ഇതുവരെ നേരിൽ കണ്ടിട്ടില്ലാത്ത ഞങ്ങൾ അന്ന് ആദ്യമായി കണ്ടുമുട്ടാൻ കഷ്ടകാലത്തിനു കോഴിക്കോട്…

Story written by Shafeeque Navaz

രണ്ട് ദിവസംമുന്പ് ട്രെയിനിൽ വെച്ച് നഷ്ട്ടപെട്ട എന്റെ മുബൈൽ ഫോണുമായി ഒരു കുട്ടി ഇന്ന് എന്നെ കാണാൻ വരുന്നുണ്ട്…..

ദാ.. ചേട്ടാ ചേട്ടന്റെ ഫോൺ…

അത് വാങ്ങി തിരിഞ്ഞു നടക്കാൻ ശ്രെമിച്ച എന്നെ ഒന്ന് നിന്നെ എന്ന് പറഞ്ഞ് അവൾ പിടിച്ചു നിർത്തി…

സോറി ചേട്ടാ… അന്ന് ഞാനിറങ്ങാനുള്ള സ്റ്റേഷൻ ആയപ്പോൾ പെട്ടന്ന് അടുത്തിരുന്ന ഫോൺ എന്റേതാണെന്നു കരുതി അറിയാതെ എടുത്ത് ബ്യാഗിൽ വെച്ചതാ മനഃപൂർവ്വം എടുത്തത് അല്ല കേട്ടോ… സോറി….

ഓ.. ശെരി… ഇനി അതക്കെ പറഞ്ഞിട്ട് എന്ത്‌ കാര്യം…എനിക്ക് നഷ്ടപെട്ടത് ഞാൻ പ്രണയിച്ച പെണ്ണിനെയാ…

അയ്യോ ചേട്ടാ അതെങ്ങനെ ? നഷ്ട്ടപ്രണയം കേൾക്കാൻ അവൾക്ക് വല്ലാത്തൊരു ഇൻട്രസ്റ് പോലെ….. അവൾ വീണ്ടും ചോദിച്ചു..

അതോ… ഇന്ന് മനുഷ്യനെ നശിപ്പിക്കാൻ ഒരോന്ന് ഇറങ്ങിയിട്ടുണ്ടല്ലോ ഫെയ്‌സ് ബുക്കെന്നും വാട്സ്ആപ്പ് എന്നും പറഞ്ഞ്, അതിൽ ആദ്യം പറഞ്ഞതാ എനിക്ക് കിട്ടിയത്…..

ഫെയ്‌സ് ബുക്കിലെ ഒരു ഗ്രുപ്പിൽ എന്നും വിരഹ പോസ്റ്റുകൾ ഇടുന്ന എന്നോട് അവൾക്ക് എന്നോ തോന്നിയ ഒരു കൗതുകം…

ആദ്യം ഫ്രണ്ട്‌സ് ആയി…. പിന്നീട് തമ്മിൽ വഴക്കിടലുകളായി… പിണക്കങ്ങളായി അങ്ങനെ പ്രണയമായി..

അത് കേട്ട് തീരും മുന്നേ അവൾ Wooow…!!

എന്ത്‌ പറ്റി പെണ്ണെ.. കാലിൽ ആണി വല്ലതും കൊണ്ടോ… ?

ഇല്ല എന്താ ചേട്ടാ…

അല്ല അങ്ങനെതോന്നി….

ചേട്ടൻ ബാക്കി പറ….. അവൾക്ക് കഥകേൾക്കാന് ധൃതിയായി…

ഇതുവരെ നേരിൽ കണ്ടിട്ടില്ലാത്ത ഞങ്ങൾ അന്ന് ആദ്യമായി കണ്ടുമുട്ടാൻ കഷ്ടകാലത്തിനു കോഴിക്കോട് റയിൽവേ സ്റ്റേഷൻ തന്നെ തിരഞ്ഞെടുത്തു…..

അവൾക്കുമുന്നെ എന്നിക്ക് അവിടെ എത്തണമെന്ന വാശിയാണ് നിങ്ങളിരുന്ന ട്രെയിനിൽ എന്നെ കയറ്റിയത്… പക്ഷെ എന്റെ മുബൈൽ ഫോണിന് ചാർജ് ഇല്ലാതെ ഓഫായി പോയിരുന്നു…. അവളെ കോണ്ടാക്റ്റ് ചെയ്യാൻ പറ്റിയുമില്ല…

അയ്യോ ചേട്ടാ ട്രയിനിൽ കുത്തിയിടാമായിരുന്നല്ലോ ഫോൺ…. അവളുടെ സഹതാപത്തോടെയുള്ള മറുപടി

അതെങ്ങനെയാ എന്റടുത്തിരുന്നത് ഇയാളല്ലേ ചാർജർ ഒന്ന് ചോദി്ച്ചിട്ട് ഇയാൾ തന്നോ… ഇല്ലല്ലോ…

അയ്യോ ചേട്ടാ വീണ്ടും സോറി… ഞാൻ അറിഞ്ഞില്ല ചേട്ടൻ ഇങ്ങനെയൊരു ലൗ സ്റ്റോറി ഉണ്ടന്ന്.. എന്നിട്ട് ബാക്കി പറ നിങ്ങൾ തമ്മിൽ കണ്ടുമുട്ടിയോ… ?

