ശ്രാവണി ~ ഭാഗം 03, എഴുത്ത്: അൻസില അൻസി

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

വീഴാൻ പോയ മഹിയെ വേണി ചെന്നു താങ്ങി… മഹി ദേഷ്യത്തോടെ അവളുടെ കൈ തട്ടിമാറ്റി. പക്ഷേ വേണി അവനെ ചേർത്തുനിർത്തി മുറിയിലേക്ക് കൊണ്ടുപോയി…മഹിയെ കിടക്കയിലേക്ക് കിടത്തി.. അപ്പോഴും മഹി എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു.

അവൾ തന്നെ ചെവി മഹിയുടെ ചുണ്ടോടടുപ്പിച്ചു… മദ്യത്തിന്റെ ലഹരിയിൽ പലതും പറയുന്നത് വ്യക്തമല്ല.. പക്ഷേ അവന്റെ ഒരു പേര് ആവർത്തിച്ച് പറയുന്നത് വേണി വിഷമത്തോടെ കേട്ടുനിന്നു…. ആരാ…? എന്നുള്ള ചോദ്യം അവളെ അലട്ടി…. നെഞ്ചുപൊട്ടുന്ന വേദനയോടെ വേണി ഒന്നുകൂടി ആ പേര് ഉച്ചരിച്ചു…

നന്ദ….

അളകനന്ദ……

താൻ എന്തോ അർഹതയില്ലാത്ത തട്ടിയെടുത്തത് പോലെ അവൾക്ക് തോന്നി…അവളുടെ മനസ്സിൽ പല ചിന്തകളും കുമിഞ്ഞുകൂടി…. അവളുടെ ഉള്ളിൽ രൂപപ്പെട്ട പല ചോദ്യങ്ങൾക്കും അവൾ തന്നെ ഉത്തരം കണ്ടെത്താൻ ശ്രമിച്ചു…. അവസാനം ഭ്രാന്തമായ ചിന്തകളെ കടിഞ്ഞാണിട്ട് ഒരു ഉറച്ച തീരുമാനത്തോടെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ വേണി അമർത്തി തുടച്ച് അവിടെ നിന്നും എഴുന്നേറ്റു ആമയുടെ മുറിയിലേക്ക് പോയി….

വാതിൽ തുടരെയുള്ള മുട്ട് കേട്ടാണ് ആമി ഉണർന്നത്…. ഉറക്കത്തിന്റെ ആലസ്യം വിട്ടുമാറാതെ ആമി വാതിൽ തുറന്നു… മുമ്പിൽ കരഞ്ഞു കലങ്ങിയ കണ്ണുമായി നിൽക്കുന്ന വേണിയെ കണ്ട് ആമി ഒന്ന് സ്തംഭിച്ചു… ആമിയെ മറികടന്ന് വേണി മുറിയിലേക്ക് കയറി….

എന്താ മോളെ എന്താ നിനക്ക് പറ്റിയേ…. വല്യേട്ടൻ എന്തെങ്കിലും പറഞ്ഞോ… അതോ നിന്നെ ഉപദ്രവിചോ….? ഒന്നും മിണ്ടാതെ തലകുനിച്ച് ഇരിക്കുന്ന വേണിയുടെ മുഖം പിടിച്ചുയർത്തി ആമി ചോദിച്ചു….

ഞൊടിയിടയിൽ വേണി അമിയെ കെട്ടിപ്പുണർന്നു തേങ്ങി കരയാൻ തുടങ്ങി…അവളൊന്നു സമാധാനപെട്ടെന്ന് തോന്നിയപ്പോൾ ആമി വീണ്ടും അവളോട് കാര്യങ്ങൾ തിരക്കി….

ന….ന്ദ വിറയാർന്ന ശബ്ദത്തോടെ വേണി പറഞ്ഞു..

നന്ദയോ…? അതാരാ…? ആമി കൗതുകത്തോടെ ചോദിച്ചു….

