നിനക്കായ് മാത്രം ~ ഭാഗം 02, എഴുത്ത്: ദീപ്തി ദീപ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

അമ്പലത്തിൽ നിന്നും തിരിച്ചു വരുമ്പോഴും അവൻ അവിടെ തന്നെ ഉണ്ടായിരുന്നു.നോക്കാതെ പോകാൻ ശ്രെമിച്ചെങ്കിലും അവനവളുടെ മുന്നിൽ കയറി നിന്നിരുന്നു.എന്തോ ഒരു ചെറിയ പേടി തോന്നിയെങ്കിലും അത് മുഖത്ത് കാണിക്കാതെ നിന്നു.

“”ദുർഗ കുട്ടി ഇന്നാ ഏട്ടന്റെ കുട്ടിക്കൊരു ചോക്ലേറ്റ് “”

രണ്ട് ഡയറി മിൽക്ക് ദുർഗകുട്ടിക്ക് നേരെ നീട്ടി ദേവൻ മുട്ടുകുത്തി ഇരുന്നു.

“”ഇത് രണ്ടും എനിക്കാണോ വല്യേട്ടാ “”

ദേവൻ നൽകിയ ചോക്ലേറ്റും കയ്യിൽ പിടിച്ച് അതിശയത്തോടെ ദേവനെ നോക്കി

“”ആ ഇതെന്റെ ദുർഗ കുട്ടിക്കാ. ഇനി മോൾക്ക്‌ ആർക്കെങ്കിലും കൊടുക്കാൻ ഉണ്ടെങ്കിൽ കൊടുത്തോട്ടോ””

അവളുടെ കുഞ്ഞ് കവിളിൽ ഉമ്മ വെച്ച് കൊണ്ട് ദേവൻ മാറി നിന്നു. അവർ കണ്ണിൽ നിന്നും മറയുന്നത് വരെ അവന്റെ കണ്ണുകൾ അവർക്കു ചുറ്റും ഉണ്ടായിരുന്നു.

???????

വീട്ടിൽ എത്തിയപ്പോഴേ കേട്ടു ദേവുവിന്റെ ശബ്‌ദം.

“”ദേവേച്ചി വന്നൂട്ടോ പാറേച്ചീ… “”

അതും പറഞ്ഞു കൊണ്ട് ഗൗരിയുടെ കൈവിട്ടു കൊണ്ട് ദുർഗകുട്ടി അകത്തേക്ക് ഓടി. നടുമുറിയിൽ എത്തിയപ്പോഴേ കണ്ടു സുഭദ്രയോടും സീതയോടും വിശേഷങ്ങൾ പറഞ്ഞിരിക്കുന്ന ദേവൂനെ.അവളുടെ അടുത്തായി ഇരിക്കുന്ന ദുർഗകുട്ടിയെയും .

“”കേട്ടോ അപ്പച്ചി നല്ല വല്യ കല്യാണമായിരുന്നു. പെണ്ണും ചെക്കനൊക്കെ ഡാൻസും കളിച്ചു തുള്ളിച്ചാടിയാ മണ്ഡപത്തിലേക്കു വന്നത്. മൂന്നു കൂട്ടം പായസോം കൂട്ടി സദ്യ,തറവാട്ടിലെ അവസാനത്തെ കല്യാണല്ലേ പറയണോ പൂരം തന്നെ “”

ഒരോന്ന് പറഞ്ഞു നിൽക്കുന്നതിനിടയിലാണ് ഗൗരിയെ കണ്ടത്.

“”എന്താടി പാറൂസേ രണ്ട് ദിവസം കൊണ്ട് നീ എന്നെ മറന്നോ?……സോറി മോളെ അമ്മാമ നിർബന്ധിച്ചപ്പോ രണ്ട് ദിവസം കൂടി നിക്കേണ്ടി വന്നു. പിന്നെ എന്റെ ഏട്ടനും കൂടിയല്ലേ വിഷ്ണുവേട്ടൻ “”

ദേവു പറഞ്ഞു കൊണ്ട് പാറുന്റെ തോളിലേക്ക് ദേവു തലവെച്ചു.

