നിനക്കായ് മാത്രം ~ ഭാഗം 04, എഴുത്ത്: ദീപ്തി ദീപ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

പെട്ടെന്ന് എന്താണ് സംഭവിച്ചതെന്നറിയാൻ കഴിയാതെ താലിയിലേക്കും ദേവന്റെ മുഖത്തേക്കും മാറി മാറി നോക്കിക്കൊണ്ടിരുന്നു. പക്ഷേ ആ മുഖം അപ്പോഴും പ്രകാശിച്ചു നിൽക്കുന്നു. ആ ചുണ്ടിൽ എന്തോ നേടിയെടുത്ത ഭാവം. ദേവുവിനെ നോക്കിയപ്പോൾ ഞെട്ടി നിൽക്കുന്നു.

“”ഞാൻ സ്വന്തമാക്കി ഗൗരി എന്റെ പ്രണയത്തെ..എന്റെ പ്രാണനെ…. നിന്റെ കഴുത്തിൽ ഒരു താലി വീഴുന്നെങ്കിൽ ഈ ദേവന്റെ ആയിരിക്കുമെന്ന് ഞാൻ പറഞ്ഞില്ലേ? അത് തന്നെ നടന്നു. നീ ഇപ്പോൾ എന്റെ ഭാര്യയാണ് ഗൗരി.””

കഴുത്തിലെ താലി ഉയർത്തി പിടിച്ചായിരുന്നു പറഞ്ഞത്. അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു. പെട്ടെന്ന് അവൾ പോലുമറിയാതെ ആ കൈകൾ അവന്റെ കവിളിൽ പതിഞ്ഞു. ദേഷ്യം തീരുന്നതുവരെ രണ്ട് കൈകളും അവന്റെ രണ്ട് കവിളുകളിലും മാറി മാറി പതിഞ്ഞു കൊണ്ടിരുന്നു.അപ്പോഴും ദേവന്റെ മുഖത്ത് ആ കള്ള ചിരി ഉണ്ട്.നഷ്ട്ടപെട്ടതെന്തോ തിരിച്ചു പിടിച്ച പുഞ്ചിരി. ദേവുവും കരയുന്നുണ്ട്.

“”എനിക്കറിയാം ഗൗരി ഈ ഉള്ളു നിറയെ ഇപ്പോൾ എന്നോടുള്ള ദേഷ്യമായിരിക്കുമെന്ന്.ഞാൻ ഇപ്പോൾ ചെയ്യ്തത് ആരും ചെയ്യാൻ പാടില്ലാത്ത ഒന്നാണെന്നും. പക്ഷേ ആർക്കും നിന്നെ വിട്ടു കൊടുക്കാൻ വയ്യ.സ്ത്രീധനം വെച്ചളക്കാനനുവദിക്കില്ല നിന്റെ സ്നേഹവും,പ്രണയവും.ഈ മനസ് എനിക്ക് വേണം..ഈ രുദ്രദേവനു വേണം.””

എല്ലാം ഒരു ശില പോലെ കേട്ടുകൊണ്ടിരുന്നു.പക്ഷേ കണ്ണുനീർ നിർത്താതെ ഒഴുകി കൊണ്ടിരുന്നു .അറിയാതെ നിലത്തിരുന്നു പോയി. എന്തോ മുന്നിലെ ശ്രീകോവിലിലെ ഉമാമഹേശ്വര രൂപത്തെ കണ്ടപ്പോൾ ആർത്തു കരഞ്ഞു പോയി.ശബ്‌ദമില്ലാതെ ആർത്തലച്ചു കരഞ്ഞു. ഗൗരിയുടെ അവസ്ഥ കണ്ടിട്ട് ദേവു ദേഷ്യത്തിൽ ദേവന്റെ അടുത്തേക്ക് പാഞ്ഞടുത്തു.

“”സമാധാനം ആയല്ലോ ഏട്ടന് ഏട്ടന്റെ വാശിയും,ദേഷ്യവുമെല്ലാം തീർന്നില്ലേ. ഈ കണ്ണീർ കാണാനാണോ ഏട്ടാ ഇങ്ങനെ ഒക്കെ ചെയ്യ്തത്.ഇനി നിച്ഛയത്തിനു വരുന്നവരോട് എന്താ പറയേണ്ടേ? പെണ്ണിന്റെ കല്യാണം കഴിഞ്ഞെന്നോ?””