അളക…ന…ന്ദ…. തേങ്ങലുകൾ അവളുടെ വാക്കുകളെ മുറിച്ചു….

ആരാ അളകനന്ദ…. നിന്റെ ആരാ അവർ….നീയൊന്നു തെളിച്ച് പറ എന്റെ വേണി മനുഷ്യനെ വെറുതെ ആതികേറ്റിക്കാതെ,….

അവർ ആരാണെന്ന് എനിക്കറിയില്ല ആമി…. എന്റെ ആരുമല്ല പക്ഷേ അവർ ദേവേട്ടന്റെ ആരൊക്കെയാണ്…. എന്റെ മനസ്സ് പറയുന്നു അവരാണ് ദേവേട്ടന്റെ ഈ അവസ്ഥയ്ക്ക് കാരണം… എനിക്ക് അറിയണം ആമീ അവരുടെ ജീവിതത്തിൽ എന്താ സംഭവിച്ചത് എന്ന്…. വേറെ എങ്ങോ ദൃഷ്ടി പതിപ്പിച്ച് വേണി പറഞ്ഞു…

നീ എന്തൊക്കെയാ മോളെ ഈ പറയുന്നേ… വല്യേട്ടൻ ഇന്ന് നിന്റെ ഭർത്താവാണ്….പഴയതൊന്നും നീ ചികഞ്ഞു അറിയാൻ പോകണ്ട ഇനി അത് എന്തായാലും…. ആമി ഒരു താക്കീതോടെ പറഞ്ഞു…

ഇല്ല ആമി… ആ മനുഷ്യൻ ഇങ്ങനെ നീറി ജീവിക്കുന്നത് കാണാൻ വയ്യ…. ഞാൻ നിനക്ക് വാക്ക് തന്നതല്ലേ ആമി നിന്റെ പഴയ വല്യേട്ടനേ നിനക്ക് തിരിച്ച് തരാം എന്ന്…നീ എന്റെ കൂടെ നിന്നേ പറ്റൂ… അതും പറഞ്ഞ് വേണി ആമിയുടെ മുറിവിട്ടു ഇറങ്ങാൻ തുനിഞ്ഞതും ആമി അവളെ തടഞ്ഞു….

വേണി… മോളെ…. ഇത് വേണോ….. അവരും വല്യേട്ടനും തമ്മിൽ…. പാതിയിൽ ആമി നിർത്തി…

ദേവേട്ടന്റെ പ്രണയം നന്ദ ആണെങ്കിൽ അവർ ഒന്നിക്കട്ടെ…. ഒരുപക്ഷേ ആ മനുഷ്യന്റെ ജീവനായിരിക്കും അവർ….. നമ്മുക്ക് അവരെ കണ്ടുപിടിക്കണം….ഹൃദയം പൊട്ടുന്ന വേദനയിലും ആമിക്ക് ഒരു മങ്ങിയ ചിരി നൽകി പുറത്തേക്കിറങ്ങി….

പിന്നീടുള്ള ദിവസങ്ങളിലും അവളോടുള്ള മഹിയുടെ പെരുമാറ്റത്തിൽ പ്രത്യേകിച്ച് ഒരു മാറ്റവും ഉണ്ടായില്ല,.. പക്ഷേ വേണി മഹിയിൽ നിന്നും ഒരു അകലം പാലിച്ചിരുന്നു അവന്റെ മുന്നിൽ ചെന്ന് പെടാതിരിക്കാൻ അവൾ കഴിവതും ശ്രമിച്ചു… ഉറക്കം ആമിയുടെ മുറിയിലേക്ക് മാറ്റി…. എന്തിരുന്നാലും മഹിയുടെ എല്ലാ കാര്യങ്ങളും അവൾ വൃത്തിയായി ചെയ്തു കൊടുത്തു കൊണ്ടിരുന്നു….

