നീഹാരം
Story written by NANDHA NANDHITHA
“ഈ ഞായറാഴ്ച ഒരു കൂട്ടരെന്നെ കാണാൻ വരുന്നുണ്ട്ട്ടോ…”
“ആഹാ അപ്പൊ കല്യാണം ഇങ്ങ് വന്നെത്തിയല്ലോ എന്റെ ശിവക്കുട്ടീടെ..”
“പോടാ പട്ടി… എനിക്കെങ്ങും പറ്റൂല അണിഞ്ഞൊരുങ്ങി നിക്കാൻ..നീ കാരണവ…”
“ഓ ഇനിയിപ്പോ എന്നെ പറഞ്ഞാ മതിയല്ലോ…?”
“പിന്നെ വിളിച്ചാ ഇറങ്ങി വരാമെന്ന് ഞാൻ പറഞ്ഞതല്ലേ.അപ്പൊ ഇയാളുടെ ഒടുക്കത്തെ ജാഡ…!!”
“വെറുതെ അച്ഛനേം അമ്മയേം വെറുപ്പിച്ച് നിന്നെക്കൊണ്ടിങ്ങോട്ട് വന്നാലേ അവരുടെ ശാപം നമ്മളെ വിട്ട് പോകില്ല ഒരുകാലത്തും…!!”
“മതി… മതി എനിക്ക് കേക്കണ്ട…!!പിന്നെ വേറൊരു കാര്യം. നൂറ്റമ്പത്തൊന്ന് പവൻ സ്വർണവും അമ്പത് ലക്ഷം രൂപയും ഒരു കാറുമാണ് സ്ത്രീധനം…”
“ആഹാ കൊള്ളാലോ…?”
“മ്മ്…അച്ഛന്റെ ഓഫറൊക്കെ കേട്ടപ്പോ അങ്ങ് സമ്മതിക്കാൻ തോന്നുവാ. പുള്ളി കോളേജ് പ്രൊഫസർ ആണ്…ഇന്നലെ ഫോട്ടോ കണ്ട്എജ്ജാതി ലുക്ക്…താടിക്ക് താടി, മീശക്ക് മീശ, ഒരു സ്റ്റൈലൻ പയ്യൻ…”
“നീ വച്ചേ എനിക്കിച്ചിരി തിരക്കുണ്ട്…”
“ആഹാ ഭയങ്കര തിരക്കാണോ എന്റെ ഏട്ടായിക്ക്…?”
“ഉം അതേ…നീ വച്ചിട്ട് പോകുന്നുണ്ടോ…?
“എന്റെ ചെക്കന്റെ ദേഷ്യം കാണാൻ പറഞ്ഞതല്ലേ. പിണങ്ങല്ലേ സോറി..ഫോട്ടോയൊന്നും ഞാനെങ്ങും കണ്ടില്ല അമ്മ അയച്ചു തന്നു ഞാൻ അപ്പൊ തന്നെ ഡിലീറ്റ് ചെയ്തു…!!”
“ഓ എന്തിനാ ചെയ്തേ..? ഇത്ര ബുദ്ധിമുട്ടി ചെയ്യണ്ടാരുന്നല്ലോ. തന്റെ ഇഷ്ട്ടം തന്നെ ഒരു പ്രൊഫസറെ കെട്ടാനല്ലാരുന്നോ…?”
“അതൊക്കെ ശരി തന്നെ. പക്ഷെ ഇപ്പൊ എനിക്കീ കൂലിപ്പണിക്കാരന്റെ പെണ്ണായ മതിന്നെ..”
“ഉം… ഉം ശരി ശരി…”
“എന്താടാ ജാഡ…?”
“ഒന്നുല്ലേ പൊന്നേ..”
പിന്നെയെ ഞായറാഴ്ച അവരെങ്ങാനും വന്ന ഉള്ളതൊക്കെ ഞാനങ്ങ് തുറന്നു പറയും. എനിക്ക് വയ്യ കോലം കെട്ടി നിക്കാനൊന്നും.
“എങ്കി എനിക്കും ചെയ്യാനുണ്ട്. ഞാൻ വിളിച്ചാ വരൂലോ.. അപ്പൊ ഞായറാഴ്ച കാണാം…!!”
“ഞാൻ പിന്നെ വിളിക്കാട്ടോ…”
ഫോൺ കട്ട് ചെയ്തു ഞാൻ ജോലി ചെയ്യാൻ തുടങ്ങി.
**************************
“ആഹാ നേരത്തെ എത്തിയോ…?” കാറിൽ വന്നിറങ്ങുന്ന ദാസനെയും മകൻ അരുണിന്റെയും അടുത്തേക്ക് നടന്നുകൊണ്ട് രമേശൻ പറഞ്ഞു
“അവന് ഉച്ച കഴിഞ്ഞു ക്ലാസ്സ് ഉണ്ടേ…” പിള്ളേർക്കിപ്പോ ഓൺലൈൻ ക്ലാസ് അല്ലെ. ഷേക്ക് ഹാൻഡ് കൊടുത്തുകൊണ്ട് ദാസൻ പറഞ്ഞു.
അമ്മയും ഒരു പുഞ്ചിരിയൊക്കെ തൂകി വണ്ടിയിൽ നിന്നുമിറങ്ങി.
അരുണിന്റെ ഇടവും വലവും അച്ഛനും അമ്മയും നിന്നു. അകത്തേക്ക് ക്ഷണിച്ചുകൊണ്ട് രമേശൻ അകത്തേക്ക് നടന്നു.
