❤️ഇമ❤️
Story written by Smitha Reghunath
“ഇന്ദ്രൻ കോണിപ്പടി കയറി മുറിയിലേക്ക് ചെല്ലൂമ്പൊൾ അഴിഞ്ഞ് ഉലഞ്ഞ് മൂടിയൂമായ് ബെഡിൽ ചടഞ്ഞ് ഇരിക്കൂന്ന അനിയത്തി ഇമയെ വാതിൽപടിയിൽ നിന്നേ കണ്ടൂ…
“നിർജീവമായ കണ്ണൂമായ് ഇരിക്കൂന്ന കുഞ്ഞ് പെങ്ങളെ കണ്ടതും ഇന്ദ്രന്റെ ശരീരം തളരൂന്നത് പോലെ തോന്നി…
“ഗുരുവായൂരമ്പലത്തിൽ മാസം തൊഴിലിന് പോയ അച്ഛനും അമ്മയും മറ്റന്നാളൊടെ തിരികെ എത്തും … അവര് വരുമ്പൊഴും ഇവള് ഈ ഇരിപ്പ് ഇരിക്കുമോ? ഈശ്വരാ അവരോട് ഞാൻ എന്ത് പറയും:,, ഇന്നലെ കോളേജിൽ നിന്ന് വന്നപ്പൊൾ തൊട്ട് പെണ്ണിന്റെ പ്രകൃതം ഇതാണ് എത്ര ചോദിച്ചിട്ടും ഒന്നും പറയൂന്നില്ല …
“അവൻ പതിയെ ചുവടുകൾ വെച്ച് അവളുടെ അരികിൽ ചെന്ന് നിന്ന് പതിയെ വിളിച്ചൂ …
കുഞ്ഞീ…
‘സ്നേഹത്തോടെയും അത്രയും ആർദ്രതയോടെയുള്ള അവന്റെ വിളി കേട്ടിട്ടും തനിക്ക് മുന്നിൽ അങ്ങനെയൊരാൾ നിൽക്കുന്നത് കൂടി അറിയാതെയുള്ള അവളുടെ ആ ഇരൂപ്പ് കണ്ടതും ഇന്ദ്രന്റെ നെഞ്ചിലേക്ക് ഈർച്ചവാൾ കടന്ന് പോയത് പോലെ അവൻ ഒന്ന് പിടഞ്ഞൂ …
അരികിലേക്ക് ഇരുന്ന് കൊണ്ട് ആ മുഖത്തേക്ക് വാത്സല്യത്തോടെ നോക്കി കൊണ്ട് അവൻ അവളുടെ തോളിലേക്ക് കൈ വെച്ചൂ പതിയെ വിളിച്ചൂ ” “മോളെ “” പെട്ടെന്ന് ഞെട്ടി പതറി നോക്കി ഇമ.. നിർജീവമായ അവളുടെ മിഴികളിലേക്ക് ഇന്ദ്രൻ നോക്കി…
കുഞ്ഞി നിനക്ക് എന്താ പറ്റിയത് നീയെന്താ ഇങ്ങനെ ഇരിക്കുന്നത് ഇന്നലെ മുതൽ ഉള്ള നിന്റെ ഈ ഇരിപ്പ് ഇനിയും തുടരാണ് ഭാവമെങ്കിൽ… പെട്ടെന്ന് അവനെറ് മുഖത്തേക്ക് ദേഷ്യഭാവം വന്നതും പതറി തറഞ്ഞൂളള അവളുടെ മിഴികളിൽ നീർകണങ്ങൾ നിറഞ്ഞു …
നിറഞ്ഞ് പെയ്യാൻ വെമ്പൽ കൊള്ളൂന്ന ആ മിഴികളിലേക്ക് പിടച്ചിലോടെ നോക്കി ഇന്ദ്രൻ കല്ലിച്ച മുഖഭാവം മാറി അവിടെ വാത്സല്യം നിറഞ്ഞൂ,,, കരുണയോടെ അവളുടെ പൂ പോലെ മിനുസമാർന്ന കൈപ്പത്തി തഴുകീ…
എന്റെ കുഞ്ഞീക്ക് ഈ ഏട്ടനോട് എന്ത് തുറന്ന് പറയരുതോ? പറയെടാ എന്താ പറ്റിയത്…
വിറയാർന്ന സ്വരത്തോടെ ഇമ ഏട്ടനെ വിളിച്ചൂ
ഏട്ടാ…
ഇന്നലെ കോളേജിൽ വെച്ച് എന്റെ സീനിയർ ആയ അഭിലാഷ് എന്നെ ഇഷ്ടമാണെന്ന് പറഞ്ഞൂ…
കുഞ്ഞനിയത്തിയുടെ പറച്ചിൽ കേട്ടതും
ഇന്ദ്രൻ പൊട്ടിച്ചിരിയോടെ ചോദിച്ചൂ
എടി പൊട്ടിക്കാളി നീയിതിന് ആണോ കാഷ്നട്ട് പോയ അണ്ണാനെ പോലെയിരിക്കുന്നത് ..