മഹിയെ സംബന്ധിച്ചിടത്തോളം അവളുടെ ഈ അവഗണന ഒരാശ്വാസം തോന്നേണ്ടതാണ് പക്ഷേ എന്തോ അതിന് അവനെ കൊണ്ട് കഴിയുന്നില്ല മറിച്ച് ആ അവഗണന അവനെ തളർത്താൻ തുടങ്ങി…. വേണിയെന്ന് പെണ്ണ് ഓരോ ദിവസവും അവനെ എത്രത്തോളം സ്വാധീനിക്കുന്നു എന്ന് തിരിച്ചറിയുകയായിരുന്നു മഹി..

നാളെ കാവിലെ കൊടിയേറ്റണ്…. എല്ലാവരും അതിന്റെ പുറകെയാണ്…. ആർക്കും നിന്നുതിരിയാൻ സമയമില്ല…. വേണിയും ആമിയും അച്ചുവും (അഖില ) ഒരേ പോലെയുള്ള മൂന്ന് വ്യത്യസ്ത നിറത്തിലെ സാരിയാണ് ഉടുത്തത്…. വാടാമുല്ല നിറത്തിലെ സാരിയായിരുന്നു വേണിയുടേത് അതിൽ അവൾ അതിസുന്ദരിയായിരുന്നു… സിന്ദൂരവും ഒരു കുഞ്ഞു കറുത്ത പൊട്ടും അല്ലാതെ യാതൊരുവിധ ചമയങ്ങളും ഇല്ലാതെ ഇറങ്ങി വന്ന വേണിയെ മഹി കണ്ണെടുക്കാതെ നോക്കിനിന്നു…. കുറച്ചു ദിവസങ്ങൾക്ക് ശേഷം ഇന്നാണ് അവളെ മഹി കാണുന്നത്…

പരാതിയോ പരിഭവവോ ഇല്ലാതെ തന്റെ കാര്യങ്ങളെല്ലാം സമയത്ത് ചെയ്തു തെരുന്ന അവളിലെ ഭാര്യയോട് അവൻ വല്ലാത്ത അലിവ് തോന്നി…. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ അവന്റെ കുടുംബത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന അവളിലെ സ്ത്രീയോട് അവന് ബഹുമാനവും അതെ സമയം തോന്നി….അവന്റെ ചെയ്തികളിൽ അവന് തന്നെ വെറുപ്പ് തോന്നി… പാവം പിടിച്ച ഒരു പെണ്ണിനെ തന്റെ ഈ നശിച്ച ജീവിതത്തിലേക്ക് വലിച്ചിഴച്ചു… അവളോടും താൻ കെട്ടിയ താലി യോടും ഒരു നീതിയും ഇന്നുവരെ പുലർത്താൻ സാധിച്ചിട്ടില്ല എന്നോർത്ത് അവന്റെ ഹൃദയം വിങ്ങി….. ആരോടൊക്കെയോ ഉള്ള പക തീർക്കാൻ ഒരു ഉപകരണം മാത്രമായി അവളെ കണ്ടു…

വീണ്ടും മഹാദേവൻ തോറ്റു… ഈ പെണ്ണിന് മുന്നിൽ… ഒരു പക്ഷേ അവൾക്ക് മുന്നേ വേണി നീ എന്റെ ജീവിതത്തിൽ വന്നിരുന്നെങ്കി ഞാൻ നിന്നെ സ്നേഹിച്ചു പോയേനെ പെണ്ണേ…. ഓരോന്ന് ആലോചിച്ചു നിന്ന മാഹിയെ ഹരി കൂട്ടിക്കൊണ്ടുപോയി…

വേണി….. മോളേ….. ഇതൊക്കെ വേണോ….? വീട്ടിൽ ആരെങ്കിലും അറിഞ്ഞാൽ എനിക് നല്ല പേടിയുണ്ട്…. ആമി ചുറ്റും കണ്ണോടിച്ചു വേണിയുടെ ചെവിയിലായി പറഞ്ഞു….