ദേഷ്യത്തിൽ ദേവന്റെ അടുത്ത് ദേവു ഓരോന്നു ചോദിച്ചു നിൽക്കുമ്പോൾ ഗൗരി ബോധം മറഞ്ഞു വീണിരുന്നു. ദേവൻ വേഗമവളെ എടുത്ത് പുറത്തേക്കു കൊണ്ട് വന്നു. എല്ലാം കണ്ടു നിന്നവർ ഓരോന്നും അടക്കം പറയാനും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് പിടിപ്പിക്കാനും തുടങ്ങിയിരുന്നു.

??????????

“”ശേഖരാ….പാറു കുഞ്ഞിന്റെ കല്യാണം കഴിഞ്ഞു. ദേവനാ ചെക്കൻ “”

കേട്ടതും എല്ലാരും ഞെട്ടി തരിച്ചു നിന്നു പോയി.സുഭദ്ര ബോധം മറഞ്ഞു വീണിരുന്നു.

“”എന്താ രാമ നീ പറയണേ. പാറുന്റെ കല്യാണം കഴിഞ്ഞെന്നോ.?””

“”അതെ ശേഖര കൂടുതലായിട്ടൊന്നും അറിയില്ല.ഓരോരുത്തരു പറയുന്നത് കേട്ടു. കേട്ടത് സത്യം തന്നെയാണ് വേഗം ചെന്ന് നോക്ക് “”

കേട്ടത് അംഗീകരിക്കാൻ കഴിഞ്ഞില്ലെങ്കിലും അമ്പലത്തിലേക്ക് ഓടുകയായിരുന്നു ശേഖരൻ. ചെന്നപ്പോഴേ കണ്ടു അമ്പലത്തിലെ പടിക്കെട്ടിൽ ഇരിക്കുന്നവരെ . ദേവുവിന്റെ തോളിൽ കിടക്കുന്നുണ്ട് ഗൗരി.ദേവു അവളെ സമാധാനിപ്പിക്കാനായി തലോടി കൊണ്ടിരിക്കുന്നുണ്ട് . എവിടേക്കോ നോക്കി ഇരിക്കുകയായിരുന്നവൾ ശേഖരനെ കണ്ടതും കരച്ചിൽ വീണ്ടും കൂടി. ഓടി പോയി ശേഖരനെ കെട്ടിപിടിച്ചു കരഞ്ഞു. കുറച്ച് സമയത്തിന് ശേഷം മുഖമുയർത്തിച്ചപ്പോഴാണ് അയാൾ നെറ്റിയിലെ സിന്ദൂരവും കഴുത്തിലെ താലിയും കാണുന്നത്. അത് കണ്ടപ്പോഴേ ദേഷ്യവും സങ്കടവും എല്ലാം കൊണ്ട് മുഖം ചുവന്നു. കുടിക്കാനായി വെള്ളം കൊണ്ട് വന്ന ദേവൻ കാണുന്നത് ശേഖരനെയും അയാളെ കെട്ടി പിടിച്ചു കരയുന്ന ഗൗരിയേയുമാണ്. ശേഖരൻ മുഖമുയർത്തി ദേവനെ നോക്കി. ദേഷ്യത്തിൽ പാഞ്ഞടുത്ത ശേഖരന്റെ കയ്യും ഉയർന്നു താണു, കോളറിൽ പിടിച്ചു ദേഷ്യത്തിൽ നിൽക്കുന്ന ശേഖരൻ

“”നഷ്പ്പിച്ചില്ലേടാ നീ എന്റെ കുഞ്ഞിന്റെ ജീവിതം. ഇന്ന് നല്ല രീതിയിൽ നടക്കേണ്ട നിച്ഛയമായിരുന്നു. നീ ഒറ്റൊരുത്തൻ കാരണം നശിച്ചില്ലേ. നശിച്ചു പോകും നീ കുടുംബത്തിന്റെ സമാധാനം കളഞ്ഞ ദ്രോഹി. ആദ്യം എന്റെ ലക്ഷ്മികുട്ടിയെ നീ കാരണം എനിക്ക് നഷ്ട്ടമായി. ഇപ്പോൾ എന്റെ പാറുനേം.ഞാൻ എന്തു തെറ്റാടാ നിന്നോട് ചെയ്യ്തത്.എന്റെ സന്തോഷം നശിപ്പിക്കാൻ.””

കരഞ്ഞുകൊണ്ടായാൾ നിലത്തേക്ക് ഇരുന്നു പോയിരുന്നു.

????????

“”പറ്റില്ലച്ഛാ ഇവളെന്റെ ഭാര്യയാണ്.ഞാൻ എവിടെ ജീവിക്കുന്നോ അവിടെയാണ് ഇവൾ ജീവിക്കേണ്ടത്.””

