എന്റെ ദേവേട്ടൻ ~ ഭാഗം 01, എഴുത്ത്: ആമി അജയ്

ഴിഞ്ഞുലഞ്ഞ വസ്ത്രം വാരി എടുത്തു സ്വബോധത്തിലേക് വന്നപ്പോൾ ആണ് വീണ തന്നെ ചുറ്റിയിരിക്കുന്ന കൈയുടെ ഉടമയെ നോക്കിയത്. മംഗലശ്ശേരിയിലെ ദേവദത്തൻ എന്ന ദേവ . പെട്ടന്നുണ്ടായ ബോധത്തിൽ കൈ എടുത്തു മാറ്റി ചാടി എഴുന്നേറ്റു. വസ്ത്രം നേരെ ഇട്ടു ഒരു മൂലയിൽ ചാരി ഇരുന്നു കരയാൻ തുടങ്ങി. തന്റെ കരച്ചിലു കേട്ടിട്ടാവണം ദേവൻ എഴുന്നേറ്റു അടുത്തുവന്നത്. എന്തുപറ്റി എന്ന് ചോദിച്ചു അടുത്ത് വന്ന അയാൾക്കു ഉത്തരം കൊടുത്തത് തന്റെ കൈ ആയിരുന്നു. പെട്ടന്നുള്ള ദേഷ്യത്തിൽ ഇറങ്ങി പോകാൻ പറഞ്ഞു. ഒന്നും പറയാതെ ഇറങ്ങി പോകുന്ന ദേവനെ അവൾ വെറുപ്പോടെ നോക്കിയിരുന്നു.

???????????

കുട്ടേട്ടാ… എനിക്കിപ്പോ കല്യാണം വേണ്ട…കുട്ടേട്ടന് ഇപ്പോ എന്നെ തീരെ ഇഷ്ട്ടല്ല അല്ലെ അതുകൊണ്ടാണോ എന്നെ എല്ലാരും കൂടെ പറഞ്ഞയക്കാൻ നോക്കുന്നെ…എന്താ മോളെ നീ ഈ പറയുന്നേ…കുട്ടേട്ടന് നിന്നോട് ഇഷ്ട്ടയില്ലാതെ ഇരിക്കെ… നീ എന്റെ പുന്നാര അനിയത്തികുട്ടി അല്ലെ. മോൾക് ഈ കല്യാണം വേണ്ടേ ഞാൻ അച്ഛനോട് പറഞ്ഞോള… വിഷമിക്കാതെ ഇരിക്ക്…

ഒരു സാധാരണ കർഷക കുടുംബത്തിലെ രാഘവന്റെയും സുമിത്രയുടെയും രണ്ടു മക്കൾ ആണ് അമ്മു എന്ന വീണയും പ്രണവ് എന്ന കുട്ടനും. സാധാരണ കുടുംബം ആയതുകൊണ്ട് തന്നെ ഉള്ളതുകൊണ്ടാണ് കഴിയുന്നത്. അച്ഛന്റെ കഷ്ടപ്പാട് അറിഞ്ഞും മക്കളും. മക്കളുടെ ആവിശ്യങ്ങൾ അറിഞ്ഞു അച്ഛനും പെരുമാറി ജീവിച്ച ഒരു സാധാരണ കുടുംബം.