“വീടൊക്കെ കൊള്ളാലോ.. ആരാ ഡിസൈൻ ചെയ്തേ..?”
“ഇവിടൊരാൾ ഉണ്ടല്ലോ. കൈ വെക്കാത്ത മേഖലകളില്ല. പഠിച്ചത് ബി.കോംമും മ്.കോമും ഒക്കെ ആണെങ്കിലും അവള് നല്ലൊരു architect കൂടെയ…അവള് തന്നെ വരച്ചു അവള് തന്നെ a to z..” അച്ഛൻ പറഞ്ഞു നിർത്തിയപ്പോഴേക്കും അരുണിന്റെ മുഖം വിടർന്നു.
അവൻ ആഗ്രഹിച്ച പോലെ എല്ലാ കഴിവുകളും ഉള്ളൊരു പെണ്ണിനെ കിട്ടി എന്നാലോചിച്ചു ഇടം കണ്ണിട്ട് അവൻ അമ്മയെ നോക്കി.
ആ മുഖത്ത് തന്റെ ഭാവി മരുമകളെ ഓർത്ത് അഭിമാനം കൊള്ളുന്ന ഒരു അമ്മായിമ്മയെ അവന് കാണാൻ കഴിഞ്ഞു.
അകത്തേക്ക് കയറി, വിശാലമായ ഹാളിലെ ചുവരുകളിൽ നിറയെ ചിത്രങ്ങളായിരുന്നു. അവൾ വരച്ചതും,അവളുടെ ചിത്രങ്ങളും അങ്ങനെ അങ്ങനെ..
പെട്ടെന്ന് കണ്ണ് ചെന്നെത്തിയത് ചിലങ്കയണിഞ്ഞ അവളുടെ നർത്തന രൂപമായിരിന്നുന്നു.
എന്റെ ഭാഗ്യം…!! ഇവളെയല്ലാതെ വേറാരെയാ ഞാൻ കെട്ടേണ്ടത്…?? അരുൺ മനസ്സിൽ ഓർത്തു
“എടാ…ഇങ്ങ് വാ…”അമ്മ എന്നെ വിളിച്ചത് കേട്ട് അങ്ങോട്ട് നടന്നു. അമ്മയോട് ചേർന്നിരുന്നു
“എനിക്കിവളെ മതിട്ടോ. എനിക്കിഷ്ടായി…” അമ്മയുടെ കാതിൽ സ്വകാര്യം പോലെ ഞാൻ പറഞ്ഞു.
ചുവരിലെ മനോഹരമായ പെയിന്റിംഗ് കണ്ട് കണ്ണ് മയങ്ങിപ്പോയ അവൻ അതേ ചൂണ്ടി ഇതാര് വരച്ചതാ അത്ഭുതത്തോടെ ചോദിച്ചു.
“ശിവ തന്നെ. ഞാൻ പറഞ്ഞില്ലേ അവളാണ് ഇതിന്റെ ഓരോ മുക്കും മൂലയും വരെ തയ്യാറാക്കിയത്..”
“എവിടെ മോളെവിടെ…പുള്ളിക്കാരിയെ കണ്ടില്ലല്ലോ ഇങ്ങോട്ട്…?” അച്ഛന്റെ ആ വാക്കുകൾ അവൻ ഏറെ പ്രതീക്ഷയോടെ ആഗ്രഹിച്ചിരുന്നതായിരുന്നു..
“എടി മോളെവിടെ…? വേഗം വരാൻ പറ..”
കർട്ടന് പിന്നിലൊളിച്ച മുഖം മറ നീക്കി പുറത്തേക്ക് വന്നത് കണ്ട് ഞാൻ കണ്ണെടുക്കാതെ നോക്കി നിന്നു.
പരൽ മീനിനെപ്പോലെ തുടിക്കുന്ന രണ്ട് കുഞ്ഞി കണ്ണിന് താഴെ വൈരമുത്ത് ചേർത്ത്വച്ച കുഞ്ഞു മൂക്കുത്തിയണിഞ്ഞ മൂക്കുകളും ആ ചുണ്ടുകൾ പോലും തിളങ്ങുന്നുണ്ടായിരുന്നു. അവളുടെ മെയ്യഴകും അഴിച്ചിട്ട മുടിയഴകും. ചുണ്ടിൽ വിരിഞ്ഞ ചിരിയഴകും. ഹാഫ് സാരിയിൽ ഒതുങ്ങിയ അവളുടെ നിൽപ്പഴകും കണ്ട് ഞാൻ ഞെട്ടിപ്പോയി..
കയ്യിലിരുന്ന സോസറിലെ ചായ എല്ലാർക്കും കൊടുത്തിട്ട് ഉള്ളിലേക്ക് പോയ്.
അവൾ നടന്നകന്നപ്പോ കാലിലെ പാദസരത്തിന്റെ നാദം പോലും എന്നെ വല്ലാതെ മത്ത് പിടിപ്പിച്ചു.
ചൂട് ചായ ചുണ്ടിലേക്ക് വച്ചു മെല്ലെ കുടിച്ചിറക്കി
“എന്താ സ്വാദ്…!!”