“”നീ വാ എനിക്ക് ഭയങ്കര വിശപ്പ്‌. കുളിച്ചു വല്ലതും കഴിക്കട്ടെ.””

ഗൗരിയെയും തള്ളി കൊണ്ട് ദേവു മുറിയിലേക്ക് പോയി.

“എന്താടി ഈ മുറിക്കൊരു മാറ്റം.” സാധനങ്ങൾ അവിടെവിടെയായി കിടക്കുന്നതു കണ്ടതും ദേവു സംശയത്തോടെ ഗൗരിയെ നോക്കി. “

കണ്ണ് ചിമ്മി ഒന്നുമില്ലെന്ന് കാണിച്ചെങ്കിലും ദേവു സംശയത്തോടെ ഗൗരിയെ നോക്കി.

“വീണ്ടും പുരികം പൊക്കി ഗൗരിയെ ദേവു നോക്കിയതും ഗൗരി പൊട്ടി കരഞ്ഞു കൊണ്ട് ദേവുവിനെ കെട്ടിപിടിച്ചു.

“”എന്താ പാറുട്ട..?എന്തിനാ നീ കരയണേ എന്താ പറ്റിയെ. എന്നോട് പറ.എന്താടി “”

അവളെ ആശ്വസിപ്പിച്ചു കൊണ്ട് ദേവു പാറുവിന്റെ തലയിൽ തലോടി കൊണ്ടിരുന്നു.

“”ആദ്യം നീ ഈ കണ്ണീർ തുടച്ചിട്ടു കാര്യം പറ പെണ്ണേ “”

അവളുടെ കവിളിൽ ഒഴുകിയിറങ്ങിയ കണ്ണീർ തുടച്ചു കൊടുത്തു കൊണ്ട് ദേവു പറഞ്ഞു. രാത്രി ഉണ്ടായ സംഭവങ്ങളെല്ലാം ഗൗരി അവളുടെ രീതിയിൽ ദേവുവിന് കാണിച്ചു കൊടുത്തു .

“എന്റെ ഈശ്വരാ ഈ ദേവേട്ടന് എന്തൊക്കെയാ ഈ കാണിച്ചു കൂട്ടണേ? ഛെ മുറിയിൽ കയറി വന്നെന്നോ? വീട്ടിൽ നിന്നും ഇറക്കി വിട്ടതിനു ശേഷം ഇവിടേയ്ക്ക് വന്നിട്ട് കൂടി ഇല്ല. ഇപ്പോൾ നിന്റെ കല്യാണക്കാര്യം അറിഞ്ഞു കയറി വന്നതാകും. ദേവേട്ടനെക്കാൾ ഇളയതാ വിഷ്ണുവേട്ടൻ അങേരു കല്യാണം കഴിഞ്ഞു എന്നിട്ട് ഇങേർക്കു കെട്ടണം ഒന്നുമില്ല.പിന്നെ കയ്യിലിരിപ്പും നന്നാവണം. കള്ളും കുടിച്ച് തല്ലും കൂടി നടന്നാൽ എവിടുന്നു പെണ്ണ് കിട്ടാനാ.””

ഒരോന്നു പറഞ്ഞു കൊണ്ട് ദേവു കുളിക്കാനായി കയറി. ആ സമയം കൊണ്ട് ഗൗരി മുറിയെല്ലാം വൃത്തിയാക്കി ഇട്ടിരുന്നു താഴെ ഭക്ഷണം കഴിച്ച് കഴിഞ്ഞവർ എല്ലാരും ഒന്നിച്ചു കൂടി നടുമുറിയിൽ സംസാരിച്ചിരുന്നു.

?????????