അച്ഛാ…അമ്മുന് ഇപ്പോ കല്യാണം വേണ്ട എന്നാ പറയുന്നേ…കുട്ടാ…. നീ എന്താ ഈ പറയുന്നേ ഇത് നല്ലൊരു ആലോചന ആണ്. വലിയ തറവാട്ടുകാർ ആണ്. അമ്മു അത്ര ചെറിയ കുട്ടി ഒന്നുമല്ല അവൾക് മനസിലാകും ഈ അച്ഛനെ അമ്മുന്റെ കാര്യം കഴിഞ്ഞു വേണ്ടേ കുട്ടാ നിനക്കും ഒരു ജീവിതം വേണ്ടേ പ്രായമായി വരാ നിനക്കും അതും ഈ അച്ഛൻ മറക്കാൻ പാടുണ്ടോ … അച്ഛാ … അമ്മുവും ഞാനും അച്ഛൻ പറയുന്നത് ഇതുവരെ അനുസരിച്ചേ ശീലം ഒള്ളു . എന്നാൽ അമ്മുന് ഇത് ഇഷ്ട്ടമല്ല അവൾ ഒരിക്കലും നമ്മൾക്ക് ഒരു ബാധിത അല്ല. അങ്ങനെ അവൾക് തോന്നാനും പാടില്ല . എന്നാൽ അമ്മുന്റെ ഇഷ്ട്ടം പോലെ തന്നെ പഠിച്ചോട്ടെ. അച്ഛന്റെ കഷ്ടപാടുകൊണ്ട് അച്ഛൻ പറഞ്ഞതാ .കുട്ടാ നീ അമ്മുനോട് പറഞ്ഞോളൂ. എന്റെ കുട്ടീടെ സമ്മതം ഇല്ലാതെ അച്ഛൻ ഒന്നും ചെയ്യില്ലാണ്. അത് സമ്മതിച്ചു കുട്ടൻ നേരെ പോയത് അമ്മുന്റെ മുറിയിലേക്കാണ്.

അമ്മൂ…

കുട്ടേട്ടാ …അച്ഛൻ എന്തുപറഞ്ഞു….

അച്ഛൻ പറഞ്ഞു അമ്മുനെ ഒരു രാജകുമാരനെ കൊണ്ടു തന്നെ കെട്ടിക്കണം… പക്ഷെ…

വളരെ ആകാംഷയോടെ കേട്ടിരിക്കുകയാണ് അമ്മു കുട്ടന്റെ വാക്കുകൾ.

പറ കുട്ടേട്ടാ…പക്ഷെ….

പക്ഷെ ഞങ്ങടെ അമ്മുക്കുട്ടിടെ സമ്മതത്തോടെ മാത്രമേ അമ്മുക്കുട്ടിനെ രാജകുമാരന്റെ കൈയിൽ ഏല്പിക്കുകയൊള്ളു…

പറഞ്ഞത് കേട്ടപ്പോൾ തന്നെ ചേർന്നു കെട്ടിപിടിച് സന്തോഷത്തോടെ തന്റെ മാറിൽ ചാഞ്ഞു നിൽക്കുന്ന തന്റെ കുഞ്ഞ് പെങ്ങളുടെ സന്തോഷം കാണുകയിരുന്നു കുട്ടൻ.

ചെറുപ്പത്തിലേ തൊട്ടു അമ്മുവാണ് തനിക്കെല്ലാം. അമ്മുവിനെ ആരെങ്കിലും നോവിച്ചാൽ അടിക്കാൻ പോകുന്ന… അവളുടെ കുഞ്ഞുകുഞ്ഞു ആഗ്രഹങ്ങളെ നിറവേറ്റി കൊടുക്കുന്ന…അവളെ തോളിലേറ്റി നടക്കുന്ന … അമ്മു വല്യ കുട്ടിയായി കുട്ടന്റെ കൂടെ അല്ല കിടക്കണ്ടേ എന്നു അമ്മ വന്നു പറഞ്ഞപ്പോൾ അവൾ കാണാതെ മാറി നിന്നു പൊട്ടിക്കരഞ്ഞ ആ കുഞ്ഞുകുട്ടനെയും കുഞ്ഞമ്മുവിനെയും ഓർത്തു നില്കായിരുന്നു കുട്ടൻ. ശെരി എന്നാ അമ്മുക്കുട്ടി പഠിച്ചോ. എന്നു പറഞ്ഞു കുട്ടൻ മുറി വിട്ടു ഇറങ്ങിയതും അമ്മുവിന്റെ ഫോൺ ബെല്ലടിച്ചു. അമ്മു ഫോണിൽ ആരോടോ സംസാരിക്കുന്നത് കണ്ടു. ഒരുപാട് സന്തോഷത്തോടെ കളിച്ചും ചിരിച്ചും ആണ് സംസാരം.അമ്മുവിന്റെ സന്തോഷം കണ്ടപ്പോൾ പിന്നെ അവിടെ നിന്നില്ല.