ചായ ഒരു സ്വിപ് എടുത്തപ്പോൾ തന്നെ എല്ലാരുടെയും ചുണ്ടിൽ ഒരുമിച്ച് മന്ത്രിച്ചു. ആരാ ഈ സ്പെഷ്യൽ ചായ ഇട്ടേ…?അച്ചന്റെ ചോദ്യം കേട്ട് ഞാൻ ഒരു ചെറിയ പുഞ്ചിരി പാസാക്കി.
“ന്റെ മോള് തന്നെ. അവളാണ് ഈ വീടിന്റ ഐശ്വര്യം..!!”
“മോന് എന്തെങ്കിലും പറയാനുണ്ടേൽ റൂമിലേക്ക് ചെല്ലുട്ടോ…”
അവളുടെ അച്ഛന്റെ ശബ്ദം എന്റെ കാതുകളിൽ തുളച്ചു കയറി. വിടർന്ന ചിരിയോടെ ഞാൻ റൂം ലക്ഷ്യമാക്കി നടന്നു.
പാതി ചാരിയ വാതിലിനപ്പുറം ജാനാലക്കമ്പികളിൽ പിടുത്തമിട്ട് അവളുടെ നിപ്പ് കണ്ടിട്ട് ഇവളെ ഇപ്പൊത്തന്നെ കെട്ടിക്കൊണ്ടോയാലോ…വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അവൾ തിരിഞ്ഞു.
അടുത്തേക്ക് ചെന്നൊരു ഗ്യാപ്പിട്ട് നിന്നു.
“ഹായ്…ഞാൻ അരുൺ.”
“മ്മ്…” അവളൊന്ന് മൂളി.
“ശിവാനി അല്ലെ…?”
“ഉം അതേ…”
“ഈ മൂളൽ മാത്രേ ഉള്ളോ ഒന്നും മിണ്ടില്ലേ..?”
അത് കേട്ടപാടെ കൂനി നിന്ന അവളുടെ മുഖം മെല്ലെ സൂര്യകാന്തിയെപ്പോലെ തലയെടുപ്പോടെ എന്റെ കണ്ണുകളിലേക്ക് നോക്കി.
ഞാനെന്തെങ്കിലും പറഞ്ഞു തുടങ്ങും മുൻപ് അവൾ പറഞ്ഞു തുടങ്ങി.
“അതേ എനിക്കൊരു കാര്യം പറയാനുണ്ട്.”
ഗൗരവം നിറഞ്ഞ അവളുടെ ശബ്ദം കേട്ടപ്പോ തന്നെ എന്റെ മുഖം ചുവന്നു തുടുത്തു.
“അച്ഛനും, അമ്മയ്ക്കും ഞാൻ ഒറ്റ മോളാണ്. എന്റെ എല്ലാ കഴിവുകൾക്കും എല്ലാത്തിനും അവർ തന്ന സ്നേഹത്തിൽ ഞാൻ നേടിയെടുത്തതാണ്…”
വാതിലിന്റ കുറ്റിയിട്ട് അവൾ തിരിഞ്ഞു.
ഒന്നും പറയാതെ ഒക്കെ കേട്ട് ഞാൻ നിന്നു.
“അവരെന്നെ സ്നേഹിക്കുന്ന പോലെ ഞാനും അവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. പക്ഷെ, ഇത് കേൾക്കുമ്പോ നിങ്ങൾക്ക് ഏറെ വേദനയാകുമെന്ന് എനിക്കറിയാം. എങ്കിലും പറയാതെ നിവർത്തിയില്ല. അഞ്ചു വർഷമായി ഞാൻ ഒരാളുമായി ഇഷ്ടത്തിലാണ്.”
അവളുടെ വാക്കുകൾ എന്റെ നെഞ്ചിൽ തറച്ച അമ്പു പോലെയായിരുന്നു. കുറച്ചു നേരത്തെ സന്തോഷം ഒരൊറ്റ വാക്കിൽ അവസാനിച്ചപ്പോ സഹിക്കാൻ കഴിയുമായിരുന്നില്ല എനിക്ക്.
എവിടെ നിന്നോ മെനഞ്ഞെടുത്ത ഒരു ചിരിയുമായി ഞാൻ നിന്നു.
“എനിക്ക് അറിയാം നിങ്ങൾ ഒരുപാട് ആഗ്രഹിക്കുന്നുണ്ടെന്ന്. എന്റെ കഴിവുകൾ കണ്ട് ഒരുപാട് ആനന്ദം കണ്ടെത്തിയെന്ന് പക്ഷെ എന്റെ കഴിവൊന്നും അല്ല അത്. ആദിയേട്ടൻ ഉള്ളോണ്ട് മാത്രം ഞാൻ സൃഷ്‌ടിച്ച എന്റെ കഴിവുകളാണ് എല്ലാം.
ഈ വീട് തന്നെ ആദിയേട്ടന്റെ സൃഷ്ടിയാണ്. ചുവരിലെ എന്റെ ചിത്രങ്ങൾ പെയിന്റിംഗ്സ് എല്ലാത്തിനും ആദിയേട്ടന്റെ വിരലുകൾ പതിഞ്ഞിട്ടുണ്ട്.
എല്ലാം എല്ലാം ആദിയേട്ടനാണ് എന്റെ ജീവൻ പോലും…!!”
കതവ് തുറക്കുന്ന ശബ്ദം കേട്ട് ഞാൻ തിരിയുമ്പോഴക്കും അരുൺ റൂം വിട്ട് പുറത്തേക്ക് നടന്നു.