നിനക്ക് പേടിയുണ്ടെങ്കിൽ എന്റെ കൂടെ നിൽക്കണ്ട…. പക്ഷേ എനിക്ക് ഇത് അറിഞ്ഞേ പറ്റൂ… എന്റെ ദേവേട്ടന് എല്ലാ സന്തോഷങ്ങളും ജീവിതാവസാനം വരെ ഉണ്ടാവണം അതിന് എന്റെ ജീവൻപോലും വെടിയാൻ ഞാൻ തയ്യാറാണ് ആമി….ആമി വേണിയുടെ കൈകളിൽ മുറുകെ പിടിച്ചു… എന്തിനും ഞാനുമുണ്ടാകും നിന്റെ കൂടെ….ആമി വേണിയെ ചേർത്തുപിടിച്ചു….

എങ്കിൽ വാ സമയം കളയണ്ട നമ്മളെ ആരെങ്കിലും കാണുന്നതിന് മുമ്പ് ഇവിടുന്നു തിരിക്കണം… ആമി വേണിയുടെ കൈകളിൽ മുറുകെ പിടിച്ച് മുന്നോട്ടേക്ക് നടന്നു….

അവർ കിട്ടിയ ഓട്ടോയിൽ കയറി റെയിൽവേ സ്റ്റേഷനിൽ എത്തി ടിക്കറ്റെടുത്തു അവിടെ ഉള്ള സിമന്റ് ബെഞ്ചിലിരുന്നു…. വേണി ഒരു ദീർഘനിശ്വാസം എടുത്തു അവളുടെ ഓർമ്മ രണ്ടാഴ്ച പിന്നിലേക്ക് സഞ്ചരിച്ചു,….

മഹിയുടെ ജീവിതത്തിൽ എന്താണ് സംഭവിച്ചു എന്നറിയാൻ ആമിയും വേണിയും ആവുന്നത് ശ്രമിച്ചു… അഖിലയോടും ഹരിയോടും തിരക്കി… മഹിയുടെ നഷ്ടങ്ങളെല്ലാം കാരണം അവന്റെ രക്തം തന്നെയാണ്…. അവന്റെ അച്ഛനും അച്ചാച്ചനും….. അവർക്ക്‌ അതിൽ കൂടുതൽ ഒന്നും അറിയാത്തത് വേണിയിൽ നിരാശ നിറച്ചു…

മഹി ഇല്ലാത്ത സമയം നോക്കി വേണിയും ആമിയും കൂടി അവന്റെ മുറി മുഴുവൻ അരിച്ചുപെറുക്കി…. പ്രത്യേകിച്ച് ഒന്നും തന്നെ അവിടുന്ന് കിട്ടിയില്ല….. തിരിച്ചിറങ്ങാൻ തുടങ്ങിയ വേണിയുടെ കണ്ണുകൾ അവിടെ ഉള്ള ചവറ്റുകുട്ടയിലേക്ക് നീണ്ടു….അതിൽ നിനും ദേവേട്ടൻ ഒരു ആശ്രമത്തിലേക്ക് എല്ലാ മാസവും പണം അയക്കുന്നതിന്റെ കുറച്ച് പേപ്പറുകൾ കിട്ടി…. ഇപ്പൊ അവർ അങ്ങോട്ടേക്കണ് പോകുന്നത്….

അവിടെയാണോ ദേവേട്ടന്റെ നന്ദ ഉള്ളത്… വേണിയുടെ നെഞ്ചു പിടഞ്ഞു…..കഴുത്തിലെ താലിയിൽ മുറുകെ പിടിച്ചു…. ദൂരെ നിന്നും ട്രെയിനിന്റെ ചൂളമടി കേട്ട് ആമിയുടെ കൈകളിൽ വേണി മുറുകെ പിടിച്ചു… വേണി ആദ്യായിട്ടാണ് അവരുടെ നാടുവിട്ടു പുറത്തേക്ക് പോകുന്നത്…. ഉള്ളിൽ എന്തെന്നറിയാത്ത ഒരു പരിഭ്രമം ഉണ്ട്….