കുട്ടാ…കുട്ടാ…ഇവിടെ ഉണ്ടായിരുന്നോ. ദേവു നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ നിന്റെ ചേട്ടനെ പേര് വിളിക്കുന്നപോലെ എന്റെ പേര് വിളിച്ചു ഇങ്ങനെ ഇവിടെ കേറി വരരുത് എന്ന്. അച്ഛനോ അമ്മയോ കേട്ടാലോ നീ എന്താ ഇങ്ങോട്ടു വന്നേ…. എന്തേ എനിക്ക് എങ്ങോട്ടു വന്നുകൂടെ എന്റെ അമ്മുന്റെ വീടല്ലേ ഇത്. ഇവിടെ ഒരാൾക്കെന്നെ വേണ്ടെങ്കിലും ന്റെ അമ്മുന് എന്നെ വേണം……എന്റെ അമ്മുന് അവളുടെ ഏട്ടത്തി ആയി നിന്നെ വേണം എന്ന് പറഞ്ഞത് കൊണ്ടാ നീ ഇപ്പോളും ഇവിടെ ഇങ്ങനെ നിക്കണേ…അല്ലേൽ ഒരു ഗുണ്ടേടെ അനിയത്തിയെ ഞാൻ ഈ വീട്ടിൽ കയറ്റിലായിരുന്നു…

അങ്ങനെ പറഞ്ഞതും അവളുടെ മുഖം വാടി… ഇനി ദേവൂ…എന്ന് പറഞ്ഞു ഈ ഗുണ്ടേടെ അനിയത്തീടെ പുറകെ വന്നാൽ ഉണ്ടല്ലോ എന്ന് പറഞ്ഞു ചാടി തുള്ളി അകത്തേക്കു പോണവളെ നോക്കി നിൽകുമ്പോൾ പെണ്ണിനെ ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞതാണേലും ദേവൂനെയും ദേവയെയും ഓർക്കുകയായിരുന്നു കുട്ടൻ

മംഗലശ്ശേരി എന്ന വലിയ തറവാട്ടിലെ മാധവ വർമ്മയുടെയും ശാരദാമ്മയുടെയും മൂത്തമകൻ ദേവദത്തവർമ്മ എന്ന ദേവയും . ഇളയ മകൾ ദേവിക വർമ്മ എന്ന ദേവുവും. ചെറുപ്പത്തിലേ തൊട്ടു അമ്മുന് നല്ലൊരു കൂട്ടായിരുന്നു ദേവു. കൂടാതെ അമ്മുനെക്കാൾ ഒരു വയസ്സ് മൂത്ത കാരണം ഒരു ചേച്ചിയെ പോലെ ആയിരുന്നു അമ്മുനും. അങ്ങനെ താനും ദേവയും ദേവുവും അമ്മുവും നല്ല കുട്ടുകാർ ആയിരുന്നു. കുടുംബങ്ങൾ തമ്മിലും നല്ല അടുപ്പത്തിൽ തന്നെ ആയിരുന്നു. ബാല്യത്തിൽ നിന്നും കൗമാരത്തിലേക് മാറിയപ്പോൾ ദേവൂന് തന്നോട് പ്രണയം ആണെന്ന് തനിക് മനസിലായി. അവൾ അത് തന്റേടത്തോടെ തന്നോട് പറയുകയും ചെയ്തു. എന്നാൽ കുടുംബങ്ങൾ തമ്മിൽ അകൽച്ച ഉണ്ടാകാതെ ഇരിക്കാൻ മനഃപൂർവം താൻ ദേവുവിൽ നിന്നും ഒഴിഞ്ഞു മാറി അവളുടെ ഇഷ്ടത്തെ പ്രായത്തിന്റെ തമാശയായി മാത്രം കാണാനേ തനിക് സാധിച്ചോളു…എന്നാൽ കല്യാണ പ്രായമായപോലും തന്നോട് ഉള്ള ദേവൂന്റെ ഇഷ്ട്ടത്തിൽ ഒരു മാറ്റവും ഉണ്ടായില്ല. അങ്ങനെ താനും സമ്മതിക്കുകയായിരുന്നു. അമ്മുവിന്റെ കാര്യങ്ങൾ ഒന്നു കഴിഞ്ഞിട്ട് മതി എന്റെ കാര്യം എന്ന ഒറ്റ കാര്യം മാത്രമേ തനിക് ദേവികയോട് പറയാൻ ഉണ്ടായിരുന്നത് .