ഞാൻ വാതിലിലേക്ക് നടന്നെത്തി, എല്ലാരോടും യാത്ര പറയുന്ന അരുണിനെയാണ് ഞാൻ കണ്ടത്.
********************************
“ഇതും നീ മുടക്കിയല്ലേ..? അച്ഛൻ റൂമിലേക്ക് സ്പീഡിൽ വന്നു.
“ഞാൻ പറഞ്ഞില്ലേ എനിക്കിപ്പോ കല്യാണം വേണ്ടെന്ന്.”
വാടിത്തളർന്നൊരു പൂവ് പോലെ കൂനിയിരുന്നു അവളുടെ മുഖം. അവളുടെ കവിളുകളിൽ അച്ഛന്റെ കൈപ്പത്തി പതിഞ്ഞിരുന്നു. ഒരടിക്ക് തന്റെ കാത് പൊട്ടുന്ന ശബ്ദത്തോടെ അവൾ കട്ടിലിലേക്ക് വീണു.
കൂമ്പിയ കണ്ണുകൾ നിറഞ്ഞു ധാര ധാരയായി ഒഴുകി.
“ഒറ്റ മോളാണെന്ന് കരുതി സർവ്വ സ്വാതന്ത്രവും തന്ന് വളർത്തിയതിന്റെ ഫലമാണോ നീ ഞങ്ങൾക്ക് തരുന്നത്.?”
“ഇതിപ്പോ 8 മത്തെ ആലോചനയാണ് നീ മുടക്കുന്നത്.”
“അച്ഛന് എന്റെ ഇഷ്ടത്തെക്കാൾ വലുത് എന്നെ ആരുടെയെങ്കിലും തലയിൽ കെട്ടിവെക്കാനല്ലേ..?”
കട്ടിലിൽ നിന്നെഴുന്നേറ്റുകൊണ്ട് ഞാൻ ചോദിച്ചു.
“കിടപ്പാടം പോലുമില്ലാത്ത ആ തെണ്ടിയാണോ നിന്റെ ഇഷ്ടം..?”
“ഉം..അതേ ഞാൻ കൂടെ ഉണ്ടേൽ അവനെല്ലാം കെട്ടിപ്പെടുത്തുമെന്ന് എനിക്കുറപ്പുണ്ട് അച്ഛാ. ഞാൻ ജീവിക്കുന്നുണ്ടേൽ അവന്റെ ഒപ്പമായിരിക്കും.”
“അതിന് നീ ജീവനോടെ ഉണ്ടെങ്കിലല്ലേ…?”
“എന്റെ ജീവൻ അവന്റെ കയ്യിലാണച്ഛാ..”
“ഇറങ്ങിക്കോ ഇപ്പൊ തന്നെ എനിക്കിങ്ങനെ ഒരുമോളെ വേണ്ട. കാത്തിരുന്നു കിട്ടിയതാ നിന്നെ…അത് ഞങ്ങൾ ഒരുമിച്ച് സഹിച്ചോളാം..”
എന്റെ കൈ പിടിച്ചു പുറത്തേക്ക് നടക്കുമ്പോ എങ്ങികരഞ്ഞുകൊണ്ട് അമ്മ പുറകെ വന്ന് അച്ഛനെ തടഞ്ഞെങ്കിലും അച്ഛന്റെ തീരുമാനത്തിൽ ഒരു മാറ്റവും വന്നില്ല.
വെളിയിലേക്ക് പിടിച്ചു തെള്ളുമ്പോൾ ആ കൈ കൾ ഒരുകാലതെന്നെ വീഴാതെ മുറുകെ പിടിക്കാൻ ശ്രമിച്ചിരുന്നതോർത്ത് അച്ഛന്റെ കണ്ണുകൾ നിറഞ്ഞിരുന്നത് ഞാൻ കണ്ടു.
എങ്കിലും അച്ഛന് തന്റെ വാശി ജയിക്കണമെന്ന് തന്നേ ആയിരുന്നു.
അപ്പോഴേക്കും,ഗേറ്റ് കടന്ന് നീഹാരം തറവാട് വീടിന്റെ മുറ്റത്തേക്ക് ഒരു ബൈക് ഇരച്ചു കയറി…
“ദേ വന്നെടി നിന്റെ മറ്റവൻ… ഇറങ്ങി പോയ് തെണ്ടി ജീവിക്ക്, നിനക്ക് അതേ പറഞ്ഞിട്ടുള്ളു…”
“ഈ വാക്കുകൾ ഒരു ദിവസം ഞാൻ തിരുത്തി പറയിപ്പിക്കുമച്ഛാ…” വണ്ടിയിൽ നിന്നിറങ്ങിക്കൊണ്ട് ഞാൻ മെല്ലെ പറഞ്ഞു…
മുറ്റത്തേക്ക് വീണ അവളെ ഓടിച്ചെന്ന് പിടിച്ചെഴുന്നേൽപ്പിച്ചു. ചുറ്റിനും നാട്ടുകാരും ബന്ധുക്കളും ഒക്കെ കൂടിയിരുന്നു.
അവളെ പിടിച്ചെഴുന്നേൽപ്പിച്ച് വാതിലേക്ക് നോക്കുമ്പോ,ആ വീടിന്റെ വാതിലുകൾ വലിച്ചടച്ച് അച്ഛനും അമ്മയും ഉള്ളിലേക്ക് പോയ്.
എന്നെ കെട്ടിപ്പിടിച്ചവൾ ഏങ്ങി കരഞ്ഞു.