ഗൗരിയെ വീട്ടിലേക്കു കൊണ്ടുപോകാൻ നോക്കിയ അച്ഛനെ തടഞ്ഞു കൊണ്ട് ദേവൻ പറഞ്ഞു.

“”ഭാര്യയോ? വീട്ടുകാരുടെ അറിവില്ലാതെ കള്ളൻമാരെ പോലെ താലി കെട്ടിയതിനെ ഒന്നും വിവാഹമായി കണക്കാക്കാൻ പറ്റില്ല.””

ഗൗരിയുടെ കയ്യിൽ പിടിച്ചു കൊണ്ട് പോകാൻ നിന്ന ശേഖരന്റെ കയ്യിൽ പിടിച്ചു നിർത്തി ദേവൻ.

“”ഞാൻ ഒരു കള്ളത്തരവും കാണിച്ചിട്ടില്ല. ഈ നാട്ടുകാരുടെ മുന്നിൽ വെച്ചു തന്നെയാണ് ഞാൻ ഇവളെ കെട്ടുമെന്ന് പറഞ്ഞത്.പറഞ്ഞ പോലെ തന്നെ ഞാൻ ചെയ്യ്തു. ഇതെങ്ങനെ കള്ളത്തരമാകും.അത് കൊണ്ട് തന്നെ ഗൗരിയെ കൊണ്ട് പോകാൻ പറ്റില്ല.””

“”നിനക്കെന്താടാ പറഞ്ഞാൽ മനസിലാകില്ലേ.നിനക്ക് തട്ടി കളിക്കാനല്ല എന്റെ കുഞ്ഞിന്റെ ജീവിതം.അതിന് ഞാൻ സമ്മതിക്കില്ല. ഈ താലിയുടെ ബലത്തിലാണെങ്കിൽ ഇത് നിനക്ക് തിരിച്ചു തന്നിരിക്കും.””

അത് പറഞ്ഞു കൊണ്ടായാൾ ഗൗരിക്ക് നേരെ തിരിഞ്ഞു.

“”ഊരി കൊണ്ടുക്ക് പാറു ഈ താലി.””

ഗൗരിയോടായി പറഞ്ഞതും ദേവന്റെ മുഖത്തേക്ക് നോക്കി കൊണ്ട് തന്നെ ആ താലിമാല കയ്യിലെടുത്തു.ആ മുഖത്ത് എന്തോ ഒരു പേടിയുണ്ട്. അരുതെന്നു തലയനക്കി കാണിച്ചു. അഴിച്ചെടുക്കാൻ കൈ പോയെങ്കിലും എന്തോ അതഴിച്ചു മാറ്റാൻ അവളെ കൊണ്ടായില്ല.

“”അഴിച്ചെടുക്ക് മോളെ….. “”

വീണ്ടും വീണ്ടും ശേഖരൻ പറയുന്നുണ്ടെങ്കിലും അവൾ വേറെ ഏതോ ലോകത്തായിരുന്നു.

“”നിനക്ക് പൊട്ടിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ ഞാൻ തന്നെ പൊട്ടിക്കാം.””

അത് പറഞ്ഞു കൊണ്ട് അയാളാ താലിയിൽ കൈ വെച്ചതും അറിയാതെ ആ കയ്യിൽ കയറി പിടിച്ചു ഗൗരി. തലയനക്കി അരുതെന്നു കാണിച്ചു കൊണ്ട് അയാളുടെ മുന്നിൽ കൈകൾ കൂപ്പി നിന്നു.

“”അപ്പോൾ നിനക്ക് ഈ താലി അഴിച്ചെടുക്കാൻ ബുദ്ധിമുട്ടാണല്ലേ. ഈ താലി അഴിച്ചു മാറ്റാതെ ആ വീടിന്റെ പടി നീ ചവിട്ടരുത്. ഇത് അഴിച്ചു മാറ്റി നിനക്കവിടെ വരാം. അല്ലെങ്കിൽ നീ ഇവന്റെ കൂടെ തന്നെ പോകാം.””

അവസാന വാക്കെന്ന പോലെ അയാൾ പറഞ്ഞതും വീണ്ടും കൈ താലിയിലേക്ക് പോയ്. പക്ഷേ അഴിച്ചു മാറ്റാൻ കഴിഞ്ഞില്ല.

