അതുകൊണ്ട് അടുത്ത മാസം ഒന്നാം തിയതി വരെയും സുഖമായി ജീവിക്കുവാൻ…

എഴുത്ത്: സാജുപി കോട്ടയം

പ്രിയപ്പെട്ട സുഹൃത്തുക്കളെ,

” ഈ വരുന്ന മാസം ഒന്നാം തിയതി ഞാനും എന്റെ കുടുംബവും ആ ത്മഹത്യാ ചെയ്യാൻ പോകുന്നു. “

കാരണം…

——————–

കൊറോണ കാരണം ജീവിതം വഴിമുട്ടിയ സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനത്തിൽ ഞാനും എന്റെ കുടുംബവും എത്തിച്ചേർന്നത്. അത്യാവശ്യം ചെറിയ തോതിൽ ബിസിനസൊക്കെ ചെയ്തു അല്ലല്ലില്ലാതെ കഴിഞ്ഞു പോന്നിരുന്ന എന്റെ ജീവിതം ഈ കോറോണേയെന്ന മഹാമാരി മൂലം തകർന്നു പോയി

ജീവിക്കാൻ പല പല മാർഗങ്ങളും നിങ്ങളെപ്പോലെ ഞാനും നോക്കി വീട്ടിലുണ്ടായ ചക്കയും മാങ്ങയും തേങ്ങയും വരെയും പറിച്ചുകൊണ്ടുപോയി സ്വന്തം കാറിൽ വഴിയോരങ്ങളിൽ വിറ്റു ജീവിക്കാനും ഒരു ശ്രെമം നടത്തി നോക്കി പക്ഷേ മുടക്ക് മുതൽ പോലും തിരിച്ചു കിട്ടാത്ത അവസ്ഥയാണ് കച്ചോടത്തിൽ അനുഭവിച്ചത്. വെറും നൂറു രൂപയ്ക്ക് 5 കിലോ എത്തക്കയും കപ്പയും പൈന്നാപ്പിളും ഒക്കെ എന്നെപ്പോലെ തന്നെയുള്ളവർ വാശിക്ക് കച്ചോടം ചെയ്തു കൊണ്ടിരിക്കുന്നു. ലാഭംമൊന്നും അവർക്കും കിട്ടുന്നില്ല

വേറെന്തെങ്കിലും മേഖലയിൽ പോയി ജോലിക്ക് കയറാൻ നോക്കിയാലും പുതിയ ഉദ്യോഗാർത്ഥികൾക്ക് തീർത്തും വേതനം കുറവായിരിക്കും കൊടുക്കുന്നത് . അവരെയും കുറ്റം പറയാൻ പറ്റുകേല ആ ശമ്പളത്തിനും ജോലി ചെയ്യുവാൻ ആളുകളുണ്ട്.

കൂടാതെ ഈ കൊറോണ കാലത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പച്ചക്കറിക്കും വെളിച്ചെണ്ണയ്ക്കും അരിക്കും പലവ്യഞ്ജനങ്ങൾ ക്കും എല്ലാം വില കൂടി എങ്ങനെയെങ്കിലും അതൊക്കെ വാങ്ങിയാലും പാചകം ചെയ്യാനുള്ള ഗ്യാസിന് പോലും ഒടുക്കത്തെ വിലയാണ് ഓരോ മാസവും കൂട്ടുന്നത് പെട്രോളിനും ഡീസലിനും വില കൂട്ടുമ്പോൾ മാത്രം സമരം ചെയ്യുന്നവർ ആരും ഇതൊന്നും കാണുന്നുമില്ല.

എനിക്ക് രണ്ടു കുഞ്ഞു കുട്ടികളാണ് ഉള്ളത് ഉടനെ തന്നെ സ്കൂൾ തുറക്കാൻ പോകുകയാണെന്ന് അറിഞ്ഞു… ഓൺലൈൻ ക്ലാസ്സിനായി വാങ്ങിയ മൊബൈൽലിന്റെ കടം പോലും തീർന്നിട്ടില്ല ഇനി സ്കൂളിൽ വിടണമെങ്കിൽ കുറഞ്ഞത് ഒരാൾക്ക് പതിനായിരം രൂപയെങ്കിലും ചിലവാകും

കൂടാതെ മോറിട്ടോറിയമൊക്കെ എടുത്തു മാറ്റിയ സ്ഥിതിക്ക് ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് വന്നിട്ടുണ്ട് . താമസിക്കാതെ അവരും നിയമ നടപടികൾ നടപ്പാക്കുന്നത്തോടെ ഞാനും കുടുംബവും തെരുവിലേക്ക് കണ്ണീരോടെ ഇറങ്ങേണ്ടി വരും.