ദേവൂന് മാറ്റമൊന്നും ഉണ്ടായില്ലെങ്കിലും ദേവയ്ക് ഒരുപാട് മാറ്റം സംഭവിച്ചിരുന്നു. അല്ലെങ്കിൽ കാലം അവനെ ഒരുപാട് മാറ്റിയിരുന്നു. കളിച്ചും ചിരിച്ചും ഞങ്ങളുടെ കൂടെ നടന്നിരുന്ന ദേവ എപ്പോളാണ് ഇത്രയും ദേഷ്യവും വാശിയും ഉണ്ടായത് എന്ന് മനസ്സിലായിരുന്നില്ല. കുട്ടിത്തം മാറിയപ്പോൾ അവനു ഞങ്ങളിൽ നിന്നും ഒരുപാട് അകന്നു.ആദ്യമൊക്കെ ആരും പറഞ്ഞ കേൾക്കാത്ത അനുസരണയില്ലാത്തവൻ. പിന്നെ അവൻ നാട്ടിലെ ഗുണ്ട എന്ന പേരിലേക് മാറി. പലപ്പോളും ചെയ്യുന്നതിൽ നന്മ ഉണ്ടെന്നു തോന്നിയുട്ടുണ്ട് എനിക്ക് എന്നാൽ അച്ഛനും അമ്മക്കും അവനെ പതുകെ പതുകെ താല്പര്യമില്ലാതെ വന്നു. അത് അറിയാവുന്നത് കൊണ്ടാകാം അവൻ ഒരുപാട് നാളായി ഇങ്ങോട്ട് വരാത്തത്. പെട്ടന്നു മനസ്സിൽ പണ്ട് കുട്ടാ… എന്നു വിളിച്ചു മുറ്റത്തേക്കു ഓടി വരുന്ന ദേവയെ ഓർത്തു കണ്ണുനിറഞ്ഞു.

അമ്മുന്റെ അടുത്ത് ചെന്നപ്പോൾ ആരെയോ ഫോൺ വിളിച്ചുകൊണ്ടിരിക്കുന്നതാണ് ദേവു കണ്ടത്. ദേവു കണ്ടപ്പോൾ പിന്നെ വിളികാം എന്നു പറഞ്ഞു അമ്മു കാൾ കട്ട്‌ ചെയ്തു.

ആരാ അമ്മു അത്…

അത് കോളേജിലെ ഒരു കുട്ടിയ….

എന്താ കുട്ടിക്ക് പേരിലെ…

രാ… രശ്മി ‘ അമ്മു വിക്കി മറുപടി പറഞ്ഞു

നിനക്ക് രശ്മി എന്ന ഫ്രണ്ട് ഉണ്ടോ. ഞാനും നിന്റെ കോളേജിൽ തന്നെ അല്ലേ നിന്റെ അതെ ഡിപ്പാർട്മെന്റിൽ…

ഉണ്ട് ദേവു…വേറെ ഡിപ്പാർട്മെന്റ് ആണ്. പിന്നെ ഇങ്ങനെ അറിയാ..കൂടാതെ ദേവു എന്റെ സീനിയർ അല്ലേ അതുകൊണ്ടാ അറിയാതെ…