“”ഇനി നീയും ഞാനുമായി ഒരു ബന്ധവുമില്ല.ഈ താലി ഊരി മാറ്റി എന്ന് വരുന്നോ അന്നേ നീ മേലേടത്ത്‌ വീടിന്റെ പടി ചവിട്ടാൻ ഞാൻ സമ്മതിക്കുകയുള്ളു.അല്ലെങ്കിൽ ഞാൻ മരിച്ചാലും നീ എന്നെ കാണാൻ വരരുത്‌ “”

“”അച്ഛാ……””

“”എല്ലാം കണ്ടു കരഞ്ഞു കൊണ്ട് നിന്ന ദേവു അയാളുടെ വാക്ക് കേട്ടു വിളിച്ചു.

“”എന്തിനാ അച്ഛാ നമ്മുടെ പാറുവല്ലേ. ഇങ്ങനെ ഒന്നും പറയല്ലേ. വാ കഴിഞ്ഞത് കഴിഞ്ഞു ഇവരെ വീട്ടിലേക്കു കൊണ്ട് പോകാം നമുക്ക്.””

പ്രദീക്ഷയോടെ ദേവു നോക്കിയെങ്കിലും കയ്യുയർത്തി കൂർത്ത നോട്ടമായിരുന്നു തിരികെ കിട്ടിയത്.ദേവുവിന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ടായാൾ നടന്നു നീങ്ങി.

“”ഇവിടെ തീർന്നു നിങ്ങളുമായുള്ള ബന്ധം. അബദ്ധത്തിൽ പോലും എന്റെ മുന്നിൽ വന്നു പോകരുത്.””

ഒന്ന് തിരിഞ്ഞു നോക്കി പറഞ്ഞയാൾ പോയി. ഗൗരി കരഞ്ഞു കൊണ്ട് താഴേക്കു ഇരുന്നു പോയി.

“”ഗൗരി വാ നമുക്ക് പോകാം”” നടന്നു നീങ്ങുന്ന അവരെ കണ്ടു കരയുന്നവളെ അവൻ പിടിച്ചെഴുന്നേൽപ്പിക്കാൻ ശ്രെമിച്ചെങ്കിലും ദേഷ്യത്തോടെ നോക്കി അവനെ മാറ്റി നിർത്തി. ദേവന്റെ പുറകെ ഗൗരിയും അവന്റെ വീട്ടിലേക്കു നടന്നു നീങ്ങി.

?????????

വീട്ടിൽ എത്തിയതു പോലും അറിഞ്ഞില്ല. ദേവൻ വിളിച്ചപ്പോഴാണ് ഗൗരി നോക്കിയത്. വീട്ടിലേക്കു കയറാൻ നിന്നപ്പോൾ പുറകിൽ നിന്നും ആരോ വിളിക്കുന്നതായി തോന്നി രണ്ട് പേരും തിരിഞ്ഞു നോക്കി. സുജാതാമ്മ.ശിവേട്ടൻറേം ശിഖയുടെയും അമ്മ. കൂടെ ശിഖയുമുണ്ട് ഗൗരിയുടെ അവസ്ഥ അവൾക്കും ഒരുപാട് സങ്കടമായി എന്ന് തോന്നി.പക്ഷേ ദേവേട്ടനും അവളുടെ ഏട്ടനെ പോലെ ആയതു കൊണ്ടും ഏട്ടന് അവളോടുള്ള ഇഷ്ട്ടമറിയാവുന്നത് കൊണ്ടും ഒന്നും പറയാൻ പറ്റുന്നില്ല.

“”മോളെ കയറാൻ വരട്ടെ. എല്ലാം അതിന്റെ രീതിയിൽ തന്നെ ആയിക്കോട്ടെ.”” അത് പറഞ്ഞു കൊണ്ട് വീടിന്റെ ഉള്ളിലേക്ക് സുജാതമ്മ പോയി.ഒരു നിലവിളക്കു കത്തിച്ചത് കൊണ്ട് വന്നവൾക്ക് കൊടുത്തു.അമ്മ പറഞ്ഞത് പോലെ അതും പിടിച്ച് ഉള്ളിലേക്ക് കയറി.പിന്നെ ആരെയും ശ്രെദ്ധിക്കാൻ ഉള്ള ശക്തിയില്ലായിരുന്നു. അടുത്ത് കണ്ട മുറിയിൽ കയറി വാതിലടച്ചു.സങ്കടം സഹിക്കാൻ വയ്യാതെ കുറെ കരഞ്ഞു. അവർ വന്നു തട്ടി വിളിച്ചിട്ടും വാതിൽ തുറന്നില്ല. കരഞ്ഞു കരഞ്ഞെപ്പോഴോ ഉറങ്ങി പോയി. കണ്ണ് തുറന്നപ്പോൾ രാത്രി 7മണിയായിരുന്നു. വാതിൽ തുറന്ന് ഹാളിൽ എത്തിയപ്പോൾ പുറത്ത് നിന്നും സംസാരം കേട്ടാണ് നോക്കിയത്. ദേവനാരോടോ സംസാരിക്കുന്നു. പക്ഷേ കൂടെ ആരേം കാണുന്നുമില്ല. വീണ്ടും നോക്കിയപ്പോൾ അവൻ ഇരിക്കുന്നതിന്റെ അടുത്തായി ഒരു ചെറിയ നായകുട്ടിയുണ്ട്.