ട്രെയിനിൽ കേറി വേണി പുറത്തെ കാഴ്ചകളിൽ കണ്ണും നട്ടിരുന്നു… ട്രെയിൻ മുന്നോട്ട് നീങ്ങുമ്പോൾ കാഴ്ചകൾ പതിയെ പുറകോട്ട് നീങ്ങുന്നത് അവൾ കൗതുകത്തോടെ കണ്ടുരുന്നു… നീണ്ട ഏഴ് മണിക്കൂർ യാത്രയ്ക്ക് ശേഷം റെയിൽവേ സ്റ്റേഷൻ എത്തി….. അവിടെ നിന്നുള്ള യാത്ര പിന്നീട് ബസ്സിലായിരുന്നു….

പല വർണ്ണത്തിലുള്ള ബോർഗൻവില്ല മതിൽ കെട്ടിനകത്ത് നിന്നും പുറത്തേക്ക് പുഷ്പിച്ച് നിൽക്കുന്നു,….. ശാന്തി തീരം എന്നൊരു കൊച്ച് ആശ്രമം ആയിരുന്നു അത് ആയുർവേദ ചികിത്സയിലൂടെ മനോനില തെറ്റിയതും അപകടത്തിൽ പെട്ടവരെയും ശുശ്രൂഷിക്കുന്ന കേന്ദ്രം…. അവിടെ കേറിയതും ഒരു പ്രത്യേകതരം ശാന്തി മനസ്സിൽ നിറഞ്ഞു….

വേണിയും ആമിയും അവിടേക്ക് ചെന്നു…ഉരോ പേരോ ഒന്നും അറിയാത്ത ഒരാളെ തിരക്കി ഇറങ്ങിയതാണ് അവർ…. എവിടെ തുടങ്ങണമെന്ന് ഉള്ളതിൽ അവർക്ക് ഒരു എത്തും പിടിയും ഇല്ലായിരുന്നു,,… ചുറ്റുപാടും നോക്കി അവരങ്ങനെ പകച്ചു നില്ക്കുന്നത് കണ്ട് അവിടുത്തെ ഒരു ജീവനക്കാരി അടുത്തേക്ക് വന്നു കാര്യങ്ങൾ തിരക്കി….

അതൊരു പാവം സ്ത്രീയായിരുന്നു… ആമി ആയിരുന്നു അവരോട് കാര്യങ്ങൾ ഒക്കെ ധരിപ്പിച്ചത്… പക്ഷേ വീണ്ടും നിരാശ മാത്രമായിരുന്നു ഫലം… അളകനന്ദയോ നന്ദയോ എന്നു പറയുന്നവരും തന്നെ അവിടെ ഇല്ല… നിരാശയോടെ മടങ്ങാൻ തുനിഞ്ഞ വേണിയെ ആമി തടഞ്ഞ് വീണ്ടും ആ സ്ത്രീക്ക് അരികിലേക്ക് ഓടി ചെന്നു…ഓടിയതിന്റെ കിതപ്പു മാറിയതും അവൾ ബാഗിൽ നിന്നും തന്റെ ഫോൺ പുറത്തെടുത്ത് അവർക്ക് നേരെ എന്തൊക്കെയോ കാണിക്കുകയും അവർ എന്തൊക്കെയോ തിരികെ പറയുന്നതും ദൂരെ നിന്ന് വേണി ശ്രദ്ധിക്കുന്നുണ്ടായിരുന്നു….