ഓക്കേ… നീ വേഗം റെഡി ആയി വാ നമുക്ക് പോകാം…

ശെരി ഇപ്പോ വരവേ …

പോകാൻ റെഡി ആയി ഇറങ്ങിയപ്പോൾ കുട്ടൻ അവരെ കോളേജിൽ കൊണ്ടു ചെന്നാക്കാം എന്നു പറഞ്ഞു കാർ എടുത്തു. കാറിൽ ഇരുന്നു ചിരിച്ചും കളിച്ചും പോകുമ്പോൾ ആണ് വഴിയിൽ ഒരാൾക്കൂട്ടവും ബഹളവും വണ്ടി നിർത്തി ഇറങ്ങിയപ്പോൾ കൊറച്ചു പേരെ അടിക്കുന്ന ദേവയെ ആണ് കണ്ടത്. ഇറങ്ങി അടുത്ത് ചെന്നു നിന്നു. ദേവയെ കണ്ടു കരഞ്ഞു കൊണ്ട് ദേവു ഓടിപോകുന്നത് നോക്കി നിൽക്കുന്ന ദേവയുടെ പുറകിൽ അടികൊണ്ട ഒരാൾ എനിച്ചു ഒരു വടി കൊണ്ട് ആഞ്ഞു അടിച്ചു. പെട്ടന്നുണ്ടായ അടിയിൽ ബോധം മറഞ്ഞ ദേവയെ കുട്ടനും അമ്മുവും കൂടെ വണ്ടിയിൽ കയറ്റി… അപ്പോളും ദേവു കരയുകയായിരുന്നു. അമ്മുവും ദേവേട്ടാ എന്നു വിളിക്കുന്നുണ്ടായി.അമ്മുവിന്റെയും ദേവൂന്റെയും വിളികേട്ട് ഇടക് കണ്ണുതുറക്കാൻ ശ്രെമിക്കുന്നുണ്ടായിരുന്നു ദേവ.

ചോരയിൽ നിറഞ്ഞ ദേവയെ ഹോസ്പിറ്റലിൽ എത്തിക്കുമ്പോൾ ബോധം പൂർണമായും നഷ്ട്ടപെട്ടിട്ടുണ്ടായിരുന്നു…

ഡോക്ടർ…എങ്ങനെ ഉണ്ട് ദേവക്.

നിങ്ങൾ ആരാണ് ദേവയുടെ. ഞാൻ ദേവയുടെ സുഹൃത്ത് ആണ്. ഇതാണ് ദേവയുടെ അച്ഛൻ മാധവവർമ്മ…

ലുക്ക്‌ മിസ്റ്റർ മാധവ വർമ്മ നിങ്ങളുടെ മകന്‌ തലയുടെ പുറകിൽ നല്ല രീതിയിൽ തന്നെ അടി കിട്ടിയട്ടുണ്ട്. രക്തം ഒരുപാട് പോയിട്ടും ഉണ്ട്. അടികിട്ടിയെകുന്നത് തലയിൽ അയതിനാൽ ശരീരത്തിനെ ഏതുരീതിയിൽ വേണമെങ്കിലും ബാധിക്കാം. എന്നുവെച്ചു ദേവക് അങ്ങനെ സംഭവിക്കും എന്നല്ല. സംഭവിച്ചേക്കാം…നമുക്ക് നോകാം ദേവ കണ്ണുതുറകട്ടെ

ഡോക്ടറുടെ വാക്കുകൾ കേട്ടു തന്റെ മകന്‌ ഒന്നുംവരുത്തല്ലേ എന്ന് പ്രാർഥിക്കാൻ മാത്രമേ ആ അച്ഛന് കഴിഞ്ഞോളൂ. ശാരദാമ്മയും സുമിത്രമ്മയും അച്ഛനും വിവരം അറിഞ്ഞു വന്നിരുന്നു. ആരെയും ബോധം വരുന്നവരെ കാണിക്കില്ല എന്നു പറഞ്ഞിരുനെങ്കിലും ശാരദാമ്മയുടെ നിർബന്ധത്താൽ ശാരദാമ്മയെ കാണിച്ചു. രാത്രിയിൽ കുട്ടനും മാധവ വർമ്മയും മാത്രം അവിടെ നിന്നു ബാക്കി എല്ലാരേയും നിർബന്ധിച്ചു വീട്ടിൽ പറഞ്ഞയച്ചു.