“”എടാ കുട്ടു അവളെഴു ന്നേൽക്കുന്നില്ലല്ലോ.നിനക്ക് വിശക്കുന്നുണ്ടോ.?എന്റെ കയ്യിലിരിപ്പിന്റെ പേരിൽ നീയും പട്ടിണി കിടക്കേണ്ട.നിനക്ക് ഞാൻ വല്ലതും തരാം””

എന്ന് പറഞ്ഞെഴുന്നേറ്റ് തിരിഞ്ഞതും മുന്നിൽ നിൽക്കുന്ന ഗൗരിയെ കണ്ടത്.

“”ആ നീ എഴുന്നേറ്റോ. വാ വല്ലതും കഴിക്കാം.””

കയ്യിൽ പിടിച്ച് വലിച്ചപ്പോൾ രൂക്ഷമായി അവനെ നോക്കി. പെട്ടെന്ന് കൈ വലിച്ചു സോറി പറഞ്ഞു കൊണ്ട് അകത്തേക്ക് പോയി. ഒരു കുഞ്ഞ് മേശക്കു മുകളിൽ ചോറും കറിയുമെല്ലാം എടുത്ത് വെച്ചു.

“”നീ കഴിച്ചോ. ഞാൻ കാരണം പട്ടിണി കിടക്കേണ്ട “”

അതും പറഞ്ഞ് മറ്റു രണ്ട് പാത്രത്തിൽ ചോറും കറിയും എടുത്ത് പുറത്തേക്കു പോയി. അറിയാനായി പുറകെ പോയി നോക്കിയപ്പോൾ കണ്ടത് ഒരു പത്രത്തിലെ ചോറ് ആ നായകുട്ടിയുടെ പാത്രത്തിൽ ഇട്ട് കൊടുത്ത് തിണ്ണയിൽ കയറി ഇരുന്നു ചോറു കഴിക്കുന്നു. ഇടയ്ക്കിടയ്ക്ക് അതിനോട് എന്തൊക്കെയോ പറയുന്നുമുണ്ട്.

??????????

രാത്രി കഴിച്ചു കഴിഞ്ഞ് മുറിയിലേക്ക് വന്നപ്പോൾ ആകെ ഒരു പരവേശം.ഒന്ന് കുളിക്കണം എന്ന് തോന്നി.അലമാര തുറന്നപ്പോൾ കണ്ടത് അതിൽ നിറയെ വസ്ത്രങ്ങൾ. ആദ്യം ഒന്ന് സംശയിച്ചെങ്കിലും പിന്നെ ആലോചിച്ചപ്പോൾ മനസിലായി എല്ലാം മുന്നേ കൂട്ടി പ്ലാൻ ചെയ്തതാണെന്ന്. അതിൽ ഒന്നെടുത്തു കൊണ്ട് പുറത്തേക്കു പോയി. ഒരു ധൈര്യ കുറവുണ്ടെങ്കിലും മുറ്റത്തെ ബാത്‌റൂമിലേക്ക് പോയി. കുളിച്ചിറങ്ങിയപ്പോൾ കണ്ടു അടുക്കള വാതിൽക്കലെ പടിയിൽ ഇരിക്കുന്ന ദേവനെ കൂടെ ആ നായ കുഞ്ഞും. ഗൗരി വരുന്നത് കണ്ടതും ദേവൻ വേഗം പുറത്തേക്കിറങ്ങി പോയി . ഗൗരി നേരെ വന്നു മുറിയിൽ കയറി വാതിലടച്ചു കിടന്നു. ഇന്നലെ ഒരുപാട് സ്വപ്നങ്ങൾ നെയ്തു കൂട്ടിയതായിരുന്നു. പക്ഷേ അത് വെറും സ്വപ്നം തന്നെ ആയി.

തുടരും…

©️copyright protected