നല്ലപേരാണല്ലോ ,ചീരു , പ്രൊഫൈൽ പിക്കും കൊള്ളാം ,തനി നാട്ടിൻ പുറത്ത്കാരി തന്നെ…

Story written by SAJI THAIPARAMBU

സമയം രാത്രി 11:30 pm, ബെഡ്റൂമിനകത്ത് മൊബൈൽ ഫോണിൽ ഉറ്റ് നോക്കിയിരിക്കുമ്പോഴാണ്, ആ മെസ്സേജ് വന്നത്.

“ഹായ്”

ഒരു പരിചയവുമില്ലാത്ത ഒരുത്തൻ ,എൻ്റെ പേരും പ്രൊഫൈൽ പിക്കും കണ്ട്, പാതിരാത്രിയിൽ സൊള്ളാൻ വന്നതാണെന്ന്, എനിക്ക് മനസ്സിലായി.

“ഹലോ..”

ഞാൻ മറുപടി കൊടുത്തു.

“നല്ലപേരാണല്ലോ ,ചീരു , പ്രൊഫൈൽ പിക്കും കൊള്ളാം ,തനി നാട്ടിൻ പുറത്ത് കാരി തന്നെ”

ആദ്യമേ അവൻ എന്നെയൊന്ന് പുകഴ്ത്തിയപ്പോൾ ,നല്ല ഒന്നാന്തരം കോഴിയാണ് രാത്രിയിൽ കൊത്താൻ വന്നിരിക്കുന്നതെന്ന്, എനിക്ക് മനസ്സിലായി ,പക്ഷേ ആ ഫോട്ടോ ഞാൻ ഗൂഗിളിൽ നിന്ന് ഡൗൺലോഡ് ചെയ്തതാണെന്ന് പാവം കോഴിക്കറിയില്ലല്ലോ ?

“ഉറങ്ങിയില്ലേ?

“ഇല്ല”

“അത്താഴം കഴിച്ചോ?

“ഉം കഴിച്ചു”

എൻ്റെ കാര്യത്തിൽ അവനെന്ത് ശുഷ്കാന്തിയാണെന്ന് ഞാനോർത്തു .

“ഇപ്പോൾ എന്തെടുക്കുവാ”

“ചാറ്റ് ചെയ്യുന്നു”

“ഹ ഹ ഹ ,എന്തൊരു ഹ്യൂമർ സെൻസാ ,ഞാനതല്ല ചോദിച്ചത് ,ഇരിക്കുവാണോ കിടക്കുവാണോ”

“കിടക്കുവാ”

“എന്താ ധരിച്ചിരിക്കുന്നത്”

“ഒന്നുമില്ല”

“ങ് ഹേ..ഒന്നുമില്ലന്നോ?അപ്പോൾ, ഫുൾനേ ക്ക്ഡ് ആണോ?

“അതേ .. മഴ പെയ്യാത്തത് കൊണ്ട് ഭയങ്കര പുകച്ചിലാ, അത് കൊണ്ട് എല്ലാം അഴിച്ചിട്ടിരിക്കുവാ”

അതും പറഞ്ഞ് ഞാനൊരു ലജ്ജാവതിയുടെ ഇമോജിയിട്ടു.

“ആഹ് … അപ്പോൾ നല്ല രസമായിരിക്കും കാണാനല്ലേ?

അവൻ കുറെ ലൗ ഇമോജികൾ ഇങ്ങോട്ടയച്ചു.

“ഓഹ്, അത്ര രസമൊന്നും കാണില്ല”

“അത് മറ്റുളളവരല്ലേ തീരുമാനിക്കേണ്ടത് ,വിരോധമില്ലെങ്കിൽ ഒരു സെൽഫി തരുമോ?

“അയ്യേ …. ഇപ്പോഴോ? വേണ്ട എനിക്ക് നാണമാ”

“പ്ളീസ് എൻ്റെ ഒരാഗ്രഹമല്ലേ?

“ഉം ശരി ,പക്ഷേ ആരെയും കാണിക്കരുത് കെട്ടോ?

“ഇല്ല, ഉറപ്പായിട്ടും കാണിക്കില്ല”

ഒടുവിൽ അയാളുടെ നിർബന്ധപ്രകാരം, ഞാൻ അ ടിവസ്ത്രം മാത്രമിട്ടു നില്ക്കുന്ന, എൻ്റെ ഒരു ,ഫുൾ സൈസ് സെൽഫി അവനയച്ച് കൊടുത്തു.

അത് കണ്ടിട്ട് ആദ്യമവൻ, ഹൃദയം തകർന്ന ഒരു ഇമോജി എനിക്ക് അയച്ചു.

“ശത്രുക്കളോട് പോലും ഇങ്ങനെയൊന്നും ചെയ്യരുത് ചേട്ടാ ….”

എൻ്റെ സെൽഫി കണ്ട് കഴിഞ്ഞ്, ഞാനൊരു പുരുഷനായിരുന്നെന്ന് അറിഞ്ഞപ്പോഴുള്ള, അവൻ്റെ പ്രതികരണമായിരുന്നത് .

NB :ചീരു ,എന്നത് എൻ്റെ തൂലികാനാമമായിരുന്നു .