അതേ കിന്നാരം പറഞ്ഞു നിൽക്കാൻ സമയമില്ല പെണ്ണേ മര്യാദയ്ക്ക് താഴെ ഇറങ്ങിക്കോളൂ…എനിക്ക് ഓട്ടത്തിന് പോകണം….

ചെകുത്താന്റെ മാലാഖ…

Story written by VijayKumar Unnikrishnan

ഡീ പെണ്ണേ മര്യാദയ്ക്ക് ആ വണ്ടിപ്പുറത്തു നിന്നും താഴെ ഇറങ്ങിക്കോ കേട്ടോ…

ഇല്ലെങ്കിൽ നീ എന്ത് ചെയ്യുമെടാ ചെകുത്താനെ…

ചെകുത്താനോ….

അതേ നിനക്ക് പറ്റിയ പേര് തന്നെയാണ് അതോണ്ടല്ലേ ഈ വണ്ടിയ്ക്കും ആ പേരിട്ടത്……

ഡീ പോത്തേ മര്യാദയ്ക്ക് താഴെ ഇറങ്ങിക്കോ.. ഇല്ലെങ്കിൽ അന്നത്തെ പോലെ വീണു നടു ഉളുക്കും…. പിന്നെ എനിക്ക് പണിയാകും…

അയ്യടാ മോനേ എന്താ ആലോചിച്ചു കൂട്ടുന്നത്….

അതേ കിന്നാരം പറഞ്ഞു നിൽക്കാൻ സമയമില്ല പെണ്ണേ മര്യാദയ്ക്ക് താഴെ ഇറങ്ങിക്കോളൂ… എനിക്ക് ഓട്ടത്തിന് പോകണം….

എന്നാൽ എന്നെ ഒന്ന് എടുത്തു താഴെയിറക്കൂ…

അയ്യെടി മോളെ വലിഞ്ഞു കയറിയത് പോലെ ഇങ്ങോട്ട് ഇറങ്ങൂ…

ഒന്ന് പിടിച്ചെറുക്കെടാ ചെകുത്താനെ..ഇല്ലെങ്കിൽ ഞാൻ ചാടും ഉളുക്കി കിടന്നാൽ ഇങ്ങേർക്ക് തന്നെ പണിയാകും അത് വേണോ..

എന്റെ പൊന്നോ വേണ്ടാ ഭവതി ഈ മുതുകിലോട്ട് കയറിക്കോളൂ…

അങ്ങനെ രാവിലെ തന്നെ ഒരു 75 കിലോ എന്നെക്കൊണ്ട് നീ ചുമപ്പിച്ചല്ലോ കെട്ട്യോളെ…

കണക്കായിപ്പോയി…..നിങ്ങൾ എന്നെയൊന്നു എടുത്തു കൊണ്ടു നടക്കാൻ ഞാൻ കാട്ടിയ സൂത്രപ്പണിയാണ് ഇത്… അല്ലാതെ നേരാംവണ്ണം പറഞ്ഞാൽ എടുക്കില്ലല്ലോ…

.മലമുകളിൽ റബ്ബർ തോട്ടങ്ങളും തേയില തോട്ടങ്ങളുമെല്ലാമുള്ള ഒരു പെണ്ണിനെ ഇങ്ങോട്ട് കൂട്ടികൊണ്ട് വന്നതിനാണോ…ഈ പരാക്രമം…

അതൊന്നും എനിക്ക് വേണ്ടാ ചെകുത്താനെ…..എന്നും ഇങ്ങനെ സ്നേഹിച്ചും തല്ലു കൂടിയും ഈ കൈകൊണ്ടു അധ്വാനിച്ചു കൊണ്ടു വരുന്നത് പങ്കിട്ടു കഴിച്ചും.. ഇങ്ങനെ നെഞ്ചോട് ചേർന്നു നിന്നാൽ മാത്രം മതി…….അവളുടെ മുഖത്ത് സങ്കടമായി….

അയ്യേ ഞാൻ വെറുതെ ഓരോന്ന് പറഞ്ഞപ്പോൾ നീയെന്തിനാ സങ്കടപ്പെടുന്നത് പെണ്ണേ…..ആ കണ്ണു തുടയ്ക്കൂ…

മ്മ്..

ഇനി പറ ഞാൻ നിന്റെ ചെകുത്താൻ ആണെങ്കിൽ നീയെന്റെ ആരാണ്…

അത് ചെകുത്താൻ തന്നെ പറ…

നീയെന്റെ മാലാഖയല്ലേ പെണ്ണേ.. ചെകുത്താനെ സ്നേഹിച്ച മാലാഖ….

അയ്യടാ.. സമയം ഒരുപാട് ആയി എന്റെ ചെകുത്താൻ വേഗം ജോലിക്ക് പൊക്കോളൂ…ചോറും പൊതിയെടുത്തു കൈയ്യിൽ തന്നു കൊണ്ട് അവൾ പറഞ്ഞു.

ദാ നീ പൊതിഞ്ഞു തരുന്ന ഈ ചോറിനോളം തന്നെ രുചിയുള്ളതാണ് നിന്റെ പ്രണയവും..എത്ര കിട്ടിയാലും മതിയാവില്ല. പെണ്ണേ.,.

ഞാൻ അവളോട് യാത്ര പറഞ്ഞു ഇറങ്ങി..

കുറുമ്പ് ഇത്തിരി കൂടുതലാണെങ്കിലും ഒരുപാട് സ്നേഹം തരുന്നവളാണെന്റെ മാലാഖ….. ഇനി ഞാൻ തിരികെ ചെല്ലും വരെ വഴിക്കണ്ണുമായി അവളുണ്ടാകും അവിടെ ..ഈ ചെകുത്താന്റെ സ്വന്തം മാലാഖ..,….

പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വേർതിരിവ് ഇല്ലാതെ എല്ലാ ആണുങ്ങളും ആഗ്രഹിക്കുന്ന ഒന്നാണ് ജീവിതത്തിൽ നമ്മളെ മനസ്സിലാക്കുന്ന കട്ടയ്ക്ക് ഒരു പെണ്ണിനെ കിട്ടണമെന്നത്……. അതൊരു ഭാഗ്യമാണ്….

അങ്ങനെ കിട്ടിയ ഒരെണ്ണമാണ് എനിക്കായി കാത്തിരിക്കുന്ന എന്റെ മാലാഖ..

“ലവളുടെ ഭാഷയിൽ ചെകുത്താന്റെ സ്വന്തം മാലാഖ…