ഗൗരി വൈകിട്ടു ലൈബ്രറിയിൽ പോയി വരുന്ന വഴിയേ കണ്ടു നാട്ടിലെ പ്രധാന ഗുണ്ടയായ രാജേന്ദ്രനെ. ശരീരത്തെ ചുഴ്ന്നു നോക്കി ഉള്ള ചിരിയും അയാളുടെ നോട്ടവും വല്ലാത്ത അസ്വസ്ഥത തോന്നി. പല തവണ കണ്ടിട്ടുണ്ട് ദേവേട്ടനുമായി അയാൾ ഒന്നും രണ്ടും പറഞ്ഞ് വഴക്കാകുന്നത്. തല്ല് വരെ ഉണ്ടായിട്ടുണ്ട്. പണ്ട് മുതലേ അങ്ങനെയാണ്. അതിന്റെ പേരിൽ ഞങ്ങൾക്ക് നഷ്ട്ടപെട്ട ഞങ്ങടെ വീടിന്റെ സന്തോഷം.

ദേവേട്ടന് നഷ്ട്ടമായ ഭാവി. ഒരോന്ന് ആലോചിച്ചു കൊണ്ട് റോഡിലേക്ക് കയറിയപ്പോഴേ ആരോ വിളിക്കുന്നത്‌ കേട്ടു തിരിഞ്ഞു നോക്കി, ശിവേട്ടൻ. നിൽക്കാൻ പറഞ്ഞ് കൊണ്ട് ഓടി വരുന്നത് കണ്ടു . നോക്കിയൊന്നു പുഞ്ചിരിച്ചു ഒന്നിച്ചു നടന്നു.

“പാറു സോറി ട്ടോ “രണ്ട് ചെവിയിലും പിടിച്ച് കൊണ്ട് പറഞ്ഞു.

“എന്തിന് ” ആഗ്യ ഭാഷയിൽ ചോദിച്ചു.

“ഞാനറിയാതെയന്നു രുദ്രനോട് തന്റെ വിവാഹം തീരുമാനിക്കുന്നത് പറഞ്ഞത്. അത് കൊണ്ടല്ലേ അവൻ അന്ന് രാത്രി പാറുന്റെ മുറിയിൽ കയറി വന്നത്.”

“”അതിന് ശിവേട്ടൻ എന്നോട് മാപ്പൊന്നും പറയേണ്ട. തെറ്റു ചെയ്യ്തത് ദേവേട്ടനല്ലേ. എന്നോട് ശിവേട്ടൻ മാപ്പൊന്നും പറയരുത്.””

അത് പറഞ്ഞു കൊണ്ട് രണ്ടുപേരും നടന്നു.

“ഞാൻ പാറുനോട് ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ? ഒരിക്കൽ പോലും ഇഷ്ട്ടം തോന്നിട്ടില്ലേ രുദ്രനോട്?”

ആ ചോദ്യത്തിന് ചെറിയൊരു ചിരിയായിരുന്നു ഗൗരിക്കുണ്ടായിരുന്നത്

“ഒരു കുഞ്ഞിഷ്ടമൊക്കെ ഉണ്ടായിരുന്നു. പ്രേണയമാണോ എന്നൊന്നും അറിയില്ല പക്ഷേ ഒരിഷ്ടം “

ഇപ്പോൾ പക്ഷേ എനിക്ക് പേടിയാണ് ദേവേട്ടനെ. ക ള്ളും കുടിച്ച് വഴക്കുണ്ടാക്കി. പാതിരാതി റൂമിൽ കയറി വന്നപ്പോൾ ആ ഇഷ്ട്ടമെന്തോ പേടിയായി മാറി.”