സുമിത്രാമ്മേ… ഇന്നു അമ്മുനെ ന്റെ കൂടെ വിടുമോ. ഇന്നു ദേവനും കുട്ടേട്ടനും ഒന്നുമില്ലല്ലോ…കാറിൽ നിന്നു അമ്മു ഇറങ്ങാൻ നേരത്താണ് ദേവു വിഷമത്തോടെ സുമിത്രയോട് ചോദിച്ചത്. ദേവൂന്റ മുഖം കണ്ടിട്ട് സമ്മതിക്കാതിരിക്കാൻ സുമിത്രക് ആയില്ല…

ദേവുവും അമ്മുവും മംഗലശ്ശേരിയിൽ എത്തിയപ്പോഴേക്കും ആകെ ക്ഷീണിച്ചിരുന്നു. അമ്മു കുളിച്ചു ദേവൂന്റെ ഡ്രസ്സ്‌ എടുത്തിട്ട് ഭക്ഷണം തയാറാക്കി എല്ലാവർക്കും കൊടുത്തു. കഴിച്ചെന്നു മാത്രം വരുത്തി എല്ലാരും പോയി കിടന്നു. അമ്മു ദേവൂന്റെ അടുത്തുകിടന്നു.

അമ്മു…

എന്താ ദേവു…

അമ്മു നിനക്ക് ഞങ്ങടെ ദേവനെ സ്നേഹിചൂടെ…..

എന്താ ദേവു എനിക്ക് മനസ്സിലായില്ല..

നിനക്ക് ഞങ്ങടെ ദേവനെ പ്രേണയിച്ചുടെ..

ഒരു പൊട്ടി ചിരിയായിരുന്നു മറുപടി…

എന്താ അമ്മു ചിരിക്കുന്നെ…

പിന്നെ തമാശ കേട്ടാൽ ചിരിക്കില്ലേ. ദേവേട്ടനെ ഞാൻ പ്രേണയിക്കാനോ…എന്താ നാട്ടിലെ പെണ്ണുങ്ങളൊക്കെ തീർന്നോ അതോ ദേവേട്ടന് എല്ലാരേയും മടുത്തോ?

അമ്മു…നീ എന്തൊക്കെയാ ഈ പറയുന്നേ. ദേവാ അങ്ങനെ ഒന്നും ചെയ്യില്ല…

ദേവു… നമ്മടെ കൂടെ പണ്ട് കളിച്ചു നടന്ന ദേവേട്ടൻ അല്ല ഇന്നു. ക ള്ളും കുടിച്ചു തല്ലും വഴക്കും മാത്രമായി നടക്കുന്ന ആളാണ് ദേവേട്ടൻ. ആ ആളെ ഞാൻ സ്നേഹിക്കണം പ്രേമികണം എന്നൊക്കെ പറഞ്ഞാൽ എനിക്കതു തമാശയായി എടുക്കാൻ മാത്രേ സാധികൊള്ളു…

അമ്മു… ദേവേട്ടൻ ക ള്ളും കുടിച് വഴക്കുണ്ടാക്കി നടക്കുന്ന ആള് ആയിരിക്കാം എന്നാൽ….

ദേവുവിന്റെ സംസാരത്തിന് തടസമായികൊണ്ടു അമ്മുവിന്റെ ഫോൺ ബെല്ലടിച്ചു അതിൽ രാഹുൽ എന്ന പേര് തെളിഞ്ഞു. ഫോൺ എടുത്തുകൊണ്ടു പുറത്തേക് പോകുന്ന അമ്മുവിനെ നോക്കി ദേവു ഇരുന്നു…

????????

ആദ്യത്തെ തുടർകഥയാണ് plzz support ❤️❤️❤️