കണ്ണുകൾ തുടച്ച് തന്റെ അരികിലേക്ക് വരുന്ന ആമിയെ വേണി ഇമ ചിമ്മാതെ നോക്കി നിന്നു…. ആമി വന്ന് വേണിയെ ഒന്നും പറയാതെ കയ്യിൽ പിടിച്ചുകൊണ്ട് മുന്നേ നടന്നു…

എന്താ ആമി കാര്യം നീ എന്താ ആ അമ്മയോട് സംസാരിച്ചത്… പെട്ടെന്ന് എന്തുപറ്റി നിന്റെ മുഖം വല്ലാതെ ഇരിക്കുന്നത്….വേണി കാര്യമറിയാതെ ആകുലപ്പെട്ടു…

നീ വാ എന്റെ വേണി …. നമുക്ക് കുറച്ച് കാര്യങ്ങൾ ഇവിടെ നിന്ന് അറിയാൻ കഴിയും… വല്യേട്ടൻ ഇവിടെ വരാറുണ്ട് അത് പക്ഷേ നമ്മൾ കരുതുന്ന പോലെ അളകനന്ദയെ കാണാനല്ല മറിച്ച്…..

നന്ദയെ അല്ലെങ്കിൽ പിന്നെ ആരെ കാണാനാ ആമി എന്റെ ദേവേട്ടൻ ഇവിടെ വരുന്നത്…

നീ ഒന്ന് സമാധാനപ്പെട് ഇപ്പോ അങ്ങോട്ടല്ലേ പോകുന്നേ…. ആമിയുടെ സ്വരത്തിലെ ഇടർച്ച വേണി ശ്രദ്ധിച്ചിരുന്നു

ഒരു സെല്ലിന് മുന്നിൽ എത്തിയപ്പോൾ ആമി വേണിയുടെ കൈയ്യിൽ മുറുകെ പിടിച്ചു…. അവളുടെ കണ്ണുകൾ നിറഞ്ഞു…. വേണി ആ ഇരുമ്പഴിക്കുള്ളിലേക്ക് നോക്കി… താടിയും മുടിയും നീട്ടി വളർത്തിയ ഒരു പുരുഷരൂപം… അവനെയും ആ മുറിയും വേണി നോക്കി… ചിരിക്കുന്ന ഒരു പെൺകുട്ടിയുടെ ചിത്രമാണ് ചുമരുകൾ മുഴുവൻ… ആ ചിത്രത്തിന് ചുവടെ “നന്ദ” എന്ന് എഴുതിയിരിക്കുന്നു…. വേണി ആ മുഖത്തേക്ക് ഒന്നുകൂടി സൂക്ഷിച്ചു നോക്കി…

ആമി….. വേണി ഉറക്കെ വിളിച്ചു…. വേണി സ്തംഭിച്ച് നിലത്തേക്ക് ഇരുന്നു…ഏട്ടൻ….
എന്റെ വിച്ചു ഏട്ടൻ…..

അത് വിഷ്ണുവായിരുന്നു….ആദ്യമായി വിഷ്ണുവേട്ടനെ കാണുന്നത് സ്കൂളിൽ വച്ചാണ്…. ആരോടും മിണ്ടാത്ത വിഷ്ണുവേട്ടൻ ശ്രാവണിയോട് മാത്രം കൂട്ടായി..,,അവൾക്ക് അവൻ വിച്ചുവേട്ടൻ ആയപ്പോൾ…. വിഷ്ണുവിന് ശ്രാവണി അവന്റെ ശ്രീക്കുട്ടിയായിരുന്നു…. വേണിയോട് ഉള്ള അടുപ്പം കാരണം ആമിയോടും അവൻ അടുത്തു…. വേണിക്ക് വിച്ചു ഒരു സഹോദരൻ ആണെങ്കിൽ ആമിക്ക് അവൻ അവളുടെ ആദ്യ പ്രണയമായിരുന്നു അല്ല പ്രണയമാണ്…. ഈ ലോകത്ത് വേണിക്ക് മാത്രം അറിയാവുന്ന ആമിയുടെ പ്രണയം….

