അയാൾക്ക് ഇത് എന്തിന്റെ കേടാന്ന്. എന്നാലും ആ പെൺകുട്ടീടെ കാര്യാ…ഞാനവരുടെ ആദ്യരാത്രി ഒന്ന് സങ്കൽപ്പിച്ച് നോക്കാടന്നേ…

സദാചാരം

Story written by PRAVEEN CHANDRAN

“ഡാ ജിയോ നീ അറിഞ്ഞാ.. മ്മടെ ജോമോൻ ചേട്ടന്റെ കല്ല്യാണം കഴിഞ്ഞെന്ന്” അവൻ പറഞ്ഞത് കേട്ട് വർക്ക്ഷോപ്പിൽ റിപ്പയറിംഗ് തിരക്കിലായിരുന്ന ഞാൻ അവനെ തലയുയർത്തി ഒന്ന് നോക്കി..

സുഹൃത്തായ റോയ് ആയിരുന്നു അത്… മാർക്കറ്റിൽ ഇരുന്ന് നേരം പോകാതാവുമ്പോഴൊ ക്കെ ഇടക്ക് സൊറ പറയാൻ വരുന്ന വരവാണ് അത്..

“ഏത് ജോമോൻ ചേട്ടനാടാ..?എസ്.ബി.ടില് വർക്ക് ചെയ്യണ ജോമോൻ ചേട്ടന്റെ കാര്യാണോ നീയീ പറയണത്?”

“അതേടാ.. അയാള് തന്നെ.. ഇന്നലെ ആണ് രജിസ്റ്റർ ചെയ്തത്.. “

“ആഹാ.. അത് നന്നായല്ലോ അല്ലേ?”

“എന്ത് നന്നായീന്ന്.. നിനക്ക് വേറൊരു കാര്യം അറിയോ ആ പെൺകുട്ടിക്ക് ഇരുപത് വയസ്സേ ആയിട്ടുള്ളൂ.. നല്ല അടിപൊളി ക്ടാവും.. ഇയാളാണേൽ കറുത്ത് കഷണ്ടി ആയ ഒരു കുടവയറനും.. ഒരു ചേർച്ചയുമില്ലടാ..”

അവൻ പറഞ്ഞത് കേട്ട് ആശ്ചര്യത്തോടെ ഞാനവനെ നോക്കി…

“അയ്.. അതിനെന്താപ്പോ കുഴപ്പം.. ചേട്ടന് അധികം വയസ്സൊന്നും ആയിട്ടില്ലല്ലോ? പിന്നെ കറുപ്പും വെളുപ്പും മനുഷ്യരുടെ മനസ്സിലല്ലേ? പെണ്ണ് ഇഷ്ടപെടുന്നത് ആണിന്റെ മനസ്സിനെ ആണ്.. “

” വയസ്സായിട്ടില്ലാന്നാ നാൽപ്പത്തേഴ് വയസ്സ് ആയില്ലേ? അങ്ങേർക്ക് ഒരു മകളുണ്ടേൽ ഈ പ്രായമുണ്ടാവില്ലേ ? ഓ.. അതൊക്കെ കുറച്ച് കഴിഞ്ഞാ അങ്ങു തീരുമെന്നേ.. “

“അതിനെന്താടാ.. ആ പെൺകുട്ടിക്ക് ഇഷ്ടമായിട്ടല്ലേ കല്ല്യാണത്തിന് സമ്മതിച്ചത്.. അവരല്ലേ ഒരുമിച്ച് ജീവിക്കേണ്ടത്? അവർക്ക് രണ്ട് പേർക്കും പ്രശ്നമില്ലെങ്കിൽ പിന്നെ നിനക്ക് എന്താടാ പ്രശ്നം? “

എന്റെ ആ ചോദ്യം അവൻ പ്രതീക്ഷിച്ചില്ലായി രുന്നു..

“അല്ലാ എനിക്ക് പ്രശ്നമൊന്നുമില്ല.. മാർക്കറ്റിൽ പലരും പലതും പറയുന്നുണ്ട്..അയാൾക്ക് ഇത് എന്തിന്റെ കേടാന്ന്.. എന്നാലും ആ പെൺകുട്ടീടെ കാര്യാ.. ഞാനവരുടെ ആദ്യരാത്രി ഒന്ന് സങ്കൽപ്പിച്ച് നോക്കാടന്നേ.. അയാൾക്ക് അതിനുള്ള ശേഷി ഒക്കെ ഉണ്ടാവോ? നല്ല സുന്ദരി കൊച്ചാണേ.. ഹോ എന്തായാലും അയാളുടെ ഒരു ഭാഗ്യം.. “

അവൻ പറഞ്ഞത് കേട്ടപ്പോ എനിക്ക് അവനോട് പുച്ഛം ആണ് തോന്നിയത്…

സ്പാന്നർ മേശവലിപ്പിലേക്ക് ഇട്ട് കൈകൾ തുടച്ചുകൊണ്ട് ഞാനവന്റെ അടുത്തേക്ക് ചെന്നു..

“ഓ ഇപ്പോ അസുഖം പിടികിട്ടി.. തനിക്ക് കിട്ടാത്ത ത് മറ്റുള്ളവർക്ക് കിട്ടുമ്പോഴുള്ള കൃമികടി അല്ലേ? പോരാത്തതിന് അന്യന്റെ കിടപ്പറയിലേക്ക് എത്തിനോക്കാൻ വെമ്പുന്ന കടുത്ത ലൈം ഗിക ദാരിദ്ര്യവും… നാണമില്ലേടാ നിനക്കൊക്കെ…. നീ ചിന്തിക്കുന്നത് തലകൊണ്ടാണോ അതോ മറ്റേത് കൊണ്ടോ? “

ഞാൻ പറഞ്ഞത് കേട്ട് അവൻ പതുക്കെ അവിടെ നിന്ന് എഴുന്നേറ്റ് സ്ഥലം കാലിയാക്കി…