“ഏട്ടാ…എന്നെ എല്ലാരും…!!”
“ഒന്നുമില്ല പെണ്ണെ…ഒരു ദിവസം നിന്നെ ഈ വീട്ടിലേക്ക് തിരികെ വരാൻ അവർ തന്നെ വന്നുവിളിക്കും. എന്റെ പൊന്ന് വിഷമിക്കരുത്…”
“അവർക്ക് ഒരിക്കലും നിന്നെ ഉപേക്ഷിക്കാൻ പറ്റില്ലെടി…എന്നോടുള്ള ദേഷ്യം കൊണ്ട ഇങ്ങനൊക്കെ. അതൊക്കെ ഏട്ടൻ മാറ്റി എടുക്കൂലേ…?”
“നീ വാ നമുക്ക് ചെന്നിട്ട് ഒത്തിരി ജോലി ഉള്ളതാ…” ബൈക്കിന് പിന്നിലേക്ക് അവളെ കയറ്റി ഞങ്ങൾ വീട് ലക്ഷ്യമാക്കി റോഡിലേക്ക് വണ്ടി ഇറക്കി.
ഇനിയാരും ഇവളുടെ അവകാശം പറയാൻ ഇല്ലല്ലോ എന്നും എന്റെ മാത്രമെന്നോർത്ത് ഞാൻ സന്തോഷത്തോടെ വയലിറമ്പിലെ മൺ വഴിയിലൂടെ വണ്ടി ഓടിച്ചു എന്റെ കൊട്ടാരത്തിലേക്ക് എത്തി.
വീട്ടിൽ നിലവിളക്ക് കൊളുത്തി അമ്മ ഞങ്ങൾക്ക് വേണ്ടി കാത്തിരിപ്പുണ്ടായിരുന്നു.
പെങ്ങളും അളിയനും മോനും ഞങ്ങളുടെ കൊച്ചു കുടുംബത്തിലെ പുതിയ അതിഥിയെ വരവേൽക്കാൻ ചേർത്ത് പിടിക്കാൻ വാതിൽ അമ്മയോട് അടുത്ത് തന്നെ ഉണ്ടായിരുന്നു അവരും.
ഒരു ചിരിയോടെ എന്റെ വയറ്റിൽ പിടിത്തമിട്ട കൈകൾക്ക് അയവ് സംഭവിച്ചത് ഞാനറിഞ്ഞു.
“ഇതാ നമ്മളിനി ജീവിക്കുന്ന വീട്..”
“ഇത് മതിയല്ലോ നമുക്ക് ഇത് തന്നെ ധാരാളം…”
അവളുടെ കൈ പിടിച്ച് വാതിൽ പടിയിൽ എത്തിയപ്പോ അമ്മ അവളുടെ കയ്യിലേക്ക് നിലവിളക്ക് കൊടുത്ത്. അവളുടെ കുഞ്ഞിക്കണ്ണുകൾ സന്തോഷം കൊണ്ട് നിറയുന്നത് ഞാൻ അറിഞ്ഞു.
ചൂടുള്ള വാർത്തയറിഞ്ഞു വീടിന്റെ വേലിക്കപ്പുറം നാട്ടുകാർ കൂടിയിരുന്നു.
അവളെ വിളിച്ചു റൂമിലേക്കു കൊണ്ട് പോയ്.
എന്നെ കെട്ടിപ്പിടിച്ചവൾ ഏങ്ങി കരഞ്ഞു.
“രാജകുമാരി തന്റെ കൊട്ടാരം വിട്ട് കുടിലിലേക്ക് വന്നു ലെ വിഷമം ഉണ്ടോ എന്റെ പെണ്ണിന്…?”
“എന്തിനാ വിഷമിക്കുന്നെ എന്റെ ഏട്ടനുള്ളതെവിടെയാണോ അതാണെന്റെ കൊട്ടാരവും സ്വർഗവും എല്ലാം..”
“നീയെന്റെ പുണ്യമാടി…” അവളെ കെട്ടിപ്പിടിച്ചു നെറുകയിൽ ചുണ്ടമാർത്തുമ്പോ എന്റെ ഷർട്ടിനുള്ളിൽ അവളുടെ കുഞ്ഞു മുഖം ഒളിച്ചു.
“അതേ കല്യാണം കഴിഞ്ഞിട്ടില്ല ഇങ്ങോട്ട് ഇറങ്ങിയേ രണ്ടുപേരും…” കതവിൽ തട്ടി വിളി വന്നപ്പോൾ ഒരു കുസൃതി ചിരിയോടെ ഞാൻ കതവ് തുറന്ന് ഹാളിലേക്ക് വന്നു.
“എന്തേയ് അവിടെ പരിപാടി….?” അളിയന്റെ ചോദ്യത്തിന് “ശവത്തിൽ കുത്തരുതളിയാ.. അവക്ക് റൂം ഒന്ന് കാണിച്ചു കൊടുത്തത.. “
“അതേ അടുത്ത ഞായറാഴ്ച നല്ലൊരു മുഹൂർത്തമുണ്ട്. നമ്മുടെ കുടുംബ ക്ഷേത്രത്തിൽ വച്ച് കെട്ട് നടത്താം അത് പോരെ…?”
ഞാനവളെ ഒന്നുടെ നോക്കി. പോരെ.. കണ്ണ് കൊണ്ട് അവളോട് ചോദിച്ചപ്പോ അവളും സമ്മതിച്ചു.
