ചേച്ചി…പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്. ഉപദേശം അവനല്ല വേണ്ടത്…

എഴുത്ത്: വൈശാഖൻ

::::::::::::::::::::::::::::::::::

“ഷക്കീല “…ആ പേര് അറിയാത്ത ഒരു യുവാവും ഇന്നുണ്ടാവില്ല. 2000 മാർച്ച്‌ 10 നു സതീശന്റെയും കൂട്ടുകാരുടെയും മനസ്സിലേക്ക് ഒരു കിന്നാര തുമ്പിയായ് പറന്നിറങ്ങിയ തടിച്ച ശരീരം ഉള്ള ആ പൂച്ചകണ്ണി ചേച്ചി.

നാട്ടിൽ ആരുടേയും കണ്ണിൽ പെടാതെ സിനിമ കാണാൻ പത്തു കിലോമീറ്റർ ദൂരം സൈക്കിൾ ചവിട്ടി പോയതും.അവിടെ ചെന്നപ്പോ അമ്മാവനെ അവിടെ കണ്ടു അങ്ങോട്ട്‌ പോയതിലും വേഗത്തിൽ പിടി വിട്ടു തിരികെ പോന്നതും എല്ലാം ഇപ്പൊ സതീശൻ ഓർത്തു.

ഓർക്കാൻ ഒരു കാരണം കൂടെ ഉണ്ട്.ഇന്ന് സതീശനും ഒരു അമ്മാവൻ ആണ്..ഒരു പന്ത്രണ്ടു വയസ്സുകാരന്റെ.മൂത്ത ചേച്ചി സുഷമയുടെ ഒരേ ഒരു മകന്റെ ഒരേ ഒരു മാമൻ.

നിനക്കെന്താടാ ഇത്ര ആലോചന?.ചെക്കന്റെ ഫോണിന്നു കിട്ട്യത് കണ്ടോ നീയ് .ഭഗവാനെ.ചേട്ടനോട് ഞാൻ ഇനി എന്ത് പറയും.എന്റെ കുട്ടി നശിച്ചു പോയില്ലേ..എട്ടാം ക്ലാസ്സിൽ ആയിട്ടുള്ളൂ.

ഏതാടാ ഈ “സണ്ണി”.ആണാണോ പെണ്ണാണോ.അവനോടു ചോദിച്ചപ്പോ സിനിമാ നടി ആണെന്നൊക്കെ പറയുന്നു..മോനെ സതീശാ നീ അവനെ ഒന്ന് ഉപദേശിച്ചു നന്നാക്കെടാ..നീ പറഞ്ഞാ അവൻ കേൾക്കും.

പിന്നേ.സ്വന്തം തന്തേം തള്ളേം പറഞ്ഞാ കേൾക്കാത്ത പയ്യനാ.ഇനി ഞാൻ പറഞ്ഞിട്ട് എന്ത് കേൾക്കാൻ.അതല്ലെട സതീശാ.ഞാൻ എങ്ങനാ അവനോടു ഈ കാര്യം ഒക്കെ??.നീ ആവുമ്പോ അവനെക്കാൾ അധികം പ്രായ വ്യത്യാസം ഇല്ലാലൊ.

ചേച്ചി.പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്.ഉപദേശം അവനല്ല വേണ്ടത്.നിങ്ങൾ കെട്ട്യോനും കേട്ട്യോൾക്കാ.മുട്ടേന്നു വിരിയാത്ത ചെക്കനു സ്മാർട്ട്‌ ഫോൺ വാങ്ങി കൊടുക്കുക,മാസാ മാസം നെറ്റ് ചാർജ് ചെയ്തു കൊടുക്കുക,അവന്റെ മുന്നിൽ വെച്ച് ഭാര്യേം ഭർത്താവും കൂടെ “ഡബിൾ മീനിങ്ങ് ” ഡയലോഗ് പറഞ്ഞു കളിക്കുക.

അവന്റെ മുന്നിൽ വെച്ച് സ്നേഹ പ്രകടനങ്ങൾ നടത്തുക,പിന്നെ സ്വന്തം അളിയൻ ആയതു കൊണ്ട് പറയുവല്ല..അളിയന്റെ ഫോണിൽ കിടക്കുന്നത് നല്ല സാധനങ്ങൾ ആണല്ലോ.ആദ്യം അത് അവനു എവിടുന്നു കിട്ടി എന്ന് പോയ്‌ അന്വേഷിക്കു. അങ്ങേരുടെ ഫോണിൽ നിന്നാവും.!!