അവന്റെ ചിരി കണ്ടതും ഇമ മുഖം തിരിച്ചൂ…
അയ്യേ ന്റെ കുഞ്ഞി ഇത്രക്ക് പാവമാണോ? നിനക്കിഷ്ടമാണെങ്കിൽ നീ പ്രേമിക്കെടി ഈ ഏട്ടൻ കട്ടയ്ക്ക് നിന്റെ കൂടെ കാണും – … അവന്റെ മുഖഭാവം കണ്ടതും തൊണ്ടക്കുഴിയിൽ നിന്ന് പൊട്ടി വന്ന കരച്ചിൽ മുളചിന്തൂ പോലെ ഉയർന്നു..
പെട്ടെന്നുള്ള അവളുടെ ആ പെരുമാറ്റത്തിൽ പരിഭ്രമിച്ച ഇന്ദ്രൻ കളി വിട്ട് അവളെ ചേർത്ത് പിടിച്ചൂ…
ഏട്ടാ.. അഭി എന്നോട് അത് പറഞ്ഞതും വേണിയും കൂട്ടുകാരും വിളിച്ച് പറയൂവാണ് എന്നെ കെട്ടിയാൽ അഭി ക്ക് പുണ്യവും, പണവും കിട്ടുമെന്ന് അതുമല്ല കുറച്ച് കഴിയൂമ്പൊൾ നിനക്ക് നല്ല ഒന്നാന്തരം പെണ്ണിനെയും കിട്ടുമെന്ന് …
അവൻ മനസ്സിലാവാത്തത് പോലെ അവളെ നോക്കി..
എനിക്ക് കാൻസർ ആയിരുന്നെന്നും എന്റെ നാളുകൾ എണ്ണപ്പെട്ടെന്നും പറഞ്ഞാണ് ഏട്ടാ അതാ എനിക്ക് സഹിക്കാഞ്ഞത്,, എന്താ ഏട്ടാ അവള് അങ്ങനെ പറഞ്ഞത് ഇപ്പൊൾ എത്ര വർഷമായി ഏട്ടാ ആ രോഗം എന്നെ വിട്ട് പോയിട്ട് ”’ മരുന്ന് പോലും ഞാൻ കഴിക്കൂന്നില്ല.. എന്നിട്ടും എന്തിനാ ഏട്ടാ.. എനിക്ക് എനിക്ക് .. ബാക്കി പറയാൻ ആവാതെ വാവിട്ട് കരയുന്ന കൂടപ്പിറപ്പിനെ ചേർത്ത് പിടിക്കൂമ്പൊൾ,,, ഇന്ദ്രന്റെ മനസ്സിലേക്ക് തന്റെ കുടുംബത്ത ആകെ ഉലച്ച ആ കറുത്തദിനങ്ങൾ
ഇമ എട്ടിൽ പഠിക്കൂമ്പൊഴായിരുന്നു .. അവളെ കാൻസർ എന്ന വ്യാധി പിടികൂടിയത്. എന്നാൽ തുടക്കത്തിൽ ആയത് കൊണ്ടും കാൻസർരോഗത്തിലെ വലിയ പ്രശ്നക്കാരൻ ആയിരുന്നില്ല എന്റെ കുഞ്ഞിയെ പിടികൂടിയത്.. ശരിയായ സമയത്ത് കണ്ട് പിടിച്ചത് കൊണ്ടും ഫലപ്രദമായ ചികിത്സ കൊണ്ടും എന്റെ കുഞ്ഞിക്ക് ആ രോഗത്തിൽ നിന്ന് പരിപൂർണ്ണ മുക്തി നേടി…