ഉച്ചക്ക് എല്ലാരും ഒത്തിരുന്ന് ആഹാരമൊക്കെ കഴിക്കുമ്പോ അവളുടെ പാത്രത്തിൽ മാത്രം എടുത്തത് അതുപോലെ തന്നെ ഉണ്ടായിരുന്നു. എന്തോ ആലോചിച്ചു കൈകൊണ്ട് പാത്രത്തിൽ വിരലുകൾ നൃത്തം വെക്കുന്നതല്ലാതെ കുറച്ച് പോലും ആ വായിൽ വെക്കുന്നത് ഞാൻ കണ്ടില്ല.
“അതേ എന്ത് നോക്കി ഇരിക്കുവാ…?”
എന്റെ ചോദ്യം കേട്ട് എല്ലാരും എന്നെ നോക്കി.
“ആഹാ നോക്ക്യേ ചെക്കന്റെ ഉത്തരവാദിത്തം…!!” പെങ്ങളുടെ മാസ് ഡയലോഗ്.
“വച്ച് കളിച്ചോണ്ടിരിക്കാതെ കഴിക്കെടി. ഇങ്ങോട്ട് വരാൻ കയറ് പൊട്ടിച്ചിരുന്നവളാ…” പറഞ്ഞവസാനിക്കും മുൻപ് അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
“ഏയ് കരയല്ലേ… വേണ്ടെങ്കിൽ കഴിക്കണ്ട…!!!” അവളെ പിടിച്ചെഴുന്നേൽപ്പിച്ച് കൈ കഴുകി.
“ഏട്ടാ എനിക്ക് സങ്കടം വരുന്നു…”
“വിഷമം ഒന്നും വേണ്ട ഞാൻ പറഞ്ഞില്ലേ അച്ഛനും അമ്മയും ഒരുമിച്ച് വരും എന്റെ പെണ്ണിനെ കാണാൻ…”
“ഇപ്പൊ പോയ് കുളിച്ചിട്ട് വാ. ഇടാൻ ഡ്രസ് ഒന്നുലല്ലോ നമുക്ക് ഒരു ചെറിയ ഷോപ്പിംഗ് ഒക്കെ കഴിഞ്ഞ് വരാം അപ്പൊ ഇച്ചിരി വിഷമം ഒക്കെ മാറും…”
*********************************
സമയം നാലരയോട് അടുത്തിരുന്നു. അവൾക്കുള്ള ഡ്രസ് എടുക്കാൻ ഒരു തുണിക്കടയിൽ ചെന്ന് കുറേയെണ്ണം എടുത്ത് ഏതാ വേണ്ടതെന്നു അവളുടെ ഇഷ്ടത്തിന് കാത്തിരുന്നു. എന്റെ തണൽ കിട്ടിയപ്പോൾ എന്നെയും നോക്കി അവളെങ്ങനെ ഇരുന്നു
കല്യാണ സാരിയും പിന്നെ ചുരിദാറും വീട്ടിലിടാൻ കുറച്ച് ഡ്രെസ്സും ഒക്കെ വാങ്ങി.
അവിടുന്ന് ഇറങ്ങിയപ്പോൾ നല്ല ഇടിവെട്ട് മഴയും. ഇടിയും മിന്നലും കണ്ട് പേടിച്ചവളെന്റെ കൈയിൽ മുറുകെ പിടിച്ചു.
അവളെന്റെ മോളെപ്പോലെയായി മാറിയത് എത്ര പെട്ടെന്നാണ്. ഒരച്ഛന്റെ സംരക്ഷണം ആണ് അവൾ അപ്പൊ ആഗ്രഹിച്ചത്.
ശീതനമടിച്ച് ഞങ്ങളുടെ പാദങ്ങൾ നനഞ്ഞു. അവളുടെ മുടിത്തുമ്പുകളിൽ മഴത്തുള്ളിയുടെ കളിയാട്ടം കണ്ട് ഞാൻ ഒരുനിമിഷം കോരിത്തരിച്ചു.
“ഏട്ടാ എനിക്ക് മഴ നനയണം. അവൾ കൊഞ്ചിക്കൊണ്ട് പറഞ്ഞു.
“ഇപ്പോഴോ..എടി മേടിച്ചതൊക്കെ നനയൂലെ..
അതൊന്നും സാരമില്ല വന്നെ…” എന്റെ കയ്യും പിടിച്ചു മഴവെള്ളത്തിലേക്ക് അവൾ ഓടിയിറങ്ങി.
കാലിലെ കുസൃതിക്ക് ഞാനും ഒപ്പം കൂടി. ചെളി വെള്ളം തട്ടിത്തെറിപ്പിച്ച് വണ്ടിക്കരികിലേക്ക് ഞങൾ നടന്നെത്തി ബൈക്ക് സ്റ്റാർട്ട് ചെയ്തു പിന്നിലേക്ക് അവൾ കയറി ഇരുന്ന്.
“എന്റെ ഏട്ടൻ നനയണ്ട പനി എങ്ങാനും പിടിച്ചാലെ എനിക്ക് സങ്കടം വരും..” ഷോൾ എന്റെ തലയിലേക്ക് വച്ചോണ്ട് അങ്ങനെ പറയുമ്പോ എന്ത് കരുതലാണിവക്ക് എന്ന് സ്വയം പറഞ്ഞു ഞാൻ ചിരിച്ചു.