അതുകൊണ്ട് അടുത്ത മാസം ഒന്നാം തിയതി വരെയും സുഖമായി ജീവിക്കുവാൻ ഭാര്യയുടെ അവസാന പൊന്നും വിറ്റു കുറച്ചു കാശ് കൈയിൽ ഉണ്ട് അത് തീരും വരെയും കുട്ടികളുമായി നല്ല ഭക്ഷണമൊക്കെ കഴിച്ചു ഞങ്ങൾ സന്തോഷമായി ഇനിയുള്ള ദിവസങ്ങൾ ജീവിക്കുവാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

ഇനിയും ഒരുപാട് എഴുതി നിങ്ങളെ ബുദ്ധിമുട്ടിക്കുന്നില്ല. എല്ലാവരും ലൈക്കും കമെന്റും തരാൻ മടിക്കരുത് കഴിയുമെങ്കിൽ ഷെയർ ചെയ്യുക.

NB: ഒന്നാം തിയതി രാവിലെ പത്തുമണിക്ക് ശേഷം ഞങ്ങൾ ലൈവിൽ വന്നു ആത്മഹത്യാ ചെയ്യുന്നതായിരിക്കും.

എന്ന്, നിങ്ങളുടെ പ്രിയപ്പെട്ട ജോസേട്ടൻ

————–

ജോസേട്ടന്റ പോസ്റ്റ്‌ സോഷ്യൽ മീഡിയയിൽ വൈറൽ ആയി

ഫേസ്ബുക്കിലും വാട്സപ്പിലും ആയിരക്കണക്കിന് ഷെയറുകൾ ചർച്ചകൾ കമെന്റുകൾ ലൈക്കുകൾ

ചാനലുകളിൽ മുഴുവനും ജോസേട്ടനും കുടുംബവും…

പ്രെമുഖ നന്മമരങ്ങൾ എല്ലാം ജോസേട്ടനെ കാണാനും വീഡിയോ പോസ്റ്റ്‌ ചെയ്യുവാനും അവരുടെ ഏജന്റമാരെ രാപകൽ ജോസേട്ടന്റെ വീടിന്റെ ചുറ്റിലും രഹസ്യമായി നിറുത്തി . ജോസേട്ടനുമായി ഒരു വീഡിയോ ചെയ്‌താൽ പ്രവാസികൾ കണ്ണുമടച്ചു അക്കൗണ്ടിലേക്ക് കാശ് അയ്ക്കും ചിലപ്പോൾ അത് കോടികൾക്ക് മുകളിൽ പോയേക്കാം അതിന്റെ ഒരു 40% നന്മമരങ്ങൾക്കും കിട്ടും അതാണ്‌ അവരുടെ തൊഴിൽ അവരെയും കുറ്റം പറയാൻ പറ്റുകേല. ചാരിറ്റിക്ക് കൊടുത്തു ആരും നശിച്ചു പോയിട്ടില്ലല്ലോ.

രാത്രിയിൽ തന്നെ ബാങ്ക് മാനേജർ വന്നു വീഡിയോയിൽ ബാങ്കിന്റെ പേര് പറയരുത്..സോഷ്യൽ മീഡിയയിൽ അക്കൗണ്ട് നമ്പർ കൊടുക്കുമ്പോൾ നമ്മുടെ ബാങ്കിന്റെ അക്കൗണ്ട് നമ്പർ കൊടുത്താൽ ലോൺ നമുക്ക് എഴുതി തള്ളാമെന്നും മാനേജർ ഉറപ്പ് നൽകി.

പിറ്റേന്ന് മുതൽ ജോസേട്ടനെ കാണാൻ നാട്ടിലെ പ്രമുഖരായ പല പല വ്യെക്തികൾ സ്വർണ്ണകടക്കാരൻ മുതൽ നാട്ടിലുള്ള പലിശക്കാരൻ വരെയും വന്നു കൂടെ നിന്ന് വീഡിയോയും ഫോട്ടോയും എടുക്കുകയും അത്യാവശ്യം ആ വകുപ്പിലും കുറെ കാശ് ജോസേട്ടന് കിട്ടി കൂടാതെ നന്മമരങ്ങൾ ചെയ്ത വീഡിയോ അനക്കം വച്ചു തുടങ്ങി….പിന്നങ്ങോട്ട് മൊബൈലിൽ രാവെന്നോ പകലെന്നോ ഇല്ലാതെ മെസേജുകളുടെ “കിണി കിണി ” ശബ്ദം മാത്രമായിരുന്നു

രണ്ടു ദിവസം കൊണ്ട് 3 കോടി രൂപയാണ് ജോസേട്ടന്റെ അക്കൗണ്ടിലേക്ക് കുമിഞ്ഞു കൂടിയത്

അന്ന് രാത്രിയിൽ തന്നെ പ്രമുഖ നന്മമരത്തിന്റെ ആളുകൾ ജോസേട്ടന്റെ വീട്ടിലെത്തി.