“”സത്യത്തിൽ അവനു തന്നോട് ഇഷ്ടക്കൂടുതലാടോ. അവനിങ്ങനെ ആകാനുള്ള കാരണമെല്ലാം മാറ്റാരേക്കാളും പാറുനറിയില്ലേ. അവനു ജീവനാണ് നിന്നെ. അവനെ എന്നോളം മനസിലാക്കിയ ആരുമില്ല. അത് കൊണ്ട് പറഞ്ഞതാ. “” അത് പറഞ്ഞു കൊണ്ട് ശിവൻ നടന്നു പോയി.

????????

രാത്രി ഡയറിക്കിടയിലൊളിപ്പിച്ച ഫോട്ടോയിൽ നോക്കിയതിലൊന്നു തലോടി ഗൗരി.

“സൂര്യ നാരായണൻ ” മനസ് മെല്ലെ ആ പേര് മന്ത്രിച്ചു.

പെണ്ണുകാണാൻ വന്ന ദിവസം വാ തോരാതെ തന്നോട് സംസാരിച്ചതും, ആ ചിരിയുമെല്ലാം വല്ലാത്ത ഒരു സന്തോഷം മനസിന്‌ നൽകി. ഇനി വെറും 7ദിവസം നിശ്ചയത്തിന്. പക്ഷേ ദേവന്റെ മുഖം മനസിലേക്ക് വരുമ്പോൾ ചെറിയ ഒരു ഭയം വന്നു മൂടുന്നത് പോലെ.

“”എന്താണ് പാറൂട്ട സൂര്യ നാരായണന്റെ കൂടെ ആണോ മനസ്..? “”

ചെവിക്കടുത്തു വന്ന് ദേവു ചോദിച്ചതും ഞെട്ടി തിരിഞ്ഞു നോക്കി ഒന്ന് ചിരിച്ചു. ഫോട്ടോ വേഗം ഡയറിയിൽ തന്നെ വെച്ചു.

“മ്മ് നടക്കട്ടെ നടക്കട്ടെ. അതും പറഞ്ഞു കൊണ്ട് ദേവു കട്ടിലിൽ ചെന്ന് കിടന്നു. അവളുടെ പിന്നാലെ ഗൗരിയും.

“”നിന്റെ കല്യാണം കഴിഞ്ഞാൽ ഞാൻ ഒറ്റക്കാവില്ലേ പാറൂട്ട.”” ദേവുവിന്റെ മുഖം മങ്ങിയതും ഗൗരി അവളെ ഒന്ന് കൂടി അടക്കി പിടിച്ചു.

“”എന്റെ ഏട്ടൻ ഇങ്ങനെ അല്ലായിരുന്നെങ്കിൽ ഞാൻ നിന്നെ തന്നെ എന്റെ ഏട്ടത്തിയമ്മയാക്കിയേനെ. അങ്ങനെയാണേൽ എനിക്ക് നിന്നെ പിരിയേണ്ടി വരില്ലല്ലോ.”” അത് പറഞ്ഞു കൊണ്ട് ദേവു ഒന്ന് ചിരിച്ചു

“”പക്ഷേ നിനക്ക് ഇപ്പോൾ കിട്ടിയ സൂര്യേട്ടൻ പാവാണ്‌. നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. നിന്നെ നല്ല പോലെ നോക്കും.ഇപ്പോൾ നിന്നെക്കാളും കൂടുതൽ സന്തോഷം എനിക്കാണ്.എന്റെ പാറുട്ടിയുടെ രാജകുമാരൻ വന്നില്ലേ.മിണ്ടാൻ പറ്റില്ലെന്ന് പറഞ്ഞു കല്യാണം ഒഴിഞ്ഞു പോയവൻമാരെക്കാളും നല്ല യോഗ്യതയുണ്ട് സൂര്യേട്ടന് “”

ഓരോന്നു പറഞ്ഞു കൊണ്ട് അവർ ഉറക്കത്തിലേക്കു വഴുതി വീണു. വരാൻ പോകുന്ന ജീവിതത്തെ കുറിച്ചറിയാതെ……

തുടരും…

©️ദീപ്തി ദീപ്