സ്കൂളിൽനിന്ന് കോളജിലേക്ക് മാറിയപ്പോൾ വിഷ്ണുവേട്ടൻ മഹി ഏട്ടന്റെ കൂട്ടുകാരനായി….കോളേജിൽ അഖിലേച്ചിയും ഹരിയേട്ടനും ബി.Com എടുത്തപ്പോൾ മഹിയേട്ടൻ ഒറ്റയ്ക്കായിരുന്നു BBA തെരഞ്ഞെടുത്തത്…. അവിടെ നിന്നും കിട്ടിയ കൂട്ടാനു വിഷ്ണുവേട്ടൻ… ഒരേ സ്കൂളിൽ ആയിട്ടും രണ്ട് ക്ലാസുകളിൽ ആയിരുന്നു അവർ പഠിച്ചിരുന്നത് അതുകൊണ്ട് തന്നെ അവർ തമ്മിൽ മുമ്പ് കണ്ടിട്ടില്ല….ക്രിസ്മസ് അവധിക്ക് മഹിയേട്ടനോടൊപ്പം വിഷ്ണുവേട്ടനെ കണ്ടപ്പോൾ വേണിയും ആമിയും ഒരുപോലെ ഞെട്ടി….

പക്ഷേ വിഷ്ണു അവരെ അറിയാവുന്ന കാര്യം മഹിയോട് പറഞ്ഞതുമില്ല….കുഞ്ഞുനാളിൾ ഒരു ആക്സിഡന്റൽ മരിച്ചു പോയ തന്റെ സ്വന്തം പെങ്ങളുടെ സ്ഥാനത്താണ് വിഷ്ണു വേണിയെ കാണുന്നത്…. മഹിയെ കാണുമ്പോൾ വേണിയുടെ കണ്ണിലെ തിളാക്കും ശ്രദ്ധിച്ച് വിഷ്ണു അവളെ കയ്യോടെ പൊക്കി…

ആമിയോട് പോലും പറയാത്ത തന്റെ പ്രണയം വിഷ്ണുവേട്ടനോട്‌ മാത്രം അവൾ പറഞ്ഞു…. അന്ന് വിഷ്ണുവേട്ടൻ വേണിക്ക് കൊടുത്ത വാക്കയിരുന്നു “മഹാദേവന്റെ താലിക്ക് ഒരു അവകാശി ഉണ്ടെങ്കിൽ അത് എന്റെ അനിയത്തി കുട്ടി ആയിരിക്കുമെന്ന് “…. അങ്ങനെ വിഷ്ണുവേട്ടൻ വടക്കേഴുതെ സ്ഥിരം സന്ദർശകനായി… നാട്ടിലെ പഠിത്തം കഴിഞ്ഞപ്പോൾ തന്നെ മഹിയേട്ടനോടൊപ്പം വിഷ്ണുവേട്ടനും വിദേശത്തേക്ക് പോയി ഉപരിപഠനത്തിന്…. പിന്നെ ഇപ്പോഴാണ് വിഷ്ണുവേട്ടനേ കാണുന്നത്….

നന്ദ വിഷ്ണുവേട്ടന്റെ പ്രണയമായിരുന്നോ….? നന്ദക്ക്‌ എന്താ പറ്റിയത്….?വിഷ്ണുവേട്ടൻ എങ്ങിനെയാ ഇവിടെ എത്തിയത്,…?