“ഈ വല പോലുള്ള ഷോൾ എന്റെ തലയിലൂടെ ഇട്ട് എങ്ങനെ പറയാൻ തോനുന്നെടി നിനക്ക്…?”
“പോടാ ഏട്ടാ…”
അവളുടെ കുട്ടിത്തരങ്ങൾ എനിക്ക് ഏറെ പ്രീയപ്പെട്ടതായിരുന്നു….
****************************
തണുത്ത് വിറച്ചാണ് വീട്ടിൽ വന്ന് കയറിയത്. ഡ്രസ്സ് ഒക്കെ മാറി കിടുകിടാ വിറച്ചുകൊണ്ട് അടുക്കളയിലെ വിറകടുപ്പിനടുത്ത് ചൂട് കൊള്ളാൻ നിക്കുന്നവളെ ആരും കാണാതെ പിന്നാലെ ചെന്ന് മുറുകെ കെട്ടിപ്പിടിച്ചു.
“ദേ വിട്ടേ ആരേലും വന്ന. ശോ ഫസ്റ്റ് ദിവസം തന്നെ എന്നെ നാണം കെടുത്തുവോ..?”
“ഇന്ന് രാത്രി ആയിക്കോട്ടെ മോളെ…മഴ തണുപ്പ് നീയും ഞാനും മാത്രം…!!”
“അയ്യടാ…എനിക്ക് വിഷമം ആണിന്ന്…!!”
“വിഷമം ഒന്നുല്ല എന്റെ ചുന്ദരിക്കുട്ടി ഏട്ടനുള്ളപ്പോ വിഷമിക്കണ്ടാട്ടോ…”
പിന്നിൽ നിന്നൊരു ചുമ കേട്ട് ഞെട്ടിയാണ് അവളെ കെട്ടിപ്പിടിച്ചിരുന്ന ഞാൻ ഷെൽഫിൽ എന്തോ തിരക്കിട്ട് നോക്കിയത്.
“എന്താടാ അവിടെ തപ്പുന്നെ…? അല്ലമ്മേ ഇവിടിരുന്ന ഹോർലിക്സ് എവിടെ കൊണ്ട് വച്ച്…?”
“അത് തീർന്നെന്ന് നീയല്ലേ ഇന്നാൾക്ക് പറഞ്ഞെ…?”
“ഓ തീർന്നുല്ലേ ഞാനങ്ങ് മറന്ന്…”
“ഉം…ഉം. അമ്മ ഒന്ന് മൂളി.”
ഞാൻ വേഗം ഹാളിലേക്ക് വിട്ടു.
*********************************
7 30 മുതൽ ക്ലോക്കിൽ തന്നെ നോക്കി നോക്കി ഇരുന്നു…ഇന്നെന്താ സമയം പോകാനിത്ര ലേറ്റ്..?
“എന്താടാ മുഖത്തൊരു വിഷമം..?”അളിയന്റെ ശബ്ദം.
“ഏയ് സമയം അങ്ങോട്ട്..പോകുന്നില്ല ഉറക്കം വരുന്നു..”
“പാതിരാക്കോഴി കൂവിയാലും ഉറങ്ങാത്ത ഇവാനിന്ന് നേരത്തെ ഉറക്കം വരാൻ എന്താ കാര്യം.?”
“ആവോ ഭയങ്കര ക്ഷീണം..”
“എങ്കിലേ ഇവിടൊരു പായിട്ട് കിടന്നുറങ്ങിക്കോട്ടോ…”
“എനിക്കവിടെ നല്ലൊരു കിടക്കയുള്ളപ്പോ എന്തിനാ ഈ തറ..?”
“അവിടെ ഞാനും മോളുടെ കിടന്നോളാം…”
“അമ്മേ…!!” ഞാൻ വിഷമിതനായി അമ്മേ നോക്കി.
“നേരത്തെ കിടന്നുറങ്ങിട്ട് രാവിലെ എണീറ്റ് ജോലിക്ക് പൊക്കോണം.”
അമ്മയുടെ പിന്നിൽ നിന്നൊരുത്തി കൊഞ്ഞനം കാട്ടിയപ്പോ ദേ അമ്മേ അവളെന്നെ നോക്കി കൊഞ്ഞനം കാട്ടുന്ന്ന്ന് പറഞ്ഞപ്പോ ഞാൻ തിരികെ പോയത് എന്റെ ബാല്യത്തിലേക്കായിരുന്നു.
*************************
പുലർച്ചെ എഴുന്നേറ്റു കുളി കഴിഞ്ഞ് വന്നപ്പോഴേക്കും അവൾ ഉറക്കമെണീറ്റ് അടുക്കളയിൽ വന്നിരുന്നു.
അവളുടെ സ്പെഷ്യൽ ചായയായിരുന്നു അന്ന് രാവിലെ തന്നെ അതിന്റെ ഒരുന്മേഷം ബഹു കേമായിരുന്നു.
ജോലിക്ക് കൊണ്ടുപോകാനുള്ള വർക്കിംഗ് ഡ്രസ്സ് ഒക്കെ എടുത്തു കവറിലാക്കിയപ്പോഴേക്കും വിങ്ങിപ്പൊട്ടാനെന്നപോലെ അവളുടെ കവിളുകൾ ചുവന്നു തുടുത്തിരുന്നു.