എങ്ങനെ കാണാനാ കോഴിക്കോട് ഇറങ്ങേണ്ട ഞാൻ കണ്ണൂർ പോയ ഇറങ്ങിയത്…

എന്ത്‌… ??? അവൾ അത്ഭുതത്തോടെ…

അതെ കൊച്ചേ എന്ത്‌ ചെയ്യാനാ ട്രെയിനിൽ കിടന്ന് ഉറങ്ങിപ്പോയി…..

ഹാ… നല്ല ബെസ്റ്റ് കാമുകൻ… എന്നിട്ട് വിളിച്ച് പറഞ്ഞില്ലേ ചേട്ടൻ.. ആ ക്കുട്ടിയെ..

എന്നെ കാത്ത് നിന്ന് കാണാത്തതിന്റെ ദേഷ്യത്തിലാണന്നു തോന്നുന്നു മറ്റുള്ളവരുടെ ഫോൺ വാങ്ങി വിളിച്ചപ്പോഴെല്ലാം അവളുടെ ഫോൺ ഓഫാ.. പാവം കുട്ടി… ഞാൻ ചതിച്ചു എന്ന് കരുതി കാണും…

ഓഹ്ഹ് അങ്ങനെ ആ പ്രണയം പൊട്ടിയല്ലേ…

മ്മ മ്…

പിന്നെ ചേട്ടാ ഒരുകാര്യം പറയുന്നുണ്ട്,

ചേട്ടന്റെ ഫോൺ വീട്ടിൽ പൊയ് ഞാൻ ഓൺ ചെയ്തപ്പോൾ… ഒരു ശ്രീക്കുട്ടിയുടെ മെസ്സേജ് വന്നിരുന്നു….. “ഇനി എന്നെ കാണണ്ടന്നോ നമ്മൾ തമ്മിൽ ഒരു ബന്ധവും ഇല്ലന്നോ അങ്ങനെ എന്തക്കയോ ആയിരുന്നു ആ മെസ്സേജിൽ ” ഈ ശ്രീക്കുട്ടി ആണോ ചേട്ടൻ പറഞ്ഞ കഥയിലെ കാമുകി…

അതെ അതെ.. അതു തന്നെ… എല്ലാം പോയില്ലേ ഇപ്പോൾ…. അന്ന് ഏത് നേരത്താണോ ഉറക്കം വരാൻ തോന്നിയത്… നാശം..

ഒക്കെ ചേട്ടാ ഞാൻ പോകുന്നു എല്ലാം ഒരിക്കൽ ശെരിയാകും… ഇനി എന്നെങ്കിലും കാണാം.. ബൈ….

ഓക്കേ ബൈ… അല്ല കുട്ടി… നമ്മുടെ പേര് പറഞ്ഞില്ല…

എന്റെ പേരോ.. പേര്… ശ്രീ…ശ്രീക്കുട്ടി..

ഓ… ങേ…..?

അപ്പോൾ നീ.. !! അത്.. നീ ആണോ.. ?

ഒരു ചിരിയോടെ അവൾ അതെ ചേട്ടൻ സ്നേഹിച്ച ആ ശ്രീക്കുട്ടി തന്നെയാ ഞാൻ…

റെയിൽവേ സ്റ്റേഷനിൽ ചേട്ടനെയും കാത്തുഞാൻ ഒരുപാടുനേരം നിന്നു കുറേ ഫോൺ വിളിച്ചു എന്നിട്ടും രക്ഷയില്ല എന്ന് മനസ്സിലായപ്പോൾ മെസ്സേജും അയച്ചു അതിനും റിപ്ലൈ വരാഞ്ഞത് കൊണ്ട് ദേഷ്യം കൊണ്ട് ഞാൻ ഫോൺ ഓഫ്‌ ചെയ്ത വീട്ടിലേക്ക് പോയ്….

ബ്യാഗിൽ നിന്നും പേയ്‌സ് എടുക്കുന്നതിനിടയിലാണ് ചേട്ടന്റെ മുബൈൽ ഫോൺ ശ്രെദ്ധയിൽ പെട്ടത് ചാർജ് ചെയ്ത് ഓണാക്കിയപ്പോൾ unlokല് കിടന്ന ഫോണിൽ എന്റെതന്നെ മെസ്സേജ് ഞാൻ കണ്ടപ്പഴാ എന്റെ കഥയിലെ നായകൻറെ കൂടെയാ ഞാൻ ഇത്രയും നേരം യാത്രചെയ്തത് എന്ന് മനസ്സിലായത്…

അങ്ങനെയാ ചേട്ടനെ രണ്ട് ദിവസം വട്ടം കറക്കാമെന്നു വെച്ച് ഫോൺ ഓഫ്‌ ചെയ്തത്…

നഷ്ട്ട പെട്ട ഫോണും പെണ്ണിനെയും തിരിച്ചു കിട്ടിയ സന്തോഷത്തോടെ ശ്രീക്കുട്ടിയുടെ കയ്യിൽ മുറുകെ പിടിച്ചവൻ കണ്ണുകളിൽ നോക്കി ചോദിച്ചു…

ട്രയിനിൽ വെച്ചെന്താ നീ അന്നെനിക്ക് മുബൈയിൽ ചാർജർ തരാഞ്ഞത്…

ഓഹ് അതോ.. അത് ചേട്ടനെ കണ്ടപ്പോൾ ഒരു കള്ള ലക്ഷണം തോന്നി അതാ തരാഞ്ഞത്…

ഓഹ്ഹ്… ആണാഡി കള്ളി…..

…. കള്ളിന്നോ നീ പോടാ കള്ളാ…..

ശുഭം….?