പെട്ടെന്നാണ് വേണിക്ക് ആമിയുടെ ഓർമ്മ വന്നത്…. അവൾ ഇന്നും വിഷ്ണുവേട്ടനെ പ്രണയിക്കുന്നുണ്ട്…. നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് വേണി ആമിയെ തിരക്കി ഇറങ്ങി… ആശ്രമത്തിലെ പൂന്തോട്ടതിൽ ഒരു ബെഞ്ചിൽ ദൂരെക്ക്‌ നോട്ടം പായിച്ചു ഇരിക്കുകയാണ് അവൾ… വേണിയുടെ കരസ്പർശം ആമിയുടെ തോളിൽ ഏറ്റതും അവൾ തിരിഞ്ഞു വേണിയുടെ വയറിൽ മുഖംപൊത്തി കരയാൻ തുടങ്ങി….

എനി….ക്ക് വേ…ണം…. ന്തേ വിച്ചുവേട്ടനെ…. നീ അല്ലേ പറഞ്ഞെ ഞാൻ നിന്റെ ഏട്ടന് ഉള്ളതാണെന്ന്…. പറ വേണി എനിക്ക്‌ തരില്ലേ നിന്റെ ഏട്ടനെ….. ആമി വിങ്ങി പൊട്ടി കരഞ്ഞു കൊണ്ട് വേണിയോട് ചോദിച്ചു….

വേണിക്ക് അവളെ എന്തു പറഞ്ഞ് സമാധാനിപ്പിക്കാൻ എന്ന് അറിയില്ലായിരുന്നു…കുറച്ചുനേരം കരഞ്ഞപ്പോൾ ആമിക്ക് കുറച്ച് ആശ്വാസം തോന്നി…. ആമി ഒരു മങ്ങിയ ചിരി വേണിക്ക് നൽകി….

നമുക്ക് അറിയേണ്ടഡാ എന്താ വിഷ്ണുവേട്ടന് സംഭവിച്ചത് എന്ന്…. വേണി ആമിയോട് ചോദിച്ചതും നിറഞ്ഞ കണ്ണുകൾ തുടച്ചു നീക്കി വാശിയോടെ തലയാട്ടി…

പക്ഷേ നമ്മൾ എങ്ങനെ അറിയും…. വേണി നിരാശയോടെ പറഞ്ഞു…

അറിയാൻ വഴിയുണ്ട്… ഈ ലോകത്ത് നമ്മുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഒരാൾക്കു മാത്രമേ കഴിയൂ…. വേണി സംശയത്തോടെ ആമിയെ നോക്കിയതും അവൾ പറഞ്ഞു….. വല്യേട്ടന്….

വേണി ഒരു ദീർഘനിശ്വാസം എടുത്തു…. എങ്കിൽ നമുക്ക് തിരികെ പോകാം ഇപ്പോൾ തന്നെ നമ്മളെ അന്വേഷിച്ച് അവരെല്ലാം വിഷമിക്കുന്നുണ്ടാവും….

ഞാൻ അച്ഛനെ വിളിച്ചിരുന്നു വേണി… നമ്മുടെ ഒരു കൂട്ടുകാരിക്ക് ആക്സിഡന്റ് പറ്റി കാണാൻ പോവുകയാണെന്ന് ഞാൻ അച്ഛനോട് പറഞ്ഞിരിക്കുന്നത്…. ഇതൊക്കെ എപ്പോൾ എന്ന മട്ടിൽ വേണി ആമിയെ നോക്കി….. വീട്ടിൽ നിന്ന് ഇറങ്ങുന്നതിനു മുമ്പ് തന്നെ…. ആ സമയത്ത് നിന്നോട് പറഞ്ഞാൽ നീ സമ്മതിക്കില്ല അതുകൊണ്ട് ഞാൻ….ആമി തല കുനിച്ചു….. വേണി ആമിയുടെ മുഖമുയർത്തി നെറ്റിയിൽ ഒന്ന് ചുംബിച്ചു….

അവർ പോയി ഒരുവട്ടം കൂടി വിഷ്ണുവിനെ കണ്ടു ചില ഉറച്ച തീരുമാനത്തോടെ അവിടെ നിന്നും ആമിയും വേണിയും തിരിച്ചു….

തുടരും….