അവളെ ഓരോന്ന് പറഞ്ഞ് ആശ്വാസിപ്പിച്ച് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങൂമ്പൊൾ മനസ്സിലേക്ക് വന്നത് രോഗത്തിന് നല്ല ചികൽസ് നൽകി നമുക്ക് മാറ്റാൻ കഴിയും എന്നാൽ ചിലരുടെ മനസ്സ് അത് എത്ര ചികിൽസ നൽകിയാലും ഒരിക്കലും മാറ്റില്ല.. അത് പുഴുത്ത് നാറി മറ്റുള്ളവരിലേക്കു ആ നാറ്റം വ്യാപിക്കും…
കുറച്ച് കാലങ്ങൾക്ക് ശേഷം ഇതേ അനുഭവം ഇമയുടെ വിവാഹ ആലോചനയിലും നിഴലിച്ചൂ… വരുന്നവർക്കെല്ലാം പെൺകുട്ടിയെ ഇഷ്ടമാകും എന്നാൽ അവൾക്ക് ഒരിക്കൽ വന്ന് മാറിയ അസുഖത്തെ പറ്റി പറയൂമ്പൊൾ അത് മുടങ്ങും” ”
മാനസികമായി അവൾ വീണ്ടും തകർന്നു .. ആ തകർച്ച ഇന്ദ്രനിലേക്കും പകർന്നു …
അങ്ങനെയിരിക്കെ കോളേജിൽ വെച്ച് ഇമയെ ഇഷ്ടമാണെന്ന് പറഞ്ഞ് അഭിലാഷ് തന്നെ അവളെ പെണ്ണ് കാണാനായി എത്തി… അന്ന് വേണിയുടെ കളിയാക്കലിൽ പതറി പോയ അവൻ ഒന്നും പറയാതെ പോരൂമ്പൊൾ അവന്റെ മനസ്സാക്ഷി അവനെ കുറ്റപ്പെടുത്താൻ തുടങ്ങി…
എന്നാൽ അന്നത്തെ ആ സംഭവത്തിന് ശേഷം പഠനം തന്നെ നിർത്തി പോയ ഇമയെ ഓർത്ത് അവളുടെ സങ്കടങ്ങൾ അവനിൽ ഒരു കുറ്റബോധമായ് മനസ്സിൽ നിറഞ്ഞൂ…
പിന്നിട് എല്ലാം അവന്റെ ഏട്ടത്തിയായ അഭിരാമിയോട് പറയൂമ്പൊൾ അവൾ അവനെ ഒരുപാട് ശകാരിച്ചൂ… രോഗത്തിന്റെ പേരിലല്ലങ്കിലും നിരന്തരം ഈ സമൂഹത്തിൽ നിന്ന് കളിയാക്കലുകളും, കുറ്റപ്പെടുത്തലു അവഗണനകളും ഒരുപാട് അനുഭവിക്കുന്ന അവളുടെ മുടന്തുള്ള കാലിലേക്ക് അവളുടെ കണ്ണുകൾ ഉടക്കി …
ഇന്ന് ഒരേ പന്തലിൽ രണ്ട് കല്യാണം നടക്കുകയാണ്, ഇന്ദ്രൻ, അഭിരാമി …അഭിലാഷ്, ഇമ.. നമുക്കു് നേരാം അവർക്ക് മംഗാളാശംസകൾ….
അവസാനിച്ചൂ…