“ഏയ് വിഷമിക്കുവൊന്നുംവേണ്ടാ ട്ടോ ഏട്ടൻ വിളിക്കാം പൊന്ന് വിഷമിക്കല്ലേ. പോയിട്ട് വരട്ടെ…”
“അതേ എനിക്കീ കണ്ണീര് കണ്ടോണ്ട് അവിടെ പോയ് ജോലി ചെയ്യാനൊന്നും പറ്റില്ല. ആ കണ്ണീര് തുടച്ചേ..”
“ഉം..”അവൾ കൈ കൊണ്ട് കണ്ണീർ തുടച്ചു.
“ഇനിയൊന്ന് ചിരിച്ചേ…”
“ഈ മത്യോ…?”
“പോരായിരുന്നു.?
“പിന്നെന്താ വേണ്ടത്..?”
“രാവിലെ ഒരു കിസ് കൂടെ…”
“അയ്യടാ ഒരു കിസ്സുമില്ല വേഗം ജോലിക്ക് വിട്ടോ. വൈകിട്ട് നേരത്തെ വാ അപ്പൊ തരാ.”
“ആയിക്കോട്ടെ…”
ഞാൻ പോകുന്നതും നോക്കി അവൾ ആ മുളവേലിയിൽ പിടിച്ചു നോക്കി നിന്നു.
**************************************
“ഒരാഴ്ച കഴിഞ്ഞുപോയത് എത്ര പെട്ടെന്ന ല്ലെ…?”
“ഉവ്വ അളിയാ ഈ ഒരാഴക്കുള്ള നേർച്ച എനിക്ക് ഒരുമാസം കൊണ്ട് ചെയ്തു തീർക്കാനുള്ളത് ഉണ്ടാകും…!!”
“ആഹാ അപ്പൊ നീയാണല്ലേ അതിന് പിന്നിൽ..”
“ഉവ്വ്..”
“അതേ ശിവ റെഡിയായോ മുഹൂർത്ത സമയം ആകുന്നു…”
അവള് ഒരുങ്ങിക്കഴിഞ്ഞു
ഒരുങ്ങി റൂമിന്റെ വെളിയിൽ ഇറങ്ങിയ കല്യാണപ്പെണ്ണിനെ,എന്റെ ശിവാനിയെ കണ്ണെടുക്കാതെ ഞാൻ നോക്കി നിന്നു.
“അതേ ഇങ്ങനെ നോക്കി നിന്ന സമയം പോകും വാ വണ്ടിയിൽ കേറ്…”
ആ ചുവന്ന പട്ടുസാരിയിൽ അവൾ അതി സുന്ദരിയായിരുന്നു.
എന്റെ ചാരെ ചേർന്നിരുന്നപ്പോ അവളെന്നോട് ചെവിയിൽ മെല്ലെ അച്ഛനെ കാണണമെന്ന് മന്ത്രിച്ചു.
എന്നിലേക്ക് അവളെ ചേർത്ത് പിടിച്ച് ഒരു ചുംബനം കൊടുത്ത് സമാധാനിപ്പിക്കുവാനെ എനിക്ക് കഴിഞ്ഞുള്ളൂ..
ഇന്നല്ല ഇനിയൊരു ദിവസം വരും. നീ ആവശ്യപ്പെടുന്നതിന് മുൻപ് തന്നെ..
അവളുടെ കണ്ണുകളിൽ താളം കെട്ടിനിന്ന കണ്ണീരിന് എന്റെ ആശ്യാസവാക്കുകളിലൂടെ സമാധാനിപ്പിക്കുവാൻ എനിക്ക് കഴിഞ്ഞില്ല.
അമ്പലക്കുളത്തിൽ കാല് കഴുകി വെള്ളം കുടഞ്ഞു ഞങ്ങൾ കണ്ണന്റെ തിരുനടയിൽ നിക്കുമ്പോ, അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നണ്ടായിരുന്നു… അവളുടെ ആഗ്രഹം പറയാതെ അറിഞ്ഞതിലുള്ള സന്തോഷവും ആ മുഖത്തെനിക്ക് കാണാമായിരുന്നു…. കാരണം എന്താന്നുവെച്ചാൽ.. പുള്ളിക്കാരീം കണ്ണനും തമ്മിൽ ഭയങ്കര കൊട്ടേഷനാ.
ശരിക്കും കണ്ണന്റെ കാര്യത്തിൽ എനിക്ക് സ്വല്പം കുശുമ്പൊക്കെ ഉണ്ട്
എപ്പോഴുമേപ്പോഴും എന്റെ കണ്ണാ എന്റെ കൃഷ്ണ ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും എല്ലാം. ഇടക്കെങ്കിലും എന്നെ അങ്ങനെ ഒന്ന് വിളിച്ചു കേൾക്കാൻ കൊതിയായിരുന്നു..
മഞ്ഞ നൂലിൽ കോർത്ത താലി തിരുമേനി ന്റെ കൈയ്കളിലേക്ക് വെച്ചു തന്നു…മനസ്സ് സന്തോഷത്തിന്റെ പെരുമ്പറ മുഴങ്ങി… ജീവിതത്തിൽ ഏറ്റവും ആഗ്രഹിച്ച നിമിഷങ്ങൾ… ശിവയുടെ കണ്ണുകളിലും സന്തോഷം നിറയുന്നത് ഞാൻ കണ്ടു.
പക്ഷെ ആ സന്തോഷം അധികനേരം നീണ്ടു നിന്നില്ല…!!
ബാക്കി ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ….