം ന്റെ റിസൾട്ട്‌ വരുന്നത്  നീ നോക്കയോ”

“ഇല്യ നീ നോക്കിയോ”

“ആ ഞാൻ നോക്കി ഞാൻ എല്ലാത്തിലും ജയിച്ചു”

” എന്റെ പൊന്നു സനു തകർത്തു”

“ഇനി വാ നിന്റെ നോക്കാം”

കാറിൽ നിന്ന് ഇറങ്ങി  പൊന്നു കോളേജിലെക്ക്  നടന്നു സിർട്ടിഫിക്കറ്റ് എല്ലാം വാങ്ങി തിരിച്ചു. അവരെ വീട്ടിൽ ആക്കി കാർത്തിക് തിരിച്ചു വന്നു അവൻ പഴയ പോലെ റൂമിൽ വന്നു കിടന്നു. ഇന്നലെ ഉണ്ടായത് അവന്റ മനസ്സിൽ അലയടിച്ചു കൊണ്ടിരുന്നു.

  “എടി ഒരു രണ്ടു സബ്ജെക്ട് ന് മാർക്ക്‌ കുറവാണ് അതു കുഴപ്പം ഇല്ലെടി”

പറഞ്ഞു തീർക്കാൻ മീര സമ്മതിച്ചില്ല. “നിനക്ക് എന്റെ വീട്ടുകാരെ അറിയാഞ്ഞിട്ടാണ് അവർ ഇന്നന്നെ കൊല്ലും”

അപ്പോഴാണ് മായ വന്നത്….” എടി നിന്നെ  ഹരിസർ അന്വേഷിക്കുന്നു പെട്ടന്ന് ചെല്ലാൻ പറഞ്ഞു”

മീര അങ്ങോട്ട്‌ നടന്നു

“എടോ താൻ ഈ റെക്കോർഡ് എന്തുവാടോ കാട്ടിവെച്ചിരിക്കുന്നെ. ആർക്കോ വേണ്ടി ചെയ്യുന്ന പോലെ എന്നിക്ക് വേണ്ടി ആണോ ഇതൊക്കെ. ഓരോന്ന് വരച്ചു വെച്ചിരിക്കുന്നുത് കാണണം.

“അത്…..അത് പിന്നെ  സോറി സർ”

“തന്റെ റിസൾട്ട്‌  വന്നില്ലേ ഇന്ന് മാർക്ക്‌ എങ്ങന്യാ”

“അത് സർ രണ്ടു വിഷയത്തിന് തോറ്റു”

“ഹോ പഠിപ്പും ഇല്ല വർക്കും ഇല്ല താൻ പിന്നെന്തിനാടോ ഇങ്ങോട്ട് വരുന്നേ” എന്നും പറഞ്ഞു റെക്കോർഡ് ബുക്ക്‌ മീര യുടെ മുഖത്തേയ്ക്ക് വീക്കി.

” ഇനി ഇത് രണ്ടാമത് കാണിച്ചു എന്റെ സൈൻ വേടിച്ചട്ട് ക്ലാസിൽ കേറയാതി ഗെറ്റ് ഔട്ട്‌”.

മീര പതുക്കെ ഹോസ്റ്റലിലേയ്ക്ക് നടന്നു.

സമയം പോയതറിഞ്ഞില്ല കാർത്തിക് ഫോൺ എടുത്തു നോക്കി പരിജയം ഇല്ലാത്ത  നമ്പറിൽ  നിന്നൊരു മെസ്സേജ്  അവനും മറുപടി അയച്ചു ആരാ
 
“ആരാ”

“ഞാൻ ആണ് മേഘ”

“ആണോ ആ എന്താടോ  കാര്യം”

” തിരക്കിലാണോ “

“ഏയ് അല്ല പറയു”

“എന്റെ സർട്ടിഫിക്കറ്റസ്  നിന്റെ വണ്ടിലാണ്. സോറി ഞാൻ എടുക്കാൻ മറന്നു”

“ഓ സാരമില്ല ഞാൻ കൊണ്ടതരാം”

“ഓ താങ്ക്സ്”

“എന്തിനാടി മീരേ നീ ഇങ്ങനെ കിടന്നു കരയുന്നെ അമ്മ ആണേൽ മകളെ ചീത്ത പറയും അടുത്ത പ്രാവിശ്യം നല്ല മാർക്ക്‌ വാങ്ങയാതി “

” നിനക്ക് പറഞ്ഞ മനസിലാവില്ല എന്നെ ഇനി പറയാൻ ബാക്കി ഒന്നും ഇല്ല പിന്നെ ആ സർ എന്നെ ആകെ നാണം കെടുത്തി”

“എടി അതൊക്കെ പോട്ടെ മറന്നുകള”

“നിനക്ക് ഇതൊക്കെ പറയാം ഞാൻ ആകെ നാണം കെട്ടുപോയി”

“എന്നാ നീ നിന്റെ ഇഷ്ട്ടം പോലെ ചെയ്യ്‌  കോപ്പ് ഒരു കാര്യം പറഞ്ഞ മനസിലാവില്ല”

എന്നും പറഞ്ഞു സോന മുറിയിൽ നിന്ന് ഇറങ്ങി സനു കേറി വന്നതും ഒരുമിച്ചു അർന്നു 

“എവിട്യ ആ അവതാരം”

“ദേ അകത്തിരുന്നു കരയുന്നുണ്ട് “

“ഈ പെണ്ണിന്റ ഒരു കാര്യം”

അവൻ മനസില്ലാമനസോടെ എഴുന്നേറ്റു ഫോൺ എടുത്തു

“എടി പൊന്നു നിന്റെ കൂട്ടുകാരി  സർട്ടിഫിക്കറ്റ്

പറഞ്ഞു തീർക്കാൻ സമ്മതിച്ചില്ല

“എടാ ഒന്നു കൊണ്ട് കൊടുക്ക് ഞാൻ ഇത്തിരി തിരക്കിലാ”

“എടി അത്….” ഫോൺ കട്ട്‌ ചെയ്തു

വണ്ടി എടുത്ത് ഇറങ്ങി

“ഹലോ മേഘ അല്ലെ ഞാൻ പോന്നുന്റെ ബ്രദർ ആണ്”

“കാർത്തിക് ന്ന് പറഞ്ഞാമതി എന്നിക്ക്  മനസിലാവും. എവിടെ എത്തി”

“ഞാൻ നിന്റെ വീടിന്റെ മുന്നിൽ ഉണ്ട് ഇങ്ങോട്ട് വാ”

സർട്ടിഫിക്കറ്റ് വന്നു വാങ്ങിയ ശേഷം

“താങ്ക്സ്, സോറിട്ടോ മറന്നു പോയി”

“ഏയ് അതൊന്നും സാരമില്ലെടോ “

“വരൂ ഒരു കോഫി കുടിച്ചിട്ട് പോകാം”

“ഏയ് വേണ്ട പിന്നീട് ഒരിക്കലാവാം കുറച്ചു തിരക്കുണ്ട്”

“എന്നാ ഓക്കേ പിന്നെ കാണാം”

“ശെരി ബൈ”

മീരയെ സമാധാനിപ്പിക്കാനോ ആശ്വസിപ്പിക്കാനോ ആർക്കും കഴിഞ്ഞിരുന്നില്ല. ആരോടും മിണ്ടാതെ റൂമിൽ ഒറ്റയ്ക്കിരുന്നു. അവൾക്കു മനസിലായില്ല തനിക്ക് എന്താ സംഭവിക്കുന്നതെന്ന്.

സനു വന്നു

“എടി ഇത് തന്നെ ആലോചിച്ചിരിക്കാതെ ആ റെക്കോർഡ്  വരയ്ക്ക് സർ നെ കിട്ടാനുള്ളത് അല്ലെ”

“പക്ഷെ ചെയ്യാനുള്ള മനസിലടി”

“നിനക്ക് ഇനിയും കേൾക്കാനാണ് മര്യാദക്ക് ഇരുന്ന് ചെയ്യാൻ നോക്ക്”

അവൻ കിടക്കാർന്നു പെട്ടന്ന് അവന്റെ ഫോൺ റിങ് ചെയ്തു.

“അളിയാ എവിട്യ”

“വീട്ടിൽ ഉണ്ടെടാ”

“നമുക്ക് ഒരു ട്രിപ്പ്‌ പോകാം. നമ്മുടെ ഫുൾ ടീം ഉണ്ട്”

“ഞാൻ ഇല്ലെടാ മനസ് ശെരിയല്ല”

“അതൊക്ക ശെരിയാക്കാൻ ആണ് എല്ലാവരും യാത്ര പോണത്”

“എടാ അത്…….”

“നാളെ റെഡി ആയി നിക്ക് അത്യാവശ്യം ഡ്രെസ്സും എടുത്തോ”

“ആ ശരി ഡാ”

യാത്രകൾ എന്നും അവന് പ്രിയപ്പെട്ടത് ആയിരുന്നു. അങ്ങനെ അവൻ എല്ലാം റെഡി ആക്കി വെച്ചു.

അപ്പോ അവന്റെ ഫോണിലേക്ക് മേഘ യുടെ മെസ്സേജ് വന്നു

“ഹായ്”

അപ്പോ അവനും തിരിച്ചു “ഹായ്”

“ഭക്ഷണം ഒക്കെ കഴിച്ചോ”

“ആ കഴിച്ചു താനോ”

“എന്താ ചെയ്യുന്നേയ്”

“നാളെ ഒരു ട്രിപ്പ്‌ ഉണ്ട് ഡ്രസ്സ്‌ പാക്ക് ചെയ്യുവാർന്നു”

“ആണോ. എത്ര ദിവസത്തേക്കയാണ്?

“അറിയില്ല”

“ബെസ്റ്റ്. എങ്ങോട്ടാ?

” വണ്ടി എങ്ങോട്ട് തിരിയുന്നോ അങ്ങോട്ട്‌ പോകും”

“ഓഹോ ” അവർ  വളരെ പെട്ടന്നു തന്നെ കൂട്ടായി.

മീരയ്ക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. അവൾ നഷ്ടപ്പെടുത്തിയത് എന്താണ് എന്ന് അവൾ പതുക്കെ തിരിച്ചറിഞ്ഞു തുടങ്ങി.

നേരം പുലർന്നു പറഞ്ഞപോലെ അവന്റെ കൂട്ടുകാർ എത്തി

സക്കീർ അവനെ വിളിച്ചു

“ഭാ പോവാം”

“അവന്റെ ബാഗും എടുത്തു വണ്ടിയിൽ കയറി”

അവർ യാത്ര തുടങ്ങി യാത്രയ്ക്കിടയിൽ നടന്നത് ഒക്കെ അവൻ തുറന്നു പറഞ്ഞു. അപ്പോഴും അവളെ കുറിച്ച് ഒരു വാക്കു പോലും അവൻ തെറ്റായ രീതിയിൽ പറഞ്ഞില്ല. അവരുടെ യാത്ര ഇടുക്കിയിലേയ്ക്കാർന്നു.  ആ യാത്രയും അവിടത്തെ കാഴ്ചകളും  അവന്റെ വിഷമം കൊറേ ഒക്കെ കുറയ്ക്കാൻ സഹായിച്ചു.

 മീരയ്ക്ക് ഓരോ ഓരോ പ്രശ്നങ്ങൾ ആയി വന്നു കൊണ്ടിരുന്നു. അവൻ തന്റെ കൂടെ ഇല്ലാതെ ആയപ്പോൾ മുതൽ ആണ് ഇങ്ങനെ ഓരോന്ന് സംഭവിക്കാൻ തുടങ്ങിയത്  എന്ന് അവൾക്ക് മനസിലായി തുടങ്ങി.

” എടി സനു  ഞങ്ങൾടെ ബ്രേക്ക്‌ അപ്പ്‌ ന്  ശേഷം ആണ് എന്നിക്ക് ഇങ്ങനെ ഒക്കെ ഓരോ പ്രശ്നങ്ങൾ ഉണ്ടാവാൻ തുടങ്ങിയത്”

“നിന്നോട് ഞാൻ അപ്പോഴേ പറഞ്ഞതല്ലേ വേണ്ടാ വേണ്ടന്ന് അപ്പൊ നിനക്ക് അല്ലെ തിടുക്കം ആയ്യിരുന്നേയ് അവനെ പറഞ്ഞു വിടാൻ” 

“പാവം ഒരുപാട് വിഷമിച്ചിട്ടുണ്ടാവും”

“ദേ പെണ്ണെ ഞാൻ വല്ലതും പറയും ട്ടോ. നിനക്ക് വലതു എപ്പോഴും നിന്റെ ഇഷ്ടങ്ങളും തീരുമാനങ്ങളും അല്ലെ”

“സോറി ടി”

” നിനക്ക് ഭയങ്കര സ്വാർത്ഥത ആണ് മീരേയ്‌. ഞാൻ ഒന്നും പറയുന്നില്ല കോപ്പ്”

ദിവസങ്ങൾ കടന്നു പോയി കാർത്തിക് പഴയ പോലെയ ആയ്യി. മേഘയ്ക്ക് അവൻ നാലൊരു സുഹൃത്തായി മാറി.

അങ്ങനെ അവൻ കൂട്ടുകാരോടൊത്ത് സംസാരിച്ചിരിക്കയാർന്നു. അവന്റെ ഫോൺ റിംഗ് ചെയ്തു.

“ഹെലോ”

“ഹലോ ആരാ”

“ഞാൻ ആടോ സനു”

“ആ എന്തൊക്കെയുണ്ട് വിശേഷങ്ങൾ”

“നല്ല വിശേഷം, തന്നെ ഒന്നു കാണണം അല്ലോടോ എപ്പഴാണ് ഒന്നു കാണാൻ പറ്റുന്നത്”

“എന്താ കാര്യം”

“അതൊക്ക കാണുമ്പോൾ പറയാം”

“ശരി എങ്ങോട്ടാ വരണ്ടേ”

“നാളെ ഞാൻ നാട്ടിൽ പോകും ബസ്സ്റ്റാൻഡിൽ  വെച്ച് കാണാം”

“ആ ശെരി”

കാര്യം എന്താണ് എന്ന് കാർത്തിക് ന് മനസ്സിലായിരുന്നു. പക്ഷെ അവൻ അതൊട്ടും പ്രതീക്ഷിച്ചിരുന്നില്ല. അന്നത്തെ ദിവസം അവന് ഉറങ്ങാൻ സാധിച്ചിരുന്നില്ല അപ്പോഴാണ് ചിക്കന്റെ മെസ്സേജ്

“ഉറങ്ങിയോ”

“ഏയ് ഇല്ലെടോ”

“അതെ എന്നിക്ക് തന്നോട് ഒരു കാര്യം പറയാനുണ്ട്”

“പറയെടോ”

“എന്നിക്ക് ഒരു കല്യാണാലോചന വന്നിട്ടുണ്ട്”

“ആണോ, ചെക്കൻ കാണാൻ ഒക്കെ എങ്ങന്യാ”

“അതല്ല”

“പിന്നെ”

“ഞാൻ അത് നാളെ പറയാം”

“എടോ പറഞ്ഞിട്ട് പോടോ”

“ഇല്ലാ, നാളെ പറയാം ഗുഡ് നൈറ്റ്‌

“ഓഹ്, ഗുഡ് നൈറ്റ്‌ “

അങ്ങനെ നേരം വെളുത്തു.  അവൻ പതിവ് പോലെ എഴുന്നേറ്റു. 10 മണി ആയപ്പോൾ സനുവിന്റെ  മെസ്സേജ് വന്നു. അവൻ  വണ്ടി എടുത്തു ഇറങ്ങി. സാനുവിനെ കണ്ടു കാര്യം തിരക്കി.