പിന്നെ.ചേച്ചി.പണ്ടും നല്ല ആക്ടിംഗ് ആയിരുന്നു..ഇപ്പോഴും മോശമൊന്നും അല്ല.”ഇന്നാളൊരു ദിവസം അളിയൻ ചേച്ചിയെ എന്റെ സണ്ണി മോളെ എന്ന് വിളിച്ചത് ഞാൻ കേട്ടതാണല്ലോ,അന്നേരം ഒന്ന് പോ ഏട്ടാ ഞാൻ അത്രക്കൊന്നും ഇല്ല എന്ന് അങ്ങേരോട് പറഞ്ഞത് പിന്നെ ഏതു സണ്ണിയെ ഓർത്താ?.അപ്പുറത്തെ സണ്ണി ചേട്ടനെ അല്ലല്ലോ ???.

എന്നെ കൊണ്ട് കൂടുതൽ ഒന്നും പറയിപ്പിക്കരുത്.മൂത്ത ചേച്ചി ആണെന്നൊന്നും ഞാൻ നോക്കൂല..പ്രായം പത്തു നാൽപ്പത് ആയില്ലേ.ഇനിയെങ്കിലും കൊച്ചിന്റെ മുന്നിൽ മര്യാദക്ക് പെരുമാറാൻ പഠിക്ക്.ചേച്ചി ആണല്ലോ എന്നോർത്ത് ഞാൻ ക്ഷമിച്ചതാ ഇത്രേം നാൾ.ഇന്നിപ്പോ ഒരു അവസരം കിട്ടി..നിങ്ങള് നന്നായ അവനും നന്നാവും.

ഞാനും കണ്ടിട്ടുണ്ട് ഇത് പോലെ പലതും..പക്ഷെ എനിക്ക് “”നല്ലൊരു അച്ഛനും അമ്മയും”” ഉണ്ടായിരുന്നത് കൊണ്ട് കുറ്റബോധം കൊണ്ട് പിന്നീട് തന്നെ നിർത്തി.വഴി തെറ്റി പോയില്ല.

ഈ പ്രായം കൗതുകതിന്റെത് ആണ്..എന്തും അറിയാനും പരീക്ഷിക്കാനും തോന്നും കുട്ടികൾക്ക്. അത് സ്വാഭാവികം.അതറിഞ്ഞു അവരെ നേർ വഴിക്ക് നടത്തുന്ന ഒരു നല്ല അമ്മയാവു ആദ്യം.

സതീശൻ നിന്ന് തിളച്ചു..സ്വന്തം അനിയനിൽ നിന്ന് അത്രയും ശക്തമായ വാക്കുകളും അവന്റെ ഭീകര ഭാവവും കണ്ട സുഷമ പയ്യെ അവിടെ നിന്ന് രക്ഷപെട്ടു.

ഡാ നീ എന്താ അവളോട്‌ പറഞ്ഞത്?ഇത്രേം നാൾ നിന്റെ കല്യാണ കാര്യം പറയുമ്പോ നീ കൊച്ചു കുട്ടിയാ കെട്ടിക്കാൻ പ്രായം ആയില്ലാന്നു പറയുന്ന പെണ്ണാ ..ഇന്നിപ്പോ എന്നോട് ഇങ്ങോട്ട് വന്നു നിന്നെ കെട്ടിക്കണം എന്ന്..എന്താ ഉണ്ടായേ ??

ഓ..അതോ ..അത് ഞാൻ ചേച്ചിക്ക് കുറച്ചു ലോക തത്വങ്ങൾ പറഞ്ഞു കൊടുത്തതാ അമ്മെ ..കൂടെ നമ്മുടെ സണ്ണി ചേട്ടനേം..

ഏത്?..കിഴക്കേലെ ??

അതൊന്നും അല്ല അമ്മ..അമ്മക്ക് പറഞ്ഞാ മനസ്സിലാവില്ല.

ഇങ്ങു വന്നെ ഞാനിച്ചിരി നേരം അമ്മേടെ മടിയിലൊന്നു കിടക്കട്ടെ.പ്രായം ആയിന്നു അമ്മക്ക് തോന്നുമ്പോ അമ്മ പറയുന്ന പെണ്ണിനെ ഈ സതീശൻ കെട്ടും..അത് വരെ അമ്മേടെ മാത്രം പോന്നു മോൻ ആയി ഈ മടിയിൽ ഇങ്ങനെ…

***********

NB: എന്തിനും ഏതിനും കുട്ടികളെ പഴി ചാരും മുൻപ് മാതാ പിതാക്കൾ സ്വയം ഒരു അവലോകനം നടത്തുക..അവരെ കണ്ടാണല്ലോ കുട്ടികൾ വളരുന്നത്…

ശുഭം