ജോസേട്ടൻ അവരെ സ്വീകരിച്ചിരുത്തി .. ചായയൊക്കെ കൊടുത്തു ചെയ്തു തന്ന ഉപകാരങ്ങൾക്കൊക്കെ നന്നായി നന്ദി പറഞ്ഞു. ശുഭരാത്രിയും…

എന്നിട്ടും പോകാതെ അവർ അവിടെ തന്നെ നിൽക്കുന്നത് കണ്ടപ്പോൾ….

ജോസേട്ടൻ : ഇനിയെന്തെങ്കിലും പറയാനുണ്ടോ??

നന്മമരം : അത് പിന്നെ ഞങ്ങൾക്കുള്ളത് കിട്ടിയില്ല അത് ഇങ്ങള് തന്നാൽ ..

ജോസേട്ടൻ : അതിനെന്താ… എത്രയാ വേണ്ടത്

നന്മമരം : ഒരു കോടി ഇരുപത് ലക്ഷം

ജോസേട്ടൻ : (ഞെട്ടി ) എത്രെയാ ?

മരം : ഒരുകോടി ഇരുപത് ലക്ഷം അതാണ് ഞങ്ങളുടെ കമിഷൻ

ജോസേട്ടൻ : ഇറങ്ങി പോടാ നാ റികളെ പത്തു പൈസ ഞാൻ തരുകേല ഇത് എന്റെയും കെട്ടിയോളുടെയും മക്കളുടെയും കണ്ണീരിന്റെ വിലയാണ് അത് അങ്ങനെ വെറുതെ കൊടുക്കാനുള്ളതല്ല.

മരം : ഞങ്ങൾ വീഡിയോ ചെയ്തതുകൊണ്ടല്ലേ തനിക്കു ഈ കാശ് കിട്ടിയത് നന്ദി വേണമെടോ നന്ദി..

ജോസേട്ടൻ : ആ നന്ദി നിനക്കും വേണം ഫേസ്ബുക്ക് ഉണ്ടാക്കിയ മാർക്ക്‌ സൂക്കർ ബർഗിന് നീ ഇതിന്റെയൊക്കെ വീതം എന്നെങ്കിലും കൊടുത്തിട്ടുണ്ടോ???

മരം : ഞങ്ങൾ ഇങ്ങനെ വാങ്ങുന്ന കാശ് രോഗികൾക്കാണ് കൊടുക്കുന്നത് അതാണ്‌ നിങ്ങൾ ഇല്ലാതാക്കുന്നത്

ജോസേട്ടൻ : ഞാൻ നാളെ ലൈവിൽ വരുന്നുണ്ട് ഫേസ്ബുക്കിൽ എനിക്ക് കിട്ടിയ ഈ കാശിൽ എന്റെ ആവിശ്യത്തിന് ഉള്ളത് എടുത്തിട്ട് ബാക്കിയുള്ള കാശ് മുഴുവനും പാവങ്ങൾക്ക് കൊടുക്കും

രോഗികൾക്ക് കൊടുക്കില്ല ഈ ലോകത്ത് രോഗത്തെക്കൾ ഭീകരമായ അവസ്ഥയാണ് ദാരിദ്ര്യം രോഗം ഒരാൾക്കാണ് വരുന്നതെങ്കിൽ ദാരിദ്ര്യം ഒരു കുടുംബത്തിന് മുഴുവനുമാണ് വരുന്നത്.

പിന്നെ വേറൊരു കാര്യം പറയാനുള്ളത്, സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്ന പോസ്റ്റുകൾ ഒരുപാട് ഉണ്ടാവാം അതൊക്കെ കാണുമ്പോൾ നമുക്ക് സഹതാപം തോന്നുകയും സഹായിക്കാൻ മനസു കാണിക്കുകയും ചെയ്യും. എന്നാൽ നമ്മുടെയൊക്കെ അടുത്ത് ചേർന്ന് നിൽക്കുന്നവരുടെ അവസ്ഥകൾ നമ്മൾ പലപ്പോഴും കാണാൻ പറ്റാതെ പോകും അതൊന്നും ഫേസ്ബുക്കിൽ കാണില്ല തൊട്ട് അയല്പക്കത്തെ വീടുകളിൽ ആഹാരമുണ്ടോയെന്ന് അല്ലെങ്കിൽ തന്റെ സുഹൃത്തിന് എന്തെങ്കിലും ആവിശ്യമുണ്ടോ എന്ന് നിങ്ങൾ ചിന്തിക്കുക…..
.
പണ്ടൊരു അടുത്ത സുഹൃത്ത് പറഞ്ഞത് പോലെ ” ഒരു തെണ്ടിയായിരുന്നേൽ തെണ്ടിയെങ്കിലും ജീവിക്കമായിരുന്നു ” ചിലർക്ക് അതിനും കഴിയില്ലല്ലോ…!!