“എന്നിക്ക് അല്ല ഇവള്ക്കാണ് ” സനു മീരയെ ചൂണ്ടി കാട്ടി

“എന്താ”

“കാർത്തി എന്നോട് ഷെമിക്ക് എന്നിക്ക് നീ ഇല്ലാതെ എന്നിക്ക് പറ്റുന്നില്ല”

“ഓഹോ,  അല്ല തന്റെ അമ്മ ഇത്ര പെട്ടന്ന് സമ്മതിച്ചോ”

“എടോ സോറി, എന്നെ ഒന്നു മനസിലാക്കെടാ പ്ലീസ്”

“എന്ത് മനസിലാക്കാൻ “

സനു ഇടയ്ക്ക് കയറി

“എടോ കഴിഞ്ഞതൊക്കെ വിട് എല്ലാം പോട്ടെ ഇനി നിങ്ങൾ പഴയപോലെ ഒന്നിക്ക്”

“എന്തിന്?  ഇവൾക്ക് ഇനിയും വേണ്ടാ എന്നു തോന്നുമ്പോൾ വലിച്ചെറിയാൻ ഞാൻ ഒരു പാവയൊന്നും അല്ല സങ്കടവും സന്തോഷവും എല്ലാം ഉള്ള ഒരു മനുഷ്യൻ ആണ്.ഞാൻ ഇല്ല ഇനി ഒന്നിനും”

“കാർത്തി പ്ലീസ് ഇനി അങ്ങനെ ഒന്നും ഉണ്ടാവില്ല”മീര  കെഞ്ചി

“ഇല്ല മീര,  ഞാൻ ഇല്ല ഒന്നിനും. എന്റെ മുന്ന്  വർഷത്തെ സ്നേഹത്തിന് ഒരു വിലയും കൽപ്പിക്കാതെ അന്നു പോയി ഇനി ഒരു തിരിച്ചു വരവ് വേണ്ട.

അവൾക്ക് അറിയാവുന്ന കാർത്തിക് അല്ലായിരുന്നു അവിടെ കണ്ടത്.  അവൻ തന്നെ ഒരുപാട് സ്നേഹിച്ചിരുന്നു.തന്റെ സ്വാർത്ഥത കൊണ്ട് എന്താണ് തനിക്ക് നഷ്ട്ടപെട്ടത് എന്ന് അവൾ തിരിച്ചറിഞ്ഞു.  ബസിൽ യാത്ര ചെയ്യുമ്പോഴും അവൾടെ ചിന്തകൾ അവനെ കുറിച്ചാർന്നു. അവൾടെ കണ്ണുകൾ നിറഞ്ഞിരുന്നു.

കാർത്തിക് സ്റ്റാൻഡിൽ നിന്നും വണ്ടി പാർക്ക്‌ ചെയ്തൊടുത്തേക്ക് നടന്നു.നല്ല മഴയുണ്ടായിരുന്നു അപ്പോൾ അവൻ കാറിൽ കയറി അവന്റെ ഫോൺ വണ്ടിയിൽ വച്ചു മറന്നു പെട്ടന്ന് ഫോൺ റിങ് ചെയ്തു

“ഹലോ”

“ചിക്കു പറഞ്ഞോ”

“ഞാൻ ഇന്നലെ തന്നോട് ഒരു കാര്യം പറയാൻ ഉണ്ടെന്ന് പറഞ്ഞില്ലെ”

“ആടോ പറഞ്ഞോ”

അവൾ ആകെ വിയർത്തു. അവൾടെ ശബ്ധം ഇടറാൻ തുടങ്ങി.

“എടോ അത്……..